മിഴിനീർ: ഭാഗം 31 || അവസാനിച്ചു

mizhineer

രചന: പ്രഭി

പെട്ടന്ന് കിച്ചേട്ടന്റെ ശബ്ദം കേട്ട് ഞാൻ വാതിൽക്കലെക്ക് നോക്കി... അവിടെ കൈ മാറിൽ കെട്ടി ഒക്കെ കേട്ട് കൊണ്ട് നിക്കുവായിരുന്നു....

"ഏട്ടത്തിയെ അമ്മ വിളിക്കുന്നു..."

"ഞാൻ ഇപ്പോ അവിടന്ന് ആണല്ലോ വന്നത്.."

"ആവോ.. ഇപ്പൊ വിളിക്കും ചെല്ല്...."

എന്നെയും കിച്ചേട്ടനെയും മാറി മാറി നോക്കിയിട്ട് ഏട്ടത്തി പോയി... ഏട്ടത്തി പുറത്തെക്ക് ഇറങ്ങിയതും കിച്ചേട്ടൻ വാതിൽ അടച്ചു... വരവ് കണ്ടാൽ അറിയാം... ഇപ്പൊ എന്നെ ശെരിയാക്കും എന്ന്...

"കിച്ചേട്ടൻ എപ്പോ വന്നു..."

"എന്തേ...."

"ഒന്നുല്ല..."

"നീ എവിടെ എങ്കിലും ദൂരെ യാത്ര പോകുവാണോ..."

"മ്മ്ഹ്ഹ്..."

"വാ തുറന്ന് പറയടി..."

"ഇ... ഇല്ല..."

"പിന്നെ..."

"കിച്ചേട്ടാ... വഴക്ക് ഇടല്ലേ..."

"ചോദിച്ചതിന് ഉത്തരം താടി..."

"ഞാൻ മരിച്ചു പോയാൽ ഉള്ള കാര്യം ആണ് പറഞ്ഞത്..."

അത് കേട്ടപ്പോ കിച്ചേട്ടന്റെ മുഖം ഒക്കെ വലിഞ്ഞു മുറുകി... മുഖത്തു നിന്ന് ചോര തൊട്ട് എടുക്കാം... കൈ ദേഷ്യത്തിൽ ചുരുട്ടി പിടിച്ചിട്ട് ഉണ്ട്...

"അവസ്ഥ ഇതായി പോയി... ഇല്ലെങ്കിൽ ഒന്ന് തന്നാനെ ഞാൻ..."

"എന്തിനാ ദേഷ്യം... ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ..."

"കോപ്പ്... ഭൂമിയിൽ ആദ്യം ആയി പ്രസവിക്കാൻ പോവുന്നത് നീ അല്ലല്ലോ... അവളുടെ ഒരു പേടി... ഇത്രക്ക് പേടി ഉള്ളവൾ ആദ്യം അറിഞ്ഞപ്പോ അങ്ങ്..."

"നിർത്ത്‌ കിച്ചേട്ടാ... വെറുതെ പോലും അങ്ങനെ ഒന്നും പറയല്ലേ..."

"പിന്നെ.... നീ ഓരോന്ന് പറഞ്ഞ് ഏൽപ്പിക്കുവാ... കൊച്ചിനെ നോക്കണം.. എന്നെ കെട്ടിക്കണം... ഞാൻ ഇങ്ങനെ ഇവിടെ കെട്ടാൻ മുട്ടി നിക്കുവാണോ.. ഏഹ്... നോക്കി ഇരിക്കാതെ പറയടി... ആണോ... എടി... ആണോ... എന്ന്...."

"ആ.... അല്ല...."

"ഓഹ് തുടങ്ങി... എന്തേലും കേൾക്കാൻ ഇരിക്ക... മോങ്ങാൻ... ദേ കരഞ്ഞ എനിക്ക് ദേഷ്യം വരും... നിർത്തിക്കോ ദേവു നീ..."

കണ്ണ് തുടച്ച് ഞാൻ കിച്ചേട്ടനെ ഒന്ന് നോക്കി... എന്നിട്ട് കട്ടിലിലേക്ക് കിടന്നു... കിച്ചേട്ടൻ എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോ ഞാൻ കണ്ണ് ഇറുക്കി അടച്ചു.....


പിൻകഴുത്തിൽ ചൂട് നിശ്വസം തട്ടിയപ്പോ മനസിലായി കിച്ചേട്ടൻ അടുത്ത് ഉണ്ടെന്ന്... കുറെ നേരം കഴുത്തിൽ മുഖം അമർത്തി കിടന്നു കിച്ചേട്ടൻ...

"ദേവുട്ടാ....."

"മ്മ്..."

"ഒന്ന് നേരെ കിടന്നേ..."

ഞാൻ നേരെ കിടന്നതും കിച്ചേട്ടൻ താഴേക്ക് ഇറങ്ങി കുടന്നു... ടോപ് മാറ്റി ചെറുതായി വീർത്തു വരുന്ന എന്റെ വയറിൽ ഒന്ന് പതിയെ തലോടി... ഒപ്പം അവിടെ കിച്ചേട്ടന്റെ ചുണ്ട് അമർന്നതും ഞാൻ കണ്ണ് അടച്ചു....

"ദേവൂട്ടാ...."

"മ്മ്...."

"ദേഷ്യപ്പെട്ടതിന് സോറി... നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എനിക്കും സങ്കടം ആയി.. നീ കൂടെ എന്നെ വിട്ട് പോയാൽ ഞാൻ ഒരു ഭ്രാന്തൻ ആയി മാറും... ശെരിക്കും..."

"കി... കിച്ചേട്ടാ... ഞാൻ..."

ഞാൻ എന്തേലും പറയും മുൻപ് ചുണ്ട് വിരൽ എന്റെ ചുണ്ടിൽ വച്ച് ഒരു കള്ള ചിരിയോടെ കിച്ചേട്ടൻ എന്നെ നോക്കി... അതികം വൈകാതെ കൈ മാറ്റി അവിടെ കിച്ചേട്ടന്റെ ചുണ്ട് ചേർത്ത് വച്ചു...

എന്റെ പരിഭവങ്ങളും സങ്കടവും ഒക്കെ അലിയിച്ചു കളയും വിധം ഒരു ദീർഘ ചുംബനം... ചുണ്ടിൽ നിന്നു ചോര പൊടിഞ്ഞപ്പോ ഞങ്ങൾ പരസ്പരം അകന്ന് മാറി...


🌿🌿🌿🌿🌿🌿🌿


മാസങ്ങൾ അങ്ങനെ വേഗത്തിൽ കടന്ന് പോയി.... ഞങ്ങളുടെ കുഞ്ഞുമണികൾക്ക് ആയുള്ള കാത്തിരിപ്പിൽ ആണ് ഞാനും എന്റെ ദേവൂട്ടനും...


"ഹലോ കിച്ചു... മോനെ... ഞാൻ..."

"മനസിലായി ആന്റി.... "

"ആഹ്.... മോനെ ദേവുനെ വിളിച്ചിട്ട് കിട്ടിയില്ല... അതാ ഞാൻ..."

"ആഹ് ആന്റി ഫോൺ ഇപ്പൊ അവള് കൈ കൊണ്ട് തൊടാറില്ല... റേഡിയേഷൻ അടിക്കും എന്ന് പറഞ്ഞ്... അവൾക്ക് ഇപ്പൊ ഓരോ വട്ടാണ്..."

"ഈ സമയത്ത് അങ്ങനെ ഒക്കെ ആണ്.. ഓരോ ഓരോ സ്വഭാവം ആയിരിക്കും... മോൻ ഓഫീസിൽ ആണോ..."

"അതെ ആന്റി... ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്... ഇത്രേം ദിവസം ഇങ്ങോട്ട് വരാൻ ദേവൂട്ടൻ സമ്മതിച്ചില്ല... വന്നാലും എന്തേലും ഉടായിപ്പ് പറഞ്ഞ് അവള് വിളിപ്പിക്കും..."

"സാരില്ല... എങ്കിൽ മോൻ വീട്ടിൽ എത്തിയിട്ട് അമ്മയെ ഒന്ന് വിളിക്കുമോ.. ദേവുന്റെ ശബ്ദം കേൾക്കാൻ ഒരു കൊതി...."

"അതിന് എന്താ... ഞാൻ വിളിക്കാം..."

"എന്നാ ശെരി മോനെ...."

ഞാൻ ഫോൺ കട്ട്‌ ചെയ്ത് മീറ്റിംഗിന് കയറാൻ തുടങ്ങിയപ്പോ വീണ്ടും കാൾ വന്നു... അത് ആനന്തി ആന്റി തന്നെ ആവും എന്ന് കരുതി ഞാൻ ഫോൺ നോക്കിയപ്പോ അമ്മയാണ്... ദേവു വിളിപ്പിക്കുന്നത് ആവും... എന്നെ ഒന്ന് മാറാൻ കൂടി സമ്മതിക്കില്ല... എപ്പഴും അടുത്ത് വേണം...


"എന്താ അമ്മേ... ഞാൻ ഇപ്പൊ വരില്ല എന്ന് പറഞ്ഞേക്ക് അവളോട്... ഇവിടെ മീറ്റിംഗ്..."


"ഒന്ന് നിർത്ത്‌ കിച്ചു... ഞാൻ പറയുന്നത് അങ്ങോട്ട് കേൾക്ക്... എടാ ദേവു മോൾക്ക്‌ ബ്ലീഡിങ്... വേദന കൊണ്ട് കൊച്ച് കരയുവാ... എനിക്ക് കയ്യും കാലും തളരുന്നു... നീ വേഗം എന്തേലും ചെയ്യ്..... അയ്യോ... മോളെ..."


ഞാൻ തിരികെ എന്തേലും പറയും മുന്നേ ഫോൺ കട്ട്‌ ആയി... എനിക്ക് പെട്ടന്ന് എന്താ ചെയ്യണ്ടേ എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ... കയ്യും കാലും ഒക്കെ തളരും പോലെ... ദേവുന്റെ മുഖം ഓർമ വന്നതും ഞാൻ വേഗം ഫോൺ എടുത്ത് ആംബുലൻസ് പറഞ്ഞു.... അച്ഛനെയും ഏട്ടനെയും വിളിച്ച് പറഞ്ഞിട്ട് ഞാൻ വേഗം കാർ എടുത്തു വീട്ടിലെക്ക് തിരിച്ചു....

ആ ഹോസ്പിറ്റൽ വരാന്തയിൽ ആരൊക്കെ കൂടെ ഉണ്ടായിട്ടും ഞാൻ ഒറ്റക്ക് ആയത് പോലെ ഒരു തോന്നൽ... ദേവുന്റെ നില ക്രിട്ടിക്കൽ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല... ജീവിച്ചു തുടങ്ങും മുന്നേ എന്തിനായിരുന്നു ദൈവമേ ഈ പരീക്ഷണം...

"കിച്ചു...."

"ഏട്ടാ... കിട്ടിയോ..."

"ആ മോനെ... കിട്ടി.. ബ്ലഡ് കിട്ടി..."

"പറ്റുന്നില്ല.... എനിക്ക് പറ്റണില്ല ഏട്ടാ... കയ്യും കാലും ഒക്കെ തളരുന്നത് പോലെ..."

"ടെൻഷൻ ആവല്ലേടാ... ഒന്നും വരില്ല... നമ്മുടെ ദേവുനും കുട്ടികൾക്കും ഒന്നും വരില്ല.... "

"അവള് പറഞ്ഞത് ഒക്കെ അറം പറ്റുന്ന പോലെ..."

"ഏയ്... ഇല്ല... ഒന്നും ഇല്ല... നീ ഒന്നു relax ആയെ കിച്ചു... ഞങ്ങൾ ഒക്കെ ഇല്ലെടാ... ഒന്നും വരില്ല... കൂൾ ആയി ഇരിക്ക്..."


ഏട്ടന്റെ തോളിൽ ചാരി കിടക്കുമ്പോഴാണ് പെട്ടന്ന് നേഴ്സ് അങ്ങോട്ട്‌ വന്നത്...

"ഇതിൽ ആരാ കിഷോർ..."

"ഞാനാ..."

"ഡോക്ടർ വിളിക്കുന്നു... ആ കൊച്ചിന് കാണണം എന്ന്....."

അതും പറഞ്ഞ് നഴ്സ് അകത്തേക്ക് പോയപ്പോ ഞാൻ ഏട്ടനെ ഒന്ന് നോക്കിയിട്ട് അവരോട് ഒപ്പം അകത്തേക്ക് കയറി.. കർട്ടൻ നീക്കി അവര് എനിക്കായി കാത്ത് നിന്നു...

എന്റെ ദേവു.... അവൾക്ക് അടുത്ത് ഡോക്ടരും നേഴ്സ്മാരും ഒക്കെ ഉണ്ട്... കരഞ്ഞു വീർത്ത മുഖം.... കൈ രണ്ടും ബെഡിൽ അമർത്തി പിടിച്ച് അവള് എന്നെ ഒന്ന് നോക്കി...

"സോറി... സോറി കിച്ചേട്ടാ.... ഞാൻ..."

"മതി..... കിഷോർ എന്റെ കൂടെ വാ..."

അതും പറഞ്ഞ് ഡോക്ടർ പുറത്തേക്ക് ഇറങ്ങി... ഒന്നും മനസിലാവാതെ ഞാൻ പിന്നാലെ ചെന്നു... പുറത്ത് അതികം ആരും ഇല്ലാത്ത ഒരു ഇടം നോക്കി ഡോക്ടർ നിന്നു... പിന്നെ പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കണ്ണും നിറഞ്ഞു... ഒക്കെ പറഞ്ഞ് കഴിഞ്ഞ് ഡോക്ടർ പോയപ്പോ ഞാൻ തളർന്ന് താഴേക്ക് ഇരുന്നു... ഏട്ടനും അച്ഛനും ഒക്കെ വന്ന് കാര്യം തിരക്കുമ്പോഴും എന്റെ കാതിൽ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു....

"സോറി കിഷോർ.... എല്ലാ കംപ്ലിക്കേഷൻസും ഞാൻ ദേവികയോട് നേരത്തെ പറഞ്ഞിരുന്നത് ആണ്... ഇപ്പൊ പ്രതീക്ഷിച്ചതിലും ക്രിട്ടിക്കൽ ആണ്... കുഞ്ഞിങ്ങളുടെ കാര്യം പോലും.. ഹ്മ്മ്.... എനി വേ.... താൻ വേഗം ആ ഫോമിൽ സൈൻ ചെയ്യ്... ഐ വിൽ ട്രൈ മൈ ലെവൽ ബെസ്റ്റ്... ബാക്കി എല്ലാം ദൈവത്തിന്റെ കൈയിൽ ആണ്..."

പിന്നീട് അങ്ങോട്ട്‌ ഉള്ള നിമിഷം മൊത്തം എന്റെ ഉള്ളിൽ ഞങ്ങൾ ഒന്നിച്ച് ഉള്ള നിമിഷങ്ങൾ ആയിരുന്നു.... അന്ന് അനുവിന് വേണ്ടി സംസാരിക്കാൻ എന്റെ മുന്നിൽ വന്ന് നിന്ന ദേവികയിൽ നിന്ന് എത്ര പെട്ടന്ന് ആണ് അവള് എന്റെ പെണ്ണായി മാറിയത്.... എന്റെ സ്നേഹം കൊതിച്ച് കിച്ചേട്ടാ എന്നും വിളിച്ച് എത്ര നാൾ എന്റെ പിന്നാലെ ഉണ്ടായിരുന്നു....

അമ്മയാവുന്നു എന്ന് അറിഞ്ഞ നിമിഷം മുതൽ അവളിൽ വന്ന മാറ്റം... എങ്ങും പോവാൻ വിടാതെ എന്നെ വീട്ടിൽ പിടിച്ച് നിർത്തിയപ്പോ.... ആവശ്യത്തിൽ അതികം വാശി കാണിച്ചപ്പോ ഒരുപാട് ദേഷ്യം തോന്നി... പക്ഷേ അത് അവളിൽ ഉണ്ടായ പേടി കാരണം ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ... ഒരു വാക്ക് പോലും പറയാതെ ഒക്കെ ഉള്ളിൽ ഒതുക്കി എന്റെ ദേവൂട്ടൻ.....

പിന്നീട് അങ്ങോട്ട്‌ ഉള്ള സമയം മുഴുവൻ ഞാൻ ഇരുന്ന് ഉരുകി തീരുവായിരുന്നു.... വെള്ള തുണിയിൽ പൊതിഞ്ഞു എന്റെ മക്കളെ നഴ്സ് കൊണ്ട് വരുമ്പോ ഒന്ന് എടുക്കാനോ മനസ്സ് തുറന്ന് ചിരിക്കാനോ എനിക്ക് കഴിഞ്ഞില്ല... അച്ഛന്റെയും ഏട്ടന്റെയും കൈയിൽ എന്റെ കുഞ്ഞ് മാലാഖാമാർ....

പെട്ടന്ന് ആണ് ഡോക്ടർ പുറത്തേക്ക് വന്നതും അമ്മ മോളെ എന്ന് വിളിച്ച് ഉറക്കെ നിലവിളിച്ചു..... ഒരു നിമിഷം ചുറ്റും ഇരുട്ട് പറക്കുന്നത് ഞാൻ അറിഞ്ഞു.... നെഞ്ചിൽ ഒരു കനത്ത ഭാരം.... ഞാൻ വെട്ടി വിയർത്തു........

🌿🌿🌿🌿🌿🌿🌿

(കുറച്ച് ദിവസങ്ങൾക്കു ശേഷം....)

" അച്ഛമ്മേട മോള് കരയല്ലേ.... നല്ല കുട്ടി അല്ലേ...... വാവോ.... വാവോ.... വാവോ... വാവോ...... "


കുഞ്ഞിന്റെ കരച്ചിലും അമ്മേടെ ശബ്ദവും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്... ഒരാള് തൊട്ടിലിൽ കിടന്ന് നല്ല ഉറക്കം ആണ്... ഒരാളെ അമ്മ എടുത്ത് കൊണ്ട് നടക്കുവാ....

"അമ്മേ...."

"ആഹ് മോള് ഉണർന്നോ..."

"താ... ഞാൻ പാല് കൊടുക്കാം...അമ്മ എന്താ എന്നെ വിളിക്കാഞ്ഞേ..."


"നീ ഇപ്പൊ അങ്ങോട്ട് മയങ്ങിയത് അല്ലെ ഉള്ളു... അതാ അമ്മ വിളിക്കാഞ്ഞേ..... ദേവു മോള് പാല് കൊടുത്ത് കുഞ്ഞിനെ ഉറക്കുമ്പോഴേക്കും അമ്മ വരാം... കിച്ചു ഇന്ന് വരും...."

"എപ്പഴാ വരുന്നത്..."

"രാവിലെ എത്തും... പ്രിയ അടുക്കളയിൽ ഒറ്റക്ക് ആണ്... ഞാൻ ഒന്ന് നോക്കിയിട്ട് വരാം......"


അമ്മ പോയതും ഞാൻ മോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു... അന്ന് മരിച്ചു എന്ന് കരുതിയ ഞാൻ എന്റെ കിച്ചേട്ടന്റെ പ്രാർത്ഥന കൊണ്ട് ആവും വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നത്... ഞാൻ ഒന്ന് സുഖപെട്ട് വന്നതും കിച്ചേട്ടൻ ബാംഗ്ലൂർക്ക് പോയി... ഞാൻ വീട്ടിൽ വന്നിട്ട് രണ്ട് ദിവസം ആയി...എന്നിട്ടും കിച്ചേട്ടൻ തിരികെ വന്നില്ല... എന്നോട് ഒന്ന് മിണ്ടുക പോലും ഇല്ല... അന്ന് ഡോക്ടർ പറഞ്ഞത് ഒക്കെ ഞാൻ പറയാത്തതിൽ എല്ലാവർക്കും നല്ല പിണക്കം ഉണ്ട്... കിച്ചേട്ടൻ ആ ദേഷ്യത്തിൽ ആണ് ചുമ്മ അവിടെ പോയി നിക്കുന്നത്... ഇപ്പൊ അവിടത്തെ ഓഫീസിൽ പ്രത്യേകിച്ച് പണി ഒന്നും ഇല്ല... ചുമ്മാ അവിടെ ഫ്ലാറ്റിൽ കുത്തിയിരുപ്പ് ആണ്.. എന്തായാലും ഇന്ന് വരട്ടെ....

കിച്ചേട്ടൻ വന്ന ശബ്ദം ഒക്കെ ഞാൻ കേട്ടു... മക്കള് ഏട്ടന്റെയും ഏട്ടത്തിയുടെയും അടുത്ത് ആയിരുന്നു... അതോണ്ട് എന്റെ അടുത്തേക്ക് വന്നില്ല... കുഞ്ഞുങ്ങളെ കളിപ്പിക്കുന്ന ശബ്ദം എനിക്ക് കേൾക്കാം... ദുഷ്ട്ടൻ....

"അത് നിന്റെ കെട്ടിയോൻ..."

ഞാൻ കുഞ്ഞിങ്ങളുടെ തുണി ഒക്കെ മടക്കി കൊണ്ട് നിൽക്കുവായിരുന്നു..... പെട്ടന്ന് ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി...

"കിച്ചേട്ടൻ..."

"പിന്നെ എന്തൊക്കെ ഉണ്ട് ദേവിക വിശേഷം.... സുഖം അല്ലേ..."

ബെഡിൽ വന്ന് ഇരുന്ന് കിച്ചേട്ടൻ അത് ചോദിച്ചപ്പോ എനിക്ക് ശെരിക്കും സങ്കടം വന്നു... ചോദിക്കുന്നത് കേട്ടില്ലേ.... ഒന്ന് ഇല്ലെങ്കിലും ഇങ്ങേരുടെ കൊച്ചിങ്ങളെ പ്രസവിച്ചവൾ അല്ലെ ഞാൻ... ഞാൻ മറുപടി ഒന്നും പറയാതെ ഞാൻ തല കുനിച്ച് ഇരുന്നതും കിച്ചേട്ടൻ ഒന്ന് കൂടെ അടുത്തേക്ക് ഇരുന്നു...

"ഇത്രേം ദിവസം ഞാൻ ആകെ പ്രാന്ത് പിടിച്ച് ഇരിക്കുവായിരുന്നു... ഡോക്ടർ പറഞ്ഞപ്പോഴാ  ഞാൻ ഒക്കെ അറിയുന്നത്... എല്ലാം അറിഞ്ഞിട്ടും നീ എന്നിൽ നിന്ന് മറച്ചു വച്ചതു കൊണ്ട് ആണ് എനിക്ക് ഇത്രേം ദേഷ്യം വന്നത്.... നീ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന് എത്ര വട്ടം ഞാൻ പറഞ്ഞ് ദേവു..... നിനക്ക് എന്തോ പറ്റി എന്ന് അരിഞ്ഞതും ഞാൻ അനുഭവിച്ചത് എനിക്ക് മാത്രേ അറിയൂ..."


"ഞാൻ.... കിച്ചേട്ടാ.... എന്റെ മക്കളെ കൊന്ന് കളയാൻ ഉള്ള മനകട്ടി എനിക്ക് ഉണ്ടായില്ല കിച്ചേട്ടാ.... ഏത് അമ്മയെയും പോലെ ഞാനും വിചാരിച്ചു എനിക്ക് എന്ത് പറ്റിയാലും മക്കൾക്ക് ഒന്നും പറ്റരുത് എന്നെ ഞാൻ ചിന്തിച്ചുള്ളൂ...."

"മനസിലായി ദേവു... ആ സമയത്ത് എനിക്ക് അതൊന്നും ചിന്തിക്കാൻ പറ്റിയില്ല... സോറി... എന്റെ കൊച്ച് ഒത്തിരി വേദനിച്ചു അല്ലെ..."

"മ്മ്... കാണാൻ എത്ര കൊതിച്ചു എന്ന് അറിയോ...."

"ആഹാ... പക്ഷേ ഞാൻ കാണാറുണ്ട്...."

"എങ്ങനെ.... എങ്ങനെ കണ്ടു കിച്ചേട്ടൻ..."

"ഞാൻ വീഡിയോ കാൾ ചെയ്യുമ്പോ ഏട്ടത്തി കാണിച്ചു തരും നിന്നെ...."

"എന്നിട്ടാണോ എന്നോട് ഒന്നു മിണ്ടാൻ പോലും കൂട്ടാക്കാതെ ഇരുന്നത്...."

"സോറി.... സോറി..... സോറി.... പോയ ബുദ്ധി  ഇനി ആന പിടിച്ചാലും വരില്ല പോട്ടെ.... "

അതും പറഞ്ഞ് ഞാൻ കിച്ചേട്ടന്റെ നെഞ്ചിലെക്ക് ചാഞ്ഞു...... കിച്ചേട്ടൻ എന്നെ ചേർത്ത് പിടിച്ചു...

"നീ ഇങ്ങനെ എന്നോട് ചേർന്ന് ഇരിക്കുമ്പോ എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.... എന്നും എന്റെ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങാൻ നീ കൂടെ വേണം ദേവു..."

"ഉണ്ടാവും കിച്ചേട്ടാ.... ഇനിയും ഒരുപാട് നാൾ നമുക്ക് ഇങ്ങനെ പരസ്പരം പ്രണയിച്ചു ജീവിക്കണം... നമ്മുടെ പ്രണയം കൊണ്ട് നമുക്ക് ഒരു താജ്മഹൽ ഉണ്ടാക്കണം..."

"ഓഹ് അത്രക്ക് വേണോ..."

"പിന്നെ വേണം... വേണം...."

അപ്പഴാണ് അപ്പുറത്ത്‌ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്... ഞാൻ വേഗം കിച്ചേട്ടനെ വിട്ട് ഇരുന്നു..

"ഒന്ന് പോയി മോളെ എടുത്തിട്ട് വാ കിച്ചേട്ടാ...."

എനിക്ക് നെറ്റിയിൽ ഒരു മുത്തം തന്നിട്ട് കിച്ചേട്ടൻ മോളെ എടുക്കാൻ പോയി... ഇപ്പൊ മനസ്സ് ഒന്ന് ശാന്തo ആയി... കിച്ചേട്ടന്റെ പിണക്കം ഇത്ര വേഗം മാറും എന്ന് ഞാൻ കരുതിയില്ല...

🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧
🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧

വർഷങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം.... വലിയ ഒരു ഓഡിറ്റോറിയത്തിൽ ആളുകൾ തിങ്ങി നിറഞ്ഞ് ഇരിക്കുന്നുണ്ട്... സ്റ്റേജിൽ നിന്ന് പ്രസംഗിക്കുന്ന ആളിൽ ആണ് എല്ലാവരുടെയും ശ്രദ്ധ....

" ഇത് ആദ്യം ആയിട്ട് ആണ് നമ്മുടെ കോളേജിൽ ഇത്തരം ഒരു പരുപാടി... നമ്മുടെ കോളേജിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ ആദരിക്കാൻ ഇങ്ങനെ ഒരു ഗ്രാൻഡ് ഫങ്ക്ഷൻ ആദ്യം ആയിട്ട് ആണ്... എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം ആണ്... ഈ ഒരു പരുപാടി നടത്താൻ കോളേജ് മുഴുവൻ ഒറ്റ കെട്ട് ആയിരുന്നു... കാരണം ഈ രണ്ട് കുട്ടികൾ അവർക്ക് എല്ലാം അത്ര ഏറെ പ്രിയപ്പെട്ടത് ആണ്... ഇനി ഞാൻ അതികം വലിച്ച് നീട്ടുന്നില്ല... അവര് തന്നെ വന്ന് സംസാരിക്കട്ടെ... "

"സാറിന്റെ വാക്കുകൾക്ക് വളരെ അധികം നന്ദി.... ഇനി നമുക്ക് വേണ്ടി സംസാരിക്കാൻ വരുന്നത് ഇന്നത്തെ താരങ്ങൾ ആണ്... ഇരട്ട സഹോദരിമാർ... വിശേഷണങ്ങൾ ഏറെ ആണ്.. ഈ ഇരട്ട സഹോദരികൾ നമ്മൾ എല്ലാം അറിയുന്ന ഫേമസ് യൂട്യൂബ്ർസ് ആണ്.. Dancers ആണ് ഒപ്പം നല്ല സിംഗേഴ്സ് ഉം... ഇവരെ നമ്മൾ ഇന്ന് ഇവിടെ ആദരിക്കാൻ ഉള്ള കാരണം ഇത് ഒന്നും അല്ല... ഈ പത്തൊൻപതാം വയസ്സിൽ ലോക ശ്രദ്ധ നേടിയ നോവലിൻറെ രചയിദാക്കൾ ആണ്... പ്രണയത്തിന്റെ രാജാവും റാണിയും... അതാണ് ആ നോവൽ... പറയാൻ വാക്കുകൾ ഇല്ല... കുറച്ച് സമയം കൊണ്ട് തന്നെ മറ്റ് ഭാഷയിലേക്കും തർജിമ ചെയ്യപ്പെടുന്ന ഈ നോവലിന്റെ ലെവൽ നിങ്ങൾക്ക് മനസിലാക്കാം... സോ നിങ്ങളെ വൈറ്റ് ചെയ്യിക്കുന്നില്ല... ഐ വെൽക്കം.............. "അനയ കിഷോർ" ആൻഡ് " നിധി കിഷോർ "


അവിടം ആകെ കയ്യടി മുഴങ്ങി... അനുവും നിധിയും ചിരിച്ചു കൊണ്ട് മൈക്കിന്റെ അടുത്തേക്ക് ചെന്നു... സദസ്സിനെ നോക്കി ഒന്ന് കൈ കൂപ്പിയിട്ട് അവർ സംസാരിച്ചു...

" ഹായ്... ഞാൻ അനയ കിഷോർ... എന്ന അനു.... "

"ഹായ്... ഞാൻ നിധി കിഷോർ എന്ന ധിനു.."

"എന്നും ഞങ്ങൾ ഒന്നിച്ച് ആണ്.. കുഞ്ഞിലേ മുതൽ... ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും ഒക്കെ ഒന്ന്..."

"എന്തിന് ചിന്തകൾ പോലെ ഒന്ന്... അത് കൊണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് ഇവൾ ആണ്..."

"എന്റെ ഇവളും... അതാണ് ഞങ്ങൾ ഇപ്പഴും ഒന്നിച്ച് സംസാരിക്കുന്നത്... ഒരു പാട് സന്തോഷം ഞങ്ങൾക്ക് വേണ്ടി ഇന്ന് എല്ലാവരും ഇവിടെ വന്നതിന്... സ്നേഹം അറിയിച്ചതിന്..."

"സാറ് പറഞ്ഞ പോലെ ഒറ്റ കെട്ടായി നിന്ന എല്ലാവർക്കും നന്ദി.... ഒരുപാട് സ്നേഹം... എഴുത്ത് ഞങ്ങൾക്ക് രണ്ടാൾക്കും ഒരുപാട് ഇഷ്ട്ടം ആണ്... പക്ഷേ ആദ്യം ആയി ഒരു നോവൽ എഴുതിയിട്ട് ഇങ്ങനെ ഒരു സ്വീകാര്യത കിട്ടും എന്ന് ഞങ്ങൾ കരുതിയില്ല..."

"ഏറ്റവും കടപ്പാട് ഞങ്ങളുടെ അച്ചായിയോട് ആണ്... ലാഭ നഷ്ട്ടം നോക്കാതെ അത് ബുക്ക്‌ ആക്കാൻ ഉള്ള പൈസ തന്നതിന്.എല്ലാത്തിനും മുന്നിൽ നിന്ന് സഹായിച്ചതിനു .."

"ഞങ്ങളുടെ ദേവൂട്ടനും ഒരുപാട് ഹെല്പ് ചെയ്തു... പിന്നെ കുറെ കുറെ ആളുകൾ ഉണ്ട്..."

"അധികം വലിച്ച് നീട്ടുന്നില്ല... എല്ലാവർക്കും അറിയേണ്ട കാര്യം ഒന്നാണ്... ഞങ്ങൾക്ക് വയസ്സ് 19... ഞങ്ങൾ എഴുതിയ ബുക്കിന്റെ ഉള്ളടക്കം പ്രണയം..... എങ്ങനെ ഞങ്ങൾക്ക് ആ നോവലിൽ ഒരു മാജിക്ക് തീർക്കാൻ കഴിഞ്ഞു എന്ന്..."

"അതിന് ഉള്ള ഉത്തരം... ദേവൂട്ടന്റെ കിച്ചേട്ടനും... കിച്ചേട്ടന്റെ ദേവൂട്ടനും ആണ്...19 വർഷം ആയി ഞങ്ങൾ കണ്ട് വളർന്ന അവരുടെ പ്രണയം... ഡിവൈൻ ലവ് എന്നൊക്കെ പറയില്ലേ.. അതാണ്... അപ്പൊ ഒരിക്കൽ കൂടി നന്ദി എല്ലാവർക്കും..."

"നന്ദി...."

അവിടെ ഉള്ള എല്ലാവരും എഴുനേറ്റ് നിന്ന് കൈ അടിച്ചപ്പോ ആൾക്കൂട്ടത്തിൽ ഇരുന്ന് തന്റെ മക്കളെ ഓർത്ത് അഭിമാനം കൊണ്ട് നിറഞ്ഞ കണ്ണുകൾ ദേവിക തുടച്ചു... ഒപ്പം കിച്ചുവിന്റെ നെഞ്ചിലെക്ക് മുഖം അമർത്തി....


🌿🌿🌿🌿🌿🌿🌿

രാത്രി ആകാശത്തു നിറഞ്ഞ് നിന്ന നക്ഷത്രങ്ങളെ നോക്കി അവൾ അവന്റെ നെഞ്ചിൽ തല വച്ച് കിടന്നു... കിച്ചു ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു... ആ നിലാവ് നിറഞ്ഞ രാത്രി ടെറസിൽ തങ്ങൾക്ക് ആയി അലങ്കരിച്ച മെത്തയിൽ പരസ്പരം ചേർത്ത് പിടിച്ച് കിടക്കുമ്പോ ഹൃദയം കൊണ്ട് അവർ ഒരുപാട് സംസാരിച്ചു..


നെഞ്ചിലെക്ക് പതിച്ച അവളുടെ കണ്ണീർ തുള്ളി അവനെ ചിന്തകളിൽ നിന്ന് ഉണർത്തി...

"എന്താ ദേവു... എന്തിനാ കരായണേ..."

"സന്തോഷം കൊണ്ട് ആ കിച്ചേട്ടാ... നമ്മുടെ മക്കളെ ഓർത്ത് അഭിമാനം തോന്നുന്നു..."

"ഹ്മ്മ്... അതിന് എന്തിനാ കരയുന്നെ..."

"അതാ പറഞ്ഞേ സന്തോഷം കൊണ്ട് ആണെന്ന്..."

"ഓഹോ... എങ്കിൽ സങ്കടം ഒക്കെ മാറ്റി വച്ചേ... ഞാൻ ഒരു കാര്യം പറയട്ടെ..."

അവളുടെ മുഖം കൈകളിൽ കോരി എടുത്ത് കൊണ്ട് അവൻ ആ മുഖത്തെക്ക് നോക്കി...

"ഹാപ്പി വെഡിങ് ആനിവേഴ്സറി ദേവൂട്ടാ...."


"സെയിം to യൂ കിച്ചേട്ടാ....."

അതും പറഞ്ഞ് അവൾ ആ ചുണ്ടുകളിൽ ഒന്ന് അമർത്തി ചുംബിച്ചു... ആ ചുംബനത്തിൽ തുടങ്ങി... അവൻ വീണ്ടും അവളിൽ പെയ്ത് ഇറങ്ങി...

❤❤❤❤❤

പ്രണയം എന്ന വാക്കിന് ഒരു വ്യാഖ്യാനം കൊടുക്കാൻ പാടാണ്... ഓരോ പ്രണയവും ഓരോ കാവ്യം ആണ്... വരിയിലും ഈണത്തിലും വ്യത്യാസം കാണും... ഇവരുടെ പ്രണയം ഇങ്ങനെ ആണ്... അവളിൽ തുടങ്ങി അവളിൽ അവസാനിക്കുന്നു... തിരിച്ചും...(അവസാനിച്ചു...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story