മിഴിനീർ: ഭാഗം 5

mizhineer

രചന: പ്രഭി

പപ്പയുടെ ഓരോ വാക്ക് കേൾക്കുമ്പോഴും എന്റെ കണ്ണിലേക്കു ഇരുട്ട് കയറി കൊണ്ട് ഇരുന്നു... ഭാരം കുറഞ്ഞു വരുന്നത് അനുസരിച്ച് എന്റെ കണ്ണുകളും അടഞ്ഞു... അവസാനം ആയി പപ്പയുടെ മോളെ...... എന്നൊരു വിളി മാത്രം ആണ് ഞാൻ കേട്ടത്.... 


🌿🌿🌿🌿🌿🌿🌿🌿🌿

" കിച്ചു......... "


പതിയെ  ഒന്ന് നടന്ന് നോക്കാൻ തുടങ്ങിയതും പെട്ടെന്ന് ആണ്  അമ്മയുടെ ഒരു വിളി... പെട്ടെന്ന് ആയത് കൊണ്ട് ഞാൻ പിന്നിലേക്ക് ഒന്ന് വേച്ചു പോയി... പക്ഷേ വീഴും മുന്നേ അമ്മ തന്നെ എന്നെ പിടിച്ചു... 


"എന്തിനാ കിച്ചു നീ തിടുക്കം  കാട്ടണേ... കാൽ ശെരിക്ക് ബേധം ആയിട്ട് നടന്നാൽ പോരേ... "

"ഞാൻ വെറുതെ ഒന്ന് നടന്ന് നോക്കിയതാ അമ്മേ... "

"അതാ ഞാൻ പറഞ്ഞേ... ഇപ്പൊ എന്റെ കുട്ടി അതികം സാഹസം കാണിക്കണ്ട എന്ന്... ഒരു സാഹസം കാണിച്ചതിന്റെ ആ ഇപ്പൊ ഈ കിടക്കുന്നെ... "

"ഈ അമ്മ.... "

എന്നെ പിടിച്ച് ബെഡിൽ ഇരുത്തിയിട്ട് എന്നെ ഒന്ന് ഇരുത്തി നോക്കി... 

"അമ്മ എന്തിനാ എന്നെ ഇങ്ങനെ നോക്കണേ...."

"നീ ഇപ്പൊ സ്വന്തം ആയി തീരുമാനം എടുക്കാൻ തുടങ്ങി അല്ലെ.... "

"അതെന്താ അമ്മ അങ്ങനെ പറഞ്ഞേ.... "

"ഒന്നും ഇല്ല... "

"എന്നാലും എന്തോ ഉണ്ടല്ലോ.... ഓഹ്... മനസിലായി.... ഞാൻ ജോലി റിസൈൻ ചെയ്ത കാര്യം അറിഞ്ഞിട്ട് ആവും... "

"അതെ അത് തന്നെയാ... കിച്ചു എനിക്ക് ഇഷ്ട്ടം നീ ഒരു അദ്ധ്യാപകൻ ആയി ജോലി ചെയ്യുന്നത് ആണ്... ഇതിപ്പോ നിന്റെ അച്ഛനെയും ഏട്ടനെയും പോലെ ബിസിനസ്‌ ബിസിനസ് എന്നും പറഞ്ഞ് നടക്കും... ഒന്ന് കാണാൻ കൂടി കിട്ടില്ല.... "


"എന്റെ അമ്മ കുട്ടി പിണങ്ങണ്ട.... ഞാനെ അവരെ പോലെ ആവില്ല... എന്റെ അമ്മക്ക് കാണണം എന്ന് തോന്നുമ്പോ ഞാൻ മുന്നിൽ കാണും... "


"ആയാൽ മതി.... "

അതും പറഞ്ഞ് അമ്മ പുറത്തേക്ക് പോയപ്പോ ഞാൻ ചിരിച്ച് കൊണ്ട് ബെഡിലേക്ക് കിടന്നു.... 

🌿🌿🌿🌿🌿🌿🌿🌿


കണ്ണ് തുറക്കുമ്പോ തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു... മൂക്കിലേക്ക് മരുന്നിന്റെ ഗന്ധം അടിച്ച് കയറി... 


"ആഹാ ഉണർന്നോ.... "

എന്ന് ചോദിച്ചു കൊണ്ട് സ്വാമി എന്റെ കൈയിൽ പിടിച്ച് നോക്കി... 

"ഓക്കേ ആയി.... ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ.... എല്ലാരേം പേടിപ്പിച്ചു കളഞ്ഞല്ലോ.... ആഹ് സാരില്ല.. മോള് കുറച്ച് നേരം കൂടി കിടക്ക്..."

അതും പറഞ്ഞ് സ്വാമി പുറത്തേക്ക് പോവാൻ തിരിഞ്ഞു.... 


"മമ്മി.... "


"പറഞ്ഞു വിടാം.... "


വാതിൽക്കലേക്ക് കണ്ണും നട്ട് ഞാൻ കിടന്നു... കരഞ്ഞു തളർന്ന കണ്ണുകളുമായി മമ്മി അല്പം പേടിച്ചാണ് അകത്തേക്ക് വന്നത്.... 


"മമ്മി...... "

"മോളെ...... "

"സോറി... സൊ.. സോറി മമ്മി.... എന്നോ... "

"വേണ്ട... എന്റെ കുട്ടി ഒന്നും പറയണ്ട... എല്ലാം അമ്മക്ക് അറിയാം... "

"I ലവ് യൂ മമ്മി..... "


"ലവ് യൂ ടൂ.... മോളോട് പപ്പ.... "

"വേണ്ട മമ്മി എനിക്ക് ഇനി അതിനെ കുറിച്ച് ഒന്നും അറിയണ്ട... പപ്പ പറഞ്ഞത് അത്രേം മതി... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ എന്റെ പപ്പയുടെയും മമ്മിയുടെയും പൊന്ന് മോള് ആണ്... എനിക്ക് അത്രേം മ... മ... മതി.... ഇനി ഒന്നും അറിയണ്ട.... എനിക്ക് ഇനി ഒന്നും അറിയണ്ട... ഒന്നും.... ആം റിയലി റിയലി സോറി മമ്മി.... "

"കരയല്ലേ... എന്റെ പൊന്ന് മോള് അല്ലെ... "


"എത്ര മാ... മാ... പ്പ്.. പറഞ്ഞാൽ തീരും.... ഞാൻ ഞാൻ... എത്ര.... എത്ര... നാളായി... എല്ലാരേം വേദനിപ്പിക്കുന്നു... ഒറ്റ വാക്കിൽ തീരണ്ട ഈ.... ചെറിയ കാ...കാ... കാര്യം ഞാൻ എന്റെ വാശി കൊണ്ട്... "


"മതി അനു മോളെ... ഞങ്ങൾക്ക് ആർക്കും നിന്നോട് പരിഭവം ഇല്ല.... ഞങ്ങൾക്ക് അറിയാം നിന്നെ... പിന്നെ ഒറ്റ കാര്യം മാത്രം... എന്റെ കുട്ടി ഇനി കുറച്ച് കൂടി സ്മാർട്ട്‌ ആവണം... മ്മ്... കേട്ടോ... എല്ലാം നമ്മൾ മാറ്റി എടുക്കും... "

"മ്മ്... "

മമ്മി എന്നെ ചേർത്ത് പിടിച്ചു.... ആ നെഞ്ചിൽ തല വച്ച് ഞാൻ എന്റെ ഉള്ളിലെ കുറ്റബോധം മുഴുവൻ കണ്ണീരായി ഒഴുക്കി കളഞ്ഞു... 


നാളുകൾക്കു  ശേഷം ഞാൻ അന്ന് സമാധാനം ആയി ഉറങ്ങി... മമ്മിയെ ചേർത്ത് പിടിച്ച് ആ നെഞ്ചിലെ ചൂട് പറ്റി ഞാൻ ഉറങ്ങി..... 

🌿🌿🌿🌿🌿🌿🌿🌿


മനസ്സിൽ ഒരുപാട് കാര്യങ്ങൾ കണക്ക് കൂട്ടിയാണ് അന്ന് ഞാൻ ഉറങ്ങാൻ കിടന്നത്... വല്യച്ഛന്റെ കാൽ പിടിച്ച് ആണ് നാളെ വീട്ടിലേക്കു പോവാൻ സമ്മതം വാങ്ങിയത്.. ബാക്കി റസ്റ്റ്‌ ഒക്കെ വീട്ടിൽ എടുത്തോളാം എന്ന് പറഞ്ഞ് ആണ് സമ്മതിപ്പിച്ചതു.... 

രാവിലെ തന്നെ എന്നെ കൂട്ടാൻ ഏട്ടനും അച്ഛനും വന്നു... അവിടന്ന് പോവും വരെ ഞാൻ അനുവിനെ കണ്ടില്ല... കാണണ്ട എന്നായിരുന്നു എന്റെ പ്രാർത്ഥന... 

വീട്ടിൽ എത്തി എന്നെ റൂമിൽ ആക്കിയിട്ട് എല്ലാരും പോയി... പെട്ടന്ന് ആണ് ഫോൺ റിങ്ങ് ചെയ്ത്.. 


"ഹലോ ദേവിക.... "


"ആഹാ... എന്താണ് ഇന്ന് തേൻ ഒഴുകുവാണല്ലോ.... "


"അതേടി... അതെ.... "

"മ്മ്... ഇത് അത്ര നല്ലത് അല്ല... ഞാനെ സാറിന്റെ മിസ്സ്‌ കാൾ കണ്ടു വിളിച്ചത് ആണ്... "


"ആഹ്... ഞാൻ വിളിച്ചിരുന്നു... ഒരു കാര്യം പറയാനും ഒരു കാര്യം ചോദിക്കാനും... "


"ഓഹോ... "


"പറയാൻ ഉള്ള കാര്യo.... ഞാൻ ജോലി റിസൈൻ ചെയ്തു... ഇനി സാർ ആയത് കൊണ്ട് നിന്റെ കൂട്ട്കാരി എന്നെ സ്നേഹിക്കാതെ ഇരിക്കേണ്ട... "

"ആഹാ അപ്പൊ കിച്ചു ഏട്ടൻ ചോദിക്കാൻ വന്ന കാര്യം എന്താ... "

"നീ എന്താ വിളിച്ചേ.... "

"കേട്ടില്ല എന്ന് ഉണ്ടോ... കിച്ചു ഏട്ടാ ന്ന്... ഇനി എന്തായാലും പഠിപ്പിക്കാൻ അങ്ങ് വരില്ല... അപ്പൊ പിന്നെ സാറെ എന്നൊക്കെ വിളിച്ച് കഷ്ട്ടപെടേണ്ട കാര്യം ഉണ്ടോ.... "

"ഹ്മ്മ്.... "

"ഇനി എന്താ ചോദിക്കാൻ ഉള്ളത്.... "


"എനിക്ക് അനുവിനെ കുറിച്ച് അറിയണം... അവൾക്ക് ശെരിക്കും എന്താ എന്ന്.... "

"സാർ.... "


"അല്ലടി കിച്ചു ഏട്ടൻ... ഏട്ടന്മാരുടെ ഇഷ്ട്ടം നടത്തി കൊടുക്കുക എന്ന് ഉള്ളത് അനിയത്തിമാരുടെ മാത്രം ഉത്തരവാദിത്തം ആണ്... "


"എങ്ങനെ എങ്ങനെ.... "


"ഇങ്ങനെ... ഇങ്ങനെ.... "


🌿🌿🌿🌿🌿🌿🌿🌿🌿


"അനു... മമ്മി ഈ തുണി ഒക്കെ നനച്ചിട്ട് വരാം... മോള് വരുന്നോ കൂടെ... "


"ഇല്ല... മമ്മി പൊക്കോ ഞാൻ കിടക്കട്ടെ... "


"ശെരി.... മമ്മി പെട്ടെന്ന് വരവേ..... "


മമ്മി പുറത്തേക്ക് പോയപ്പോ ഞാൻ കണ്ണ് അടച്ച് കിടന്നു... പെട്ടെന്ന് ആണ് ഫോൺ റിങ്ങ് ചെയ്തത്.... പരിജയം ഇല്ലാത്ത നമ്പർ ആയത് കൊണ്ട് ഞാൻ ആ ഫോൺ അറ്റൻഡ് ചെയ്തില്ല... വീണ്ടും ബെൽ അടിച്ചപ്പോ ഞാൻ ഫോൺ എടുത്തു... 


"ഹലോ.... അനു കുട്ടി..... "


"ആ... ആരാ.... "


"പേര് പറഞ്ഞ അറിയില്ല... "

"അതെന്നാ.... "

"അത് അങ്ങനെയാ... ഞാനെ ഇപ്പൊ നിന്റെ യൂട്യൂബ് ചാനൽ എടുത്ത് നോക്കി... അപ്പൊ തോന്നി ഒന്ന് വിളിക്കണം എന്ന്... "

"എന്നെയോ... "


"അതെ.... ഇപ്പൊ ഒരു വർഷം ആയില്ലേ നീ അതൊക്കെ നിർതിയിട്ട്... എന്നും ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും നോക്കി... പിന്നെ നമ്പർ തപ്പി വിളിച്ചു... "


"അതെന്തിനാ.... "

"എടി മണ്ടൂസേ... I ലവ് യൂ..... "


"ഹെ.... "


"നീ അവിടെ പ്ലിങ് ആയി ഇരിക്ക്... ഞാൻ പിന്നെ വിളിക്കാം.... "


🌿🌿🌿🌿🌿🌿🌿🌿🌿


അതും പറഞ്ഞ്  ഫോൺ വച്ചിട്ട് ഞാൻ ഒന്ന് ചിരിച്ചു.... അപ്പഴാ വാതിൽക്കൽ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മയെ കണ്ടത്.... 


"എന്താ കിച്ചു... "


"ഒന്നും ഇല്ലല്ലോ.... "


"ഏയ് എന്തോ ഉണ്ട്..... ആരാ എന്റെ മരിമോള് ആണോ... "

"ഇപ്പൊ അല്ല... ആക്കണോ.... "


"പിന്നെ വേണം.... "

അമ്മ വന്ന് കട്ടിലിൽ ഇരുന്നപ്പോ ഞാൻ ആ മടിയിൽ കിടന്നു... അമ്മ പതിയെ എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു.... 


"എന്താ കിച്ചു.... "


"എനിക്ക് അവളെ ഇഷ്ട്ടം ആണ്... പക്ഷേ ആ പെണ്ണിന് എന്നോട് ഒരു ഇഷ്ട്ടം ഒക്കെ തോന്നണ്ടേ.... "

"അതെന്താ.... ".......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story