മിഴിനീർ: ഭാഗം 6

mizhineer

രചന: പ്രഭി


"എനിക്ക് അവളെ ഇഷ്ട്ടം ആണ്... പക്ഷേ ആ പെണ്ണിന് എന്നോട് ഒരു ഇഷ്ട്ടം ഒക്കെ തോന്നണ്ടേ.... "

"അതെന്താ.... "

" അതെന്താ എന്ന് ചോദിച്ചാൽ അറിയില്ല... പക്ഷേ ഒന്ന് അറിയാം അതികം വൈകാതെ അവള് എന്നെ സ്നേഹിച്ചു തുടങ്ങും.... "


"എന്താ കൊച്ചിന്റെ പേര്.... "


"അനയ നിധി ജേക്കബ്.... "


"എടാ ക്രിസ്ത്യൻ കൊച്ച് ആണോ...? "


"അതേലോ.... എന്തെ പിടിച്ചില്ലേ... "


"അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... ഒന്ന് ചോദിച്ചല്ലേ ഒള്ളു... "


"ഓഹോ.... "


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ആരാവും വിളിച്ചത് എന്ന് ഓർത്തിട്ട് ഒരു എത്തും പിടിയും ഇല്ല... എന്നാലും ആരാവും അത്... ഡാൻസ് എന്റെ പാഷൻ ആണ്... ഡാൻസ് വീഡിയോസ് മാത്രം ഇടാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി.. ആദ്യം എന്താവും എങ്ങനെ ആവും എന്ന് അറിയാൻ ഒരു എക്സൈറ്റ്മെന്റ് കൊണ്ട് ചെയ്ത് തുടങ്ങിയെ നല്ല റെസ്പോൺസ് കിട്ടിയപ്പോ അത് തുടർന്ന് പോന്നു.. വയ്യാതെ ആയപ്പോ ഒക്കെ നിർത്തി.. എന്നാലും ഒരു വർഷം മുന്നേ നിർത്തിയ കാര്യങ്ങൾ ഒക്കെ ഓർത്ത് വച്ച് എന്നെ ഇപ്പൊ വിളിക്കാൻ എന്താവും കാരണം.... 

"എന്താ.... അനു.... ഒരു ആലോചന... "


"മമ്മി...... എ....എന്റെ... യൂട്യൂബ് ചാ...ചാനൽ... അത് എങ്ങനെ ഉണ്ടാർന്നു... "


"ആഹാ ഓരോ വീഡിയോക്കും കിട്ടുന്ന കമന്റ്സ് വായിച്ചിട്ട് നിനക്ക് അത് അറിയില്ലേ... "


"മമ്മി... പറ... "


"മമ്മിക്ക് ഇഷ്ട്ടം ആയിരുന്നു... എന്റെ കുറെ ഫ്രണ്ട്‌സ് എപ്പഴും ചോദിക്കും നീ എന്താ ഇപ്പൊ അത് നിർത്തിയെ എന്ന്... അവർക്ക് ഒക്കെ ഇഷ്ട്ടം ആയിരുന്നു.... "


"മ്മ്.... "


"എന്താ... ഇപ്പൊ ഒരു ചോദ്യം... എന്താ പറ്റിയെ..."


"മ്മ്ഹ്ഹ്... "  ഒന്നും ഇല്ല എന്ന് തോളു അനക്കി കാട്ടിയിട്ട് ഞാൻ തിരിഞ്ഞ് കിടന്നു.... ഇപ്പഴും ഉള്ളിൽ അനുകുട്ടി എന്ന ആ വിളി തങ്ങി നിൽക്കുവാ.... 


ഞാൻ ആ നമ്പർ 'ആരോ' എന്ന് സേവ് ആക്കി ഇട്ടു.... ഇനിയും അതിൽ നിന്ന് കാൾ വരും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... 


🌿🌿🌿🌿🌿🌿🌿🌿


അനു തിരിച്ച് വിളിക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി അവളിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം ഉണ്ടായേ ഇല്ല... 

രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് ഞാൻ അവളുടെ നമ്പറിൽ ഒന്ന് വിളിച്ചു... 


"ആഹാ... എന്താഡോ ഇത്ര താമസം കാൾ എടുക്കാൻ... "


"എ....എന്തിനാ വിളിച്ചേ.... "


"സംസാരിക്കാൻ അല്ലാതെ എന്തിനാ വിളിക്കുന്നെ... "


"മ്മ്... "


"ഞാൻ ആരാ എന്ന് പിടി കിട്ടിയോ... "


"ഇല്ല.... "


"അച്ചോടാ.... ആഹ് അതൊക്കെ പോട്ടെ ഭക്ഷണം കഴിച്ചോ.... "


.........


"അനു കുട്ടി.... മിണ്ടാതെ നിക്കുവാണോ... "


........


"എടി പെണ്ണെ വല്ലതും പറ.... ആ മധുര ശബ്ദം ഒന്ന് കേൾക്കാൻ വിളിച്ചത് ആ... പിണക്കം ആണോ..... "


.........

"കൊള്ളാം.... മിണ്ടാതെ നിന്നോ.... ഗുഡ് നൈറ്റ്‌ അനു കുട്ടി..... ഉമ്മാാ....... "


അത് പറഞ്ഞ് ഞാൻ ഫോൺ ചെവിയിൽ നിന്ന് മാറ്റി... അപ്പുറത്ത്‌ നിന്ന് അവള് കട്ട്‌ ആക്കിയിട്ട് ഇല്ല എന്ന് മനസിലായി... അത് കട്ട്‌ ആവുന്നത് നോക്കി ഒന്നും മിണ്ടാതെ ഞാൻ ഇരുന്നു... 


"കിച്ചു.... "


പെട്ടെന്ന് ആണ് അമ്മ റൂമിലെക്ക് വന്നത്... അമ്മ കൂടുതൽ എന്തേലും പറയും മുന്നേ ഞാൻ ഫോൺ കട്ട്‌ ആക്കി.... 


🌿🌿🌿🌿🌿🌿🌿🌿🌿🌿


ഞാൻ മിണ്ടാതെ നിന്നാൽ എങ്കിലും ആരാ എന്ന് പറയും എന്ന് കരുതി... പക്ഷേ ആള് കുറച്ച് കൂടിയ ഇനം ആണ്... അവിടെ ആരോ കിച്ചു എന്ന് വിളിക്കണേ കേട്ടു... അപ്പൊ അതാവും പേര്... കിച്ചു..... 


എന്തോ ആകെ ഒരു മഴ പെയ്ത ഫീൽ... ഉറക്കത്തിൽ എപ്പഴോ അനുകുട്ടി എന്ന വിളി കേട്ടിട്ട് ആണ് ഞാൻ ഉണർന്നത്.... മമ്മി അടുത്ത് കിടന്ന് നല്ല ഉറക്കം ആണ്.... ഞാൻ ഫോൺ എടുത്ത് നോക്കി.... 

ഇങ്ങനെ വിട്ടാൽ ശെരി ആവില്ല ആരാ എന്താ എന്ന് അറിയാതെ ഇനി എനിക്ക് ഉറക്കം പോലും കിട്ടില്ല... സമയം പന്ത്രണ്ട് മണിയോട് അടുത്തു... ഞാൻ ഫോൺ എടുത്ത് ആ നമ്പറിലേക്ക് മെസ്സേജ് അയച്ചു.... 


* സത്യം പറഞ്ഞോ ആരാ താൻ... *

മെസ്സേജ് അയച്ച് കഴിഞ്ഞ് ഞാൻ കണ്ണ് ഒന്ന് ഇറുക്കി അടച്ചു.... പതിയെ കണ്ണ് ഒന്ന് തുറന്ന് നോക്കിയപ്പോ മെസ്സേജ് സെന്റ് ആയി രണ്ട് ബ്ലൂ ടിക്ക് കണ്ടു... ടൈപ്പിംഗ്‌ എന്ന് കൂടി കണ്ടപ്പോ എന്റെ നെഞ്ച് പട പട എന്ന് ഇടിക്കാൻ തുടങ്ങി.... 


* ഇതാരാ... Who are യൂ????  *


അവിടന്ന് വന്ന റിപ്ലൈ കണ്ട് ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി... 


*ഞാൻ അനു.. *


* അനു???  സോറി i didn't get you *


*എന്നെ ഇന്ന് നിങ്ങൾ രണ്ട് വട്ടം വിളിച്ചില്ലേ *


* ഞാനോ... ദേ കൊച്ചേ നിനക്ക് വട്ട് ആണോ.. രാത്രി മനുഷ്യനെ ചുറ്റിക്കാൻ വന്നത് ആണോ...*


*സോറി... *


*രാത്രി ഉറക്കം കളയാൻ മെസ്സേജ് അയച്ചിട്ട് സോറി പറയുന്നോ... *


പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല... വേഗം നെറ്റ് ഓഫ്‌ ആക്കി... തിരിഞ്ഞ് കിടന്ന് മമ്മിയെ ചുറ്റി പിടിച്ച് കിടന്നു..... 


🌿🌿🌿🌿🌿🌿🌿🌿


രാവിലെ ഉണർന്നപ്പോൾ തന്നെ ഒച്ചയും ബഹളവും ഒക്കെ കേട്ടു... ഓണം ആയിട്ട് എല്ലാരും വന്നിട്ട് ഉണ്ട്... ഇത്തവണ ഓണം ഇവിടെ ആണ്... പതിയെ നടന്ന് ഞാൻ ഹാളിലേക്ക് നടന്നു.... 


പിന്നെ ഫുൾ ഒച്ചയും ബഹളവും ഒക്കെ ആയിരുന്നു... കാലിന് ശെരിക്ക് ബേധം ആവാത്തത് കൊണ്ട് എല്ലാം കണ്ടു ഞാൻ ഒരു മൂലക്ക് അങ്ങ് കൂടി.... ഉച്ച ഊണ് കഴിഞ്ഞ് എല്ലാരും ഒന്ന് മയങ്ങാൻ പോയി... പിള്ളേര് ഒക്കെ ടീവിയുടെ മുന്നിലും കൂടി... 


ഞാൻ ഫോൺ എടുത്തു അനുവിനെ വിളിച്ചു... ആദ്യത്തെ ബെല്ലിന് തന്നെ അവള് ഫോൺ എടുത്തു... 


"താൻ എന്നെ പറ്റിച്ചു അല്ലെ... "


ഫോൺ എടുത്ത വഴി അവള് ചോദിച്ചത് ഇതാണ്... 


"ഞാനോ.... എന്താ അനു ഈ പറയണേ... "


"അതെ... ഞാൻ മെസ്സേജ് അയച്ചപ്പോ അല്ല എന്ന് പറഞ്ഞില്ലേ... "

"ഞാനോ... അല്ല എന്നോ.. എന്താ പറ്റിയെ നിനക്ക്... ഞാൻ ഒരു ഓണം വിഷസ് പറയാൻ വിളിച്ചത് ആണ്.... "


........


" അനു പിണങ്ങിയോ...... ഏയ്‌..... ഞാൻ ചുമ്മാ തമാശ കാണിച്ചത് ആണ്... എന്തിനാ രാത്രി ഒക്കെ മെസ്സേജ് അയച്ചേ... നീ ഉറങ്ങിയില്ലേ... "


"ഹും.... "


"ഓക്കേ... ഓക്കേ... സമ്മതിച്ചു... ഞാൻ ആ രാത്രി നിന്നെ പറ്റിച്ചേ.... "


"ന്നിട്ട് എന്തിനാ ഇപ്പൊ വിളിച്ചേ.... "


"സംസാരിക്കാൻ.... "


"എനിക്ക് മിണ്ടണ്ട.... "


"ഓഹോ.... then ok.... bye.... "


ഞാൻ അതും പറഞ്ഞ് ഫോൺ കട്ട്‌ ആക്കി.... എന്നിട്ട് അവളുടെ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു... ഒപ്പം ആ നമ്പർ അങ്ങ് ബ്ലോക്ക്‌ ആക്കി..... 


🌿🌿🌿🌿🌿🌿🌿


ഫോൺ ബെഡിലേക്ക് വലിച്ച് എറിഞ്ഞു കഴിഞ്ഞ് കഴിഞ്ഞപ്പോ ഒരു നോട്ടിഫിക്കേഷൻ വന്നു... അത് എന്താ എന്ന് അറിയാൻ ആ മെസ്സേജ് ഞാൻ ഓപ്പൺ ആക്കി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story