മിഴിനീർ: ഭാഗം 7

mizhineer

രചന: പ്രഭി

ഫോൺ ബെഡിലേക്ക് വലിച്ച് എറിഞ്ഞു കഴിഞ്ഞ് കഴിഞ്ഞപ്പോ ഒരു നോട്ടിഫിക്കേഷൻ വന്നു... അത് എന്താ എന്ന് അറിയാൻ ആ മെസ്സേജ് ഞാൻ ഓപ്പൺ ആക്കി....... 

*    സോറി അനു.... നിനക്ക് ഇഷ്ട്ടം ആവുന്നില്ല എങ്കിൽ ഞാൻ ഇനി വിളിക്കില്ല.... എടോ ഈ അസുഖം ഒക്കെ എല്ലാർക്കും വരും... എന്ന് വച്ച് ഇങ്ങനെ ലൈഫ് മൊത്തം ശോകം ആക്കാൻ ആണോ നിന്റെ ഉദ്ദേശം.... നിന്നെ ഞാൻ ഇനി വിളിക്കില്ല.... ബട്ട്‌ നീ എന്റെ ഒരു വിളിക്കായി കൊതിക്കുന്ന ഒരു ദിവസo വരും....... നിന്നിൽ നിന്നെക്കാൾ കൂടുതൽ നീ എന്നെ കാണുന്ന ഒരു ദിവസം... നിന്റെ ഹൃദയതാളവും ശ്വാസഗതിയും ഒരു പോലെ എന്റെ പേര് മന്ത്രിക്കുന്ന ഒരു ദിവസം..... അന്ന് നിന്നിൽ നിന്നും ഒരുപാട് ഒരുപാട് അകലെ ആവും ഞാൻ..... 


എൻ തൂലികയിൽ നിന്നും ഒഴുകി എത്തിയ 
അക്ഷരങ്ങൾ കൊണ്ട് നിനക്കായ് ഞാൻ 
ഒരു കാവ്യം രചിക്കാം...... 
ഇന്നേവരെ ഞാൻ എഴുതിയതിൽ 
വച്ച് മനോഹരമായ ഒന്ന്.... 
അതിലെ വരികൾക്ക് ഈണം 
പകരാൻ നീ ഉണ്ടെങ്കിൽ..... 
നീ ഉണ്ടെങ്കിൽ മാത്രം............   *

ആ മെസ്സേജ് വായിച്ച് കഴിഞ്ഞതും ഞാൻ ആകെ വിയർത്തു... വീണ്ടും വീണ്ടും ഞാൻ ആ മെസ്സേജ് വായിച്ച് നോക്കി... റിപ്ലൈ ചെയ്യാൻ ആയി ഞാൻ നോക്കിയതും എനിക്ക് മനസിലായി എന്നെ ബ്ലോക്ക് ആക്കി എന്ന്... ഫോൺ ഓഫ്‌ ആക്കി വച്ചിട്ട് ഞാൻ തലയിണയിൽ മുഖം അമർത്തി കിടന്നു.... 

"അനു..... മോളെ..... എണീക്ക്... അനു.... "


പപ്പയുടെ വിളി കേട്ട് ആണ് ഞാൻ പിന്നെ ഉണർന്നത്.... 


"പപ്പ.... "


"എന്ത് ഉറക്കം ആണ്.... എഴുന്നേൽക്ക്.... "


"മ്മ്..... "


🌿🌿🌿🌿🌿🌿🌿🌿

അനുവിന്റെ നമ്പർ ബ്ലോക്ക്‌ ആകിയിട്ട് ഞാൻ ഫോൺ വലിച്ച് എറിഞ്ഞു...... 


പിന്നീട് അങ്ങോട്ട് ഉള്ള ദിവസങ്ങളിൽ അവളെ അറിയാതെ പോലും വിളിക്കാനോ മെസ്സേജ് അയക്കാനോ പോയില്ല... കാൽ ഒരുവിധം ഓക്കേ ആയി എന്ന് കണ്ടപ്പോ ഞാൻ മനഃപൂർവം തന്നെ ഓഫീസിൽ ജോയിൻ ചെയ്തു... പിന്നീട് അങ്ങോട്ട് ഉള്ള ദിവസങ്ങൾ അത്രെയും എന്റെ ശ്രെദ്ധ ഓഫീസ് കാര്യങ്ങളിൽ തന്നെ ആയിരുന്നു.... 

ബാംഗ്ലൂർ സെന്റർ ആക്കി കമ്പനിയുടെ ഒരു  പുതിയ ബ്രാഞ്ച് തുടങ്ങാൻ അച്ഛൻ പ്ലാൻ ചെയ്തിട്ട് കുറെ നാള്  ആയി... അവിടെ എല്ലാം ശെരി ആയപ്പോ ഞാൻ അവിടത്തെ കാര്യങ്ങൾ എല്ലാം ഏറ്റെടുത്ത്‌ അങ്ങോട്ടെക്ക് പറന്നു.... 


എന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളും ഇഷ്ടവും പ്രണയവും ഒക്കെ ഉപേക്ഷിച്ചു കൊണ്ട് ഒരു യാത്ര.....


🌿🌿🌿🌿🌿🌿🌿🌿

വൈദ്യമഠത്തിൽ നിന്ന് തിരികെ എത്തിയപ്പോ തന്നെ ഞാൻ കോളേജിൽ കൊണ്ട് പോവാൻ ഉള്ള ബാഗ് ഒക്കെ റെഡി ആക്കി വച്ചു.... നാളെ ഇടേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്ത് വച്ചിട്ട് ഞാൻ പപ്പയുടെയും അമ്മയുടെയും റൂമിലെക്ക് ചെന്നു..... 


"ആഹാ അനു കുട്ടി കിടന്നില്ലേ..... "


"ഞാ...ഞാൻ... ഇന്ന് ഇവിടെ ആ "


അതും പറഞ്ഞ് ഞാൻ അമ്മയുടെ  കൈ തട്ടി മാറ്റി ഞാൻ മുറിയിലെക്ക് കയറി... പപ്പ  അവിടെ എന്നെ നോക്കി കിടക്കുവായിരുന്നു.. വേഗം ചെന്ന് പപ്പയെ ചുറ്റി പിടിച്ച് കിടന്നു.... 

മുടി വാരി കെട്ടിയിട്ട് അമ്മയും വന്ന് കിടന്നു അടുത്ത്... രണ്ട് പേരെയും ചേർത്ത് പിടിച്ച് ഞാൻ ഉറങ്ങി..... 


രാവിലെ പതിവിലും ഹാപ്പി ആയിട്ട് ആണ് ഞാൻ കോളേജിൽ പോയത്.. 


"എന്താടി... ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ... "


"അതൊക്കെ ഉ...ഉണ്ട്...... നീ  ഇ...ഇന്ന് ക്ലാസ്സിൽ കയറണ്ട.... "


"ഏഹ് ഞാൻ പിന്നെ എന്നാ ചെയ്യും.... "


"നീ ഒന്നും ചെ....ചെ...ചെയ്യണ്ട... എന്റെ കൂടെ വന്നാൽ മതി.... "


" എന്തോ.... എങ്ങനെ... നീ ക്ലാസ്സ് കട്ട്‌ ചെയ്യാനോ.... എന്റെ ചെവിക്ക് എന്തെങ്കിലും പറ്റിയത് ആണോ... അതോ നിനക്ക് എന്തെങ്കിലും പറ്റിയത് ആണോ... "

"മ...മ... മതി ദേവു.... നീ കൂടെ വരുവോ ഇല്ലയോ.... നമുക്ക് കോ...കോ...കോളേജിന്റെ പിന്നിലെ ഗ്രൗണ്ടിൽ പോവാം വാ... "


"അനു.... സത്യം പറ... നീ കഞ്ചാവ് അടി തുടങ്ങിയോ...... "


അവള് ഓരോന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് തന്നെ ചിരി വരുവാ... ഞാൻ ബാഗും എടുത്ത് നടന്നപ്പോ അവളും എന്റെ പിന്നാലെ വന്നു... കോളേജിന്റെ പിന്നിൽ ഉള്ള ഗ്രൗണ്ടിൽ എത്തിയപ്പോ ഞാൻ അവിടെ കണ്ട പുല്ലിൽ ഇരുന്നു... 

ഒന്നും മനസിലാവാതെ ഉള്ള ദേവുന്റെ ഭാവം കണ്ടപ്പോ എനിക്ക് ചിരി വന്നു... എങ്കിലും ആ ചിരി കടിച്ച് പിടിച്ചു ഞാൻ ഇരുന്നു... 


"ദേവു.... ദേ.... ദേ.... ഈ.... പാട്ട് നിന്റെ ഫോണിൽ വച്ചിട്ട്... എന്റെ ഫോണിൽ വീഡിയോ എടുക്കണേ.... "


"വീഡിയോ.... എന്തിന്.... "


"എനിക്ക് യൂട്യൂബ് ചാനലിൽ ഇടാൻ.... എഡിറ്റിംഗ് ഒക്കെ ഞാൻ വീട്ടിൽ ചെന്നിട്ട് ചെയ്തോളാം... ഈ ബാക്ക്ഗ്രൗണ്ട് നന്നായിരിക്കും ഈ പാട്ടിന്.... "

"ശെരിക്കും... നീ വീണ്ടും ഡാൻസ് കളിക്കാൻ തുടങ്ങിയോ.... "


"തു.... തുടങ്ങിയില്ല... തുടങ്ങാൻ പോണു.... "


ഷാൾ എടുത്ത് പിൻ ചെയ്തിട്ട് ഞാൻ തൊഴുതു... കണ്ണ് ഒന്ന് മുറുക്കി അടച്ചിട്ട് ഞാൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു.... 


ദേവു എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് പാട്ട് പ്ലേ ചെയ്തു... ഓരോ ചുവട് വയ്ക്കുമ്പോഴും എനിക്ക് വല്ലാത്ത ഒരു അനുഭൂതി തോന്നി.... 

പാട്ട് അവസാനിച്ചപ്പോൾ ഞാൻ നന്നായി കിതക്കുന്നുണ്ടായിരുന്നു... ഫോൺ ഒക്കെ താഴെ വച്ചിട്ട് ദേവു വന്ന് എന്നെ കെട്ടിപിടിച്ചു... 


"അനു.... സൂപ്പർ... What an awsome performance... എന്തൊരു ഗ്രേസ് ആണ്... എക്സ്പ്രഷന്റെ കാര്യം പറയേണ്ട... പൊളിച്ചു മുത്തേ..... "

എന്തോ എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു.... എല്ലാം മറന്ന് നിർത്തo ചെയ്യുമ്പോ എനിക്ക് കിട്ടുന്ന ഒരു പോസിറ്റീവ് വൈബ്... 


ഇപ്പൊ എന്റെ കണ്ണ് നിറഞ്ഞത് ഞാൻ പോലും അറിയാതെ എന്നിലേക്ക് വന്ന്... എന്തൊക്കെയോ പറഞ്ഞ് എന്റെ മനസ്സ് കുഴച്ചു മറിച്ച് ഇട്ടിട്ട് എന്നെ ബ്ലോക്ക്‌ ആക്കി പോയ ആ പേര് അറിയാത്ത ആളെ ഓർത്തിട്ട് ആയിരുന്നു... അനുകുട്ടി എന്ന വിളി ഇപ്പഴും കാതിൽ തങ്ങി നിൽക്കുവാ.... 


പെട്ടന്ന് ആണ് കണ്ണിലെക്ക് ഇരുട്ട് കയറിയത്..... 


🌿🌿🌿🌿🌿🌿🌿🌿🌿


ഞാൻ ഓഫീസിൽ മീറ്റിംഗിൽ ഇരിക്കുമ്പോ പെട്ടെന്ന് ഒരു നെഞ്ച് വേദന പോലെ... പെട്ടന്ന് വിയർക്കാൻ തുടങ്ങി.... 


"സാർ... Are യൂ ഓക്കേ ... "


"യെസ്.... ഞാൻ ഇപ്പൊ വരാം ഒരു കാൾ ചെയ്തിട്ട്.... "


ഞാൻ വേഗം കോൺഫറൻസ് ഹാൾ വിട്ട് പുറത്തേക്ക് ഇറങ്ങി... ആദ്യം കൈ പോയത് അനുവിന്റെ നമ്പറിൽ ആണ്... പിന്നെ അത് വേണ്ടന്ന് വച്ച് ഞാൻ ദേവികയുടെ നമ്പർ ഡയൽ ചെയ്തു... 

അവസാന ബെൽ ആയപ്പോഴാണ് അവള് കാൾ എടുത്തത്.... 


"ദേവിക.....അനു ഉണ്ടോ.... അടുത്ത്.... "


"സാർ......അനു... അവള്.... എനിക്ക്... ഞാൻ... "


"എന്താ... എന്താ പറ്റിയെ... കാര്യം... "

"സാർ അവള്.... "


"കരയാതെ കാര്യം പറയടി.... "


"ഞാനും അവളും കോളേജിന്റെ പിന്നിലെ ഗ്രൗണ്ടിൽ ആണ്... അവൾക് ഡാൻസ് കളിക്കണം എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത് ആ.... "


"എന്നിട്ട്.... "


"കളിച്ചു കഴിഞ്ഞ് അവള് ബോധം കെട്ട് വീണു... ദേ ഇപ്പൊ... ഇപ്പൊ വിളിച്ചിട്ട് എണീക്കുന്നില്ല... "


"വാട്ട്‌.... നിന്നോട് ഒക്കെ ആരാ പറഞ്ഞേ അങ്ങോട്ട് പോവാൻ... ഒരു പട്ടിയും കാണില്ല അവിടെ... Idiots.... നീ വെള്ളം തളിക്ക്... "

"സാർ... അവള്... ഡ്രെസ്സിൽ ഒക്കെ ബ്ലഡ്... ഞാൻ ആരെ വിളിക്കും... ആരേലും വന്നാലും... അവള് ബ്ലഡ്‌... എനിക്ക്.... "


"നിനക്ക് ഒന്ന് നോക്കികൂടായിരുന്നോ... കോപ്പ്.... എനിക്ക്... മോങ്ങണ്ട... Do something... ആരേലും വിളിക്ക്... പ്ലീസ്... "


ഞാൻ അത് പറഞ്ഞതും കാൾ കട്ട്‌ ആയി... എനിക്ക് വീണ്ടും ടെൻഷൻ ആയി... ഞാൻ മീറ്റിംഗ് ക്യാൻസൽ ആക്കി നേരെ ഫ്ലാറ്റിലേക്ക് പോയി... ഇപ്പഴും നെഞ്ചിൽ ഒരു കനം... പതിയെ അത് കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു... അപ്പഴേക്കും എന്റെ ഫോൺ റിംഗ് ചെയ്തു... 

സ്‌ക്രീനിൽ ദേവിക എന്ന് പേര് തെളിഞ്ഞു വന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story