മിഴിനീർ: ഭാഗം 8

mizhineer

രചന: പ്രഭി

ഞാൻ അത് പറഞ്ഞതും കാൾ കട്ട്‌ ആയി... എനിക്ക് വീണ്ടും ടെൻഷൻ ആയി... ഞാൻ മീറ്റിംഗ് ക്യാൻസൽ ആക്കി നേരെ ഫ്ലാറ്റിലേക്ക് പോയി... ഇപ്പഴും നെഞ്ചിൽ ഒരു കനം... പതിയെ അത് കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു... അപ്പഴേക്കും എന്റെ ഫോൺ റിംഗ് ചെയ്തു... 

സ്‌ക്രീനിൽ ദേവിക എന്ന് പേര് തെളിഞ്ഞു വന്നു..... 

🌿🌿🌿🌿🌿🌿🌿🌿🌿


മുഖത്തു വെള്ളം വീണപ്പോ ഞാൻ പതിയെ എന്റെ കണ്ണ് വലിച്ച് തുറന്നു... വയർ നല്ല പോലെ വേദനിക്കുന്നുണ്ട്..... കണ്ണ് തുറന്നപ്പോ ആദ്യം കണ്ടത് എന്നെ നോക്കി കരയുന്ന ദേവുവിനെ ആണ്.... 


"അനു... മോളെ.... "


"പേ...പേ...പേടിച്ചോ ദേവു.... "


"പിന്നെ പേടിക്കാതെ... എനിക്ക് എന്താ ചെയ്യണ്ടേ എന്ന് അറിയില്ല... ആരെയാ വിളിക്കാ എന്ന് അറിയില്ല... ഞാൻ ആകെ... "


അതും പറഞ്ഞ് അവള് എന്നെ ചേർത്ത് പിടിച്ചു... പെട്ടന്ന് ആണ് എന്നെ അടർത്തി മാറ്റിയിട്ട് എന്റെ ഡ്രെസ്സിൽ തൊട്ട് കാണിച്ചത്... ബ്ലഡ് കണ്ടപ്പോ എപ്പഴത്തെയും പോലെ ഞാൻ പേടിച്ചില്ലാ... ബാഗിൽ നിന്ന് കൈയിൽ കരുതിയ ഒരു ലോങ്ങ്‌ സ്കേർട്ട് എടുത്തു... ദേവുന്റെ കൈ പിടിച്ച് എഴുന്നേറ്റിട്ട് ഞാൻ അത് ഇട്ടിരുന്ന ഡ്രെസ്സിന്റെ മേലേക്ക് ഇട്ടു.. ഷാൾ നേരെ ഇട്ടു... 


"വാ... വാഷ് റൂമിൽ പോയി ഡ്രസ്സ്‌ മാറാം... "


"മ്മ്... "


"ദേവു... നീ പേടിക്കണ്ട... എനിക്ക് ഇന്ന് വയർ വേദന ഉണ്ടാർന്നു... ഇപ്പൊ ഡാൻസ് കളിച്ചപ്പോൾ ബ്ലീഡിങ് ആയതാ... "

ഞാൻ അതു പറഞ്ഞപ്പോ അവളുടെ മുഖം പെട്ടന്ന് മാറി... വാഷ് റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറി... ഇന്ന് ഇങ്ങനെ ഒക്കെ ആവും എന്ന് അറിയാവുന്നതു കൊണ്ട് ഞാൻ എക്സ്ട്രാ ഡ്രസ്സ്‌ കൈയിൽ കരുതിയിരുന്നു..... 


ഞാൻ പുറത്തേക്ക് ചെല്ലുമ്പോ ദേവു ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു.... 


"ആരെയാ... മ... മ... മമ്മിയെ വിളിച്ച് പറഞ്ഞത് ആണോ... "


"ഏയ്‌ അല്ലല്ലോ..... ഇന്ന് ഇനി ക്ലാസ്സിൽ കയറേണ്ട അനു... വീട്ടിൽ പോവാം... ഞാനും വരാം.... "


"മ്മ്.... "

🌿🌿🌿🌿🌿🌿🌿🌿🌿


ദേവികയുടെ കാൾ കണ്ടപ്പോ ഞാൻ അധികം സമയം കളയാതെ തന്നെ ഫോൺ എടുത്തു... 


"ഹലോ..... ദേവിക.... "


"അനു ഓക്കേ ആയിട്ടോ... വെള്ളം തളിച്ചപ്പോ അവളെ എഴുനേറ്റു..... ഇപ്പൊ ഡ്രസ്സ്‌ മാറ്റാൻ വാഷ് റൂമിൽ പോയി... എങ്കിൽ ശെരി ഞാൻ വയ്ക്കുവാ... "


"ദേവിക..... "


ഞാൻ വിളിച്ചിട്ടും അവിടെന്ന് മടുപടി ഒന്നും വന്നില്ല... ഒരു തേങ്ങൽ മാത്രം ആണ് കേട്ടത്.... 


" ദേവു.....ഞാൻ... സോറി ഡി... പെട്ടന്ന് ഞാൻ പാനിക്ക് ആയി പോയി അതാ.....ഒന്നും ഓർക്കാതെ ഒച്ച വച്ചത്... സോറി... "


"സാരില്ല... കിച്ചു സാർ... എനിക്ക് മനസിലാവും... എന്നും അവളോട് ഈ സ്നേഹം ഉണ്ടായാൽ മതി... ഒരിക്കലും കൈ വിട്ട് കളയരുത്... "


"മ്മ്... എന്നും ഉണ്ടാവും... ഒന്ന് കൂടെ സോറി... "


"സോറി ഒക്കെ അവിടെ ഇരിക്കട്ടെ... ദേ അനു വരുന്നു ഞാൻ വയ്ക്കുവാ.... "


"ഓക്കേ...... "


ഫോൺ വച്ച് കഴിഞ്ഞപ്പോ എനിക്ക് ശെരിക്കും വിഷമം ആയി.... ആ നേരം അങ്ങനെ ഒക്കെ കേട്ടപ്പോ അറിയാതെ ഒച്ച വച്ച് പോയത് ആണ്... അനു എന്ന് പറഞ്ഞാൽ ദേവികക്കും ജീവൻ ആണെന്ന് ഞാൻ മറന്നു.... ഹം പാവം.... അപ്പൊ തന്നെ ഞാൻ ഫോൺ എടുത്ത് ഏട്ടനെ വിളിച്ചു.... 


🌿🌿🌿🌿🌿🌿🌿🌿🌿


ദേവു തന്നെ വണ്ടി വിളിച്ച് എന്നെ വീട്ടിൽ ആക്കി... എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ മമ്മിയോട് പറഞ്ഞ് കൊടുത്തിട്ട് ആണ് അവള് പോയത്... 


ഞാൻ വീഡിയോ ലാപ്പിൽ ഇട്ട് എഡിറ്റ്‌ ഒക്കെ ചെയ്ത് കൊണ്ട് നിൽക്കുമ്പോഴാണ് മമ്മി ജ്യൂസ്‌ കൊണ്ട് വന്നത്... 


"എന്തിനാ നീ വേണ്ടാത്ത പണിക്ക് പോയത്.. ഒക്കെ എടുത്ത് വച്ചേ മമ്മി വയർ തടവി തരാം.. "


"മ്മ്... "


മമ്മിടെ കൈയിലെ ജ്യൂസ്‌ വാങ്ങി കുടിച്ചിട്ട് ഞാൻ കണ്ണ് അടച്ച് കിടന്നു... മമ്മി വയറിൽ മെല്ലെ തടവി തരുന്നത് അനുസരിച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു.... 


ഒന്ന് കണ്ണ് തുറന്ന് നോക്കിയപ്പോ മമ്മി ഇപ്പഴും എന്നെ ചുറ്റി പിടിച്ച് കിടക്കുവാ.... കണ്ണീർ ഒലിച്ചിറങ്ങിയ പാട് കാണാം... ഒരു കൈ കൊണ്ട് ഞാൻ അത് തുടച്ചു കൊടുത്തിട്ട് ആ കവിളിൽ ഞാൻ ഒരു മുത്തം കൊടുത്തു.... 

മമ്മിയെ ഉണർത്താതെ എഴുനേറ്റ് ഞാൻ ആ വീഡിയോ അപ്‌ലോഡ് ചെയ്തു.... 

🌿🌿🌿🌿🌿🌿🌿

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഫോൺ എടുത്തപ്പോ ദേവികയുടെ മെസ്സേജ് കിടക്കുന്നു... 


*കിച്ചു സാറെ.... വേഗം പോയി യൂട്യൂബ് എടുത്ത് നോക്ക്... അനു പുതിയ ഡാൻസ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്... *


അത് കേട്ടതും ഞാൻ വേഗം അവളുടെ യൂട്യൂബ് ചാനൽ എടുത്ത് നോക്കി... വീഡിയോ പ്ലേ ആയപ്പോ എനിക്ക് ഉള്ളിൽ ഒരു തണുപ്പ് അനുഭവപെട്ടു.... വിടർന്ന ആ കണ്ണുകൾ കൊണ്ട് അവള് നോക്കുന്ന ഒരു നോട്ടവും വന്ന് വീണത് എന്റെ നെഞ്ചിൽ ആണ്... ഒന്നല്ല ഒരു ആയിരം വട്ടം ഞാൻ ആ വീഡിയോ വീണ്ടും വീണ്ടും കണ്ടു.... 


അത് ഒരു തുടക്കം ആയിരുന്നു... പിന്നീട് അങ്ങോട്ട് ഉള്ള ദിവസങ്ങളിൽ ഇടക്ക് ഇടക്ക് അവള് വീഡിയോസ് ഇടാൻ തുടങ്ങി... ഓരോ കമന്റ്‌ വായിക്കുമ്പോഴും എനിക്കും സന്തോഷം തോന്നി... ഇടക്ക് ചെറിയ കുശുമ്പുo... പക്ഷേ ഒരിക്കെ പോലും ഞാൻ ഒരു വീഡിയോക്ക് പോലും കമന്റ്‌ ചെയ്തില്ല.... 

🌿🌿🌿🌿🌿🌿🌿🌿

പതിവ് ഇല്ലാതെ ഡാൻസ് കളി തുടങ്ങിയത് കൊണ്ട് ആവും ഇപ്പൊ ആകെ ഒരു തളർച്ച ആണ്... വയറ് ഒക്കെ നല്ല പോലെ വേദനയും ഉണ്ട്.... വേദന കൂടി സഹിക്കാൻ പറ്റാതെ ആയത് കൊണ്ട് ആണ് ഹോസ്പിറ്റലിൽ വന്നത്... എന്തായാലും വന്നത് അല്ലെ അപ്പൊ ഇവിടെ കിടന്നിട്ട് പോവാം എന്ന് ഡോക്ടർ പറഞ്ഞപ്പോ എല്ലാം ശുഭം.... 


ഡോറിൽ ആരോ മുട്ടുന്നത് കേട്ടപ്പോ ഞാൻ  അകത്തേക്ക് വരാൻ വിളിച്ച് പറഞ്ഞു... 


"ആഹാ... ആരാ ഇത് അഭിയോ.... വാ... "


"ഞാൻ നിന്നെ ഒന്ന് കാണാൻ... ദേവിക പറഞ്ഞു ഹോസ്പിറ്റലിൽ ആണെന്ന്... "


"മ്മ്... ഇ...ഇ...ഇരിക്ക്.... "


"ഇനി എന്നാ കോളേജിലേക്ക്.... "


"ഞാ....ഞാ...ഞാൻ ഇനി എക്സാം എഴുതാൻ വരുന്നുള്ളൂ... ഇനി കുറച്ചു ദി... ദി... ദിവസം കൂടി അല്ലേ ഉള്ളൂ.... "


"മ്മ്..... അനു ഇത് വരെ ഞാൻ ചോദിക്കാതെ വച്ച ഒരു കാര്യo ഇപ്പൊ ചോദിക്കട്ടെ.... നിനക്ക് ശെരിക്കും എന്താ.... ഇടക്ക് വയ്യാതെ ആവുന്നത് കണ്ടിട്ട് ഉണ്ട്... എപ്പോ ചോദിച്ചാലും നീ ഒന്നും പറയാതെ ഒഴിഞ്ഞു മാറും.... "


"കാൻസർ ആണ് അഭി.... "


എന്റെ മറുപടി പെട്ടെന്ന് ആയത് കൊണ്ട് അവനും ഒന്ന് ഞെട്ടി... അത് മനസിലായത് കൊണ്ട് ഞാൻ തന്നെ ബാക്കി പറഞ്ഞു... 


"സ....സ...സത്യം..... വയറിൽ ആണ്... അതാ എപ്പഴും വയർ വേദന.... എന്റെ... "


"മതി അനു.... "


ബെഡിൽ ഇരുന്ന എന്റെ കൈ അവൻ അവന്റെ കൈകളിൽ എടുത്തു... എന്റെ മുഖത്തെക്ക് കുറച്ച് നേരം നോക്കി ഇരുന്നിട്ട് അവന്റെ കൈയിൽ ഒരു മുത്തം തന്നു... 


"അനു.... കൂടെ പഠിക്കുന്ന കുട്ടി ആണേലും എനിക്ക് നിന്നോട് എന്നും ഒരു അനിയത്തിയോട് തോന്നുന്ന വാത്സല്യം ആയിരുന്നു..... പോട്ടെ.. വിളിക്കാം... പെട്ടന്ന് എല്ലാം മാറാൻ... ഞാൻ... ഞാൻ... പ്രാർത്ഥിക്കാം.... "


അത് പറഞ്ഞ് അവൻ എഴുനേറ്റു... പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൻ നിന്നു.... 


"നിന്റെ ഡാൻസ് ഒക്കെ നന്നാവുന്നുണ്ട്... Expression ഒക്കെ സൂപ്പർ ആണുട്ടോ... "


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


അങ്ങനെ ബാംഗ്ലൂരിലെ തിരക്ക് പിടിച്ച ജീവിതത്തിന് കുറച്ച് അവധി കൊടുത്ത് ഞാൻ നാട്ടിലേക്ക് ഉള്ള വണ്ടിയിൽ കയറി... 


"വന്നോ... "

"എന്താ അമ്മേ ഞാൻ വന്നത് ഇഷ്ട്ടം ആയില്ലേ..... "


"ഇല്ല.. തീരെ ഇഷ്ട്ടം ആയില്ല..... നിക്ക് കാണണ്ട നിന്നെ.... എത്ര നാളായി പോയിട്ട്... ആദ്യം ആദ്യം വിളിക്കുമായിരുന്നു.... പിന്നെ അതും ഇല്ല... "


"അത് ബിസിനസ്‌ തിരക്ക് കാരണം അല്ലെ അമ്മകുട്ടി.... ദേ ഈ പിണക്കം മാറ്റാൻ അല്ലെ ഞാൻ ഓടി വന്നത്.... "


അങ്ങനെ അമ്മയുടെ പിണക്കം ഒക്കെ മാറ്റിയെടുത്തു... കുറച്ച് നാള് നല്ല തിരക്ക് ആയിരുന്നു... ബിസിനസ്‌ ടൂർ... മീറ്റിംഗ് ഒക്കെ ആയിരുന്നു.... ഞാൻ വേഗം ഫോൺ എടുത്ത് ദേവികയെ വിളിച്ചു.... 


"ഹലോ ദേവു.... "


"ആഹാ... ഞാൻ കരുതി സാർ.. അല്ല... കിച്ചു ഏട്ടൻ ഞങ്ങളെ ഒക്കെ മറന്നു എന്ന്... "


"ഇല്ലടി... ഞാൻ കുറച്ച് അധികം തിരക്കിൽ ആയി പോയി.... "

"ആഹാ... ന്നിട്ട് തിരക്ക് ഒക്കെ മാറിയോ... "


"മ്മ്... ഒരു വിധം... പുതിയ കമ്പനി സ്റ്റാർട്ട്‌ ചെയ്തത് അല്ലെ... അത് ഒന്ന് പാകപെടുത്തി എടുക്കണ്ടേ... "


"മ്മ്.... "


"അല്ല നിന്റെ കൂട്ടുകാരി എന്ത് പറയുന്നു... "


"ഞാൻ പിന്നെ വിളിക്കാം കിച്ചു ഏട്ടാ.... "


"പിന്നെ എന്ന് വച്ചാൽ.... "


"പിന്നെ..... പിന്നെ വിളിക്കാം.... "


"മ്മ്.......എടി നാളെ ഒന്ന് കാണാൻ പറ്റുവോ... "


"മ്മ്... ഞാൻ... മെസ്സേജ് അയക്കാം.... "


കാര്യം ആയിട്ട് എന്തോ കുഴപ്പം ഉണ്ട്... അതാ അവള് പെട്ടന്ന് വിഷയം മാറ്റിയത്... എന്തായാലും നേരിട്ട് കാണുമ്പോ ചോദിക്കാം... അവളുടെ മെസ്സേജ് നോക്കി ഇരിക്കുമ്പോഴാണ് ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്.... 


*  സാറെ..... St ജെയിംസ് പള്ളിയുടെ മുന്നിൽ ഉള്ള  കോഫി ഷോപ്പിൽ വച്ച് കാണാം.... രാവിലെ പത്തു മണിക്ക്.... *.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story