മിഴിനീർ: ഭാഗം 9

mizhineer

രചന: പ്രഭി

കാര്യം ആയിട്ട് എന്തോ കുഴപ്പം ഉണ്ട്... അതാ അവള് പെട്ടന്ന് വിഷയം മാറ്റിയത്... എന്തായാലും നേരിട്ട് കാണുമ്പോ ചോദിക്കാം... അവളുടെ മെസ്സേജ് നോക്കി ഇരിക്കുമ്പോഴാണ് ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്.... 


*  സാറെ..... St ജെയിംസ് പള്ളിയുടെ മുന്നിൽ ഉള്ള  കോഫി ഷോപ്പിൽ വച്ച് കാണാം.... രാവിലെ പത്തു മണിക്ക്.... *


മെസ്സേജ് കണ്ട ഉടനെ ഞാൻ വിളിച്ച് നോക്കി എങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു... 

🌧🌧🌧🌧🌧🌧🌧🌧🌧🌧🌧🌧

പത്തു മണി എന്ന് ദേവിക പറഞ്ഞു എങ്കിലും ഞാൻ അര മണിക്കൂർ മുന്നേ തരാം കോഫീ ഷോപ്പിൽ എത്തി.... 

ദേവികയെ നോക്കി ഇരിക്കുന്ന ടൈമിൽ ആണ് ഞാൻ കുറെ നാളുകൾക്കു ശേഷം അനുവിന്റെ യൂട്യൂബ് ചാനൽ ഒക്കെ എടുത്ത് നോക്കിയത്... കുറെ നാള് ആയിട്ട് അവള് വീഡിയോസ് ഒന്നും ഇട്ടിട്ട് ഇല്ല.... ഇനി വയ്യാതെ എങ്ങാനും ആയോ അവൾക്ക്... ഞാൻ വേഗം അവളുടെ ഇൻസ്റ്റാഗ്രാം എടുത്ത് നോക്കി... അതിലും കാര്യം ആയി ആക്റ്റീവ് അല്ല എന്ന് മനസിലായി... ഫേസ്ബുക്ക് ഓപ്പൺ ആക്കിയപ്പോ ഒരു കുന്ന് മെസ്സേജും നോട്ടിഫിക്കേഷനും ഒക്കെ ഉണ്ട്... വേഗം തന്നെ അനുവിന്റെ പ്രൊഫൈൽ എടുത്ത് നോക്കി... 


ആദ്യം കണ്ണിൽ ഉടക്കിയത് ഒരു ടാഗ് ചെയ്ത ഒരു പോസ്റ്റ്‌ ആണ്... അത് കണ്ടിട്ടും വിശ്വാസം വരാതെ ഞാൻ വീണ്ടും വീണ്ടും അതിലേക്ക് നോക്കി.... 

അനുവിന്റെ ഫോട്ടോ.... അതിനെ താഴെ ആദരാഞ്ജലികൾ എന്ന് കൂടി കണ്ടതും എനിക്ക് ആകെ തല ചുറ്റും പോലെ തോന്നി.... 

പിന്നെ ഒരുനിമിഷം പോലും അവിടെ നിന്നില്ല.... വീട്ടിൽ എത്തിയതും ഫോണും ഓഫ്‌ ആക്കി വച്ച് ഞാൻ ബെഡിലേക്ക് വീണു... എന്റെ അനു... അവള്.... അവള് ഇന്ന് ഈ ഭൂമിയിൽ ഇല്ല എന്ന സത്യം എനിക്ക് ഉൾകൊള്ളാൻ ആയില്ല... അപ്പൊ ഇത് പറയാൻ ആയിരുന്നോ ദേവിക കാണണം എന്ന് പറഞ്ഞത്... ഇന്നലെ അനുവിനെ കുറിച്ച് ചോയ്ച്ചപ്പോ അവള് ഒന്നും പറയാതെ ഫോൺ വച്ചത്... കണ്ണുനീർ ഒഴുകി ഇറങ്ങി തലയിണ നനയിച്ചുകൊണ്ടിരുന്നു.... 


🖋🖋🖋🖋🖋🖋🖋🖋🖋🖋🖋🖋


(ദേവിക )


കണ്ണാടിക്ക് മുന്നിൽ നിന്നു ഞാൻ എന്നെ ഒന്ന് സ്വയം നോക്കി വിലയിരുത്തി... ജേക്കബ് അങ്കിളും ആനന്തി ആന്റിയും കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്നു... അന്ന് എനിക്ക് കുറെ ഡ്രസ്സും ആഭരണങ്ങളും തന്നു... ഒക്കെ എന്റെ അനുവിന്റെ ആണ്.... ഞാൻ ആ ദാവണിയിലൂടെ ഒന്ന് കൈകൾ ഓടിച്ചു... 


"ഡീീ.... ഒരുങ്ങി കഴിഞ്ഞില്ലേ... "


മറുപടി ഒന്നും പറയാതെ ഞാൻ ചെറിയമ്മയെ ഒന്ന് നോക്കി... 


"ഓഹ്... ആ ചത്ത പെണ്ണിന്റെ ആണോ ഇട്ടിട്ട് നിക്കുന്നെ..... എന്തായാലും വേണ്ടില്ല വരുന്നവരുടെ മുന്നിൽ ഈ വീർത്തു കെട്ടിയ മുഖവും ആയി നിക്കണ്ട.... "

അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ചെറിയമ്മ പോയത് പോലെ തിരിച്ച് വന്നു... 


" ദേ... എപ്പഴത്തെയും പോലെ ഇതും മുടങ്ങി പോയാൽ ആ രമേശിനെ കൊണ്ട് കെട്ടിക്കും ഞാൻ... അതോണ്ട് മരിയാദക്ക് ഇതിന് സമ്മതിച്ചോ... പൊന്നും പണവും ഒന്നും വേണ്ട എന്നാ അവര് പറഞ്ഞത്... പെണ്ണിനെ മാത്രം മതി എന്ന്... പിന്നേയ് എന്റെ മക്കൾക്ക് ഉള്ളതിൽ നിന്നു ഒന്നും നിനക്ക് ഞാൻ തരില്ല.. ധർമ കെട്ടും കെട്ടി പൊക്കോ....."


ഈ കുത്ത് വാക്കും വേദനിപ്പിക്കലും ഒന്നും എനിക്ക് പണ്ടേ പുത്തരിയല്ല.... പക്ഷേ ഇന്ന് കാണാൻ വരുന്നത് ആരായാലും അവരുടെ മുന്നിൽ എനിക്ക് തല കുനിച്ചു കൊടുക്കേണ്ടി വരും... ഇല്ലെങ്കിൽ ചെറിയമ്മ എന്നെ ആ കാലമാടനെ കൊണ്ട് കെട്ടിക്കും... 

ഉള്ളിൽ കെട്ടി നിന്ന പേടിയും സങ്കടവും ഒക്കെ കാരണം എനിക്ക് എന്നെ തന്നെ നഷ്ട്ടം ആവും പോലെ തോന്നി... അറവ് മാടിനെ പോലെ ഞാൻ എല്ലാ പ്രതീക്ഷയും അറ്റ് നിന്നു അവിടെ..... അനുവിന്റെ ഡ്രസ്സ്‌ ഇട്ടപ്പോ അവള് കൂടെ ഉള്ളത് പോലെ ഒരു തോന്നൽ... ആ ധൈര്യം ഒന്ന് കൊണ്ട് മാത്രം ഞാൻ വീഴാതെ പിടിച്ചു നിന്നു.... 


🌿🌿🌿🌿🌿🌿🌿🌿🌿🌿


"ന്തിനാ കിച്ചു നീ ഇങ്ങനെ മുഖം വീർപ്പിച്ചു വച്ച് ഇരിക്കുന്നത്.... "


"പിന്നെ ഞാൻ എന്ത് വേണം.... എനിക്ക് കല്യാണം വേണ്ട എന്ന് എത്ര വട്ടം ഞാൻ പറഞ്ഞു അമ്മയോട്... "


"കിച്ചു എല്ലാ അമ്മമാരെയും പോലെ എന്റെയും ആഗ്രഹം മക്കളുടെ കല്യാണം ആണ്... നിന്റെ ഏട്ടന്റെ കഴിഞ്ഞു.....ഇനി നിന്റെ.... "


ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കി ഇരുന്നു... എന്റെ കൈയുടെ മേൽ അമ്മ കൈ വച്ചപ്പോ ആദ്യം കൈ തട്ടി മാറ്റാൻ ആണ് തോന്നിയത്... പിന്നെ ഞാൻ അനങ്ങാതെ ഇരുന്നു... 


എത്ര വർഷം കഴിഞാലും അനു എന്റെ ഉള്ളിൽ തന്നെ ഉണ്ടാവും... അവളെ മറന്ന് എനിക്ക് ഒരു ജീവിതം ഇല്ല... ഇത്ര നാളും അമ്മയോട് ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു... ഇത്തവണ പക്ഷേ അമ്മ ആത്മഹത്യ ഭീഷണി മുഴക്കി.... മുഴക്കി എന്ന് അല്ല എന്നെ പേടിപ്പിക്കാൻ ആണേലും അങ്ങനെ ഒരു ശ്രമം നടത്തി...ആ ഒറ്റ കാരണം കൊണ്ട് ആണ് ഞാൻ ഇപ്പൊ ഇവരുടെ കൂടെ ഒരുങ്ങി ഇറങ്ങിയത്... ഏട്ടനും ഏട്ടത്തിയും മുന്നിൽ ഇരുന്ന് ഞങ്ങളുടെ വഴക്ക് കേട്ട് ചിരിയോട് ചിരിയാ... 


എന്തായാലും കാണാൻ ചെല്ലുന്ന പെണ്ണിനോട് എല്ലാം തുറന്ന് പറയണം.... ഞാൻ ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞാൽ അല്ലെ പ്രശ്നം... ആ കുട്ടി ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞാൽ അമ്മക്ക് പ്രശ്നം ഇല്ലല്ലോ... പിന്നെ കുറച്ച് നാളത്തെക്ക് പെണ്ണ് കാണാൻ എന്ന് പറഞ്ഞ് വരില്ല..... 

🌿🌿🌿🌿🌿🌿🌿🌿

"ദേവു ചേച്ചി..... അമ്മ വിളിക്കുന്നു.... "


കിങ്ങിണി വന്ന്   പറഞ്ഞപ്പോ എന്റെ നെഞ്ചിൽ ഒരു പിടച്ചിൽ... ദാവണി തുമ്പു കൈയിൽ പിടിച്ച് ഞാൻ അങ്ങോട്ട് ചെന്നു... ആരൊക്കെയോ അവിടെ ഇരിക്കുന്നുണ്ട് ഒന്ന് തല ഉയർത്തി നോക്കാൻ പോലും ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.... 


"മോൾക്ക്‌ ചെക്കനെ കാണണ്ടേ..... "


എന്ന് ആരോ ചോദിക്കുന്നത് കേട്ട് ഞാൻ തല ഉയർത്തി ഒന്ന് നോക്കി... മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story