മിഴിയിൽ: ഭാഗം 10

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

 "ഇനി ഒരു പെണ്ണിനോട് മോശമായി പെരുമാറാൻ തോന്നുമ്പോൾ ഈ അടി ഓർമയിൽ വരണം.." കലിതുള്ളിക്കൊണ്ട് അവൾ ഇറങ്ങി പോയി.. ബദ്രി ഇപ്പോഴും തരിപ്പിൽ നിന്നും മുക്തൻ ആയിട്ടില്ല.. വേദനയെക്കാൾ മറ്റെന്തോ വികാരമാണ് മുന്നിട്ട് നിൽക്കുന്നത്... അവൻ ഒരു കവിളിൽ ചേർത്തുവെച്ച കയ്യെടുത്തു മാറ്റി ദേഷ്യത്തോടെ പോയി ചെയറിലേക്കിരുന്നു... ഞാൻ അവളുടെ ബോസ് ആണ്... എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം കേട്ട് നിൽക്കണം.. എന്നെ കൈ നീട്ടി അടിച്ചല്ലേ.. ഇതിനുള്ളത് നിനക്ക് ഞാൻ തരാമെടി... അവന്റെയുള്ളിൽ കനലെരിഞ്ഞു... അവൾ താഴേക്ക് പോവാതെ നേരെ ധ്യാനിന്റെ കാബിനിലേക്ക് തന്നെ പോയി.. ധ്യാൻ അവിടെ ഉണ്ടായിരുന്നില്ല.. വേഗം ധ്യാനിന്റെ ലാപ് എടുത്ത് അവൾ റിസൈൻ ലെറ്റർ ടൈപ് ചെയ്യാൻ തുടങ്ങി.. ബദ്രി അവൾക്കുള്ള ഡിസ്മിസൽ ടൈപ്പ് ചെയ്യുന്ന തിരക്കിലായിരുന്നു.. Inefficiency in management, എന്ന റീസണും കൊടുത്തു.. അല്ലാതെ ബോസ്സിനെ തല്ലി എന്നെഴുതാൻ പറ്റില്ലലോ.. അത് പ്രിന്റ് എടുത്ത് കയ്യിൽ പിടിച്ചു. അതേ സമയം മിഴിയും തന്റെ resignation കയ്യിൽ പിടിച്ചു നോക്കിയിരിക്കുകയായിരുന്നു.. .... അവൾ സീറ്റിൽ നിന്നും എഴുന്നേറ്റു.. പെട്ടെന്ന് മനസ്സിലേക്ക് കടന്നു വന്ന മുഖങ്ങൾ അങ്കിളിന്റെയും കബനി അമ്മയുടെയും ആയിരുന്നു..

തന്റെ ക്വാളിഫിക്കേഷന് എവിടെവേണമെങ്കിലും ജോബ് കിട്ടും.. എന്നിട്ടും അവർ ഇവിടെ തന്നെ ജോയിൻ ചെയ്യിപ്പിച്ചത് എന്നും തന്നെ കാണാൻ വേണ്ടിയിട്ടാണ്.. അവരുടെ മുഖം ആലോചിക്കാതെ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പാടുണ്ടോ? നന്ദികേടല്ലേ ഞാൻ ചെയ്യുന്നത്.. ആ മനുഷ്യന്റെ കരുണ കൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ തലയുയർത്തി നിൽക്കാൻ കഴിഞ്ഞത്.. അവൾ കയ്യിലെ പേപ്പറിലേക്ക് നോക്കി. ശേഷം അതിനെ ചുരുട്ടി വേസ്റ്റ് ബിന്നിലേക്കിട്ടു.. ബദ്രി കയ്യിലെ പേപ്പറിലേക്ക് നോക്കി നിന്നു.. അവളുടെ നിഷ്കളങ്കമായി ചിരിക്കുന്ന മുഖമാണ് ആദ്യം ഓർമ വന്നത്.. തന്നെ നോക്കുമ്പോൾ ആ കണ്ണിൽ തെളിഞ്ഞു നിന്ന പ്രണയം.. പെട്ടെന്ന് തന്നെ ചിന്തകളെ മാറ്റി മറിച്ച് തന്റെ മുഖത്തേക്ക് കൈവീശിയ രംഗം ഓർമയിൽ കൊണ്ട് വന്നു... കയ്യിലെ പേപ്പർ കീറി തുണ്ട് തുണ്ടാക്കി വീശി... ഞാൻ നിന്നെ ഇപ്പോൾ ഇവിടുന്ന് ടെർമിനേറ്റ് ചെയ്താലും, നീ വേറെ എവിടെയെങ്കിലും പോയി ജോയിൻ ചെയ്യും.. എന്റെ ഡാഡി തന്നെ അതിന് ഹെൽപ്പും ചെയ്യും.. ഇല്ലടീ നിന്നെ അങ്ങനെ രക്ഷപെടാൻ വിടില്ല..

അവൻ വേഗം ഫോൺ എടുത്ത് dad എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു.. കാൾ അറ്റൻഡ് ആയതും അവൻ ആവശ്യം അറിയിച്ചു.. ആദ്യം കുറച്ച് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവന്റെ നിർബന്ധത്തിൽ അയാൾക്ക് സമ്മതിക്കേണ്ടിവന്നു... മാത്രമല്ല മിഴിയെ പറഞ്ഞു കൺവിൻസ് ചെയ്യാമെന്ന ഉറപ്പും മകനു നൽകി .. അവൻ വല്ലാത്ത നിർവൃതിയോടെ സീറ്റിലേക്കിരുന്നു കണ്ണുകളടച്ചു.. കുറച്ച് നേരം ധ്യാനിനോട് സംസാരിച്ചിരുന്നിട്ടും അവളുടെ മൂഡ് ഓകെ ആവുന്നുണ്ടായിരുന്നില്ല.. ഹാഫ് ഡേ ലീവ് എടുത്ത് അവൾ പുറത്തേക്കിറങ്ങി. ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയതും മുന്നിലേക്ക് ഒരു കാർ വന്നു നിന്നു.. അതിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി.. ഉച്ച നേരമായത് കൊണ്ട് തന്നെ റോഡിൽ തിരക്കൊന്നും ഉണ്ടായിരുന്നില്ല.... അവനെ മനസ്സിലായില്ല എന്ന് മിഴിയുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നു.. "ഹായ്.. മിഴിയല്ലേ...." അവൾ അതേ എന്ന് തലയാട്ടി... "ഐആം ആദിത്യൻ.. " അവൻ അവൾക്ക് നേരെ കൈ നീട്ടി.. "മനസിലായില്ല..." അവൻ നീട്ടിയ കയ്യിൽ കൈ ചേർത്തു കൊണ്ട് അവൾ പറഞ്ഞു.. "ആർദ്രയുടെ ബ്രദർ ആണ്.. " ആ മറുപടി കേട്ടതും മിഴിയുടെ കണ്ണുകൾ വികസിച്ചു... ആ ചൊടികളിൽ നിറഞ്ഞ പുഞ്ചിരി വിടർന്നു..

അബ്രോഡിൽ Md ചെയ്യാൻ പോയ അവളുടെ ആദിയേട്ടനെ കുറിച്ച് പറയാൻ നൂറു നാവാണ് അവൾക്ക്... ഒന്ന് കാണണമെന്ന് താനും ആഗ്രഹിച്ചിരുന്നു.. അവൾ ചിന്തിച്ചു.. എന്നാൽ ആദി എല്ലാം മറന്ന് അവളുടെ ചിരിയിൽ തങ്ങി നിന്നു.. അത്രക്ക് ഭംഗിയായിരുന്നു ആ ചിരിക്ക്... താൻ ആരെന്നറിഞ്ഞപ്പോൾ വിടർന്ന കണ്ണുകളും ആ പുഞ്ചിരിയും... അവന് ആ മുഖത്തു നിന്നും കണ്ണ് മാറ്റാൻ തോന്നിയില്ല.. "എന്നെ.. എന്നെ എങ്ങനെ മനസിലായി?" മിഴി മനസിലുള്ള ചോദ്യം മറച്ചു വച്ചില്ല.. "ആരുവിന്റെ സ്റ്റാറ്റസിൽ എന്നും താനല്ലേ ഉള്ളൂ. ഇന്നലെ ഇട്ട സ്റ്റാറ്റസ് ഇനിയും പോയിട്ടില്ല.. " ഇന്നലെ ആരു വന്നപ്പോൾ എടുത്ത സെൽഫികൾ ഓർത്ത് അവൾ ചിരിച്ചു.. അവളുടെ ചിരി കാണെ അവന് വല്ലാത്ത സന്തോഷം തോന്നി.. ഉള്ളിൽ പടരുന്ന തണുപ്പ്.. "എന്താ ഈ സമയത്ത്?? ഡ്യൂട്ടി കഴിഞ്ഞോ " "ഇല്ല.. വീട്ടിലേക്ക് പോവാമെന്ന് കരുതി.. ഒരു തലവേദന പോലെ..." "ഹോസ്പിറ്റലിൽ പോവണോ..." അവൻ ആധിയോടെ ചോദിച്ചു.. "ഏയ്‌.. അത്രയൊന്നുമില്ല. എന്തോ അവിടെ ഇരിക്കാൻ തോന്നിയില്ല..." "ഞാൻ വീട്ടിലേക്കാ.. താനും വായോ.. ആരുവിനൊരു സർപ്രൈസ് ആയിക്കോട്ടെ..." അവൾ ഒരു നിമിഷം ചിന്തിച്ചു.. "എന്താടോ എന്റെ കൂടെ വരുന്നതിൽ പ്രോബ്ലം ഉണ്ടോ..."

"ഏയ്‌.. എന്ത് പ്രോബ്ലം.. പോവാം..." അവൾ ചിരിയോടെ പറഞ്ഞു.. ആ ചിരി അവനിലേക്കും പടർന്നു.. അല്ലെങ്കിലും ആരുവിനെ കാണണം എന്ന് കരുതിയാണ്, ആരോടെങ്കിലും എല്ലാം പറഞ്ഞില്ലെങ്കിൽ തല പൊട്ടി ചിതറും എന്ന് തോന്നി അവൾക്ക്.. ഫ്രണ്ട് ഡോർ തുറന്ന് അവൾ കയറിയിരുന്നു.. ആദി ചിരിയോടെ ഡ്രൈവിംഗ് സീറ്റിലേക്കും.. കാർ അവിടെ നിന്നും നീങ്ങി.. ഇത്രയും നേരം ഇതെല്ലാം മുകളിളെ ഗ്ലാസ്‌ വാളിലൂടെ കണ്ടു കൊണ്ടിരുന്ന ബദ്രി അസ്വസ്ഥതയോടെ സീറ്റിലേക്കിരുന്നു.. അത് ആരാണെന്ന് അവന് മനസിലായില്ല.. പക്ഷെ അവൾ ചിരിച്ചു സംസാരിച്ചത് അവനിൽ അകാരണമായ ടെൻഷൻ ഉണ്ടാക്കി.. അവൻ ഒരു സിഗരറ്റ് എടുത്ത് കൊളുത്തി ചുണ്ടിലേക്ക് ചേർത്ത് ആഞ്ഞു വലിച്ചു.. _____💜 ആദിയോടൊപ്പം വരുന്ന മിഴിയെ കണ്ട് സത്യഘോഷിന്റെയും രേവതിയുടെയും കണ്ണുകൾ തിളങ്ങി.. ആരു ഓടി വന്ന് മിഴിയെ കെട്ടിപിടിച്ചു.. "നിന്റെ സന്തോഷം കണ്ടാൽ തോന്നും വർഷങ്ങളായി കാണാതെ കാണുവാണെന്ന്.. ഇന്നലെയും അവിടെ ആയിരുന്നില്ലെടി..." ആർദ്രയുടെ തലയിൽ തട്ടി കൊണ്ട് ആദി പറഞ്ഞു.. തല ഉഴിഞ്ഞു കൊണ്ട് ആരു അവനെ തുറിച്ച് നോക്കി. " അതിന് നിനക്കെന്താടാ ചേട്ടൻ തെണ്ടി.. എന്റെ ഫ്രണ്ട് ഞാൻ നോക്കുന്നു, ഞാൻ കെട്ടിപ്പിടിക്കുന്നു, നിന്നോട് കെട്ടിപ്പിടിക്കാനൊന്നും പറഞ്ഞിട്ടില്ലല്ലോ... "

അവളുടെ ചോദ്യത്തിൽ അവൻ ചൂളി പോയി.. "നാവിനു ലൈസൻസ് ഇല്ലാത്ത സാധനം.. " മിഴി ചിരിയോടെ ആരുവിന്റെ കയ്യും പിടിച്ച് അകത്തേക്ക് കയറി. ആദി മിഴിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. ഇവിടെ വന്നതിനു ശേഷം അവളുടെ മുഖത്തു നിന്നും ആ ചിരി മാഞ്ഞിട്ടേ ഇല്ല.. ആർദ്ര പറഞ്ഞ് അവളെ പറ്റി ഏകദേശം എല്ലാം ആദിക്ക് അറിയാമായിരുന്നു.. ഇത്രയും സങ്കടങ്ങൾക്കിടയിലും മറ്റുള്ളവർക്ക് വേണ്ടി ചിരിക്കുന്നവൾ.. ഇവൾക്ക് എന്തോ പ്രത്യേകതയുണ്ട്.. ഇന്ന് വരെ ഏത് പെണ്ണിലും കാണാത്ത എന്തോ ഒന്ന്.. രേവതിയോട് സ്വന്തം അമ്മയോടെന്ന പോലെ.. സത്യഘോഷിനെ പപ്പാ എന്ന് വിളിച്ച് കൊഞ്ചി സംസാരിക്കുന്നവൾ.. ആരുവിനു ഫ്രണ്ട് അല്ല.. കൂടപ്പിറപ്പാണെന്ന് തോന്നി.. ആ വീട് മുഴുവൻ അന്ന് അവളുടെ ശബ്ദമായിരുന്നു.. മിഴിയെ തന്നെ സ്വയം മറന്ന് നോക്കി നിൽക്കുന്ന ആദിയെ കണ്ട് രേവതി ഉള്ളാലെ ചിരിച്ചു.. ഒരുമിച്ചിരുന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ച് അവൾ ആർദ്രയുടെ കൈയും പിടിച്ച് മുറിയിലേക്ക് ഓടി... "എന്താടി?" ആർദ്ര ചോദിച്ചതും മിഴി അവളുടെ തോളിലേക്ക് ചാഞ്ഞു. അവളുടെ കണ്ണിലെ നനവ് ആ തോളിൽ പടർന്നു.. "എന്തിനാടാ കരയുന്നെ..." ആർദ്ര ആ മുഖം ബലമായി പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു...

അവൾ രാത്രി മുതൽ ഉണ്ടായ കാര്യങ്ങൾ ഒന്നും മറച്ചുവെക്കാതെ മുഴുവനായി ആർദ്രയോട് പറഞ്ഞു.. "എടീ ഒന്നും നടന്നിട്ടില്ല എന്ന് ഉറപ്പല്ലേ..." മിഴി നെറ്റി ചുളിച്ചു.. "എടീ ഹിസ്റ്ററി പോയിട്ടില്ലാലോ ന്ന് .." "പ്ഫ......" നീട്ടിയൊരു ആട്ട് കിട്ടിയപ്പോൾ ആർദ്ര പെട്ടെന്ന് തന്നെ എന്തോ ചിന്തിക്കുന്ന പോലെ ആക്ഷൻ ഇട്ടു.. "ശരിക്കും ഡ്രസ്സ് പോയതെങ്ങനെയാണെന്ന് നിനക്ക് ഓർമയില്ലേ..." മിഴി ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. " നിന്നോട് ആരാ അയാളുടെ റൂമിൽ പോകാനും കള്ളെടുത്ത് മോന്താനുമൊക്കെ പറഞ്ഞത്? " ആർദ്രയുടെ ചോദ്യം കേട്ട് മിഴി അവളെ തുറിച്ചു നോക്കി.. "ഓഹ്.. ഞാനാണല്ലേ.. മറന്നു പോയി.. My mistake, sorry yaa... നീ അയാളെ അടിച്ച സ്ഥിതിക്ക് ഇനി അവിടെ തുടരുന്നത് റിസ്ക് ആണ്... റിസൈൻ ചെയ്യുന്നതായിരിക്കും നല്ലത്..." " ഞാനും അത് ആലോചിച്ചതാണ്.. പക്ഷെ അങ്കിളിനെയും അമ്മയെയും ഓർക്കുമ്പോൾ പറ്റുന്നില്ല ടീ... നന്ദികേടാവില്ലേ..." "എന്നാൽ ഞാൻ ഒരു സൂപ്പർ ഐഡിയ പറയട്ടെ.." "ഹ്മ്മ് .." "എല്ലാം മൈന്റിൽ നിന്നും ഇറേസ് ചെയ്യ്.. എന്നിട്ട് ഇന്നലെ നീ പറഞ്ഞപോലെ പുതിയ റോമിയോയെ കണ്ടുപിടിക്കുക... എന്നിട്ട് അയാളുടെ മുന്നിൽ വെച്ച് തന്നെ ആ റോമിയോടെ കൈയ്യും പിടിച്ച് നടക്കണം...

അയാളുടെ നെഞ്ച് നീറണം.. നീറിപ്പുകയണം.. പുകഞ്ഞ് എരിയണം.. എരിഞ്ഞു കത്തണം..." ക്രൂരമായ ഭാവത്തോടെ എങ്ങോട്ടോ നോക്കി നിന്ന് പറഞ്ഞ് കൊണ്ട് ആർദ്ര മിഴിക്ക് നേരെ തിരിഞ്ഞു... ഇവളെന്ത് തേങ്ങയാ ഈ പറയുന്നേ എന്ന എക്സ്പ്രഷനിൽ നിൽക്കുന്ന മിഴിയെ കണ്ട് അവൾ ഫ്യൂസ് പോയ ബൾബ് പോലെ ആയി.. "തീ കത്തിക്കാനോ??? എവിടെ??" മിഴിയുടെ ചോദ്യം കേട്ട് ആർദ്ര പല്ല് കടിച്ചു.. "എന്റെ നെഞ്ചത്ത്..." "നിന്റെ നെഞ്ചത്തോ??" "എടി പൊട്ടീ.. നീയൊരു കാര്യം ചെയ്യ്.. എന്റെ ഏട്ടനെ പ്രേമിക്ക്.. കാണാൻ ബദ്രിയുടെ അത്രയൊന്നുമില്ലെങ്കിലും, അടിപൊളിയല്ലേ.. പിന്നെ ഒരു ഡോക്ടർ, ഒരു ദുശീലവും ഇല്ല.. നിങ്ങൾ പെർഫെക്ട് മാച്ച് ആയിരിക്കും..". "ഇന്നലെ നീ പറഞ്ഞു ഞാനും ബദ്രിയും ആണ് പെർഫെക്ട് മാച്ച് എന്ന്..🤨." "ങേ... അത്.. അത് വേറെ പെർഫെക്ട് മാച്ച്.. ഇത് മറ്റൊരു പെർഫെക്ട് മാച്ച് 😬" മിഴി കൂർപ്പിച്ചു നോക്കിയതും ആർദ്ര ഒന്ന് ഇളിച്ചു.. "എടി.. നിന്റെ ചേട്ടൻ ന്ന് പറയുമ്പോ എനിക്കും ചേട്ടനല്ലേ... " "അല്ല.. ഞാൻ എന്റെ ബ്രദറിനെ ആർക്കും ഷെയർ ചെയ്യാമെന്ന് തീരുമാനിച്ചിട്ടില്ല.. പിന്നെ നീ കബനി ആന്റിയെ അമ്മ എന്നല്ലേ വിളിക്കുന്നത്.. അപ്പൊ പിന്നെ ബദ്രിയെ എന്താ ബ്രദർ ആയി കാണാത്തത്...?" അവളുടെ ചോദ്യത്തിന് മിഴിക്ക് മറുപടി ഇല്ലായിരുന്നു.. "എടീ... ഒന്നില്ലെങ്കിൽ പോയി സോറി പറഞ്ഞ് കോംപ്രമൈസ് ആവ്.. അല്ലെങ്കിൽ അയാൾക്ക് മുന്നിൽ മറ്റൊരാളെ പ്രിഫർ ചെയ്ത് ഗട്ട്സോടെ നിന്ന് കാണിക്ക്..."

അതിനൊന്നു മൂളി കൊണ്ട് മിഴി ബെഡിലേക്ക് കിടന്നു.. അവളെ കെട്ടിപിടിച്ചു കൊണ്ട് ആർദ്രയും കൂടെ കയറി കിടന്നു.. -------------------💜 മിഴി ഇറങ്ങി കുറച്ച് സമയം കഴിഞ്ഞതും ബദ്രിയും കമ്പനിയിൽ നിന്നും ഇറങ്ങി... നേരെ പോയത് വീട്ടിലേക്ക് ആയിരുന്നു... ആദ്യം കുറച്ചുനേരം ഹാളിൽ ചുറ്റിപ്പറ്റി നിന്നെങ്കിലും, അവിടെ നിന്നും മനസ്സിലായി മിഴി വീട്ടിൽ എത്തിയിട്ടില്ല എന്ന്... പിന്നെ അയാളുടെ കൂടെ എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക എന്ന് ആലോചിച്ച് അവന് വല്ലാത്ത ടെൻഷൻ തോന്നി.. അർജിത് പറഞ്ഞതനുസരിച്ച് അവൾ ഇങ്ങോട്ട് വന്നിട്ട് തന്നെ ഒരാഴ്ചയെ ആയിട്ടുണ്ടാവുള്ളൂ .. ഇവിടെ അധികം ആരെയും പരിചയം കാണാൻ സാധ്യതയില്ല... പിന്നെ അയാൾ ആരാണ്? ആരുടെ കൂടെയാണ് ഇത്ര ധൈര്യത്തോടെ അവൾ കയറി പോയത്..? അവന് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... കാറിന്റെ കീ എടുത്ത് വീട്ടിൽ നിന്നും ഇറങ്ങി... വെറുതെ ഓരോ സ്ഥലങ്ങളിലായി അന്വേഷിച്ചു നടന്നു.. കുറച്ചു നേരത്തിനു ശേഷം വീണ്ടും വീട്ടിലേക്ക് വന്ന് റൂമിലേക്ക് പോയി.. ടെൻഷൻ കൊണ്ടും തലവേദന കൊണ്ടും അവൻ വേഗം തന്നെ മയങ്ങി പോയി.. _____💜 വൈകുന്നേരം ചായകുടിയും കഴിഞ്ഞാണ് മിഴി ആർദ്രയുടെ വീട്ടിൽ നിന്നും ഇറങ്ങിയത്..

ഒറ്റയ്ക്ക് പോകാമെന്ന് പറഞ്ഞിട്ടും ആരും സമ്മതിച്ചില്ല.. ആദി തന്നെ തിരികെ കൊണ്ടാക്കാം എന്ന് പറഞ്ഞു.. അവൾ കാറിലേക്ക് കയറി.. ആദിക്ക് എന്തൊക്കെയോ സംസാരിക്കണമെന്നു ണ്ടായിരുന്നു.. പക്ഷേ വാക്കുകൾ പുറത്തു വന്നില്ല.. മിഴി പുറത്തേക്ക് കണ്ണുംനട്ട് ഇരിപ്പുണ്ട്.. "മി.. മിഴി..." "ആഹ്.. എന്താ ഏട്ടാ..." അവളുടെ ഏട്ടാ എന്ന വിളി കേട്ടപ്പോൾ തന്നെ അവന്റെ ഹാർട്ട് സന്തോഷം കൊണ്ട് dj കളിക്കാൻ തുടങ്ങി..... "ജോബ് എങ്ങനെ പോവുന്നു?" "കുഴപ്പമില്ല.. " "ബദ്രിയാണോ MD " "ആഹ് അതേ..." അവൾ താൽപര്യമില്ലാത്ത പോലെ മറുപടി കൊടുത്ത് തിരിഞ്ഞിരുന്നു... പിന്നെ എന്തോ ഓർത്ത പോലെ അവനു നേരെ തിരിഞ്ഞു.. "ചേട്ടനും ബദ്രിയെ അറിയുമോ?" "ഹ്മ്മ്... ചെറുതായിട്ട്..." പിന്നീട് ഒന്നും സംസാരിക്കാതെ നേരെ വീട്ടിലേക്ക് എത്തി.. "വാ ഏട്ടാ.. ഇറങ്ങു... " "ഏയ്‌.. പിന്നൊരിക്കലാവാം.." അവന്റെ കണ്ണുകൾ ബദ്രിയുടെ കാറിലേക്കായിരുന്നു... " അതൊന്നും പറഞ്ഞാൽ പറ്റില്ല വായോ... " അവൻ ചിരിയോടെ പുറത്തേക്കിറങ്ങി.. "അമ്മേ... " അവൾ കബനിഅമ്മയെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി... അവളുടെ ശബ്ദം കേട്ടതും ബദ്രി ഞെട്ടി കണ്ണ് തുറന്നു.. താഴെ അവൾ വന്നു എന്ന് മനസ്സിലായതും വേഗം തന്നെ എഴുന്നേറ്റ് മുഖം കഴുകി താഴേക്ക് ഇറങ്ങാൻ നിന്നു...

ഷർട്ട് ബട്ടനിട്ട് കൊണ്ട് താഴെക്കിറങ്ങിയ ബദ്രി സോഫയിലിരിക്കുന്ന ആളെ കണ്ട് ഒന്ന് നിന്നു.. അവന്റെ മുഖം ദേഷ്യത്താൽ മുറുകി.. ആദിയോട് ചിരിച്ചു സംസാരിക്കുന്ന മിഴിയും അവർക്കടുത്തു തന്നെ ഇളം പുഞ്ചിരിയോടർ നിൽക്കുന്ന കബനിയും... അവന് ആകെ സമനില തെറ്റും പോലെ തോന്നി... യാത്ര പറയാനൊരുങ്ങി ആദി പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത്.. മിഴിയുടെ ഹീൽസ് സ്ലിപ്പ് ആയി കാല് മടങ്ങി മുന്നോട്ട് വീഴാനാഞ്ഞു... പെട്ടെന്ന് പിടുത്തം കിട്ടിയത് ആദിയിൽ ആയിരുന്നു.. അവൻ അവളെ ചേർത്ത് പിടിച്ചു.. വീഴാൻ പോയപ്പോൾ തോന്നിയ പേടിയിൽ ആദിയുടെ സ്പർശം മിഴി ശ്രദ്ധിച്ചില്ല.. അവളുടെ ഇടുപ്പിൽ മുറുകിയ ആദിയുടെ കൈകൾ കണ്ട് ഞൊടിയിടയിൽ ബദ്രി താഴേക്ക് ചാടിയിറങ്ങി ആദിയുടെ പുറം നോക്കി ചവിട്ടി.. പ്രതീക്ഷിക്കാതെ ഉണ്ടായ ആഘാതത്തിൽ ആദി മുന്നിലേക്ക് തെറിച്ചു വീണു.. അവനോടൊപ്പം മുന്നിലേക്ക് വീഴാനാഞ്ഞ മിഴിയുടെ കയ്യിൽ പിടിച്ച് നെഞ്ചിലേക്ക് ചേർത്തി നിർത്തി.. വീണിടത്തു നിന്നും എഴുന്നേറ്റ ആദി കണ്ടത് മിഴിയെ നെഞ്ചിൽ ഒതുക്കി പിടിച്ചു നിൽക്കുന്ന ബദ്രിയെ ആണ്. അവൻ ദേഷ്യം കൊണ്ട് വിറച്ചു.. മുന്നോട്ട് വന്ന് മുഷ്ടി ചുരുട്ടി ബദ്രിക്ക് നേരെ കയ്യോങ്ങിയതും ആ കൈയ്യെ ബദ്രി ഇടത് കൈ കൊണ്ട് ബ്ലോക്ക്‌ ചെയ്തിരുന്നു.. ഉയർത്തി പിടിച്ച കൈകൾക്കിടയിലൂടെ കുനിഞ്ഞ് ആദിയെ നോക്കുന്ന ബദ്രിയുടെ കണ്ണിൽ ഒരു തരം വെറി ആയിരുന്നു.. ആദിയുടെ കണ്ണിലുണ്ടായിരുന്ന അതേ വെറി.. ഒന്നും മനസിലാക്കാതെ മിഴി അമ്പരന്ന് ഇരുവരെയും നോക്കി നിന്നു..💜....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story