മിഴിയിൽ: ഭാഗം 11

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ബ്ലോക്ക്‌ ചെയ്ത കൈ പിൻവലിച്ച് ബദ്രി, ആദിക്ക് നേരെ കൈ ഓങ്ങിയതും അവിടെ ഒരു ശബ്ദം മുഴങ്ങി കേട്ടു.. "Stop it..." "അശോക് അങ്കിൾ.." ബദ്രി പതിയെ കൈ താഴ്ത്തി.. അയാളുടെ കൂടെ നിതയും ഉണ്ടായിരുന്നു.. അവളുടെ കണ്ണുകൾ മിഴിയെ ചേർത്ത് പിടിച്ചിരുന്ന ബദ്രിയുടെ കൈയ്യിലേക്കായിരുന്നു.. അത് മനസിലായ പോലെ മിഴി അവനിൽ നിന്നും അകലാൻ ശ്രമിച്ചു.. പക്ഷെ ബദ്രി ഒന്നുകൂടെ അവളെ തന്നോട് ചേർത്തി നിർത്തി.. നിതയുടെ കണ്ണിൽ നനവ് പടർന്നു.. തന്നെയും ഇത് പോലെ ഒന്ന് ചേർത്തു നിർത്തണമെന്നേ ആഗ്രഹിച്ചിട്ടുള്ളു.. ആ കൈകൾ തനിക്ക് നേരെ നീണ്ടിട്ടില്ല... ആ നിശ്വാസം തന്റെ നെറുകയിൽ പതിഞ്ഞിട്ടില്ല.. അവൾ കവിളിലേക്കിറങ്ങിയ കണ്ണുനീരിനെ പുറം കൈ കൊണ്ട് തുടച്ചു മാറ്റി.. മിഴിക്ക് സ്വയം ഉരുകിയൊലിക്കും പോലെ തോന്നി.. തന്നെ ചേർത്തു പിടിച്ച കൈകൾ ചുട്ടു പൊള്ളിക്കും പോലെ.. നിതയുടെയും അവളുടെ പപ്പയുടെയും മുഖത്ത് നോക്കാൻ പോലും കഴിയാതെ അവൾ തല താഴ്ത്തി നിന്നു.. ഒപ്പം തന്നെ ബദ്രിയുടെ കൈകൾ വേർപെടുത്താനും ശ്രമിച്ചു. പക്ഷെ അവന്റെ കൈകളെ ഒന്ന് ചലിപ്പിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല... ആദി വീണ്ടും മുന്നോട്ട് വന്നു... "അവളുടെ മേലെ നിന്നും കയ്യെടുക്ക്..."

ആദി പറയുന്നത് കേട്ട് ബദ്രി ചിരിച്ചു.. "അത് പറയാൻ നീയാരാടാ??" "ഞാൻ ആരോ ആയിക്കോട്ടെ.. അവളുടെ മുഖത്തേക്ക് നോക്ക്... നിന്റെ സ്പർശം പോലും വെറുപ്പാണെന്ന് ആ മുഖത്ത് നിന്നും അറിയുന്നുണ്ട്..." പുച്ഛത്തോടെ ആദി പറഞ്ഞ് നിർത്തിയതും ബദ്രിയുടെ മുഖം വീണ്ടും മുറുകി.. ആ ഗ്യാപ്പിൽ അവനെ തള്ളിമാറ്റി അവൾ നീങ്ങി നിന്നു.. "വാ.. മിഴി.. ഇനി ഇവിടെ നിക്കണ്ട.. നിനക്കെന്ത് സേഫ്റ്റിയാ ഇവിടെയുള്ളത് എന്ന് ഇപ്പോഴാ എനിക്ക് മനസിലായത്.." മുന്നോട്ടുവന്ന് മിഴിയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ആദി പറഞ്ഞു.. അവൻ മുന്നോട്ടു നീങ്ങും മുന്നേ അവളുടെ മറുകയ്യിൽ ബദ്രിയുടെ പിടിത്തം വീണു.. "എന്റെ കയ്യിൽ നിന്നും കൊണ്ട് പോയിട്ട്..? നീയാണോ അവളെ സംരക്ഷിക്കാൻ പോവുന്നത്.. നിന്റെ ചരിത്രം ഇവിടെ വിളമ്പിയാൽ ഇവള് തന്നെ നിന്റെ മുഖത്ത് തുപ്പും.. എന്നെ കൊണ്ട് അത് ചെയ്യിപ്പിക്കണ്ട.. അവളുടെ കൈ വിടടാ.. " ആദിയുടെ കൈ പതിയെ അയഞ്ഞു... ബദ്രി മിഴിയെയും വലിച്ച് അകത്തേക്ക് പോയി.. അവൾ കൈ കുതറുന്നുണ്ടെങ്കിലും അതൊന്നും അവനെ ബാധിക്കാത്ത മട്ടിൽ നേരെ അവളുടെ മുറിയിലേക്ക് കൊണ്ട് പോയി..

ഡോർ ചാരി അവൾക്ക് നേരെ നിന്നു.. "നിങ്ങളെന്തൊക്കെയാ ചെയ്യുന്നേ.. പുറത്ത് നിങ്ങൾ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയും അവളുടെ അച്ഛനും നിൽപ്പുണ്ട് .. അവരുടെ മുന്നിൽ വച്ച് എന്നെ ചേർത്ത് പിടിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക അവസ്ഥ നിങ്ങളെ കൊണ്ട് ചിന്തിക്കാൻ കഴിയുമോ?? ആ കുട്ടിയുടെ കണ്ണീർ വന്ന് പതിക്കുന്നത് എന്റെ തലയിലാണ്.. എന്തിനാ ഇങ്ങനെയൊക്കെ.. പറഞ്ഞു തീരും മുന്നേ അവളുടെ ഇടുപ്പിലൂടെ കൈചുറ്റി ബദ്രി അവളെ തന്നോട് ചേർത്തു നിർത്തി.. നാവിന് വിലങ്ങിട്ട പോലെ അവളുടെ വാക്കുകൾ നിന്നു "മിഴി.. ഞാൻ രാവിലെ പറഞ്ഞതൊക്കെ കള്ളമായിരുന്നു.. ഫിസിക്കൽ അട്ട്രാക്ഷൻ.. അങ്ങനെയൊരു വേർഡ് പോലും ഞാൻ ഉപയോഗിക്കാൻ പാടില്ലായിരുന്നു.. എനിക്ക്.. എനിക്ക് നിന്നെ ഇഷ്ട്ടമാണ്... I mean... I'm in love with you.. പക്ഷേ അത് ഞാൻ മനസ്സിലാക്കിയത് നിമിഷങ്ങൾക്കു മുൻപ് അവന്റെ കൈകൾ നിന്നെ ചുറ്റിവരിഞ്ഞപ്പോഴാണ്.. മറ്റാരുടെയും സ്പർശമെന്നല്ല ഒരു നോട്ടം പോലും നിന്നിലേക്ക് നീളുന്നത് എന്നെക്കൊണ്ട് സഹിക്കാൻ പറ്റില്ല...

നീ ഒരുപാട് പഠിച്ച് ഇങ്ങനെ മേക്കോവർ ചെയ്ത് വന്നതുകൊണ്ട് തോന്നിയതൊന്നുമല്ല.. നീ എന്നെവിട്ട് പോയി കഴിഞ്ഞപ്പോൾ മുതൽ ഒരു നീറ്റലായിരുന്നു, ദാ.. ഇവിടെ.." തന്റെ നെഞ്ചോടു കൈവെച്ച് കണ്ണുകളിൽ ദയനീയത നിറച്ചു കൊണ്ട് പറയുന്ന ബദ്രിയെ കാണെ അവളുടെ ഹൃദയം പതിന്മടങ്ങ് വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു... താൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ... സന്തോഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ നിമിഷം... പെട്ടെന്ന് തന്നെ അവൾക്ക് മുന്നിൽ തെളിഞ്ഞു നിന്നത് ആ നിറഞ്ഞ കണ്ണുകളാണ്.. നിതയുടെ... അവൾക്ക് ആഗ്രഹം കൊടുത്ത് ആളുകളെ കൂട്ടി കയ്യിൽ മോതിരമണിഞ്.. അവൾക്ക് തലയാകെ പെരുത്തു കയറും പോലെ തോന്നി... ഇന്ന് അവളുടെ നിറഞ്ഞ കണ്ണുകളിൽ നിന്നും തന്നെ വ്യക്തമാണ് ബദ്രിയോടുള്ള ഇഷ്ടം.. അവളെ വേദനിപ്പിച്ചുകൂടാ.. അവന്റെ കൈകൾ ഒന്നുകൂടെ അവളുടെ ഇടുപ്പിൽ മുറുകിയപ്പോഴാണ് ചിന്തകളിൽനിന്നും അവൾ മുക്തയായത്.. ഉടനെ തന്നെ മിഴി അവനെ തള്ളി മാറ്റി.. അവളുടെ നിറഞ്ഞ കണ്ണുകളിൽ തന്നെ നോക്കി നിൽപ്പായിരുന്നു അവൻ... "എ.. എനിക്ക്.. നിങ്ങളെ ഇഷ്ട്ടമല്ല.. I hate you..." പതിഞ്ഞതെങ്കിലും ഉറച്ചതായിരുന്നു ആ വാക്കുകൾ... പക്ഷെ അത് പറയുമ്പോൾ അവളുടെ ഹൃദയം മുറിഞ്ഞു രക്തം കിനിയുന്നുണ്ടായിരുന്നു...

"മിഴി.. I know.. നിനക്കെന്നെ ഇഷ്ട്ടമാണ്.. ഞാൻ കണ്ടിട്ടുണ്ട്.. നിന്റെ കണ്ണുകളിൽ.. ഇപ്പൊ ഈ കണ്ണുനീരിൽ പോലും എന്നോടുള്ള ഇഷ്ട്ടമാണ്..." "No.. എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ല.. ഇഷ്ടപ്പെട്ട നിമിഷം ഉണ്ടായിരുന്നു.. നിങ്ങളോടുള്ള വിവാഹത്തിനു സമ്മതം പറഞ്ഞ ആ ദിവസം.... അന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു, നിങ്ങൾ അതിനു സമ്മതിച്ചിരുന്നെങ്കിൽ എന്ന്... അന്ന് നിങ്ങൾക്ക് ഞാൻ സ്റ്റാറ്റസ് കുറഞ്ഞവളായിരുന്നു.. എന്റെ വേഷവും രൂപവും നിങ്ങൾക്ക് വെറുപ്പായിരുന്നു.. ആ നിങ്ങൾ തന്നെ ഇപ്പൊ വന്ന് ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ?? അതിനെന്ത് അർത്ഥം നൽകണം? എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ല.. I just hate you.. ". അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലത്തേക്ക് പതിച്ചു.. അതവളെ പൊള്ളിച്ചു... പുറത്ത് ഇതെല്ലാം കേട്ടു നിന്നിരുന്ന നിത ഇരു കൈ കൊണ്ട് വായയിൽ അമർത്തി പിടിച്ചു പൊട്ടികരഞ്ഞു.. അവിടേക്ക് വന്ന അശോകിനെ ഓടി പോയി കെട്ടിപിടിച്ചു.. "പപ്പാ.. എന്റെ തെറ്റാ.. ബദ്രി ആയിരം വട്ടം എന്നോട് പറഞ്ഞു എന്നെ ഒരിക്കലും അക്സെപ്റ്റ് ചെയ്യാൻ കഴിയില്ല എന്ന്...... ഞാൻ.. ഞാൻ കേട്ടില്ല.. എനിക്കൊന്നും മനസ്സിലായില്ല... അവനോടുള്ള ഇഷ്ടത്താൽ മറ്റൊന്നും ഞാൻ കേൾക്കാൻ തയ്യാറായില്ല... അവന്റെ മനസ്സിൽ മറ്റാരുമില്ല എന്നതുമാത്രമായിരുന്നു ധൈര്യം..

വിവാഹം കഴിഞ്ഞാൽ തനിയെ ഇഷ്ടപ്പെടും എന്നായിരുന്നു ചിന്ത... അവൻ എന്നെ ഓരോ തവണ ഒഴിവാക്കുമ്പോഴും വേദനിച്ചെങ്കിലും എന്നെങ്കിലും എന്നെ പ്രണയിക്കും എന്നൊരു ചിന്ത ഉണ്ടായിരുന്നു... പക്ഷേ എല്ലാം തെറ്റി.... ഇന്ന് അവന്റെ മനസ്സിൽ മറ്റൊരു കുട്ടിയുണ്ട്... മിഴി.. നല്ല കുട്ടിയാ അവൾ.. ബദ്രിക്ക് ചേരും.. ഇനിയും അവനെ സ്നേഹിക്കുന്നതിൽ അർത്ഥമില്ല.. എനിക്ക് വേണ്ട പപ്പാ... എനിക്ക് ഈ വിവാഹം വേണ്ട...." അവൾ പൊട്ടിക്കരഞ്ഞു... അശോക് ആശ്വസിപ്പിക്കാൻ എന്നവണ്ണം അവളുടെ മുടിയിഴകളിൽ തഴുകികൊണ്ടിരുന്നു... ഇഷ്ടമില്ല എന്നറിഞ്ഞിട്ടും താനും കൂടി നിർബന്ധിച്ചാണ് ഇതിന് സമ്മതിപ്പിച്ചത്... അതുകൊണ്ട് അവനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല... അയാൾ ചെറു ചിരിയോടെ അവളുടെ മുഖം തോളിൽ നിന്നും ഉയർത്തി... "You are my angel.. My Brave girl... എന്റെ മകൾ കരയരുത്.. ബി സ്ട്രോങ്ങ് ഡിയർ.." അവൾ കണ്ണീർ തുടച്ചു കൊണ്ട് തലയാട്ടി... കയ്യിലെ മോതിരം ഊരി ടേബിളിന് പുറത്തേക്ക് വെച്ചു... എന്നിട്ട് അയാളെ നോക്കി കണ്ണുനീർ തുടച്ച് ചിരിച്ചു.. അയാൾ അവളെ ചേർത്ത് പിടിച്ചു...

കബനിയോട് ഒന്നു തലയാട്ടി അവർ ഇരുവരും കാറിലേക്ക് കയറി.. ആ വണ്ടി ഗേറ്റ് കടന്നു പോയി... അവൾ പറയുന്നതെല്ലാം കേട്ട മിഴിച്ചു നിൽക്കുകയായിരുന്നു ആദി.. മിഴിയോട് ബദ്രിയ്ക്ക് പ്രണയമായിരുന്നോ?അവന് നെഞ്ചിലൊരു കൊളുത്തി പിടിക്കൽ പോലെ തോന്നി.... എന്തോ ഒരു സങ്കടം... അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും മിഴി പെട്ടെന്ന് പുറകിൽ നിന്നും വിളിച്ചു... അവൻ വേഗം തിരിഞ്ഞു നോക്കി... കരഞ്ഞു കലങ്ങിയിരുന്നു അവളുടെ കണ്ണുകൾ.. "ഞാനും വന്നോട്ടെ " അവൾ പ്രതീക്ഷയോടെ ആദിയോട് ചോദിച്ചു... അവൻ തലയാട്ടി... അവൾ കബനിയോട് മാത്രം യാത്ര പറഞ്ഞ് വേഗം ആദിയുടെ കാറിൽ പോയിരുന്നു... ആ കാർ അകന്ന് പോകുന്നത് നിറകണ്ണുകളോടെ ബദ്രി നോക്കി നിന്നു ... മിഴിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു... "മി....മിഴി... നിനക്ക് അവനെ ഇഷ്ടമാണോ.. ബദ്രിയെ?" ചോദിക്കുമ്പോൾ ഉള്ളിൽ ഒരു വിസ്ഫോടനം തന്നെ നടന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു... അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.. വാക്കുകൾ പുറത്തേക്ക് വരുന്നില്ല.. അല്ലെങ്കിലും കള്ളം പറയാൻ മടിക്കുന്ന നാവാണ്..

അവളുടെ അല്ല എന്ന മറുപടി അവന്റെ ഉള്ളിലെ തീ അണച്ചു...മനസാകെ കുളിരു പകർന്നു.. ചുണ്ടിൽ ഒരു ചെറു ചിരിയോടെ വണ്ടി വീണ്ടും ആദിയുടെ വീട്ടിലേക്ക് തന്നെ കയറി... ബദ്രി റൂമിലേക്ക് പോയി അവിടെ ഉള്ള സാധനങ്ങൾ എല്ലാം വലിച്ചു പറിച്ചെറിഞ്ഞു... ഇതുവരെ എത്രയോ പേർ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും താനാണ് നിഷേധിച്ചു കൊണ്ടിരുന്നത്.. അതിന്റെ വേദന എന്താണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്... ആദ്യമായി തന്നെ ഒരു പെണ്ണ് റിജെക്ട് ചെയ്തിരിക്കുന്നു.. ഇല്ല അവൾക്ക് തന്നെ ഇഷ്ടമാണ്.. ആ കണ്ണിലുള്ള തിളക്കം അത് തനിക്കായി മാത്രമുണ്ടാവുന്നതാണ്... പിന്നെ എന്തിനാ? എന്തിനാ അവന്റെ കൂടെ പോയത്... തന്നെക്കാൾ വിശ്വാസമാണോ അവനെ .. അതോ തന്നെക്കാൾ ഇഷ്ടമാണോ അവനെ.. ആകെ ഭ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോൾ ഷെൽഫിൽ നിന്നും ഒരു കുപ്പിയെടുത്ത് പൊട്ടിച്ച് വായിലേക്ക് കമഴ്ത്തി... ബോധം മറയുന്നതുവരെ കുടിച്ചു... തളർന്നു കൊണ്ട് ബെഡിലേക്ക് വീണു ... _____💜 വീണ്ടും മിഴിയേയും കൂട്ടി വരുന്ന ആദിയെ കണ്ട് എല്ലാവരുടെയും കണ്ണുകൾ വികസിച്ചു.. "എന്താ മോനെ.. എന്ത് പറ്റി??"

രേവതി മിഴിയുടെ കലങ്ങിയ കണ്ണുകൾ കണ്ട് വേവലാതിയോടെ ചോദിച്ചു.. "ഒന്നുമില്ലമ്മാ.. അവൾക്ക് ഇന്ന് ഇവിടെ നിൽക്കണമെന്ന് തോന്നി.." പക്ഷേ ആർദ്ര അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു... ആ മുഖത്ത് നിന്ന് തന്നെ അവൾക്ക് മനസ്സിലായി എന്തൊക്കെയോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്ന്... അവരുടെ സംസാരത്തിന് ശ്രദ്ധ കൊടുക്കാതെ മിഴിയുടെ കൈയ്യിൽ പിടിച്ച് അവൾ വേഗം മുറിയിലേക്ക് കൊണ്ടുപോയി... വാതിൽ അടച്ച് തിരിഞ്ഞതും ആർദ്രയെ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു... ഒരുപാടുനേരം... ആർദ്രയും ശല്യം ചെയ്തില്ല.. കരയട്ടെ... എന്താണെങ്കിലും കരഞ്ഞു തീർത്ത് അവൾ പറയും എന്ന് അറിയാമായിരുന്നു... " എന്താടാ.. എന്തുപറ്റി? " അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ട് ആർദ്ര ചോദിച്ചു... സംഭവിച്ചതെല്ലാം വള്ളിപുള്ളി തെറ്റാതെ മിഴി പറഞ്ഞു കൊടുത്തു... പക്ഷേ നിത എല്ലാം കേട്ടെന്നോ മോതിരം അഴിച്ച് വച്ച് അവിടന്ന് പോയെന്നോ അവൾ അറിഞ്ഞിരുന്നില്ല... അതുകൊണ്ട് ബദ്രി പ്രൊപ്പോസ് ചെയ്തതും താനത് നിരസിച്ച് അവിടെനിന്നും ഇറങ്ങി ആദിയോടൊപ്പം ഇങ്ങോട്ട് വന്നതു വരെയുമുള്ള കാര്യങ്ങൾ മുഴുവൻ പറഞ്ഞു... ആർദ്രയ്ക്ക് എന്തു പറഞ്ഞ് അവളെ സമാധാനിപ്പിക്കണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല... "

എ...എനിക്ക് ആരുടെയും കണ്ണുനീര് കണ്ടുകൊണ്ട് ഒരു ജീവിതം വേണ്ടെടാ... എന്റെ പ്രണയത്തെ മറ്റാരെയും വേദനിപ്പിച്ചുകൊണ്ട് സ്വന്തം ആക്കേണ്ട..." വീണ്ടും അവൾ പൊട്ടിക്കരഞ്ഞു. "നീ കരയാതെ എല്ലാത്തിനും ദൈവം ഒരു തീരുമാനം ഉണ്ടാക്കിയിട്ടുണ്ടാകും.. വിധി പോലെയെ എല്ലാം നടക്കൂ... എല്ലാം ശരിയാകും പെണ്ണേ... നീ ഇത്തിരി നേരം കിടക്ക്... കുറച്ചു നേരം റെസ്റ്റ് എടുത്താൽ എല്ലാം ശരിയാകും..." മിഴി ബെഡിലേക്ക് കിടന്നപ്പോൾ ആർദ്ര അവളുടെ അടുത്തു തന്നെ ഇരുന്നു.. ______💙 "ദേ.. പെണ്ണെ.. എഴുന്നേറ്റേ.. അങ്കിൾ വന്നിട്ടുണ്ട്.. രാത്രി കഴിക്കാൻ പറഞ്ഞിട്ട് പോലും കേൾക്കാതെ കിടന്ന സാധനമാണ്... എഴുന്നേല്ക്കെടീ.." മിഴിയെ കുലുക്കി വിളിച്ചു കൊണ്ട് ആർദ്ര പിറുപിറുത്തു.. "എടീ.. റാം അങ്കിൾ വന്നിട്ടുണ്ട്.." . അതു കേട്ടതും അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.. വേഗം ബാത്റൂമിൽ പോയി ഫ്രഷ് ആയി.. അപ്പോഴും ചിന്ത എന്തിനായിരിക്കും അങ്കിൾ വന്നിട്ടുണ്ടാവുക എന്നതായിരുന്നു.. എല്ലാം അറിഞ്ഞിട്ടുണ്ടാവും... ഞാൻ എന്തു മറുപടി പറയും?? നന്ദി കേടല്ലേ ഞാൻ ചെയ്തത്.. ബദ്രിക്ക് എന്നെ ഇഷ്ടമാണെന്നറിഞ്ഞാൽ, എന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചയായിട്ടേ കാണു.. ഒന്നും പറയാതെ ഇങ്ങോട്ട് വന്നത് അതിലും വലിയ തെറ്റല്ലേ..

അവൾ ഒന്ന് ആഞ്ഞ് ശ്വാസം വിട്ടുകൊണ്ട് ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി... ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു റാം.. "അങ്കിൾ..." "ഹാ.. മോളെ.. ഞാൻ നൈറ്റ്‌ എത്താൻ ഒത്തിരി വൈകി.. രാവിലെ മോളെ അന്വേഷിച്ചപ്പോഴാണ് കബനി പറഞ്ഞത്, ഇന്നലെ ആർദ്ര മോൾടെ കൂടെ ഇവിടെ കൂടിയെന്ന്.. ഒരു കാര്യം പറയാനുണ്ടായിരുന്നു.. അതാ കാലത്തുതന്നെ മോളെ കാണാൻ ഇറങ്ങിയത്.. സംസാരത്തിൽ നിന്നും ഒന്നും അറിഞ്ഞിട്ടില്ല.. കമ്പനി അമ്മ ഒന്നും പറഞ്ഞിട്ടില്ല എന്ന് മിഴിക്ക് വ്യക്തമായി.. "എ. എന്താ അങ്കിൾ.." "ഓഫീസിലെ കാര്യങ്ങൾ കുറച്ചൊക്കെ മോൾക്കും ഇപ്പൊ മനസിലായി കാണുമല്ലോ.. അവിടെ വേദിക എന്നൊരു സ്റ്റാഫ്‌ ഉണ്ട്.. ആ കുട്ടിയാണ് ബദ്രിയെ അസ്സിസ്റ്റ്‌ ചെയ്യുന്നത്..." "അറിയാം അങ്കിൾ.." "ഹാ.. ആ കുട്ടിക്ക് എല്ലാ ടൈമും ബദ്രിയുടെ കൂടെ നിൽക്കാൻ പറ്റുന്നില്ല.. Some family issues.. ടൈം ഒന്നും കറക്റ്റ് ആവുന്നില്ല.. കുറച്ചു ലോങ്ങിന്ന് വരുന്ന ആളാണെ.. അപ്പൊ ബദ്രി പറഞ്ഞു, മോളാണെന്നുണ്ടെങ്കിൽ , ഒരേ വീട്ടിൽ നിന്നാവുമ്പോൾ ഓഫീസ് കാര്യങ്ങൾ കുറച്ച് കൂടെ എഫിഷ്യന്റ് ആയി ഡീൽ ചെയ്യാമെന്ന്.. എനിക്കറിയാം മോൾടെ കോളിഫിക്കേഷന് പറ്റിയ ജോബ് അല്ല എന്ന്.. പക്ഷെ വെറും പേർസണൽ സെക്രട്ടറി ആയിട്ടല്ല.. എല്ലാത്തിലും ഒരുമിച്ചു നിൽക്കാൻ..

എല്ലാ വർക്കിനെയും കോർഡിനേറ്റ് ചെയ്യാൻ, ലീഡ് ചെയ്യാൻ... Just like a partner...." അവൾ ഒന്നും മിണ്ടിയില്ല.. Partner എന്ന വേർഡ് മാത്രം അവളിൽ സ്ട്രൈക്ക് ചെയ്തു.. Partner.... അവൾ മനസ്സിൽ വീണ്ടും ആ വാക്ക് ഉരുവിട്ടു.. "ഓക്കേ അങ്കിൾ.." "Good... അപ്പൊ നേരെ ഓഫീസിൽ പോയി ബദ്രിയെ കണ്ടാൽ മതി..!" "ഓക്കേ അങ്കിൾ..." അവളുടെ തലയിൽ ഒന്ന് തലോടി അയാൾ തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോഴാണ് എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന ആദിയെ കണ്ടത്.. "Hey man.. എപ്പോ വന്നു??" "2 ഡേയ്‌സ് ആയി അങ്കിൾ.." "ഓഹ്.. എവിടെയെങ്കിലും ജോയിൻ ചെയ്തോ..." "ഇല്ല.. നോക്കുന്നുണ്ട്.. " "All the best.." "Thank you .." അയാൾ ഇറങ്ങിയതും ആദി മിഴിയെ നോക്കി.. എന്തോ ആലോചനയിലായിരുന്നു അവൾ.. "നിനക്ക് പറ്റില്ല എന്ന് പറഞ്ഞൂടായിരുന്നോ.. വീണ്ടും അവന്റെ കൂടെ.." സ്വരത്തിൽ അരിശം വ്യക്തമായിരുന്നു.. " റാം അങ്കിളിനെ ദാനമാണ് എന്റെ ഈ ജീവിതം.. അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറ്റില്ല എന്നു പറയാൻ എനിക്ക് കഴിയില്ല " മറുപടിക്ക് കാത്തു നിൽക്കാതെ അവൾ മുറിയിലേക്ക് പോയി...

കുളിച്ചു ഫ്രഷായി ഡ്രസ്സ് മാറ്റുമ്പോഴും ഇനിയെന്തെല്ലാം നേരിടേണ്ടി വരുമോ എന്ന ആകുലതയായിരുന്നു അവളിൽ.. __💜 രാവിലെ നിർത്താതെയുള്ള ഫോണിന്റെ ശബ്ദം കേട്ടാണ് ബദ്രി ഉറക്കമുണർന്നത്. ഡാഡിയാണെന്ന് കണ്ടപ്പോൾ അവൻ അറ്റന്റ് ചെയ്ത് ചെവിയിലേക്ക് ചേർത്തു.. "ഹാ ബദ്രി.. മിഴിയോട് സംസാരിച്ചിട്ടുണ്ട്.. പറഞ്ഞത് മറക്കണ്ട വെറും സെക്രട്ടറി ആയിട്ടല്ല.. Like a partner.. ഇനിയുള്ള കമ്പനി ഡീറ്റൈൽസ് എല്ലാം അവളോടും കൂടി ഷെയർ ചെയ്യണം എനിക്ക് നിന്നെ പോലെ തന്നെയാണ് എന്റെ മോളും... ഓക്കേ.." "ഓക്കേ ഡാഡ്..." ഫോണ് കട്ട് ചെയ്തത് എന്നും അവൻ എഴുന്നേറ്റിരുന്ന് തലയിൽ കൈവച്ചു.. ഇന്നലെ അവളോടുള്ള ദേഷ്യത്തിലാണ് പേർസണൽ സെക്രട്ടറി ആയി അപ്പോയിന്റ് ചെയ്യാമെന്ന് കരുതിയത്.. പക്ഷെ ഇപ്പോൾ? മണിക്കൂറുകൾ കൊണ്ട് എല്ലാം മാറി.. ആ മുഖം എപ്പോഴും കണ്ടോണ്ടിരിക്കാമല്ലോ... എനിക്കറിയാം നീ എല്ലാം മൂടി വയ്ക്കുകയാണെന്ന്.. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സന്തോഷം ത്യജിക്കുകയാണെന്ന്.. നിന്റെ പ്രണയം എനിക്ക് കിട്ടിയില്ലെങ്കിലും, എന്റെ പ്രണയം എന്താണെന്ന് നിനക്ക് ഞാൻ അറിയിച്ചു തരാം.. അതിനുള്ള ദിവസങ്ങളാണ് ഇനി.. Wait to know the intensity of my love partner... (എന്റെ പ്രണയത്തിന്റെ തീവ്രത അറിയാൻ കാത്തിരിക്കൂ പാർട്ണർ)💜....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story