മിഴിയിൽ: ഭാഗം 12

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

"വേദിക.. ഗോഡൗണിൽ പോയി ഈ ലോഡ്ന്റെ ഡീറ്റെയിൽസ് ചെക്ക് ചെയ്യ്... With in 15 minutes, എല്ലാം വെരിഫയ് ചെയ്ത് എത്തിയിരിക്കണം.." അവൾ മറുതൊന്നും പറയാതെ പ്രസാദ് സാറിന്റെ കയ്യിൽ നിന്ന് ലിസ്റ്റ് വാങ്ങി താഴെക്കിറങ്ങി.. ബദ്രി സാറിന്റെ PA പോസ്റ്റിൽ നിന്നും മാറ്റുന്നു എന്ന് പറഞ്ഞപ്പോൾ എത്ര ആശ്വാസം തോന്നി... ഇതിപ്പോ അതിനേക്കാൾ വലിയ കുരിശായല്ലോ ഭഗവാനെ.... അവൾ പിറു പിറുത്തു കൊണ്ട് പാർക്കിങ്ങിനു സൈഡിലൂടെയുള്ള വഴിയിലൂടെ ഗോഡൗണിലേക്ക് കയറി.. അവിടെ കുറെ ആളുകൾ ലോഡ് ഇറക്കുന്നുണ്ടായിരുന്നു.. അവരെ മാനേജ് ചെയ്യാൻ ഒരു കമ്പനി സ്റ്റാഫും. വേദികയെ കണ്ടതും ലോഡ് ഇറക്കുന്ന തമിഴന്മാരെല്ലാം ഒരു തരം വൃത്തികെട്ട നോട്ടം നോക്കി.. അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി എങ്കിലും കുറച്ച് സമയത്തിനുള്ളിൽ അവരെല്ലാം ആ ലോറിയിൽ തന്നെ കയറി ഗോഡൗണിൽ നിന്നും പുറത്തേക്ക് പോയി.. ഓഫീസ് സ്റ്റാഫും പോയപ്പോൾ അവിടെ അവൾ മാത്രമായി.... ഇറക്കിയ ലോഡിന്റെ ഡീറ്റെയിൽസ് ചെക്ക് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പുറകിൽ എന്തോ ശബ്ദം പോലെ തോന്നിയത് അവൾക്ക് അല്പം ഭയം തോന്നിയെങ്കിലും വേഗം ജോലി തീർത്തിട്ട് പോവാം എന്ന് ചിന്തിച്ച് എല്ലാം എണ്ണി തിട്ടപ്പെടുത്തി, മാർക്ക്‌ ചെയ്തു..

തിരിഞ്ഞു നടക്കാനൊരുങ്ങിയതും നേരത്തെ വന്നവരിൽ 2 തമിഴന്മാർ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.. അവൾ ഒന്ന് പതറിയെങ്കിലും ധൈര്യം സംഭരിച്ച് അവരെ കടന്നുപോകാൻ തുടങ്ങിയതും അവളുടെ കയ്യിൽ ഒരുത്തന്റെ പിടുത്തം വീണിരുന്നു.. "എന്താടോ ചെയ്യുന്നേ.. കയ്യെടുക്ക്..." അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അയാൾ കണ്ണുകൊണ്ട് അവളുടെ ശരീരമാകെ ഉഴിഞ്ഞുകൊണ്ടിരുന്നു... വൈറ്റ് ഷർട്ടും മിനി ഫിറ്റ് സ്‌കർട്ടും ആയിരുന്നു അവളുടെ വേഷം.. അവൾ കുതറാൻ ശ്രമിച്ചുകൊണ്ടിരുന്നു... അയാളുടെ കൈ അവളുടെ ഷർട്ടിന്റെ ആദ്യ ബട്ടണിലേക്ക് നീണ്ടു... _____💜 ആർദ്രയുടെ വീട്ടിൽ നിന്നുമാണ് മിഴി ഓഫീസിലേക്ക് വന്നത്.. ആദി ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അവൾ എതിർത്തില്ല.. ആർദ്രയുടെ ഒരു dungaaree ആയിരുന്നു അവളുടെ വേഷം.. എക്സ്ട്രീം ക്യൂട്ട്.. ആദിക്ക് അവളിൽ നിന്നും ഒരു നിമിഷം പോലും കണ്ണുകൾ പിൻവലിക്കാൻ കഴിഞ്ഞില്ല.. കാറിലിരുന്ന മുക്കാൽ മണിക്കൂറും കണ്ണുകൾ മിഴിയിൽ തന്നെയായിരുന്നു.. എന്നാൽ അവൾ പലതരം ചിന്തകളിലായിരുന്നു..

നേരെ പോകേണ്ടത് ഭദ്രയുടെ ക്യാബിനിലേക്കാണ്.. എങ്ങനെ ആളെ ഫേസ് ചെയ്യും..? റിജക്റ്റ് ചെയ്തതിൽ എന്നോട് ദേഷ്യം ആയിരിക്കും. ചിലപ്പോൾ വെറുപ്പും .. അതുകൊണ്ടുതന്നെ നരസിംഹം ബുദ്ധിമുട്ടിക്കാൻ ആണ് സാധ്യത എന്തൊക്കെ വന്നാലും തരണം ചെയ്യണം... ഇനിയും പ്രണയം പറഞ്ഞു വന്നാൽ നല്ല മറുപടി കൊടുക്കണം.. വണ്ടി ഓഫീസിനകത്തേക്ക് കയറ്റി റിവേഴ്‌സ് എടുത്തിട്ടാണ് മിഴി കാറിൽ നിന്നും ഇറങ്ങിയത്... ആദിയോട് യാത്ര പറഞ്ഞ് നടക്കാനൊരുങ്ങുമ്പോഴാണ് വൈറ്റ് ഇന്നർ ടീഷർട്ടിൽ ഒരു കറ പോലെ എന്തോ കണ്ടത്.. "ആരു ഇന്നെന്നെ കൊല്ലും.. ഇതെവിടെന്ന് ആയോ എന്തോ?". അവളുടെ കണ്ണുകൾ പൈപ്പിനായി പരതി.. പാർക്കിങ്ങിലേക്ക് കയറുന്നതിനടുത്ത് പൈപ്പ് കണ്ടപ്പോൾ അവൾ വേഗം അങ്ങോട്ട് നടന്നു.. കയ്യിൽ അല്പം വെള്ളം എടുത്ത് കറയിൽ തേച്ച് കഴുകി കൊണ്ടിരിക്കുമ്പോഴാണ് പാർക്കിനടുത്തായുള്ള ഗോഡൗണിൽനിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നത്... അവൾ പൈപ്പ് ഓഫ് ചെയ്ത് ആ ശബ്ദത്തിനു കാതോർത്തു... ഏതോ ഒരു പെൺകുട്ടിയുടെ കരച്ചിൽ പോലെ തോന്നിയതും അവൾ വേഗം തന്നെ അതിനകത്തേക്ക് പ്രവേശിച്ചു... ഗോഡൗണിലെ ഷട്ടർ മുക്കാൽഭാഗവും മൂടിയ അവസ്ഥയിലായിരുന്നു...

സാധാരണ ഒന്നില്ലെങ്കിൽ പൂട്ടി വയ്ക്കും, അഥവാ അതിനകത്ത് ആളുണ്ടെങ്കിൽ മുഴുവനായി തുറന്നിടും.. അതാണ് പതിവ്... ഇതെന്തുപറ്റി എന്ന് ചിന്തിച്ച് അവൾ അകത്തേക്ക് കയറി.... ഒരുപാട് ചാക്കുകൾ അടുക്കി വെച്ചിരുന്നു... ഓരോ സെക്ഷനിലൂടെ നടക്കും തോറും അമർത്തിപ്പിടിച്ച ആരുടെയോ തേങ്ങൽ കേൾക്കുന്നുണ്ടായിരുന്നു... ശബ്ദം കേട്ട ഭാഗത്തേക്ക് അവളുടെ കാലുകൾ വേഗത്തിൽ ചലിച്ചു.. അവിടെ കണ്ട കാഴ്ച ഒരു നിമിഷം അവളെ സ്ഥബ്ധമാക്കി... ശ്വാസം പോലും നിന്ന് പോകുന്ന അവസ്ഥ... ഇട്ടിരുന്ന ഷർട്ടിന്റെ പകുതി ബട്ടണുകൾ അഴിച്ച നിലയിൽ കിടക്കുന്ന വേദികയുടെ ദേഹത്തേക്ക് ചായാൻ നിൽക്കുന്ന ഒരുത്തൻ.. അവന്റെ കൈകൾ അവളുടെ വായയെ അമർത്തി അടച്ചു വെച്ചിരിക്കുന്നു.. കാലുകളിൽ മുറുകെ പിടിച്ചുകൊണ്ട് മറ്റൊരുത്തൻ കാൽക്കൽ ഇരിക്കുന്നുണ്ട്... അവർ രണ്ടുപേരും പുറകെ മിഴി വന്നു നിന്നത് കണ്ടിരുന്നില്ല.. അവളുടെ കണ്ണുകൾ ചുറ്റും പരതി ... എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.. വേഗം തന്നെ കയ്യിലെ ഫോണിൽ നിന്നും ആർക്കോ മെസ്സേജ് അയച്ചു... ഫോണ് പോക്കറ്റിലേക്ക് ഇട്ടു... അവളുടെ കണ്ണുകൾ വീണ്ടും ചുറ്റും പരതി കൊണ്ടിരുന്നു... എന്തോ കണ്ടത് പോലെ അവളുടെ കാലുകൾ പതിയെ അങ്ങോട്ടു ചലിച്ചു...

ചാക്കുകൾക്കിടയിൽ വച്ചിരുന്ന ഇരുമ്പിന്റെ പാര കയ്യിലെടുത്തു... അതെടുക്കുന്ന ശബ്ദം അൽപ്പം ഉയർന്നുകേട്ടു.. ശബ്ദം കേട്ട ഭാഗത്തേക്ക് ആ രണ്ട് തമിഴന്മാരും തിരിഞ്ഞുനോക്കി... അവളെ കണ്ടതും ഉടനെതന്നെ വേദികയുടെ കയ്യിൽ നിന്നും ഉള്ള പിടിവിട്ട് ഒരുത്തൻ മറ്റൊരുത്തനോട് കണ്ണുകാണിച്ചു... അത് മനസ്സിലായത് പോലെ വേദികയുടെ കാലിൽ നിന്നുമുള്ള പിടിവിട്ട് അവൻ മിഴിക്കടുത്തേക്ക് നീങ്ങി... അവൾക്ക് ഭയം തോന്നിയെങ്കിലും കയ്യിലുള്ള ഇരുമ്പുദണ്ഡ് മുറുകെ പിടിച്ചു... അവൻ അടുത്തേക്ക് എത്തിയതും കയ്യിലുള്ള ദണ്ഡ് ആഞ്ഞുവീശി... പക്ഷേ അയാൾ കുനിഞ്ഞു.. അതുകൊണ്ട് അയാൾക്ക് ആ പ്രഹരമേറ്റില്ല... അപ്പോഴും വേദികയുടെ വായിൽ കൈകൾ അമർത്തി പിടിച്ചു കൊണ്ട് അവളുടെ ശരീരം കണ്ണുകൾകൊണ്ട് കാർന്നുതിന്നുന്ന തിരക്കിലായിരുന്നു മറ്റൊരുത്തൻ....... ആദ്യത്തെ തവണ പാളി പോയെങ്കിലും മിഴി വീണ്ടും കയ്യിലുള്ള പാര എടുത്ത് പ്രതീക്ഷിക്കാത്ത സമയത്ത് അവന്റെ കയ്യിലേക്ക് വീശി... ആ അടി കൈയിൽ ശക്തമായിത്തന്നെ കൊണ്ടു.. അവൻ നിലവിളിച്ചുകൊണ്ട് താഴേക്ക് വീണു...

അത് കണ്ട് കൂടെയുള്ളവൻ വേദികയിൽ നിന്നുമുള്ള പിടിവിട്ട് വേഗം എഴുന്നേറ്റ് മിഴിക്കു നേരെ വന്നു... അവനുനേരെ പാര ഓങ്ങുമ്പോഴെക്കും അവന്റെ കൈകൾ ആ പാരയിൽ മുറുകെ പിടിച്ചിരുന്നു... അവന്റെ കയ്യിൽ നിന്നും അത് വലിക്കാൻ ശ്രമിച്ചുവെങ്കിലും അവന്റെ ശക്തി അവൾക്കുണ്ടായിരുന്നില്ല.... അവളുടെ കയ്യിൽനിന്നും ആ ദണ്ഡ് വഴുതി അവന്റെ കൈവശം എത്തി.. മിഴി പതിയെ പുറകോട്ട് കാലുകൾ വച്ചു... അവൻ ദണ്ഡിൽ മുറുകെപ്പിടിച്ചുകൊണ്ട് അവൾക്ക് അടുത്തേക്ക് നീങ്ങി... അവളുടെ മുഖം കാണെ അവന്റെ നെറ്റി ചുളിഞ്ഞു.... എന്തോ ഓർക്കുന്ന പോലെ അവൻ തലയിൽ കൈ വെച്ചു നിന്നു... പെട്ടെന്ന് എന്തോ പിടികിട്ടിയത് പോലെ അവന്റെ കണ്ണുകൾ തിളങ്ങി... പാര താഴെയിട്ട് അവൻ ഉടൻതന്നെ അവളുടെ മുടിയിൽ കുത്തി പിടിച്ചു... മിഴി വേദന കൊണ്ട് കരഞ്ഞു.. അപ്പോഴേക്കും വേദിക എഴുന്നേറ്റ് വന്നു അയാളുടെ കയ്യിൽ അടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു പിടിവിടുവിക്കാൻ.. അയാൾ പക്ഷേ മിഴിയെയും വലിച്ച് പുറത്തോട്ട് നടക്കാനൊരുങ്ങുമ്പോഴും മെസ്സേജ് കിട്ടിയതിൻ പ്രകാരം ധ്യാൻ അതിനകത്തേക്ക് കടന്നുവന്നു..

മിഴിയുടെ മുടിയിൽ കുത്തി പിടിച്ചു കൊണ്ട് അവളെ പുറത്തോട്ട് വലിച്ചിഴച്ചു കൊണ്ടു പോകുന്ന ഒരുത്തനെയും കരഞ്ഞുകൊണ്ട് അവർക്ക് പുറകെ വരുന്ന വേദികയെയും കണ്ട് അവൻ ഒരു നിമിഷം ഞെട്ടി.. ധ്യാനിനു പുറകെ തന്നെ രണ്ട് സെക്യൂരിറ്റികളും അകത്തേക്ക് വന്നിരുന്നു.. അവന്റെ കൈകൾ മിഴിയുടെ മുടിയിൽ നിന്നും പതിയെ അയഞ്ഞു... ധ്യാൻ മുന്നോട്ടുവന്ന് അവന്റെ മുഖമടച്ച് ഒരടി കൊടുത്തു.. ആ അടിയിൽ തന്നെ അവൻ വേച്ചു പോയി... തിരികെ തല്ലാൻ ശ്രമിച്ചുവെങ്കിലും ബാക്കി സെക്യൂരിറ്റികളും ചേർന്ന് അവനെ വേണ്ടവിധം തല്ലിച്ചതച്ചു.. അപ്പോഴേക്കും ധ്യാൻ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് ജീപ്പും അങ്ങോട്ട് എത്തി.. അവരെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.. മിഴി തന്നെ അവർക്കെതിരെ പരാതി എഴുതി കൊടുത്തു.. പോലീസ് ജീപ്പ് നീങ്ങുമ്പോഴും അതിനു പുറകിൽ ഇരുന്ന ആ തമിഴന്റെ കണ്ണുകൾ മിഴിയിൽ തന്നെയായിരുന്നു... അടികിട്ടി വീങ്ങിയ മുഖം ആണെങ്കിലും ആ കണ്ണുകളിൽ ക്രൂരത തെളിഞ്ഞു.. അത് മിഴിയിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി... ജീപ്പ് ഗേറ്റ് കടന്ന് പോയി കഴിഞ്ഞതും ആരോ വന്ന് അവളെ ഇറുകെ പുണർന്നു.. മിഴി ചിരിയോടെ വേദികയെ അടർത്തിമാറ്റി കൊണ്ട് അവളുടെ കരഞ്ഞു തുടുത്ത കവിളുകൾ തുടച്ചു കൊടുത്തു...

"താങ്ക്സ് മിഴി.. ഞാൻ ഇതുവരെ തന്നോട് നന്നായി പെരുമാറിയിട്ടില്ല... എന്തിന്.. ഒന്ന് ചിരിച്ചു സംസാരിച്ചിട്ട് പോലുമില്ല.. എന്തെങ്കിലും രീതിയിൽ ദ്രോഹിക്കാൻ പറ്റുമോ എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.... എന്നിട്ട് എനിക്ക് ഒരു ആപത്ത് വന്നപ്പോൾ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. . താൻ ആ സമയത്ത് അങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ... എന്റെ അവസ്ഥ.." അവൾ ബാക്കി പറയാതെ വീണ്ടും കരഞ്ഞു... അത് കണ്ട് മിഴി അവളെ ചേർത്തു പിടിച്ചു... " എന്നോടുള്ള ദേഷ്യത്തിന്റെ കാരണമൊക്കെ ഞാനറിഞ്ഞു... എന്തായാലും തന്റെ ധ്യാൻ സാറിനെ എനിക്ക് വേണ്ട.. " മിഴി ചിരിയോടെ പറഞ്ഞു... വേദികയുടെ കണ്ണുകൾ ദൂരെ സെക്യൂരിറ്റികളോട് സംസാരിക്കുന്ന ധ്യാനിലേക്ക് നീണ്ടു.. "ഫ്രണ്ട്‌സ്...." വേദിക അവൾക്ക് നേരെ കൈനീട്ടി... മിഴി ചിരിയോടെ ആ കൈകളിൽ കൈ ചേർത്തു വെച്ചു.. സൗഹൃദത്തിന്റെ പുതിയൊരേട്... ______💜 മിഴി ബദ്രിയുടെ കാബിനിലേക്ക് പോയി.. ഇത്രയും പ്രശ്നം ഉണ്ടായിട്ടും ബദ്രി എന്താ അങ്ങോട്ടു വന്നില്ല എന്ന സംശയം അവൾക്കുണ്ടായിരുന്നു... അങ്ങോട്ട് പോയപ്പോഴാണ് മനസ്സിലായത് ആള് ഓഫീസിലേക്ക് എത്തിയിട്ടില്ല എന്ന്.. കുറച്ചുനേരം ഇരിക്കുമ്പോഴും ബദ്രി അകത്തേക്ക് കടന്നുവന്നു.. പ്രതീക്ഷിക്കാതെ അവിടെ മിഴിയെ കണ്ട് അവന്റെ കണ്ണുകൾ വികസിച്ചു..

ആ ഡ്രെസ്സും ഹെയർസ്‌റ്റൈലും.. അത്രക്ക് ക്യൂട്ട് ആയിരുന്നു അവളെ കാണാൻ.. മുഖത്ത് യാതൊരു ചമയങ്ങളുമില്ല.. കണ്ണുപോലും എഴുതിയിട്ടില്ല.. ചുണ്ടിൽ എന്നത്തേയും ചുവപ്പ് ഇന്ന് ഇരട്ടിച്ച പോലെ.. ഡോർ തുറന്നത് അവൾ അറിയാത്തത് കൊണ്ട് തന്നെ അവൻ കുറച്ച് നിമിഷം അതേ നിൽപ്പ് നിന്നു.. അവൾ തിരിഞ്ഞതും ഉടൻതന്നെ ആ ഭാവത്തെ മറച്ചുവെച്ച് usual പുഞ്ചിരിയോടെ അകത്തേക്ക് കയറി.. "ഗുഡ് മോർണിംഗ് സാർ.." "Yes.. മോർണിംഗ്... Sit.." അവൾ ചെയറിലേക്ക് ഇരുന്നു.. നിയന്ത്രിതാതീതമായി മിടിക്കുന്ന ഹൃദയത്തെയും, വിറയ്ക്കുന്ന ശരീരത്തെയും അവനു മുന്നിൽ നിന്നും മറയ്ക്കാൻ അവൾ വളരെ ബുദ്ധിമുട്ടി.. "മിഴീ....." "Yes sir..." "കഴിഞ്ഞ തവണ സപ്ലൈ ചെയ്ത ലോഡിന്റെ ഡീറ്റൈൽസും, യൂസ് ചെയ്ത മെറ്റീരിയൽസും ഒന്ന് കംപേർ ചെയ്യണം.. അതൊന്ന് ചെക്ക് ചെയ്യാവോ..?" "ആഹ്.. ഓക്കേ... " അവൾ വിറക്കുന്ന കൈകളോടെ സിസ്റ്റം അടുത്തേക്ക് നീക്കി ചെക്ക് ചെയ്യാൻ തുടങ്ങി... 'ഇയാളിതെന്തോന്ന് ഓരോ തവണയും ഓരോ സ്വഭാവമാണല്ലോ.. ഇനി ഇന്നലത്തെ കാര്യമൊക്കെ മറന്നു കാണുമോ.. ഏയ്‌... ഇഷ്ട്ടമാണെന്ന് പറഞ്ഞ് വന്നിട്ട് വേണം ഇന്നലെ പ്ലാൻ ചെയ്ത് വച്ച ബാക്കി ഡയലോഗും കൂടി പറയാൻ എന്ന് കരുതിയതാ.. ഹാ അതും പാളിപ്പോയി. ഇന്നത്തോടെ എനിക്കിയാളോട് ഒരു ഇഷ്ടവും ഇല്ലാന്ന് പ്രൂവ് ചെയ്യാമെന്ന് കരുതിയത് വെറും പാഴ്കിനാവായി പോകുവോ ഭഗവാനെ. ഇനിയിപ്പോ ദ്രോഹിക്കാനാവുമോ??? . " അവൾ ഓരോന്ന് ചിന്തിച്ച് സിസ്റ്റത്തിൽ നോക്കിയിരുന്നു.. "Dear Partner........."💜

അവൾ വേഗം തിരിഞ്ഞു നോക്കി.. "എന്താ സർ...." "Excuse me dear partner... ഇന്നലെ എന്റെ ഡാഡ്, നിന്റെ റാം അങ്കിൾ പറഞ്ഞതെന്താണെന്ന് അറിയോ.. നിന്നെ എംപ്ലോയീ ആയി കാണരുതെന്ന്... ഞാനിപ്പോ നിന്റെ ബോസ്സ് അല്ല.. Like your partner.. എന്തായാലും life partner ആവാൻ പറ്റിയില്ലലോ.. താല്പര്യമില്ലന്ന് തീർത്തു പറഞ്ഞല്ലോ.. So ഇനി പുറകെ നടന്ന് ശല്യം ചെയ്യണ്ടന്ന് വച്ചു.. അത് കൊണ്ട് ബിസിനസ്‌ partner ആക്കാം.. So don't call me sir or anything else... You can call me as PARTNER. 💜" അവൾ മറുപടിയൊന്നും പറഞ്ഞില്ല.. അവൻ പ്രതീക്ഷിച്ചതുമില്ല.. ഡൌട്ട് ചോദിച്ചതിന് ശേഷം വീണ്ടും വർക്ക്‌ കണ്ടിന്യു ചെയ്തു.. ഇളം ചിരിയോടെ തന്റെ മുഖത്തേക്ക് നീളുന്ന കണ്ണുകളെ ശ്രദ്ധിക്കാതിരിക്കാൻ അവൾ ഒരുപാട് കഷ്ട്ടപെട്ടു... ലഞ്ച് ബ്രേക്ക്‌ ആയപ്പോഴാണ് അല്പം ആശ്വാസം തോന്നിയത്.. അന്നവൾ വേദികയോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചു.. ഒഴിഞ്ഞു മാറാൻ നോക്കിയ ധ്യാനിനെയും കൂടെയിരുത്തി.. വേദികയുടെ നോട്ടത്തെ അവഗണിച്ചു കൊണ്ട് ധ്യാൻ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചു.. അവൾക്ക് അല്പം സങ്കടം തോന്നിയെങ്കിലും പതിവായത് കൊണ്ട് മിഴിയോടൊപ്പം സംസാരിച്ച് ചിരിച്ച് ഭക്ഷണം കഴിച്ചെഴുന്നേറ്റു. അവർ രണ്ടു പേരും വർക്കിന്‌ കയറിയിട്ടും മിഴി അവിടെ തന്നെയിരുന്നു..

സംഭരിച്ചു വച്ച ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ.. Partner എന്ന വിളിയിൽ തന്നെ പ്രണയമാണ്.. അതിൽ പെട്ടു പോകാതെ നോക്കണം... ആ കണ്ണിൽ നോക്കിയാലേ വീണു പോകും.. പോരാത്തതിന് പതിവില്ലാത്ത ചിരിയും.. ദുഷ്ട്ടൻ...😪 അവൾ പതിയെ എഴുന്നേറ്റ് ബദ്രിയുടെ ക്യാബിനിലേക്ക് നടന്നു.. "Parner.. എവിടെയായിരുന്നു ഇത്ര നേരം.???." "ഞ. ഞാൻ ഫുഡ്‌....." "ഇത്രയും നേരമോ... ഓക്കേ ഫൈൻ... ഇന്നത്തെ പ്രോഗ്രാം ലിസ്റ്റ് ചെയ്ത് തന്നിരുന്നില്ലേ.. Advertisement ഏജൻസിയുമായുള്ള മീറ്റിംഗ് 3'o ക്ലോക്കിന് ഫിക്സ് ചെയ്തിട്ടുണ്ട്.. Let's move..." അവൻ ബ്ലെയ്സർ ഒന്ന് ശരിയാക്കി കൊണ്ട് വേഗം തന്നെ മുന്നിൽ നടന്നു.. ലാപ്ടോപ്പും എടുത്തു കൊണ്ട് അവൾ അവനു പിന്നാലെ ഓടി... നേരെ പോയത് മീറ്റിംഗ് റൂമിലേക്കായിരുന്നു... ആദ്യമായാണ് ആ സ്ഥലം അവൾ കാണുന്നത്... അതുകൊണ്ടുതന്നെ ചുറ്റുപാടും വീക്ഷിക്കുന്ന തിരക്കിലായിരുന്നു അവളുടെ കണ്ണുകൾ... അഡ്വൈസ്മെന്റ് ഏജൻസിയിലെ ആളുകൾ നേരത്തെതന്നെ അവിടെയെത്തിയിരുന്നു... ബദ്രിയും മിഴിയും അകത്തേക്ക് കയറിയതും അവരെല്ലാവരും എഴുന്നേറ്റുനിന്ന് വിഷ് ചെയ്തു..

ബദ്രി ചെയറിലേക്ക് ഇരുന്നു അതിനുശേഷം ബാക്കിയുള്ളവരും... അരികിൽ നിൽക്കുന്ന മിഴിയെ നോക്കി കണ്ണു കൊണ്ടിരിക്കാൻ കാണിച്ചു... അവൾക്ക് ചെറിയൊരു മടി തോന്നിയെങ്കിലും ബദ്രി യുടെ അടുത്തുള്ള സീറ്റിൽ തന്നെ ഇരുന്നു... അതിനുശേഷം അഡ്വൈട്ടയ്സ്ന്റെ ഡീറ്റെയിൽസും സ്ക്രിപ്റ്റും മറ്റും ഇരുവർക്കും പറഞ്ഞുകൊടുത്തു.. ആ ഗ്രൂപ്പിലെ ചീഫ് എന്ന് തോന്നിക്കുന്ന വ്യക്തി പ്രൊജക്ടർ വച്ച് മുഴുവൻ ഡീറ്റെയിൽസ് പറഞ്ഞു കൊടുത്തതിനു ശേഷം സീറ്റിലേക്ക് ഇരുന്നു... ബദ്രി മിഴിയിലേക്ക് നോട്ടമിട്ടു.. അവൾക്കറിയാമായിരുന്നു.. ഇത് തനിക്കുള്ള അവസരമാണെന്ന്.. അവൾ അനുവാദത്തിനായി ബദ്രിയെ നോക്കി... അവൻ തലയാട്ടിയ പ്പോൾ അവൾ എഴുന്നേറ്റു നിന്നു.. " ഗുഡ് ആഫ്റ്റർനൂൺ ഓൾ.. I think.. ഇത് വളരെ കോമൺ ആയ കണ്ടന്റ് ആണ്.. ഇതേ തീമിൽ തന്നെ ബിൽഡഴ്സിന്റെ ഒരുപാട് advertisement ഞാൻ കണ്ടിട്ടുണ്ട്.. We need a unique idea.. നമ്മുടെ ബിൽഡിംഗ്സിന്റെ ഉറപ്പല്ല കണ്ടന്റ് ആവേണ്ടത്. നമ്മളോടുള്ള ട്രസ്റ്റ്‌ ആണ്.. So we need a trust based content... ക്ലിയർ ?" "Yes maa'm.. Brilliant thought... Thank you maa'm.. ആക്ച്വലി ഇപ്പോൾ മാം പറഞ്ഞതാണ് ഞങ്ങളുടെ ഡ്യൂട്ടി.. ഐഡിയ ഉണ്ടാക്കൽ..

അതുതന്നെ മാം പറഞ്ഞു തന്ന സ്ഥിതിക്ക് എത്രയും പെട്ടെന്ന് നല്ലൊരു സ്ക്രിപ്റ്റുമായി ഞങ്ങൾ വരാം... Sorry സാർ.." ബദ്രിയോട് ക്ഷമാപണം നടത്തിക്കൊണ്ട് അവർ പുറത്തേക്ക് പോയി.. ഈ സമയമത്രയും ബദ്രി മിഴിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അവൾ എന്നാൽ ബദ്രിയെ നോക്കാൻ മടിച്ചു.. എന്തോ തോന്നുന്നില്ല.. "Partner...." കാത്തുനിന്ന പോലെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി.. "ഗുഡ് വർക്ക്‌ partner... എന്തായാലും പാർട്ണർ ആക്കാൻ ഡാഡി തിരഞ്ഞെടുത്ത ആള് കൊള്ളാം..." അവൻ ചിരിയോടെ എഴുന്നേറ്റ് പോയി.. ആ റൂമിൽ അവൾ മാത്രമായി.. ' ഹോ.. ഇങ്ങനെ ചിരിക്കല്ലേ മനുഷ്യാ.. നിങ്ങളെ വെറുക്കാൻ ശ്രമിക്കുമ്പോൾ മറക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ ചിരിച്ച് മയക്കാൻ നോക്കുവാ.. ദുഷ്ട്ടൻ.. വീണുപോവുമെന്ന് തോന്നിയാൽ അപ്പോൾ തന്നെ നിതയെ കുറിച്ചോർക്കണം.. ആരെയും വേദനിപ്പിച്ചു കൊണ്ട് നിനക്കൊന്നും വേണ്ട പാർട്ണർ... ശോ.. മിഴി!..." അവൾ ലാപ്പും എടുത്ത് അവിടെ നിന്നുമിറങ്ങി.. വൈകുന്നേരം വരെ അവന്റെ നോട്ടത്തെ അവഗണിക്കാനും, ചിരിയോടെയുള്ള പാർട്ണർ പാർട്ണർ എന്ന വിളിയെ കേട്ടില്ല എന്ന് നടിക്കാനും അവൾ വല്ലാതെ ബുദ്ധിമുട്ടി.. ഒന്ന് വേഗം വീട്ടിലേക്ക് പോവാൻ പറ്റിയെങ്കിൽ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു..

അവളെ അടുത്തു കിട്ടാൻ വേണ്ടി തന്നെ അവൻ മനപ്പൂർവ്വം സമയം വൈകിപ്പിച്ചു.... ഓഫീസിലെ ഏകദേശം എല്ലാവരും പോയി കഴിഞ്ഞതിനുശേഷമാണ് അവർ ഇറങ്ങിയത്.. ബദ്രിയുടെ പുറകെ പോകാതെ അവൾ നേരെ ഗേറ്റിനടുത്തേക്ക് നടന്നു.. "Partner.. Let's go together..." അവൻ ഒരുമിച്ചു പോകാം എന്നു ഓഫീസിനു മുന്നിൽ നിന്ന് വിളിച്ചു പറഞ്ഞിട്ടും അത് കേൾക്കാത്ത ഭാവത്തിൽ അവൾ ഗേറ്റിനടുത്തേക്ക് നടന്നു... അവൻ ചിരിയോടെ പാർക്കിംഗിലേക്ക് പോയി.. ഗേറ്റിനടുത്തേക്ക് എത്തും മുന്നേ അവന്റെ കാർ അവൾക്ക് മുന്നിൽ വന്നു നിന്നു.. "Partner.. വരുന്നില്ലാലോ..." "No...." "Oky... Bye parner.. See you at home..." അവർ കാർ മുന്നോട്ടെടുത്തു.. 'ഒന്ന് നിർബന്ധിച്ചൂടായിരുന്നോ.. ദുഷ്ടൻ.. ഹും 😒" അവൾ പിറുപിറുത്തു കൊണ്ട് ഗേറ്റിന് പുറത്തേക്കിറങ്ങിയതും അവളുടെ കാലുകൾ നിശ്ചലമായി..

ഒരു പഴയ ജീപ്പിനു മുന്നിലായി ആരെയോ കാത്ത് എന്ന പോലെ നിൽക്കുന്ന അയാൾ... കാലത്ത് പോലീസിനു കൈമാറിയ തമിഴൻ.. അയാളുടെ ക്രൂരമായ ചുവന്നകണ്ണുകൾ അവൾക്ക് നേരെ തന്നെയായിരുന്നു... അവളുടെ കണ്ണുകൾ ദൂരേക്ക് മറയുന്ന ബദ്രിയുടെ കാറിലേക്കായിരുന്നു.. ഭയം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി... എങ്ങനെ ഇയാൾ വീണ്ടും ഇങ്ങോട്ടെത്തി, അറസ്റ്റ് ചെയ്തില്ലേ.. അവളുടെ ചിന്തകൾക്ക് വിരാമമിട്ടു പോലെ ജീപ്പിന്റെ ഉള്ളിൽ നിന്നും ഒരു കാൽ പുറത്തേക്ക് വന്നു.. റോഡിലേക്കിട്ട ബീഡികുറ്റിയിൽ ചവിട്ടി ഞെരിച്ചു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി.. അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... ഉമിനീര് തൊണ്ടക്കുഴിയിൽ തറഞ്ഞു നിൽക്കും പോലെ.. ഹൃദയം ഒരു നിമിഷം നിലച്ചുവോ? കണ്ണുകൾ ഭയം കൊണ്ട് നിറഞ്ഞു... "ശേ.. ശേഖരൻ..."💜....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story