മിഴിയിൽ: ഭാഗം 13

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

"ശേ.... ശേഖരൻ......." അവൾ പതിയെ കാലുകൾ പുറകോട്ട് വച്ചു... ആരെങ്കിലും സഹായത്തിനായി വരുമോ എന്ന് അവളുടെ കണ്ണുകൾ ചുറ്റും പരതി... ബദ്രിയുടെ കൂടെ പോവാൻ തോന്നാതിരുന്ന സമയത്തെ മനസ്സിൽ സ്വയം പഴിച്ചു.... ഇനി ഒരു തവണ കൂടി ഇയാളുടെ മുഖം കാണേണ്ടി വരും എന്ന് കരുതിയതല്ല.. കഴിഞ്ഞ രണ്ട് വർഷത്തിൽ ഏറ്റവും കൂടുതൽ അലട്ടിയ ഒരു മുഖം ആയിരുന്നു ഇത്.. മറക്കാൻ ശ്രമിച്ച മുഖം.. തന്റെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളുടെയും മൂലകാരണം... ഇയാൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ എത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നിരുന്നാലും താൻ തന്റെ അച്ഛനെ വിട്ടു വരില്ലായിരുന്നു... അവളറിയാതെ തന്നെ മിഴികൾ നിറഞ്ഞൊഴുകി അവൾ തുറന്നിട്ട ഗേറ്റിനടുത്ത് എത്തിയതും കാലുകൾ നിലച്ചു...... കരഞ്ഞുകൊണ്ടിരിക്കുന്ന അവളെ കണ്ട് സെക്യൂരിറ്റികൾ അവൾക്കടുത്തേക്ക് വന്നു... "എന്താ കുഞ്ഞേ കാര്യം?" പക്ഷെ അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല... മധ്യവയസ്കരായ അവരെ കൊണ്ട് യാതൊരു സഹായവും ചെയ്യാൻ കഴിയില്ല എന്ന് അവൾക്ക് അറിയാമായിരുന്നു... അപ്പോഴേക്കും ശേഖരൻ അവൾക്ക് തൊട്ടുമുന്നിൽ എത്തി.. "ഇതെന്റെ മിഴികൊച്ച് തന്നെ ആണോ???എന്തൊരു മാറ്റം...നിന്റെ ആ നരച്ച പാവാടയും പിഞ്ഞ ബ്ലൗസും... ഹോ കാണാൻ തന്നെ വല്ലാത്ത സുഖമായിരുന്നു...

ഇതിപ്പോ വല്ല ബൊമ്മകുട്ടിയെ പോലെയുണ്ടല്ലോ ഡി കൊച്ചേ നിന്നെ കാണാൻ.... ഒന്ന് കൂടി കൊഴുത്തു.. എന്തായാലും നിന്റെ ശേഖരേട്ടന് അങ്ങ് ബോധിച്ചു... എന്ന പോയാലോ....?" അവൾ ഒന്നും മിണ്ടിയില്ല അനങ്ങാതെ നിന്നു.... അപ്പോഴും അവളുടെ ഉടലളവുകൾ കണ്ണുകൾകൊണ്ട് അളക്കുന്ന തിരക്കിലായിരുന്നു അയാൾ... ശേഖരൻ അവളുടെ അടുത്തേക്ക് വന്ന് അവളുടെ കയ്യിൽ പിടിച്ചു... കുതറിമാറാൻ ശ്രമിച്ചെങ്കിലും അയാളുടെ ബലത്തിനും മുന്നിൽ അവൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല . സെക്യൂരിറ്റികൾ മുന്നോട്ടുവന്നു. " താൻ എന്ത് തോന്നിവാസം ആണ് കാണിക്കുന്നത്? ആ കൊച്ചിനെ കയ്യീന്ന് വിടെടോ... " "ഈ വയസാൻ കാലത്ത് എന്റെ കയ്യിൽ അടി കൊണ്ട് ചാവാണ്ട എന്നുണ്ടെങ്കിൽ പോകാൻ നോക്കടാ... വാടി ഇങ്ങോട്ട്... " സെക്യൂരിറ്റികളോട് പറഞ്ഞുകൊണ്ട് അവളുടെ കൈ പിടിച്ച് വലിച്ച് അവൻ ജീപ്പിലേക്ക് നടന്നു... അവൾ കൈ വലിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു... അവസാനം ജീപ്പിന് അടുത്തെത്തിയപ്പോൾ രക്ഷപ്പെടാനായി അവൾ അയാളുടെ കയ്യിൽ അമർത്തി കടിച്ചു... വേദനകൊണ്ട് പിടി വിട്ടെങ്കിലും മുഖമടച്ച് ഒരു അടിയായിരുന്നു.... ആ അടിയിൽ അവൾ വേച്ചു പോയി... തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക്... ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു... കണ്ണുകൾ കണ്ണുനീരിൽ കുതിർന്നു....

അവൾ പതിയെ നിവർന്നു നിന്ന് ജീപ്പിൽ കൈത്താങ്ങി ചുറ്റും നോക്കി... ഇരുട്ട് വീണിരിക്കുന്നു... എല്ലാവരും വീട്ടിലെത്താനുള്ള വ്യഗ്രതയിലാണ്... ആരും തിരിഞ്ഞുനോക്കുന്നില്ല... എന്തൊക്കെ സംഭവിച്ചാലും തന്നെ രക്ഷിക്കാൻ ആരും വരുന്നില്ല എന്ന സത്യം അവർ ഉൾക്കൊണ്ടു... തീർന്നു... താൻ കെട്ടിപ്പടുത്ത രണ്ടുവർഷത്തെ സ്വപ്നങ്ങൾ..കഠിനാധ്വാനം.. എല്ലാം ഇന്നത്തോടെ അവസാനിച്ചു... ഇയാളുടെ കാൽച്ചുവട്ടിൽ എരിഞ്ഞു തീരാൻ ആവും വിധി.. അയാൾ വീണ്ടും അവൾക്ക് അടുത്തേക്ക് വന്ന് കൈകളിൽ പിടിച്ച് വലിച്ച് ജീപ്പിനകത്തേക്ക് കയറ്റി... അവൾക്കരികിൽ തന്നെ ഇരിക്കാനായി അയാളും ഫ്രണ്ട്സീറ്റിലേക്ക് കയറാൻ കാല് അകത്തേക്ക് വച്ചതും എവിടെന്നോ കിട്ടിയ ചവിട്ടിൽ അയാൾ റോഡിലേക്ക് തെറിച്ചുവീണു.. മിഴി ഒരു നിമിഷം ഞെട്ടി.. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല.. അന്തരീക്ഷത്തിൽ നിറഞ്ഞ പൊടിയിലൂടെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ പുറകിൽ നിന്നും സീറ്റിന് നേരെ വന്നു നിന്ന ബദ്രിയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു... നിലത്തുനിന്നും മേലെ പറ്റിയ പൊടിതട്ടി എഴുന്നേറ്റ ശേഖരന്, മുന്നിൽ നിൽക്കുന്ന വ്യക്തി ആരാണെന്ന് മനസ്സിലായില്ല... എന്നാലും തന്നെ അടിച്ചവാനോടുള്ള ദേഷ്യത്തിൽ അവൻ അലറിക്കൊണ്ട് കാലുകൾ ഉയർത്തി ബദ്രിയ്ക്ക് നേരെ ചവിട്ടാൻ ആഞ്ഞു... ഉയർത്തിപ്പിടിച്ച കാലിൽ ബദ്രി പിടുത്തമിട്ടു..

ആ കാലു പിടിച്ച് വീണ്ടും വീണ്ടും ഉയർത്തി.. അയാൾക്ക് വേദനിക്കുന്നുണ്ട് എന്നയാളുടെ കരച്ചിലിൽ നിന്നും വ്യക്തമായിരുന്നു.. കാലിൽ ഒന്നുകൂടെ മുറുകെ പിടിച്ച് ബദ്രിയുടെ കണ്ണുകൾ ജീപ്പിനകത്തേക്ക് കൊണ്ട് പോയി.. കണ്ണുനീർ കൊണ്ട് ആ ചുവന്ന മുഖം വരണ്ടിരിക്കുന്നു.. അവളുടെ ചുണ്ടിൽ പറ്റിയ മുറിവ് അവന്റെ നെഞ്ചിൽ എരിവുണ്ടാക്കി.. കയ്യിൽ പിടിച്ച കാലിനെ തിരിച്ചു കൊണ്ടാണ് അവൻ ദേഷ്യം തീർത്തത്.. എല്ലൊടിയുന്ന ശബ്ദം കേട്ട് മിഴി മുഖം തിരിച്ചു.. വേദനകൊണ്ട് ശേഖരൻ അലറിവിളിച്ചു.. ബദ്രി കണ്ണ് കാണിച്ചതും അത് മനസ്സിലായത് പോലെ അവൾ ജീപ്പിൽ നിന്നും ഇറങ്ങി.. അപ്പോഴേക്കും ആ തമിഴൻ മുന്നോട്ടുവന്ന് ബദ്രിയെ തള്ളിമാറ്റാൻ നോക്കുന്നുണ്ടായിരുന്നു... ബദ്രി ശേഖരനെ താഴേക്ക് ചവിട്ടി വീഴ്ത്തി കൊണ്ട് പുറകെ നിന്നും പിടിക്കുന്ന തമിഴനെ ഷർട്ട് കോളറിൽ പിടിച്ചു മുന്നോട്ടു കൊണ്ടു വന്നു.. കൈ മുഷ്ടിചുരുട്ടി മൂക്കിലേക്ക് ആഞ്ഞാഞ്ഞു കുത്തി... മൂക്കിൽ നിന്നും ചോര ഒലിച്ചപ്പോൾ അയാൾ തന്നെ ബദ്രിയെ തള്ളിമാറ്റി പുറകോട്ട് നീങ്ങി... വേദനകൊണ്ട് റോഡ് സൈഡുള്ള പോസ്റ്റിൽ ചാരി കുനിഞ്ഞിരുന്ന് ഞെരങ്ങി കൊണ്ടിരുന്നു.. കാലു വേദന കൊണ്ട് അലറുന്ന ശേഖരന്റെ അടുത്തേക്ക് ബദ്രി ഒരുകാലൂന്നി കുനിഞ്ഞിരുന്നു.. "ഏത് കൈ കൊണ്ടാടാ നീ അവളെ അടിച്ചേ...?" വേദനകൊണ്ട് കരഞ്ഞു കൊണ്ടിരിക്കുന്ന ശേഖരന് അതിനു മറുപടി കൊടുക്കാൻ കഴിഞ്ഞില്ല "ഏത് കൈ കൊണ്ടാടാ അവളെ തൊട്ടത് എന്നാ ചോദിച്ചത്.....

" അവൻ അലറി.. "ദേ.. വലതു കൈ കൊണ്ടാ..." പുറകിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ മിഴിയുടെ മറുപടി കേട്ട് അവന് ചിരിവന്നു... വന്ന ചിരിയെ കടിച്ചൊതുക്കി കൊണ്ട് ശേഖരന്റെ വലതു കൈ പിടിച്ച് പുറകിലേക്ക് തിരിച്ചു.. അവന്റെ അലറലിനൊപ്പം എല്ലുകൾ ഒടിയുന്ന ശബ്ദവും അവിടെ ഉയർന്നുകേട്ടു... അവന്റെ കരച്ചിൽ കാണാൻ കഴിയാതെ മിഴി ഇരു കണ്ണുകളും അമർത്തി അടച്ച് ചെവി കൈകൾ കൊണ്ട് അടച്ചു പിടിച്ച് നിന്നു.. ആരുടെയോ സാമീപ്യം മനസ്സിലായപ്പോഴാണ് അവൾ കണ്ണുകൾ പതിയെ തുറന്നത് ഒരു ഇളം ചിരിയോടെ നിൽക്കുന്ന ബദ്രിയെ കണ്ട് ആ കണ്ണുകൾ തിളങ്ങി.. "പോകാം partner.." അവൾ തലയാട്ടി.. അവന്റെ കൈകൾ തന്റെ നേരെ നീളുന്നത് കണ്ട് അവൾ പതിയെ മുഖം പുറകിലേക്ക് കൊണ്ടുപോയി... എന്നാൽ ഒരു കൈകൊണ്ട് തലക്ക് പുറകെ പിടിച്ച് മറുകൈകൊണ്ട് ചുണ്ടിന് ഓരത്തായി പറ്റിയ ചോരപ്പാടിനെ തുടച്ചു മാറ്റി.. അവൻ മുന്നിൽ നടന്നു പോയപ്പോൾ അവളും ഒളിപ്പിച്ച ചിരിയോടെ അവന് പുറകെ പോയി കാറിലേക്ക് കയറി... "രാവിലെ ആരെയോ പാര വച്ച് കൈയ്യിലടിച്ചെന്നോ, ധ്യാനിനെ വിളിച്ചുവരുത്തി പോലീസിൽ ഏൽപ്പിച്ചെന്നോ, ഒക്കെ കേട്ടു... എന്തുപറ്റി അയാളെ കണ്ടപ്പോൾ ഝാൻസി റാണിയുടെ കൈ പൊങ്ങിയില്ലേ..?

ആരെയെങ്കിലും വിളിക്കാൻ ശ്രമിച്ചോ???" സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് ബദ്രി ചോദിക്കുന്നത് കേട്ട് അവൾ പതിയെ കണ്ണുകൾ ഉയർത്തി നോക്കി... ശരിയാണ് ഒന്നും ചെയ്യാൻ തോന്നിയില്ല... "എന്തൊക്കെ ചെയ്താലും ഇയാളോടുള്ള ഭയം മാറില്ല.. ഓർമ വെച്ച കാലം തൊട്ട് പേടിയാണ്.. സ്വന്തമായുള്ളത് കാലിന് സ്വാധീനം കുറവുള്ള അച്ഛൻ മാത്രമാണ്.. ആരും സംരക്ഷിക്കാൻ ഇല്ലാത്തവളുടെ പേടി.. ഒരു നിമിഷത്തേക്ക് ഞാൻ വീണ്ടും പഴയ മിഴിയായിപോയി..." അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. ബദ്രി അത് കണ്ടതും സ്റ്റാർട്ട് ചെയ്ത കാർ ഓഫ്‌ആക്കി.. " രണ്ടെണ്ണം കൂടി കൊടുക്കണോ അവന്?? " ഡോർ തുറന്നു കൊണ്ട് പറയുന്നത് കേട്ട് അവൾ ചിരിയോടെ നിഷേധാർത്ഥത്തിൽ തലയാട്ടി.. അവളുടെ ചിരി അവന്റെയുള്ളിൽ തണുപ്പേകി.. ഇനിയുള്ള കാലം ഈ ചിരി കാണാൻ വേണ്ടി മാത്രം ജീവിക്കാം എന്നു പോലും തോന്നി അവന്.. നിറഞ്ഞമനസ്സോടെ അവൻ കാർ സ്റ്റാർട്ട് ചെയ്തു.. "Partner....." "ഹാ....." "നിനക്കെന്നെ ഇഷ്ടമല്ലേ partner?" അവളുടെ മുഖത്തെ ഇളംചിരി പൊടുന്നനെ മാഞ്ഞു.. അവിടെ നിതയുടെ മുഖം തെളിഞ്ഞു വന്നു.. എനിക്ക് എന്നെക്കാൾ ഏറെ നിന്നെ ഇഷ്ടമാണ് എന്നു പറയാൻ ആഗ്രഹമുണ്ട്.. പക്ഷേ... അവൾ പുറത്തേക്ക് നോക്കിയിരുന്നു.. മറുപടി കൊടുക്കാനായില്ല...

അവൻ പ്രതീക്ഷിച്ചതായതുകൊണ്ട് തന്നെ സങ്കടം ഒന്നും തോന്നിയില്ല.. അവന്റെ മനസ്സിൽ കുറച്ചു നേരം മുൻപ് സംഭവിച്ച കാര്യങ്ങളിലേക്ക് കടന്നു.. മിഴി വരുന്നില്ല എന്നു പറഞ്ഞപ്പോഴും അവളെ വിട്ടുപോകാൻ മനസ്സുണ്ടായിരുന്നില്ല... പ്രത്യേകിച്ച് ഇത്രയും സമയം വൈകിയത് കൊണ്ട്.. നിന്നിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് വണ്ടിയെടുത്ത് പോയത്... ഒരു കിലോമീറ്റർ പോകുന്നതിനു മുന്നേ തന്നെ അവന്റെ ഫോൺ റിങ് ചെയ്തു.. കാറിൽ കണക്ട് ചെയ്ത കാൾ ഡ്രൈവിങ്ങിൽ തന്നെ അവൻ അറ്റൻഡ് ചെയ്തു.. "ഹലോ മിസ്റ്റർ ബദ്രിനാഥ്..." ആ ശബ്ദം കേട്ടതും അവൻ ഉടൻതന്നെ ബ്രേക്കിട്ട് വണ്ടി സൈഡിലേക്ക് ഒതുക്കി.. "എന്താടാ...?" "ഹോ.. അപ്പൊ മനസിലായല്ലേ... എന്റെ പെണ്ണ് ഇത്രയും നേരം വീടെത്തിയില്ല എന്ന് കേട്ടു.. അവൾ നിന്റെ കൂടെ വരാൻ സാധ്യതയില്ല... So ഞാൻ വിളിക്കാൻ വരണോ എന്ന് ചോദിക്കാൻ വിളിച്ചതാ..." "നിന്റെ പെണ്ണോ.... ഹ ഹ ഹാ ഹാ.. അത് കൊള്ളാം.. നിനക്ക് ആളു മാറി എന്ന് തോന്നുന്നു... അങ്ങനെ ഒരാൾ എന്റെ ഓഫീസിൽ വർക്ക് ചെയ്യുന്നില്ല.. പ്രതേകിച്ച് ഡോക്ടർ ആദിത്യന്റെ പെണ്ണ്..." "ഞാൻ കാണിച്ചു തരാം ആദിത്യന്റെ പെണ്ണാരാണെന്ന്.. പണ്ടും വാശി പിടിച്ചപ്പോൾ നീ തോറ്റിട്ടെ ഉള്ളൂ.. മറക്കണ്ട മിസ്റ്റർ ബദ്രിനാഥ്.." ഫോൺ കട്ടായി.. താൻ കൂട്ടിയിട്ട് വന്നില്ലെങ്കിൽ ആദി പോകുമോ എന്നവൻ ഭയന്നു.. ഇനി ഒരിക്കൽകൂടി അവന്റെ മുന്നിൽ തോറ്റാൽ തന്റെ പതനമാണ്..

അതിലേറെ മിഴിയെ നഷ്ടമാകുന്നത് സഹിക്കാൻ കഴിയില്ല.. അങ്ങനെ ഒരു അവസ്ഥ ആലോചിക്കാൻ പോലും കഴിയില്ല.. അവൻ സമയം കളയാതെ വണ്ടി റിവേഴ്സ് എടുത്തു ഓഫീസിന് അടുത്തെത്താറാകുമ്പോൾ കണ്ട കാഴ്ച മിഴിയുടെ കവിളിലേക്ക് ഒരുത്തൻ അടിക്കുന്നതാണ്... ബദ്രിയുടെ കയ്യിൽ നിന്നും വണ്ടി പാളി.. എങ്ങനെയോ അവൻ കാർ സൈഡിൽ ഒതുക്കി.. ചുറ്റും സഹായത്തിനു വേണ്ടി അലയുന്ന അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ അവന്റെ രക്തം തിളച്ചു കൊണ്ടിരുന്നു .. കാലുകൾക്ക് വേഗതയേറി.. തന്റെ പ്രാണനാണത് എന്ന് മനസിലാക്കിയ നിമിഷം..💜 അവൾക്കൊന്ന് നൊന്തപ്പോൾ അവന്റെ ഹൃദയം വല്ലാതെ പിടഞ്ഞു... അവളുടെ മുടിയിൽ പിടിച്ച് അകത്തേക്ക് തള്ളുന്നത് കണ്ടതും അവൻ അവിടെ നിന്നും ഓടി വന്നു.. എന്നാൽ അത് ശ്രദ്ധിക്കാതെ വണ്ടിക്കകത്തേക്ക് കയറാൻ നിന്ന ശേഖരനെ ആഞ്ഞുചവിട്ടി കൊണ്ടാണ് അവൻ ദേഷ്യം തീർത്തത്... താൻ പോയില്ലായിരുന്നെങ്കിൽ.. അവൻ ആശ്വാസത്തോടെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു... 💜💜💜💜 വണ്ടി നേരെ മാൻഷന് മുന്നിലേക്ക് എത്തി നിർത്തി.. അവന്റെ വാക്കുകളിൽ പെട്ടുലയുകയായിരുന്നു അവളുടെ മനസ്സ്... സ്നേഹിച്ചത് ഒന്നും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല...

ആഗ്രഹിക്കാൻ പോലും യോഗ്യതയില്ലാത്ത ഭാഗ്യം കെട്ട ജന്മമാണ് തന്റേത്... അവൾ ഓരോന്ന് ചിന്തിച്ച് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി വീടിനകത്തേക്ക് പോയി.. ബദ്രിയും അവൾക്കു പുറകെ ഇറങ്ങി.. രണ്ടുപേരും മാൻഷനകത്തേക്ക് കയറുമ്പോൾ തന്നെ അവിടെയിരിക്കുന്ന ആളുകളെ കണ്ട് അനങ്ങാതെ വാതിൽക്കൽ തന്നെ നിന്നു .. "വാ മോളെ..." രേവതിയുടെ ശബ്ദമാണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്.. ഹാളിൽ നാഥുറാമും സത്യഘോഷും, രേവതിയും ആദിയും ആർദ്രയും ഒരു ഭാഗത്തായി മാറി കബനിയും നിൽപ്പുണ്ട്.. അവൾ ഒന്നും മനസ്സിലാകാതെ അകത്തേക്ക് കയറി.. പുറകെ തന്നെ ബദ്രിയും.. രേവതി ഉടനേ എഴുന്നേറ്റ് മിഴിയുടെ കയ്യിൽ പിടിച്ചു .. "മോളെ.. ഞങ്ങൾ വന്നതെന്തിനാണെന്നറിയാവോ??".. അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. താൻ വിചാരിക്കും പോലെ സംഭവിക്കരുതെന്ന് ഉള്ളിൽ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു .. "നിന്നെ ഇവർക്ക് സത്യനിലയത്തിലേക്ക് കൊണ്ട് പോയാൽ കൊള്ളാമെന്ന്...." റാം അങ്കിളിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അവളുടെ നോട്ടത്തിൽ നിന്നും തന്നെ അയാൾക്ക് മനസ്സിലായി താൻ പറഞ്ഞത് അവൾക്ക് മനസ്സിലായിട്ടില്ല എന്ന്... "ആദിക്ക് നിന്നെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടത്രേ..

അതിന് എന്റെയും മോളുടെയും സമ്മതം വാങ്ങാൻ ആണ് ഇവർ വന്നത്... എനിക്ക് യാതൊരു അഭിപ്രായവും ഇല്ല.. ഇഷ്ടവും തീരുമാനവും മോളുടെതാണ്.... എന്തുവേണമെങ്കിലും തീരുമാനിക്കാം... " അവൾ പൊടുന്നനെ ബദ്രിയുടെ മുഖത്തേക്ക് നോക്കി .. മുഖം മുഴുവൻ വലിഞ്ഞുമുറുകിയിരിക്കുന്നു.. കഴുത്തിലെ ഞരമ്പുകൾ പച്ച നിറത്തിൽ എഴുന്നേറ്റ് നിൽപ്പുണ്ട്... ദേഷ്യം അടക്കാൻ എന്നോണം കൈമുഷ്ട്ടികൾ രണ്ടും ചുരുട്ടി പിടിച്ചിരിക്കുന്നു.. ദേഷ്യം നിറഞ്ഞ ചുവന്നാ മുഖത്തെ കണ്ണുകൾ അവളോട് അപേക്ഷിക്കും പോലെ.. അവളുടെ ഹൃദയം ക്രമാതീതമായി പിടച്ചു കൊണ്ടേയിരുന്നു.. എല്ലാവരുടെയും മുഖത്ത് നല്ല തെളിച്ചം ആണ്.. കബനി അമ്മയുടെ മുഖം മാത്രം എന്തോ സങ്കടം നിറഞ്ഞ പോലെ... ആർദ്രയുടെ മുഖത്ത് ആശങ്കയാണ്... ബദ്രിയുടെ മുഖത്ത് ദേഷ്യം.. താനോ? തന്റെ ഭാവം എന്താണ്? അറിയില്ല... "പറയ് മോളെ.. എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ..." രേവതി കൈയിലെ പിടുത്തം മുറുക്കി.. അവളുടെ കണ്ണുകൾ ആദിക്ക് നേരെയായി.. തന്റെ മറുപടിക്കായി ആകാംക്ഷയോടെ നോക്കിക്കൊണ്ടിരിക്കുന്നു.. അതിനോടൊപ്പം തന്നെ ബദ്രിയുടെ നേർക്കും കണ്ണു പോകുന്നുണ്ട്... അവന്റെ ടെൻഷൻ കണ്ട് ആദി ഉള്ളാലെ ചിരിച്ചു.. ആദി പതിയെ എഴുന്നേറ്റ് മിഴിക്കരികിലേക്ക് വന്നു.

അവൻ അവൾക്ക് അരികിലേക്ക് എത്തുംതോറും ബദ്രിയുടെ ദേഷ്യം ഉച്ചസ്ഥായിലെത്തി... "മിഴി.. ആർദ്ര പറഞ്ഞത് വച്ച് തന്നെ എനിക്ക് തന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു.. നേരിട്ട് പരിചയപ്പെട്ടപ്പോൾ ആ ഇഷ്ട്ടം കൂടി... എനിക്ക്.. "ആദിയേട്ടാ..... പറഞ്ഞു പൂർത്തിയാക്കും മുന്നേ മിഴിയുടെ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി... ബദ്രിയുടെതടക്കം.. "എനിക്ക്.. എനിക്ക് ആദിയേട്ടനോട് അങ്ങനെയൊന്നും തോന്നിയിട്ടില്ല... ആർദ്രയുടെ ചേട്ടൻ എന്ന് പറയുമ്പോൾ അത് എന്റെയും ചേട്ടനാണ്.. അങ്ങനെയേ ചിന്തിച്ചിട്ടുള്ളു.. പിന്നെ.. ഇപ്പൊ ഒരു വിവാഹം എന്റെ മനസ്സിൽ ഇല്ല... ആദിയേട്ടൻ ആദ്യം എന്നോട് പറയാമായിരുന്നു.." ആദിയുടെ മുഖത്തെ വിജയചിരി പതിയെ ബദ്രിയുടെ മുഖത്തേക്കായി.. അവൻ തലയുയർത്തി ഇളംചിരിയോടെ ആദിയെ നോക്കി... പക്ഷേ അതിനോടകം ആദിയുടെ മുഖം താഴ്ന്നിരുന്നു.. രേവതിയുടെയും സത്യഘോഷിന്റെയും മുഖം വാടി എങ്കിലും അവൾ പറയുന്നതിലും കാര്യമുണ്ട് എന്നു മനസ്സിലാക്കിയ രേവതി ചിരിയോടെ അവളുടെ കവിളിനെ തഴുകി.. "മോള് പറഞ്ഞത് ശരിയാ... ഞങ്ങൾക്ക് ആർദ്രയെ പോലെ തന്നെയാണ് എന്റെ മോളും... പക്ഷെ ഒരു നിമിഷം എന്നും ഞങ്ങളുടെ മുന്നിൽ എന്റെ മോളെ കാണാൻ കഴിയുമെങ്കിൽ അത് ഭാഗ്യമല്ലേ എന്നുകരുതി. മോള് പോയി ഫ്രഷ് ആയിക്കോ......"

അവൾ തലയാട്ടി ആരെയും നോക്കാതെ അകത്തേക്ക് പോയി.. പുറകെ തന്നെ ആർദ്രയും.. രേവതി സത്യഘോഷിനെ നോക്കിയപ്പോൾ അയാളും ചിരിയോടെ തലയാട്ടി.. അവർ പറഞ്ഞത് ശരിയാണ് എന്ന് സമ്മതിക്കും പോലെ.. ആദി ആരെയും ഒന്നു നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് പോയി.. ബദ്രിക്ക് സന്തോഷംകൊണ്ട് കാലുകൾ ചലിക്കുന്നുണ്ടായിരുന്നില്ല... എന്തോ നേടിയവന്റെ സന്തോഷം.. കവിളിൽ തണുപ്പനുഭവപ്പെട്ടു അപ്പോഴാണ് തന്റെ കണ്ണു നിറഞ്ഞിരുന്നു എന്നവന് മനസ്സിലായത് .. അവൻ ഒരു ചിരിയോടെ സ്റ്റെപ്പുകൾ കയറി മുകളിൽ മുറിയിലേക്ക് പോയി.. എന്നാൽ ഇതെല്ലാം കബനിഅമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അവരുടെ മനസ്സു നിറഞ്ഞു. താൻ ആഗ്രഹിക്കുന്നത് നടക്കണെ എന്നവർ മനസുരുകി പ്രാർത്ഥിച്ചു.. ______💜 മിഴി മുറിയിലേക്ക് വന്നതും പുറകെ തന്നെ ആർദ്രയും അതിനകത്തേക്ക് കയറി.. "എടി.. Iam സോറി.. ആദിയേട്ടനെ എനിക്ക്... "അയ്യേ.. ഒന്ന് പോടീ... നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട..നിന്റെ life ആണ്. നീയാ തീരുമാനിക്കണ്ടത്.. അത് വിട്.. ഞാൻ ഇപ്പോ വന്നത് അത് ചോദിക്കാൻ അല്ല.. നിന്റെ മുഖത്തെന്താ ഒരു പാട്?" മിഴി പരുങ്ങി.. "ആര് ശ്രദ്ധിച്ചില്ലെങ്കിലും നിന്റെ മുഖം ഒന്ന് മാറിയാൽ എനിക്ക് അതറിയാൻ പറ്റും... എന്താടി സംഭവിച്ചേ?" മിഴി സംഭവിച്ചത് മുഴുവൻ അവളോട് പറഞ്ഞു.. "ബദ്രിക്ക് അവനെ കൊല്ലായിരുന്നില്ലേ... ദുഷ്ട്ടൻ.. അവൻ തല്ലാൻ വരുമ്പോൾ നീ കയ്യും കെട്ടി നിന്ന് കൊണ്ടു അല്ലെ... മുഖമടച്ച് ഒന്ന് കൊടുക്കായിരുന്നില്ലേ.."

മിഴി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.. "ശോ.. വിഷമായോ.. ശരി പോട്ടെ.. ഞാൻ നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയട്ടെ??" തലതാഴ്ത്തി നിൽക്കുന്ന അവളുടെ മുഖം ഒരു കൈയാൽ ഉയർത്തിക്കൊണ്ട് അവളുടെ കണ്ണിൽ നോക്കി ആർദ്ര ചോദിച്ചു.. മിഴി നെറ്റി ചുളിച്ചു.. " ഇന്നലെ നീ അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി നടന്നായിരുന്നു..." "എന്ത് കാര്യം?" " ഇന്നലെ നീയും ബദ്രിയും സംസാരിക്കുന്നത് മുഴുവൻ നിത കേട്ടിരുന്നു" " അയ്യോ... എന്നിട്ട്?? " "നീ എന്തിനാ ടെൻഷൻ ആവുന്നത്.? അവൾ ക്ലീഷേ വില്ലത്തി അല്ലടി... So.. എൻഗേജ്മെന്റ് റിങ് ഊരിവെച്ച് എല്ലാ റിലേഷനും ക്ലോസ് ചെയ്തിട്ടാണ് അവളും പപ്പയും ഇവിടെ നിന്നും ഇറങ്ങിയത്... അതിലെ കോമഡി എന്താന്ന് അറിയോ.. ഈ കാര്യം ബദ്രി അറിഞ്ഞിട്ടില്ല.. റാം അങ്കിൾ ഇന്നലെ ഇവിടെ ഉണ്ടായിരുന്നില്ലത്രേ.. കബനി അമ്മ പറയാൻ ശ്രമിച്ചു എങ്കിലും അയാൾ കേൾക്കണ്ടേ? റാം അങ്കിളിനെ അശോക് അങ്കിൾ കുറച്ച് നേരം മുൻപാ വിളിച്ചു പറഞ്ഞു.... പക്ഷേ അങ്കിൾ അതിനെക്കുറിച്ച് ബദ്രിയോട് ഒന്നും സംസാരിച്ചിട്ടില്ല.. അതിനുശേഷം ബദ്രിയെ കണ്ടിട്ടില്ല എന്നതാണ് ശരി.. ഇപ്പൊ നിന്റെ റൂട്ട് ക്ലിയർ ആയില്ലേ " "എടി.. നിത.. അവൾക്ക് ബദ്രിയെ ഒരുപാട് ഇഷ്ടമായിരുന്നു.. ഞാൻ കാരണം.... "കുന്തം.. ഒന്ന് പോയെ.. അത്രയ്ക്ക് ഇഷ്ടം ആയിരുന്നെങ്കിൽ ഇപ്പോ അവൾ വില്ലത്തിയായി വന്നേനെ.. She is very practical.. So. പോയി... അത് കൊണ്ട് വേഗം നിന്റെ റോമിയോന്റടുത്ത് ഓക്കേ പറഞ്ഞ്, കല്യാണോം കഴിച്ച്, കുട്ടിയും മക്കളുമൊക്കെയായി ജീവിക്കാൻ നോക്ക്..."

ആർദ്ര പറഞ്ഞത് കേട്ട് അവൾ കണ്ണും മിഴിച്ച് നോക്കി നിന്നു.. " എന്റെ ഏട്ടനെ ബ്രദർ ആയി കണ്ടത് കൊണ്ടാണോ, അതോ ബദ്രിയെ ലൈഫ് പാർട്ണർ ആയി കണ്ടത് കൊണ്ടാണോ നീ ഇപ്പോൾ നോ പറഞ്ഞത്? " ഇടുപ്പിൽ കൈകുത്തി ഇരു പുരികവും ഉയർത്തിക്കൊണ്ട് സംശയ ഭാവത്തിൽ ആർദ്ര മിഴിയോട് ചോദിച്ചു.. "മോളെ ഇറങ്ങാം..." പുറത്തുനിന്നും രേവതിയുടെ ശബ്ദം കേട്ട് ആർദ്ര മിഴിയെ ഒന്നിരുത്തി നോക്കിക്കൊണ്ട് കവിളിൽ ഒരു ഉമ്മ കൊടുത്ത് പുറത്തേക്ക് പോയി.. മിഴി നഖം കടിച്ചു കൊണ്ട് അവളുടെ വാക്കുകൾ ആലോചിച്ചു.. ശരിയാണ് ബദ്രിയുടെ സ്ഥാനത്ത് മറ്റാരെയും കാണാൻ കഴിയില്ല.. അവൾ നിറഞ്ഞ ചിരിയോടെ ടവലെടുത്ത് ബാത്റൂമിലേക്ക് കയറി.. ____💜 വിവാഹക്കാര്യം സംസാരിച്ചതും തന്റെ മേലേക്ക് നീണ്ട മിഴിയുടെ കണ്ണുകൾ തന്നെയായിരുന്നു ബദ്രിയുടെ മനസ്സിൽ.. തന്നെ നോക്കിയതിന്റെ അർത്ഥം എന്താണ്?? തലയിലൂടെ വെള്ളം ഒഴുകി ഇറങ്ങുമ്പോഴും ശരീരത്തിനേക്കാൾ തണുപ്പ് മനസ്സിലായിരുന്നു... നിതയെ പറഞ്ഞു മനസ്സിലാക്കണം.. തന്റെ മനസ്സിൽ മിഴിക്ക് കൊടുത്ത സ്ഥാനം മറ്റാർക്കും കൊടുക്കാൻ കഴിയില്ല എന്ന് അവളെ ബോധ്യപ്പെടുത്തണം.. അവൻ ടവൽ ഉടുത്ത് പുറത്തേക്കിറങ്ങി.. കബോർഡ് തുറന്ന് ടീഷർട്ടെടുക്കുമ്പോഴാണ് അവിടെ അഴിച്ചുവച്ച എൻഗേജ്മെന്റ് റിങ് കാണുന്നത്... അത് അവനിൽ വല്ലാത്ത അസ്വസ്ഥത നിറച്ചു..

അത് വേഗം തന്നെ അവളെ ഏൽപ്പിക്കണം എന്ന് തീരുമാനിച്ചു കൊണ്ട് ആ റിങ് എടുത്ത് ടേബിളിലേക്ക് വച്ചു.. ഡ്രസ്സ് ചേഞ്ച് ചെയ്ത് അവൻ താഴേക്കിറങ്ങി.. അപ്പോഴേക്കും സമയം ഒരുപാട് ഇരുട്ടിയിരുന്നു.. പുറത്ത് നല്ല മഞ്ഞുണ്ട് ഒപ്പം തണുപ്പും.. കുറച്ച് ദൂരെയായി സ്റ്റോൺ ബെഞ്ചിലിരിക്കുന്ന മിഴിയിലേക്ക് അവന്റെ നോട്ടം നീണ്ടു.. അവൻ ചുണ്ടിലൊതുക്കിയ ചിരിയോടെ അവൾക്കടുത്തേക്ക് നടന്നു.. "Partner..... 💜" അവന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. അവൻ ചുണ്ട് കടിച്ചു പിടിച്ച്, മുടി കോതിയൊതുക്കി കൊണ്ട് അവൾക്കരികിൽ ഇരുന്നു.. പുറത്തെ തണുപ്പിനൊപ്പം തന്റെ കൈകാലുകൾ വിറക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നി.. ഇതുവരെയില്ലാത്ത ടെൻഷൻ... അവന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയുന്നില്ല.. അവൾ തലതാഴ്ത്തി ഇരുന്നു.. "Partner...." "ഹ്മ്മ്...." "Do you love me partner?..." അവൾ ഞെട്ടി മുഖമുയർത്തി.. ഇല്ല എന്ന് പറയാൻ ആഗ്രഹം തോന്നിയെങ്കിലും നാവുകൾ ചലിക്കുന്നില്ല.. അവൻ കുറച്ചുകൂടി അവർക്കരികിലേക്ക് ചേർന്നിരുന്നു.. അവൾ ഉമിനീരിറക്കി.. അവൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കി. അവളുടെ മടിയിൽ വച്ച വിറക്കുന്ന കൈ എടുത്ത് തന്റെ കൈക്കുള്ളിൽ ഒതുക്കി... അവൻ എന്താ പറയാൻ പോവുന്നത് എന്ന ആകാംഷയിൽ അവൾ അവനിലേക്ക് തന്നെ നോക്കിയിരുന്നു.. ആ സ്പർശത്തിൽ അവളുടെ ദേഹത്തെ തണുപ്പിന് മുകളിൽ അവന്റെ കൈയ്യിലെ ചൂട് പടരുന്നുണ്ടായിരുന്നു... പ്രണയത്തിന്റെ ചൂട്... അതവളെ പൊള്ളിച്ചു കൊണ്ടിരുന്നു... "മിഴി... Can you be my Life Partner?" 💜....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story