മിഴിയിൽ: ഭാഗം 14

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

"മിഴി.. Can you be my Life partner?"💜 അത്യധികം പ്രതീക്ഷയോടെ തന്റെ കണ്ണിൽ നോക്കിയിരിക്കുന്നവനോട് എന്തു പറയണം എന്ന് ചിന്തിക്കുകയായിരുന്നു അവൾ.. Yes എന്ന് മറുപടി പറയാൻ ചൊല്ലി ഹൃദയം അലമുറ കൂട്ടുന്നുണ്ട്... അവൾ മറുകൈ നെഞ്ചിലേക്ക് ചേർത്തു വച്ചു.. ഹൃദയതാളത്തെ നിയന്ത്രിക്കാൻ.. ആ മഞ്ഞിലും അവൾ വിയർത്തു... അവന്റെ നോട്ടം എങ്ങോട്ടെന്നറിയാതെ പരതി കൊണ്ടിരിക്കുന്ന ആ 💜മിഴിയിൽ 💜 തന്നെയായിരുന്നു.. ആയിരം കഥകൾ പറയാനുണ്ടാവയ്ക്ക് എന്നവന് തോന്നി.. ആ കഥകളെല്ലാം കേൾക്കാൻ അവളുടെ മിഴിയോരത്ത് എന്നും കൂടെയുണ്ടാവും എന്ന ഉറപ്പിൽ അവളുടെ കൈകളിലെ പിടി ഒന്ന് കൂടി മുറുക്കി.. അവൾ ഒന്ന് ദീർഘശ്വാസം വിട്ടു.. "എനിക്ക് ഇഷ്ട്ടമല്ല...." അതു പറയുമ്പോഴും അവളുടെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പുഞ്ചിരി അവൻ ശ്രദ്ധിച്ചു.. "Why?" അവനും ഒരു കള്ളച്ചിരിയോടെ അവളോട് കാരണം ചോദിച്ചു.. "എന്റെ അമ്മയെ സ്നേഹിക്കാത്തവരെ ഞാൻ എങ്ങനെയാ സ്നേഹിക്കുക? ഞാൻ സ്നേഹിക്കുന്ന വ്യക്തി എനിക്കിഷ്ടമുള്ളതെല്ലാം എന്നേക്കാൾ ഇഷ്ടപ്പെടുന്ന ആളായിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട് " മിഴി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് കൈ കെട്ടിക്കൊണ്ട് ബദ്രിയോട് പറഞ്ഞു...

"നിന്റെ അമ്മ മരിച്ചു പോയില്ലേ?" അവനും എഴുന്നേറ്റു.. " ജന്മം തന്നാൽ മാത്രമേ അമ്മയാകു എന്ന് ഇയാളോട് ആരാ പറഞ്ഞത്? അമ്മ എന്ന് പറയാൻ ആ രൂപം മാത്രമേ എനിക്ക് ഓർമ്മയിൽ ഉള്ളൂ .. അമ്മയുടെ സ്നേഹം എന്താണെന്ന് ഇത്രയും കുറഞ്ഞ ദിവസത്തിൽ എനിക്ക് മനസ്സിലാക്കി തന്നത് എന്റെ കബനിഅമ്മയാണ്.. കഴിഞ്ഞ 13 വർഷങ്ങളായി നിങ്ങൾക്കരികിൽ ആ സ്നേഹം ഉണ്ടായിട്ടും നിങ്ങൾക്കത് കാണാൻ കഴിഞ്ഞില്ല.. ഇയാളുടെ പ്രശ്നം എന്താണെന്നൊന്നും എനിക്കറിയില്ല.. എന്റെ അമ്മയെ നിങ്ങൾ എന്ന് സ്നേഹിക്കാൻ തുടങ്ങുന്നുവോ അന്ന് മതി എനിക്കും ഈ സ്നേഹം.." അവൾ മറുപടി പ്രതീക്ഷിക്കാത്ത പോലെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി... അപ്പോഴേക്കും അവന്റെ പിടി അവളുടെ കൈകളിൽ വീണിരുന്നു.. കുറച്ച് സമയം അവർക്കിടയിൽ നിശബ്ദത തളം കെട്ടി.. "എനിക്ക്.. എനിക്ക് എങ്ങനെ പറഞ്ഞു തരണം എന്നറിയില്ല.. എന്റെ കൈ പിഴവ് കൊണ്ട് അമ്മ... ഞാൻ കാരണം എന്റെ അമ്മ എന്നെ വിട്ടു പോയി എന്നത് തന്നെ ആ 15 വയസ്സുകാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. സ്കൂളിൽ പോകുമ്പോ എന്നെ ആദ്യമായി "അമ്മേ കൊല്ലി " എന്ന് വിളിച്ചു കളിയാക്കിയത് നിന്റെ ആദിയേട്ടനാ.. പിന്നീടത് എല്ലാരും ഏറ്റെടുത്തു..

ആകെ മൊത്തം ഭ്രാന്താവുന്ന അവസ്ഥ.. എന്റെ അവസ്ഥ മനസ്സിലാക്കിയതുകൊണ്ടാകാം, എന്നെ നോക്കാൻ ഒരാൾ വേണമെന്ന് ഡാഡി തീരുമാനിച്ചത്, ഡാഡിയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് സത്യഘോഷ് അങ്കിൾ.. അങ്കിൾ തന്നെയാണ് അമ്മയുമായുള്ള വിവാഹം തീരുമാനിച്ചത്... വിവാഹത്തിനു മുന്നേ ആ കാര്യം ക്ലാസ്സ് മുഴുവൻ അറിഞ്ഞു... ആദി അറിയിച്ചു.. അപമാനത്തിനുമേൽ മറ്റൊരു അപമാനം.. അന്നൊന്നും ഡാഡിയെ എതിർത്ത് ഒന്നും പറയാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല... പക്ഷേ എന്റെ അമ്മയുടെ സ്ഥാനത്ത് അവരെ കാണാൻ കഴിഞ്ഞില്ല.. മിഴീ... തനിക്കറിയാമോ എന്റെ അമ്മ എങ്ങനെയായിരുന്നു എന്ന്, സിനിമാ നടി മധുബാലയെ പോലെ.. വെളുത്ത്, മെലിഞ്ഞ്,നല്ല ഉയരത്തിൽ, കുഞ്ഞു കറുപ്പ് പൊട്ട് വച്ച്,, നീളമുള്ള മുടി പിന്നിയിട്ട്, എന്റെ അമ്മയുമായി യാതൊരു സാദൃശ്യവും ഇല്ലാത്ത ഒരു സ്ത്രീയെ എന്റെ അമ്മയായി കാണാൻ എനിക്ക് എങ്ങനെ കഴിയും? അവർക്ക് എന്റെ മേലെയുള്ള കെയർ പോലും അധികാരമായിരുന്നു എനിക്കന്ന് തോന്നിയിരുന്നത്.. അവരോട് സംസാരിക്കാൻ തോന്നാറില്ല..

ഇങ്ങോട്ട് സംസാരിക്കാൻ വന്നാലും ഇഷ്ടപ്പെടാറില്ല.. ഇപ്പൊ എനിക്ക് പറയത്തക്ക ദേഷ്യമൊന്നുമില്ല.. പക്ഷെ എനിക്ക് എങ്ങനെ അവരോട് പെരുമാറണം എന്നറിയില്ല.. ഇത്ര കാലം ഇല്ലാത്ത സ്നേഹം പെട്ടെന്നൊരു ദിവസം എങ്ങനെ എക്സ്പ്രസ്സ്‌ ചെയ്യും...? ഞാൻ ഇങ്ങനെയാണ്, I don't know how to change myself... " തിരിഞ്ഞു നിൽക്കുന്ന ബദ്രിയുടെ കയ്യിൽ മിഴി കൈ ചേർത്തു.. അവന്റെ കണ്ണിലെ നീർതിളക്കം അവളെ പൊള്ളിച്ചു... "Dear Partner...." അവൾ വിളിച്ചത് കേട്ട് അവന്റെ കണ്ണുകൾ വിടർന്നു.. "ഹ്മ്മ്...." "You can change yourself... ഇയാൾ അമ്മയെ സ്നേഹിക്കണ്ട.. ഇങ്ങോട്ട് മിണ്ടാൻ വരുമ്പോ ദേഷ്യപ്പെടാതെ സൈലന്റ് ആയി നിന്ന് ആ സ്നേഹം അനുഭവിച്ചു നോക്ക്..." അവൻ ഞൊടിയിടയിൽ അവളെ ഇടുപ്പിലൂടെ ചുറ്റി നെഞ്ചിലേക്ക് ചേർത്തു.. "അങ്ങനെ ചെയ്‌താൽ ഈ സ്നേഹവും അനുഭവിക്കാൻ പറ്റോ???".. ഒരു പിരികം പൊക്കി കൊണ്ട് ചുണ്ട് കടിച്ചു പിടിച്ച് അവളുടെ കണ്ണിലേക്ക് തന്നെ നോക്കി ചോദിക്കുന്നവനെ അവൾ ചിരിയോടെ തള്ളി മാറ്റി.. "ആലോചിക്കാം..." കൈ രണ്ടും പുറകെ കെട്ടി, പുറകിലോട്ട് കാലടികൾ വച്ചുകൊണ്ട് അതേ ചിരിയോടെ അവളും മറുപടി കൊടുത്തു.. ആ ചിരി മാത്രം മതിയായിരുന്നു അവളുടെ മനസ്സിലുള്ളത് മനസ്സിലാക്കാൻ...

അവൾ തിരിഞ്ഞ് വേഗം ഓടി മാൻഷനിലേക്ക് കയറി .. അവൾക്ക് പുറകെ അവനും അകത്തേക്ക് പോയി.. ____💜 "ഏട്ടാ.. എന്തിനാ ഇത്ര ടെൻഷനടിക്കുന്നത്, ഞാൻ അപ്പോഴേ പറഞ്ഞില്ലേ അവളോട് ചോദിക്കാതെ പ്രൊപ്പോസലുമായി അങ്ങോട്ട് പോവണ്ട എന്ന്.. അവൾക്ക് ബദ്രിയെ ഇഷ്ടമാണ്. തുറന്നു പറഞ്ഞിട്ടില്ല എന്നുമാത്രം..." ആർദ്ര പറഞ്ഞതുകേട്ട് ആദി അവളെ ഒന്ന് തറപ്പിച്ചു നോക്കി.. "ഏട്ടൻ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട, അവർ തമ്മിൽ ഇഷ്ടമാണെങ്കിൽ പിന്നെ ഏട്ടൻ എന്തിനാ ഇടയിൽ കയറി പോകുന്നത്.. വില്ലനാവാനോ? അത്രയ്ക്ക് ഇഷ്ടപ്പെട്ടു എന്നു പറയാൻ വർഷങ്ങളായി മിഴിയെ പരിചയമൊന്നും ഇല്ലല്ലോ.. ഈ രണ്ടു ദിവസത്തെ പരിചയമല്ലേ?" "ഒന്ന് പോ ആരു... ഞാനിത്തിരി നേരം ഒറ്റക്കിരുന്നോട്ടെ..." സഹികെട്ട് ആദി നിലവിളിച്ചു.. "എന്തോ ചെയ്യ്..." ആർദ്ര മുഖം വെട്ടി തിരിച്ച് റൂമിൽ നിന്നും പുറത്തേക്ക് പോയി.. ആദി ബെഡിൽ നിന്നും എഴുന്നേറ്റ് മിററിനു മുന്നിൽ പോയി നിന്നു.. ' ഇന്നും ഇന്നലെയുമല്ല വർഷങ്ങൾ ഒരുപാടായി ബദ്രി നീ എന്നോട് പടവെട്ടാൻ തുടങ്ങിയിട്ട്.. എന്നും ജയം എന്റെ ഭാഗത്ത് മാത്രമായിരുന്നു.. എന്നെ തോൽപ്പിക്കാൻ നീ ഒരുക്കിയ കുരുക്ക്.. അതിൽ പെട്ട് എനിക്ക് നഷ്ട്ടമായത് എന്റെ 2 വർഷമാണ്.. മിഴി... അവളെ ഞാൻ വിട്ട് തരില്ല..

ഇതിലും ഞാൻ തോൽക്കില്ല.. മിഴി ഒരിക്കലും ബദ്രിനാഥിനു സ്വാന്തമാകില്ല.. ______💜 ബദ്രി മുറിയിലേക്ക് വന്നിട്ടും മനസ്സു മുഴുവൻ വല്ലാത്തൊരു കുളിരായിരുന്നു.. ഡിന്നർ മിക്കവാറും പുറത്തിന്നായിരിക്കും.. അങ്ങനെ ബാറിൽ പോയി കുറച്ച് ലിക്കറും അകത്താക്കി വന്നു കിടക്കും.. അതാണ് പതിവ്... ഭക്ഷണം കഴിക്കാൻ താഴേക്ക് പോയാലോ.. അവൻ ചിന്തിച്ചു കൊണ്ടിരുന്നു.. പോകാം.. അവൻ എഴുന്നേറ്റ് താഴേക്കുള്ള പടികൾ ഇറങ്ങി.. ഡൈനിങ് ടേബിളിൽ മൂന്നുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ട് അവൻ വീണ്ടും മുകളിലേക്ക് കയറാൻ നിന്നു.. "Partner....." തിരിഞ്ഞുനടക്കാൻ ഒരുക്കിയതും പുറകിൽ നിന്നും മിഴിയുടെ ശബ്ദം കേട്ട് അവൻ പിടിച്ചുകെട്ടിയത് പോലെ നിന്നു... അവളുടെ ആ വിളിയിൽ തന്നെ ഒരു മാന്ത്രികതയുള്ള പോലെ.. അവളെ നോക്കിക്കൊണ്ട് ഇളം ചിരിയോടെ അവർക്കടുത്തേക്ക് നടന്നുവരുന്ന ബദ്രിയെ കണ്ട് റാം വായ പൊളിച്ചു നോക്കി.. മിഴിയുടെ മുഖത്ത് പുഞ്ചിരിയായിരുന്നു.. കബനി അമ്മ പതിയെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. അത് കണ്ടതും മിഴി അവരെ പിടിച്ച് അവിടെ തന്നെ ഇരുത്തി.. " മോളെ ഞാൻ ഉണ്ടെങ്കിൽ അവൻ കഴിക്കില്ല.." അവർ ശബ്ദം താഴ്ത്തി പറഞ്ഞു.. അതിനവൾ മറുപടി പറയാതെ കണ്ണുരുട്ടി കാണിച്ചു..

ബദ്രി അവർക്കരികിൽ എത്തിയതും മിഴി അവനോട് ഇരിക്കാൻ കണ്ണുകാണിച്ചു.. അവൻ പതിയെ ചെയറിലേക്കിരുന്നു.. ഇതൊക്കെ കണ്ട് അന്തംവിട്ടു നിൽപ്പാണ് റാമും കബനിയമ്മയും.. അവൾ തന്നെ പ്ലേറ്റ് നിവർത്തി, ചപ്പാത്തി വച്ച് കറിയും സെർവ് ചെയ്തു.. അവൻ അത് കഴിച്ചു തുടങ്ങി.. കബനിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.. അവർ പ്ലേറ്റിലേക്ക് തല താഴ്ത്തി ഇരുന്നു... കഴിഞ്ഞ 13 വർഷത്തിൽ ആദ്യമായാണ് തന്നോടൊപ്പം ഇരുന്ന് തന്റെ മകൻ ഭക്ഷണം കഴിക്കുന്നത്... ആ മാതൃഹൃദയം സന്തോഷംകൊണ്ട് തേങ്ങിപ്പോയി.. കണ്ണുനീർ പ്ലേറ്റിലേക്ക് പതിച്ചു.. ബദ്രിക്ക് ആ കണ്ണുനീർ പതിക്കുന്നത് തന്റെ ഹൃദയത്തിലാണെന്ന് തോന്നി.. പൊള്ളിക്കുന്നുണ്ട്... എന്നാലും അവനത് ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു.. "Partner...." കൈകഴുകുമ്പോൾ പുറകിൽ നിന്നും മിഴിയുടെ ശബ്ദം കേട്ട് ബദ്രി തിരിഞ്ഞു.. "അമ്മ കരയുന്നത് കണ്ടപ്പോ partner ന് എന്ത് തോന്നി.." ബദ്രി അവളെ ചുമരിൽ ചേർത്തി അവൾക്ക് മേലേക്ക് ഒട്ടി നിന്നു.. മിഴി അവന്റെ ഷോൾഡറിന് മുകളിലൂടെ ടേബിളിലേക്ക് നോക്കി.. അമ്മയെ സമാധാനിപ്പിച്ചു കൊണ്ടിരുന്ന റാം അങ്കിളിനെ കണ്ട് അവൾ വീണ്ടും ബദ്രിയെ നോക്കി.. "എന്താ തോന്നിയെന്ന് പറയണോ?" അവൾ പതിയെ തലയാട്ടി.. അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു...

അവൾ കണ്ണുകൾ മുറുകെ ചിമ്മി.. ആ ചുംബനത്തിൽ നിറഞ്ഞ വികാരം വാത്സല്യമായിരുന്നു.. അവൻ അവളെ തന്നെ നോക്കി നിന്നു.. അവൾ പതിയെ മിഴികൾ തുറന്നു.. പെട്ടെന്ന് ബോധം വന്ന പോലെ അവൾ അവനെ തള്ളി മാറ്റി.. "പറഞ്ഞാൽ പോരായിരുന്നോ.. ഹും 😏 മാറങ്ങോട്ട്.. " അവനെ നീക്കി മാറ്റി അവൾ മുറിയിലോട്ട് നടന്നു.. അവൻ അവരെ രണ്ടുപേരെയും നോക്കി. ഡാഡി സമാധാനിപ്പിക്കുന്നുണ്ട്, കണ്ണ് തുടച്ചു കൊടുക്കുന്നുണ്ട്. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ പടികൾ കയറി.. പോവുമ്പോൾ മിഴിയുടെ മുറിയിലേക്കൊന്ന് നോക്കാനും മറന്നില്ല.. ____💜 രാവിലെ എഴുന്നേറ്റത് മുതൽ രണ്ടാൾക്കും പതിവില്ലാത്ത ഉത്സാഹമായിരുന്നു.. ബദ്രി നേരത്തെ റെഡിയായി താഴേക്ക് വരുമ്പോഴേക്കും ബാഗും പിടിച്ച് ഒരുങ്ങി നിൽക്കുന്ന മിഴിയെ കണ്ട് അവൻ കണ്ണുമിഴിച്ചു.. കബനി അമ്മ ഭക്ഷണം എല്ലാം എടുത്ത് ഡൈനിംഗ് ടേബിളിൽ വച്ച് അകത്തേക്ക് പോയി... മിഴിയും ബദ്രിയും കഴിക്കാനിരുന്നു.. രണ്ടു ഗ്ലാസ്‌ പാല് കൊണ്ട് ടേബിളിൽ വച്ച് തിരിഞ്ഞു പോകാനൊരുങ്ങിയ കബനിയമ്മയെ മിഴി പിടിച്ചു വച്ചു.. മിഴി കണ്ണുരുട്ടി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. ഒളികണ്ണാലെ ബദ്രി അത് കാണുന്നുണ്ടായിരുന്നു.. വീണ്ടും മിഴി ദേഷ്യപെടുന്ന പോലെ കാണിച്ചപ്പോൾ കബനിയമ്മ മുന്നോട്ട് വന്നു..

"മോ.. മോനെ.. ഒന്ന്.. ഒന്ന് കൂടി വയ്ക്കട്ടെ..." ഇഡലി നിറച്ച ഹോട്ട്ബോക്സ് കയ്യിലെടുത്ത് വിറച്ച ശബ്ദത്തിൽ ചോദിക്കുന്നത് കേട്ട് ബദ്രി മിഴിയെ നോക്കി.. അവൾ അവനെ നോക്കി കണ്ണടച്ച് പുഞ്ചിരിച്ചു.. "ഹ്മ്മ്മ്....." അവനൊന്നു മൂളി.. കബനിയമ്മ സന്തോഷത്തോടെ മിഴിയെ നോക്കി.. അവളും പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു.. തല താഴ്ത്തി ഇരിക്കുന്ന ബദ്രിയുടെ പ്ലേറ്റിലേക്ക് കബനിയമ്മ ഇഡലി വച്ചുകൊടുത്തു.. അവൻ കഴിക്കുന്നത് നോക്കിനിൽക്കെ അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു... ആദ്യമായാണ് താൻ വിളമ്പി കൊടുത്ത ഭക്ഷണം അവൻ കഴിക്കുന്നത്... പലതവണ തന്റെ മുന്നിൽവെച്ച് പ്ളേറ്റോടെ തട്ടി തെറിപ്പിച്ച്, മുഖത്തു പോലും നോക്കാതെ ചീത്ത വിളിച്ച് ഇറങ്ങി പോകുന്നവനാണ്.. അവർ നന്ദിയോടെ മിഴിയെ നോക്കി.. അവൾ ഇരു കണ്ണുകളും ചിമ്മി കരയണ്ട എന്ന് വിലക്കി.. വേഗം കഴിച്ചെഴുന്നേറ്റ് രണ്ടുപേരും ഇറങ്ങാൻ തയ്യാറായി.. "നിന്റെ ആദിയേട്ടൻ വരുമോ ഡ്രോപ്പ് ചെയ്യാൻ.? അതോ ഞാൻ കൊണ്ട് പോയാൽ മതിയോ..." "ഞാൻ വിളിച്ചാൽ വരുവൊക്കെ ചെയ്യും..

ഇപ്പൊ സ്വന്തമായൊരു partner ഉള്ള സ്ഥിതിക്ക് ഈ പേടകത്തിൽ തന്നെ പോയേക്കാം.. " അവളുടെ മറുപടി കേട്ടവൻ ചിരിയോടെ കാർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.. അവൾ മുന്നിലും.. വാക്കുകൾ മൗനമായ്‌ വ്യതിചലിച്ചപ്പോൾ, സ്റ്റീരിയോയിൽ നിന്നോഴുകിയ പാട്ടിന്റെ വരികൾ അവർക്കായി മാത്രം എഴുതപ്പെട്ടവയായി.... ഇഷ്ട്ടപെട്ട പാട്ട് പ്ലേ ആയതും അവർ ഓഫീസ് എത്തി.. 'ഹാ.. പണ്ട് സ്കൂളിൽ പഠിക്കുമ്പോഴും ഇങ്ങനെ തന്നെ ഇഷ്ട്ടമുള്ള പാട്ട് തുടങ്ങിയതും ബസ്സ് എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാവും.." അവൾ ചിന്തയോടെ കാറിൽ നിന്നും പുറത്തിറങ്ങി.. പതിവിലും നേരത്തെ ആയതുകൊണ്ട് തന്നെ അധികം ആളുകൾ ഒന്നും ഓഫീസിൽ എത്തിയിരുന്നില്ല.. എല്ലാവർക്കും ചിരിയോടെ ഗുഡ് മോർണിംഗ് കൊടുത്ത് മിഴി അകത്തേക്ക് കയറിപ്പോയി.. അവളെ നോക്കിക്കൊണ്ട് അവളുടെ പുറകെ തന്നെ ബദ്രിയും... പുറത്ത് കാറിൽ ആ കാഴ്ച്ച ഇഷ്ട്ടപെടാത്ത തരത്തിൽ അവർക്ക് മേൽ കണ്ണുകൾ പതിപ്പിച്ച് ആ ശത്രു ഉണ്ടായിരുന്നു.. ഒളിഞ്ഞിരിക്കുന്ന ശത്രു.. _____💜 "May i come in sir..." "Yes..." "Sir. ഈ റിപ്പോർട്ട്‌ ഒന്ന് ചെക്ക് ചെയ്യണമായിരുന്നു..." കയ്യിലെ ഫയൽ ധ്യാനിന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് വേദിക ചിരിയോടെ പറഞ്ഞു..

എന്നാൽ അവളെ ഗൗനിക്കാതെ ധ്യാൻ ഫയൽ മാത്രം ശ്രദ്ധിച്ച് ചെക്ക് ചെയ്ത് തിരികെ കൊടുത്തു.. "വേദിക..." അവൾ തിരിഞ്ഞു നടക്കാനൊരുങ്ങിയതും ധ്യാൻ പുറകിൽ നിന്നും വിളിച്ചു.. അവൾ അത്ഭുതത്തോടെ തിരിഞ്ഞുനോക്കി കാരണം കാലങ്ങൾക്ക് ശേഷമാണ് തന്റെ പേര് വിളിച്ചു കേൾക്കുന്നത്.. അതും ഇത്ര സോഫ്റ്റായിട്ട്.. "Yes സർ..." "താനെന്തിനാ ബദ്രി സാറിന്റെ PA പോസ്റ്റിൽ നിന്നും മാറിയത്...?" "അത് പിന്നെ.. ബദ്രി സാർ പറഞ്ഞിട്ട്..." "അല്ലാതെ തന്റെ പ്ലാൻ അല്ലെ അത്.. മിഴിയെ ഇവിടന്ന് ചേഞ്ച്‌ ചെയ്ത് തനിക്കിങ്ങോട്ട് മാറാൻ.." "നോ സാർ.. അങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നെങ്കിൽ ആ പട്ടാളം പരസൂന്റെ അണ്ടറിൽ വർക്ക്‌ ചെയ്യുമായിരുന്നോ.😪." ധ്യാൻ ഒന്ന് കണ്ണുരുട്ടിയതും അവൾ വേഗം സ്വയം തലയ്ക്കടിച്ചു 🤦🏻‍♀️ "പ്രസാദ് സാറിന്റെ😬..." "ഹ്മ്മ്... Ok.. ഗോ..ഗോ.." അവൾ ഒന്നു തലയാട്ടി വേഗം പുറത്തേക്കിറങ്ങി.. ഒറ്റക്ക് പിറുപിറുത്തുകൊണ്ട് വരുന്ന വേദികയെ കണ്ട് മിഴി അവളെ പിടിച്ചു നിർത്തി. "എന്താ ഒറ്റക്ക് പറഞ്ഞോണ്ടിരിക്കുന്നെ..?" "അയാളെയൊക്കെ പ്രേമിക്കാൻ പോയ എന്നെ വേണം ചവിട്ടാൻ. ഞാനിങ്ങനെ മൂത്ത് നരച്ച് നിക്കത്തെ ഉള്ളൂ .. ഇപ്പൊ തന്നെ ട്വന്റി സിക്സ് ഓൺ ഗോയിങ്ങാ.. വീട്ടിലാണെങ്കിൽ കല്യാണാലോചനയുടെ തള്ള്..

ആകെ പ്രാന്തെടുത്തു നടക്കുമ്പോഴാ അയാൾടെയൊരു ഒടുക്കത്തെ സംശയം.. ഞാനാണോ നിന്നെ അവിടെ നിന്നും മാറ്റിയത് എന്ന്.. അതും എനിക്ക് അങ്ങോട്ട് കയറാൻ വേണ്ടി.. ആ പട്ടാളം പരസൂന്റെ ആട്ടും തുപ്പും കേട്ട് മതിയായി എങ്ങനെയെങ്കിലും സാറിന്റെ കൂടെ കയറണം എന്ന് ഞാൻ ചിന്തിച്ചേയുള്ളൂ.. ഇപ്പോൾ അയാളുടെ ചോദ്യംചെയ്യൽ കേട്ടപ്പോ ആ ആഗ്രഹവും മാറി.. യോഗല്യമ്മിണിയെ..😒 അവളൊന്ന് നെടുവീർപ്പിട്ടു.. അത് കേട്ട് മിഴി ചിരിച്ചു.. "അയ്യോ... പറഞ്ഞ സമയം കഴിഞ്ഞു.. ഞാൻ ഇത് വേഗം കൊണ്ട് അയാളെ ഏൽപ്പിക്കട്ടെ... ഇന്നയാളെന്നെ മൂക്കിൽ വലിച്ച് കയറ്റും... ശരി ശരി... ബൈ..പിന്നെ കാണാം" മിഴിയോട് പറഞ്ഞ് വേഗം തന്നെ അവൾ ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോറിലേക്ക് പോയി.. മിഴി ചിരിയോടെ ധ്യാനിന്റെ ക്യാബിനിലേക്കും.. "ഹലോ..." പാതി ഡോർ തുറന്ന് അകത്തേക്ക് തലയിട്ടു കൊണ്ട് മിഴി വിളിക്കുന്നത് കേട്ട് ധ്യാൻ ഫയലിൽ നിന്നും തലയുയർത്തി... അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.. "വരൂ മാഡം.. ഇന്ന് നേരത്തെ എത്തിയോ..?" "ഹ്മ്മ്.. അതേ.. ഞാൻ വന്നതും നോക്കിയിരുന്നു.. ലേറ്റ് ആയോ...?" "ഹ്മ്മ്.. കുറച്ച്... ബദ്രി സാറുമായുള്ള പിണക്കമൊക്കെ ശരിയായോ.." "ഹേയ് .. ഞങ്ങൾ പിണങ്ങിയിട്ടൊന്നുമില്ല.. അധികം പരിചയമില്ലായിരുന്നു..

ഇപ്പൊ ഓക്കേ ആയി വരുന്നു..." "ഹ്മ്മ്.. ഇരിക്കടോ.. " "ഏയ്‌.. വേണ്ട.. ഞാൻ പോവട്ടെ... ഉച്ചക്ക് മുമ്പ് ഒരു മീറ്റിംഗ് ഉണ്ട്.. Partner അന്വേഷിക്കും..." "Partner??". അതിനു മറുപടി കൊടുക്കാതെ അവൾ ഒരു ചിരിയോടെ ക്യാബിൻ തുറന്ന് പുറത്തേക്കിറങ്ങി.. ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി.. "പോവാം..." അവൾ അകത്തേക്ക് വന്നതും ബദ്രി ചോദിച്ചു.. അവൾ തലയാട്ടി കൊണ്ട് അവനു പുറകെ നടന്നു.. "ഞാൻ ധ്യാനിന്റെ ക്യാബിനിൽ ആയിരുന്നു.." അവൾ അവന്റെ പുറകെ നടന്നു കൊണ്ട് പറഞ്ഞു.. "Ok.. 2018 തൊട്ടുള്ള ഫയൽസ് എടുത്തില്ലേ..." താൻ പറഞ്ഞത് കാര്യമാക്കാതെ മീറ്റിങ്ങിനെ കുറിച്ച് സംസാരിച്ചപ്പോൾ അവളുടെ മുഖം ചെറുതായി വീർത്തു.. ഇതിനുമുമ്പ് ധ്യാനിനോടൊപ്പം ക്യാബിനിൽ ആണെങ്കിലും പുറത്താണെങ്കിലും, ലഞ്ച് കഴിക്കുകയാണെങ്കിൽ പോലും കുശുമ്പോടെ മാത്രം ഞങ്ങളെ നോക്കിയിരുന്ന ബദ്രിയെ ആയിരുന്നു അവൾ പ്രതീക്ഷിച്ചത്... "Partner.. ഞാനിന്ന് കുറെ നേരം ധ്യാനിന്റെ കൂടെ സ്പെന്റ് ചെയ്തു.. ചിരിച്ചു സംസാരിച്ചു.. ലഞ്ചും ഒരുമിച്ച് കഴിക്കാമെന്ന് പറഞ്ഞു.

." ബദ്രി അതൊന്നും മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും അവൾ പുറകെ നിന്നെ തല്ലുന്ന പോലെ കൈപൊക്കി ആക്ഷൻ കാണിച്ചു, ഉടൻതന്നെ ബദ്രി തിരിഞ്ഞ് അവളുടെ ഉയർത്തിയ കൈപിടിച്ച് പുറകോട്ട് മടക്കി അവളെ ചുവരിൽ ചേർത്തുനിർത്തി... അവളുടെ കണ്ണുകൾ ചുറ്റും അലഞ്ഞു കൊണ്ടിരുന്നു... ആരെങ്കിലും കാണുമോ എന്നുള്ള ഭയം അവൻ അവളുടെ ചെയ്തികളെ സാകൂതം വീക്ഷിച്ചു... പരിഭ്രമം കൊണ്ട് അവളുടെ നെറ്റിയിലും ചുണ്ടിന് മുകളിലും വിയർപ്പ് പൊടിഞ്ഞിരിക്കുന്നു... "Partner..." അവൻ ശബ്ദം താഴ്ത്തി വിളിച്ചതും അവൾ അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് ഉമിനീരിറക്കി .. " ദിവസങ്ങൾക്കു മുൻപ് നീയെന്റെതായിരുന്നില്ല partner.. So.. I was scared... എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ സാധിക്കുമായിരുന്നില്ല.. But Now, You are mine💜" "ആര് പറഞ്ഞു?? ഞാനിന്നലെ ഓക്കേ പറഞ്ഞില്ലാലോ? Then how do you know I're yours?" "ഇങ്ങനെ ചേർത്തുപിടിക്കുമ്പോൾ ഉയരുന്ന ദേ ഇതിന്റെ മിടിപ്പ് മാത്രം പോരെ Partner...?" വലതു കൈ മിഴിയുടെ നെഞ്ചിലേക്ക് ചേർത്ത് വെച്ച് ആ കണ്ണിൽ മാത്രം നോക്കിക്കൊണ്ട് ബദ്രി ചോദിച്ചു.. അവളും ആ കണ്ണിൽ നിന്നും നോട്ടം മാറ്റാതെ കാൽ വിരലുകൾ കുത്തി ഉയർന്ന് അവന്റെ ചുണ്ടിൽ മൃദുവായി ചുംബിച്ചു... പ്രണയത്തോടെ 💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story