മിഴിയിൽ: ഭാഗം 15

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

പ്രതീക്ഷിക്കാതെ ലഭിച്ച ചുംബനം. അവന്റെ കണ്ണുകൾ വിടർന്നു.. അവൾ അവന്റെ ചുണ്ടുകളിൽ നിന്നും അധരങ്ങൾ വേർപെടുത്താൻ ശ്രമിക്കുമ്പോഴേക്കും അതിനു സമ്മതിക്കാതെ അവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി ആ അധരങ്ങളിൽ ലയിച്ചു.. ഞൊടിയിടയിൽ മിഴി അവനെ തള്ളിമാറ്റി .. അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല തലതാഴ്ത്തിയുള്ള അവളുടെ നിൽപ്പും ടെൻഷനും കണ്ടാസ്വദിക്കുകയായിരുന്നു ബദ്രി.. "പോവാം partner.?.." അവളുടെ ഒരു ഭാഗത്ത് ചുമരിൽ കൈകുത്തി കുറച്ചുകൂടി അവൾക്കടുത്തേക്ക് ചേർന്ന് നിന്ന് അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.. അവൾ തലയാട്ടി.. അവൻ കൈ പിൻവലിച്ച് ബ്ലെയ്സർ ഒന്ന് ശരിയാക്കി മുന്നിൽ നടന്നു..

അവൾ അവനെ നോക്കി ചിരിയോടെ പുറകെയും.. ഉച്ചയാവുമ്പോഴേക്കും മീറ്റിംഗ് കഴിഞ്ഞിരുന്നു .. മീറ്റിംഗ് റൂമിൽ നിന്നും മിഴി നേരെ പോയത് ധ്യാനിന്റെ ക്യാബിനിലേക്കാണ്.. "കഴിഞ്ഞോടോ മീറ്റിംഗ്..?.". ധ്യാൻ ചിരിയോടെ ചോദിച്ചു.. "ഹ്മ്മ്.. ഇപ്പൊ തീർന്നതേ ഉള്ളൂ... പ്രൊജക്റ്റ്‌ നമുക്ക് തന്നെ കിട്ടുമെന്നാ തോന്നുന്നത്...". "ഹ്മ്മ്.. അല്ലെങ്കിലും ബദ്രി സാർ വന്നതിനുശേഷം നമ്മുടെ കയ്യിൽ നിന്നും ഒരു പ്രോജക്റ്റും വെളിയിൽ പോയിട്ടില്ല.. Such a brilliant man..." അത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "അതിന് താൻ എന്തിനാ നാണിക്കുന്നത്? എന്താണ് മാഡം ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്?"

"ഒന്നുമില്ല.. ധ്യാൻ വന്നേ.. ഭക്ഷണം കഴിക്കാം.." "ഞാൻ ഫുഡ് ഇങ്ങോട്ട് വരുത്താം.. അവിടെ അയാൾ ഉണ്ടാവും.." "ഏതാൾ??" മിഴി മനസ്സിലാകാത്ത പോലെ അഭിനയിച്ചു.. അതിന് കൂർപ്പിച്ച ഒരു നോട്ടമായിരുന്നു ധ്യാനിന്റെ മറുപടി... "വേദികയെ ഇഷ്ടപ്പെടാതിരിക്കാനുള്ള റീസൺ കൂടെ ഒന്ന് പറയു ധ്യാൻ സാറേ..." "അങ്ങനെ ചോദിച്ചാൽ... അറിയില്ലടോ.. അവളെ പോലൊരു വായാടിയെ ഞാൻ ഈ ഓഫീസിൽ വേറെ കണ്ടിട്ടില്ല.. കുശുമ്പ്, അസൂയ.. എല്ലാത്തിനേക്കാളും ആ പിറുപിറുക്കൽ.. എന്റെ കോൺസെപ്റ്റിൽ ഉള്ള ആൾ ഇങ്ങനെയൊന്നുമല്ല.. ഭംഗി മാത്രം പോരല്ലോ മാഡം..." "ഹോ.... Ok ok.. ഇപ്പൊ കഴിക്കാൻ വായോ.. " "വേണോ..." "വരൂ ധ്യാൻ.. വാശി പിടിക്കല്ലേ..." മിഴി അവന്റെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ടുപോയി..

അവർ ഇരുവരും നടന്നു ബദ്രിയുടെ ക്യാബിന് മുന്നിലെത്തിയതും ബദ്രി അകത്തു നിന്നും പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.. ധ്യാനിന്റെ കൈയിൽ ചുറ്റി പിടിച്ചു കൊണ്ടായിരുന്നു മിഴി നിന്നിരുന്നത്... മിഴിക്ക് വല്ലാത്ത ടെൻഷൻ തോന്നി.. അവൾ പതിയെ കൈ പിൻവലിക്കാൻ ശ്രമിക്കുമ്പോഴേക്കും ബദ്രി അവരെ നോക്കി ചിരിച്ചുകൊണ്ട് ഫോണും ചെവിയിൽ വച്ച് പുറത്തേക്കിറങ്ങി... ബദ്രി എന്ത് കരുതി കാണും എന്ന ചിന്തയിൽ മിഴി അവനെ തന്നെ നോക്കി നിന്നു.. "പോവാം.." ധ്യാനിന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി അവനെ നോക്കി പോകാം എന്ന് തലയാട്ടി.. രണ്ടുപേരും ലിഫ്റ്റിനകത്തേക്ക് കയറുമ്പോഴും അവളുടെ നോട്ടം ബദ്രിയിൽ തന്നെ ആയിരുന്നു.. അവൻ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല എന്നുള്ളത് അവൾക്ക് വല്ലാത്ത സങ്കടമുണ്ടാക്കി..

ഭക്ഷണം കഴിക്കുമ്പോഴും ഏതോ ലോകത്തെന്ന പോലെ കുറച്ച് കൊത്തിപെറുക്കി ഇരുന്ന് എഴുന്നേറ്റു.. വേദികയാണെങ്കിൽ ധ്യാനിന്റെ ചോരയൂറ്റുന്ന തിരക്കിലായിരുന്നു.. അവനാണെങ്കിൽ എങ്ങനെയെങ്കിലും എഴുന്നേറ്റ് പോയാൽ മതി എന്ന ചിന്തയിൽ വേഗത്തിൽ കഴിച്ചു കൊണ്ടിരുന്നു.. ഭക്ഷണം കഴിച്ചു കഴിഞ്ഞു മിഴി കുറച്ച് നേരം കൂടെ താഴെ തന്നെ ഇരുന്നു... വേദിക എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവൾ അതൊന്നും കേട്ടില്ല... ധ്യാൻ വർക്കുള്ളതുകൊണ്ട് നേരത്തെ മുകളിലേക്ക് പോയി... ബദ്രി എന്തെങ്കിലും ചോദിക്കുമോ എന്ന ടെൻഷനിലായിരുന്നു അവൾ.. "ടാ.. ഇനിയും ഇരുന്നാൽ ആ പട്ടാളം പരസു എന്നെ മൂക്കിൽ വലിച്ചു കയറ്റും.. ഞാൻ പോകട്ടെ. പിന്നെ കാണാം ട്ടൊ.." വേദികയും പോയി.. അവൾ വാച്ചിലേക്ക് നോക്കി..

സമയം രണ്ടര കഴിഞ്ഞു.. ഇനിയും ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നി അവൾ പതിയെ എഴുന്നേറ്റു.. ബദ്രിയുടെ ക്യാബിനു മുന്നിൽ എത്തുമ്പോഴും വല്ലാത്ത ടെൻഷനിൽ ആയിരുന്നു.. അവൾ പതിയെ ഡോർ തുറന്ന് അകത്തേക്ക് കയറി.. "എവിടെയായിരുന്നു ഇത്ര നേരം?" "ഭക്ഷണം കഴി...... "Ok ok.. വേഗം പോവാം.. ഡാഡി വിളിച്ചിരുന്നു.. ഇന്ന് ഒരു ഫങ്ക്ഷൻ ഉണ്ടെന്ന്... ബിസിനസ്‌ മീറ്റ് ആണ്.. Let's go..." അവൻ വേഗം പുറത്തേക്ക് നടന്നു.. അവളും സംശയത്തോടെ അവന് പുറകെ പോയി.. കാറിൽ കയറിയിട്ടും അവന്റെ നോട്ടം തന്റെ നേരെ നിൽക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ മിഴിക്ക് വീണ്ടും ടെൻഷൻ തോന്നി... മൂന്നര ആവുമ്പോഴേക്കും അവർ മാൻഷനിലേക്ക് എത്തി.. "കബനീ.. അവരെത്തീ..." റാം അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..

പുറത്ത് നിൽക്കുന്ന അർജിത്തിനെ കണ്ട് മിഴി ഒന്ന് പുഞ്ചിരിച്ചു.. തിരികെ അവനും.. "എപ്പോ വന്നു..?" ബദ്രി അർജിത്തിനോട് ചോദിച്ചു.. "ഇന്നലെ എത്തിയടാ.. നിനക്കുള്ള ഡ്രസ്സ്‌ ബെഡിൽ എടുത്ത് വച്ചിട്ടുണ്ട്... ഞാൻ അങ്ങോട്ട് പോകുവാ.. നിങ്ങൾ അധികം വൈകാതെ എത്താൻ നോക്ക്.. " ബദ്രിയുടെ തോളിൽ തട്ടി അർജിത് പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.. സമയം കളയാതെ ബദ്രി മുകളിലേക്ക് പോയി.. അവൻ പോകുന്നതും നോക്കിക്കൊണ്ട് നിന്ന മിഴിയുടെ കയ്യിൽ കബനിയമ്മ പിടിച്ചപ്പോഴാണ് അവൾ നോട്ടം മാറ്റിയത്.. "വാ മോളെ.. അമ്മ ഡ്രെസ്സൊക്കെ എടുത്തു വച്ചിട്ടുണ്ട്.." "ഞാൻ വരേണ്ട കാര്യമൊക്കെ ഉണ്ടോ അമ്മാ..?" "പിന്നെ വരാതെ,? എല്ലാരുടേം ഫാമിലി മെംബേർസ് ഉണ്ടാവും.. മോളും ഞങ്ങടെ ഫാമിലി അല്ലെ...

നൈറ്റാ പാർട്ടി.. അത് കൊണ്ട് വൈകുന്നേരം നിങ്ങൾ വന്നിട്ട് പോകാം എന്നാണ് കരുതിയത്.. ഇപ്പൊ പാർട്ടി നടക്കുന്ന സ്ഥലംമാറ്റി.. ഇവിടുന്ന് അല്പം ദൂരെയാണ്.. അതുകൊണ്ട് ഈ സമയത്ത് പുറപ്പെട്ടാലെ രാത്രി ആകുമ്പോഴേക്കും എത്തുള്ളൂ.. ഇതാ ഇതിഷ്ടപ്പെട്ടോ..?" "അയ്യോ.. സാരിയോ? ഞാനാകെ ഒരു തവണയേ സാരിയുടുത്തിട്ടുള്ളൂ.. അതും ആരു ഉടുപ്പിച്ച് തന്നതാണ്.." " അതിനെന്താ മോളെ അമ്മ ഉടുപ്പിച്ച് തരാലോ.." അവൾ തലയാട്ടി.. മനസാകെ കുഴഞ്ഞിരിക്കുന്ന അവസ്ഥയായിരുന്നു.. അതിനുശേഷം ബദ്രി മര്യാദയ്ക്ക് ഒന്ന് സംസാരിച്ചില്ല... അല്ല താൻ സംസാരിക്കാൻ അവസരം കൊടുത്തിട്ടില്ല എന്ന് പറയുന്നതാവും ശരി.... വേണമെന്ന് വച്ച് വൈകി ക്യാബിനിലേക്ക് വന്നപ്പോഴേക്കും ഇങ്ങോട്ട് വരാൻ ഉള്ള തിരക്കായി...

കാറിൽ ഇരിക്കുമ്പോഴും തന്നെ ഒന്ന് നോക്കിയത് പോലുമില്ല... ഫോണിൽ ആരോടൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.. വന്നെത്തിയപ്പോഴും തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ മുകളിലേക്ക് കയറിപ്പോയി.. തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ? കയ്യിൽ ചുറ്റി പിടിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ട് അവൾ പ്രതിമ കണക്കെ സാരി ഉടുക്കാൻ നിന്നുകൊടുത്തു... ____💜 വിസ്ക്കോസ് ബ്ലന്റ് ഗ്രേ സ്യൂട്ട് ആയിരുന്നു ബദ്രിയുടേത്.. എലെഗന്റ് ലുക്ക്‌.. അവൻ പടികളിറങ്ങി താഴേക്ക് വരുമ്പോഴാണ് താഴെ ഒരുങ്ങി നിൽക്കുന്ന മിഴിയെ കണ്ടത്.. അവന്റെ കണ്ണുകൾ തിളങ്ങി.. വൈറ്റിൽ ഗ്രേ ഷെയ്ഡഡ് സിമ്പിൾ സാരി ആയിരുന്നു അവളുടെ വേഷം.. അവളാണെങ്കിൽ ബദ്രി വന്നതൊന്നും കണ്ടിട്ടില്ല..

വല്ലാത്ത ടെൻഷനോടെ പുറത്തേക്ക് നോക്കി നിൽപ്പാണ്.. ബദ്രി ചുറ്റും കണ്ണോടിച്ചു.. ആരുമില്ല എന്ന് ഉറപ്പാക്കിയതിനുശേഷം അവൾക്കടുത്തേക്ക് പോയി.. "Partner...." അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. അവനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു... അത്രക്കും ഹാൻഡ്‌സം ആയിരുന്നു ബദ്രി ആ ലുക്കിൽ.. "Partner..." "ആഹ്...." "എന്തെങ്കിലും ടെൻഷൻ ഉണ്ടോ..". അവൾ ഇല്ല എന്ന് തലയാട്ടി.. "അല്ലല്ലോ.. ഇവിടെ എവിടെയോ ഒരു കൊച്ച് ടെൻഷൻ ഒളിഞ്ഞിരിപ്പുണ്ടല്ലോ.." അവളുടെ മുഖത്തിലൂടെ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞു.. അവൾ റാം അങ്കിളോ കബനിയമ്മയോ കാണുമോ എന്ന ഭയത്തിൽ ചുറ്റും കണ്ണോടിച്ചു.. അവന്റെ വിരൽ അവളുടെ ചുണ്ടിലെക്കെത്തി നിന്നു.. രണ്ടു വിരൽ കൊണ്ട് കീഴ്ച്ചുണ്ടിനെ വലിച്ചു പിടിച്ചു..

ചുറ്റും പരതി കൊണ്ടിരുന്ന അവളുടെ കണ്ണുകൾ പൊടുന്നനെ അവനിൽ മാത്രമായി ഒതുങ്ങി.. അവന്റെ മുഖം അവളുടെ ചുണ്ടിനടുത്തേക്ക് വന്നുകൊണ്ടിരുന്നു.. അവൾ അതിനെ സ്വീകരിക്കാനായി കണ്ണുകൾ രണ്ടും മുറുക്കി അടച്ചു.. "റെഡി ആയോ..?" പുറകിൽ നിന്നും റാമിന്റെ ശബ്ദം കേട്ട് രണ്ടാളും ഞെട്ടി പിടഞ്ഞു മാറി നിന്നു.. ബദ്രി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് റൂമിനകത്ത് നിന്നുകൊണ്ട് തന്നെ കബനിയോട് സംസാരിക്കുന്ന റാമിനെ ആണ്... അതുകൊണ്ട് തന്നെ കണ്ടിട്ടുണ്ടാവില്ല എന്ന ആശ്വാസത്തിൽ അവൻ അവളെ നോക്കി കണ്ണിറുക്കി പുറത്തേക്ക് നടന്നു.. മിഴിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്... ഇത്രയും നേരം തന്നെയും ധ്യാനിനെയും തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ എന്ന ചിന്ത അവളിൽ ഉണ്ടായിരുന്നു.. പക്ഷേ തെറ്റിപ്പോയി...

പരസ്പരം വിശ്വാസം ഉള്ളിടത്തു മാത്രമേ പ്രണയം ഉണ്ടാവൂ... അവനിൽ ഇപ്പോഴുള്ളത് തന്നോടുള്ള പ്രണയം മാത്രമാണ്... അവിടെ തെറ്റിദ്ധാരണയ്ക്ക് സ്ഥാനമില്ല...' അവൾ പുഞ്ചിരിയോടെ ഓർത്തു .. റാം പോയി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നതും ബദ്രി കോഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു.. "Partner... ഞാൻ ഫ്രണ്ടിൽ ഇരിക്കാം.. ലോങ്ങ്‌ പോവാനുള്ളതല്ലേ.. വോമിറ്റിംഗ് ടെൻടെൻസി ഉണ്ടെ..." മിഴി ബദ്രി തുറന്ന ഡോറിൽ പിടിച്ചു കൊണ്ട് നിഷ്കളങ്കമായി പറഞ്ഞു.. ബദ്രി തലയാട്ടി ഒരു ചെറുചിരിയോടെ പുറകിലേക്ക് കയറി.. കയറി കഴിഞ്ഞതും എന്തോ ഓർത്ത് പോലെ ബദ്രി പെട്ടെന്ന് മിഴിയെ നോക്കി.. അവൾ ഒരു കള്ളച്ചിരി ചിരിച്ചു.. അവന്റെ നോട്ടം വീട് പൂട്ടി, ഉടുത്തിരുന്ന സാരി ശരിയാക്കി കൊണ്ട് നടന്നു വരുന്ന കബനിയമ്മയിലേക്കായി.. അവൻ വേഗം പുറത്തേക്ക് നോക്കിയിരുന്നു ..

കബനിയമ്മ ഡോർ തുറന്നതും മറുഭാഗത്തായി ഇരിക്കുന്ന ബദ്രിയെ കണ്ട് റാമിനെയും മിഴിയെയും നോക്കി.. റാം ഒന്നുമറിയാത്തപോലെ പുറത്തേക്ക് നോക്കിയിരുന്നു.. മിഴി ആണെങ്കിൽ കണ്ണ്കൊണ്ട് കയറാൻ കാണിച്ചു... അവർ ഇല്ല എന്ന് തലയാട്ടി.. ഒന്നുകൂടി കണ്ണുരുട്ടിയതും കബനി അമ്മ പതിയെ അകത്തേക്ക് കയറി ഡോർ അടച്ചു... റാം ചിരിയോടെ മിഴിയെ നോക്കി.. ആ പുഞ്ചിരിയിൽ അവളോടുള്ള നന്ദിയും കലർന്നിരുന്നു.. വണ്ടി മാൻഷന്റെ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി.. കമ്പനിയമ്മ ഒന്നും വിശ്വസിക്കാനാവാതെ ഇരിക്കുകയായിരുന്നു.. താൻ കൂടെയുണ്ട് എന്നറിഞ്ഞാൽ ആ യാത്ര പോലും ഒഴിവാക്കിയിരുന്ന ബദ്രിയെ ഓർക്കെ അവരുടെ കണ്ണുകൾ നിറഞ്ഞു.. പുറത്തോട്ട് നോക്കിയിരിക്കുന്ന ബദ്രിയിൽ നിന്നും ഒരു നിമിഷം പോലും അവർ കണ്ണുകൾ മാറ്റിയില്ല. അത്രയ്ക്കും അവിശ്വസനീയമായിരുന്നു അവർക്ക് ആ യാത്ര..

ബദ്രി ആണെങ്കിൽ കുറച്ചുനേരം പുറത്തോട്ട് നോക്കിയിരുന്നു... ബാക്കി സമയം മൊബൈലിൽ എൻഗേജ്ഡ് ആയി... തല ഉയർത്തി നോക്കിയാൽ അവരുടെ കണ്ണുനീർ കാണേണ്ടി വരുമെന്ന് അവനറിയാമായിരുന്നു... അത് കാണാൻ ഇനിയും താൻ ആഗ്രഹിക്കുന്നില്ല.. __....💜 റാമിന്റെ മനസ്സു മുഴുവൻ മിഴിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.. ഒരു പെൺകുട്ടി അവന്റെ ജീവിതത്തിലേക്ക് വന്നാൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നു... നിതയുമായി റിലേഷനിൽ ആണ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു, ആ കുട്ടി അവനിൽ മാറ്റങ്ങളുണ്ടാക്കും എന്ന്... എന്നാൽ പ്രതീക്ഷയ്ക്കു വിപരീതമായി അവന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനും അവന് ഇഷ്ടമല്ലാത്തവയെ തഴയാനുമാണ് അവൾ ശ്രമിച്ചത്... അവന് കബനിയെ ഇഷ്ടമല്ല എന്നറിഞ്ഞപ്പോൾ അവളും കബനിയെ ഇഷ്ടപ്പെടാൻ ശ്രമിച്ചില്ല...

ബദ്രി കബനിയെ എങ്ങനെ മാറ്റി നിർത്തിയോ അതേപോലെതന്നെ ആ കുട്ടിയും കബനിയെ മാറ്റിനിർത്തി.. മിഴിയെ പോലെ ഒരാളായിരുന്നു ബദ്രിയുടെ ജീവിതത്തിൽ വരേണ്ടിയിരുന്നത്.. ഇതാണ് ശരി.. ഇത് മാത്രം.. അയാൾ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.. ഹൈ റേഞ്ച് ആയിരുന്നു.. പുറത്ത് നല്ല മഞ്ഞും.. എല്ലാവരും ആ യാത്ര ഒത്തിരി ആസ്വദിച്ചു... ഒരു റിസോർട്ടിലേക്ക് വണ്ടി കയറി നിന്നു... സ്ഥലം എത്താൻ കാത്തുനിന്നതുപോലെ വേഗം തന്നെ കബനി അമ്മ ചാടി ഇറങ്ങി.. ബദ്രി അനങ്ങാതെ വണ്ടിക്കുള്ളിൽ തന്നെ ഇരുന്നു.. റാം വേഗം ഇറങ്ങി കീ മിഴിയെ ഏല്പിച്ച് കബനിയെയും കൂട്ടി മുന്നിൽ നടന്നു.. മിഴി ഫ്രണ്ട് സീറ്റിൽ നിന്നും ഇറങ്ങി പുറകിലെ ഡോർ തുറന്ന് ബദ്രിക്കൊപ്പം കയറി ഇരുന്നു.. "എന്താണ് partner.. രണ്ടു മണിക്കൂറിലധികം ഒപ്പമിരുന്നിട്ടും അമ്മയോട് ഒന്നും മിണ്ടിയില്ലാലോ..."

അവൻ നിസ്സഹായതയോടെ അവളെ നോക്കി "എനിക്ക് പറ്റുന്നില്ല.. ഞാൻ എന്ത് സംസാരിക്കാനാണ്.? എനിക്ക് ഒന്നുമില്ല സംസാരിക്കാൻ.. " അവൾ ഒന്ന് ചിരിച്ചു.. "ഞാനാണ് കൂടെ ഇരുന്നതെങ്കിലോ..?" അവളുടെ കുസൃതിനിറഞ്ഞ ചോദ്യം കേട്ട് അവൻ ചിരിയോടെ മുഖമുയർത്തി.... അവൻ ആ കണ്ണിലേക്കു തന്നെ നോക്കിയിരുന്നു.. പതിയെ അവളുടെ നഗ്നമായ ഇടുപ്പിൽ കൈ ചേർത്തു.. അവൾ ഒന്ന് ഏങ്ങിപോയി.. അവനിൽ നിന്നും പിടച്ചിലോടെ കണ്ണുകൾ പിൻവലിച്ചു.. അവൻ ഇടുപ്പിലെ കൈ അമർത്തി പിടിച്ച് കള്ള ചിരിയോടെ അവൾക്ക് മേലേക്ക് ചാഞ്ഞു.. അതിനനുസരിച്ച് അവൾ പുറകിലേക്കും.. ഇരുട്ടിനൊപ്പം നല്ലോണം മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു... അതിനോടകം വിൻഡോ ഗ്ലാസിൽ മഞ്ഞു മൂടിയിരുന്നു... അവന്റെ മുഖം അവളിലേക്കമർന്നു.. ഇടുപ്പിൽ കൈകൾ ഒഴുകികൊണ്ടിരുന്നു... അവളുടെ കൈവിരലുകൾ ഗ്ലാസ്‌ വിൻഡോയിൽ തിങ്ങി നിന്ന ഹിമകണങ്ങളിൽ വിള്ളൽ വീഴ്ത്തി.. അവന്റെ കൈകൾ അവളുടെ കൈക്ക് മുകളിൽ അമർന്നു..

ഇരുകൈകളും താഴേക്ക് ഊർന്നു പോയി... _____💜 ഒരുമിച്ചു നടന്നുവരുന്ന റാമിനെയും കബനിയെയും കണ്ട് നിത സംശയത്തോടെ അർജിത്തിനടുത്തേക്ക് പോയി.. "ബദ്രി എവിടെ? നീയല്ലേ പറഞ്ഞത് ബദ്രിയും വരുന്നുണ്ടെന്ന്..." "Yes..അവനും വന്നിട്ടുണ്ടാവും.. കാർ പാർക്ക് ചെയ്യുവായിരിക്കും.." അർജിത്ത് താല്പര്യമില്ലാത്ത പോലെ മറുപടി കൊടുത്തു.. നിത അവളുടെ ലോങ്ങ്‌ ഫ്രോക്ക് അല്പം ഉയർത്തിപ്പിടിച്ച് പതിയെ പാർക്കിങ്ങിനടുത്തേക്ക് നടന്നു .. അവന്റെ കാർ കണ്ടതും അവൾ അവിടെ തന്നെ നിന്നു.. അവളുടെ മുഖത്തെ പുഞ്ചിരിയെ തച്ചുടച്ചു കൊണ്ട് കാറിന്റെ ബാക്ക് സീറ്റിൽ നിന്നും മിഴിയും അവൾക്കു പുറകെ ബദ്രിയും ഇറങ്ങി.. നിത വേഗം ഇരുട്ടിലേക്ക് മാറിനിന്നു.. മിഴി പിണങ്ങിയ പോലെയാണ് മുന്നിൽ വേഗത്തിൽ പോകുന്നത്...

ബദ്രി ആണെങ്കിൽ ചിരിച്ചുകൊണ്ട് അവൾക്കു പുറകെ ഓടുന്നുണ്ട്.. അവൾക്കടുത്തെത്തിയതും ബദ്രി അവളെ പുറകിൽ നിന്നും വട്ടം പിടിച്ചു.. മിഴി അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നുണ്ട്.. കയ്യിൽ അടിക്കുന്നുണ്ട്.. അതൊന്നും കാര്യമാക്കാതെ മിഴിയുടെ തോളിൽ മുഖം അമർത്തി കൊണ്ട് ബദ്രി അവളോട് എന്തൊക്കെയോ പറയുന്നുണ്ട്.. നിത കണ്ണ് തുടച്ച് തിരികെ നടന്നു.. അവൾക്ക് വല്ലാത്ത വേദന തോന്നി.... ഇതുപോലെ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു.. ഓരോ കുറുമ്പ് കാണിച്ചത് തന്റെ പുറകെ ഓടി വരുന്ന ബദ്രിയെ.. കള്ളച്ചിരിയോടെ തന്നെ ചേർത്തു പിടിക്കുന്ന അവന്റെ കൈകളെ... എല്ലാം സ്വപ്നം മാത്രമായി അവശേഷിക്കുന്നു.. എന്നോട് തോന്നാത്ത ഇഷ്ടം എന്തുകൊണ്ട് അവന് ആ കുട്ടിയിൽ തോന്നി... അവൾ ചിന്തിക്കാതിരുന്നില്ല.... അന്ന് മിഴി അവനെ ഇഷ്ടമല്ല എന്ന് പറയുന്നത് കേട്ടിരുന്നത് കൊണ്ട് തന്നെ അവസാന പ്രതീക്ഷ എന്നോണം ബദ്രിയോട് ഒന്നുകൂടി സംസാരിക്കാം എന്ന് കരുതിയാണ് കാത്തിരുന്നത്... പക്ഷേ ഇപ്പോൾ....

അവൾക്കും ഇഷ്ടമാണ്... അവളുടെ പരിഭവത്തിൽ തന്നെ ഉണ്ട് അവനോടുള്ള അടങ്ങാത്ത പ്രണയം.. ഇനിയും താൻ അവനെ പ്രതീക്ഷിക്കുന്നത് വെറും വിഡ്ഢിത്തമാണ്.. അവൾ നിറഞ്ഞൊഴുകിയ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ആളുകൾക്കിടയിലേക്ക് വന്നു.. അവളുടെ അമ്മയുടെ കയ്യിൽ നിന്നും ഹാൻഡ്ബാഗും വാങ്ങി കൊണ്ട് അവർ ബുക്ക്‌ ചെയ്ത മുറിയിലേക്ക് പോയി.. _____💜 "സോറി partner.. പിണങ്ങല്ലേ... ഒരാവേശത്തിൽ പറ്റിപോയതാ..." മിഴി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... അവൻ ഒന്ന് ഇളിച്ചു കാണിച്ചു.. അവൾ വീണ്ടും മുന്നോട്ട് നടന്നു.. അത്യാവശ്യം നല്ലോണം തിരക്കുണ്ടായിരുന്നു.. മിഴിയെ കണ്ടതും ആർദ്ര ഓടിവന്ന് കയ്യിൽ പിടിച്ചു... മിഴി അവളെ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല.. "സാരിയൊക്കെ ഉടുത്ത് പെണ്ണ് ചുന്ദരിയായല്ലോ..." ആർദ്ര പറഞ്ഞതിന് മിഴി ഒന്ന് ചിരിച്ചു.. പതിയെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആരോടോ സംസാരിച്ചു നൽകുന്ന ബദ്രിയെ ആണ്..

അവൾ വീണ്ടും ആർദ്രയെ നോക്കി.. അപ്പോഴേക്കും രേവതിയും കബനിയും കൂടി അവർക്കരികിലേക്ക് വന്നു.. കുറച്ച് ദൂരെ നിന്ന് ആദി മിഴിയെ തന്നെ നോക്കി നിൽപ്പായിരുന്നു.. അത്രക്ക് ഭംഗിയുണ്ടായിരുന്നു അവളെ കാണാൻ... ബദ്രി മിഴിയെ നോക്കി തിരിഞ്ഞതും കണ്ടത് അവളെ മതിമറന്നു നോക്കി നിൽക്കുന്ന ആദിയെയാണ്.. ബദ്രി അവനടുത്തേക്ക് പോകാൻ നിന്നതും സ്റ്റേജിൽ നിന്നും ശബ്ദമുയർന്നു.. "Hey.. Ladies and Gentleman.. This day.. is a opportunity to join all business men and womens to make new relationships and partnerships for your healthy business.. This meet conducted by.....bla bla bla... അവരുടെ സ്പീച്ച് കേട്ടതിനു ശേഷം ബദ്രി വീണ്ടും ആദി നിന്ന ഭാഗത്തേക്ക് നോക്കി... എന്നാൽ അപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല.. ബദ്രി കുറച്ചുനേരം കണ്ണുകൾ കൊണ്ട് അവനെ തിരഞ്ഞെങ്കിലും കണ്ടില്ല.. അപ്പൊഴേക്കും അവിടെ ലൈറ്റ് മ്യൂസിക് പ്ലേ ആയി..

ഓരോ കപ്പിൾസായി ഡാൻസ് ചെയ്യാൻ തുടങ്ങി.. "എടീ.. എനിക്കും ഡാൻസ് ചെയ്യണം..." ആർദ്ര പറഞ്ഞത് കേട്ട് മിഴി അവളെ നോക്കി.. "പെയർ വേണ്ടേ.. ഒറ്റക്കാണോ ഡാൻസ് കളിക്കുന്നെ?" "എനിക്ക് അങ്ങേരെ ഒന്ന് സെറ്റാക്കി തരാവോ...?" ആർദ്ര ചൂണ്ടിയ വിരലിനു നേരെ നോക്കിയ മിഴി ഞെട്ടികൊണ്ട് അവളെതന്നെ നോക്കി.. "ഇങ്ങനെ നോക്കാൻ നിന്റെ പാർട്ണറിനെ വേണമെന്നൊന്നും പറഞ്ഞില്ലാലോ.. " ആർദ്ര നിഷ്ക്കുവായി.. "പാർട്ണറിനോടാണെങ്കിൽ പോലും ഒന്ന് ചോദിക്കായിരുന്നു.. ഇതിയാനോട് എങ്ങനെ ചോദിക്കാനാടി?" "പണ്ടുമുതലേ അങ്ങേരെ കാണുമ്പോൾ എന്റെ ഉള്ളിലെ കോഴി സടകുടഞ്ഞെഴുന്നേൽക്കാറുണ്ട്.. ഇന്ന് നോക്ക്... how handsome ലെ... " "ഹ്മ്മ്.... " " നീ ഇങ്ങനെ മൂളാതെ പോയി ചോദിക്കുമോ ഇല്ലയോ എന്ന് പറ " "ഞാനോ..?."

" ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ഞാൻ പോയി ചോദിക്കാം... " ആർദ്ര ഇട്ടിരുന്ന ഫ്രോക്കും കയറ്റിപിടിച്ച് ബദ്രിയ്ക്ക്ടുത്തേക്ക് നടന്നു. മിഴി എന്താ സംഭവിക്കാൻ പോകുന്നത് എന്ന സംശയത്തിൽ അവരെ തന്നെ നോക്കി നിന്നു.. "ബദ്രിയേട്ടാ.. " അവളുടെ വിളി കേട്ടതും ബദ്രി തിരിഞ്ഞു നോക്കി.. "ഞാനിയാളോടൊന്ന് സംസാരിച്ചോട്ടെ...?" ബദ്രി അവൾ പറഞ്ഞത് കേട്ട് തിരിഞ്ഞ് അർജിത്തിനെ നോക്കി അവിടെ നിന്നും മാറി നിന്നു.. അർജിത്ത് എന്താണ് എന്ന ഭാവത്തിൽ ആർദ്രയെ നോക്കുന്നുണ്ട് .. "ജിത്തേട്ടാ.. അത്.. അത് പിന്നെ.. എന്റെ കൂടെ ഡാൻസ് ചെയ്യാൻ വരാവോ??" അർജിത് നെറ്റിചുളിച്ച് ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലിട്ടു.. "Excuse me...? " "എന്റെ കൂടെയേ.. ഡാൻസ്.. ഡാൻസ്.. 💃

കളിക്കാൻ വരാവോ എന്ന്.. കേൾക്കുന്നുണ്ടോ..." പറയുന്നതിനോടൊപ്പം കൈകൊണ്ട് ആക്ഷൻ ഇട്ട് മനസിലാക്കിപ്പിക്കാൻ ശ്രമിക്കുന്ന ആർദ്രയെ കണ്ട് ബദ്രി ചിരി കടിച്ചു പിടിച്ചു.. മിഴിയാണെങ്കിൽ ഇവളെന്ത് തേങ്ങയാ ഈ കാട്ടുന്നെ എന്ന എക്സ്പ്രഷനിൽ നോക്കി നിന്നു.. "അതിന് നീയെതാ???" അവൻ ചോദിച്ചത് കേട്ട് ആർദ്ര കാറ്റ് പോയ ബലൂൺ പോലെയായി... അവൾ നിഷ്കളങ്കമായി ബദ്രിയെ നോക്കി.. "ആദിത്യന്റെ അനിയത്തിയാ ആർദ്ര.." ബദ്രി പറഞ്ഞത് കേട്ടതും അവളെ ഒന്ന് നോക്കി പേടിപ്പിച്ച് അവൻ ഫോണും കയ്യിലെടുത്ത് അവിടെ നിന്നും മാറി നിന്നു.. "ആഹാ.. വിടില്ല ഞാൻ.. എവിടെ പോയാലും വിടില്ല ഞാൻ.. " അവൾ വീണ്ടും ഫ്രോക്കും പൊക്കി അവനു പിന്നാലെ ഓടി.. അത് കണ്ട് ബദ്രിയും മിഴിയും ചിരിച്ചു.. തന്നെ നോക്കി ചിരിക്കുന്ന ബദ്രിയെ കണ്ടതും മിഴി പെട്ടെന്ന് തന്നെ മുഖത്തെ പുഞ്ചിരി മായ്ച്ചു കളഞ്ഞ് അവനെ നോക്കി കണ്ണുരുട്ടി...

ബദ്രി ചുണ്ടുകൾ കൂർപ്പിച്ച് വീണ്ടും സോറി പറഞ്ഞു.. അവൾ മുഖം കോട്ടി തിരിഞ്ഞു നിന്നു.. "അതേ ഒന്ന് നിന്നെ..തനിക്കെന്താ ഇത്രയും ജാഡ... ഞാൻ ഡാൻസ് കളിക്കാനല്ലേ വിളിച്ചത്, അല്ലാതെ കൂടെ കിടക്കാനൊന്നുമല്ലല്ലോ..." പ്ട്ടെ 💥 ആരും പേടിക്കണ്ട.. നമ്മടെ ആരുവിന്റെ കവിളിൽ ഒരു പടക്കം പൊട്ടിയതാണ്.. അവൾ ഇടതുകൈ കവിളിൽ ചേർത്ത് വെച്ച് അവനെ നോക്കി.. "പെൺകുട്ടികളായാൽ ഒതുക്കം വേണം.. വായിൽ തോന്നിയതെല്ലാം വിളിച്ചു പറയരുത്..." അവൻ വാണിംഗ് പോലെ പറഞ്ഞു കൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി.. "പോടാ പട്ടി.. അവന്റെയൊരു ഉപദേശം.. ഹോ പല്ല് പോയോ ആവോ... എനിക്കെന്തിന്റെ കേടായിരുന്നു.." "എന്താടി പിറുപിറുക്കുന്നെ...?" "ഹോ.. ഇവിടെ ഉണ്ടായിരുന്നോ.. എന്റെ മിഴികൊച്ചേ.. എന്ത് വെട്ട്പോത്താടി അത്.. എന്റെ കവിള് പോയി..." "അയ്യോ തല്ലിയോ...?" മിഴി വേഗം അവളുടെ കൈ മാറ്റി കവിള് നോക്കി. "ഏയ്‌.. അത് സാരല്ല.. എന്റെ കയ്യിലിരുപ്പ് കൊണ്ടാ.. കുറച്ച് ഫൌണ്ടേഷൻ ഇട്ട് റെഡി ആക്കാം..

പക്ഷെ എന്നെ തല്ലിയ അങ്ങേരെകൊണ്ട് ഈ കവിളിൽ തന്നെ ഞാൻ ഉമ്മ വെപ്പിക്കും.. ഇത് സത്യം സത്യം സത്യം..." "മതി സത്യമിട്ടത്.. രേവതി അമ്മ നിന്നെ കഴിക്കാൻ വിളിച്ചോണ്ട് വരാൻ പറഞ്ഞു..." "ഹോ.. ഇതൊക്കെ നേരത്തെ പറയണ്ടേ.. വാ പോവാം..." ഫ്രോക്കും തൂക്കി മുന്നിൽ നടക്കുന്ന ആർദ്രയെ കണ്ട് മിഴി അന്തംവിട്ടു നിന്നു.. ഭക്ഷണം കഴിച്ച് വാഷ്റൂമിൽ പോയി തിരിച്ച് വരുമ്പോഴും കിട്ടിയ അടിയെ കുറിച്ച് തന്നെ സംസാരിച്ച് മുന്നിൽ നടക്കുകയായിരുന്നു ആർദ്ര.. ഒരു ചിരിയോടെ അവൾക്ക് പുറകെ മിഴിയും.. പെട്ടെന്ന് ഒരു കൈ വന്ന് അവളെ ഇരുട്ടിലേക്ക് വലിച്ചു.. മിഴി ഒച്ചയിടാൻ നിന്നതും ഒരു കൈ അവളുടെ വായയിൽ അമർത്തി പിടിച്ച് പൊക്കിയെടുത്ത് മതിലോരത്തേക്ക് കൊണ്ട് പോയി.. മതിലിൽ ഡെക്കറേറ്റ് ചെയ്ത സീരിയൽ ലൈറ്റുകളുടെ വെളിച്ചത്തിൽ ബദ്രിയെ കണ്ടതും അവൾക്ക് ശ്വാസം തിരിച്ചു കിട്ടിയ പോലെ തോന്നി..

അവനെ ഊക്കോടെ തള്ളി മാറ്റിക്കൊണ്ട് അവൾ ഇടുപ്പിൽ കൈകുത്തി നിന്നു.. "സോറി partner.. നീയിങ്ങനെ മൈന്റില്ലാതെ നടക്കല്ലേ.." അവൻ വീണ്ടും അവൾക്കടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.. "മാറിക്കെ.. ഞാൻ പോവട്ടെ.." "ഹാ.. നിക്ക്.. ഞാൻ നോക്കട്ടെ.." അവന്റെ കൈ അവളുടെ സാരിയെ വകഞ്ഞു മാറ്റി വയറിലേക്ക് ചെന്നു.. അവൾ ഉടനെ തന്നെ ആ കൈ തട്ടിമാറ്റി.. "ഇത് പബ്ലിക് പ്ലേസ് ആണ്..." അവൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. "അപ്പൊ.. പ്രൈവറ്റ് സ്പേസ് ആണെങ്കിൽ കാണിച്ചു തരുമായിരുന്നോ..?" അവന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞു.. "വാച്ച് പോലെ വട്ടത്തിൽ കടിച്ചു വച്ചിട്ടുണ്ട്..." അവൾ വയറിൽ കൈ അമർത്തി കൊണ്ട് പറഞ്ഞു.. "വേദനയുണ്ടോ partner.." അവന്റെ കൈ വീണ്ടും അവളുടെ വയറിലേക്ക് നീളുന്നത് കണ്ട് അവൾ ആ കയ്യിൽ ശക്തമായി തന്നെ അടിച്ചു.. "സ്സ്....."

അവൻ എരിവലിച്ചു കൊണ്ട് കൈ പിൻവലിച്ചു.. കൈ കുടഞ്ഞ് കൊണ്ട് അവൻ വീണ്ടും അവൾക്കരികിലേക്ക് വന്നു.. അവളെ പിടിച്ച് മതിലിലേക്ക് ചേർത്ത് നിർത്തി.. മരത്തിൽ തൂങ്ങുന്ന മൾട്ടി കളർ റൈസ് ലൈറ്റുകളുടെ തിളക്കം അവളുടെ മിഴികളിലായിരുന്നു.. അവൻ പതിയെ ആ മിഴിയിൽ ചുണ്ട് ചേർത്തു. "Partner.. I love you..." അവൾ മറുപടി പറയാതെ അവനെ തള്ളിമാറ്റി "I hate you..." ചിരിയോടെ പറഞ് അവൾ പുറകിലേക്ക് കാലടികൾ വച്ചു.. പിന്നെ, അതേ ചിരിയോടെ തിരിഞ്ഞു നടന്നു... ബദ്രി അവൾ പോകുന്നതും നോക്കി മതിലിൽ ചാരി നിന്നു.... എന്നാൽ ഇതൊക്കെ കണ്ട് ഭ്രാന്തമായ അവസ്ഥയിൽ കുറച്ച് മാറി ആ വ്യക്തി ഉണ്ടായിരുന്നു .. നാളെ ഇവിടെ നിന്നും മടങ്ങും മുന്നേ അവരെ തമ്മിൽ പിരിച്ചിരിക്കും എന്ന ദൃഡനിശ്ചയത്തോടെ.. 💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story