മിഴിയിൽ: ഭാഗം 16

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

"എടീ.. ആ ചെക്കൻ എങ്ങനെയുണ്ട്..?" "ഏത് ചെക്കൻ..?" ആർദ്രയുടെ ചോദ്യം കേട്ട് മിഴി അവൾ കാണിച്ചിടത്തേക്ക് നോക്കി.. "ദേ..ആ.. ബ്ലൂ കളർ ... " "അതാരാ??" "ആവോ..?😌 എന്തായാലും കാണാൻ കൊള്ളാലെ..." "എടീ.. അപ്പൊ അർജിത്തേട്ടനോ...?" "ഏട്ടനല്ല പൊട്ടൻ... എന്നെ പോലെ ഒരു എക്സ്ട്രോർഡിനറി ഫിഗർ..... "ഹ്മ്മ്?🤨" "Ok.. ഒരു ആവറേജ് ഫിഗർ ഡാൻസ് ചെയ്യാൻ വിളിച്ചിട്ടും വരാതിരുന്ന അയാൾ ഒക്കെ എന്തു മനുഷ്യനാ ഡി?" "അതും ശരിയാ.." "അത് കൊണ്ട് പ്രൊപോസിംഗ് ദുഃഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം..." "നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. ആരു... അത് നിതയല്ലേ..." "ആഹ്.. അതേ..." "ഇവള് കുടിക്കുമോ??" "അതെന്താ അവൾക്ക് കുടിച്ചാൽ ഇറങ്ങില്ലേ..."

"എന്നാലും എങ്ങനെയാടി വെള്ളം പോലും ഒഴിക്കാതെ ഇങ്ങനെ കുടിക്കാൻ പറ്റുന്നെ.?" "വെള്ളം ഒഴിച്ച് മോന്താൻ അത് കൂറ സാധനമൊന്നുമല്ല. വോഡ്കയാണ്.." "ഓഓഓ....." "നിനക്ക് ട്രൈ ചെയ്യണോ??" "ഒന്ന് പോയെടി.. ഞാനോ...??" "എവിടെ നോക്കട്ടെ.. ആ മുഖമൊന്ന് കാണിച്ചേ.. ഈ നീ തന്നെയല്ലേ പാതിരാത്രി കള്ളും കുടിച്ച് തുണിയും അഴിച്ച് കാമുകനേം കെട്ടിപിടിച്ചു കിടന്നുറങ്ങിയത്..." "സ്സ്.... പതുക്കെ..." മിഴി വേഗം ആർദ്രയുടെ വായയിൽ അമർത്തിപ്പിടിച്ചു.. അവർ രണ്ടുപേരും ഡ്രിങ്കിങ് സെക്ഷനിൽ നിന്നും ആടിയാടി നടന്നുപോകുന്ന നിതയെ തന്നെ നോക്കി നിന്നു.. "മോളെ...." കബനി അമ്മയുടെ ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി.. "നമ്മൾ രണ്ടു റൂം ബുക്ക് ചെയ്തിട്ടുണ്ട്. മോളു വാ കാണിച്ചുതരാം.."

അപ്പോഴേക്കും രേവതി വന്ന് ആർദ്രയെയും വിളിച്ചിട്ട് പോയി .. അത്യാവശ്യം വലിയൊരു റിസോർട്ട് തന്നെയായിരുന്നു അത്.. എൻട്രൻസിൽ തന്നെ വലിയൊരു പാർട്ടി ഹാൾ .. മൂന്നു ഭാഗത്തും ആയി ഒട്ടേറെ മുറികൾ.. ഓരോ കോട്ടേഴ്സ് പോലെ.. അവരുടെ സെക്ഷനിലെ രണ്ടാമത്തെ നിലയിൽ ആയിരുന്നു ഇവർക്ക് റൂം ബുക്ക് ചെയ്തത്. "മോൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ ആർദ്രയെ വിളിക്കണോ??" "വേണ്ട അമ്മാ.. ഞാൻ കിടന്നോളാം.." " ശരി... ഞങ്ങൾ അപ്പുറത്തെ മുറിയിൽ തന്നെയുണ്ട്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം കേട്ടോ.. ഇതാ മോൾടെ ഡ്രസ്സ്‌... " "അല്ല... ബദ്രി സാർ.. അപ്പൊ.. എവിടെയാ..?" അവൾ പരുങ്ങി ചോദിക്കുന്നത് കണ്ട് കബനി ചിരിയോടെ അവളുടെ കവിളിൽ കൈ ചേർത്തു...

"അവനാ പറഞ്ഞത് റൂം വേണ്ട എന്ന്.. കാറിലെങ്ങാനും കിടക്കും.. അല്ലെങ്കിൽ അർജിത്തിന്റെ മുറിയിൽ..." അവൾ തലയാട്ടിക്കൊണ്ട് കബനിയുടെ കയ്യിലെ പാക്കറ്റ് വാങ്ങി.. ഡോർ ലോക്ക് ചെയ്ത് അവൾ ഡ്രെസ്സടങ്ങിയ പാക്കറ്റിലേക്ക് നോക്കി.. ഈവനിംഗ് ഡ്രസ്സ് ചേഞ്ച് ചെയ്തല്ലേയുള്ളൂ. ഇത് നാളെ പോവുമ്പോ ഇടാം.. ആ ഡ്രസ്സ്‌ എടുത്ത് ടേബിലേക്ക് വച്ചു.. അവൾ പതിയെ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. വയറിൽ നിന്നും സാരി വകഞ്ഞു മാറ്റി.. കടിച്ച അടയാളം മാഞ്ഞുപോയിരിക്കുന്നു... അല്പം ചുവന്നു കിടക്കുന്നുണ്ട് എന്നുമാത്രം... അവൾ നാണത്തിൽ കുതിർന്ന പുഞ്ചിരിയോടെ അടയാളത്തിൽ വിരലുകളാൽ തഴുകി ..

പെട്ടെന്ന് ആരോ ഡോറിൽ മുട്ടുന്നത് കേട്ട് സാരി വലിച്ചിട്ട് വെപ്രാളത്തോടെ തിരിഞ്ഞു... പിന്നെയാണോർത്തത് ആരും കാണുന്നില്ലല്ലോ എന്ന്... സ്വയം തലയ്ക്കടിച്ച് അവൾ ചിരിയോടെ പോയി ഡോർ തുറന്നു . മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ മുഖത്തെ ചിരി മാഞ്ഞു, അവിടെ ഗൗരവം നിറഞ്ഞു.. "ഹ്മ്മ്..? എന്താ..." "മാറടി അങ്ങോട്ട്..." അവളെ തള്ളി മാറ്റി ബദ്രി അകത്തേക്ക് കയറി.. ഡോർ ചാരി അവളും പുറകെ പോയി.. "Excuse me Partner.. പാതിരാത്രി ഒരു പെൺകുട്ടിയുടെ മുറിയിൽ കയറി വരാൻ നാണമില്ലേ?" "ഇല്ല...." അവൾ അവനെ കൂർപ്പിച്ചു നോക്കി.. "എനിക്കുണ്ട്.. ഇയാള് പുറത്തേക്ക് പോയെ..." "ഇങ്ങോട്ട് വാടി..."

അവളെ വലിച്ച് ബെഡിലേക്കിട്ട് അവൻ അവൾക്ക് മേലെ അമർന്നു.. അവൾ കണ്ണുകളിറുക്കെ ചിമ്മി കിടന്നു... അവളുടെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു.. അവൻ അവളുടെ ചെവിയോരത്തു ചുണ്ടുകൾ ചേർത്തു.. "Partner " പതിഞ്ഞ ശബ്ദത്തിനൊപ്പം അവന്റെ നിശ്വാസവും അവളുടെ കഴുത്തിൽ പതിഞ്ഞു എന്നിട്ടും ആ മിഴികൾ തുറന്നില്ല.. "Partner.. പ്രൈവറ്റ് സ്പേസ് ആണെങ്കിൽ കടിച്ച പാട് കാണിച്ചു തരാമെന്ന് പറഞ്ഞില്ലേ.. ഒന്ന് നോക്കിയിട്ട് ഞാൻ പൊയ്ക്കോളാം..." അവൾ പെട്ടെന്ന് കണ്ണ് തുറന്നു.. അവനെ തള്ളിമാറ്റി എഴുന്നേറ്റിരുന്നു .. " അത്.. പ.. പാടൊക്കെ മാഞ്ഞു.. ഇവിടുന്ന് പോവാൻ നോക്ക്.. ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും?? " "എന്ത് വിചാരിക്കാൻ?? ഇനിയിപ്പോ എന്തു വിചാരിച്ചാലും ഞാനിന്ന് അത് കാണാതെ പോവില്ല.."

വീണ്ടും അവൻ അവൾക്കടുത്തേക്ക് നീങ്ങി വന്നു, അതിനനുസരിച്ച് അവൾ പുറകോട്ടും .. നീട്ടി വെച്ചിരിക്കുന്ന കാലിൽ പിടിച്ച് വലിച്ചതും അവൾ ബെഡിൽ തന്നെ മലർന്നു വീണു. അവൻ വീണ്ടും അവൾക്ക് മേലെ കിടന്നു.. "ഒരു തവണ partner.. പ്ലീസ്..." അവൾ ഒന്നും മിണ്ടിയില്ല.. അവൻ പതിവ് കള്ള ചിരിയോടെ അവളെ തന്നെ നോക്കി.. "പ്ലീസ്...." അ ചിരിയിൽ വീഴുമെന്ന് അവനറിയാമായിരുന്നു.. അവൻ പതിയെ മുഖം അവളുടെ മുഖത്തിൽ നിന്നും താഴേക്ക് കൊണ്ടുപോയി അവന്റെ നിശ്വാസം അവളുടെ നെഞ്ചിൽ പതിച്ചു... അവൾക്ക് തൊണ്ട വറ്റി വരളും പോലെ തോന്നി... അവന്റെ ചുണ്ടുകൾ നെഞ്ചിൽ നിന്നും താഴേക്കിറങ്ങി വയറിനു നേരേയെത്തി നിന്നു.. അവന്റെ കൈ വിരലുകൾ അവളുടെ അണിവയറിൽ പതിഞ്ഞു..

അവളുടെ വർദ്ധിച്ച ഹൃദയസ്പന്ദനം ഉയർന്നുതാഴുന്ന മാറിടങ്ങൾ അവനു കാണിച്ചുകൊടുത്തു.. അവന്റെ കൈകൾ അവളുടെ സാരിയെ വകഞ്ഞു മാറ്റി.. അല്പം സൈഡിലായി ചുവന്ന നിറത്തിൽ തിണർത്തു കിടപ്പുണ്ട് ചെറിയൊരു പാട്.. അവൻ ആ പാടിൽ ചുണ്ടമർത്തി.. അവൾ ഏങ്ങി പോയി.. ഒന്ന് കൂടെ ആ പാടിൽ അമർത്തി ചുംബിച്ച് അവൻ വേഗം തന്നെ എഴുന്നേറ്റു.. സാരി ശരിയാക്കി അവളും.. " ഇനി നിന്നാൽ ശരിയാവില്ല..പൊയ്ക്കട്ടെ..? " അവൾ തല ഉയർത്താതെ തന്നെ തലയാട്ടി... ബദ്രി അവളുടെ മുഖം പിടിച്ചുയർത്തി ആ നെറ്റിയിൽ ചുംബിച്ചു.. ചാരിവെച്ച ഡോർ തുറന്ന് അവൻ പുറത്തേക്കിറങ്ങി.. അവൾ വേഗം പോയി ആ ഡോർ ലോക്ക് ചെയ്തു..

കടിച്ചു പിടിച്ച ചിരിയോടെ തിരിയുമ്പോഴേക്കും വീണ്ടും ആരോ ഡോറിൽ തട്ടുന്നത് കേട്ട് അവൾ സംശയത്തോടെ വാതിൽ തുറന്നു.. ദേ വായും പൊളിച്ചൊരു ആരു.... "എടീ.. അങ്ങേരെന്താടി ഇവിടുന്നിറങ്ങി പോയത്...?" "അത്.. അത് പിന്നെ..വെറുതെ.. കാണാൻ വന്നതാ...". "രാത്രി 11 മണിക്ക്..🤨 വെറുതെ കാണാൻ...🤨 ഇത് ഞാൻ വിശ്വസിക്കണം...😊 സത്യം പറ മോളെ..😋 ഞാൻ ലേറ്റ് ആയല്ലേ.. എല്ലാം കഴിഞ്ഞാ..😋.." "അയ്യേ.... ചീ...." "അയ്യടാ എന്തോന്ന് ചീ... നീ ഫ്ലീറ്റ് എടുത്ത് കുത്തിയ സാരി എങ്ങനെയാടി ഇപ്പൊ വൺ പ്ലീറ്റ് ആയത്... അങ്ങേരഴിച്ചതല്ലേ...." "നിനക്ക് നാണമില്ലേ പെണ്ണെ ഇങ്ങനെയൊക്കെ പറയാൻ..." "ചെയ്യുന്ന നിങ്ങൾക്കില്ലാത്ത നാണം പറയുന്ന എനിക്കെന്തിനാ? മാറങ്ങോട്ട്.." .

അവളെ തള്ളി മാറ്റി ആർദ്ര ബെഡിലേക്ക് കിടന്നു... " എന്തേ ഇങ്ങോട്ട് വന്നത്?? " " ഹാ വന്നതുകൊണ്ട് പലതും കാണാൻ കഴിഞ്ഞില്ലേ... ഒന്നുല്ല ഒറ്റയ്ക്ക് കിടക്കുമ്പോൾ എനിക്ക് എന്തോ ഒരു പേടി... കണ്ണടച്ചാൽ ആ കാലമാടന്റെ അടിയാ ഓർമ്മവരുന്നത്... ഒന്ന് സമാധാനത്തോടെ ഉറങ്ങാന്ന് വച്ച് ഇങ്ങോട്ട് വന്നപ്പോൾ ഇവിടെ അതിനേക്കാളും വലിയ സീൻ... ഞാനിങ്ങനെ മുരടിച്ചു പോകത്തേയുള്ളൂ.. ഗുഡ് നൈറ്റ് ടീ.." ആർദ്ര വേദം കമിഴ്ന്നു കിടന്നു... ചിരിയോടെ മിഴി കംഫേർട്ടർ വലിച്ച് അവളെ പുതപ്പിച്ചു കൊടുത്തു... ഓരോരത്തായി അവളും കിടന്നു.. മനസ്സു മുഴുവൻ ബദ്രിയായിരുന്നു.. അവന്റെ പ്രണയമായിരുന്നു.. _____💜

പുതിയ സ്ഥലം ആയതുകൊണ്ട് തന്നെ മിഴി അൽപം നേരത്തെ എഴുന്നേറ്റു... പോരാത്തതിന് ഒടുക്കത്തെ തണുപ്പും.. കുളിയും കഴിഞ്ഞ് ഡ്രെസ്സും മാറ്റി അവൾ ആർദ്രയെ വിളിച്ചെഴുന്നേൽപ്പിച്ചു.. അവളാണെങ്കിൽ കുളിക്കില്ല എന്ന് വാശിപിടിച്ച് മുഖം മാത്രം കഴുകി വന്നു .. രണ്ടാളും റെഡിയായി താഴെക്കിറങ്ങി.. അവിടെ റസ്റ്റോറന്റ്ലായി ബ്രേക്ക് ഫാസ്റ്റും റെഡിയായിരുന്നു... അതും കൂടി കഴിഞ്ഞിട്ടാണ് ഇവിടെനിന്നും പോകുന്നത് എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.. മിഴിയുടെ കണ്ണുകൾ ബദ്രിക്കായി ചുറ്റും പരതി കൊണ്ടിരുന്നു.. കുറച്ചകലെ അർജിത്തിനെ കണ്ടപ്പോൾ അവൾ പതിയെ അങ്ങോട്ട് നീങ്ങി..

"ജിത്തേട്ടാ..." "ആഹ്... പറയു..." വേഗം ഫോൺ കട്ട് ചെയ്ത് അവളോട് കാര്യം തിരക്കി.. "ബദ്രി... ബദ്രി സാർ എവിടെ?" "ബദ്രിയോ...? അറിയില്ല... രാത്രി ഒരു 12 മണി വരെ ബാർ സെക്ഷനിൽ ഉണ്ടായിരുന്നു.. അത്യാവശ്യം ഡ്രിങ്ക് ചെയ്തിരുന്നു.. റൂമിലേക്ക് വിളിച്ചപ്പോൾ കാറിൽ കിടന്നോളാം എന്ന് പറഞ്ഞു പോയി.." "അയ്യോ.. അതിന് കീ എന്റടുത്തായിരുന്നു... പിന്നെങ്ങനെ കാറിൽ??" " അതിനെ താൻ എന്തിനാ ഇങ്ങനെ വറീഡ് ആവുന്നേ? ഇവിടെ എവിടെയെങ്കിലും ഉണ്ടാകും... ഞാൻ നോക്കാം.. " അവളോട് പറഞ്ഞ് അർജിത്ത് ആരെയോ കാൾ ചെയ്ത് നോക്കി.. ബദ്രിയെ ആവും എന്നവൾ ഊഹിച്ചു.. അപ്പോഴേക്കും കബനി അമ്മ അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചുകൊണ്ടുപോയി... കഴിച്ചു കൊണ്ടിരിക്കുമ്പോഴും ചുറ്റും അവളുടെ കണ്ണുകൾ ബദ്രിയെ തിരഞ്ഞു

കൊണ്ടേയിരുന്നു.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വാഷ് റൂമിൽ നിന്നും ഇറങ്ങുമ്പോഴാണ് ദൂരെയെവിടെയോ നിന്ന് ഉറക്കെയുള്ള കരച്ചിൽ ശബ്ദം അവൾ കേട്ടത്.. അവളുടെ കാലുകൾ അങ്ങോട്ടേക്ക് വേഗത്തിൽ ചലിച്ചു .. അല്പം മാറി ഒരു മുറിക്കു മുന്നിൽ കുറച്ചുപേർ തടിച്ചു കൂടിയിരിക്കുന്നു.. അകത്തുനിന്നും ഉറക്കെയുള്ള കരച്ചിലും കേൾക്കുന്നുണ്ട്.. അവൾ ആൾക്കാരെ വകഞ്ഞുമാറ്റി മുറിക്കകത്തേക്ക് നോക്കി.. ആദ്യം കണ്ണു പോയത് കരഞ്ഞുകൊണ്ട് പുലമ്പുന്ന നിതയുടെ അമ്മയിലേക്കാണ്... അടുത്തുതന്നെ അശോക് അങ്കിൾ തലതാഴ്ത്തി ഇരിക്കുന്നുണ്ട്... അവിടെനിന്നും കണ്ണ് ബെഡിലേക്ക് മാറി.. അവളുടെ ശ്വാസം ഒരു നിമിഷം നിലച്ചു... ചുറ്റുമുള്ളതെല്ലാം ശൂന്യമാക്കുന്ന പോലെ... തലക്കകത്ത് ഒരു തരം മരവിപ്പ്...

കണ്ണുകൾ ചതിക്കുന്നതാണോ..? കാണുന്നത് സത്യമാണോ...? അവളുടെ കാലുകൾ നിലത്തുറക്കുന്നില്ല എന്ന് തോന്നി.. വീണു പോവുന്ന പോലെ.. കണ്ണുനീർ കാഴ്ചയെ മറച്ചു.. അവൾ റൂമിനകത്തേക്ക് കയറി.. അവിടെ റാം അങ്കിളും ഉണ്ട്.. കബനിയമ്മ നിസഹായതയോടെ തന്നെ നോക്കുന്നുണ്ട്... പെട്ടെന്ന് റാം അങ്കിൾ റൂമിനു പുറത്തുള്ളവരെയൊക്കെ തള്ളി മാറ്റി ഡോർ അടച്ചു.. അകത്തിപ്പോ രണ്ടു ഫാമിലി മാത്രമായി.. അശോക് അങ്കിൾ ജഗ്ഗിലെ വെള്ളമെടുത്ത് ബെഡിൽ ഒരുമിച്ച് കിടക്കുന്ന ബദ്രിയുടെയും നിതയുടെയും മുഖത്ത് തെളിച്ചു... നിത പതിയെ കണ്ണുചിമ്മി തുറന്ന് എഴുന്നേറ്റു.. അടുത്തു കിടക്കുന്ന ബദ്രിയെ കണ്ടതും അവളുടെ മുഖത്തുണ്ടായത് ഞെട്ടലാണ്.. അവൾ വേഗം ഞെട്ടിപിടഞ്ഞെഴുന്നേറ്റു..

ചുറ്റും നിൽക്കുന്നവരെ കണ്ട് അവൾ അന്താളിച്ചു.. "ബദ്രി.. ബദ്രി എങ്ങനെയാ ഇവിടെ??" സ്ഥാനം തെറ്റി കിടന്ന ഡ്രസ്സ് വലിച്ചു നേരെയിട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞു. ആരെയും നോക്കാൻ കഴിയാതെ അവൾ തലതാഴ്ത്തിയിരുന്നു.. അശോക് ബദ്രിയുടെ മുഖത്തേക്ക് വീണ്ടും വീണ്ടും വെള്ളം തെളിച്ചു.. അവൻ ഉറക്കം തടസ്സപ്പെട്ടതിന്റെ അരിശത്തിൽ എഴുന്നേറ്റിരുന്നു.. ചുറ്റും തന്നെ ഉറ്റുനോക്കി കൊണ്ടിരിക്കുന്നവരുടെ കണ്ണുകളിലെ ഭാവം എന്താണെന്നു മനസ്സിലാകാതെ അവൻ കുഴഞ്ഞു.. അടുത്ത് തലകുനിച്ചിരിക്കുന്ന നിതയെ കണ്ട് അവൻ ഞെട്ടി ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു.. "ഡാ.. ഡാഡ്... ഇവളെങ്ങെനെയാ ഇവിടെ?" " ഇത് അവളുടെ മുറിയാണ്... നീ എങ്ങനെയാ ഇവിടെയെത്തിയതെന്ന് പറയടാ ആദ്യം... "

നിലത്ത് കരഞ്ഞുകൊണ്ടിരുന്ന നിതയുടെ അമ്മ എഴുന്നേറ്റ് ബദ്രിയ്ക്ക് നേരെ ചോദ്യമുയർത്തി.. "ഡാഡ്.. എനിക്ക് എനിക്കറിയില്ല.. സത്യമായും.. എനിക്ക് എനിക്കൊന്നും ഓർമയില്ല.. ഞാൻ കുടിച്ചിരുന്നു.. പിന്നെ. എനി.. ബാക്കി പറയുന്നതിനു മുന്നേ വാതിലിൽ ചാരി നിർവികാരതയോടെ നിൽക്കുന്ന മിഴിയിലേക്ക് അവന്റെ കണ്ണുകൾ എത്തി.. അവളുടെ നിറഞ്ഞ കണ്ണുകൾ കാണുന്തോറും നെഞ്ചിൽ കൊളുത്തിപ്പിടിക്കുന്ന വേദന.. മറ്റാരും തന്നെ ബാധിക്കുന്നില്ല... ഇവളെ ഞാൻ എങ്ങനെ മനസിലാക്കും.. അവന്റെ ഹൃദയം വിങ്ങി.. അവൻ വേഗം ബെഡിന് സൈഡായി കിടന്നിരുന്ന അവന്റെ ഷർട്ട് എടുത്ത് ധരിച്ചു.. ആരോ പണിഞ്ഞതാണ്.. പക്ഷെ ആര്?? അവൻ വീണ്ടും തിരിഞ്ഞു നോക്കി.. നിത മുട്ടിൽ തല ചേർത്ത് തേങ്ങുന്നുണ്ട്..

നീരജ നിതക്കരികിൽ പോയിരുന്നു... "ഇക്കണ്ട ആളുകൾ മുഴുവൻ കണ്ടു നിങ്ങളുടെ ഈ പേക്കൂത്ത്.. ഇനി എന്റെ മോളെ നീ വേണ്ടന്ന് വെച്ചിട്ടൊന്നും കാര്യമില്ല... എന്റെ മോള് അന്നത്തെ ബുദ്ധിമോശത്തിന് നീ ഇട്ട എൻഗേജ്മെന്റ് മോതിരം ഊരി വച്ചിട്ട് പോന്നു.. ഇനി ഈ കല്യാണം മാറ്റിവയ്ക്കാൻ പറ്റില്ല... ഇത്രയും ആളുകളുടെ മുന്നിൽ നാണംകെട്ട് ഇനി എന്റെ മോൾക്ക് മറ്റൊരു ജീവിതം ഉണ്ടാവില്ല.. അത് കൊണ്ട് ഇന്ന് ഇവിടന്ന് പോകുന്നതിനു മുന്നേ വിവാഹത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്തിരിക്കണം.." നിതയുടെ അമ്മ നീരജയുടെ വാക്കുകൾ കേട്ട് മിഴി തറഞ്ഞു നിന്നു.. വിടരും മുന്നേ പൊഴിയുകയാണോ തന്റെ പ്രണയം..? അവൾ വാതിൽ തുറന്ന് പതിയെ പുറത്തേക്കിറങ്ങി.. അവന് ഹൃദയം മുറിഞ്ഞു രക്തം കിനിയുന്ന പോലെ തോന്നി..

സഹിക്കാൻ കഴിയാത്ത വേദന.. അവളെന്തെ ഒന്നും മിണ്ടിയില്ല.. ഞാൻ ഈ തെറ്റ് ചെയ്യുമെന്ന് അവളും വിശ്വസിച്ചോ..? ഇത്രയേ ഉള്ളോ.... ഇതാണോ പ്രണയം...? അവന്റെ കണ്ണുകളിൽ നിന്ന് നീർമൊട്ടുകൾ ഇറ്റുവീണു.. റൂമിനു പുറത്ത് അപ്പോഴും ആളുകൾ കുറച്ച് പേരായി തടിച്ചുകൂടി ഉള്ളിലെ കാര്യങ്ങൾ എരിവും പുളിയും ചേർത്ത് വിളമ്പി കൊണ്ടിരിക്കുകയായിരുന്നു.. ആർദ്ര വേഗം അവൾക്കടുത്തേക്ക് വന്നു.. " എന്തുപറ്റിയടാ... എന്താ ഇവരൊക്കെ പറയുന്നത്..? എന്തെങ്കിലും സത്യമുണ്ടോ ഇതിലൊക്കെ...? " അവൾ ഒന്നും മിണ്ടിയില്ല.. ആർദ്രയുടെ കൈമാറ്റി കോറിഡോറിലൂടെ നേരെ നടന്നു .. ഉള്ളിൽ വിവാഹ ചർച്ചകൾ പുരോഗമിച്ചു..

ബദ്രി ഒന്നിലും പെടാത്ത പോലെ ഒഴിഞ്ഞു മാറിയിരുന്നു... സത്യത്തിൽ അവൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. മനസ്സുനിറയെ അവളുടെ കരഞ്ഞുകലങ്ങിയ മുഖമായിരുന്നു.. എന്നോടൊന്നു ചോദിക്കാമായിരുന്നു.. എന്തിനാ ഇങ്ങോട്ട് വന്നത്? എങ്ങനെ ഇവിടെ എത്തി? എന്തിനാ എന്നെ ചതിച്ചത് എന്നെങ്കിലും.. ഒരു വാക്കെങ്കിലും... അവൻ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ അമർത്തി തുടച്ചു കൊണ്ട് വാഷ് റൂമിലേക്ക് കയറി.. പത്തു മണിയാകുമ്പോൾ എല്ലാവരോടും പാർട്ടി ഹോളിലേക്ക് വരാൻ നിർദേശം നൽകി.. അവിടെവെച്ച് മാരേജ് ഡേറ്റ് അനൗൺസ് ചെയ്യാമെന്നും തീരുമാനിച്ചു.. റാമും കബനിയും അവന്റെ ഒരു നോ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു.. അവനോന്നു നിഷേധിച്ചിരുന്നുവെങ്കിൽ ഇതെല്ലാം വേണ്ട എന്ന് വയ്ക്കാമായിരുന്നു..

പക്ഷേ ഒന്നും മിണ്ടുന്നില്ല.. വിവാഹം വേണ്ട എന്നു പോലും പറയുന്നില്ല.. എല്ലാവരും പാർട്ടി ഹാളിലേക്ക് നടന്നു.. ആരുടെയും മുഖത്ത് തെളിച്ചമില്ല... പ്രത്യേകിച്ച് ബദ്രിയുടെയും നിതയുടെയും .. അശോക് മൈക്ക് കയ്യിലെടുത്തു.. "Ladies and gentlemen.. ഇവിടെ ചില ഇഷ്യൂസ് ഒക്കെ ഉണ്ടായത് നിങ്ങൾക്കറിയാമല്ലോ.. അത് ഒരു ട്രാപ് ആയിരുന്നു എന്നാണ് ഞങ്ങളുടെ അസ്സമ്പ്ഷൻ.. പക്ഷെ we didn't have any proof.. So...." "Excuse me അങ്കിൾ..." അശോക് പറഞ്ഞു പൂർത്തിയാക്കും മുന്നെ അവിടെ മിഴിയുടെ ശബ്ദം മുഴങ്ങി... ബദ്രിയടക്കം എല്ലാവരും അവളെ നോക്കി.. ബദ്രി പതിയെ ഇരുന്നിടത് നിന്നും എഴുന്നേറ്റു.. അവൾ മൈക്ക് ആൻഡ് സിസ്റ്റം ഓപ്പറേറ്ററിന്റെ അടുത്തേക്ക് പോയി എന്തോ പറഞ്ഞേൽപ്പിച്ച് സ്റ്റേജിലേക്ക് കയറി..

അശോകിന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി.. "Good morning all.. ഇന്ന് കാലത്ത് നടന്ന കാര്യങ്ങൾ വച്ച് ഇവിടെ ഒരുപാട് ഡിസ്കഷൻസ് ഉണ്ടായി.. ഓരോരുത്തർക്കും ഓരോ ചിന്തകൾ ആയിരിക്കും.. പലതരം ഊഹങ്ങൾ.. So.. We need to know what really happened.... അതിന് ഈ CCTV വിഷ്വൽസ് ഹെല്പ് ചെയ്യുമെന്ന് കരുതുന്നു.. " അവൾ മൈക്ക് താഴ്ത്തി ഓപ്പറേറ്ററിനു നേരെ കണ്ണ് കാണിച്ചു... അയാൾ പ്രൊജക്ടറിൽ കണക്ട് ചെയ്ത വിഷ്വൽസ് പ്ലേ ചെയ്തു... ആടി ആടി റൂമിലേക്ക് കയറി പോകുന്ന നിത ആയിരുന്നു ആദ്യത്തെ വിഷ്വലിൽ.. സമയം 10.30 ... അത് കഴിഞ്ഞ് നെക്സ്റ്റ് വീഡിയോ ടൈം 12.30 ആണ്.. തല കറങ്ങുന്ന പോലെ തലയിൽ പിടിച്ച് കോറിഡോറിൽ ഇരിക്കുന്ന ബദ്രി..

പെട്ടെന്ന് ഫുൾ ബ്ലാക്ക് ഡ്രസ്സ്‌ അണിഞ്ഞ ഒരാൾ ബദ്രിയെ താങ്ങി പിടിച്ച് നിതയുടെ മുറിയിലേക്ക് കൊണ്ട് പോവുന്നത്.. ഏകദേശം 5 മിനിട്ടിനു ശേഷം അയാൾ പുറത്തേക്കിറങ്ങി വരുന്നു.. എന്നാൽ മുഖം മുഴുവൻ കവർ ചെയ്തത് കൊണ്ട് ആളെ തിരിച്ചറിയാൻ കഴിയുന്നില്ല.. ഇരുട്ടായത് കൊണ്ട് ഒട്ടും മനസിലാകുന്നില്ല... നെക്സ്റ്റ് വീഡിയോ പുലർച്ചെ ഉള്ളതാണ്.. 4.30 ന്.. അത്രയും നേരം ലോക്ക് ചെയ്ത് വച്ച ഡോർ ആ നേരത്ത് വന്ന് തുറന്നിടുന്നത്.. അതോടെ ആ വീഡിയോ പോസ് ആയി.. മിഴി മുന്നോട്ട് വന്നു. "ഇപ്പൊ കാര്യങ്ങൾ എല്ലാം മനസിലായി കാണും എന്ന് കരുതുന്നു..

ഒന്നില്ലെങ്കിൽ ബദ്രിനാഥ്‌ എന്ന ബിസിനസ്‌മാനെ അപമാനിക്കാൻ.. അല്ലെങ്കിൽ ഗുഡ്‌വിൽ തകർക്കാൻ.. എന്തായാലും ഇത് ചെയ്തയാൾ ഈ കൂട്ടത്തിൽ തന്നെയുണ്ട്.. Thank you.. അവൾ മൈക്ക് അശോകിന്റെ കയ്യിൽ കൊടുത്ത് ഹാളിൽ നിന്നും പുറത്തേക്കിറങ്ങി... അവൾക്ക് പുറകെ ബദ്രിയും.. "Partner......." അവൻ ഉച്ചത്തിൽ വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി.. "എങ്ങനെ???" അവൻ കള്ള ചിരിയോടെ അവളോട് ഉച്ചത്തിൽ ചോദിച്ചു... "Love also means Trust partner... I Trust you💜" (പ്രണയത്തിനു വിശ്വാസം എന്ന അർത്ഥം കൂടിയുണ്ട് പാർട്ണർ.. ഞാൻ നിന്നെ വിശ്വസിക്കുന്നു) 💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story