മിഴിയിൽ: ഭാഗം 17

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

"I Trust you💜" " love you partner...." അതിന് അവൾ ഒന്ന് ചിരിച്ചു.. അപ്പോഴേക്കും അവൻ അവൾക്കരികിൽ എത്തിയിരുന്നു.. ആ പ്രദേശമാകെ മഞ്ഞു മൂടിയിരുന്നു.. അവൾ ഇട്ട സ്വെട്ടർ ഒന്ന് കൂടെ കൂട്ടി പിടിച്ച് അവനെ തന്നെ നോക്കി നിന്നു.. "Thank you partner...." അവൻ അവളെ ഇറുക്കി കെട്ടിപിടിച്ചു... അവൾ അനങ്ങാതെ നിന്നു.. അവളുടെ കൈകൾ തിരികെ പുണർന്നു.. മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾ അവളുടെ മനസിലേക്ക് വന്നു.. കണ്ണീരോടെ ആർദ്രയെ തള്ളി മാറ്റി പുറത്തേക്ക് നടക്കുമ്പോഴും ഉറപ്പായിരുന്നു ബദ്രി ഒരിക്കലും അത് ചെയ്യില്ല എന്ന്.. വിവാഹത്തിന്റെ കാര്യം പറഞ്ഞിട്ടും അവൻ പാലിച്ച മൗനമാണ് അവളെ തളർത്തിയത്.. ആരോ ചതിച്ചതാണ്.. ഞങ്ങൾ എങ്ങനെ ഈ മുറിയിൽ വന്നു എന്നറിയില്ല, ഈ വിവാഹം നടക്കില്ല എന്നൊരു വാക്ക് മതിയായിരുന്നു... അവൾ കണ്ണുകൾ അമർത്തി തുടച്ച് കോറിഡോറിലൂടെ നടക്കുമ്പോഴാണ് കയ്യിലെ ഫോൺ റിങ് ചെയ്തത്.. അൺനോൺ നമ്പർ ആയത് കൊണ്ടും സംസാരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ടും അവൾ രണ്ടു തവണ കാൾ റിജക്റ്റ് ചെയ്ത് വിട്ടു.. വീണ്ടും കാൾ വന്നപ്പോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.. "Hai മിഴി... ഞാൻ തന്റെയൊരു വെൽവിഷർ ആണ്..

ബദ്രിനാഥിനെ വിശ്വസിക്കരുത്.. He is a cheat... അത് തനിക്കിപ്പോൾ മനസിലായി കാണുമെന്നു കരുതുന്നു.. തന്നെ സ്നേഹിക്കുന്നവരെ കണ്ണ് തുറന്ന് നോക്കു.. അവരെ മനസിലാക്കാൻ ശ്രമിക്കു.. ഇപ്പൊ ആ മുറിയിൽ നിന്നും ഇറങ്ങി വന്നത് പോലെ അവന്റെ ലൈഫിൽ നിന്നും ഇറങ്ങി വരൂ.. All the best...." കാൾ കട്ട്‌ ആയതും അവൾ ചുറ്റും നോക്കി.. താൻ മുറിയിൽ നിന്നും വന്നത് പോലും അറിയണമെങ്കിൽ ഇവിടെയുള്ള ആരോ തന്നെയാണെന്ന് അവൾ ഉറപ്പിച്ചു.. കണ്ണുകൾ ഓരോരുത്തരെയും നോക്കി.. പലരുടെയും കയ്യിൽ ഫോൺ ഉണ്ട്.. പെട്ടെന്നാണ് ശ്രദ്ധയിൽ CCTV പെട്ടത്... നേരെ അർജിത്തിനെ വിളിച്ച് CCTV റൂമിലേക്ക് പോയി.. പ്രോഗ്രാം കോർഡിനേറ്റർ അർജിത് ആയത് കൊണ്ട് അവൻ ആവശ്യപ്പെട്ടപ്പോൾ, പറഞ്ഞ സമയങ്ങളിലെ വിഷ്വൽസ് എല്ലാം പെൻഡ്രൈവിലാക്കി തന്നു.. "Partner...." അവന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുമുണർത്തിയത്.. "ഇത് ചെയ്തത് ആരാണെന്നറിയോ?" അവൾ അവനിൽ നിന്നും അല്പം മാറിനിന്നു കൊണ്ട് ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി..

ബദ്രിയുടെ മുഖത്തേക്ക് ആദ്യം വന്നത് ആദിയുടെ മുഖമാണ്.. അവൻ തിരിഞ്ഞു നടക്കാനൊരുങ്ങിയതും മിഴി അവന്റെ കയ്യിൽ പിടിച്ചു.. "ആദിയേട്ടനല്ല...." അവന്റെ മനസ്സറിഞ്ഞ പോലെ അവൾ പറഞ്ഞു.. അവൻ നെറ്റിചുളിച്ചു... "ഞാനും ആദ്യം കരുതിയത് ആദിയേട്ടനാവുമോ എന്നാണ്.. പക്ഷെ ആദിയേട്ടൻ ഇന്നലെ തന്നെ ഇവിടെ നിന്നും മടങ്ങി... ആർദ്ര ഒറ്റക്ക് കിടക്കാൻ പേടിയാ, ആദിയേട്ടൻ പോയി എന്നും പറഞ്ഞാ മുറിയിലേക്ക് വന്നത്.. ഇത് മാറ്റാരോ ആണ്..." ബദ്രിക്കാകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.. ആദിയെ സംശയിക്കാൻ അവനും തോന്നിയിരുന്നില്ല.. കാരണം ഒരിക്കലും അവൻ ഇത്രയും ചീപ് ആയി ഒന്നും ചെയ്യില്ല.. ഇത് വരെ ചെയ്തിട്ടില്ല.. ബദ്രിയുടെ മനസിലേക്ക് അവിടെയുള്ള ഓരോ മുഖങ്ങളായി കടന്നു വന്നു.. മിഴി അവനടുത്തേക്ക് നീങ്ങി നിന്നു.. "ഇത് വിടാം partner.. ഇപ്പൊ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ശ്രമിച്ചത് ആരായാലും... അവരുടെ ഉദ്ദേശം എന്തായാലും... അത് നടക്കാത്തത് കൊണ്ട് ഇനിയും ശ്രമിക്കും.. നമ്മളെ പിരിക്കാൻ ആണെങ്കിലും, ബദ്രിനാഥിനെ തളർത്താനാണെങ്കിലും.. അന്ന് പിടിക്കാം..." അവൾ പറഞ്ഞത് ശരിയാണെന്ന് അവനും തോന്നി.. അവൻ തലയാട്ടി.. "ഹാ.. എയറ് പിടിക്കാതെ ഒന്ന് ചിരിക്ക് partner..."

അവൾ കുറുമ്പോട് പറഞ്ഞു തീർന്നതും അവൻ അവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ച് ദേഹത്തേക്ക് ചേർത്തി നിർത്തി... അവളെ നോക്കി ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ചു... "ഹോ.. ഇങ്ങനെ ചിരിക്കല്ലേ മനുഷ്യാ...." അവൾ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി.. ആ ചിരി കാണാൻ ത്രാണിയില്ലാത്ത പോലെ.. "ഹലോ... റൊമാൻസിച്ചത് മതി, നിങ്ങളെ അന്വേഷിക്കുന്നുണ്ട്..." ആർദ്രയുടെ ശബ്ദം കേട്ട് രണ്ടാളും അകന്ന് മാറി.. മിഴി വേഗം ആർദ്രയുടെ കയ്യും പിടിച്ചു നടന്നു.. അവർക്ക് പിറകെ ബദ്രിയും.. എല്ലാവരും സന്തോഷത്തിലാണ്.. ചിലർ വന്ന് അഭിനന്ദിക്കുന്നുണ്ട്.. എന്നാൽ നീരജയുടെയും നിതയുടെയും മുഖത്ത് സന്തോഷമില്ല.. അത് മിഴി ശ്രദ്ധിച്ചു.. നീരജയാണെങ്കിൽ മിഴിയെ ദേഷ്യത്തോടെ നോക്കുന്നുമുണ്ട്.. മിഴിക്കുള്ളിൽ പല സംശയങ്ങളും ഉടലെടുത്തു... ഓരോ ഫാമിലീസ് ആയി അവിടെ നിന്നും മടങ്ങി.. അവരും ബാക്കിയുള്ളവരോട് യാത്ര പറഞ്ഞു കാറിൽ കയറി.. ബദ്രി ആയിരുന്നു ഡ്രൈവ് ചെയ്തത്.. മിഴിയെ തന്നെ മുന്നിലുമിരുത്തി... തന്റെ മേലേക്ക് നീളുന്ന കണ്ണുകളെ കണ്ടില്ല എന്ന് നടിച്ച് മിഴി കണ്ണടച്ചു സീറ്റിൽ ചാരി കിടന്നു...

ഉച്ചയ്ക്ക് ഭക്ഷണം കൂടി കഴിച്ചാണ് അവർ മാൻഷനിലെത്തിയത് .. അകത്തേക്ക് കയറിയതും മിഴി അവളുടെ മുറിയിലേക്കും, ബദ്രി മുകളിലേക്കും പോയി.. കബനിയും റാമും സോഫയിൽ ഇരുന്നു.. "ഇത്തിരി വെള്ളമെടുത്തിട്ട് വാടോ..." കബനി എഴുന്നേറ്റ് വെള്ളമെടുത്ത് കൊണ്ട് വന്നു.. "താൻ ശ്രദ്ധിച്ചോ മിഴിയെ കാണുമ്പോൾ ബദ്രിക്കുണ്ടാവുന്ന മാറ്റം... തന്നോടുള്ള സമീപനത്തിൽ ഉണ്ടായ മാറ്റം പോലും മിഴി ഉണ്ടാക്കിയതാണ്.." "ഹ്മ്മ്.. എനിക്ക് ഒത്തിരി സന്തോഷമായി... എന്റെ മോൻ എന്നോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചു, ഒരുമിച്ച് യാത്രയും ചെയ്തു... മിഴി മോൾക്കും അവനെ ഇഷ്ട്ടമാണെന്ന് തോന്നുന്നു...." "അന്ന് അശോക് വിളിച്ചു പറഞ്ഞത് കേട്ട് ഞാൻ വല്ലാതെയായി.. ബദ്രിക്ക് ഇഷ്ട്ടം നിങ്ങൾ വീട്ടിൽ പാർപ്പിച്ചിരിക്കുന്ന പെൺകുട്ടിയെ ആണ്.. ഇത് നേരത്തെ പറയാമായിരുന്നു.. എന്റെ മോൾ വേദനിക്കുന്നത് സഹിക്കുന്നില്ല.. ചതിയായി പോയടോ ഇത്.. എന്ന് പറഞ്ഞപ്പോൾ ഞാനങ്ങോട്ട്‌ ഇല്ലാതായി.. എനിക്ക് തെറ്റുപറ്റിയോ എന്ന് തോന്നി.. പക്ഷെ ഇല്ലെടോ.. നമ്മളെക്കാളും അവനെ അവൾ മനസിലാക്കിയിട്ടുണ്ട്..

അവൻ സ്നേഹിക്കുന്നതിനെക്കാളധികം നമ്മളെ മിഴി സ്നേഹിക്കുന്നുണ്ട്.. വേറെ എന്ത് വേണം... അല്ലെടോ..?." "അതേ.. ഇന്ന് എല്ലാർക്കു മുന്നിലും നാണംകെട്ട് നിൽക്കേണ്ടി വന്നപ്പോൾ, നീരജയുടെ കുത്തുവാക്കുകൾക്ക് മുന്നിൽ തല കുനിച്ചു നിന്നപ്പോൾ മിഴി മോളില്ലായിരുന്നെങ്കിൽ... എനിക്ക് ചിന്തിക്കാനേ വയ്യ.." "ഹ്മ്മ്.. രണ്ടാളോടും സംസാരിച്ചാലോ...?" "ഞാൻ അവളോടൊന്ന് സൂചിപ്പിച്ചിരുന്നു.. സമയം ആയിട്ടില്ല എന്നാ പറഞ്ഞത്...എന്തെങ്കിലും മനസ്സിൽ കരുതി കാണും..." "അത് മിക്കവാറും ബദ്രിയെ റെഡിയാക്കി എടുക്കണം എന്ന് കരുതിയാവും.." "അല്ലെങ്കിലും ഇപ്പൊ മോൻ ചെയ്യുന്നത് പലതും തെറ്റ് തന്നെയാ.. ഇന്നലെ ബോധം പോകുന്നത് വരെ കുടിച്ചത് കൊണ്ടല്ലേ ആ പ്രശ്നമുണ്ടായത്...". "ഹ്മ്മ്മ്... അതും ശരിയാ... " അയാൾ നെടുവീർപ്പിട്ടു.. -------💜 നല്ലൊരുറക്കം കഴിഞ്ഞ് ബദ്രി എഴുന്നേൽക്കുമ്പോൾ വൈകുന്നേരമായിരുന്നു.. കുറച്ച് വർക്ക്‌ പെന്റിങ് ഉള്ളത് കൊണ്ട് ബാൽക്കണിയിൽ പോയിരുന്ന് അത് ചെയ്തുകൊണ്ടിരുന്നു.. അടുക്കളയിൽ കബനിയമ്മ പൊരിച്ചെടുക്കുന്ന പഴംപൊരി നോക്കി നിൽക്കുകയായിരുന്നു മിഴി..

പ്ലേറ്റിൽ നിറച്ച് വച്ചിരുന്ന പഴംപൊരിയിൽ നിന്ന് ഒന്ന് എടുത്ത് കടിച്ചു നോക്കി.... കരുമുരാന്ന് മൊരിഞ്ഞ പഴംപൊരിയിൽ നിന്നും ഉയരുന്ന പുകയെ ഊതികൊണ്ട് അവൾ വീണ്ടും വീണ്ടും കടിച്ച് കഴിച്ചു... "സൂപ്പർ അമ്മ.. അടിപൊളി... കണ്ട സാൻവിച്ചിനും, ബർഗറിനുമൊക്കെ ഈ പഴംപൊരിയുടെ ടേസ്റ്റ് കിട്ടുവോ.. ഹ്മ്മ്....🤤 ക്യാന്റീനിൽ ഇങ്ങനത്തെ കുറച്ച് ഐറ്റംസ് കൂടെ കൊണ്ട് വയ്ക്കാൻ പറയണം... " അവൾ വീണ്ടും പ്ലേറ്റിൽ നിന്നും ഒന്നെടുത്തു.. "അമ്മ.. ഒരു പ്ലേറ്റിൽ രണ്ടെണ്ണമെടുത്ത് പാർട്ണറിന് കൊണ്ട് കൊടുത്തേ..." "അവനിതൊന്നും ഇഷ്ട്ടമല്ല മോളെ.. ഓയിലി ആണെന്ന് പറയും..." "ഓഹ്.. ഒരു നേരം ഓയിലി ഫുഡ് കഴിച്ചാൽ ഉടഞ്ഞു പോകുന്ന മസിലാണെങ്കിൽ അങ്ങോട്ട് ഉടഞ്ഞു പോവട്ടെന്നെ.. അമ്മ ഇങ്ങേടുത്തെ..." അവൾ അമ്മയുടെ കയ്യിൽ നിന്നും ഒരു പ്ലേറ്റിൽ രണ്ടു പഴംപൊരിയും കുറച്ച് സോസും എടുത്ത് മുകളിലേക്കുള്ള പടികൾ കയറി.. ഡോർ തുറന്ന് അകത്തേക്ക് തലയിട്ടു നോക്കി.. 'ആളെവിടെ പോയി.. കാണുന്നില്ലല്ലോ... ഹാ.. ഇവിടെ ഇരിക്കുവാണോ..' Partner...." "ഹേയ്.. വാ.. എന്താ അവിടെ നിന്നെ...?" അല്പം മാറികിടന്ന ബീൻബാഗ് വലിച്ച് അടുത്തിട്ടു കൊടുത്ത് അവൻ പറഞ്ഞു.. അവൾ വന്ന് അതിൽ ഇരുന്നു... "ഇതെന്താ??" "പഴംപൊരി.. കഴിക്ക്..." അവൾ അവന് നേരെ പ്ലേറ്റ് നീട്ടി...

അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അതിൽ നിന്ന് ഒന്നെടുത്തു.. വീണ്ടും ഒരു മിനിറ്റ് അതിലേക്ക് നോക്കി.. അവളെ നോക്കി കഷ്ടപ്പെട്ട് ചിരിച്ചു.. തന്നെ തന്നെ നോക്കിയിരിക്കുന്ന മിഴിയെ കണ്ട് അവൻ അത് വായിലേക്ക് വയ്ക്കാൻ പോവുമ്പോഴേക്കും അവൾ അവന്റെ കയ്യിൽ പിടിച്ചു.. "ഇഷ്ടമില്ലെങ്കിൽ വേണ്ട.. ഇത് അൺഹൈജീൻ അല്ല.. അമ്മ ഉണ്ടാക്കിയതാ.. പിന്നെ അല്പം ഓയിലി തന്നെയാ.. മന്ത്‌ലി വൺസ് കഴിക്കുന്നത് കൊണ്ടൊന്നും കുഴപ്പമില്ല.. ടേസ്റ്റ് അറിയില്ലെങ്കിൽ ജസ്റ്റ്‌ ഒരു ബൈറ്റ് കഴിച്ച് നോക്കു... ഇഷ്ടമില്ലെങ്കിൽ പിന്നെ കഴിക്കണ്ട.. അവൻ തലയാട്ടി കൊണ്ട് ഒരു പീസ് കഴിച്ചു.. എന്തോ അവനത് ഇഷ്ട്ടമായി.. "Nice partner..." "എന്തും ഇഷ്ട്ടപെട്ടു കഴിച്ചാലെ അതിന്റെ ടേസ്റ്റ് അറിയൂ.. എനിക്കിത് ഇഷ്ട്ടമല്ല, സെറ്റാവില്ല എന്ന് കരുതി എന്ത് കഴിച്ചാലും അതിന്റെ രുചി അറിയില്ല.." അവൻ അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി രണ്ടും കഴിച്ചു.. "കഴിച്ചാൽ മാത്രം പോരാ, ഉണ്ടാക്കി തന്നവരോട് ഇടക്കൊക്കെ നന്ദിയും പറയാം..." "അത് വേണോ...." "വേണം.. എഴുന്നേറ്റേ...." "വേണ്ട partner.. ഞാൻ.. ഞാനെങ്ങനെയാ...." "പഴംപൊരി നന്നായിരുന്നു.. Thanks... അത്രേം മതി.. വാ..." "Partner പ്ലീസ്... I can't..." "Ok... അത് വേണ്ട.. പകരം വേറൊരു കാര്യം ചെയ്യാമോ...?" "Sure... വേറെ എന്താണെങ്കിലും ഓക്കേ..."

"വാക്ക് മാറില്ലലോ...?" "ബദ്രിനാഥിന് ഒരു വാക്കേ ഉള്ളൂ... മാറില്ല.." അവൾ വിജയ ചിരിയോടെ അവന് മുന്നിൽ വന്ന് കൈ കെട്ടി നിന്നു.. കണ്ണുകൾ അവന്റെ ഷോൾഡറിനു മുകളിലൂടെ ഷെൽഫിൽ അടുക്കിവച്ച ലിക്കർ ബോട്ടിലുകളിലേക്ക് പോയി.. അവനും നെറ്റി ചുളിച്ച് തിരിഞ്ഞു നോക്കി.. "Partner........." അവൻ ദയനീയമായി അവളെ നോക്കി വിളിച്ചു.. ഒരോ ബോട്ടിലായി വാഷ്ബേസിനിലേക്ക് അവൻ തന്നെ ഒഴിച്ചു.. ഓരോ കുപ്പിയുടെ അടപ്പ് പൊട്ടിക്കുമ്പോഴും അവൻ മുഖം വീർപ്പിച്ചു വച്ചിരുന്നു.. ഒരോ ബോട്ടിൽ ഒഴിച്ചുകൊണ്ടിരിക്കുമ്പോഴും അവൻ അവളെ ദയനീയമായി നോക്കും.. അവൾ കണ്ണുകൊണ്ട് വാഷ്ബേസിനിലേക്ക് കാണിച്ചു കൊടുക്കും... അവൻ വീണ്ടും അതിലേക്കൊഴിക്കും. ലാസ്റ്റ് ബോട്ടിലും തീർന്നപ്പോൾ അവൻ മിഴിയെ നോക്കി.. അവൾ അവനോട് ചേർന്നു നിന്നു.. അവന്റെ കോളറിൽ പിടിച്ചു വലിച്ച് മുഖം അവൾക്കടുത്തേക്ക് കൊണ്ട് വന്നു..

"ഒരു ദിവസം കൊണ്ട് നിർത്താൻ കഴിയില്ല എന്ന് എനിക്കും അറിയാം... പുറത്തു നിന്ന് കുടിക്കുമെന്നും അറിയാം.. എന്നാലും നേരവും കാലവും നോക്കാതെയുള്ള കുടി കുറയുമല്ലോന്ന് കരുതിയിട്ടാ.. ഇനി വീട്ടിൽ വച്ച് വേണ്ട... ഓക്കേ partner? പറ്റുമെങ്കിൽ പുറത്തിന്നുള്ളതും കുറയ്ക്ക്...." അവൻ ഇരുകൈകളും അവളെ വട്ടം ചുറ്റി പിടിച്ചു. "കുറയ്ക്കാൻ പറ്റാതെയൊന്നുമില്ല... I can... But partner.. You know onething.. If we want to give up one, we need something more intoxicating than that... By the way... That's you💜 (ഒന്ന് ഉപേക്ഷിക്കണമെങ്കിൽ നമുക്ക് അതിനേക്കാൾ ലഹരി ഉള്ള മറ്റെന്തെങ്കിലും വേണം... ആ ലഹരി നീയാണ് പാർട്ണർ.... ) അവൾ തന്നിലേക്കടുക്കുന്ന അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി പതിയെ കണ്ണുകളടച്ചു... അവൻ അവളുടെ അധരങ്ങളിൽ ആഴ്ന്നിറങ്ങി... എന്നിലെ ലഹരി എന്നും നിനക്ക് സ്വന്തമാണ്....💜 അവളുടെ ഹൃദയം മന്ത്രിച്ചു...💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story