മിഴിയിൽ: ഭാഗം 18

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

 അവൻ ആ അധരങ്ങളിൽ ആഴ്ന്നിറങ്ങി.. ശ്വാസം വിലങ്ങിയപ്പോൾ അവൾ തന്നെ അവനെ തള്ളി മാറ്റി പുറത്തേക്ക് നടന്നു.. അവൻ വാഷ് റൂമിൽ നിന്നും ഇറങ്ങും മുന്നേ അവൾ താഴേക്കോടി.. "അവൻ കഴിച്ചോ മോളെ...?" എങ്ങോട്ടോ നോക്കി ചിരിച്ചു കൊണ്ടിരുന്ന അവൾ പെട്ടെന്ന് കമ്പനിയമ്മയുടെ ചോദ്യം കേട്ട് ഞെട്ടി അവരുടെ മുഖത്തേക്ക് നോക്കി.. "ഏഹ്... ആഹ്... കഴിച്ചു..." "അത് കൊള്ളാലോ... എന്നിട്ട് എന്ത് പറഞ്ഞു...?" "നന്നായിട്ടുണ്ടെന്ന് പറഞ്ഞു..." "ശരിക്കും???" അവരുടെ കണ്ണുകൾ വിടർന്നു.. "അതെന്നെ...." കബനിയമ്മ ഹൃദ്യമായി ചിരിച്ചു.. അവൾ അമ്മയുടെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് മുറിയിലേക്ക് നടന്നു.. ഡിന്നർ കഴിക്കാനും ബദ്രി അവരോടൊപ്പം ഇരുന്നു... അവന്റെ മാറ്റം റാമിലും കബനിയിലും വല്ലാത്ത സന്തോഷം ഉണ്ടാക്കി... അധികം ഒന്നും സംസാരിക്കുന്നില്ല എങ്കിലും അവരോടൊപ്പം സമയം ചിലവഴിക്കുന്നത് തന്നെ അവർക്ക് വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു... ദിവസങ്ങൾ കടന്നു പോയി.. അവരുടെ പ്രണയവും.. ഒരേ വീട്ടിൽ നിന്നുകൊണ്ട് പരസ്പരം പറയാതെ അനുഭവിക്കുന്ന പ്രണയം.... ജീവിതത്തിൽ ഇന്ന് വരെ അറിയാത്ത വികാരത്തിന്റെ അനുഭൂതിയിലായിരുന്നു മിഴി..

അവന്റെ സ്പർശങ്ങളും നോട്ടവും ചിരിയും എല്ലാം അവൾക്ക് ഒത്തിരി സന്തോഷം നൽകി.. ജീവിതം ഒരുപാട് മാറി എന്ന് തോന്നിയ ദിവസങ്ങൾ.. എല്ലാ സന്തോഷങ്ങളും അവസാനിക്കാൻ പോവുകയാണെന്നറിയാതെ അവൾ അന്നും ബദ്രിയോടൊപ്പം ഓഫീസിലേക്ക് പോയി.. _____💜 "Partner.. ഉച്ചക്കൊരു മീറ്റിംഗ് ഉണ്ട്.. താൻ വരുന്നുണ്ടോ.. Hotel merdain ൽ വച്ചാ." "No way...... ഇന്നലെത്തെ വർക്ക്‌ ഫുൾ പെൻഡിങാ.. അത് ഇന്നെങ്കിലും തീർക്കണം... നാളെ പ്രസന്റ് ചെയ്യാനുള്ളതാ ...." "ഓക്കേ.. You carryon..... I'll manage..." അവൻ അത് പറഞ്ഞതും അവൾ വീണ്ടും സിസ്റ്റത്തിലേക്ക് കണ്ണു കൊണ്ടുപോയി... അവൻ അവളെ തന്നെ നോക്കിയിരുന്നു.. ആദ്യമായി കാണുന്ന പോലെ... ഒരു സൽവാറായിരുന്നു അവളുടെ വേഷം.. Simply cute... സിസ്റ്റത്തിൽ നോക്കി എന്തൊക്കെയോ പേപ്പറിൽ നോട്ട് ചെയ്യുന്നുണ്ട്.. തെറ്റുമ്പോൾ കയ്യിൽ പിടിച്ച പെൻ കൊണ്ട് തന്നെ സ്വയം തലയ്ക്കടിച്ച് അത് കറക്ഷൻ ചെയ്യുന്നുണ്ട്.. കുറേനേരം സിസ്റ്റത്തിലേക്ക് തന്നെ നോക്കുമ്പോൾ ആ പെൻ അറിയാതെ അവളുടെ ചുണ്ടിലേക്കും പോകുന്നുണ്ട്.. അവൻ ആ ചുണ്ടിലേക്ക് നോക്കി നിന്നു. ലൈറ്റ് പിങ്ക് നിറത്തിലുള്ള മൃദുലമായ ദളങ്ങൾ... അവൾ ഇടക്ക് പല്ല് കൊണ്ട് ചുണ്ടിൽ കടിച്ചു വിടുന്നുണ്ട്..

ഇനിയും നോക്കി നിന്നാൽ ശരിയാവില്ല എന്ന് കരുതി ബദ്രി വേഗം കണ്ണുകൾ മാറ്റി മുന്നിലിരിക്കുന്ന ഫയലിലേക്ക്.. വീണ്ടും കണ്ണുകൾ ചതിക്കുന്നു.. അവളിലേക്ക് എന്തോ ആകർഷിക്കുന്ന പോലെ.. അവന്റെ കണ്ണുകൾ വാളിൽ തൂങ്ങുന്ന ക്ലോക്കിലേക്ക് പോയി.. 12.30 കഴിഞ്ഞു... ഇപ്പൊ ലഞ്ച് ബ്രേക്ക്‌ ആകും.. അവൾ കഴിച്ചു വരുമ്പോഴേക്കും തനിക്ക് മീറ്റിങ്ങിന് പോകേണ്ട സമയവും ആകും... അവന്റെ ഉള്ളിൽ പലതരം ചിന്തകൾ കടന്നുകൂടി... അവളെയും കൂടെ കൂടിയാലോ എന്നും ചിന്തിച്ചു.. തലപുകച്ചിരുന്ന് വർക്ക് കമ്പ്ലീറ്റ് ചെയ്യുന്നവളെ കണ്ടപ്പോൾ നിർബന്ധിക്കാൻ തോന്നിയില്ല.. അവൻ ഉടൻതന്നെ സീറ്റിൽ നിന്നും എഴുന്നേറ്റു... അവൾ തിരിഞ്ഞു നോക്കുമ്പോഴേക്കും കയ്യിലെ പെൻ വാങ്ങി ടേബിളിലേക്കിട്ട് അരയിലൂടെ ഇരുകയ്യാലും ചുറ്റി വരിഞ്ഞ് അവളുടെ കഴുത്തിൽ ചുണ്ട് ചേർത്തു.. ഓഫീസിൽ വച്ച് ആദ്യമായായിരുന്നു ഇങ്ങനെ ഒരു അനുഭവം. അതുകൊണ്ട് തന്നെ അവൾ ഞെട്ടി പോയിരുന്നു.. കഴുത്തിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ അവൾ ഇറുക്കി കണ്ണുകൾ ചിമ്മി. അവന്റെ ചുണ്ടുകൾ അവിടെനിന്നും ഇഴഞ്ഞു താഴോട്ടിറങ്ങി.. അവളുടെ മാറിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൻ മുഖമുയർത്തി.. അവളാണെങ്കിൽ ആ ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല..

"സോറി partner..." അവന്റെ ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറക്കാനായുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെതിൽ പതിഞ്ഞിരുന്നു.. മൃദുവായ ദീർഘചുംബനം.. ഒട്ടും നോവിക്കാതെ അവൻ ആ അധരത്തെ നുണഞ്ഞു.. അവൾ അവന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചു... അവളുടെ വിറക്കുന്ന ശരീരത്തെ അവൻ വീണ്ടും തന്നോട് ചേർത്തി നിർത്തി.. അവളെ ഇടുപ്പിൽ മുറുകെ പിടിച്ചുയർത്തി.. കാലുകൾ നിലത്തു നിന്നുയർന്നപ്പോഴും അധരങ്ങൾ വേർപെടുത്തിയില്ല.. അവളുടെ കൈകൾ അവന്റെ കഴുത്തിനു ചുറ്റും വലയം ചെയ്തു.. അല്പസമയത്തിന് ശേഷം അവൻ അവളിൽ നിന്നും മുഖമടർത്തി.. ആ പിങ്ക് ചുണ്ടുകളിൽ ചുവപ്പ് പടർന്നിരിക്കുന്നു.. അവൾ പതിയെ കണ്ണ് തുറന്നു.. അവൻ അവളെ നിലത്തേക്ക് നിർത്തി.. ഇടുപ്പിലുള്ള കൈകൾ വേർപെടുത്തിയില്ല.. "സോറി പാർട്ണർ.. I know... this is not a right place.. But.... I felt like I needed these lips now..." പറയുന്നതിനോടൊപ്പം അവന്റെ കൈകൾ അവളുടെ ചുണ്ടിൽ തഴുകിക്കൊണ്ടിരുന്നു.. അവൾ ഒന്നും മിണ്ടിയില്ല... മുഖം മുഴുവൻ ചുവന്നു തുടുത്തിരുന്നു.. അവൻ ആ മുഖം കയ്യിലെടുത്ത് നെറ്റിയിൽ ചുംബിച്ചു... അപ്പോഴേക്കും ഫോൺ റിങ് ചെയ്യുന്നത് കണ്ട് മിഴി അതിലേക്ക് നോക്കി.. വേദികയായിരുന്നു..അതും മിസ്സ്ഡ് കാൾ...

കഴിക്കാൻ വരാനുള്ള സിഗ്നലാണ്... അത് മനസ്സിലായതും ബദ്രി അവളിൽ നിന്നുമുള്ള പിടുത്തം വിട്ട് മാറിനിന്നു.. അവൾ ചിരിയോടെ ഫോണും എടുത്ത് പുറത്തേക്കിറങ്ങി... അവൻ മീറ്റിംഗിന് വേണ്ട ഫയൽസ് എല്ലാം ചെക്ക് ചെയ്ത് ഡ്രൈവറെ വിളിച്ച് കാറിൽ കൊണ്ട് വെയ്പ്പിച്ചു.. അവന് വീണ്ടും മിഴിയെ കാണാൻ തോന്നി.. അവൾ കഴിക്കുകയായിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് ഡിസ്റ്റർബ് ചെയ്യണ്ട എന്നാലോചിച്ച് അവൻ നേരെ താഴേക്ക് പോയി.. കാറിൽ ഇരിക്കുമ്പോഴും ഹൃദയം നിയന്ത്രിതാതീതമായി മിടിക്കുന്നുണ്ടായിരുന്നു.. എന്തോ ആപത്ത് സംഭവിക്കാൻ പോവുന്നു എന്ന് മനസ്സ് പറയും പോലെ.. ഉള്ളിൽ മിഴിയുടെ ചിരിച്ച മുഖം നിറവോടെ തെളിഞ്ഞു... ഫോണെടുത്ത് അവൾക്ക് കാൾ ചെയ്തു.. "എന്താ partner.. ഇറങ്ങിയില്ലേ..??" അവളുടെ ശബ്ദം കേട്ടതും അവന് എന്തോ ഒരാശ്വാസം തോന്നി.. "ഇറങ്ങി... തന്റെ ശബ്ദം കേൾക്കാൻ തോന്നി.. ഇന്ന് വൈകാൻ നിക്കണ്ട.. 5'o ക്ലോക്ക് ആകുമ്പോഴേക്കും ഡ്രൈവറിനെ വിളിച്ച് വരാൻ പറ... ഒക്കെ?" "മ്മ്.. ശരി .." "Take care....." ഫോൺ കട്ട് ചെയ്തിട്ടും അവൾ ചിന്തയിലായിരുന്നു.. എന്തുപറ്റി പതിവില്ലാത്ത കേറിങ്? "എന്താടോ?" ധ്യാൻ ചോദിച്ചപ്പോൾ അവൾ ഒന്നുമില്ല എന്ന് തലയാട്ടി ഫോൺ അവിടെവെച്ച് കൈകഴുകാൻ പോയി..

അപ്പോഴേക്കും വേദികയും വാഷ്റൂമിലേക്ക് വന്നു.. വേദികയോട് പറഞ്ഞ് അവൾ മുകളിലേക്ക് പോയി.. ബാക്കിയുള്ള വർക്ക് കൂടെ കംപ്ലീറ്റ് ചെയ്ത് പെൻഡ്രൈവിൽ ആക്കി അത് ലോക്കർ റൂമിൽ വയ്ക്കാനായി അവൾ കേബിനിൽ നിന്നും പുറത്തേക്കിറങ്ങി.. അതേ ഫ്ലോറിൽ തന്നെ ഏറ്റവും അറ്റത്തായാണ് ലോക്കർ റൂം.. ധ്യാനിന്റെ ക്യാബിനും കഴിഞ്ഞ് കുറച്ച് കൂടെ മുന്നോട്ട് പോയാൽ മീറ്റിംഗ് റൂം.. അതിനപ്പുറത്തു cctv മൈന്റനൻസ് റൂം, അതിനപ്പുറത്തു ചെറിയൊരു സ്റ്റോറൂം, അതിനപ്പുറത്തായാണ് ലോക്കർ റൂം.. അവൾ കയ്യിലുള്ള കീ ഉപയോഗിച്ച് ഡോർ തുറന്നു, ഒരു ഹാൾ പോലെയുള്ള മുറിയിൽ നിന്നും വീണ്ടും ഒരു ഡോർ ഉണ്ട്.. അതേ കീ സെറ്റിൽ ഉള്ള വേറെ ഒരു കീ ഉപയോഗിച്ച് ആ ഡോറും തുറന്നു അതൊരു ചെറിയ മുറിയാണ്... അതിലുള്ള ലോക്കറിന്റെ പിൻ പ്രെസ്സ് ചെയ്ത് പെൻഡ്രൈവ് അതിനുള്ളിൽ വച്ച് ലോക്കർ ക്ലോസ് ചെയ്യുമ്പോഴാണ് ആരോ പുറത്തെ ഡോർ അടക്കുന്ന പോലെ ശബ്ദം കേട്ടത്.. അവൾ തിരിഞ്ഞു നോക്കുമ്പോഴേക്കും അവളുടെ തലയിൽ എന്തോ ശക്തമായി അടിച്ചു.. കയ്യിലെ കീ തെറിച്ചു പോയി. തലയാകെ ഒരു തരിപ്പ്... അവൾ കണ്ണുകൾ ഇറുകെ ചിമ്മി.. കൺപീലിയിൽ ഭാരം തോന്നി അവൾ ആ വേദനയിലും കണ്ണുകൾ വലിച്ച് തുറന്നു..

കൺപീലിയിൽ നിന്നും കൊഴുത്ത രക്തത്തുള്ളികൾ ഇറ്റു വീഴുന്നു.. കലങ്ങിയ കണ്ണിലൂടെ അവൾ കണ്ടു തന്റെ അടുത്തേക്ക് വരുന്ന അതേ കറുത്ത രൂപത്തെ.. ആ കാഴ്ച്ച മനസിലേക്ക് കൊണ്ട് വരുമ്പോഴേക്കും അവൾക്ക് നേരെ അയാൾ എന്തോ ഒന്ന് ആഞ്ഞു വീശി.. അവൾ ഊക്കോടെ നിലത്തേക്ക് പതിച്ചു... കണ്ണുകൾ അടക്കുമ്പോൾ തലയിലൂടെ ഒഴുകി പരന്ന രക്തം മാത്രമായിരുന്നു ആ മിഴികളിൽ.. ______💜 മീറ്റിംഗ് കഴിയുമ്പോഴേക്കും അഞ്ചുമണി കഴിഞ്ഞിരുന്നു.. അവൻ വേഗം ഫോണെടുത്ത് മിഴിയുടെ ഫോണിലേക്ക് ട്രൈ ചെയ്തു.. രണ്ടുതവണ റിങ് ചെയ്ത് തീരാറാകുമ്പോഴേക്കും ആരോ കാൾ അറ്റൻഡ് ചെയ്തു "സർ..ഇത് റീസെപ്ഷനിന്നാണ്... മാഡം ഫുഡ്‌ കോർണറിൽ ഫോൺ വച്ച് മറന്നുവെന്ന് തോന്നുന്നു. പോകുമ്പോൾ കൊടുക്കാമെന്നു കരുതി ഇവിടെ വച്ചു...' "മിഴി ഇറങ്ങിയില്ലേ..." "No സർ..." "ഡ്രൈവർ വന്നിട്ടുണ്ടോ...?" "No sir.... " "Ok...." അവൻ ആ കോൾ കട്ട് ചെയ്ത് അവന്റെ ക്യാബിനിൽ ഉള്ള ലാൻഡ് ലൈനിലേക്ക് ഡയൽ ചെയ്തു.. ആരും കാൾ അറ്റൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല.. അവന് വല്ലാത്ത ടെൻഷൻ തോന്നി.. വേഗം കാറിൽ കയറി ഓഫീസിലേക്ക് വിട്ടു.. അവിടെ എത്തിയതും കാറിൽ നിന്നും ഇറങ്ങി അകത്തേക്കോടി..

എല്ലാവരും ഡ്യൂട്ടി ടൈം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന തിരക്കിലായിരുന്നു.. ആരെയും നോക്കാതെ സ്റ്റെപ്പിലൂടെ തന്നെ അവൻ മുകളിലേക്ക് ഓടി കയറി.. ക്യാബിൻ തുറക്കുമ്പോൾ അകത്ത് ആരുമുണ്ടായിരുന്നില്ല.. ടേബിളിന് മുകളിൽ വച്ച അവളുടെ ബാഗ് അവൻ ശ്രദ്ധിച്ചു.. നേരെ ധ്യാനിന്റെ കാബിനിലേക്ക് കയറി.. പെട്ടെന്ന് ഡോർ തുറന്ന് കയറി വരുന്ന ബദ്രിയെ കണ്ട് അവൻ ഒന്ന് പതറി.. അവൻ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു... "എന്താ സാർ..." "മിഴി.. മിഴിയെ കണ്ടോ??" "No സാർ.. ഫുഡ്‌ കഴിച്ച് വർക്ക്‌ ബാക്കിയുണ്ടെന്ന് പറഞ് നേരത്തെ ക്യാബിനിലേക്ക് പോയി. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ സർ.." "No.. താൻ പൊയ്ക്കോ..." അവൻ വേഗം അവിടെ നിന്നും ഇറങ്ങി സ്വന്തം ക്യാബിനിലേക്ക് പോയി.. അവിടെ നിന്നും എഞ്ചിനീയറിംഗ് ഹെഡ് പ്രസാദിന്റെ സെക്ഷനിലേക്ക് വിളിച്ച് വേദികയെ കണക്ട് ചെയ്തു... അവളും ഇറങ്ങാൻ നിൽക്കുകയായിരുന്നു.. ധ്യാൻ പറഞ്ഞ അതേ മറുപടി തന്നെയാണ് വേദികയും പറഞ്ഞത്.. ബദ്രിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ടെൻഷൻ കൊണ്ട് ശരീരം തളരുന്ന പോലെ.. എന്തോ ആപത്ത് സംഭവിച്ചു എന്ന് മനസ്സ് പറയുന്നു... ബദ്രി അവശതയോടെ സീറ്റിലേക്കിരുന്നു... അവന്റെ കണ്ണ് സിസ്റ്റത്തിലേക്ക് പോയി..

കണക്ട് ചെയ്തു വെച്ച പെൻഡ്രൈവ് അവിടെ ഇല്ല എന്ന് കണ്ടതും അവന്റെ മനസ്സിൽ ലോക്കർ റൂം കടന്നുവന്നു.. വേഗം തന്നെ ടേബിളിലെ ഡ്രോ വലിച്ച് ലോക്കർ റൂമിലേ കീ അവിടെ ഉണ്ടോ എന്ന് നോക്കി... ഇല്ല എന്ന് കണ്ടതും അവൻ ഉടൻതന്നെ ക്യാബിനിൽ നിന്നും പുറത്തിറങ്ങി ആ കോറിഡോറിലൂടെ മുന്നോട്ടോടി.. ആ ഫ്ലോറിൽ ആരുമുണ്ടായിരുന്നില്ല.. എല്ലാ റൂമും ലോക്ക് ആയിരുന്നു.. ധ്യാനടക്കം എല്ലാരും ഇറങ്ങിയിരുന്നു... അന്നാദ്യമായി അവൻ മനസ്സ് കൊണ്ട് ദൈവത്തെ വിളിച്ചു.. അവൾക്കാപത്തൊന്നും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ ലോക്കർ റൂമിന്റെ ഡോർ തുറന്നു... വെള്ള ടൈലിൽ പതിച്ച രക്തക്കറ പുരണ്ട ചെരുപ്പിന്റെ അടയാളം അവനെ തളർത്തി.. വിറച്ച കാലടികളോടെ അകത്തേക്ക് നടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... അകത്തേ റൂമിലെ ചാരിവച്ച ഡോർ തുറന്നതും അവൻ തറഞ്ഞു നിന്നു.. "മ്..... മി... മിഴീ........... ആആആആആആആആആ................"

നിലത്തേക്കിരുന്ന് അവൻ അലറികരഞ്ഞു... രക്തത്തിൽ കുളിച്ച് കിടക്കുന്ന അവളെ മടിയിലേക്ക് കിടത്തി.. അവന് വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... ചങ്ക് പൊട്ടി പോകും പോലെ.. ശ്വാസമെടുക്കാൻ പോലും കിട്ടാതെ... അവന്റെ കണ്ണുനീർ അവളുടെ മിഴികളിലേക്കു പതിച്ചു... അവൾ പതിയെ കണ്ണുകൾ വലിച്ച് തുറന്നു... വെള്ളത്തിനോടൊപ്പം കണ്ണിനുള്ളിൽ രക്തവും പടർന്നു.. അവളുടെ കണ്ണിലെ ചലനം മാത്രം മതിയായിരുന്നു അവന്.. അവൻ അവളെ നെഞ്ചോട് ചേർത്ത് പൊട്ടികരഞ്ഞു.. അവൾ വേദന കൊണ്ട് ഞെരങ്ങി... അവൻ വേഗം അവളെ നിലത്തേക്ക് കിടത്തി... അർദ്ധനഗ്നയായി കിടക്കുന്ന അവളെ, ദൂരെ കിടക്കുന്ന സൽവാറിന്റെ ദുപ്പട്ടയെടുത്തു പൊതിഞ്ഞ് കൈകളിൽ കോരിയെടുത്ത് പുറത്തേക്കോടി.. അവളുടെ കൈകൾ പതിയെ ഉയർന്നു വന്നു.. അവന്റെ കവിളിൽ ഒന്ന് തഴുകി... അവന്റെ കവിളിൽ ചുവപ്പ് പടർന്നു.. അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു പോയി..💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story