മിഴിയിൽ: ഭാഗം 19

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

 നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് അവൻ സ്‌ട്രച്ചറിനു പിന്നാലെ ഓടി.. ക്യാഷ്വാലിറ്റിയിൽ നിന്നും ഉടനെ തന്നെ icu വിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. ഡ്യൂട്ടി ഡോക്ടറും കൂടെ തന്നെ 2 ലേഡി ഡോക്ടർസും അകത്തേക്ക് കയറി.. അവൻ തളർന്ന് അവിടെയുള്ള ചെയറിലേക്കിരുന്നു.. ഉള്ളം കൈ മുഴുവൻ അവളുടെ ചോര പടർന്നിരിക്കുന്നു.. ആ കൈകൊണ്ടു തന്നെ അവൻ സ്വയം തലക്കടിച്ചു കൊണ്ട് അലറി കരഞ്ഞു... കണ്ണുകൾ തോരുന്നുണ്ടായിരുന്നില്ല.. അവളെ തനിച്ചാക്കി പോവാൻ തോന്നിയ നിമിഷത്തെ പ്രാകിയും സ്വയം കുറ്റപ്പെടുത്തിയും അവൻ കണ്ണുകളടച്ച് ചെയറിൽ ചാരി ഇരുന്നു.. എന്തൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരല്പം ജീവൻ മാത്രം ബാക്കി തന്നേക്കണേ എന്ന് അവൻ കൈ രണ്ടും ചേർത്ത് പിടിച്ച് മുകളിലേക്ക് നോക്കി കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു... അവന്റെ മനസ്സിലേക്ക് ഒരു 15 വയസ്സുകാരൻ കടന്നു വന്നു... അമ്മ മരിച്ചു എന്നറിഞ്ഞപ്പോൾ കരഞ്ഞ ആ കുട്ടി.. അതേ.. അതിനുശേഷം ഇതുവരെ താൻ ഒന്നിനുവേണ്ടിയും ഇങ്ങനെ കരഞ്ഞിട്ടില്ല... ആർക്കുവേണ്ടിയും വേദനിച്ചിട്ടില്ല.. സമയം കടന്നു പോവുന്നില്ല എന്ന് തോന്നി അവന്.. ഘടികാരങ്ങളെല്ലാം നിശ്ചലമായോ..? അവൻ ചുറ്റും നോക്കി.. ഇല്ല.. എല്ലാവരും നടക്കുന്നുണ്ട്.

അവരുടേതായ കാര്യങ്ങളിൽ തിരക്കിലാണ്. തന്റെ ലോകമാണ് നിശ്ചലമായത്.. തന്റെ സന്തോഷങ്ങളാണ്, സ്വപ്നങ്ങളാണ് നിശ്ചലമായത്.. ഇല്ല... അവൾ തിരിച്ചു വരും.. എന്നെ ഇട്ടിട്ട് പോവാൻ പറ്റോ... വെറും partner അല്ല.. My life partner... അവൻ വീണ്ടും നിറഞ്ഞ കണ്ണുകളെ തുടച്ചു.. അപ്പോഴേക്കും icu വിനുള്ളിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നു.. അവൻ വേഗം ചെയറിൽ നിന്നും എഴുന്നേറ്റു.. "Mr. ബദ്രിനാഥ്‌ അല്ലെ..." അവൻ വെപ്രാളത്തോടെ തലകുലുക്കി.. "സാർ ക്യാബിനിലേക്ക് വരൂ..." ഡോക്ടർ മുന്നിൽ നടന്നു അവൻ അയാൾക്ക് പിറകെയും.. "ഡോ.. ഡോക്ടർ.. എന്റെ മിഴി.. അവൾക്ക്...." "സാർ ഇരിക്കു..." അവന് അതിനൊന്നുമുള്ള ക്ഷമയുണ്ടായിരുന്നില്ല... അത് അവന്റെ പ്രവർത്തികളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു... ഡോക്ടർ ഒരുവിധം പറഞ്ഞ് അവനെ ഇരുത്തിച്ചു.. "സാർ..ടെൻഷൻ ആവണ്ട.. ക്രിട്ടിക്കൽ സിറ്റുവേഷൻ മറികടന്നു.. Now, she is ഫൈൻ.." ഡോക്ടറിനെ വാക്കുകൾ അവനിൽ ഒരു കുളിരു പടർത്തി... "But This is a rarest case.." അവൻ അത് മനസ്സിലാകാത്ത വിധം നെറ്റിചുളിച്ചു.. "സാർ.. ആ കുട്ടിയെ കൊണ്ടുവന്നപ്പോൾ ഞങ്ങൾ കരുതി ഇതൊരു റേപ്പ് കേസ് ആയിരിക്കുമെന്ന്.. But.. She has not been Raped...

ആ കുട്ടിയുടെ വസ്ത്രങ്ങളെല്ലാം കീറി പറഞ്ഞിരുന്നു... അതുകൊണ്ടുതന്നെ പരിശോധനയ്ക്ക് വേണ്ടി സ്പെഷ്യൽ ലേഡി ഡോക്ടർസ് ഉണ്ടായിരുന്നു.. ആരോ മനപ്പൂർവം വേദനിപ്പിക്കാൻ ചെയ്തപോലെ .. ശരീരത്തിൽ എല്ലാം എന്തോ കൂർത്ത അയേൺ റോഡ് കൊണ്ട് മുറിവാക്കിയിട്ടുണ്ട്.. തലയിൽ രണ്ട് അടി കിട്ടിയിട്ടുണ്ട്.. അത് എന്തോ മരത്തിന്റെ വസ്തു ഉപയോഗിച്ചാണ്.. Which means, വന്ന ആൾക്ക് ഈ കുട്ടി മരിക്കണം എന്ന് ആഗ്രഹമില്ലായിരുന്നു.. വേദനിപ്പിക്കുക എന്നത് മാത്രമായിരുന്നു ആവശ്യം എന്ന് തോന്നുന്നു.. പിന്നെ വസ്ത്രങ്ങളൊക്കെ എന്തിനാ കീറിയത് എന്നറിയില്ല.. May be rape attempt ആയിരിക്കാം.. ആരെങ്കിലും വന്നത് കൊണ്ട് നടക്കാഞ്ഞതാവാം... But... നമുക്ക് വരുന്ന ടാസ്ക് എന്താണെന്നുവെച്ചാൽ ബോധം വന്നു കഴിഞ്ഞ് ആ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് ആ കുട്ടിയെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ നമ്മളെക്കൊണ്ട് സാധിക്കുമോ എന്നുള്ളതാണ്... Anyways, she is ok now.. ഞങ്ങളെന്തു വേണം.? പോലീസിന് ഇൻഫോം ചെയ്യട്ടെ..." "No ഡോക്ടർ.. അവളെ ഉപദ്രവിച്ചവരെ ഞാൻ കണ്ടെത്തിക്കോളാം.. അവൾ അനുഭവിച്ച വേദന അവരും അറിയണ്ടേ... Please ഡോക്ടർ..." "It's okey sir.. I'll manage..." അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ..

" വേദനിപ്പിക്കുക എന്നത് മാത്രമാണ് ആവശ്യം... " ഡോക്ടർ പറഞ്ഞതിൽനിന്നും ആ വാക്കുകൾ മാത്രം അവന്റെ കാതിൽ വീണ്ടും വീണ്ടും കേട്ടു കൊണ്ടിരുന്നു.. അവളെ വേദനിപ്പിക്കാനല്ല, അവൾക്ക് മുറിവുണ്ടാവുമ്പോൾ അവളെക്കാളേറെ വേദനിക്കുന്നത് എനിക്കാണ്.. എന്നെ വേദനിപ്പിക്കാനാണ്... അവനെ ചിന്തകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് അവന്റെ ഫോൺ റിങ് ചെയ്തു.. അഞ്ചക്കമുള്ള നമ്പർ കണ്ട് അവൻ സംശയത്തോടെ അറ്റന്റ് ചെയ്തു.. "ഹലോ മിസ്റ്റർ ബദ്രിനാഥ്.. ഒരുപാട് ഭയന്നല്ലേ...? ഞാൻ കണ്ടു.. നീ കരയുന്നത്.. ചങ്കു തകർന്ന് കരയുന്നത്.. എനിക്കിപ്പോ വല്ലാത്ത സന്തോഷം തോന്നുന്നു.. കാമുകിയുടെ കന്യകാത്വം നഷ്ട്ടമായോ എന്ന സങ്കടമായിരുന്നോ അത്..? എനിക്ക് വേണമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു... പക്ഷെ എനിക്ക് നിന്നെ വേദനിപ്പിച്ചാൽ മാത്രം മതി.. ഇപ്പൊ നീ അനുഭവിക്കുന്ന ആശ്വാസമില്ലേ.. അത് തകർക്കാൻ ഞാൻ ഇനിയും വരും.. അവൾ എഴുന്നേറ്റ് നിൽക്കുമ്പോഴേക്കും വീണ്ടും അവളിലൂടെ നിന്നെ വേദനിപ്പിക്കാൻ..." "അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടെടാ ..... മോനെ.... കൊന്ന് തള്ളിയിരിക്കും നിന്നെ..." "ഹ ഹ ഹ ഹാ.. How funny??" "ഞാൻ ആരാണെന്ന് കണ്ടെത്താൻ പോലും നിന്നെ കൊണ്ടാവില്ല.. നീ കരയാൻ പോവുന്നെ ഉള്ളൂ.. Good luck my friend..."

ആ കാൾ കട്ട്‌ ആയി.. ആ ശബ്ദം കേട്ടിട്ട് പരിചയമൊന്നും തോന്നിയില്ല.. ഒരുപാട് ശത്രുക്കളുണ്ട്.. പക്ഷെ ഇങ്ങനെ സൈക്കിക്ക് മൈൻഡ് ഉള്ള ഒരാൾ... അവൻ വീണ്ടും ചിന്തകളിൽ പെട്ടുഴറി... വേഗം തന്നെ ഫോൺ എടുത്ത് ഡയൽ ചെയ്ത് ചെവിയിലേക്ക് ചേർത്തു.. "ഹലോ വിജയ്.. I need your help.. ഞാനൊരു number സെന്റ് ചെയ്യാം അതിന്റെ ലൊക്കേഷൻ, അല്ലെങ്കിൽ സിം എടുത്ത ആളിന്റെ പേര് ഒന്നറിയണം..." അവൻ കാൾ കട്ട്‌ ചെയ്ത് number അയച്ചു കൊടുത്തു.. അതിന് ശേഷം വേഗം അർജിത്തിനെ വിളിച്ചു.. "എന്താ ബദ്രി...?" "നീ എവിടെയാ..." "ഞാൻ സൈറ്റിലുണ്ട്..." "നീ വേഗം ഓഫീസിൽ പോവണം.. ഇന്ന് ഉച്ച തൊട്ടുള്ള ഫുൾ cctv ഫൂട്ടേജ് അവിടന്ന് കളക്ട് ചെയ്യണം..quick....." "എന്താടാ എന്തെങ്കിലും പ്രോബ്ലെമുണ്ടോ...?" "ഹ്മ്മ്.. കുറച്ച്... നീ വേഗം അങ്ങോട്ട് പോയിട്ട് വിളിക്ക്.." ബദ്രി ഫോൺ കട്ട്‌ ചെയ്ത് റാമിനെ വിളിച്ച് കാര്യം പറഞ്ഞു.. കുറച്ച് നേരം കഴിയുമ്പോഴേക്കും ടെൻഷനടിച്ചു കൊണ്ട് റാമും കരച്ചിലോടെ കബനിയമ്മയും ഓടി പാഞ്ഞെത്തി.. ബദ്രി ആ സീറ്റിൽ തന്നെ ഇരിക്കുകയായിരുന്നു.. ആരാണോ ചെയ്തത് അവന്റെ ഉദ്ദേശം നടന്നു.. ഞാൻ തകർന്നു.. അവളിത്രത്തോളം തന്റെ ഭാഗമായി തീർന്നുവെന്ന് ഇപ്പോഴാണ് അവന് മനസിലായത്..

അവൻ വീണ്ടും കൈകളിലെ ചോര പാടിലേക്ക് നോക്കി.. "ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം ട്ടൊ..." നേഴ്സ് വന്ന് പറഞ്ഞതും ബദ്രി ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു.. ഗ്ലാസ്‌ ഡോർ തുറന്നു അകത്തേക്ക് കയറി.. തലയിൽ വലിയൊരു കെട്ടുണ്ട്.. കഴുത്തിലും മുഖതും അടി കൊണ്ട് പാട്... ചുണ്ട് പൊട്ടിയിരിക്കുന്നു.. മണിക്കൂറുകൾക്ക് മുമ്പ് അവൾക്ക് വേദനിക്കുമോ എന്ന ഭയത്തിൽ വളരെ മൃദുലമായി താൻ ചുംബിച്ച ചുണ്ടുകളാണ് ചതഞ്ഞിരിക്കുന്നത്.. അവൻ കണ്ണുകൾ മുറുകെ ചിമ്മി.. അവൾക്കടുത്തേക്ക് നിന്ന് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. വേദന കൊണ്ട് അവളൊന്ന് ഞെരങ്ങി.. അപ്പോഴാണ് കയ്യിലെ മുറിപ്പാട് ശ്രദ്ധിച്ചത്.. ബൂട്ട് ഇട്ട് ചവിട്ടിയത് പോലെ... തൊലി ചതഞ്ഞു പോയിരിക്കുന്നു... മനസ്സ് കൊണ്ട് അവളോടൊരായിരം വട്ടം മാപ്പ് പറഞ് അവൻ ആ നെറ്റിയിൽ ചുണ്ട് ചേർത്ത് തിരിഞ്ഞു നടന്നു.. അവൻ വരാന്തയിൽ ഇട്ട ചെയറിലേക്കിരുന്നു.. എന്തെങ്കിലും പറയുമെന്ന് കരുതി റാമും കബനിയമ്മയും നോക്കുന്നുണ്ട്.. അവന് വാക്കുകൾ പുറത്തേക്ക് വന്നില്ല... കണ്ണുകൾ വീണ്ടും ചതിച്ചു.. ഒഴുകിയിറങ്ങിയ കണ്ണുനീരിനെ അവൻ ഷർട്ട് സ്ലീവ് കൊണ്ട് തുടച്ചു തല കുനിച്ചിരുന്നു.. തലയിൽ ആരുടെയോ സ്പർശം തോന്നി അവൻ പതിയെ മുകളിലേക്ക് നോക്കി.. നിറകണ്ണുകളോടെ തലയിൽ തലോടുന്ന കബനിയെ കണ്ട് അവൻ അവരെ ചുറ്റിപിടിച്ചു കൊണ്ട് പൊട്ടികരഞ്ഞു.. കൊച്ചു കുഞ്ഞിനെ പോലെ..

വർഷങ്ങൾക്കപ്പുറം ഒരമ്മയുടെ തണലിൽ എല്ലാ സങ്കടങ്ങളും അവൻ കരഞ്ഞു തീർത്തു.. അവന്റെ ചുവന്ന മുഖം അവർ പിടിച്ചുയർത്തി.. "മതി കരഞ്ഞത്.. നിന്റെ പെണ്ണിനെയാണ് നോവിച്ചത്.. അതിന് പകരം കൊടുത്തേ മതിയാവൂ.. അവൾക്ക് വേദനിച്ചതിനേക്കാൾ ആയിരം ഇരട്ടി വേദനയോടെ വേണം അവൻ ചാവാൻ.. അതിന് നീ തളർന്നിരുന്നാൽ ശരിയാവില്ല.. അവൾക്ക് ധൈര്യം കൊടുക്കാൻ, അവളെ വേദനിപ്പിച്ചവരുടെ ജീവനെടുക്കാൻ നീ ആ പഴയ ബദ്രി ആയിരിക്കണം... ആരെയും കൂസാതെ, നിന്റെ ഇഷ്ട്ടങ്ങളും നിന്റെ തീരുമാനങ്ങളും മാത്രം നടത്തിയെടുക്കുന്ന വാശിയും ദേഷ്യവും മാത്രം കൈമുതലായുള്ള ബദ്രിനാഥ്...." കബനിയമ്മയുടെ വാക്കുകൾ അവന് നൽകിയ ബലം കുറച്ചൊന്നുമായിരുന്നില്ല.. അവൻ എഴുന്നേറ്റു നിന്നു.. "അമ്മ ഇവിടെ തന്നെ ഉണ്ടായിരിക്കണം, ഞാൻ ഇപ്പോൾ വരാം " അവൻ മറുപടിക്ക് കാക്കാതെ പോക്കറ്റിൽ നിന്നും മൊബൈലും എടുത്ത് ആ കോറിഡോറിലൂടെ നടന്നു.. അവന്റെ വായിൽ നിന്നും വന്ന അമ്മ എന്ന വാക്കിൽ തറഞ്ഞു നിൽക്കുകയായിരുന്നു കബനി.. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് ആ ചെയറിലേക്കിരുന്നു.. ഇന്നും ഇന്നലെയുമല്ല..

കഴിഞ്ഞ 13 വർഷങ്ങളായി താൻ ഈ വിളിക്ക് വേണ്ടി ആണ് കാത്തിരുന്നത്.. റാം അവർക്കരികിൽ വന്നിരുന്നു... കബനി കരഞ്ഞു കൊണ്ട് അയാളുടെ തോളിൽ ചാരിയിരുന്നു.. ആ കണ്ണീരിൽ ആനന്ദവും കലർന്നിരുന്നു.. മകനെ തിരികെ കിട്ടിയ അമ്മയുടെ ആനന്ദം..💜 ______💜 ബദ്രി അവിടെ നിന്നും നേരെ ഓഫീസിലേക്കാണ് പോയത്.. വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴേക്കും വിജയ്ന്റെ കാൾ വന്നു.. "ബദ്രി.. അത് ഒരു invalid നമ്പർ ആണ്. നിനക്ക് കാൾ വന്ന ലൊക്കേഷൻ കാണിച്ചത് ന്യൂയോർക്ക് എന്നായിരുന്നു, എനിക്ക് ഡൌട്ട് തോന്നി വീണ്ടും റിഫ്രഷ് ചെയ്തപ്പോൾ ലൊക്കേഷൻ വിയറ്റ്നാം എന്ന് കാണിക്കുന്നു.. So ആ ഓപ്ഷനും ഇല്ലാതായി.. പിന്നെ നമ്മളെ കൊണ്ട് പറ്റുന്നത് കാൾ ചെയ്ത ഫോണിന്റെ മോഡൽ ഐഡന്റിഫയ് ചെയ്യുക എന്നതാണ്, It's not a android one.. I think, ഏതെങ്കിലും പഴയ ബേസ് മോഡൽ ആയിരിക്കും.. അത് കൊണ്ട് ട്രാക്ക് ചെയ്യാൻ പറ്റില്ല.. എന്താടാ, എന്താ പ്രോബ്ലം??" "Nothing വിജയ്.. I'll call you back..." അവൻ pho കട്ട്‌ ചെയ്ത് അകത്തേക്ക് കയറുമ്പോഴേക്കും അർജിത് അവിടെ നിന്നും ഇറങ്ങി വന്നു.. നേരം ഇരുട്ടിയിരുന്നു.. ഓഫീസിൽ അവർ രണ്ടുപേരുമല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.. "ബദ്രി.. Something is happened.. ഇന്നത്തെ cctv വിഷ്വൽസ് എല്ലാം സിസ്റ്റത്തിൽ നിന്നും ക്ലിയർ ചെയ്തിരിക്കുകയാണ്.. എന്ത് പറ്റി? എന്താ പ്രോബ്ലം...?" "മിഴിയെ ആരോ ഉപദ്രവിച്ചു.. അതും നമ്മടെ ഓഫീസിൽ വച്ച്..."

"Whaaattt??? എങ്ങനെ.. അപ്പൊ നീ എവിടെ ആയിരുന്നു..??" "എനിക്ക് മീറ്റിംഗ് ഉണ്ടായിരുന്നു.. ഓഫീസിലുള്ള ആരോ തന്നെയാണ്.." "പഞ്ചിങ് ഡീറ്റെയിൽസ് നോക്കിയോ..?" അർജിത്ത് അത് പറഞ്ഞപ്പോഴാണ് ബദ്രിയും അതിനെക്കുറിച്ച് ആലോചിച്ചത്... ഓഫീസിൽ കയറാനും പുറത്തേക്കിറങ്ങാനും ഐഡന്റിറ്റി കാർഡ് സ്വയ്പ് ചെയ്യണം.. അവർ വേഗം മൈന്റനൻസ് റൂമിലേക്ക് പോയി. ഉച്ചക്ക് ശേഷമുള്ള എൻട്രീസ് ചെക്ക് ചെയ്തു.. 5 മണിക്ക് മുന്നേ ഇറങ്ങിയവരെയും.. അതിൽ നിന്നും ഒന്നും കണ്ടെത്താനായില്ല.. ബദ്രി ചെയറിലേക്ക് ചാരിയിരുന്നു.. കുറച്ച് നേരം എന്തോ ആലോചിച്ച് പതിയെ എഴുന്നേറ്റ് ലോക്കർ റൂമിലേക്ക് നടന്നു.. അവിടെയുള്ള ബൂട്സിന്റെ അടയാളം അവൻ വീണ്ടും ശ്രദ്ധിച്ചു.. ആർച്ച് ഷെയ്പ്പിൽ ഉള്ള പ്രിന്റ് ആയിരുന്നു അത്.. അകത്തേക്ക് കയറി മിഴി കിടന്നിടത്തേക്ക് നോക്കി.. അവിടെ എന്തോ തിളങ്ങുന്ന പോലെ തോന്നി അവൻ അവിടേക്ക് നോക്കി.. മിഴിയുടെ സൽവാറിൽ ഉണ്ടായിരുന്ന ഹാങ്ങിങ് ലഡ്ക്കൻ (ഡ്രെസ്സിന്റെ പിറകിൽ കെട്ടുന്ന നോട്ടിന്റെ അറ്റത്തു തൂക്കുന്ന സാധനം) ആയിരുന്നു അത്.. അവൻ അത് കയ്യിലെടുത്തു. അതിന് കുറച്ചു മാറി ഒരു സ്റ്റഡ് കൂടെ ഉണ്ടായിരുന്നു.. ചെറിയ ബ്ലാക്‌മെറ്റലിന്റെ ഒരു സ്റ്റഡ്..

അത് മിഴിയുടേതല്ല എന്ന് അവന് ഉറപ്പായിരുന്നു.. ദൈവത്തിന്റെ കയ്യൊപ്പ്... അവൻ അതെടുത്ത് പോക്കറ്റിലേക്കിട്ടു.. അവിടന്നിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.. അവിടെ നിന്നും അവൻ നേരെ മാൻഷനിലേക്ക് പോയി.. ഷവറിന് ചുവട്ടിൽ നിൽക്കുമ്പോഴും വെള്ള ടൈലിൽ തളം കെട്ടി നിന്ന അവളുടെ രക്തമായിരുന്നു മനസ്സ് നിറയെ.. കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറ്റി കാറിന്റെ കീയുമെടുത്തു നേരെ ഹോസ്പിറ്റലിലേക്ക് പോയി.. നാളെയെ റൂമിലേക്ക് മാറ്റൂ എന്നറിഞ്ഞപ്പോൾ റാമിനെയും കബനിയമ്മയെയും നിർബന്ധിച്ചു വീട്ടിലേക്കയച്ചു.. അവൻ ഒറ്റക്ക് അവിടെയിരുന്നു.. നേരം വെളുപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടി.. അവളെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സ് മുഴുവൻ.. കാലത്ത് തന്നെ മിഴിയെ റൂമിലേക്ക് മാറ്റി.. "മരുന്നിന്റെ സെഡേഷൻ ആണ്.. കുറച്ചു കഴിഞ്ഞ് ഉണരും.. അപ്പൊ വിളിച്ചാ മതി..." അവളെ തന്നെ നോക്കി നിൽക്കുന്ന ബദ്രിയോട് പറഞ്ഞ് നേഴ്സ് പുറത്തേക്കിറങ്ങി.. അവൻ ചെയർ വലിച്ച് അവൾക്കരികിലേക്കിട്ട് ഇരുന്നു.. അവളുടെ കിടപ്പ് അവന് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല..

അവളുടെ കയ്യിൽ കൈകോർത്തു പിടിച്ചു.. അവൾ വേദന കൊണ്ട് ഞെരങ്ങി . അവൻ പിടിച്ച കൈ വലിച്ചെടുത്ത് അവൾ വയറിലേക്ക് ചേർത്തു... അവൾ ഉഴിയുന്നത് കണ്ട് അവൻ പതിയെ അവളുടെ ടോപ് പൊക്കി നോക്കി. മുഴുവൻ എന്തൊക്കെയോ പാടുകൾ.. കൂർത്ത കമ്പി കൊണ്ട് കുത്തി വരഞ്ഞ പോലെ.. ചോര കല്ലിച്ചു കിടപ്പുണ്ട്.. മരുന്ന് തേച്ചിരിക്കുന്നു.. പക്ഷെ അവളുടെ വേദന മയക്കത്തിലും ചുളിയുന്ന ആ മുഖത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു.. താൻ കടിച്ചത് വേദനിച്ചു എന്ന് പറഞ്ഞ് വയറും ഉഴിഞ് പിണങ്ങി നടന്നവളെ ഓർക്കേ അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. ആ കണ്ണുനീരിൽ സങ്കടത്തേക്കാളേറെ പകയായിരുന്നു.. അവൻ പോക്കറ്റിൽ നിന്നും സ്റ്റഡ് എടുത്ത് കയ്യിൽ പിടിച്ചു.. അവന്റെ മുഖത്ത് ക്രൂരമായ ചിരി വിടർന്നു.. "പിടിക്കപെട്ടുവെന്ന് മനസിലാകും മുന്നേ തീർന്നിരിക്കും നീ.. നരകിച്ച്......."💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story