മിഴിയിൽ: ഭാഗം 2

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

സ്റ്റേഷൻ കോമ്പൗണ്ടിൽ ഒരു വൈറ്റ് ഓഡി പൊടിപറപ്പിച്ചു കൊണ്ട് വന്നു നിന്നു.. എല്ലാവരുടെയും ശ്രദ്ധ ആ കാറിലേക്കായി.. കോട്ടും സൂട്ടുമണിഞ്ഞ ഒരാൾ കാറിനു പുറകു വശത്തെ സീറ്റിൽ നിന്നും ഇറങ്ങി.. "നാഥൻ സാർ..." അഡ്വക്കേറ്റിന്റെ വായിൽ നിന്നും വന്ന വാക്കുകൾ കേട്ട് മിഴി പതിയെ ജനലിനരികിലേക്ക് നീങ്ങി.. മുന്നിൽ ക്യാമറയും മൈക്കും നീട്ടി നിൽക്കുന്നവരെ കടന്ന് സ്റ്റെപ്പ് കയറി സ്റ്റേഷൻ വരാന്തയിൽ നിന്നു.. മീഡിയക്ക് നേരെ തിരിഞ്ഞ് കൂളിംഗ് ഗ്ലാസ്‌ ഊരി കയ്യിൽ പിടിച്ചു.. "The Hot news... നാഥുറാം വർമ്മയുടെ പുത്രൻ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു.. ഞാൻ കണ്ടു.. But That Was a Fake news... ഇവിടെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല... എന്റെ മകൻ അവൻ സ്നേഹിക്കുന്ന പെൺകുട്ടിയുമായി അവൾക്ക് അവിടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി പോയതാണ്.. She's from a middleclass family.." "ഏത് കമ്പനിയുടെ ഇന്റർവ്യൂവിന്? "അവരുടെ വിവാഹം ഉടനെ ഉണ്ടാവുമോ? "നിങ്ങളെ പോലെ കോടീശ്വരന്റെ മകൻ ഒരു മിഡിൽ ക്ലാസ്സ്‌ പെൺകുട്ടിയെ സ്നേഹിച്ചെന്നോ? "അപ്പോൾ പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഉദ്ദേശം?" ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു... ഒന്നും മനസിലാകാതെ മിഴിയും ബദ്രിയും പുറത്തോട്ട് നോക്കി നിന്നു..

എന്നാൽ അയാൾ ഒരു പുഞ്ചിരിയോടെ തന്നെ അവർക്ക് മറുപടി കൊടുത്തു. "ഹെവിൻസ് ബിൽഡർസ് ഇന്നലെ ബ്ലൂലാൻഡിൽ വച്ച് ഒരു ഇന്റർവ്യൂ കണ്ടക്റ്റ് ചെയ്തിരുന്നു... ആ കുട്ടിയുടെ പേരും റെസ്യുമും അവരുടെ പക്കൽ ഉണ്ടോ എന്ന് നിങ്ങൾ അന്വേഷിച്ചു നോക്കു.. പിന്നെ കോഴിക്കോട് നിന്നും വന്ന അവൾ തങ്ങാൻ ഒരു മുറി എടുത്തതാണോ തെറ്റ്..? വിവാഹം കഴിക്കാൻ പോകുന്നവർ ഒരു മുറിയിൽ കഴിഞ്ഞതാണോ തെറ്റ്? I don't have more time to spend for this useless talk.. ഇനി അവരെ കുറിച്ചുള്ള തെറ്റായ വാർത്തകൾ ഒരു ചാനലിലും വന്നു പോകരുത്... And here is your Hot breaking News.. ഓരോരുത്തരും എന്താണത് എന്ന് അറിയാനായി അദ്ദേഹത്തെ ഉറ്റുനോക്കി.. മിഴിയുടെ തൊണ്ട വരളുന്നതായി തോന്നി.. അവളുടെ കണ്ണുകൾ ബദ്രിയിലേക്ക് നീണ്ടു.. ചുമരിൽ തൂക്കിയിട്ട കണ്ണാടിയിൽ നോക്കി ബ്രൗണിഷ് ആയ നീണ്ട മുടിയെ കോതി ഒതുക്കുന്ന തിരക്കിലാണവൻ.. അവൾ ഒരു നെടുവീർപ്പിട്ട് വീണ്ടും പുറത്തേക്ക് നോക്കി..

"ബദ്രിനാഥ്‌... സൺ ഓഫ് നാഥുറാം വർമ വിൽ ഗെറ്റിങ് മാരീഡ് സൂൺ ..." അയാളുടെ വാക്കുകളുടെ ശക്തിയിൽ അവൾ തീചൂളയിൽ എന്ന പോലെ വെന്തുരുകി.. കണ്ണുകൾ വീണ്ടും നിറഞ്ഞു.. ഒന്നും മനസിലാകാത്ത പോലെ.. അഡ്വക്കേറ്റ് കൊണ്ട് വന്ന പേപ്പറിൽ സൈൻ ചെയ്ത് കൊടുത്തു.. ബദ്രിയും സൈൻ ചെയ്ത് നേരെ പുറത്തേക്കിറങ്ങി പോയി.. "വരൂ പോകാം.. " അവൾ ആ ശബ്ദം കേട്ട് തലയുയർത്തി നോക്കി.. "Iam അർജിത്... He is my friend.. Sorry.. ഞാനാണ് അവന്റെ ഒരേ ഒരു ഫ്രണ്ട്... ടെൻഷൻ ആവണ്ട. ഇപ്പൊ വരൂ.. " വേറെ വഴിയൊന്നുമില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവളും പുറത്തേക്കിറങ്ങി. സ്റ്റേഷൻ വരാന്തയിൽ തന്നെ നാഥുറാമും ബദ്രിയും നിൽപ്പുണ്ടായിരുന്നു. മിഴി അവരിൽ നിന്നും അല്പം വിട്ട് നിന്നതും അർജിത് അവളെ ബദ്രിക്കടുത്തേക്ക് നീക്കി നിർത്തി.. കുറെയേറെ ഫ്ലാഷ് ലൈറ്റുകൾ അവരുടെ മുഖത്ത് മിന്നി മാഞ്ഞു.. "വാ മോളെ..." അത്രയും വലിയ മനുഷ്യൻ വിനയത്തോടെ വിളിക്കുന്നത് കേട്ട് അറിയാതെ തന്നെ അവളുടെ കാലുകൾ അയാൾക്ക് പുറകെ ചലിച്ചു.. ഡ്രൈവർ പുറകിലെ ഡോർ തുറന്ന് പിടിച്ചിരുന്നു. അവളോട് കയറാൻ പറഞ്ഞ് മറുഭാഗത് അയാളും കയറി..

ബദ്രി കോഡ്രൈവിംഗ് സീറ്റിലും അർജിത്തും അഡ്വക്കേറ്റും അയാളുടെ കാറിലും കയറി.. വണ്ടി സ്റ്റേഷൻ കോമ്പൗണ്ട് കടന്ന് വേഗത്തിൽ നീങ്ങി. "ഇത് നടക്കില്ല..." ആക്രോഷത്തോടെയുള്ള ബദ്രിയുടെ ശബ്ദം കേട്ട് മിഴി ഞെട്ടി തലയുയർത്തി.. "ഏത്?" "ഡാഡ്.. എനിക്ക് ഇവളെ വിവാഹം കഴിക്കാൻ പറ്റില്ല.. ഇവളാരാ..? ഇന്നലെ വരെ കാണാത്ത ഒരു പെണ്ണിനെ എന്റെ തലയിൽ കെട്ടിവയ്ക്കാനാണോ?? ഇതും അവര് പറഞ്ഞ് തന്ന ഐഡിയ ആവും ലെ.." ദേഷ്യത്തോടെ തുടങ്ങിയ സംഭാഷണം പുച്ഛത്തിൽ അവസാനിച്ചു.. "നീ വെറുതെ ഇതിലും കബനിയെ പഴിക്കണ്ട.. ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു?? നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഒറ്റക്ക് എങ്ങോട്ടും പോവരുത് ചുറ്റും ശത്രുക്കൾ ആണെന്ന്.. ഇന്നലെ അർജിത്തിനെ ഫൂൾ ആക്കി നീ മുങ്ങി എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് അപകടം മണത്തു.. നമ്മടെ ഹോട്ടൽ ആയത് കൊണ്ട് മാത്രമാണ് അറസ്റ്റിലായ സെക്കൻഡിൽ തന്നെ വിവരമറിഞ്ഞത്.. What you thinking about yourself??? നീ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നെ? വീട്ടിൽ വന്നാൽ എന്താ പ്രോബ്ലം?" "Don't change the topic dad.. നിങ്ങളുടെ വൈഫ്‌.. She is . Ok. അത് വിടു... Who is she???"

നോട്ടം ഫ്രണ്ട് മിററിലൂടെ അവളുടെ മുഖത്തേക്ക് പതിച്ചു.. തന്റെ ജാക്കറ്റിൽ കൈകൾ അമർത്തി പിടിച്ച് ഇരിപ്പുണ്ട്.. കണ്ണിൽ ഇപ്പോഴും നനവുണ്ട്... "എനിക്കും അറിയില്ല.. But now.. She is yours..നിന്റെ മുറിയിൽ നിന്നല്ലേ ഇവളെ കണ്ടത്.. നിനക്കറിയില്ലേ ആരാണെന്ന്?." "No dad...എനിക്ക് ഇവളെ അറിയില്ല.. അറിയാനും താല്പര്യമില്ല... " "നീ ഇവളെ വിവാഹം കഴിച്ചേ പറ്റൂ.. അതിന് ശേഷം ജീവിക്കണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ ചോയ്സ്.. But ഞാൻ മീഡിയക്ക് മുന്നിൽ കൊടുത്ത വാക്ക് എനിക്ക് പാലിച്ചേ പറ്റൂ..." "But dad.... "ബദ്രി....... അയാളുടെ തറപ്പിച്ചുള്ള വിളിയിൽ അവൻ ദേഷ്യത്തോടെ സീറ്റിൽ അടിച്ച് പുറത്തോട്ട് നോക്കിയിരുന്നു.. അവൾ അത്ഭുതത്തോടെ ഇരുവരെയും നോക്കി.. ഈ സംസാരിച്ചത് മുഴുവൻ തന്നെ കുറിച്ചാണ്, തന്നെയും കൂടെ ബാധിക്കുന്ന കാര്യമാണ്, എന്നിട്ടും ഒരു വാക്ക് പോലും ചോദിച്ചോ.. എല്ലാവരുടെ മുന്നിലും വിളിച്ചു പറയുന്നതിന് മുന്നേ എന്റെ സമ്മതം അറിഞ്ഞോ.. ഇവർക്ക് അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു കളിക്കാനുള്ള പാവയാണോ എന്റെ ജീവിതം... എങ്ങനെ ആ മുറിയിൽ എത്തി എന്ന് ഇപ്പോഴും നിശ്ചയമില്ല.. ആരോട് ചോദിക്കും. എല്ലാം അറിയാനുള്ള അവകാശമെങ്കിലും എനിക്കില്ലേ..?

അവളുടെ മനസ്സ് മുഴുവൻ ചോദ്യോത്തരങ്ങൾ കൊണ്ട് നിറഞ്ഞു.. കണ്ണിൽ ഉരുണ്ട് കൂടിയ നീർമുത്തുകളെ പുറം കൈ കൊണ്ട് തുടക്കുമ്പോഴേക്കും വണ്ടി ബ്രേക്ക്‌ ഇട്ട് നിന്നു.. അവൾ തലയുയർത്തി പുറത്തോട്ട് നോക്കി... അറിയാതെ തന്നെ ഡോർ തുറന്ന് അവൾ പുറത്തോട്ടിറങ്ങി... Exotic Mantion. അവൾ ജീവിതത്തിൽ അത്രയും വലിയ വീട് കണ്ടിട്ടുണ്ടായിരുന്നില്ല.. മുഴുവൻ ഗ്ലാസ്‌ വർക്ക്‌ ചെയ്ത മാൻഷൻ.. വണ്ടി പാർക്ക്‌ ചെയ്തിടത്തു നിന്നും ഗേറ്റിലേക്ക് 200 മീറ്റർ നീളമെങ്കിലും ഉണ്ടാവും.. അത്രയും ദൂരം ഇരുവശത്തുമായി നീണ്ടു കിടക്കുന്ന ഗാർഡൻ... ഇടയിൽ സ്റ്റോൺ ബെഞ്ചുകൾ, ഇടതു വശത്തായി രണ്ടു സ്വിമ്മിംഗ് പൂൾ.. അവൾ തന്റെ വീടിനെ കുറിച്ചോർത്തു.. മൺചുമര്കൊണ്ട് നിർമിച്ച പഴയ ഓട് വീടാണ്.. രണ്ടു മുറി.. വാതിലിനു അടച്ചുറപ്പ് പോലുമില്ല.. ആ മനുഷ്യമൃഗത്തെ ഭയന്ന് ഉറങ്ങാതെ വാതിലിൽ ചാരി കണ്ണുകളടച്ചു നേരം വെളുപ്പിച്ച ദിനങ്ങൾ.. "വാ മോളെ.." നാഥുറാമിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും തടഞ്ഞത്.. അവരെ നോക്കാതെ കാറിൽ നിന്നുമിറങ്ങി കാല് കൊണ്ട് ഡോർ ചവിട്ടിയടച്ച് ഫോണിലും കുത്തി മാൻഷനിലേക്ക് കയറി പോയ ബദ്രിയിൽ തങ്ങി നിന്നു അവളുടെ മനസ്സ്..

നാഥുറാം അകത്തേക്ക് കയറാൻ മടിച്ചു നിൽക്കുന്ന മിഴിയുടെ അടുത്തേക്ക് വന്നു.. "എനിക്കറിയാം നിന്റെ മനസ്സിൽ എന്താണെന്ന്.. പേടിക്കണ്ട ആരുടെ സമ്മതം നോക്കിയില്ലെങ്കിലും ഞാൻ നിന്റെ സമ്മതം നോക്കും.. മോള് അകത്തേക്ക് വാ.." അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.. അതിനകത്തേക്ക് കാലെടുത്തു വച്ചതും അവൾക്ക് മുന്നിലേക്ക് ഒരു കുപ്പി ഗ്ലാസ്‌ വീണുടഞ്ഞു.. "നിങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ട് എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരരുതെന്ന്.. എനിക്ക് വെള്ളം വേണമെങ്കിൽ ഇവിടെ ജോലിക്കാരികളുണ്ട്. അവരോട് പറഞ്ഞോളാം.. ഇനി എന്റെ വഴിയിൽ വന്നാൽ... "ബദ്രി............." എല്ലാം കേട്ട് ഞെട്ടി നിന്ന അവൾ നാഥുറാമിന്റെ ശബ്ദത്തിൽ വിറച്ച് പോയി.. അവനെന്നാൽ ആരെയും കൂസാതെ ഗ്ലാസ്‌ കൊണ്ടുള്ള സ്റ്റെപ്പിലൂടെ കയറി മുകളിലേക്ക് പോയി. അവളുടെ നോട്ടം തലതാഴ്ത്തി നിന്ന് നിറഞ്ഞ കണ്ണുകൾ തുടക്കുന്ന ആ സ്ത്രീയിലെക്കെത്തി... കോട്ടൺ സാരിയാണ് ഉടുത്തിരിക്കുന്നത്.. അത്യാവശ്യം തടിയുണ്ട്.. ഐശ്വര്യം തുളുമ്പുന്ന വെളുത്ത വട്ട മുഖം.. "തന്നോട് എത്ര തവണ പറഞ്ഞു അവനോട് അടുക്കാൻ പോവണ്ട എന്ന്. എന്നും അവന്റെ വായിൽ നിന്നും എന്തെങ്കിലും കേട്ടാലേ ഉറക്കം വരുള്ളൂ എന്നുണ്ടോ..?"

അവരുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് അയാൾ പറഞ്ഞു.. അതിന് അവൾ കണ്ണുകൾ അമർത്തി തുടച്ച് ഒന്ന് പുഞ്ചിരിച്ചു.. "എന്ത് പറഞ്ഞാലും എന്റെ മോനല്ലേ..." "തന്നോട് പറഞ്ഞിട്ട് കാര്യമില്ല..." അവർ സാരി കൊണ്ട് മുഖം തുടക്കുമ്പോഴാണ് മിഴിയെ കണ്ടത്.. അവൾ അന്തിച്ചു നിന്നു.. അത് കാണെ അവർ ഇരുവരും മൃദുവായി ചിരിച്ചു.. "മോളിങ്ങോട്ട് വാ.." അദ്ദേഹം വിളിച്ചപ്പോൾ അവൾ പതിയെ അകത്തേക്ക് കയറി.. "ഇത് എന്റെ ഭാര്യ കബനി... മോൾക്ക് ആന്റിന്നൊ അമ്മാന്നോ എങ്ങനെ വേണെങ്കിലും വിളിക്കാം.. അല്ലെ ടോ?" അദ്ദേഹം പറഞ്ഞതിന് അവർ ചിരിയോടെ തലയാട്ടി.. "കാര്യങ്ങളൊക്കെ അറിഞ്ഞു.. എന്തായാലും മോള് വാ ഞാൻ ചോദിക്കട്ടെ..." അയാളെ ഒന്ന് നോക്കി മിഴി കബനിയുടെ പുറകെ പോയി.. ______💜 ബദ്രി വല്ലാത്തൊരു അവസ്ഥയിലായിരുന്നു... ദേഷ്യം കൊണ്ട് മുറിയിലെ എല്ലാ സാധനങ്ങളും വലിച്ചിട്ടു പൊട്ടിച്ചു... കബോർഡിൽനിന്നും സിഗരറ്റിന്റെ പാക്കറ്റ് എടുത്തു പൊട്ടിച്ച് അതിൽ നിന്നും ഒന്നെടുത്ത് വായിൽ വെച്ച് ലൈറ്റർ എടുത്ത് കൊളുത്തി ആഞ്ഞുവലിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഡോർ തുറന്ന് അർജിത് കയറി വന്നു.. "What's going on here??"

അവന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ടാണ് ബദ്രി ചോദിച്ചത്... "കൂൾ ബദ്രീ ഞാൻ പറയുന്നത് നീ ആദ്യം കേൾക്കൂ... It was a trap.. അത് അറിയാവുന്നത് കൊണ്ടാണ് നിന്നെ ഒറ്റക്ക് എങ്ങോട്ടും വിടാതിരുന്നത്. അതിന് നീ എന്താ ചെയ്തത്? ആർക്കെങ്കിലും എന്തെങ്കിലും വാല്യൂ കൊടുക്കുന്നുണ്ടോ നീ? പോവരുതെന്ന് എത്ര പറഞ്ഞിട്ടും വീണ്ടും ആരും കാണാതെ ഇറങ്ങി പോയി.. So.. You are responsible for all.. " "Ohh really...? Ok fine.. Then who is she?? Why should I marry her?" "അത് നിന്റെ ഡാഡി കൊടുത്ത വാക്കാണ്. നീ പാലിച്ചേ പറ്റു.." "ഇത് വരെ ഡാഡ് പറഞ്ഞ എന്തും ഞാൻ അനുസരിച്ചിട്ടേ ഉള്ളൂ.. But This is my Life.. നിത... അവളെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും.. And ഈ കാര്യം ഡാഡിക്കും അറിയാവുന്നതല്ലേ.. ഇതെങ്ങനെ ശരിയാകും?" " മീഡിയക്ക് മുന്നിൽ അങ്ങനെ നിൽക്കുമ്പോൾ വേറെ എന്ത് പറയണമായിരുന്നു? നിങ്ങൾ അതിനുള്ളിൽ മറ്റേ പരിപാടിക്ക് തന്നെ പോയതാണെന്നോ..?" "Excuse me.... "നീ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല.. She is innocent.. അവൾക്കും അറിയില്ല അതിനകത്ത് എങ്ങനെ വന്നുവെന്ന്. But ഞങ്ങൾക്കറിയാം..

നിന്നെ ആ മുറിയിൽ നിന്നും അവളോടൊപ്പം അറസ്റ്റ് ചെയ്ത നെക്സ്റ്റ് സെക്കന്റ്‌ ഞങ്ങൾ ആ കാര്യങ്ങൾ അറിഞ്ഞു. സ്വാമി അങ്കിളിനെയും കൂട്ടി വരാൻ നിൽക്കുന്നതിനു മുന്നേ ആ കുട്ടിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞിരുന്നു.. നിന്റെ റൂമിൽ നിന്നും അവളുടെ ബാഗ് കിട്ടി, ഇന്റർവ്യൂനു വന്നതാണെന്നും മനസിലായി.. ഏതോ ഒരു സ്ത്രീ അവളെ ബോധംകെടുത്തി നിന്റെ മുറിയിൽ കൊണ്ട് കിടത്തുന്നത് CC ടീവി വിഷ്വൽസിൽ കണ്ടതാണ്.. അത് കഴിഞ്ഞ് ഏതാണ്ട് 6 മണിക്കൂറിനു ശേഷമാണ് നീ അടിച്ചു വീലായി ആ മുറിയിൽ കയറിയത്.. ഡോർ ലോക്ക് ചെയ്ത് മിണ്ടാതെ കയറി കിടന്നു കാണും.. നിന്റെ കയ്യിൽ റൂമിന്റെ കീ ഉള്ളത് കൊണ്ട് നീ ആ സമയത്ത് റൂമിൽ കയറിയത് ആരും കണ്ടില്ല.. നിന്നെ കാണാതായപ്പോ നൈറ്റ്‌ ഹോട്ടലിൽ വിളിച്ചു ചോദിച്ചപ്പോഴാണ് റൂംബോയ്സ് വന്ന് ചെക്ക് ചെയ്തത്.. ഡോർ ലോക്ക് ആണെന്ന് പറഞ്ഞപ്പോഴാണ് നീ അവിടെ ഉണ്ടെന്ന് അറിഞ്ഞത്. ഞങ്ങൾ മാത്രമല്ല ശർമ ബിൽഡർസിന്റെ ആളുകളും.. നമ്മടെ ഗുഡ്‌വിൽ തകർക്കാൻ ഒരുക്കിയ കെണി. നീ ഇന്നലെ അങ്ങോട്ട് വരും എന്ന് ഉറപ്പുള്ള ആരോ.... ആ കുട്ടി നിനക്ക് വിരിച്ച ട്രാപ്പിൽ പെട്ടു പോയതാണ്.."

ബദ്രി ദേഷ്യം കൊണ്ട് ആകെ ബാക്കിയുണ്ടായിരുന്ന ഫ്ലവർവേസ് എടുത്ത് വാളിൽ ഫിറ്റ്‌ ചെയ്ത ടീവിയിലേക്കേറിഞ്ഞു.. "ബദ്രി... ജസ്റ്റ്‌ സ്റ്റോപ്പ്‌ ദിസ്‌ നോൺസെൻസ്.. എനിക്കറിയാം നിനക്ക് നിതയുമായുള്ള റിലേഷൻ.... ഇതിൽ നിന്നും എസ്‌കേപ്പ് ആവാനുള്ള ഒരേ ഒരു വഴി ആ കുട്ടിയുടെ നോ മാത്രമാണ്.. If she's not willing to marry you, അങ്കിൾ ഇതിൽ നിന്നും പിന്മാറും.. So നീ അവളെ കൺവിൻസ് ചെയ്യ്.. " ബദ്രി ബെഡിലേക്ക് വന്നിരുന്നു... അവന്റെ തോളിൽ ഒന്ന് തട്ടി അർജിത് പുറത്തേക്ക് പോയി... ______💜 "മോളെ.. എന്താലോചിച്ചു നിൽക്കുവാ.. ജൂസ് കുടിക്ക്..." അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി ഗ്ലാസ്‌ ചുണ്ടോട് ചേർത്തു.. അവളുടെ പാറിപറന്ന മുടിയിഴകൾ അവർ ചെവിക്ക് പിന്നിലേക്ക് വച്ചു കൊടുത്തു.. "ഡ്രസ്സ്‌ മാറ്റണ്ടേ..." അവൾ മടിച്ചുകൊണ്ട് തലയാട്ടി.. "മോൾക്ക് പാകമാകുന്നതൊന്നും എന്റെ കയ്യിലില്ല... ജിത്തുവിനോട് വാങ്ങിയിട്ട് വരാൻ ഏൽപ്പിച്ചിരുന്നു.. ഒന്ന് ചോദിക്കട്ടെ ട്ടോ..." അതേ സമയം തന്നെ അർജിത് സ്റ്റെപ് ഇറങ്ങി വന്നു.. "ഡ്രെസ്സിന്റെ കാര്യം... "ഞാൻ പറഞ്ഞിട്ടുണ്ട് ആന്റി. ഇപ്പോ എത്തും..." കബനി ചിരിയോടെ തലയാട്ടി.. അപ്പോഴേക്കും ഒരു കാൾ വന്ന് അർജിത് പുറത്തെക്ക് പോയി..

"മോള് മുറിയിൽ പോയി വിശ്രമിച്ചോ..." അവൾക്ക് താഴെയുള്ള ഒരു മുറി കാണിച്ചു കൊടുത്തു.. അവൾ പതിയെ അങ്ങോട്ട് നീങ്ങി.. അകത്തേക്ക് കയറി വാതിൽ ചാരി വച്ച് ആ മുറി ആകമാനം വീക്ഷിച്ചു... ഫുൾ വൈറ്റ് പാറ്റെണിൽ ഉള്ള വലിയൊരു മുറി.. തന്റെ വീട് ആ മുറിയുടെ വലിപ്പമേ ഉള്ളൂ എന്നവൾ ഓർത്തു... ചുമരിൽ തന്നെ സെറ്റ് ചെയ്ത കബോർഡും വാനിറ്റി മിററും റൂമിനു നടുക്കൊരു കിങ് സൈസ് ബെഡും മാത്രമേ ഉള്ളൂ ആ മുറിയിൽ.. അവൾ ആ മിററിനു മുന്നിൽ പോയി നിന്നു.. മുഖമാകെ ചുവന്നിരിക്കുന്നു.. ക്ഷീണവും തളർച്ചയും ബാധിച്ച തന്റെ മിഴികൾ കണ്ട് അവൾ സ്വയം ഒന്ന് പുച്ഛത്തോടെ ചിരിച്ചു... അവളുടെ കണ്ണുകൾ സ്വന്തം ശരീരത്തിലേക്കായി. നല്ല നീളമുള്ള ജാക്കറ്റ് ആയത് കൊണ്ട് അടിയിൽ കുറച്ചേ ആ നരച്ച പാവാട കാണുന്നുള്ളൂ.. അവൾ പതിയെ ആ സിബ് താഴേക്ക് വലിച്ചഴിച്ചു... മുൻവശത്തു ഹുക്ക് ഉള്ള ബ്ലൗസും പാവാടയും മാത്രമിട്ട് ജാക്കറ്റ് ഊരി ബെഡിൽ വച്ചു... ബാത്‌റൂമിൽ കയറി മേല് കഴുകി.. മുഖത്ത് വെള്ളം വീഴുമ്പോൾ കണ്ണിന്റെ തടമെല്ലാം എരിയുന്നുണ്ടായിരുന്നു അവൾക്ക്... മാറിയുടുക്കാൻ ഇല്ലാത്തത് കൊണ്ട് അതേ ഡ്രസ്സ്‌ തന്നെ ധരിച്ച് അവൾ പുറത്തേക്കിറങ്ങി..

തന്നെ കാത്തെന്ന പോലെ മുറിയിൽ ഇരിക്കുന്ന ബദ്രിയെ കണ്ട് അവൾ ഒന്ന് ഞെട്ടി.. അവൾ അങ്ങനെ ഒരു വേഷത്തിലാവും വരുന്നത് എന്ന് അവനും പ്രതീക്ഷിച്ചിരുന്നില്ല... അതുകൊണ്ടുതന്നെ അവന്റെ മുഖത്തും ഒരു ചെറിയ ഞെട്ടൽ ഉണ്ടായി... അവൾ വേഗം തിരിഞ്ഞുനിന്നു.. അവൻ പതിയെ പുറത്തേക്ക് ഇറങ്ങാൻ നിന്നെങ്കിലും, ആരും കാണാതെ ആണ് അവൾക്കടുത്തേക്ക് വന്നത് എന്ന് ബോധ്യമുള്ളതുകൊണ്ട് പുറത്തേക്ക് പോകാതെ വേഗം ബെഡിൽ കിടന്ന ജാക്കറ്റ് എടുത്ത് തിരിഞ്ഞു നിൽക്കുന്ന മിഴിയുടെ കയ്യിലേക്ക് കൊടുത്തു... തിരിഞ്ഞു നിന്നു കൊണ്ട് തന്നെ അത് വാങ്ങി ധരിച്ചുകൊണ്ട് സിബ്ബ് കയറ്റാൻ ശ്രമിച്ചു എങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല... ഇരുഭാഗവും കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ച് അവൾ അവനു നേരെ തിരിഞ്ഞു നിന്നു... അവൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു... "What's your name?" അവൾ ഒന്ന് കഷ്ടപ്പെട്ട് പുഞ്ചിരിച്ചു.. "മിഴി..." "ഹാ. Ok.. എന്റെ ഡാഡ് തറപ്പിച്ചു പറഞ്ഞാൽ എനിക്ക് അനുസരിക്കാതിരിക്കാൻ കഴിയില്ല.. Because I love him... So നീ എനിക്കൊരു ഫേവർ ചെയ്യണം.. നിന്നോട് ഈ വിവാഹത്തിന് സമ്മതമല്ലേ എന്ന് ചോദിക്കുമ്പോൾ നീ നോ പറയണം... Ok?"

അവൾ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിലും എന്ത് പറയാനാണ്.. അവൾ പതിയെ തലയാട്ടി.. "That's good" അവളുടെ കവിളിൽ ഒന്ന് ചെറുതായി തട്ടി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.. . ഇത്രയും നേരത്തിനിടയിൽ ഇപ്പോഴാണ് ആ മുഖം ഒന്ന് ചിരിച്ചത് എന്ന് അവൾ ഓർത്തു... അവളുടെ കണ്ണുകൾ അവന്റെ ചുണ്ടിലേക്ക് മാത്രം നോട്ടമിട്ടു നിന്നു... അത്രയും ഭംഗിയായിരുന്നു ആ ചിരിക്ക്.. ചെമ്പൻ നിറത്തിലുള്ള മുടിയിലേക്കും, കട്ടി പുരികത്തിലേക്കും, വളർന്നു തുടങ്ങിയ കുറ്റി മീശയിലേക്കും താടിയിലേക്കും, അതിനുള്ളിൽ മറഞ്ഞിരിക്കുന്ന നുണക്കുഴിയിലേക്കും അവളുടെ കണ്ണുകൾ ചലിച്ചു... അവളുടെ നോട്ടം കണ്ട് അവനും അവളുടെ മുഖത്തേക്ക് നോക്കി. . പക്ഷെ ആ നോട്ടം അവളുടെ വെള്ളതുള്ളികളാൽ ഒട്ടി പിടിച്ച കൺപീലികളിലേക്കായി മാത്രം ഒതുങ്ങി..... കരിമഷി പോലും ഇടാത്ത ആ കരിമിഴികളിൽ അവന്റെ നോട്ടം ഉടക്കിനിന്നു... കുളിച്ചിറങ്ങിയിട്ടും യാതൊരു ചമയങ്ങളും ഇല്ലാതെയും വല്ലാത്ത ഭംഗിയായിരുന്നു അവൾക്ക്.. അവൻ പതിയെ അവൾക്കരിലേക്ക് വന്നു... ജാക്കറ്റിൽ മുറുകെ പിടിച്ച കൈകൾ പതിയെ വേർപെടുത്തി ആ സിബ്ബ് മറുഭാഗത്ത് കൂടി ഘടിപ്പിച്ച് പതിയെ മുകളിലേക്ക് വലിച്ചു...

അവന്റെ ചൂണ്ടുവിരൽ അവളുടെ വയറിലൂടെ തഴുകി കൊണ്ട് മുകളിലേക്ക് കയറി... അവൾക്ക് ശരീരത്തിൽ എന്തോ ഷോക്കടിച്ച പോലെ തോന്നി.. ശരീരം മുഴുവൻ ഒരുനിമിഷം വിറച്ചുപോയി... പക്ഷേ അവൻ അതൊന്നും അറിയുന്നില്ലായിരുന്നു... അവന്റെ നോട്ടം ആ കണ്ണിൽ തന്നെ കുരുങ്ങി കിടക്കും പോലെ.. കഴുത്തു വരെ കയറ്റി കൊടുത്തുകൊണ്ട് അവൻ പതിയെ പിന്തിരിഞ്ഞു നടന്നു.. വാതിൽതുറന്ന് അവൻ പുറത്തേക്ക് പോയിട്ടും അതൊന്നും അറിയാതെ അവൾ അങ്ങനെ തന്നെ അനങ്ങാതെ നിന്നു... ഒരുതരം പിരിമുറുക്കത്തോടെ... ______💜 "ഇപ്പൊ എന്തായി. കണ്ടവന്റെ കൂടെ അഴിഞ്ഞാടാൻ നടന്ന് സ്വന്തമായി കല്യാണവും ഉറപ്പിച്ചു.. വെറുതെയല്ല എന്റെ ശേഖരൻ കുട്ടിയെ അവൾക്ക് കണ്ണിൽപിടിക്കാതായത്... ഇനി അവൻ വരുമ്പോ ഞാൻ എന്ത് പറയും ഭഗവാനെ.. തുഫ്ഫ്ഫ്.. എരണം കെട്ടവള്.. നശിച്ചു പോവാത്തെയുള്ളു..." വാസന്തിയുടെ വാക്കുകൾ കേട്ട് സുധാകരൻ ദേഷ്യം കൊണ്ട് പല്ലുകൾ മുറുകെ കടിച്ചു.. പിന്നെ ദയനീയമായി ചലിക്കാത്ത തന്റെ കാലുകളിലേക്ക് നോക്കി.. ഇനി ഒന്നും കേൾക്കാൻ വയ്യ എന്ന രീതിയിൽ ഒന്നും മിണ്ടാതെ തല ചെരിച്ചു വച്ച് കണ്ണടച്ച് കിടന്നു.. ആ വീട്ടുമുറ്റത്ത് ഇരമ്പലോടെ ഒരു വണ്ടി വന്നു നിന്നു...

അതിൽ നിന്നും മുണ്ട് മുറുക്കിയുടുത്തു കൊണ്ട് ഒരാൾ ഇറങ്ങി.. വായിലെ പാക്ക് വീട്ടുമുറ്റത്തെ തുളസിതറയിൽ കാർക്കിച്ചു തുപ്പി കൊണ്ട് അവൻ ജീപ്പിൽ ചാരി നിന്നു.. "ശേഖരൻ....." വാസന്തി ഭയത്തോടെ ചുണ്ടിനു താഴെ പറഞ്ഞു.. "മോനെ ശേഖരൻ കുട്ടീ..." സാരി എളിയിൽ കുത്തി അവർ ഒലിപ്പിച്ചു വിളിച്ചുകൊണ്ട് അവനടുത്തേക്ക് ഓടി വന്നതും അവൻ കൈ ഉയർത്തി വാസന്തിയുടെ കഴുത്തിൽ പിടിച്ചു.. അവർ ശ്വാസം കിട്ടാതെ പിടഞ്ഞു.. "ചേച്ചി ആണെന്ന് പറഞ്ഞിട്ടല്ലടി നായെ നിന്നെ ഇത് വരെ തീറ്റിപ്പോറ്റിയത്.. അവളെ കണ്ടിട്ടാ.. വിശന്നിരിക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ കാട്ടി കാര്യം സാധിക്കുന്ന കുറുക്കന്റെ ബുദ്ധിയാ നിനക്കെന്ന് അറിയാത്തത് കൊണ്ടല്ല.. അവളെ പോലെ മറ്റൊന്നിനെയും ഞാൻ ആഗ്രഹിച്ചിട്ടില്ല.. 18 വയസായപ്പോ തന്നേ കൊണ്ട് പോവാൻ നിന്നപ്പോൾ നീയല്ലെടി പറഞ്ഞത് പഠിപ്പ് തീരട്ടെന്ന്.. അതിന് വേണ്ടിയാ വീണ്ടും രണ്ടു വർഷം കൂടി നിന്റെയും ആ കാല് തളർന്നു കിടക്കുന്ന ....... മോന്റെയും ചെലവ് നോക്കിയത്.. അവളെ മുന്നിൽ കാട്ടി നീ മുതലാക്കിയത് കുറച്ചൊന്നുമല്ല.... എന്നിട്ടിപ്പോ..... വിടില്ല ഞാൻ അവളെ... അവളോടെനിക്ക് വല്ലാത്ത ഭ്രമമാണ്. അവളുടെ സൗന്ദര്യം, അതിനോട് ഭ്രാന്താണ്.. അവളെ എനിക്ക് വേണം.." ഊക്കോടെ അവരുടെ കഴുത്തിൽ നിന്നുള്ള പിടി വിട്ടു.. അവർ ചുമച്ചു കൊണ്ട് ജീപ്പിൽ താങ്ങി നിന്നു..

"മാറടി...." അവന്റെ അലർച്ചയിൽ പേടിച്ച് വാസന്തി മാറി നിന്നു.. ദേഷ്യം കൊണ്ട് മുറുകിയ മുഖത്തോടെ അവൻ ജീപ്പ് റിവേഴ്‌സ് എടുത്ത് ആ മുറ്റത്തു നിന്നും പോയി.. _______💜 "അങ്കിൾ മീഡിയക്ക് മുന്നിൽ അന്നൗൺസ്‌ ചെയ്ത് പോയി എന്നത് കൊണ്ട് മോൾ സമ്മതിക്കേണ്ട കാര്യമില്ല... മോൾ ok പറഞ്ഞാലും ഇല്ലെങ്കിലും അങ്കിൾ മോളെ തെറ്റ് പറയില്ല.. അത് കൊണ്ട് മോൾ പേടിക്കാതെ സമ്മതമാണെങ്കിലും അല്ലെങ്കിലും തുറന്ന് പറഞ്ഞോളൂ... Yes എന്ന മറുപടി ലഭിച്ചാൽ എനിക്ക് സന്തോഷമാവും.. തീരുമാനം മോൾടെയാണ്.." അന്ന് വൈകുന്നേരം എല്ലാവരും ഹാളിൽ ഒത്തു ചേർന്ന് നിൽക്കുകയാണ്.. എല്ലാവരുടെയും നോട്ടം മിഴിയിലേക്ക് മാത്രമായി ഒതുങ്ങി.. അവൾ തല താഴ്ത്തി നിൽപ്പുണ്ട്.. ഒരു കോട്ടൺ കുർത്തിയാണ് വേഷം.. ഷാളിൽ തെരുത്തു പിടിച്ചു കൊണ്ട് നിൽക്കുകയാണ്.. എന്താണ് അവളുടെ മറുപടി എന്നറിയാൻ ഓരോരുത്തരും ഉറ്റുനോക്കുന്നുണ്ട്. അവളുടെ കണ്ണുകൾ സെറ്റിയിൽ ഇരുന്ന് റുബിക്സ് ക്യൂബ് കറക്റ്റ് ചെയ്തു കൊണ്ടിരിക്കുന്ന ബദ്രിയിൽ എത്തി നിന്നു... അവളുടെ മറുപടി നേരത്തെ അറിയാമെന്ന പോലെ യാതൊരു ടെൻഷനുമില്ലാതെ അതിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്.. "എ... എനിക്ക് സമ്മതമാണ്......." അവളുടെ വാക്കുകൾ കേട്ട് അവന്റെ കയ്യിലെ റുബിക്സ് ക്യൂബ് താഴേക്ക് വീണു.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story