മിഴിയിൽ: ഭാഗം 20

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

മിഴി പതിയെ കണ്ണുചിമ്മി തുറന്നു.. മുന്നിലെ ചെയറിൽ ഇരുന്ന് ഉറങ്ങുന്ന ബദ്രിയെ കണ്ട് അവളുടെ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു.. പെട്ടെന്ന് തന്നെ എന്തോ ഓർത്ത പോലെ അവൾ സ്വയം നോക്കി.. ആ ദിവസം മനസ്സിലേക്ക് കടന്നുവന്നു.. റൂമിലേക്ക് കയറിയതും തിരിഞ്ഞുനോക്കുമ്പോൾ കറുത്ത വേഷമിട്ട ഒരാൾ തന്റെ നേരെ എന്തോ വീശിയതും തലയ്ക്ക് അടി കിട്ടി താഴെവീണതും.... കണ്ണടക്കുമ്പോൾ അവസാനമായി കണ്ടത് തന്റെ തലയിൽ നിന്നും ഒഴുകി ഇറങ്ങിയ രക്തമാണ്... അതിനുശേഷവും ബോധം പോയിട്ടുണ്ടായിരുന്നില്ല... ശരീരം മുഴുവൻ വല്ലാത്തൊരു വേദന പിടികൂടിയത് അബോധാവസ്ഥയിലും അറിയുന്നുണ്ടായിരുന്നു... തന്റെ ശരീരത്തെ സ്പർശിച്ച കരങ്ങൾ... അവളുടെ മുഖം മാറി... എന്തോ തനിക്ക് സംഭവിച്ചിട്ടുണ്ട് എന്നവൾ ഉറപ്പിച്ചു... പതിയെ കയ്യുയർത്തി ദേഹത്ത് തൊട്ട് നോക്കി... എല്ലായിടവും നീറിപ്പുകയുന്ന പോലെ... ആകെ ഒരു വേദന.... അവൾ ബദ്രിയേ ഉണർത്താതെ എഴുന്നേറ്റ് ഹെഡ് റെസ്റ്റിൽ ചാരിയിരുന്നു.. ദേഹം മുഴുവൻ നുറുങ്ങുന്ന പോലെ വേദന തോന്നി അവൾക്ക്... ഇട്ടിരുന്ന ഹോസ്പിറ്റൽ ഡ്രെസ്സിന്റെ ടോപ്പ് പതിയെ പൊക്കി നോക്കി... കുത്തി കീറിയ പോലെ പാടുകൾ കണ്ട് അവളുടെ ദേഹമാസകലം വിറച്ചു.. കണ്ണുകൾ നിറഞ്ഞു...

ഇട്ടിരുന്ന ലൂസ് പാന്റ് കാലിൽ നിന്നും വലിച്ച് കയറ്റി. കാലിലും മുഴുവൻ പോറലുകളാണ്... അതിൽ നിന്നും മനസ്സിലായി തനിക്ക് നീറുന്ന ഭാഗം മുഴുവൻ മുറിവുകളാണെന്ന്.. അവൾക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... ആ വേദനയെക്കാളും തന്റെ ശരീരത്തിൽ ആരോ സ്പർശിച്ചു... തന്റെ ശരീരം ആർക്കോ കാഴ്ച്ച വസ്തുവായിരിക്കുന്നു.. താൻ കളങ്കപ്പെട്ടുവോ എന്നതാണ് അവൾക്ക് കൂടുതൽ നോവുണ്ടാക്കിയത്.. മുള ചിന്തും പോലെയുള്ള അവളുടെ തേങ്ങലിന്റെ ശബ്ദം കേട്ടാണ് ബദ്രി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്.. മുന്നിൽ ഇരുന്നു കരയുന്ന മിഴിയേ കണ്ടതും അവൻ ഉടനെ തന്നെ എഴുന്നേറ്റ് അവൾക്കടുത്തേക്ക് പോകാനായി തുനിഞ്ഞു... അവൾ ഒരു കൈകൊണ്ട് അവനെ തടഞ്ഞു... "പാ... പാർട്ണർ .. What happened? വേദനയുണ്ടോ..? അതിനാണോ കരയുന്നത്? wait.. ഞാൻ ഡോക്ടറെ വിളിക്കാം.." പതറിപോയിരുന്നു അവൻ... "ബദ്രി..." അവൻ പുറത്തേക്കിറങ്ങാൻ നിന്നതും അവളുടെ ശബ്ദം കേട്ട് അവൻ നിന്നു.. ആദ്യമായാണ് തന്റെ പേര് അവൾ ഉച്ചരിക്കുന്നത്.. അവൻ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി " എനിക്ക് കുഴപ്പമൊന്നുമില്ല കുറച്ചുനേരം ഒറ്റയ്ക്കിരിയ്ക്കണം... " അവൾ അവനെ നോക്കാതെ പറഞ്ഞു... അവളുടെ അവസ്ഥ മനസ്സിലായതുകൊണ്ടുതന്നെ ബദ്രി പതിയെ പുറത്തിറങ്ങി...

അവിടെയുള്ള ചെയറിൽ ഇരുന്നു... അവളുടെ ചിന്ത എന്താണെന്ന് അവന് അപ്പോൾ മനസ്സിലായില്ല... എന്നാൽ തനിക്കിനി ബദ്രിയുടെതാവാനുള്ള യോഗ്യതയില്ല എന്നോർത്ത് മിഴി പൊട്ടിക്കരഞ്ഞു... വീണ്ടും ടോപ് മാറ്റിനോക്കി... ദേഹത്ത് എല്ലായിടത്തുമുണ്ട്.. അവൾ ആ രൂപത്തെ മനസ്സിലേക്ക് കൊണ്ടുവന്നു... അയാൾക്ക് നല്ല ഉയരമുണ്ടായിരുന്നു തീർച്ചയായും അതൊരു പുരുഷനാണ്.. അവൾക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. ഇത്രയും കാലത്തെ ജീവിതത്തിൽ പൊരുതി നിന്നത് മാനം രക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു... നാടും വീടും അച്ഛനെയും എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെട്ടതും ഈ ശരീരത്തെ രക്ഷിക്കാൻ വേണ്ടിയായിരുന്നു... എന്നിട്ടിപ്പോൾ എല്ലാം വെറുതെയായോ? ഇനിയെന്തിന് ഞാൻ ജീവിക്കണം...? നശിച്ചവളായി ജീവിക്കുന്നതിനേക്കാൾ ഭേദം ജീവിക്കാതിരിക്കുന്നതാണ്.. അതെ മരണമാണ് ഉചിതം.. മിഴി തോറ്റുപോയി.. ഇത്രനാൾ പോരാടിയതെല്ലാം വെറും തോൽവി ഏറ്റു വാങ്ങാൻ മാത്രമായി.. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഡോക്ടർ ഡോർ തുറന്ന് അകത്തേക്ക് കയറി... അവളുടെ കണ്ണുകൾ മാത്രം അയാൾക്കരികിലേക്ക് ചലിച്ചു... "മിഴി.. How you feel now? Pain ഉണ്ടോ?" അവൾ മറുപടി ഒന്നും കൊടുത്തില്ല... "Look മിഴി.. You should understand onething.. ഇയാൾക്ക് ഒന്നും സംഭവിച്ചിട്ടില്ല.. ശരീരം മുഴുവൻ മുറിവുണ്ടാക്കി എന്നുള്ളത് സത്യമാണ്... ആ വേദന ഇയാൾക്ക് ഫീൽ ചെയ്യുന്നുണ്ടാകും... ബോഡി ചെക്ക് ചെയ്താൽ കുറച്ച് മുറിവുകളും കാണാം... അത് കണ്ട് വറീഡ് ആവണ്ട..

മറ്റൊന്നും തന്നെ മിഴിയുടെ ശരീരത്തിനു സംഭവിച്ചിട്ടില്ല.. Understand?" അവളിൽ നിന്നും യാതൊരു ഭാവമാറ്റവും ഇല്ലാതിരുന്നപ്പോൾ ഡോക്ടർ പിന്നീട് ഒന്നും പറയാൻ നിൽക്കാതെ നേഴ്സിന് നിർദേശങ്ങൾ നൽകി പുറത്തേക്കിറങ്ങി... സത്യത്തിൽ അവൾ ഒന്നും തന്നെ കേട്ടിരുന്നില്ല.. മനസ്സു മുഴുവൻ ശരീരത്തിൽ തിങ്ങിനിറഞ്ഞ മുറിപ്പാടുകളിൽ തങ്ങി നിൽക്കുകയായിരുന്നു... വേദന........... ശരീരത്തിനേക്കാൾ മനസ്സിലാണ്... കുറച്ചു കഴിഞ്ഞതും കബനി അമ്മ അകത്തേക്ക് കയറി വന്നു... അവൾ നിർവികാരതയോടെ അവരുടെ മുഖത്തേക്ക് നോക്കി... "മോ.. മോളെ...."" "അമ്മാ........." അവൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവരെ ചുറ്റിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.... അവളുടെ കരച്ചിൽ കേൾക്കാൻ വയ്യാതെ പുറത്തുനിന്ന ബദ്രി അവിടെ നിന്നും ഹോസ്പിറ്റലിനു പുറത്തേക്ക് നടന്നു പോയി.... വെളിയിൽ എത്തിയതും പോക്കറ്റിൽ നിന്നും ഫോണെടുത്ത് ആർക്കോ ഡയൽ ചെയ്തു.. "ഹലോ... ഡാനിയൽ... എന്തായി..?" "Everything is perfectly done sir... സിമന്റ്‌ ഗോഡൗണിലേക്ക് കൊണ്ട് വന്നിട്ടുണ്ട്..." "Good... ഞാനാണ് ഇതിനുപിന്നിലെന്ന് യാതൊരു കാരണവശാലും അറിയരുത്.. ത്രീ ഡേയ്സ്, വെള്ളം പോലും കൊടുക്കണ്ട.. നിങ്ങളെ ആരെയും കാണരുത് .. പുറത്ത് നിന്നും ലോക്ക് ചെയ്യണം... അവിടെ കുറച്ച് ക്യാഷ് വച്ചേക്ക്...

അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച് തോറ്റ് തോറ്റ്, ദാഹിച്ച്, വിശന്ന് ആ പൈസയെടുത്തു വിഴുങ്ങട്ടെ.. ആ പണത്തിനു വേണ്ടി മാത്രമാണ് ഇത്രയും ചെറ്റ പരിപാടിക്ക് ആ .............. കൂട്ടുനിന്നത്.. മൂന്നുദിവസം കഴിഞ്ഞ് ഞാൻ വരാം അതിനുശേഷം ഞാൻ ചോദിക്കാം ആർക്കു വേണ്ടിയാണെന്ന്.. " "Ok.. Sir..." അവൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്കിട്ടു.. _____💜 "എന്തിനാ മോളെ നീ ഇങ്ങനെ കരയുന്നെ?? എന്റെ മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ലടാ...അമ്മനെ വിശ്വസിക്ക്..." അവൾ അതൊന്നും കേൾക്കാതെ കബനിയെ ചുറ്റി പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു.. റാം അകത്തേക്ക് വന്നപ്പോൾ തേങ്ങൽ ഒതുക്കി അവൾ തലതാഴ്ത്തി... അയാൾ അവൾക്കടുത്തേക്ക് വന്ന് മുടിയിഴകളിലൂടെ തലോടി.. "Be strong.. My brave girl.. ഇങ്ങനെ കരഞ്ഞോണ്ടിരിക്കുവാണോ..? 2 days കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.. കൃത്യമായി ഭക്ഷണവും മരുന്നും ഒക്കെ കഴിച്ചാൽ പറഞ്ഞ സമയത്ത് ഡോക്ടർ ഡിസ്ചാർജ് ചെയ്യുള്ളൂ...അല്ലെങ്കിൽ വീണ്ടും ഹോസ്പിറ്റലിൽ തന്നെ കിടക്കേണ്ടിവരും അതുകൊണ്ട് ഇനി കരയരുത്.." അവൾ തലയാട്ടി.. അവൾ കുറച്ച് നേരം ഒറ്റക്കിരിക്കട്ടെ എന്ന് കരുതി അയാളും കബനിയും പുറത്തേക്കിറങ്ങി.. അവൾ പതിയെ എഴുന്നേറ്റു.. കാല് നിലത്തു കുത്തുമ്പോൾ ശരീരം മുഴുവൻ മുള്ളു കുത്തുന്ന പോലെ നീറി..

അവൾ പതിയെ ബാത്‌റൂമിലേക്ക് കയറി ഡോർ ചാരി വച്ചു.. പൈപ്പ് തുറന്ന് മുഖം കഴുകി.. മുഖം ചുളിക്കുമ്പോൾ തലയിൽ വല്ലാത്ത വേദന തോന്നി... അവൾ പതിയെ പുറത്തേക്കിറങ്ങി.. അവളുടെ കണ്ണുകൾ ടേബിളിൽ വച്ചിരിക്കുന്ന ഫ്രൂട്ട്സിലേക്കും അതിനടുത്തായി വച്ചിരിക്കുന്ന കത്തിയിലേക്കും നീണ്ടു... അവൾ ടേബിളിനരികിലേക്ക് നീങ്ങി.. ആ കത്തി കയ്യിലെടുത്തു.. കണ്ണുകൾ നിറഞ്ഞൊഴുകി.. ഇത്രയും വേദനക്കിടയിൽ ഇത് തിരിച്ചറിയില്ല എന്ന ആശ്വാസത്തോടെ അവൾ കത്തി ഇടതു കൈത്തണ്ടക്ക് മുകളിൽ വച്ചു. ഇരു കണ്ണുകളും ഇറുക്കെചിമ്മി കത്തി കയ്യിൽ അമർത്തും മുന്നേ ആരോ കത്തി പിടിച്ച കൈയിൽ പിടുത്തമിട്ടിരുന്നു.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. മുഖം മുഴുവൻ വലിഞ്ഞു മുറുകി ചുവന്നു കലങ്ങിയ കണ്ണുമായി നിൽക്കുന്ന ബദ്രിയെ കണ്ട് അവൾ ഉമിനീരിറക്കി.. അവളുടെ കത്തി പിടിച്ച കയ്യേ ഉയർത്തി അവന്റെ കഴുത്തിലേക്ക് വയ്പ്പിച്ചു.. അവളുടെ കൈ വിറച്ചു.. തിരികെ വലിക്കാൻ നോക്കിയെങ്കിലും അവൻ ബലം പിടിച്ച് അവന്റെ കഴുത്തിലേക്ക് അമർത്തിവെച്ചു..അവിടെ ചെറുതായി പോറൽ ഏർപ്പെട്ട് രക്തം പൊടിഞ്ഞു... അവൾ അവനെ തള്ളി മാറ്റി കയ്യിലെ കത്തി നിലത്തേക്ക് എറിഞ്ഞ് അവന്റെ കഴുത്തിൽ കൈ വച്ച് നിറഞ്ഞ കണ്ണുകളോടെ ദയനീയമായി അവനെ നോക്കി... "നീ ചാവുന്നതിനുമുന്നേ എന്നെ കൊല്ലടീ.." അവളുടെ കൈ തട്ടി മാറ്റി കൊണ്ട് അവൻ ആക്രോശിച്ചു...

" നിന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്തത് എന്തിനാണെന്ന് അറിയാമോ?? ഞാൻ തളരാൻ... എന്നെ തോൽപ്പിക്കാൻ... എന്നിട്ട് നീ സ്വയം ചാവാൻ നടക്കുന്നു.... അതിലും ഭേദം എന്നെ കൊല്ലുന്നതല്ലേ.... അറിയാത്തത് കൊണ്ട് ചോദിക്കുവാ.... എന്തിനാ നീ ഇപ്പോ ചാവാൻ പോയത്? വേദന സഹിക്കാതെയാണോ? അതോ നിന്റെ എന്തെങ്കിലും നഷ്ടപ്പെട്ടെന്ന് കരുതിയോ?" അവൾ ഒന്നും മിണ്ടിയില്ല.. തലതാഴ്ത്തി നിന്നു തേങ്ങി... "ഈ അഞ്ചടി അഞ്ചിഞ്ചിനു വേണ്ടിയാ ഞാൻ നിന്നെ സ്നേഹിച്ചത് എന്ന് എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ???" അവൾ മറുപടി നൽകിയില്ല.. അവൻ അവളുടെ ഇരുകവിളിലും കൈകൾ ചേർത്തു... "നിന്റെ ശരീരത്തിന് എന്തൊക്കെ സംഭവിച്ചിരുന്നാലും.. അതൊന്നും എന്നെ ബാധിക്കില്ല... because I love you madly idiot... ഇപ്പോൾ നിന്റെ ശരീരത്തിൽ അനുഭവിക്കുന്ന വേദനയെക്കാൾ കൂടുതൽ ഞാൻ അനുഭവിക്കുന്നുണ്ട്... നീ തളർന്നു പോവരുത്... ഇത്രയധികം മുറിവ് നിന്റെ ശരീരത്തിൽ തന്നവനെ ഞാൻ വെറുതെ വിടുമെന്ന് നീ കരുതുന്നുണ്ടോ.?. നീ പറഞ്ഞില്ലേ I Trust you എന്ന്.. ഇപ്പൊ വിശ്വസിക്ക്.. നിനക്കൊന്നും സംഭവിച്ചിട്ടില്ല.. അഥവാ നിനക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിലും I don't care about that.. ഒന്ന് മനസിലാക്കടീ.... " അവൻ നിറഞ്ഞ കണ്ണുകളോടെ ബെഡിലേക്കിരുന്നു... അവളും അവനടുത്ത് പോയി അവന്റെ തോളിലേക്ക് ചാരി ഇരുന്നു.. "Partner...." "ഹ്മ്മ്...". അവളുടെ ശബ്ദം കേട്ട് അവൻ ഒന്ന് മൂളി...

"I need to kill him.." ബദ്രി അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.. അതേ നിർവികാരത തന്നെയാണ്.. അവൾ മുഖമുയർത്തി അവനെ നോക്കി .. ആ കണ്ണുകളിൽ അഗ്നിയാണ്.. ശത്രുവിനെ ചുട്ടെരിക്കാൻ പോന്ന അഗ്നി.. അവൻ അവളെ തോളിലൂടെ കൈ ചേർത്ത് മുറുകെ പിടിച്ചു.. പിന്നീടുള്ള രണ്ടു ദിവസവും മുഴുവൻ സമയവും ബദ്രി തന്നെയായിരുന്നു ഹോസ്പിറ്റലിൽ.. റാം ഓഫീസിലേക്ക് പോയി.. കബനിയമ്മ ഭക്ഷണവും ഡ്രെസ്സുമൊക്കെ കൊണ്ട് വരും,കൊടുക്കും, വൈകുന്നേരം വീട്ടിലേക്ക് പോവും.. ബദ്രി ആ മൂന്ന് ദിവസവും വീട്ടിലേക്ക് പോയതേ ഇല്ല. അവളിൽ നിന്നും അൽപനേരം എങ്കിലും വിട്ടുനിന്നത്, നേഴ്സ് മുറിവിൽ മരുന്നു പുരട്ടാൻ വരുമ്പോഴും, call ചെയ്യാനും ഡാനിയലിനു നിർദേശങ്ങൾ നൽകാനും മാത്രമാണ്.. കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെ അവനവളെ പരിചരിച്ചു... ഭക്ഷണം വാരി കൊടുക്കാനും... ഉറങ്ങുന്നതുവരെ അടുത്തിരിക്കാനും.. ഉറങ്ങി കഴിഞ്ഞ് നേരം വെളുക്കുന്നത് വരെ അവൻ ഉറങ്ങാതെ അവളെ നോക്കികൊണ്ടിരിക്കും.. പ്രണയത്തോടെ.. വാത്സല്യത്തോടെ.. ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു.. അവളെ മുറിയിൽ കൊണ്ട് പോയി കിടത്തി. മുറിവുകൾ കരിഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു.. വീട്ടിലെത്തിയിട്ടും അവൻ അവളുടെ മുറിയിൽ നിന്നും മാറിയില്ല.. "മോനെ..."

കബനിയമ്മയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. "വീടെത്തിയിട്ട് ചൂട് വെള്ളം കൊണ്ട് തുടച്ച് മരുന്ന് വയ്ക്കാൻ പറഞ്ഞിരുന്നു..." ബദ്രി അവരുടെ കയ്യിലെ ചൂടു വെള്ളത്തിലേക്ക് നോക്കി... "ഇങ്ങോട്ട് വച്ചോ... ഞാൻ ചെയ്ത് കൊടുത്തോളാം..." അവൻ അലസമായി പറഞ്ഞു.. "അല്ല മോനെ മുറിവുള്ളിടത്തൊക്കെ ചെയ്യണം..." "ഇവിടെ വച്ചിട്ട് പോവാൻ നോക്ക്..." ഫോണിൽ നിന്നും കണ്ണു മാറ്റാതെ ബദ്രി പറഞ്ഞു... മിഴിയാണെങ്കിൽ രണ്ടാളെയും മാറി മാറി നോക്കുന്നുണ്ട്... ഇനി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് കബനിയമ്മ ചൂടുവെള്ളം നിറച്ച പാത്രം അവിടെവച്ച്, അടുത്തുതന്നെ ഒരു ചെറിയ ടവലും ഓയിൽമെന്റും വെച്ച് പുറത്തേക്കിറങ്ങി.. ബദ്രി എഴുന്നേറ്റ് ഫോൺ ടേബിളിന് മേലേക്ക് വച്ച് ചൂടുവെള്ളം അടുത്തേക്ക് നീക്കി വച്ചു.. അവൻ മിഴിക്കരികിൽ ഇരുന്ന് അവൾ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടനിൽ കൈ വച്ചു.. അവൾ അവന്റെ കയ്യിൽ ചെറുതായൊന്ന് അടിച്ചു... "സ്സ്... Whaatt????" "എനിക്ക് അമ്മ ചെയ്ത് തന്നാൽ മതി..." "Why🤨???" "അത്.. അതങ്ങനെയാ... അമ്മയെ വിളിക്ക്..."

"ഹലോ മാഡം.. ഇവിടെ എനിക്ക് നിന്റെ മേലെയുള്ള അവകാശം കഴിഞ്ഞിട്ടേ മാറ്റാർക്കുമുള്ളു. So ഞാൻ ചെയ്ത് തരും നീ മിണ്ടാതെ കിടന്നോണം..." "അയ്യടാ.. എങ്ങോട്ടാ കയ്യും കൊണ്ട് വരുന്നേ.. കുത്തും ഞാൻ.. അമ്മയെ വിളിച്ചേ .. അല്ലേൽ വേണ്ട ഞാൻ തന്നെ വിളിക്കാം .. അമ്മ്മ്മേ........" അവൻ വേഗം തന്നെ അവന്റെ കൈകൾ കൊണ്ട് അവളുടെ വായ അമർത്തിപ്പിടിച്ചു.. "എടി നാറ്റിക്കല്ലേ.. ഞാൻ വലിയ build-up ഒക്കെ ഇട്ട്, ചെയ്തു തരാൻ വന്ന അവരെ പറഞ്ഞയച്ച് സ്വയം ചെയ്തോളാം എന്ന് ഏറ്റതാണ്... ഇനി നീ സമ്മതിക്കാത്തിരുന്നാൽഞാൻ നാണം കെടും... പ്ലീസ് ഇന്നൊരു ദിവസം.. പ്ലീസ് പ്ലീസ് പ്ലീസ്...." ഇത്രയും നേരം അഹങ്കാരത്തോടെ സംസാരിച്ചവന്റെ ഭാവമാറ്റം കണ്ട് അവൾ വായ പൊത്തി ചിരിച്ചു.. അവൻ തല താഴ്ത്തി ഇരിപ്പായിരുന്നു... " അല്ലെങ്കിലും ഞാൻ കാണാത്തതൊന്നുമല്ലല്ലോ... അന്ന് രാത്രി ഞാൻ അല്ലേ നിന്റെ ഡ്രസ്സ് അഴിച്ചുതന്നത്.... അപ്പൊ എല്ലാം കണ്ടില്ലേ.... അതു മാത്രമല്ല.. അന്നേരം.... " "മതി മതി... ചെയ്തു തന്നൊ... ഇനി ആ കഥയൊന്നും പറയണ്ട...." മിഴി ചമ്മലോടെ മുഖം താഴ്ത്തി... അവൻ പ്ലാൻ ഏറ്റു എന്നു മനസ്സിൽ കരുതി, ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവളുടെ ഷർട്ട് ബട്ടൺ അഴിച്ചുമാറ്റി.. വയറിലും മാറിനു മുകളിലുമുള്ള മുറിവുകൾ കണ്ട് അവർ രണ്ടു പേരുടെയും മുഖത്തുണ്ടായിരുന്ന ചിരി മാഞ്ഞു.. അവൻ പതിയെ ചൂടുവെള്ളത്തിൽ ടവൽ മുക്കിപ്പിഴിഞ്ഞ് ഓരോ മുറിവായി തുടച്ചു കൊടുത്തു...

അവൾക്ക് വേദന തോന്നിയെങ്കിലും അവന്റെ മുഖത്ത് തന്നെയായിരുന്നു നോട്ടം... വേദന മറക്കാനുള്ള മരുന്ന് പോലെ... അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... അത് അവൾ കാണാതെ മറച്ചുവെച്ചുകൊണ്ട് ഓയിൽമെന്റ് എടുത്ത് പതിയെ തേച്ചു.. അവൾ തിരിഞ്ഞിരുന്നപ്പോൾ പുറത്തുള്ള മുറിവിലും തേച്ചു കൊടുത്ത്... നിറഞ്ഞ കണ്ണുകളെ അമർത്തി തുടച്ച് അവളെ നോക്കി ചിരിച്ചു.. ഇട്ടിരുന്ന മിഡി ഉയർത്തി മുട്ട് വരെയുള്ള മുറിവിൽ തേച്ചു.. അവിടന്നും കൈകൾ മുകളിലേക്ക് ചലിച്ചതും അവൾ ആ കയ്യിൽ പിടുത്തമിട്ടു.. "ഞാൻ തേച്ചോളാം.." "നിനക്ക് ബുദ്ധിമുട്ടാകും.." "ഒരു ബുദ്ധിമുട്ടും ഇല്ല.. ഇങ്ങു തന്നെ... " "വേണ്ട.. തല അധികം അനക്കരുത്.. ഞാൻ നിന്റെ അമ്മയെ വിളിക്കാം." അവൻ വേഗം അവളുടെ ഷർട്ട് ബട്ടനൊക്കെ ഇട്ട് കൊടുത്ത് പുറത്തേക്ക് നടന്നു.. അടുക്കളയിൽ പൊരിഞ്ഞ പണിയിലായിരുന്നു കബനി.. "അതെ.. " അവന്റെ വിളി കേട്ട് അവർ തിരിഞ്ഞു നോക്കി.. "അവൾക്ക് കാലിൽ തേക്കാൻ ഒന്ന് ഹെല്പ് ചെയ്യാവോ?" കബനി അമ്മ ചിരിയോടെ തലയാട്ടി ഗ്യാസ് ഓഫ്‌ ചെയ്ത് മിഴിയുടെ മുറിയിലേക്ക് പോയി.. അവൻ അവിടെ തന്നെ അല്പ സമയം നിന്നു.. കബനി അമ്മ തിരികെ വന്നതും അവൻ അവളുടെ മുറിയിലേക്ക് പോയി... അവൻ അവളെ തന്നെ നോക്കിയിരുന്നു ആ നോട്ടം നേരിടാനാവാതെ അവൾ തലതാഴ്ത്തി... അവൻ കുറച്ചു കൂടി അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് താഴ്ത്തിയ തല പിടിച്ചുയർത്തി...

അവളുടെ ചുണ്ടിലെ മുറിവിൽ അവൻ മൃദുവായി ഒന്ന് ചുംബിച്ചുകൊണ്ട് അടർന്നു മാറി.. അവൾ കൈകളുയർത്തി അവന്റെ ഇരുകവിളിലും കൈ ചേർത്ത് അവന്റെ മുഖത്തെ നെഞ്ചോട് ചേർത്തു വെച്ചു... കൊച്ചു കുഞ്ഞിനെ പോലെ അവൻ അവളുടെ മാറിൽ പറ്റി ചേർന്നു കിടന്നു... അൽപ്പനേരം കടന്നുപോകവേ ഇരുവർക്കും വല്ലാത്ത ആശ്വാസം തോന്നി....... ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അവർ അടർന്നു മാറിയത്... കമ്പനി അമ്മ ഒരു ബൗളിൽ അല്പം കഞ്ഞി കൊണ്ടുവന്നു... അത് ടേബിളിൽ വച്ച് അവർ പുറത്തേക്കിറങ്ങി... ബദ്രി ഒരു ചിരിയോടെ അതെടുത്ത് അവൾക്ക് കഞ്ഞി കോരി കൊടുത്തു... അതുമുഴുവൻ കഴിപ്പിച്ച് വായും കഴുകി കൊടുത്ത് അവളെ ബെഡിലേക്ക് കിടത്തി അവനും അരികിൽ തന്നെ കിടന്നു... അവന്റെ കൈകൾ അവളുടെ ഉദരത്തെ വലയം ചെയ്തിരുന്നു ... ഏറ്റവും സംരക്ഷണം ഉള്ളിടത്താണ് താനിപ്പോൾ എന്ന വിശ്വാസത്തോടെ അവൾ പതിയെ ഉറക്കത്തിലേക്ക് ആഴ്ന്ന് പോയി... അവൾ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ അവൻ പതിയെ കൈ പിൻവലിച്ച് എഴുന്നേറ്റു... നന്നായി പുതപ്പിച്ചു കൊടുത്ത് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി... ഹോളിൽ തന്നെ റാം ഇരിക്കുന്നുണ്ടായിരുന്നു... ആരോടും ഒന്നും മിണ്ടാതെ അവൻ വണ്ടിയുടെ കീ ഏടുത്ത് പുറത്തേക്കിറങ്ങി... വണ്ടി ചീറിപ്പാഞ്ഞു പുറത്തേക്ക് പോയി.. ഏകദേശം ഒന്നര മണിക്കൂർ യാത്രയ്ക്ക് ശേഷം ശേഷം വണ്ടി ഒരു റബ്ബർ കാട്ടിനു നടുവിലുള്ള മൺപാതയിലേക്ക് കയറി..

സമയം 11 കഴിഞ്ഞത് കൊണ്ട് തന്നെ റോഡിലൊന്നും ആരുമുണ്ടായിരുന്നില്ല... ഇടയ്ക്കിടയ്ക്ക് ഓരോ സ്ട്രീറ്റ്‌ലൈറ്റ് മാത്രമായിരുന്നു വെളിച്ചം.. വീടുകളോ കടകളോ ഒന്നുമില്ലാത്ത ഒരു ഉൾപ്രദേശം... അവന്റെ വണ്ടി ചെങ്കൽ കൊണ്ട് നിർമ്മിച്ച വലിയൊരു കെട്ടിടത്തിനു മുന്നിൽ നിന്നു.. കാറിന്റെ ശബ്ദം കേട്ടിട്ടാകണം അകത്തുനിന്നും കുറച്ചുപേർ ഇറങ്ങിവന്നു.. അവനെ കണ്ടതും എല്ലാവരിലും വളരെ ബഹുമാനം നിറഞ്ഞ ഭാവമായിരുന്നു... അതിൽനിന്നും ഒരാൾ മുന്നോട്ടു വന്നു... "സർ .. അകത്തുണ്ട്..." അവന്റെ കയ്യിൽ നിന്നും ഒരു കീ വാങ്ങി ബദ്രി അകത്തേക്ക് നടന്നു.. കുറച്ചു ദൂരം മണലുകൾ കൊണ്ടുള്ള പണിതീരാത്ത വിധത്തിലുള്ള തറയായിരുന്നു... അവിടെനിന്നും കോൺക്രീറ്റ് ചെയ്ത രണ്ട് സ്റ്റപ്പ് കയറിയതും ഒരു ഷട്ടർ കണ്ടു... അതിന്റെ ഇരുവശത്തുമായി രണ്ട് പൂട്ടു കൊണ്ട് അത് ലോക്ക് ചെയ്തിരിക്കുന്നു... ബദ്രി കയ്യിലുള്ള ചാവി ഉപയോഗിച്ച് അത് തുറന്നു.. പുറത്തുള്ള ട്യൂബ് ലൈറ്റുകളുടെ വെളിച്ചം ഗോഡൗണിനകത്തേക്ക് അടിച്ചു കയറി .. നിലത്ത് ചുരുണ്ടുകൂടി കിടക്കുന്ന വ്യക്തി പ്രതീക്ഷിക്കാതെയുള്ള വെളിച്ചം കണ്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു... എന്നാൽ എഴുന്നേറ്റു നിൽക്കാനുള്ള ത്രാണിയില്ലാതെ ആ കാലുകൾ വേച്ചു പോയി... ബദ്രിയെ കണ്ട ആ കണ്ണുകളിൽ ഭയം നിറഞ്ഞു... മരണഭയം🔥💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story