മിഴിയിൽ: ഭാഗം 21

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ബദ്രിയെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ ആ ഉടൽ ഭയം കൊണ്ട് വിറച്ചു... വീണിടത്തുനിന്നും ചാക്കു കെട്ടുകളിൽ പിടിച്ച് പതിയെ എഴുന്നേറ്റ് നിന്നു.. ഡാനിയൽ പെട്ടെന്ന് തന്നെ ഒരു ചെയർ കൊണ്ടുവന്ന് അവിടെ ഇട്ടു.. ബദ്രി അതിലേക്കിരുന്നു... പോക്കറ്റിൽ നിന്നും ആ സ്റ്റഡ് കൈയ്യിലെടുത്തു.. അത് കണ്ട് ആ കണ്ണുകൾ വീണ്ടും ഭയത്തിലാഴ്ന്നു... " എന്നോടൊപ്പം,, എന്റെ കൂടെ,, എന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയി നീ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു വർഷമാവുന്നു... ഈ സ്റ്റഡ് നിന്റെ ആണെന്ന് അറിയാൻ അസാധാരണ IQ ലെവൽ ഒന്നും ആവശ്യമില്ല. This is your's.... അല്ലെ വേദിക... എന്തിന്??? ആർക്കു വേണ്ടി??? ഇതു മാത്രം അറിഞ്ഞാൽ മതി... " ബദ്രി കാലിനു മുകളിലേക്ക് മറുകാൽ വച്ചുകൊണ്ട് വളരെ ശാന്തമായി പറഞ്ഞു... അവളിൽ നിന്നും മറുപടിയൊന്നും വന്നില്ല... അവൻ കൈ മുഷ്ടി പതിയെ ചുരുട്ടി പിടിച്ചു.. അവളുടെ കണ്ണുകൾ ടേബിളിനു മുകളിൽ വച്ചിരിക്കുന്ന കത്തിയിലേക്ക് നീണ്ടു.. "വേദിക.. Iam asking you.. പറ.. എന്തിന് നീ ഇതിനു കൂട്ടു നിന്നു.. പണത്തിനു വേണ്ടി അല്ലെ...." അവൾ ഇരുന്നിടത്തു നിന്നും നിരങ്ങി ബദ്രി യുടെ കാലിൽ പിടിച്ച് പൊട്ടിക്കരഞ്ഞു.. "ഞാൻ പറയാം സാർ.." ഒരാഴ്ച്ച മുമ്പ് നടന്ന സംഭവങ്ങൾ അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു.. __💜

"വേദിക... " അവൾ വേഗം തിരിഞ്ഞു നോക്കി... തന്റെ അടുത്തേക്ക് നടന്നു വരുന്ന ധ്യാനിനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. "ഇത്ര എക്സൈറ്റഡ് ആവുകയൊന്നും വേണ്ട.. ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്.. ഞാൻ താഴേക്ക് ഭക്ഷണം കഴിക്കാൻ വരുന്നത് മിഴി നിർബന്ധിക്കുന്നത് കൊണ്ട് മാത്രമാണ്.. അല്ലാതെ തന്നോടുള്ള ഇഷ്ടം കൊണ്ടല്ല.. എന്നെ കാണുമ്പോൾ തനിക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാകാതെ അല്ല... താൻ നേരിട്ട് പ്രൊപ്പോസ് ചെയ്ത അന്നുതന്നെ ഞാൻ പറഞ്ഞതാണ് എനിക്ക് തന്നെ ഇഷ്ടമല്ല എന്ന്... അതിനൊരു സോളിഡ് റീസൺ ഇല്ലാത്തതുകൊണ്ടാവാം താൻ വീണ്ടും എന്റെ പുറകെ നടക്കുന്നത്.. Now, I have an solid reason..." എന്തായിരിക്കും പറയാൻ പോകുന്നത് എന്ന ആകാംക്ഷയിൽ വേദിക ധ്യാനിനെ തന്നെ നോക്കിക്കൊണ്ടിരുന്നു... അവളുടെ ഹൃദയം പൊട്ടിപോകുമാറുച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു.. "Look വേദിക... എനിക്കൊരാളെ ഇഷ്ട്ടമാണ്.. I mean.. Iam in love with someone else.. .. ആ ഇഷ്ട്ടം ഒരിക്കലും തന്നോട് തോന്നാൻ പോകുന്നില്ല... അതുകൊണ്ട് ദയവുചെയ്ത് ഇനി എന്നെ അങ്ങനെ നോക്കി ഇരിക്കരുത്..

That's really irritatting... Hope you understand.." അവളുടെ കണ്ണുകൾ നിറഞ്ഞു... "ധ്യാൻ സാർ " തിരിഞ്ഞുനടക്കാൻ ഒരുങ്ങിയതും അവൾ ഒരിക്കൽ കൂടി വിളിച്ചു.. "ആരെയാ ഇഷ്ട്ടം എന്ന് പറയാവോ.??? എന്ത് കൊണ്ടാ എന്നെ ഇഷ്ട്ടമാവാഞ്ഞേ, എന്താ എന്റെ കുറവ് എന്ന് മനസിലാക്കാനാ..." "മിഴി....." അവൾ ഞെട്ടി മുഖമുയർത്തി .. "അതിന് അവൾക്ക് സാറിനെ ഇഷ്ട്ടമല്ലല്ലോ?.. " എന്തോ അങ്ങനെയാണ് ആദ്യം വായിൽ വന്നത്. "ഇഷ്ട്ടമാക്കാൻ എനിക്കറിയാം.." അവളെ നോക്കി പുച്ഛിച്ച് ധ്യാൻ തിരികെ നടന്നു.. അപ്പോഴേക്കും മിഴി അവൾക്കരികിൽ എത്തിയിരുന്നു.. "നീയെന്താ വേഗം കഴിച്ചെഴുന്നേറ്റെ...?" "ഒന്നുല്ലാ..." മിഴിയുടെ നോട്ടം നടന്നുപോകുന്ന ധ്യാനിലേക്കെത്തി... "ഹ്മ്മ്.. നല്ലോണം വാങ്ങിക്കൂട്ടി അല്ലേ.. ധ്യാൻ സാർ ഇന്ന് കാണാൻ കുറച്ചൂടെ ലുക്ക്‌ ആയിട്ടുണ്ടല്ലേ വേദു..... നിന്നെ കുറ്റം പറയാൻ പറ്റൂലാ.. എനിക്കെന്നെ ഇടക്ക് തോന്നും ആളെ ഒന്ന് പ്രേമിച്ചാലോന്ന്.." അവൾ കളിയായി പറഞ്ഞ് കൊണ്ട് മുകളിലേക്ക് പോയി.. എന്നാൽ അവൾ പറഞ്ഞ വാക്കുകൾ തന്നെ വേദികയുടെ കാതൽ മുഴങ്ങിക്കൊണ്ടിരുന്നു... ഇനി അഥവാ ധ്യാൻ സാർ പ്രൊപ്പോസ് ചെയ്താൽ മിഴി ഓക്കേ പറയുമോ എന്നവൾ ഭയന്നു.... അതിനെ തടയണമെന്ന് തീരുമാനിച്ചു..

പിന്നീടുള്ള രണ്ട് ദിവസവും ധ്യാനിന്റെ മിഴിയിലേക്ക് ഉള്ള നോട്ടം വേദികയുടെ ഉള്ളിൽ മിഴിയോടുള്ള ദേഷ്യം വർധിപ്പിച്ചു.. ____💜 " ആ സംഭവങ്ങൾക്കുശേഷം രണ്ടുദിവസം കഴിഞ്ഞ് അയാൾ എന്നെ കാണാൻ വന്നു.. എന്റെ പഞ്ച് കാർഡ് ഉപയോഗിച്ച് ഒന്ന് ഓഫീസിനകത്തേക്ക് കയറ്റണം.. മിഴിയെ കണ്ട് സംസാരിക്കാനാണ് എന്ന് പറഞ്ഞു.. അവളുടെ മുറ ചെറുക്കനാണ്.. നാട്ടിലേക്ക് കൊണ്ട് പോവാനാണ്.. നേരെ കാണാൻ വന്നാൽ അവൾ പുറത്തേക്ക് വരില്ല.. കാണാൻ പോലും കൂട്ടാക്കില്ല.. ഭീഷണിപ്പെടുത്തിയാലേ അവൾ അയാൾടെ കൂടെ പോവൂ എന്നൊക്കെ പറഞ്ഞു.. ബദ്രി സാർ ഓഫീസിൽ ഇല്ലാത്ത സമയത്ത് പറയണമെന്നും ആരും കാണാതെ ഓഫീസിനകത്തേക്ക് കയറ്റണമെന്നും പറഞ്ഞു.. അവളെ ഇവിടെ നിന്നും പറഞ്ഞയക്കേണ്ടത് എന്റെ കൂടെ ആവശ്യമായി തോന്നി എനിക്ക്... അന്ന് സാർ പുറത്തേക്ക് പോയതും ഞാനാ അവളുടെ ഫോൺ എടുത്ത് മാറ്റിയത്.. അത് റീസെപ്ഷനിൽ കൊണ്ട് ഏൽപ്പിച്ചതും, വൈകുന്നേരം കൊടുത്താൽ മതിയെന്ന് പറഞ്ഞതും ഞാനാ.. എന്റെ കാർഡ് ഉപയോഗിച്ച് അയാളെ അകത്തേക്ക് കയറ്റി, ലിഫ്റ്റിൽ നിന്നിറങ്ങിയതും സാറിന്റെ ക്യാബിൻ കാണിച്ചു കൊടുത്തു.. അപ്പോഴേക്കും മിഴി കേബിനിൽ നിന്നും പുറത്തിറങ്ങി കോറിഡോറിലൂടെ നടന്നു പോവുന്നത് കണ്ടു.

പ്രസാദ് സാർ അന്വേഷിക്കും എന്നുള്ളത് കൊണ്ട് ഞാൻ നേരെ താഴേക്ക് പോയി.. കുറച്ച് സമയം കഴിയുമ്പോഴേക്കും എനിക്കെന്തോ ഭയം തോന്നി വേഗം മുകളിലേക്ക് കയറി... ഓരോ മുറിയായി ചെക്ക് ചെയ്ത് അവസാനം ലോക്കർ റൂമിലെത്തിയപ്പോൾ കണ്ട കാഴ്ച്ച.. രക്തത്തിൽ കുളിച്ച് കിടക്കുന്ന മിഴിയെ ആണ്.. അവൾക്കടുത്ത് ഒരു ചെറിയ മുനകത്തി ഉപയോഗിച്ച് അവളുടെ മേലാകെ കുത്തിവരയുന്ന അയാളെ.. ഞാൻ നിലവിളിക്കാൻ നിന്നതും താഴെ കിടന്ന മിഴിയുടെ ദുപ്പട്ട എടുത്ത് എന്റെ വായയിലൂടെ ചുറ്റിക്കെട്ടി.. ഇത് പുറത്തറിഞ്ഞാൽ ആദ്യം കുടുങ്ങുന്നത് ഞാൻ ആവുമെന്നും സിസിടിവി വിഷ്വൽസിലടക്കം അയാളെ അകത്തേക്ക് കൊണ്ടുവരുന്ന എന്റെ ദൃശ്യം ഉണ്ടെന്നും, എല്ലാം ഞാൻ പറഞ്ഞിട്ട് ചെയ്തതാണെന്ന് പോലീസിനോട് പറയുമെന്നും, അങ്ങനെയൊന്നും നടക്കാതിരിക്കണമെങ്കിൽ ആ ദിവസത്തെ സിസിടിവി ഫുട്ടേജ് മുഴുവൻ ഡിലീറ്റ് ചെയ്യണം എന്നും ആവശ്യപെട്ടു.. എനിക്ക് വേറെ വഴിയില്ലായിരുന്നു.. അയാൾ മുഖത്തെ മാസ്ക് അഴിച്ച് വന്ന പോലെ പുറത്തേക്ക് പോയി.. ഞാൻ വീണ്ടും മുകളിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് സാർ ഓടി പാഞ്ഞു വരുന്നത് കണ്ടത്.. എന്നെ വിളിച്ച് അന്വേഷിക്കുമ്പോപ്പോഴും എനിക്ക് പറയണമെന്നുണ്ടായിരുന്നു മിഴി ലോക്കർ റൂമിൽ ഉണ്ട് എന്ന്..

പക്ഷെ.. ബാക്കിയെല്ലാവരും പോയിട്ടും ഞാൻ മാത്രം പെന്റിങ് വർക്കിന്റെ പേരും പറഞ്ഞ് അവിടെ ഇരുന്നു.. സാറ് മിഴിയുമായി ഹോസ്പിറ്റലിലേക്ക് പോകുന്നത് കണ്ടതും മെയിന്റനൻസ് റൂമിൽ പോയി ഫുട്ടേജ് ക്ലിയർ ചെയ്തു. എല്ലാ ക്യാമറയും ഓഫ്‌ ചെയ്തു.. എന്നിട്ട് അതിനകത്തു തന്നെ ഇരുന്നു.. അർജിത് സാർ പഞ്ച് ചെയ്തു അകത്തേക്ക് കയറി, സാറിന്റെ പഞ്ച് കാർഡ് അവിടെ വച്ചിട്ട് പോയി.. വേഗം അതെടുത്ത് പഞ്ച് ചെയ്ത് ഞാൻ പുറത്തിറങ്ങി രക്ഷപെട്ടു... പേടിച്ചിട്ടാ സാർ... പണത്തേക്കാളേറെ ധ്യാൻ സാറിനെ നഷ്ടപ്പെടുത്താൻ കഴിയാത്തതുകൊണ്ട് ചെയ്തുപോയതാണ്. ദയവുചെയ്ത് ക്ഷമിക്കണം... " അവൾ പൊട്ടിക്കരഞ്ഞു.. അവൻ കൈവീശി അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു .. അവൾ നിലത്തേക്ക് കമഴ്ന്നു വീണു.. ചുണ്ട് പൊട്ടി ചോര ഒലിച്ചു.. അവൻ ടേബിളിന് മുകളിൽ വച്ച കത്തി കയ്യിലെടുത്തു.. "ആരാ അയാൾ..." "പേ.. പേര് മാത്രേ എനിക്കറിയൂ.. അഥർവ്വ...... അഥർവ്വ എന്നാ പറഞ്ഞത്.... " "അഥർവ്വ......." അവനും ആ നാമം ഉച്ചരിച്ചു.. ബദ്രി അവൾക്കരികിൽ മുട്ടുകുത്തിയിരുന്നു. "സാർ.. സാർ ഒന്നും ചെയ്യല്ലേ.. അറിയാതെ.... "അറിയാതെ??. അറിയാതെ അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? അവളെ എടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള മനസ്സെങ്കിലും നീ കാണിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ നിന്നെ വെറുതെ വിട്ടേനെ..

എന്റെ പ്രാണനെ നോവിച്ചവരോട് ക്ഷമിക്കാൻ ഞാൻ ശ്രീരാമൻ അല്ല.. ബദ്രിനാഥാണ്.. " പറയുന്നതിനോടൊപ്പം അവന്റെ കയ്യിലെ കത്തി അവളുടെ കയ്യിൽ തലങ്ങും വിലങ്ങും വരഞ്ഞുകൊണ്ടിരുന്നു.. അവിടെ മുഴുവൻ ചുവപ്പ് പടർന്നു... അവൾ വേദനകൊണ്ട് ആർത്തു നിലവിളിച്ചു.. "നീറുന്നുണ്ടോ. ? നിന്റെ കൈകളിൽ മാത്രമല്ലേ ഉള്ളൂ ? നീ ചെയ്ത തെറ്റ് കൊണ്ട് ഒരുത്തി ദേഹം മുഴുവൻ നീറിപ്പുകഞ്ഞു കിടക്കുന്നുണ്ട്.. അത് നോക്കുമ്പോൾ നിനക്കിത്രയും പോരാ... കൊല്ലണമെന്ന് കരുതിയിട്ട് തന്നെയാ വന്നത്.. ഇപ്പൊ കൊല്ലാതെ വിടുന്നുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ.. നിന്റെ പ്രണയത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്തുക്കൂട്ടിയത് എന്ന കാരണം.. ഇനിയൊരിക്കലും നിന്നെ കാണാതിരിക്കട്ടെ.. കാണരുത്.... ഡാനിയൽ.... " ബദ്രി ഡാനിയലിനെ വിളിച്ചതും വേഗം അവന്റെ ആളുകൾ വന്ന് അവളെ തൂക്കിയെടുത്ത് വണ്ടിയിൽ കിടത്തി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. ബദ്രി കുറച്ചുനേരം കൂടെ അവിടെത്തന്നെയിരുന്നു.. "അഥർവ്വ....." അവൻ വീണ്ടും ആ പേര് ഉച്ചരിച്ചു.. ഒരായിരം ശത്രുക്കളുണ്ട് പക്ഷേ ഇങ്ങനെയൊരു പേര് മനസ്സിൽ വരുന്നില്ല .. അവൻ വേഗം ഫോണെടുത്ത് അർജിത്തിനെ വിളിച്ചു.. പക്ഷേ കോൾ കണക്ടാവുന്നുണ്ടായിരുന്നില്ല.. അവൻ വേഗം തന്നെ ഷട്ടർ താഴ്ത്തി കാറിനടുത്തേക്ക് നടന്നു .. പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തു .. അതിൽ കണ്ട അഞ്ചക്ക നമ്പർ അവന്റെ കാലുകൾ നിശ്ചലമാക്കി..

"ഹലോ മൈ ഡിയർ ഫ്രണ്ട്.. വേദികയെ പിടിച്ചു അല്ലെ.. എന്റെ പേരും അറിഞ്ഞു കാണും.. പക്ഷെ നിന്റെ ഓർമയിൽ ആ പേരുണ്ടാവില്ല.. കാരണം എന്താണെന്നറിയോ...? നമ്മളിതു വരെ കണ്ടിട്ടില്ല.. ഹ ഹ ഹ ഹാ.. താൻ ടെൻഷൻ അടിക്കേണ്ട. . മിഴിയെ റൂമിൽ ഉറക്കി കിടത്തിയിട്ട് വന്നതല്ലേ. വേഗം പോവാൻ നോക്ക്.. റബ്ബർ കാടാണ്.. പന്നി ഒന്നും കുറുകെ ചാടാതെ സൂക്ഷിച്ചോ.. Bye ഫ്രണ്ട്.. I will catch you later..." ഒരുതരം പ്രത്യേക ഈണത്തിൽ പറഞ്ഞുകൊണ്ട് കോൾ കട്ടായി.. ഇനിയും ഈ നമ്പറിന് പുറകെ പോയിട്ട് കാര്യമില്ല എന്ന് അവനും അറിയാമായിരുന്നു.. വേദികയെ പിടിച്ചതും, പേര് അറിഞ്ഞതും, മിഴിയേ ഉറക്കിയിട്ട് വന്നതാണെന്നും, എന്തിന്? റബ്ബർ കാട്ടിനകത്താണ് ഇപ്പോൾ നിൽക്കുന്നത് എന്നുപോലും അറിയാമെങ്കിൽ അവൻ നിസ്സാരക്കാരനല്ല. ബദ്രി ചിന്തകളോടെ കാറിലേക്ക് കയറി.. മാൻഷനിൽ എത്തി കാർ പാർക്ക് ചെയ്യുമ്പോഴേക്കും വീണ്ടും ബദ്രിയുടെ ഫോൺ റിങ് ചെയ്തു.. "സാ സാർ.... " അവശതയോടെയുള്ള ഡാനിയലിന്റെ ശബ്ദം കേട്ട് ബദ്രി ഒരു നിമിഷം നിന്നു.. "ഡാനിയൽ...." "സാ.. സാർ. കാർ.. കാർ ആക്‌സിഡന്റ് ആയി.. വേദിക was died.. He killed her.. ആഹ്ഹ്ഹ്ഹ്ഹ്......." പറഞ്ഞു തീർന്നതും അവന്റെ അലറൽ കേട്ട് ബദ്രി അപകടം മനസിലാക്കി.. അവൻ വേഗം കാറിൽ കയറി കാർ റിവേഴ്‌സ് എടുത്തു.. ____💜

കണ്ണിലേക്ക് സൂര്യപ്രകാശം കുത്തി കയറിയിട്ടാണ് അവൾ കണ്ണുതുറന്നത്.. ദേഹം മുഴുവൻ വല്ലാത്ത വേദന തോന്നി.. പതിയെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി. പല്ല് തേച്ചു മുഖം കഴുകി പുറത്തേക്കിറങ്ങി.. അവളെ കണ്ടതും കബനി അമ്മ കിച്ചണിലേക്ക് പോയി ചായ എടുത്തു കൊണ്ട് വന്നു.. അവളുടെ കണ്ണുകൾ ചുറ്റും ആരെയോ തിരഞ്ഞു കൊണ്ടിരുന്നു.. "ബദ്രി വന്നിട്ടില്ല മോളെ..." റാം അങ്കിളിന്റെ ശബ്ദം കേട്ട് അവൾ ഒന്ന് ഇളിച്ചു കാണിച്ച് ടേബിളിലേക്കിരുന്നു ചായ കുടിച്ചു.. ചായ തീർന്നിട്ടും ഗേറ്റിലേക്ക് കണ്ണും നട്ട് കുറച്ച് നേരം കൂടെ അവൾ പുറത്തിരുന്നു.. ബദ്രിയെ കാണാതായപ്പോൾ അവൾ അകത്തേക്ക് കയറി.. മുറിയിൽ പോയി കുറച്ച് നേരം ഇരുന്നു.. കബനിയമ്മ വന്നു മുറിവ് തുടച്ച് മരുന്ന് പുരട്ടി കൊടുത്തു.. തലയിലെ കെട്ട് അഴിച്ച് മാറ്റി സ്റ്റിച്ചിൽ ഓയിൽമെൻറ് പുരട്ടുമ്പോൾ ആണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. ബദ്രിയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. എന്നാൽ അവന്റെ മുഖത്ത് തീരെ തെളിച്ചം ഉണ്ടായിരുന്നില്ല.. ആകെ ഒരു ക്ഷീണം.. അവനെ കണ്ടതും കബനിയമ്മ ഓയിൽമെന്റ് അവിടെ വെച്ച് പുറത്തേക്ക് നടന്നു.

. "അതൊന്ന് കെട്ടി കൊടുക്കണേ മോനെ..." അവർ പറഞ്ഞതിന് അവൻ പതിയെ തലയാട്ടി.. അവൻ നേരെ അവൾക്കരികിൽ വന്നിരുന്നു... അവളെ മുന്നോട്ടാഞ്ഞു കെട്ടിപിടിച്ചു.. മുറുകെ... ഒരാശ്വാസത്തിന് എന്ന പോലെ.. "എന്ത് പറ്റി പാർട്ണർ??" അവൻ ഒന്നും മിണ്ടിയില്ല "Parner....." "I love you..." അവളിൽ വല്ലാത്തൊരു പുഞ്ചിരി വിടർന്നു.. "I know.... " പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.. അവൻ ഒന്ന് കൂടെ അവളെ ചേർത്തു പിടിച്ചു.. "I wanna be your life partner.. Will you marry me??" അവൾ ഒന്നും മിണ്ടിയില്ല.. "പറയടി...." "Yes partner.. I will.... " അവൻ എഴുന്നേറ്റ് മാറി അവളുടെ നെറ്റിയിൽ ചുംബിച്ചു.. ടേബിളിൽ നിന്നും അല്പം കോട്ടൺ എടുത്തു സ്റ്റിച്ചിൽ വച്ച് ക്ലോത്ത് എടുത്ത് ചുറ്റി കെട്ടി.. അവൻ ഷർട്ടഴിച്ച് ടേബിളിന് മുകളിലേക്ക് വച്ച്, ഹെഡ്റെസ്റ്റിൽ ചാരി ഇരിക്കുന്ന മിഴിയുടെ മടിയിൽ മുഖമമർത്തി കമിഴ്ന്നു കിടന്നു.. അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിലൂടെ തഴുകി കൊണ്ടിരുന്നു.. രാത്രി കാൾ കട്ടായതും അവൻ നേരെ വിജയേ വിളിച്ച് ഡാനിയലിന്റെ ഫോണിന്റെ ലാസ്റ്റ് ലൊക്കേഷൻ ചോദിച്ചു. അങ്ങോട്ടേക്ക് കാർ പായിക്കുമ്പോൾ മനസ്സ് മുഴുവൻ വല്ലാത്ത ഭയം മൂടിയിരുന്നു.. പ്രതീക്ഷിച്ചതു പോലെ തന്നെ NH ന്റെ സൈഡിൽ ആംബുലൻസും പോലീസ് ജീപ്പുകളും നിരന്നു കിടന്നിരുന്നു..

ബദ്രിയെ മനസ്സിലായതും പോലീസുകാരൻ അവനടുത്തേക്ക് വന്നു.. "ഒരു ലോറി വന്ന് കാറിൽ ഇടിച്ചതാണെന്ന് പറയുന്നു. എല്ലാരും സ്പോട്ടിൽ തന്നെ ഡെഡ് ആണ്.. ഒരു പെൺകുട്ടിയും ഉണ്ട്.. ആ കുട്ടിയെ കാണാനില്ല എന്നുപറഞ്ഞ് അവരുടെ മാതാപിതാക്കൾ കംപ്ലൈന്റ് കൊടുത്തിരുന്നു.. അവരെ വിവരമറിയിച്ചിട്ടുണ്ട്... 4 പേർ വേറെയും.. GH ലേക്ക് കൊണ്ട് പോയിട്ടുണ്ട് സർ... " ബദ്രി ഒന്നും മിണ്ടിയില്ല... നേരെ കാറെടുത്ത് ഹോസ്പിറ്റലിലേക്ക് പോയി.. വേദികയുടെ അച്ഛനും അമ്മയും അനിയനും അവിടെനിന്ന് പൊട്ടി കരയുന്നുണ്ടായിരുന്നു... ഡാനിയലിനും കൂട്ടാളികൾക്കും ആരും ഇല്ലാത്തത് കൊണ്ട് തന്നെ അവരുടെ ബോഡി ബദ്രി ഏറ്റുവാങ്ങി.. എല്ലാം കഴിഞ്ഞ് രാവിലെ നേരെ വീട്ടിലേക്കും.. വേദികയെ ഇല്ലാതാക്കാൻ വേണ്ടി ഇത്രയും പേരുടെ ജീവൻ... അവനെ വെറുതെ വിടില്ല ഞാൻ.... അവന്റെ കണ്ണിൽ നിന്നും കണ്ണുനീരുതിർന്നു.. "Partner.. എന്തിനാ കരയുന്നെ...??" മടിയിൽ നനവ് അനുഭവപ്പെട്ടപ്പോൾ അവന്റെ മുഖം ബലമായി പിടിച്ചുയർത്തിക്കൊണ്ട് മിഴി ചോദിച്ചു.. അവൻ ഒന്നും മിണ്ടിയില്ല.. വീണ്ടും അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി.. എന്തോ വിഷമം ഉണ്ട് എന്ന് മനസ്സിലായതുകൊണ്ടുതന്നെ ചോദിച്ച് സങ്കടപ്പെടുത്തേണ്ടന്ന് കരുതി അവൾ ഒന്നും മിണ്ടിയില്ല...

അവന്റെ ശ്വാസം താളത്തിലായതും അവൾ പതിയെ പുറകോട്ടു നീങ്ങി അവന്റെ തല താങ്ങി പില്ലോയിൽ വച്ച് അവൾ കുറച്ച് മാറി കിടന്നു.. അവന്റെ നഗ്നമായ പുറത്ത് മുഖം ചേർത്തു വച്ചു.. അവിടെ ചുണ്ടുകൾ പതിപ്പിച്ചു.. തല ചെരിച്ചു വച്ച് നിഷ്കളങ്കമായി കിടന്നുറങ്ങുന്നവനെ അത്യധികം പ്രണയത്തോടെ നോക്കി കിടന്നു.. പുറത്ത് ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം ഉയർന്നു കേട്ടപ്പോൾ ബദ്രി ഉറക്കം തടസ്സപ്പെട്ടത് പോലെ മുഖം പില്ലോയിൽ ഉരസി.. മിഴി വേഗം കിടന്നിടത്തു നിന്നും എഴുന്നേറ്റു.. സമയം 10 കഴിഞ്ഞു... പതിയെ പുറത്തേക്കിറങ്ങി ഡോർ ചാരി വച്ച് തിരിഞ്ഞതും കൈകെട്ടി നിന്ന് തന്നെ രൂക്ഷമായി നോക്കുന്ന ആളെ കണ്ട് അവൾ പരുങ്ങി.. "നിനക്ക് എന്തെങ്കിലും പറ്റിയാൽ മൂന്നാമതൊരാൾ പറഞ്ഞു വേണോ ഞാനതറിയാൻ...???" ആർദ്രയുടെ ചോദ്യം കെട്ട് മിഴി തല താഴ്ത്തി നിന്നു.. "നോക്കി നടക്കണ്ടടി.. റോഡ് ക്രോസ്സ് ചെയ്യുമ്പോ എന്താ ഇത്ര അശ്രദ്ധ.. റാം അങ്കിൾ പപ്പയെ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്.." ആക്സിഡന്റ് ആണെന്നറിഞ്ഞാണ് വന്നത് എന്നു മനസ്സിലായപ്പോൾ മിഴിക്ക് വല്ലാത്ത ആശ്വാസം തോന്നി..... പുറകെ തന്നെ കയറിവരുന്ന ആദിയിലേക്ക് അവളുടെ മിഴികൾ ചലിച്ചു.. ആദി അവളെ നോക്കി ചിരിച്ചു.. അവൾ തിരികെയും.. മനസ്സ് മുഴുവൻ അകത്ത് കിടന്നുറങ്ങുന്ന ബദ്രി ആയിരുന്നു..

ആദിയും ബദ്രിയും തമ്മിൽ കണ്ടാൽ ഉണ്ടാവുന്ന പുകിൽ ആലോചിച്ച് അവൾക്ക് വല്ലാത്ത ടെൻഷൻ തോന്നി.. " നീ എന്താലോചിച്ചു നിക്കുവാ.. മുറിയിലേക്ക് പോവാം .. " ആർദ്ര മുറിയിലേക്ക് നടക്കുന്നത് കണ്ട് മിഴി ഞെട്ടി.. വേഗം പോയി അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു.. "പു.... പുറത്തിരുന്നു സംസാരിക്കാം.." "അതെന്താ??" "അത്.. അത് പിന്നെ... ഇത്രയും നേരം ഞാൻ അതിനുള്ളിൽ തന്നെ ഇരുന്നതല്ലേ.. ബോറടിച്ചു.. അതാ ഇപ്പൊ പുറത്തേക്കിറങ്ങിയത്... ഇനി വീണ്ടും എന്തിനാ അകത്തേക്ക് പോവുന്നെ.. പുറത്തു ഗാർഡനിൽ പോയിരിക്കാം.." അവളുടെ പതിവില്ലാത്ത വെപ്രാളം കണ്ട് ആർദ്രയും ആദിയും എന്താ സംഭവം എന്ന് മനസിലാകാതെ പരസ്പരം നോക്കി... സമയം പാഴാക്കാതെ മിഴി ആർദ്രയുടെ കയ്യിൽ പിടിച്ച് പതിയെ പുറത്തോട്ട് നടന്നു തുടങ്ങി.... പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് മിഴിയുടെ കാലുകൾ നിശ്ചലമായി.. മിഴി പെട്ടെന്ന് തിരിഞ്ഞു നോക്കി... എല്ലാവരുടെയും ശ്രദ്ധ ആ ഡോറിലേക്കായി.. ഒരു ലോ വൈസ്റ്റ്‌ ജീൻ മാത്രം ഇട്ട് ഇരുകൈകളും ഉയർത്തി മൂരിനിവർന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വരുന്ന ബദ്രിയെ കണ്ട് മിഴി ഇരുകണ്ണുകളും ഇറുക്കെ ചിമ്മി തലയിൽ കൈ വച്ചു... ആർദ്ര വായും പൊളിച്ചു നോക്കി നിന്നു.. റാം പത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു.. ആദി പകയെരിയുന്ന കണ്ണുകളോടെ ബദ്രിയെ നോക്കി...........💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story