മിഴിയിൽ: ഭാഗം 22

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

മിഴി മുഖമുയർത്താതെ തല താഴ്ത്തി നിന്നു.. ആർദ്ര അവളെ നോക്കി പല്ലിറുമ്മി.. "ഇതിയാന്റെ കൂടെ ആയി അല്ലെ കിടപ്പ്... വെറുതെയല്ല എന്നെ പുറത്തേക്ക് നടത്തിക്കാൻ നിനക്കിത്ര ആവേശം..." ശബ്ദം താഴ്ത്തി ആർദ്ര പറയുന്നത് കെട്ട് മിഴിയെ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.. "സത്യായിട്ടും കാലത്ത് വന്ന് കിടന്നതാടി..." "നീ പുറത്തിക്ക് നടക്ക്...🤨 ബാക്കി ഇപ്പൊ പറഞ്ഞ് തരാം.." മിഴി പതിയെ ബദ്രിയിലേക്ക് നോട്ടം മാറ്റി.. ആദിയെ നോക്കി ഒരു കള്ള ചിരിയോടെ നിൽക്കുവാണ്.. അവൾ ആദിയുടെ മുഖത്തേക്ക് നോട്ടം മാറ്റി.. ഹോ.. അപ്പൊ അതാണ്‌ കാര്യം.. ആദിയേട്ടൻ എക്സ്ട്രീം കലിപ്പിലാണ്. ഇങ്ങേര് ചിരിച്ചു കാണിക്കുന്നതിന്റെ ഉദ്ദേശം മനസിലായി.. എന്റെ മാനം കപ്പല് കേറിയല്ലോ ഭഗവാനെ.. ഇനി ആദിയേട്ടന്റെ മുഖത്ത് എങ്ങനെ നോക്കും.. "Partner...." ചിന്തകൾക്ക് ഫുൾസ്റ്റോപ്പ് ഇടുന്ന പോലെ ബദ്രിയുടെ ശബ്ദം അവിടെ മുഴങ്ങി കേട്ടു.. മിഴി ഓട്ടോമാറ്റിക്കായി അവനടുത്തേക്ക് നടന്നു.. എല്ലാരും എന്താ കാര്യം എന്ന ഭാവത്തിൽ നോക്കുന്നുണ്ട്.. 2 ഗ്ലാസ്‌ ജ്യൂസുമായി കബനിയമ്മയും രംഗത്തെത്തി.. അവൾ ബദ്രിക്കടുത്തെത്തിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു.. അവൾ ചുറ്റുമുള്ള ഓരോരുത്തരെയും നോക്കി.. കബനിയമ്മ നാണത്തോടെ തല കുനിച്ച് നിൽപ്പുണ്ട്.. അയ്യേ....🙁

ആർദ്ര സെയിം അന്തംവിട്ട എക്സ്പ്രഷൻ 😳 റാം അങ്കിൾ പത്രത്തിൽ കമഴ്ന്നു കിടന്നു തപ്പുന്നുണ്ട്, ചരമകോളത്തിലെ ലീഡ് നോക്കുവാണെന്ന് തോന്നുന്നു.. ആദിയേട്ടൻ മാത്രം ചുട്ടെരിക്കാൻ പാകത്തിന് ദേഷ്യത്തോടെ നോക്കുന്നുണ്ട്.. കണ്ണിലൂടെ തീ വരുമോ ആവോ.. അയ്യോ മിഴി നീ മാറ്ററിൽ നിന്നും മാറുന്നു.. അവൾ പെട്ടെന്ന് തന്നെ ബദ്രിയെ നോക്കി... ആള് ഓരോ വിരലായി വലിച്ച് പതിയെ പൊട്ടിക്കുന്ന തിരക്കിലാണ്.. അയ്യേ വിരല് പൊട്ടിക്കാനാണോ വിളിച്ചത്... അവൾ അവനെ കൂർപ്പിച്ച് നോക്കി.. "എന്താ?" അവൾ പതിയെ ചോദിച്ചു.. ഉത്തരവും പതിയെ പറയുമെന്ന് കരുതി.. പക്ഷെ എല്ലാർക്കും കേൾക്കാൻ പാകത്തിന്, ഉച്ചത്തിൽ വന്നു മറുപടി . "Parner.. നിന്റെ ബെഡിൽ എന്റെ ഷർട്ട് കിടപ്പുണ്ട്.. ഒന്നെടുത്തിട്ട് വരാവോ??" മിഴിക്ക് ഭൂമി പിളർന്നു പാതാളത്തിൽ പോയാൽ മതി എന്ന് തോന്നി പോയി.. ഇതിലും നാറാൻ വേറെ എന്തെങ്കിലും വേണോ..? അവൾ അവന്റെ കയ്യിൽ ഒരു നുള്ളും കൊടുത്ത് അവൻ പിടിച്ച കൈ വലിച്ചെടുത്തു അവനെ നോക്കി പല്ലിറുമ്മി അകത്തേക്ക് പോയി.. ആദി എഴുന്നേറ്റു.. "അങ്കിൾ. ഞാനിറങ്ങുന്നു.. പിന്നെ വരാം..." "അല്ല മോനെ ജ്യൂസ്..." "സാരമില്ല ആന്റി പിന്നെ വരാം...ആരൂ?" "ഏട്ടാ ഞാൻ കുറച്ച് കഴിഞ്ഞേ വരുന്നുള്ളു.." "ഹ്മ്മ്.. ഇറങ്ങുമ്പോ വിളിച്ചാ മതി.. ഡ്രൈവറെ അയക്കാം.. "

ആർദ്ര തലയാട്ടി സമ്മതിച്ചു.. ബദ്രിയെ ഒന്ന് കടുപ്പിച്ചു നോക്കി അവൻ പുറത്തേക്കിറങ്ങി.. മിഴിയാണെങ്കിൽ ഉള്ളിൽ കയറി മിണ്ടാതിരുന്നു.. "ഇനിയും പുറത്തിറങ്ങി നാണം കെടാൻ വയ്യ.. ച്ചേ.. ഒന്നുല്ലെങ്കിലും അവിടെ അങ്കിളും അമ്മയുമില്ലേ.. ഹോ... ഞാനിനി എങ്ങനെ അവരുടെ മുഖത്ത് നോക്കും.." "കണ്ണ് കൊണ്ട്..." ബദ്രിയുടെ ശബ്ദം കേട്ട് അവൾ മുഖമുയർത്തി നോക്കി.. പതിവ് ചിരി ആ മുഖത്ത് തെളിഞ്ഞു നിൽപ്പുണ്ട്.. കുറച്ചു മുന്നേ ആ കണ്ണുകൾ നിറഞ്ഞപ്പോൾ തന്റെ നെഞ്ചൊന്നു പിടച്ചിരുന്നു.. ആദി ഏട്ടൻ വന്നത് കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ.. ഈ മനുഷ്യൻ ഒന്നു ചിരിച്ചു കണ്ടല്ലോ.. അവൾ ഓർത്തു.. ബദ്രി നേരെ വന്ന് അവൾ ഇരിക്കുന്നതിന്റെ ഇരുവശത്തും കൈകൾ വച്ച് അവളുടെ മേലേക്ക് ചാഞ്ഞു.. അതിനനുസരിച്ച് അവൾ പുറകോട്ടും.. "ദേഷ്യത്തിലാണോ...??" അവൻ ചിരിയോടെ ചോദിച്ചു.. "ആണെങ്കിൽ???" "എന്തിനാ ഈ മുഖം ഇങ്ങനെ ചുവെക്കുന്നെ.." അവളുടെ മൂക്കിൽ മൂക്കുരസി കൊണ്ട് അവൻ ചോദിച്ചു.. "മാറിക്കെ.. നിങ്ങൾക്ക് ഷർട്ട് വേണ്ടേ.. ഞാൻ എടുത്ത് തരാം..." "എനിക്ക് ഷർട്ടൊന്നും വേണ്ട.. നിന്റെ കോദിയേട്ടനെ ഒന്ന് ഇറിറ്റേറ്റ് ചെയ്യാൻ പറഞ്ഞതല്ലേ.. ഇപ്പൊ എനിക്ക് ഇത് മതി.." അവൻ അവളുടെ ചുണ്ടിൽ പതിയെ ചുണ്ട് കൊണ്ട് തൊട്ടു.. "മാറിക്കെ.. ആരു പോയിട്ടില്ലലോ..."

അവൾ അവനെ തള്ളി മാറ്റി എഴുന്നേറ്റു.. "ഹോ.. നിക്കടി പെണ്ണെ..." ബദ്രി അവളെ ചുട്ടിപിടിച്ചു.. "ഇനി ആ വെയിലത്ത്‌ പോയിരുന്നു രണ്ടും കൂടി കുറുകണ്ട.. ഞാൻ മുകളിലേക്ക് പോവാം .. നെറ്റ് ഉറങ്ങിയിട്ടില്ല... ഇവിടെ ഇരുന്ന് സംസാരിച്ച മതി.." അവളിലെ പിടി വിട്ട് അവൻ ടേബിളിൽ വച്ച ഷർട്ട് എടുത്തിട്ടു.. അവൾ അവന് നേരെ തിരിഞ്ഞ് ഓരോ ബട്ടനുകളായി ഇട്ടു കൊടുത്തു.. "എന്താ പ്രോബ്ലം.. എന്തിനാ കരഞ്ഞേ??..." "എനിക്ക് തോന്നി അത് ചോദിക്കാനാണ് ഈ സ്നേഹ പ്രകടനം എന്ന്.." "🤨 ഓഹ്.. എങ്കിൽ തനിയെ ഇട്ടോ..." അവൾ ഷർട്ടിൽ നിന്നും കൈകൾ പിൻവലിച്ചു... "പിണങ്ങല്ലേ..." പോവാൻ നിന്നവളെ ഇരുകയ്യാലും ചുറ്റി പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്തി നിർത്തി.. "വൈകുന്നേരം പറയാം.. ഇപ്പൊ നിന്റെ ഫ്രണ്ടിനോട് വിശേഷങ്ങളൊക്കെ പറ..." അവൻ ആ നെറുകയിൽ ചുംബിച്ച് പുറത്തേക്കിറങ്ങി.. സെറ്റിയിൽ ഇരിക്കുന്ന ആർദ്രയെ കണ്ട് ഒന്ന് ചെറുതായി ചിരിച്ചെന്നു വരുത്തി ആരെയും നോക്കാതെ മുകളിലേക്ക് പോയി.. "വല്ലാത്ത ജാതി മനുഷ്യൻ.." ആർദ്ര മനസ്സിൽ ചിന്തിച്ച് നേരെ മിഴിയുടെ മുറിയിലേക്ക് പോയി.. "എടീ നിങ്ങൾ ഒരുമിച്ചാണോ കിടക്കാറ്..?" അകത്തേക്ക് കയറിയതും ആർദ്ര ചോദിച്ചത് കേട്ട് മിഴി കണ്ണുരുട്ടി... "നിന്റെ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ച് ഒതുക്കാമെന്ന് കരുതണ്ട..

എനിക്കെല്ലാം അറിയണം.. എപ്പോഴായിരുന്നു ഫസ്റ്റ് നൈറ്റ്‌??. എത്ര ദിവസമായി ഒരുമിച്ചുള്ള കിടത്തം തുടങ്ങിയിട്ട്..??" "പ്ഫഭ..........." "രാവിലെ വല്ലതും കഴിച്ചോടി.. നല്ല വിശപ്പ്.. ആന്റി എന്താ ഉണ്ടാക്കിയേക്കുന്നെന്ന് നോക്കിയിട്ട് വരാം. വാ." നല്ലൊരു ആട്ട് കിട്ടിയതും ടോപ്പിക്ക് മാറ്റി കിച്ചണിലേക്ക് നടക്കുന്ന ആർദ്രയെ ചിരിയോടെ നോക്കികൊണ്ട് മിഴിയും പുറകെ പോയി.. ഭക്ഷണം കഴിച്ച് രണ്ടാളും മുറിയിലേക്ക് തന്നെ കയറി. "നല്ല വേദനയുണ്ടോടീ...?" ആർദ്ര തലയിലെ മുറിവിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.. "ഹ്മ്മ്... മരുന്ന് കഴിക്കുമ്പോ ഇത്തിരി നേരം ആശ്വാസം തോന്നും.." അവൾ ടാബ്‌ലെറ്റ് വായിലേക്കിട്ട് വെള്ളം കുടിച്ച് കൊണ്ട് പറഞ്ഞു.. "എടീ പിന്നെയെ.. ആദിയേട്ടൻ നിന്റെ കാര്യത്തിൽ സീരിയസ് ആണെന്ന് തോന്നുന്നു.. നിനക്ക് ആക്സിഡന്റ് ആയി എന്ന് അങ്കിൾ വിളിച്ചു പറഞ്ഞതും എന്നെക്കാൾ മുമ്പ് ഒരുങ്ങിയിറങ്ങി വന്നത് ഏട്ടനാണ്.. നിനക്ക് ബദ്രിയേട്ടനെ ഇഷ്ടമാണ് എന്നൊക്കെ ഞാൻ പറഞ്ഞു. പക്ഷേ ഒന്നും തലയിൽ കയറാത്ത പോലെ.. ഇനിയിപ്പോ ബദ്രിയേട്ടന്റെ കയ്യിന്ന് രണ്ടെണ്ണം കൊണ്ടാലേ പഠിക്കൂ എന്നാണെങ്കിൽ എന്ത് ചെയ്യാൻ പറ്റും..ല്ലേ?" മിഴി അത്ഭുതത്തോടെ ആർദ്രയെ നോക്കി.. "സ്വന്തം ചേട്ടന് തല്ലു കൊള്ളുന്ന കാര്യം എത്ര സിമ്പിളായിട്ടാടീ നീ പറയുന്നേ...?"

"ഹ്മ്മ്... നിനക്കറിയാത്തോണ്ടാ.. ഇപ്പോഴൊന്നുമല്ല.. ഇവർ തമ്മിലുള്ള വാങ്ങലും കൊടുക്കലും തുടങ്ങിയിട്ട് വർഷങ്ങളായി മോളെ..." " ഞാനും ചോദിക്കണം എന്നു കരുതിയതാണ് ശരിക്കും എന്താ ഇവർ തമ്മിലുള്ള പ്രശ്നം...?? " "അതൊക്കെ ഒരു കഥയാണ്.." " ഇപ്പോ ഒരു കഥ കേൾക്കാൻ എനിക്ക് നല്ല മൂഡ്ണ്ട് നീ പറ..." "ഹ്മ്മ്.. Ok.. വർഷങ്ങൾക്ക് മുമ്പ്.. പണ്ട് പണ്ട് പണ്ട്... അതായത് ഇവർ രണ്ടാളും st.Raphels ൽ പഠിക്കുന്ന കാലം.. 10th ത്തിലാണ് ആദ്യമായി ബദ്രിയേട്ടനും ആദിയേട്ടനും തമ്മിൽ അടിയുണ്ടാവുന്നത്.. എന്റെ ഏട്ടനായത് കൊണ്ട് പറയുവല്ല.. ചെറ്റയായിരുന്നു..😬 ബദ്രിയേട്ടന്റെ അമ്മ മരിച്ചതിനെ കുറിച്ച് എന്തൊക്കെയോ ക്ലാസ്സിൽ പറഞ്ഞു നടന്നു... അതൊക്കെ കേട്ട് ക്ലാസിലെ കുട്ടികൾ കളിയാക്കാൻ തുടങ്ങി, കബനി അമ്മയും കൂടി വന്നതോടെ പരിഹാസം കൂടി.. ഒരുപാട് കുട്ടികൾ നിൽക്കുന്ന സമയത്ത് ആദിയേട്ടൻ പബ്ലിക്കായി എന്തോ വേണ്ടാതീനം പറഞ്ഞു.. അന്ന് ആദ്യമായി നിന്റെ ആള് എന്റെ ഏട്ടനെ പഞ്ഞിക്കിട്ടു.. അത് വലിയ പ്രോബ്ലം ആയി. രണ്ട് ഡാഡിമാരും ചേർന്ന് മാനേജ്മെന്റ്നോട് സംസാരിച്ച് ഒരുവിധം സോൾവാക്കി.. അത് വെറും തുടക്കമായിരുന്നു.. 10 th കഴിഞ്ഞ് രണ്ടാളും ഒരേ സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് ചേർന്നു.. ബദ്രിയേട്ടൻ കൊമെഴ്സും, എന്റെ ഏട്ടൻ ബിയോളജി സയൻസും.. ഇവർ തമ്മിലുള്ള വഴക്ക് രണ്ട് ബാച്ചുകൾ തമ്മിലുള്ള വഴക്കാകാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല...

ശരിക്കും പറഞ്ഞാൽ നേരിട്ട് കണ്ടാൽ തല്ലി ചാവുന്ന ടീംസ്... +2 വും കഴിഞ്ഞ് കോളേജിലേക്ക് പോയി.. അവിടെയാണ് ശരിക്കും സ്വാതന്ത്ര്യം എന്താണെന്ന് അറിഞ്ഞത്.. അതുവരെ പഠിച്ചത് മാനേജ്മെന്റ് സ്കൂളിൽ ആയിട്ടായിരുന്നു ഇത്രേം പുകില്.. അപ്പൊ പിന്നെ രണ്ടും കൂടി govt കോളേജിൽ പോയാൽ ഉള്ള അവസ്ഥ ഊഹിക്കാൻ കഴിയൊ? ആ സമയത്തൊന്നും എന്റെ ഏട്ടന് MBBS എന്ന ഐഡിയയെ ഉണ്ടായിരുന്നില്ല.. ബദ്രിയേട്ടൻ BBA ക്കും, ആദിയേട്ടൻ BSC ക്കും ജോയിൻ ചെയ്തു.. അത്യാവശ്യം അടിയും വഴക്കും ബഹളവും ഒക്കെയായി നടക്കുന്ന സമയത്താണ് അത് സംഭവിച്ചത്..." "എന്ത്?" മിഴി ആകാംക്ഷയോടെ ചോദിച്ചു.. "ഞാൻ പറയട്ടെ..." "ഹ്മ്മ്..." "ഒരു പെൺകുട്ടി വന്ന് എല്ലാർക്കും മുന്നിൽ ബദ്രിയേട്ടനെ പ്രൊപ്പോസ് ചെയ്തു..." മിഴി കണ്ണുമിഴിച്ചു.. "എന്നിട്ട്??" "എന്നിട്ടെന്താ? അവളുടെ കരണം പുകച്ചൊരു അടിയായിരുന്നു.. അവൾ കരഞ്ഞോണ്ട് അവിടെ നിന്നും പോയി.. അവളേതോ ഒരു പണച്ചാക്കിന്റെ മകളായിരുന്നു.. ഒരു നോർത്ത് ഇന്ത്യൻ... ഇതൊക്കെ കണ്ടു നിന്ന ആദിയേട്ടനും കൂട്ടുകാരും ചേർന്ന് അവളെ പോയി പരിചയപെട്ടു കൂട്ടു പിടിച്ചു.. ബദ്രിയേട്ടൻ പണ്ടും ആരോടും അധികം ക്ലോസ് ആയിരുന്നില്ല. ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല.. ആള് പഠിത്തവും അടിയുമൊക്കെയായി പോയി കൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത്.. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു കാണും.. ഹോസ്റ്റൽ മുറിയിൽ ആ ചേച്ചി ആത്മഹത്യ ചെയ്തു..

അതും ബദ്രിയേട്ടന്റെ പേരെഴുതി വച്ച്.. "വാട്ട്‌????" മിഴി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. "എന്തിന്??" "അപ്പൊ എന്തിനാണെന്ന് ഞങ്ങൾക്കും മനസിലായില്ല.. ബദ്രിയേട്ടന് ആ ചേച്ചിയുടെ പേര് പോലും അറിയില്ലായിരുന്നു... പോലിസ് വന്നു അറസ്റ്റ് ചെയ്തു.. ആ ചേച്ചിടെ സൂയിസൈഡ് നോട്ട് കണ്ട് എല്ലാരും ഞെട്ടി.. ബദ്രിയേട്ടൻ ചീറ്റ് ചെയ്തു എന്നായിരുന്നു എഴുതിയിരുന്നത്. ആള് നിരപരാധി ആണെന്ന് ഉറപ്പിച്ചു പറഞ്ഞത് കൊണ്ട് തന്നെ പണം വീശിയെറിഞ്ഞ് അങ്കിൾ ആ കേസ് ഇല്ലാതാക്കി.. ബദ്രിയേട്ടനെ പുറത്തിറക്കി.. അത് കഴിഞ്ഞ് രണ്ടാഴ്ച്ചക്ക് ശേഷം ബദ്രിയേട്ടൻ ആദിയേട്ടനെ തല്ലി ചതച്ച് കോളേജിലേക്ക് വലിച്ച് കൊണ്ട് വന്നു.. കോളേജുകാർ വിളിച്ചു പറഞ്ഞതനുസരിച്ച് ഞങ്ങൾ രണ്ടു ഫാമിലിയും അവിടേക്ക് പോയിരുന്നു.. അവിടെ വച്ച് ബദ്രിയേട്ടൻ ആദിയേട്ടന്റെ ഫോണെടുത്ത് എല്ലാർക്കും കാണിച്ചു കൊടുത്തു.. ബദ്രിയേട്ടന്റെ പേരും പറഞ്ഞ് ആ ചേച്ചിക്ക് മെസ്സേജ് അയച്ചത് ആദിയേട്ടന്റെ ഫോണിൽ നിന്നായിരുന്നു.. പക്ഷെ ആദിയേട്ടൻ അതെല്ലാം നിഷേധിച്ചു.. ഞാനല്ല എന്ന് തറപ്പിച്ചു പറഞ്ഞു..

പക്ഷെ കോളേജ്കാര് തെളിവ് മാത്രം കണക്കിലെടുത്ത് ആദിയേട്ടനെ കോളേജിന്നു ഡിസ്മിസ്സ് ചെയ്തു... അതിന് ശേഷം ഒരു വർഷം prepare ചെയ്തിട്ടാണ് ഏട്ടൻ മെഡിക്കൽ എൻട്രൻസ് എഴുതിയത്.. ഒരു തവണ കൂടി റിപീറ്റ് ചെയ്യേണ്ടി വന്നു. ഏട്ടന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി.. അപ്പോഴേക്കും ഡിഗ്രി കംപ്ലീറ്റ് ചെയ്തു ബദ്രിയേട്ടൻ കൽക്കട്ടക്ക് പോയി MBA ചെയ്യാൻ.. അങ്ങേര് വരുമ്പോഴേക്കും ഏട്ടൻ MD ചെയ്യാൻ അബ്രോഡ് പോയി.. അതിൽ ആരാണ് തെറ്റുകാരൻ എന്ന് ഇപ്പോഴും വ്യക്തമല്ല.. ആ ചേച്ചിടെ ഫാമിലി ഇവിടെയില്ലാത്തത് കൊണ്ടാവാം അവരും കേസ് മൂവ് ചെയ്യാൻ താല്പര്യം കാണിച്ചില്ല... അതിന് ശേഷം ഇപ്പോഴാണ് ഇങ്ങനെ അവർ നേർക്കുനേർ. അതും നിനക്ക് വേണ്ടി..." ആർദ്ര പറഞ്ഞു നിർത്തി.. മിഴി ചിന്തകളോടെ ഹെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നു.. "എന്തായിരുന്ന് ആ ചേച്ചിയുടെ പേര്??" "പേര്....... എന്തോ diffrent name ആയിരുന്നു.. ആഹ്. കിട്ടി.. അഥർവ്വ... " "അഥർവ്വ......?" ........💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story