മിഴിയിൽ: ഭാഗം 23

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

അഥർവ്വ...?" "അതെ..." "Female name ആണെന്ന് തോന്നുന്നില്ല ല്ലേ.." "ഹ്മ്മ്.. നോർത്ത് ഇന്ത്യൻ ആയത് കൊണ്ടാവും..." "ഹ്മ്മ്..." "എടീ... നമ്മടെ ആളെ കാണുന്നില്ല ല്ലോ..??" "നമ്മടെ ആളോ..?" മിഴി നെറ്റി ചുളിച്ചു "ഹ്മ്മ്.. അർജിത്തേട്ടൻ..." ആർദ്ര നഖം കടിച്ചു കൊണ്ട് പറഞ്ഞു.. "നിനക്ക് കൊണ്ട് മതിയായില്ലേ കൊച്ചേ..." "നെവർ.. ആൾടെ കൊച്ചിനെ കൊണ്ട് എന്നെ മമ്മീ എന്ന് വിളിപ്പിക്കാതെ എനിക്ക് മതിയാവില്ല..😌 ആളെവിടെ???😚" "ബദ്രി എന്റെ കൂടെ ആയിരുന്നത് കൊണ്ട് അങ്കിളാ ഓഫീസിൽ പോയിരുന്നത്.. So ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ അർജിത്തേട്ടനെ സ്റ്റേറ്റ് കടത്തി വിട്ടേക്കുവാ ..." "എവിടെക്ക്?." "Gujrat... 2 days ആയി പോയിട്ട്....". "ഓഹ്.. Ok ok... " ആർദ്ര നിരാശയോടെ ഫോണെടുത്ത് അതിൽ നോക്കി മിഴിക്കടുത്തേക്ക് കിടന്നു.. ____💜 ആദിയുടെ കാർ പൊടി പറത്തി കൊണ്ട് വീടിന്റെ കോമ്പൗണ്ടിലേക്ക് കയറി... അത് പാർക്ക് ചെയ്ത് ഡോർ വലിച്ചടച്ച് അകത്തേക്ക് പായുകയായിരുന്നു അവന്റെ കാലുകൾ..

റൂമിലേക്ക് എത്തി കതക് അടച്ച് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ബെഡിലേക്കിട്ടു.. മുടിയിൽ ഇരുകൈകളും കോർത്ത് ആഞ്ഞുവലിച്ചു. അവന് ദേഷ്യം സഹിക്കാൻ വയ്യാതെ കയ്യിൽ കിട്ടിയത് എല്ലാം എടുത്തു എറിഞ്ഞുടച്ചു... കൺമുന്നിൽ തെളിയുന്നത് ഒരു ഷർട്ട് പോലും ഇടാതെ ബദ്രി അവളുടെ മുറിയിൽ നിന്നും ഇറങ്ങി വന്നതാണ്... അവൻ ഉറങ്ങി എഴുന്നേറ്റ് വന്നതാണെന്ന് ഉറപ്പാണ്... അത് ആ ക്ഷീണിച്ച മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..... അപ്പോൾ അവളുടെ ഒപ്പം ആ മുറിയിൽ ആയിരുന്നൊ അവൻ കഴിഞ്ഞത്... അപ്പോൾ അവർക്കിടയിൽ.... ചിന്തകൾ കാട് കയറി തുടങ്ങിയപ്പോഴും അവന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ കബോർഡിൽ ഫിറ്റ് ചെയ്തിരിക്കുന്ന മിററിലേക്ക് കൈ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു... കൈ പൊട്ടി ചോര ഒലിച്ചു... ബദ്രിയുടെ മുഖം ഉടഞ്ഞ കണ്ണാടിയിൽ തെളിഞ്ഞു കണ്ടു.. അവന്റെ മുഖത്തെ പരിഹാസം കലർന്ന ചിരി...

എല്ലാത്തിലുമുപരി അവൻ വിളിച്ചതും അവന്റെ അടുത്തേക്ക് പോയി ബ്ലഷ് അടിച്ചു നിന്ന മിഴിയുടെ മുഖം... എനിക്കില്ലാത്ത എന്താണ് അവനുള്ളത്? എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം എന്താവും...? അവനെപ്പോലെ കള്ളുകുടിക്കുകയോ സിഗരറ്റ് വലിക്കുകയോ ഒന്നും ഞാൻ ചെയ്യില്ല... പിന്നെ എന്തുകൊണ്ട് അവളുടെ മുന്നിൽ തന്നെക്കാൾ ബദ്രി മുന്നിട്ടുനിൽക്കുന്നു?? ചോദ്യോത്തരങ്ങളുടെ ഒരു പിടിവലി തന്നെയായിരുന്നു അവന്റെ മനസ്സിൽ... ഇല്ല ബദ്രി.... നിന്നെ ഞാൻ ജയിക്കാൻ വിടില്ല .... അവൻ കയ്യിലെ ചോരയിലേക്ക് നോക്കി മന്ത്രിച്ചു.. ______💜 ധ്യാൻ ഓഫീസിലേക്ക് വരുമ്പോൾ തന്നെ അവിടെവിടെയായി കുറച്ചാളുകൾ ചേർന്ന് എന്തൊക്കെയോ ഡിസ്‌കസ് ചെയ്തു കൊണ്ടിരിക്കുവായിരുന്നു.. "What's going on here.. Go to your works.. Sreeram....." അവിടെ സംസാരിച്ചു നിന്നവരോട് ഷൗട്ട് ചെയ്ത്, അവിടെയുള്ള ശ്രീറാം എന്ന എംപ്ലോയിയെ മാത്രം കൂടെ വിളിച്ചു ..

"സർ..." "എന്താ മാറ്റർ? ഇത്രയും സീരിയസ് ആയി ഡിസ്കസ് ചെയ്യാൻ..." "സാർ.. നമ്മടെ ഓഫീസിലെ ഒരു കുട്ടി ഇന്നലെ ആക്‌സിഡന്റിൽ മരിച്ചു.. So.. ഈവെനിംഗ് എല്ലാരും പോവാമെന്ന് പ്ലാൻ ചെയ്യുവായിരുന്നു..." "ഏത് ഡിപ്പാർട്മെന്റിലെ?" "എഞ്ചിനീയറിംഗ്.. മുൻപ് ബദ്രി സാറിന്റെ PA ആയിരുന്നു. വേദിക..." ആ പേരു കേട്ടതും വേഗത്തിൽ നടന്നു കൊണ്ടിരുന്ന ധ്യാനിന്റെ കാലുകൾ നിലച്ചു "Excuse me..." അവൻ മനസ്സിലാകാത്ത പോലെ ശ്രീരാമനു നേരെ മുഖം ചുളിച്ചു.. "സാർ... വേദിക...." ധ്യാനിന് വല്ലാത്ത അസ്വസ്ഥത തോന്നി.. "Ok.. ഇത് ബദ്രി സാറിന്റെ ക്യാബിനിൽ വച്ചേക്ക്..." കയ്യിലെ ഫയൽ ശ്രീറാമിന്റെ കയ്യിൽ കൊടുത്ത് അവൻ മുന്നോട്ട് നടന്നു.. അവന് മനസ്സിൽ വല്ലാത്ത ഭാരം തോന്നി ആകെ ഒരു പിരിമുറുക്കം... സത്യത്തിൽ അവളോട് തനിക്ക് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല..

എങ്ങനെ പറഞ്ഞിട്ടും മനസ്സിലാവാതെ ആയപ്പോൾ മിഴിയോട് തനിക്ക് പ്രണയമുണ്ടെന്ന് വെറുതെ പറഞ്ഞതാണ്... മിഴിക്കു ബദ്രി സാറിനെ ഇഷ്ടമാണെന്ന് ആരു മനസ്സിലാകും മുന്നേ തനിക്ക് മനസ്സിലായതാണ്... അവൾ തനിക്ക് നല്ലൊരു ഫ്രണ്ട് മാത്രമാണ്... എന്നും നല്ലൊരു ഫ്രണ്ട് മാത്രമായിരിക്കും... ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല... എന്തോ അവന് വല്ലാത്ത വേദന തോന്നി.. അത് പ്രണയത്തിനാലല്ല.. തനിക്കറിയുന്ന, തന്നെ ഇഷ്ട്ടപെട്ടിരുന്ന ഒരു വ്യക്തി ഇന്നില്ല എന്നാലോചിക്കുമ്പോൾ എന്തോ ഒരു സങ്കടം.. വാക്കുകൾ കൊണ്ട് വല്ലാതെ വേദനിപ്പിച്ചിരുന്നു അവളെ... വേണ്ടിയിരുന്നില്ല... അവന് ഓഫീസിൽ ഇരുന്നാൽ സമാധാനം കിട്ടില്ല എന്നറിയാവുന്നതു കൊണ്ട് തന്നെ അന്നത്തെ ലീവ് റെക്കോർഡ് ചെയ്തു പുറത്തേക്കിറങ്ങി... ____💜 "എടി ഇപ്പൊ തന്നെ പോവണോ..??" ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഇറങ്ങാനായി നിൽക്കുന്ന ആർദ്രയെ നോക്കി മിഴി സങ്കടത്തോടെ ചോദിച്ചു.. "ഞാൻ ഇടക്ക് വരാടി..

എന്തോ സീരിയസ് മാറ്റർ ഉണ്ടെന്ന് തോന്നുന്നു. മമ്മി വേഗം വരാൻ പറഞ്ഞു.." "ഹ്മ്മ്.. Ok..." ആർദ്ര മുന്നോട്ടുവന്ന് അവളെ കെട്ടിപ്പിടിച്ചു... ഇടുപ്പിലൂടെ മുറുകെ പിടിച്ചപ്പോൾ പുറത്തുണ്ടായ മുറിവിൽ ചെറിയ നീറ്റലുണ്ടായി " "എന്തുപറ്റിയഡി " മിഴി മുഖം ചുളിച്ച് എരിവു വലിച്ചത് കണ്ട് വെപ്രാളത്തോടെ പുറകോട്ടു നീങ്ങി കൊണ്ട് ആർദ്ര ചോദിച്ചു.. "ഒന്നുല്ല.. ഇടുപ്പിലും കുഞ്ഞ് മുറിവുണ്ട്..." "നിന്നെ ബൈക്ക് തട്ടിയത് തന്നെയാണോ... .? ഹ്മ്മ്.... ശരി.. ഞാൻ പിന്നെ വരാം" അവളോട് യാത്രയും പറഞ്ഞ് മുറ്റത്ത് വെയിറ്റ് ചെയ്യുന്ന കാറിലേക്ക് കയറി ആർദ്ര പോയി.. മിഴി പതിയെ അകത്തേക്ക് നടന്നു.. കണ്ണുകൾ മുകളിലേക്ക് പോയി.. രാവിലെ ഉറങ്ങാൻ എന്നും പറഞ്ഞ് മുകളിലേക്ക് പോയതാണ്... ഭക്ഷണമേ കഴിച്ചിട്ടില്ല.. എഴുന്നേറ്റിട്ടുണ്ടാവില്ലേ? പോയി നോക്കാം..

സ്റ്റെപ്പ് കയറുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ അവൾക്ക് വല്ലാത്ത മടുപ്പ് തോന്നി.. കാലിൽ അത്യാവശ്യം വേദനയുണ്ട്.. ഹാളിൽ കബനിയും റാമും ഇല്ല എന്ന് ശ്രദ്ധിച്ച് അവൾ പതിയെ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി.... റൂമിലെ ഡോർ ചാരിവെച്ചിരുന്ന ഉള്ളൂ അവൾ ഹാൻഡിലിൽ പിടിച്ച് അകത്തേക്ക് തുറന്നു.. അതെ പോലെ ഷർട്ട് അഴിച്ചു വെച്ച് കമിഴ്ന്നു കിടന്ന് ഉറങ്ങുകയാണ്.. കണ്ണുകൾ നേരെ മുകളിലുള്ള വാൾ ക്ലോക്കിലേക്ക് പോയി.. 2.15.. അവൾ അകത്തേക്ക് കയറി ഡോർ ചാരി വെച്ച് അവനടുത്തായി ഇരുന്നു .. ആ മുടിയിഴകളിലൂടെ തലോടി.. അവൻ ഉറക്കം തടസ്സപ്പെട്ട പോലെ, ഒന്ന് മുഖമുരച്ച് പതിയെ തല അവളുടെ ഭാഗത്തേക്ക് ചരിച്ചു വെച്ചു.. കണ്ണുകൾ ഇറുകെ ചിമ്മി പതിയെ ഒരു കണ്ണ് മാത്രം തുറന്നു നോക്കി .. മിഴിയെ കണ്ടതും അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു. പെട്ടെന്ന് തന്നെ എന്തോ ആലോചിച്ച് പോലെ അവൻ ചാടിയെഴുന്നേറ്റു..

ചുണ്ടിൽ നിന്നും ആ പുഞ്ചിരി അപ്രത്യക്ഷമായി.. "നിന്നോടാരാ സ്റ്റെപ് കയറി വരാൻ പറഞ്ഞത്.. കാല് വേദനിക്കില്ലേ..." ഫുൾ കലിപ്പ് മോഡ് ആണ്. അവൾ ഒന്ന് ഇളിച്ചു കാണിച്ചു. "ചോദിച്ചത് കേട്ടില്ലേ. ?" ചിരിയൊന്നും വിലപോകുന്നില്ല എന്ന് മനസിലായത്തും അവൾ തല താഴ്ത്തി .. " അത് പിന്നെ... കഴിക്കാൻ വന്നില്ലല്ലോ... . കാലത്തുമുതൽ ഒന്നും കഴിച്ചിട്ടില്ലാലോ.. അതാ ഞാൻ വിളിക്കാൻ... " "നിന്റെ കയ്യിൽ ഫോണില്ലേ..? അതിൽ വിളിച്ചാ പോരെ...?" "ഫോൺ എവിടെയോ മിസ്സായി.. " കുട്ടി തല ഉയർത്തുന്നില്ലന്നെ.. ഫോണിന്റെ കാര്യം അവനും ഓർത്തു.. "ഇവിടെ വേറെ ആരുടേം ഫോണില്ലേ വിളിക്കാൻ..." വീണ്ടും കലിപ്പ്.. "ഹോ.. ഇപ്പോ വന്നതായി കുറ്റം.. ഞാൻ പോവാ.. പോരെ... മാറങ്ങോട്ട്..." അവനെ തള്ളി മാറ്റി അവൾ ദേഷ്യത്തോടെ ബെഡിൽ നിന്നും താഴേക്ക് കാല് വച്ചു.

അപ്പോഴേക്കും അവളുടെ കൈയിൽ പിടുത്തം വീണിരുന്നു.. അവൾ തിരിഞ്ഞു നോക്കിയില്ല.. ഇയാൾക്ക് മാത്രമേ അറിയൂ ദേഷ്യപ്പെടാൻ? എനിക്കും അറിയാം... ഞാനിനി മിണ്ടില്ല.. അവൾ മനസ്സിൽ കരുതി.. "പിണങ്ങല്ലേ partner.. നിന്റെ കാല് വേദനിക്കൂലേ. അത് കൊണ്ട് പറഞ്ഞതാ.." പിടിച്ച കയ്യിൽ തലോടി കൊണ്ട് വളരെ സോഫ്റ്റ്‌ ആയാണ് അവനത് പറഞ്ഞത്.. 'ഓ.. അപ്പൊ അങ്ങോട്ട് ദേഷ്യപ്പെട്ടാൽ സോഫ്റ്റായി സംസാരിക്കാനും അറിയാം..' എന്നിട്ടും അവൾ മുഖം തിരിച്ചില്ല... അവൻ ബെഡിൽ നിന്നുമിറങ്ങി അവൾക്ക് മുന്നിൽ നിലത്തു മുട്ടുകുത്തി ഇരുന്നു.. "Partner...." അവളുടെ ഇരുകൈകളും ചേർത്തു പിടിച്ച് പതിഞ്ഞ ശബ്ദത്തിൽ അവൻ വിളിച്ചു.. അവൾ ചുണ്ട് പിളർത്തി അവനെ നോക്കി.. "Sorry.. " "എന്തിന്?".. "വഴക്ക് പറഞ്ഞതിന്. ഇനി പറയൂല.....

പക്ഷെ, കുറച്ച് ദിവസത്തേക്ക് എന്റെ പാർട്ണർ മുകളിലേക്ക് കയറേണ്ട.. കാല് സ്‌ട്രെയിൻ ചെയ്താലേ വേദന കൂടും..".. അവൾ ചുണ്ട് ചളുക്കി തലയാട്ടി.. അവൻ ഉയർന്ന് ആ നെറ്റിയിൽ ഉമ്മ കൊടുത്തു.. "ഫ്രഷ് ആയിട്ട് വരാം. ന്നിട്ട് ഒരുമിച്ച് താഴേക്ക് പോവാം.." അവൾ തലയാട്ടി സമ്മതിച്ചു. അവൻ ചിരിയോടെ ടവൽ എടുത്ത് ബാത്റൂമിലേക്ക് കയറി.. അവൾ ടേബിളിനു മുകളിൽ വച്ചിരുന്ന അവന്റെ ഫോണെടുത്ത് സെൽഫി കാം തുറന്നു ഫോട്ടോസ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഇൻകമിംഗ് കോൾ വരുന്നത്... എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴേക്കും ബാത്റൂമിനുള്ളിൽ നിന്നും അത് അറ്റൻഡ് ചെയ്യാൻ പറഞ്ഞ് ശബ്ദം കേട്ടു.. അവൾ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു.. "ഹലോ മൈഡിയർ ഫ്രണ്ട്.. Its me.. അഥർവ്വ സ്പീക്കിങ്..." ഒരു ഹലോ പോലും പറയുന്നതിനു മുന്നേ സെൽഫ് ഇൻട്രോഡക്ഷൻ നടത്തി കൊണ്ടുള്ള ശബ്ദത്തിൽ അവൾ ഒരു നിമിഷം നിന്നു..

ആ പേര്.. കുറച്ച് മുന്നേ ആർദ്രയുടെ നാവിൽ നിന്നും കേട്ട പേര്.. അവൾ ചിന്തിച്ചു.. "ഹെലോ.. Mr. Badri. Can you here..??" അവൾ ഒന്ന് പതിയെ മൂളി.. "നീ വേദികയെ പിടിച്ചത് കൊണ്ട് നിനക്ക് തന്നെയാ ലോസ് ഉണ്ടായത്... അവളോടൊപ്പം നിന്റെ ആളുകൾ കൂടി എന്റെ കൈ കൊണ്ട് മരിക്കേണ്ടി വന്നു.. നിന്റെ ഉള്ളു പുകയുവാണെന്ന് എനിക്കറിയാം. . ആദ്യം നിന്നെ ജീവനുതുല്യം സ്നേഹിച്ചവൾ. ഇപ്പൊ നിനക്കു വേണ്ടി ജീവൻ പോലും കൊടുക്കാൻ തയ്യാറായ നിന്റെ അടിമകൾ.. നീ കാരണം ഇനിയും നിന്റെ ചുറ്റുമുള്ള പലരും മരണവേദന അനുഭവിക്കും.. ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന നിന്നെ എനിക്ക് കാണണം... അന്നേ ഞാൻ നിന്റെ മുന്നിൽ വരൂ... Wish you badluck.. Bye my dear frnd..." മിഴി call കട്ട്‌ ചെയ്തു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വേദിക...

അവൾ കൊല്ലപ്പെട്ടു എന്നല്ലേ അയാൾ പറഞ്ഞത്.. അവളുടെ കയ്യിൽ നിന്നും ഫോൺ നിലത്തേക്ക് വീണു.. അപ്പോഴേക്കും ബദ്രി ഡോർ തുറന്നു പുറത്തേക്കിറങ്ങി.. കണ്ണ് നിറച്ച് നിൽക്കുന്ന അവളെ കണ്ട് അവൻ വെപ്രാളത്തോടെ അവൾക്കരികിലേക്ക് വന്നു. "എന്ത് പറ്റി? എന്തിനാ കരയുന്നെ... ആരാ വിളിച്ചത്..?".. അവൻ നിലത്തു കിടന്ന ഫോൺ കയ്യിലെടുത്തു... "വേദികക്കെന്തു പറ്റി?? നിന്റെ ആരൊക്കെയാ മരിച്ചത്..?" അവൻ ഞെട്ടി പോയി.. അവൻ ലോക്ക് മാറ്റി number നോക്കി.. അവന് മനസിലായി അവൾ ഏകദേശം എന്തൊക്കെയോ മനസ്സിലാക്കി എന്ന്. ഇനിയും മൂടി വയ്ക്കുന്നതിൽ അർത്ഥമില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ ഫോൺ ടേബിളിലേക്ക് വച്ച് അവളുടെ തോളിൽ പിടിച്ച് ബെഡിലേക്ക് ഇരുത്തി.. "മിഴി. Listen.. ഞാൻ പറയുന്നത് നീ എങ്ങനെ എടുക്കും എന്നറിയില്ല.. നിനക്ക് സംഭവിച്ചത് റേപ്പ് attempt ആയിരുന്നില്ല.. എന്നെ വേദനിപ്പിക്കാൻ വേണ്ടി നിന്നെ മുറിവേൽപ്പിച്ചതാ.."

അവൾ അവന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു... മിഴിയെ ഹോസ്പിറ്റലിൽ ആക്കിയ അന്നുതന്നെ കോൾ വന്ന കാര്യവും, ട്രേസ് ചെയ്യാൻ സാധിച്ചില്ല എന്നതും, വേദികയാണ് ഇതിനുപിന്നിലെന്ന് കണ്ടുപിടിച്ചതും, അവൾ അയാളെ കണ്ടത് കൊണ്ട് മാത്രം അവളെയും കൂടെയുണ്ടായിരുന്ന തന്റെ ആളുകളെയും കൊന്നതും അടക്കം എല്ലാ കാര്യങ്ങളും ബദ്രി മിഴിയോട് പറഞ്ഞു.. "മിഴി. എനിക്ക്.. എനിക്ക് അഥർവ്വ എന്ന ആളെ സത്യമായും അറിയില്ല.. അതാരാണെന്ന് ഒരു സൂചനായെങ്കിലും കിട്ടിയി.... "എനിക്കറിയാം...." അവൻ പൂർത്തിയാക്കും മുന്നേ അവളിൽ നിന്ന് വന്ന വാക്കുകൾ കേട്ട് അവന്റെ കണ്ണുകൾ വികസിച്ചു... "What?? നിനക്കറിയാമെന്നോ?" "ഹ്മ്മ്... നീ ജയിലിൽ കിടന്നിട്ടുണ്ടോ..?" അവൻ ചോദിച്ചതിന് ഉത്തരം കിട്ടാതെ അവൾ മറുചോദ്യം ചോദിക്കുന്നത് കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.. "ഹ്മ്മ് ഉണ്ട്.." "എന്തിന്??" "ഒന്ന് രണ്ടു വട്ടം ചെറിയ അടിപിടിക്ക്.. അത് ഓരോ നൈറ്റ്‌ മാത്രം..

പിന്നെ കോളേജിൽ ഉണ്ടായ ഒരു ഇഷ്യൂ കാരണം.." "എന്ത് ഇഷ്യൂ??" "ഒരു പെൺകുട്ടി സൂയിസൈഡ് ചെയ്തു.. അതിൽ പ്രതിയായി വന്നത് ഞാനായിരുന്നു.." "എന്താ ആ കുട്ടിയുടെ പേര്?" "പേര്... അറിയില്ല.. ആക്ച്വലി എനിക്കവളെ കുറിച്ച് ഒന്നും അറിയില്ല.. ആ കുട്ടി എന്നെ പ്രപ്പോസ് ചെയ്തിരുന്നു.. അതും പബ്ലിക് ആയി.. ദേഷ്യം വന്നപ്പോ ഞാനവളെ തല്ലി. അതിന് ശേഷം എന്റെ മുന്നിൽ വന്നു നിന്നിട്ടില്ല.. കണ്ടിട്ടെ ഇല്ല എന്ന് പറയുന്നതാവും ശരി. But അവൾ മരിക്കുമ്പോൾ എന്റെ പേരാണ് സൂയിസൈഡ് നോട്ടിൽ എഴുതി വച്ചത്.. " "ആ കുട്ടിയുടെ പേരാണ് അഥർവ്വ..." "വാട്ട്‌???" അവൻ ഞെട്ടി... . "അതെ.. ഒന്നില്ലെങ്കിൽ അവൾ മരിച്ചിട്ടില്ല.. അവളാവാം ഇതിനു പിന്നിൽ.. അല്ലെങ്കിൽ അവളുമായി ബന്ധമുള്ള ആരോ ഒരാൾ.. നീയാണ് അവളുടെ മരണത്തിനു ഉത്തരവാദി എന്ന് കരുതുന്ന ആൾ....." ബദ്രി തല കുടഞ്ഞു.. ശരിയാണ്.. കുറച്ചു പൈസ ഏറിയുമ്പോഴേക്കും ആ കേസ് ഒന്നുമല്ലാതായി പോയി.. അതിനു കാരണം അവളുടെ വീട്ടുകാർ മുൻകൈ എടുക്കാതിരുന്നത് തന്നെയാണ്...

താൻ പ്രതിയാണ് എന്ന സന്ദർഭത്തിലായിരുന്നു ആ കേസ് മാഞ്ഞുപോയത്... അതിനുശേഷം നടന്ന ഒന്നും അവരുടെ വീട്ടുകാരോ ബന്ധുക്കളോ അറിയാൻ സാധ്യതയില്ല.. അതുകൊണ്ട് അവരുടെ കണ്ണിൽ ഇപ്പോഴും ഞാൻ ആയിരിക്കാം അവളുടെ മരണത്തിന് ഉത്തരവാദി ... അവന് ഏകദേശം കാര്യങ്ങളൊക്കെ ക്ലിയർ ആയി.. അവൻ ബെഡിലേക്കിരുന്ന് അവളെയെടുത്തു മടിയിലേക്കിരുത്തി.. "ഈ കുഞ്ഞിതലക്കകത്ത് ഇത്രേം ബുദ്ധിയുണ്ടായിരുന്നോ.." അവൻ ഇളം ചിരിയോടെ ചോദിച്ചതിനു മറുപടി കൊടുക്കാതെ അവൾ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു.. അവൻ ഒരു കയ്യുയർത്തി ആ മുടിയിഴകളിൽ തലോടി.. "എന്തെ സങ്കടം?" "വേദിക. അവൾ... അവളെന്നെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. ഇതിനു മൂന്ന് നാല് ദിവസം മുന്നേ ധ്യാനിനെ ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചെഴുന്നേൽക്കുന്ന വേദികയെ കണ്ട് ഞാൻ ധ്യാനിനോട് ചോദിച്ചപ്പോൾ ഒരു ചിരിയോടെ ധ്യാൻ പറഞ്ഞിരുന്നു,, ചെറിയൊരു ഡോസ് കൊടുത്തിട്ടുണ്ട്, ഒരു കള്ളം പറഞ്ഞാലും ഒന്നു മനസ്സു മാറ്റിയാൽ മതി എന്ന് കരുതി.

കുറച്ച് കടന്ന കയ്യാ. പക്ഷെ ഇതോടെ ശല്യം തീരും എന്ന്.." ഇപ്പ്രാവശ്യം ബദ്രിയും ഞെട്ടി.. അപ്പോ ധ്യാൻ അവളെ ഒഴിവാക്കാൻ കള്ളം പറഞ്ഞതായിരുന്നു.. എന്നിട്ട് അതും വിശ്വസിച്ച് മിഴിയെ ഉപദ്രവിക്കാൻ കൂട്ടുനിന്നു.. അവന് വേദികയോട് പുച്ഛം തോന്നി. ഒരിക്കൽ പ്രാണൻ രക്ഷിച്ചവളോട് ചെയ്ത ചതിക്കുള്ള ശിക്ഷയാണ് നിന്റെ മരണം.. അവൻ ഓർത്തു.. "ഇനി കരയല്ലേ പെണ്ണെ.. ഞാൻ ആലോചിക്കുവായിരുന്നു ഡാഡിയോട് വേഗം നമ്മുടെ മാര്യേജ്നെ കുറിച്ച് സംസാരിച്ചാലൊന്ന്.." അവൾ വേഗം മുഖമുയർത്തി അവനെ നോക്കി.. "ഇത്രയും പ്രശ്നങ്ങൾക്കിടയിലും എങ്ങനെ സാധിക്കുന്നു ഇതൊക്കെ ??☹️" "ഹീ.😬. അത് പിന്നെ നമ്മടെ കാര്യം നമ്മൾ തന്നെ നോക്കണ്ടേ പെണ്ണെ.. പ്രശ്നങ്ങളൊക്കെ ഒരു വഴിക്ക് പോവും.. ഡാഡിക്ക് പ്രായമായി വരുവാ.. ഒരു കുഞ്ഞികാല് കാണാനും പേരക്കുട്ടിയെ കളിപ്പിക്കാനുമൊക്കെ ആഗ്രഹം കാണില്ലേ.."

അവളുടെ വയറിലൂടെ വിരലോടിച്ചു കൊണ്ട് അവൻ കള്ള ചിരിയോടെ പറഞ്ഞു. "അയ്യടാ.. കുഞ്ഞിക്കാലല്ല കോഴിക്കാല് കാണിക്കാം.. എന്താ ഒലിപ്പീര്.. എങ്ങനെ നടന്ന ചെക്കനാ.? ഹോ ..." അവൾ വായ പൊത്തി ചിരിച്ചു.. അവൻ ചുണ്ട് കടിച്ചു പിടിച്ച് ഒരു ചിരിയോടെ അവൾക്ക് നേരെ മുഖം താഴ്ത്തി.. അവൾ ഇരു കൈകളും ഉയർത്തി അവന്റെ മുഖം പിടിച്ച് പുറകോട്ട് തള്ളി മാറ്റി. അവൻ ഇടുപ്പിലെ പിടി ഒന്ന് കൂടെ മുറുക്കി.. അവൾ വേദന കൊണ്ട് എരിവ് വലിക്കുന്നതിനോടൊപ്പം അവനെ തള്ളി മാറ്റി കൊണ്ടിരുന്ന കൈകൾ പിൻവലിച്ചു.. ആ ഗ്യാപ്പിൽ അവൻ അവന്റെ ചുണ്ടുകൾ അവളുടേതുമായി കോർത്തു.. വേദനയോടൊപ്പം ദേഹമാസകാലം ഒരു തരം കുളിര് വന്നു നിറയുന്നത് അവളറിഞ്ഞു.. വേദനകൾ മറയും പോലെ.. മുറിവുകളെല്ലാം മാഞ്ഞു പോയോ? അവന്റെ വിരലുകൾ അവളുടെ ഷർട്ടിനകത്തു കൂടെ കയറി. അവൻ അമർത്തി പിടിച്ചപ്പോൾ നൊന്ത മുറിവിൽ അവന്റെ വിരലുകൾ തഴുകി.. അവളറിയുകയായിരുന്നു.... പ്രണയം വേദനകൾക്കുള്ള മരുന്നാണ്.. രക്തം പൊടിയുന്ന മുറിവിനെ പോലും അപ്രത്യക്ഷമാക്കുന്ന മരുന്ന്....💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story