മിഴിയിൽ: ഭാഗം 25

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

മിഴി തുടരെ തുടരെ ബദ്രിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു കൊണ്ടേയിരുന്നു... ഓരോതവണയും ഫുള്ളായി റിങ്ങ് ചെയ്തതിനുശേഷം ഫോൺ കട്ടായി... അവൾക്ക് വല്ലാത്ത ഭയം തോന്നി.. ചുറ്റും ശത്രുക്കളാണ്... വീണ്ടും കണ്ണുകൾ ക്ലോക്കിലേക്ക് പോയി... സമയം 11 കഴിഞ്ഞിരിക്കുന്നു... ഇത്രയും നേരം ഒന്നു വിളിച്ചില്ല... എവിടെയാണെന്ന് ഒന്നു പറഞ്ഞുകൂടെ.. ഹും...🤨 ഈശ്വരാ ആപത്തൊന്നും വരുത്തല്ലേ.. അവൾ മനസ്സുരുകി പ്രാർത്ഥിച്ചു... കണ്ണുകൾ ഗേറ്റിലേക്ക് തന്നെയായിരുന്നു.. നിന്നു കാല് കഴച്ചപ്പോൾ സിറ്റൗട്ടിലെ വുഡ് ചെയറിൽ പോയിരുന്നു.. സെക്യൂരിറ്റി ഓടിപ്പോയി ഗേറ്റ് തുറക്കുന്നത് കണ്ട് അവൾ വേഗം എഴുന്നേറ്റ് പുറത്തേക്കിറങ്ങി നോക്കി... കയറിവരുന്ന ബദ്രിയുടെ കാർ അവൾക്ക് വല്ലാത്ത ആശ്വാസം നൽകി... അതുവരെ പരിഭ്രമത്തോടെ ഉണ്ടായിരുന്ന മുഖം പെട്ടെന്ന് തന്നെ ദേഷ്യം കൊണ്ട് കുറുകി.. ബദ്രി ഡോർ തുറന്ന് ഇറങ്ങിവന്നു... അവൾ വെട്ടിത്തിരിഞ്ഞ് അകത്തേക്ക് പോയി... അവളുടെ പരിഭവത്തിന്റെ കാരണം അറിയാവുന്നതുകൊണ്ട് തന്നെ അവൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അകത്തേക്ക് കയറി.. ഹാളിൽ ആരും ഉണ്ടായിരുന്നില്ല.. അവൻ മിഴിയുടെ മുറിയിലേക്ക് പോയി.. അവൾ ജനലോരം ചേർന്ന് നിൽക്കുന്നുണ്ട്. .. "Partner....നിന്റെ നിൽപ്പ് കണ്ടാൽ തോന്നും നമ്മടെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന്..." അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു.. അവൾ ഒന്നെ നോക്കിയുള്ളു ആ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു..

"എന്തിനാ ജനൽ തുറന്നിട്ടത്? പുറത്ത് നല്ല തണുപ്പുണ്ട്.. " അവൻ അവൾക്കടുത്തേക്ക് പോയി നിന്നു.. ഇരുകൈകളും അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു.. അവൾ അനങ്ങിയില്ല.. പുറത്തെ പൂർണ ചന്ദ്രന്റെ ബിംബത്താൽ അവളുടെ കണ്ണിലെ നീർമണികൾ വൈടൂര്യം പോലെ തിളങ്ങി.. "എന്ത് പറ്റി??" അവളുടെ ഉള്ളറിഞ്ഞ പോലെ തന്നെ അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.. അവൾ തിരിഞ്ഞു നിന്ന് അവനെ ഇറുക്കെ പുണർന്നു... അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനച്ചു.. അവൻ ആ മുഖം ഉയർത്തി അവളുടെ മുഖമാകെ ചുംബനങ്ങളാൽ മൂടി... കണ്ണീരും ചുംബനവും ഇഴച്ചേർന്നു... പുറത്തെ പൂർണ്ണചന്ദ്രൻ നാണത്താൽ മേഘത്തിനിടയിലേക്ക് ഒളിച്ചു.. അവൻ കരിമിഷിയെഴുതാത്ത ആ കരിമിഴിയിൽ നോക്കി.. അവളിലെ ഭംഗി മുഴുവൻ മിഴികളിൽ ആണ് എന്നവന് തോന്നി.. ആ മിഴികളിൽ പരിഭവവും പരാതിയും മാത്രം നിറഞ്ഞ് നിൽക്കുന്നു.. അവൻ കടിച്ചുപിടിച്ച ചിരിയോടെ അവളുടെ ചുണ്ടിൽ മൃദുവായി ചുംബിച്ചു.. "പറ... എന്താ ഇത്ര വിഷമം...? " വീണ്ടും കണ്ണുകൾ നിറഞ്ഞു.. " നാളെ പോകുവല്ലേ.. എന്നിട്ട് ഇത്രയും നേരം എവിടെയായിരുന്നു? വൈകുമെങ്കിൽ ഒന്നു വിളിച്ചു പറയാൻ എങ്കിലും തോന്നിയോ ?? ഞാൻ കോൾ ചെയ്തപ്പോൾ ഒന്ന് അറ്റൻഡ് ചെയ്യാമായിരുന്നില്ലേ?? എത്താൻ വൈകും എന്ന് അറിയിക്കാമായിരുന്നു... ഞാൻ എത്ര ഭയന്നു എന്നറിയാമോ??? " അവൾ വീണ്ടും കണ്ണുകൾ നിറച്ച് അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തിപ്പിടിച്ചു..

"അയ്യേ.. ഇതിനാണോ കരയുന്നത്.. ഞാൻ പറഞ്ഞിരുന്നില്ലേ ഡാനിയലിനെ കുറിച്ച്..." ബദ്രിയുടെ ശബ്ദം കേട്ട് മിഴി മുഖമുയർത്തി അവനെ നോക്കി... "അവന് ഒരു ബ്രദർ മാത്രേ ഉള്ളൂ.. ഡേവിഡ്.. ഇന്ന് എന്നെ കാണാൻ വന്നിരുന്നു.. അവന്റെ ഏട്ടനെ തീർത്തവനെ നേരിട്ട് കാണണം എന്ന്.. So.. നാളെ എന്റെ കൂടെ അവനും വരാമെന്നു പറഞ്ഞിട്ടുണ്ട്.. ആള് ഈ ജംഗ്‌ഷൻ വരെ കൂടെ ഉണ്ടായിരുന്നു.. അത് കൊണ്ടാ ഞാൻ call അറ്റൻഡ് ചെയ്യാതിരുന്നത്..." അവൾ ചിന്തിച്ചിരുന്നു.. ബദ്രിയെ സഹായിച്ചത് കൊണ്ടു മാത്രം ജീവൻ നഷ്ടപ്പെടുത്തേണ്ടി വേണ്ടി വന്ന മനുഷ്യൻ.. അവരുടെ കുടുംബത്തെക്കുറിച്ചും ചിന്തിച്ചു.. ആർക്കോ വേണ്ടി ജീവൻ ബലി കഴിക്കേണ്ടി വന്ന അവർക്കും ഉണ്ടാവില്ലേ ഉറ്റവരും ഉടയവരും... അവരുടെ ശാപം കൂടി ഞങ്ങളുടെ മേലെ അല്ലെ വന്നു വീഴുക.. പിന്നെ അറിഞ്ഞു അന്നുണ്ടായിരുന്നവരിൽ മൂന്ന്പേരും അനാഥർ ആണെന്ന്.. ഡാനിയലിന് സ്വന്തമായി ഒരു സഹോദരൻ മാത്രമേ ഉള്ളൂ എന്ന്.. ഡേവിഡ്... ഒരു വിധത്തിൽ അയാൾ ബദ്രിയുടെ കൂടെയുള്ളത് ധൈര്യം തന്നെയാണ്... അവൾ കണ്ണുതുടച്ച് ചെറുതായി പുഞ്ചിരിച്ചു .. " ഞാൻ വൈകിയതു കൊണ്ട് മാത്രമാണോ പാർട്ണർ കരഞ്ഞത്? അതോ നാളെ പോകും എന്നുള്ള സങ്കടമോ.. " "രണ്ടും..."

അവൾ അവനെ ചുറ്റി പിടിച്ച് പരിഭവത്തോടെ പറഞ്ഞു.. അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളുടെ മുടിയിഴകളിൽ തഴുകി.. "എനിക്ക് തോന്നി. നീ വല്ലതും കഴിച്ചോ...." "ഹ്മ്മ്.. " "അമ്മ കഴിപ്പിച്ചിട്ടുണ്ടാവും ലേ..." "ഹ്മ്മ്.." "ഇവിടെ നിന്നാലേ തണുപ്പടിക്കും... പോയി കിടന്നൊ..." "ഹ്മ്മ്..." അവൾ ജനൽ അടച്ച് ബെഡിലേക്കിരുന്നു.. അവളെ കിടത്തി പുതപ്പിച്ചു അവൻ ഡിം ലൈറ്റ് മാത്രം കത്തിച്ച് നെറ്റിയിൽ ചുംബിച്ചു.. "മോർണിങ് നേരത്തെ ഇറങ്ങും... ഉറക്കത്തിന്നു എഴുന്നേൽപ്പിക്കില്ല.. I'll miss you... Good night..." അവൻ തിരിഞ്ഞ് നടക്കാനൊരുങ്ങിയതും അവന്റെ കയ്യിൽ പിടി വീണിരുന്നു... "ഇവിടെ കിടക്കാവോ...?" അവൻ ചിരിച്ചു.. . "ആക്ച്വലി എനിക്കും പോവാൻ ഇഷ്ടമില്ല.. പോവട്ടെന്ന് കഷ്ടപ്പെട്ട് പറഞ്ഞൊപ്പിച്ചതാ... ഇപ്പൊ നീയായിട്ട് പറഞ്ഞ സ്ഥിതിക്ക് ഇനി എന്ത് സംഭവിച്ചാലും ഞാൻ ഉത്തരവാദിയല്ല..." അവളെ നീക്കികിടത്തി അവൻ അവളോട് ചേർന്നു കിടന്നു.. "നിനക്ക് പേടിയില്ലേ പെണ്ണെ...?" അവന്റെ കണ്ണിൽ മാത്രം നോക്കി ചെറു ചിരിയോടെ കിടക്കുന്നവളെ നോക്കി അവൻ ചോദിച്ചു.. "എന്തിന്??" "എനിക്കെന്തെങ്കിലും തെറ്റായി ചെയ്യാൻ തോന്നിയാലോ?" അവൾ ഒന്ന് കൂടെ അവനിലേക്ക് ചേർന്നു കിടന്നു...

"പ്രതേകിച്ച് ഇങ്ങനെ വയ്യാതിരിക്കുമ്പോൾ ഞാനായിട്ട് പറഞ്ഞാ പോലും ഒന്നും ചെയ്യില്ലാന്ന് എനിക്കറിയൂലെ...?" "അത്ര കോൺഫിഡൻസ് ഒന്നും വേണ്ടാട്ടാ..." പറയുന്നതിനനുസരിച്ചു കൈകൾ ഇടുപ്പിലൂടെ അരിച്ചു കയറി.. അവർ ഇക്കിളി വന്ന പോലെ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു.. നിറഞ്ഞ ചിരിയോടെ അവൻ അവളെ ചേർത്ത് പിടിച്ചു.. അവന്റെ ഹൃദയതാളത്തിൽ ലയിച്ച് അവൾ കണ്ണുകളടച്ചു... _____💜 കാലത്ത് കണ്ണ് തുറക്കും മുന്നേ അവൾ കൈകൾ കൊണ്ട് പരതി.. ബദ്രിയെ കാണാഞ്ഞതും വേഗം എഴുന്നേറ്റു.. ക്ലോക്കിലേക്ക് നോക്കി.. 7 കഴിഞ്ഞിരിക്കുന്നു.. അവൾക്ക് വല്ലാത്ത നിരാശ തോന്നി... ഫോൺ പോലും കയ്യിലില്ലല്ലോ എന്നോർത്ത്.. ശേ.. നേരത്തെ എഴുന്നേൽക്കായിരുന്നു.. ഒടുക്കത്തെ ഉറക്കം... മേലൊക്കെ ചെറിയ വേദനയുണ്ട്.. അവനെ ഇറുക്കി പിടിച്ച് കിടന്നത് കൊണ്ടാവാം.. ഓർമയിൽ അവളുടെ മുഖം ചുവന്നു... നേരെ ബാത്‌റൂമിലേക്ക് നടന്നു.. കുളിച്ച് തല തുവർത്തി പുറത്തേക്ക് വരുമ്പോൾ സെറ്റിയിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു... മിഴിയെ കണ്ടതും അയാൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റുനിന്നു... ആ മുഖം എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നിയതുകൊണ്ട് തന്നെ അവളും തിരികെ ചിരിച്ചു..

" മാഡം.... സാർ ഈ ഫോൺ രാവിലെ തന്നെ ഇവിടെ എത്തിക്കാൻ പറഞ്ഞിരുന്നു... " അയാൾ മിഴിക്കു നേരെ അവളുടെ ഫോൺ നീട്ടി... അവൾ സന്തോഷത്തോടെ അത് വാങ്ങി... അപ്പോഴേക്കും കബനി അമ്മ അയാൾക്ക് കുടിക്കാൻ ചായയുമായി വന്നു... ഓഫീസിൽ ഡ്യൂട്ടി ഉണ്ട് എന്നുപറഞ്ഞ് അയാൾ വേഗം ചായകുടിച്ച് ഇറങ്ങി..... . അയാൾ ഇറങ്ങിയതിനു പുറമേ അവളുടെ ഫോൺ റിങ് ചെയ്തു.. ബദ്രിയുടെ നമ്പർ കണ്ട് അവളുടെ മുഖം വിടർന്നു... " കാലത്ത് പോവുമ്പോ ഒന്ന് വിളിക്കാമായിരുന്നു... " ഒരു ഹലോ പോലും പറയാതെ അവളുടെ പരിഭവത്തോടെ ഉള്ള സ്വരം കേട്ട് അവൻ ചിരിച്ചു... " അത്രയും നിഷ്കളങ്കമായി കിടന്നുറങ്ങുന്ന ഒരാളെ ശല്യപ്പെടുത്താൻ എങ്ങനെ തോന്നാനാ പെണ്ണെ.. " അവളുടെ മുഖത്തെ പരിഭവം മാഞ്ഞ് അവിടെ ചിരി വിടർന്നു.. "വേഗം വരണേ..." "ഹ്മ്മ്... " "പിന്നെന്താ..?" "നിന്റെ കോഴികുട്ടിടെ വീട്ടിലോട്ട് പോവുന്നില്ലേ...?" അത് കേട്ട് അവൾ ചിരിച്ചു.. "ഹ്മ്മ്.. പോവണം..." "ഹ്മ്മ്... ചെറുക്കൻ കൊള്ളാമെങ്കിൽ ഓക്കേ പറയാൻ പറ... അർജിത് അവളെ മൈൻഡ് പോലും ചെയ്യാൻ സാധ്യതയില്ല.. അവളെയെന്നല്ല.. ആരെയും.. അവനൊരു പ്രത്യേക കാരക്ടറാ... So.... നീ ഒന്ന് പറഞ്ഞു മനസിലാക്ക്.." "ഹ്മ്മ്..."

"പോയെത്തിയിട്ട് ഡ്രൈവറെ തിരികെ അയച്ചോ.. കൂട്ടുകാരിയുടെ കൂടെ എത്രനേരം വേണമെങ്കിലും നിന്നൊ പക്ഷേ ഒരുപാട് നടക്കണ്ട..സ്ട്രെയിൻ ചെയ്യേണ്ട.. ഒതുങ്ങി ഇരുന്നോളണം.. ആദിത്യൻ ഡ്രോപ്പ് ചെയ്യുവാണേൽ അങ്ങനെ.. അതല്ലെങ്കിൽ ഡ്രൈവറെ വിളിക്ക്..." "ഹ്മ്മ്...." "Bye.. പിന്നെ വിളിക്കാം ..." കോൾ കട്ട് ചെയ്തതിനു ശേഷവും അവൾ ബദ്രിയേ കുറിച്ചുള്ള ചിന്തകളിൽ ആയിരുന്നു... ആദിയേട്ടന് തന്നോട് ഒരു എക്സ്ട്രാ ഫീലിംഗ്സ് ഉണ്ട് എന്നറിഞ്ഞിട്ടും വീണ്ടും അദ്ദേഹത്തിനൊപ്പം ഞാൻ യാത്ര ചെയ്യുന്നതിനോ അടുത്തിടപഴകുന്നതിലോ എതിർപ്പില്ല... ഇങ്ങനെയും ഉണ്ടാവുമോ ആളുകൾ.. He is a gem 💜 Love you partner 💜💜 _____💜💜 "എന്താ ഞാനീ കാണുന്നെ...??" ആർദ്രയുടെ മുറിയിലേക്ക് കയറിയ മിഴി അൽഭുതത്തോടെ അവളെ നോക്കി നിന്നു.. ആദ്യമായാണ് ആർദ്രയേ സാരിയുടുത്തു കാണുന്നത്.. "ഒരു രക്ഷയില്ല പെണ്ണെ.. കിടു..." "Thank you thank you...☺️☺️☺️ നിന്റെ വേദന കുറവുണ്ടോ?" തലയിലെ കെട്ടിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.. "ഹ്മ്മ്... കുഴപ്പമില്ല.. പക്ഷേ എനിക്ക് നാണക്കേട് തോന്നുന്നു.. പെണ്ണുകാണാൻ വരുന്നവരൊക്കെ കണ്ടുകഴിഞ്ഞാൽ ഇതെന്താണ് എന്ന് ചോദിക്കില്ലേ.. അതുകൊണ്ട് ഞാൻ പുറത്തേക്ക് വരില്ലാട്ടോ.. ഒളിഞ്ഞു നോക്കാം..."

"അയ്യടാ.. അതൊന്നും ശരിയാവില്ല.. ആദ്യത്തെ എക്സ്പീരിയൻസായതുകൊണ്ട് ഒരു ധൈര്യകുറവ് വേണ്ട എന്നതിലാണ് നിന്നെ വിളിച്ചത്. എന്റെ കൂടെ നിൽക്കാൻ.. അപ്പൊ പിന്നെ റൂമിനുള്ളിൽ പോയി ഒളിഞ്ഞിരുന്നാൽ എങ്ങനെ ശരിയാവാനാ മോളെ..." അവളുടെ താടിയിൽ പിടിച്ച് ആട്ടിക്കൊണ്ട് ആർദ്ര പറഞ്ഞു തിരിയുമ്പോൾ കണ്ടത് വാതിലിനരികിൽ നിന്ന് അവരെ നോക്കുന്ന ആദിയെ ആണ്... പെട്ടെന്ന് ആർദ്രയുടെ മുഖം മാറിയത് കണ്ട് മിഴിയും അങ്ങോട്ട് നോക്കി... ആദിയെ കണ്ടതും മിഴി പെട്ടെന്ന് തന്നെ ഒരു പുഞ്ചിരി നൽകി... അവനും തിരികെ പുഞ്ചിരിച്ചു... അന്നത്തെ സംഭവങ്ങൾ ആലോചിച്ച് അവൾക്ക് അല്പം ചമ്മൽ തോന്നിയതുകൊണ്ട് തന്നെ വേഗം തിരിഞ്ഞു നിന്നു.. ആദി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ഒരു സിമ്പിൾ പിങ്ക് ഗൗണാണ് വേഷം.. കാതിലും കഴുത്തിലും ഒന്നും യാതൊരു ആഭരണങ്ങളും അണിഞ്ഞിട്ടില്ല... മുഖത്ത് യാതൊരു ചമയങ്ങളും ഇല്ല... എങ്കിലും വല്ലാത്ത ഭംഗിയായിരുന്നു അവളെ കാണാൻ... അവന്റെ നോട്ടം ഇഷ്ടപ്പെടാത്ത പോലെ ആർദ്ര വാതിലിനരികിലേക്ക് പോയി.. അവന്റെ കാഴ്ചയെ മറച്ച് കൊണ്ട് മുന്നിലേക്ക് കയറി നിന്നു... ആദി നെറ്റിചുളിച്ചു.. " നിനക്ക് നാണം ഇല്ലെടാ ചേട്ടാ....? കണ്ടവരുടെ പ്രോപ്പർട്ടി നോക്കി വെള്ളമിറക്കാൻ... "

അവൾ മിഴി കേൾക്കാത്ത വിധം പതിയെ പറഞ്ഞു.. ആർദ്രയേ ഒന്ന് നോക്കി പേടിപ്പിച്ച് അവൻ തിരിഞ്ഞ് നടന്നു.. അവന്റെ ഉള്ളിൽ മറ്റൊരാളുടെ പ്രോപ്പർട്ടി' എന്ന വാക്കു മാത്രം വീണ്ടും വീണ്ടും കേട്ടു... അങ്ങനെ ഉറപ്പിച്ചുപറയാൻ അവരുടെ വിവാഹം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ...? എന്തിന്.. എൻഗേജ്മെന്റ് പോലും തീരുമാനിച്ചില്ലല്ലോ... പിന്നെങ്ങനെ മിഴി അവന്റെ ആവും...? ഇല്ല..അതിനു ഞാൻ സമ്മതിക്കില്ല.. മിഴി ബദ്രിയുടേതാവില്ല... അവൻ മൗനമായി മൊഴിഞ്ഞു... ___💜 "മോളെ.. അവരെത്തിട്ടോ..." ആർദ്രയുടെ ഫോണിലേക്ക് രേവതിയുടെ msg വന്നു.. മിഴി അത് കണ്ട് ചിരിച്ചു.. "ഹീ.... അത് പിന്നെ.. ഞാൻ പറഞ്ഞതാ അവർ എത്തി കഴിഞ്ഞാൽ ഒരു മെസ്സേജ് അയക്കാൻ... നമുക്കൊന്ന് പ്രിപേർഡ് ആയി നിൽക്കാമല്ലോ. ഇളിക്കാതെ വേഗം വാ താഴോട്ട് പോവാം..." "ഞാൻ വരുന്നില്ല ആരു.. Please... എല്ലാവരുടെയും ചോദ്യം വരും പിന്നെ ആദ്യം തൊട്ട് എക്സ്പ്ലെൻ ചെയ്യണം എന്തിനാണ്.. പ്ലീസ്.." അവൾ ദയനീയമായി പറഞ്ഞപ്പോൾ ആർദ്രയ്ക്കും പാവം തോന്നി.. "ഓക്കേ.. അപ്പൊ നീ ഇവിടെ ഇരുന്നോ.. ഞാൻ ചെക്കനെ ഒന്ന് മുഖം കാണിച്ചിട്ട് ഓടി വരാം.. " "ഹ്മ്മ്..." ആർദ്ര ചാടിത്തുള്ളി താഴേക്കോടി .. സ്റ്റെപ്പ് ഇറങ്ങി കൊണ്ടിരിക്കുമ്പോൾ തന്നെ തലയെത്തിച്ച് ലിവിങ് റൂമിൽ ഇരിക്കുന്നവരെ നോക്കി..

"അയ്യേ.. എല്ലാം കിളവന്മാർ ആണല്ലോ.. ആഹ് രണ്ട് അമ്മായിമാരും ഉണ്ട്.. ഇനി ചെക്കനെവിടെ ആവോ... ഹൂ........." എവിടെന്നോ തലയിൽ കിട്ടിയ അടിയിൽ അവൾ തലയുഴിഞ്ഞു കൊണ്ട് തിരിഞ്ഞ് നോക്കി.. "മമ്മീ... വേദനിച്ചു..." "ആഹ്.. വേദനിക്കാൻ വേണ്ടി തന്നെയാ തന്നത്.. ഇവിടെ നിന്ന് ഡാൻസ് കളിക്കാതെ കിച്ചണിൽ വന്ന് ആ ട്രെ എടുത്തോണ്ട് പോ പെണ്ണെ..." "ഹ്മ്മ്.." തലയുഴിഞ്ഞു കൊണ്ട് അവളും പിന്നാലെ പോയി.. എല്ലാർക്കും കോഫി കൊടുത്തു.. ചെറുക്കനെ നോക്കി വെളുക്കനെ ചിരിച്ചു കാണിച്ചു.. അതോടെ അവന്റെ മുഖത്തെ ചിരി മാഞ്ഞു.. "ക്‌ളീഷേ ഡയലോഗ് വന്നില്ലാലോ..." ആരു ചിന്തിച്ചു തീരുമ്പോഴേക്കും കൂടെയുള്ള അമ്മാവൻ പറഞ്ഞു, "രണ്ടാൾക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം..." ചെറുക്കൻ ഒരു കൃത്രിമ ചിരിയോടെ എഴുന്നേറ്റു വന്നു.. ആർദ്ര നേരെ മുകളിലേക്ക് കയറി പോയി.. അയാൾ അവളുടെ പിറകെയും.. മുകളിലെ ഹാളിൽ നിന്ന് അവൾ അയാൾക്ക് നേരെ തിരിഞ്ഞു.. "ആർദ്ര അല്ലെ...?" അവൾ തലയാട്ടി.. ഒരുപാട് സംസാരിക്കാൻ പാടില്ലാന്ന് ഇന്നലെ മമ്മി പറഞ്ഞു തന്നത് മനസിലോർത്തു... "ആർദ്ര.. ഞാനിപ്പോ ഒരു മാര്യേജിനു പ്രിപേർഡ് അല്ല... But iam 28 yrs old... So 29 നു മുന്നേ മാര്യേജ് നടക്കണം എന്ന് ഏതോ ജ്യോൽസ്യൻ പറഞ്ഞത് കൊണ്ടാണ്, അമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെ... ബാക്കി പറയും മുന്നേ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു.. "മിഴീ......" മിഴിയുടെ കണ്ണിലും അത്ഭുതമായിരുന്നു.. "ധ്യാൻ......" ആർദ്ര രണ്ടാളെയും മാറി മാറി നോക്കി..💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story