മിഴിയിൽ: ഭാഗം 26

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

"ധ്യാൻ? " മിഴിയുടെ കണ്ണിൽ അത്ഭുതമായിരുന്നു... "നിനക്കെന്തു പറ്റി?? " ധ്യാൻ വെപ്രാളത്തോടെ അവളുടെ തലയിലും കയ്യിലും ഉള്ള മുറിവിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. "അത്.. ചെറിയൊരു ആക്‌സിഡന്റ്..." "എന്നിട്ടൊന്ന് വിളിച്ചു പറയാൻ തോന്നിയോ നിനക്ക്... ഓഫീസിൽ സിക്ക് ലീവ് എന്നാണ് റെക്കോർഡ് ചെയ്തേക്കുന്നെ.. ഞാൻ കരുതി പനിയോ ചെറിയ എന്തെങ്കിലും അസുഖമൊ ആയിരിക്കുമെന്ന്.. എന്നിട്ടും വിളിച്ചു നോക്കി.. അറ്റന്റ് ചെയ്തില്ല.." "അയ്യോ ധ്യാൻ.. അത് അന്ന് ആക്‌സിഡന്റ് ആയ ദിവസം phone ഓഫീസിൽ മറന്നു വച്ചു.. ഇന്ന് രാവിലെ ആണ് അത് കയ്യിൽ കിട്ടിയത്..." അവർ രണ്ടുപേരും സംസാരിക്കുന്നത് മാറിമാറി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ആർദ്ര.. മിഴിയും അപ്പോഴാണ് അവളെ ശ്രദ്ധിച്ചത്... ആർദ്ര കണ്ണുതുറുപ്പിച്ചു മിഴിയെ നോക്കി... "ആഹ്...പിന്നെ... ധ്യാൻ.., ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആർദ്ര.. ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നതിനെക്കാളും വൺ & ഓൺലി ഫ്രണ്ട് എന്ന് പറയാം..."

"ആരൂ...ഇത് ധ്യാൻ.. ഞാൻ ആദ്യം അസിസ്റ്റ് ചെയ്തത് ധ്യാനിനെ ആയിരുന്നു..." "ആഹ്....." ആർദ്രക്ക് മനസ്സിലായ പോലെ അവളുടെ മുഖം വിടർന്നു... അവൾ ധ്യാനിനെ നോക്കി വളരെ മനോഹരമായി പുഞ്ചിരിച്ചു.. അവനും തിരികെ പുഞ്ചിരിച്ചു... " തന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുമ്പോൾ തന്നെ എനിക്ക് മനസ്സിലാകും എങ്ങനെയുള്ള കുട്ടി ആയിരിക്കുമെന്ന്... എനിക്ക് തന്നെ ഇഷ്ടമായി തന്റെ തീരുമാനം ഇവിടെ അറിയിച്ചാൽ മതി... " പകുതി മിഴിയേയും ബാക്കി ആർദ്രയെയും നോക്കി പറഞ്ഞു കൊണ്ട് ധ്യാൻ ചിരിയോടെ താഴേക്കിറങ്ങി... അവൻ പോയി കഴിഞ്ഞതും മിഴി വയറും പൊത്തിപ്പിടിച്ച് പൊട്ടിച്ചിരിച്ചു... വീണ്ടും വീണ്ടും ചിരിച്ചുകൊണ്ടിരുന്നു... ആർദ്ര കാര്യം മനസ്സിലാക്കാതെ കുറച്ചുനേരം നോക്കി നിന്നു.. ചിരി നിർത്താൻ ഉദ്ദേശമില്ല എന്ന് കണ്ടപ്പോൾ ആർദ്രക്ക് ദേഷ്യം വന്നു തുടങ്ങി..

" എന്തിനാടീ ചിരിക്കുന്നെ?' "ഹീ.... അതോ... ഓഫീസിലെ ഒരു കുട്ടിക്ക് ഒരുപാട് നാളായി ധ്യാനിനോട്‌ പ്രേമമായിരുന്നു... ധ്യാൻ ആണെങ്കിൽ ആ കുട്ടിയെ ഒന്ന് നോക്കുകപോലും ചെയ്തില്ല. തീരെ ഇഷ്ടമല്ല.. കാണാനൊക്കെ സുന്ദരി ആയിരുന്നു. എന്നിട്ടും ഇഷ്ടമില്ലാത്തതിന്റെ കാരണം ചോദിച്ചപ്പോൾ ധ്യാൻ പറഞ്ഞത് എന്താണെന്ന് അറിയാമോ?" മറുപടിക്കായി ആർദ്ര ചെവികൂർപ്പിച്ചു... " ആൾക്ക് നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയെ വേണം.. അധികം വായാടി ആവാൻ പാടില്ല.. അളവിന് മാത്രം സംസാരിക്കണം... Etc etc... എന്നിട്ട് അവസാനം നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞു പോയല്ലോ.. ഹ ഹ ഹാ ഹാ" അവൾ വീണ്ടും ചിരിച്ചു കൊണ്ട് സെറ്റിയിലേക്ക് ഇരുന്നു.. ആർദ്ര ദേഷ്യം കൊണ്ട് ചുറ്റും നോക്കി... അവിടെയുള്ള റൗണ്ടഡ് പില്ലോ എടുത്ത് ആർദ്ര മിഴിയുടെ മേലേക്ക് എറിഞ്ഞു.. അവൾ വേദന കൊണ്ട് ഏരി വലിച്ചു...

അപ്പോഴാണ് എന്താണ് ചെയ്തത് എന്ന് ആർദ്രയ്ക്ക് മനസ്സിലായത് "എടി സോറി സോറി സോറി.. ഞാൻ ഓർത്തില്ല.. ആർദ്ര മിഴിക്കടുത്തേക്ക് പോകാൻ ആയും മുന്നേ അവളുടെ കയ്യിൽ ഒരു പിടി വീണു.. തിരിച്ചു നിർത്തി അവളുടെ കവിളിൽ എന്തോ വന്നു പതിച്ചു... ആർദ്രയും മിഴിയും ഒരുപോലെ അമ്പരന്നു.. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് ഇരുവർക്കും മനസ്സിലായില്ല... ആർദ്രയുടെ ഇടതുകൈ അവളുടെ കവിളിലേക്ക് നീണ്ടു.. ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ആദിയെ കണ്ട് മിഴി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "ഇവൾക്ക് വയ്യാത്തതാണെ ന്നറിയില്ലേ... എന്നിട്ടും നീ എന്താ കളിക്കുവാണോ... ഇത്രയും വെയിറ്റ് ഉള്ള സാധനം എടുത്ത് അവളുടെ മേലേക്ക് എറിഞ്ഞു ലെ.." ആദി ദേഷ്യം കൊണ്ട് വിറക്കുന്നു "അ.. അത് കുഴപ്പമില്ല ആദിയേട്ടാ.. വേദനയില്ല.. " മിഴി പറഞ്ഞൊപ്പിച്ചു.. ആർദ്രയുടെ കണ്ണുകൾ കലങ്ങിയിരുന്നു.. ആദി മിഴിക്കടുത്തേക്ക് വന്നു...

"വേദനിച്ചോ?" അവളുടെ കവിളിൽ കൈ ചേർത്തുകൊണ്ട് അവൻ ചോദിച്ചു... അവളത് ഇഷ്ടപ്പെടാത്ത പോലെ പുറകിലേക്ക് നീങ്ങി... തട്ടി വീണ്ടും വീഴാൻപോയതും അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു... അവൾക്ക് ആ സ്പർശം തന്നെ അരോചകമായി തോന്നി.. ഇടുപ്പിൽ പതിഞ്ഞ കൈകളെ തട്ടിമാറ്റി അവൾ തിരിഞ്ഞു നോക്കാതെ മുറിക്കുള്ളിലേക്ക് നടന്നു... ആദിയെ ഒന്ന് കൂർപ്പിച്ച് നോക്കി അവൾക്കു പിറകെ ആർദ്രയും.. "സോറി ടീ..." ആർദ്ര മുറിക്കകത്തേക്ക് വന്നതും മിഴിയെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു... "എടി ഞാൻ അറിയാതെ എറിഞ്ഞതാ.." മിഴി ഒന്നും മിണ്ടിയില്ല അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആർദ്രയുടെ ചുമലിലേക്ക് പതിച്ചു.. " അയ്യേ നീ എന്തിനാ കരയുന്നെ.. എനിക്ക് വേദനിച്ചെന്ന് കരുതിയോ.... ആ ചേട്ടൻ തെണ്ടി നിന്റെ മുന്നിൽ പട്ടിഷോ കാണിച്ചതാ.. ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്.. "

അവൾ പറയുന്നത് കേട്ട് മിഴി പുഞ്ചിരിച്ചു... " നിനക്ക് വേദനിച്ചോ ടി ആർദ്ര അവളുടെ വയറിൽ കൈ വച്ചു കൊണ്ട് ചോദിച്ചു.. "ഇല്ലടാ.. പെട്ടെന്ന് വേദനിച്ച പോലെ തോന്നി..." "ആ തോന്നലിന് എന്റെ കവിൾ ശരിക്കും വേദനിച്ചു..." വീണ്ടും കവിളിൽ കൈ ചേർത്ത് കിളിപോയ മട്ടിൽ പറയുന്ന ആർദ്രയെ കണ്ടു മിഴി അവളെ കെട്ടിപ്പിടിച്ചു.. "ആരൂ ഞാൻ വീട്ടിലേക്ക് പോകട്ടെ..." മിഴി ചോദിച്ചത് കേട്ട് ആർദ്ര അവളിൽ നിന്നും വിട്ടു നിന്നു.. അവളുടെ ഡിസ്‌കംഫർട്ട് ആരേക്കാളും നന്നായി ആർദ്രക്ക് മനസിലായിരുന്നു... "ഹ്മ്മ്.. ഡ്രൈവറെ വിളിക്ക് ആ തെണ്ടിന്റെ കൂടെ നീ പോവണ്ട..." മിഴി ചിരിയോടെ phone എടുത്ത് ഡ്രൈവറെ വിളിച്ചു.. രണ്ടാളും താഴെ പോയി ഭക്ഷണം കഴിച്ചു.. ആദി പുറത്ത് പോയി എന്നറിഞ്ഞപ്പോൾ മിഴിക്ക് ആശ്വാസം തോന്നി.. കുറച്ചുനേരം കൂടി ഇരുവരും സംസാരിച്ചിരുന്നു...

കൂടുതലും ധ്യാൻ ആയിരുന്നു അവരുടെ സംസാരവിഷയം... മിഴി പറഞ്ഞതിൽ നിന്നും ആർദ്രക്കും ധ്യാനിനെ ഇഷ്ടമായി... ബദ്രി പറഞ്ഞത് മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ മിഴിയും അവളെ അർജിത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു... ഏതുനേരവും ബിസിനസ്സും മീറ്റിങ്ങും ആയി ലോകം ചുറ്റി നടക്കുന്ന ഒരാളെ വിവാഹം കഴിക്കുന്നതിനേക്കാൾ ധ്യാനിനെ പോലെ ഒരാൾ ആയിരിക്കും നല്ലത് എന്ന് മിഴിക്കും തോന്നിയിരുന്നു.. എന്നാൽ ആർദ്രയ്ക്ക് മാത്രം എവിടെയോ ഒരു ചെറിയ വേദന തോന്നി,.. മനസ്സിൽ ധ്യാനിന്റെ മുഖം കൊണ്ടുവരുമ്പോൾ അവിടെ അർജിത്തിന്റെ രൂപം തെളിഞ്ഞു കാണുന്നു. തനിക്ക് ശരിക്കും അർജിത്തിനെ ഇഷ്ടമായിരുന്നു എന്നവൾ മനസിലാക്കിയ നിമിഷം...

എന്നാലും അതൊന്നും പുറത്തു കാണിക്കാതെ അവൾ മിഴിയോട് സംസാരിച്ചിരുന്നു... കാർ വന്നതും മിഴി എഴുന്നേറ്റു... സത്യഘോഷും രേവതിയും ഹാളിൽ ഉണ്ടായിരുന്നു.. അവരോട് യാത്ര യാത്രപറഞ്ഞ് മിഴി ഇറങ്ങാൻ നിന്നതും പുറത്ത് കൈ കെട്ടി നിൽക്കുന്ന ആദിയെ കണ്ടു.. "ഇറങ്ങട്ടെ ആദിയേട്ടാ..." "മിഴീ...ഞാൻ ഉണ്ടാവുമ്പോൾ നീ എന്തിനാ ഡ്രൈവറെ വിളിച്ചത്??" അവന്റെ ചോദ്യത്തിന് അവൾ മറുപടി കൊടുത്തില്ല.. "Mr. ബദ്രിനാഥ്‌ പറഞ്ഞതായിരിക്കുമല്ലേ എന്നോടൊപ്പം വരണ്ട എന്ന്.. ഇനിയെങ്കിലും മനസിലാക്ക്, ഇത്രയേയുള്ളൂ നിന്നോടുള്ള വിശ്വാസം... സ്വന്തമെന്ന് കരുതുന്ന പെണ്ണ് മറ്റൊരാളുടെ ഒപ്പം യാത്ര ചെയ്താൽ അവൾ വിട്ടു പോകുമോ എന്ന ഭയമായിരിക്കും അവന്..." ആദി പുച്ഛത്തോടെ പറഞ്ഞു.. മിഴി ഒന്നും മിണ്ടാതെ കാറിനടുത്തേക്ക് നടന്നു..

"മിഴി...' ആദിയുടെ ശബ്ദം കേട്ട് അവൾ നിന്നു.. "നിന്റെ ലൈഫ് നശിക്കാതിരിക്കാൻ പറയുവാണ്.. He is not a perfect one.. എല്ലാ ദുശീലവും ഉള്ള, ബിസിനസ്‌ മാത്രം മൈൻഡിൽ കൊണ്ട് നടക്കുന്ന, ആൾറെഡി വേറൊരു പെൺകുട്ടിയെ സ്നേഹിച്ച് എൻഗേജ്മെന്റും കഴിഞ്ഞു തന്നെ കിട്ടിയപ്പോൾ അവളെ ഒഴിവാക്കിയ അവനെ പോലെ ഒരു ബ്ലഡി ബാസ്റ്റ.............. "Stop it........... നിങ്ങളാരാ ബദ്രിയെ കുറിച്ച് സംസാരിക്കാൻ.. അദ്ദേഹത്തെ കുറിച്ച് തനിക്കെന്തറിയാം.. ആർദ്രയുടെ ബ്രദർ.. അങ്കിളിന്റെ മോൻ.. അത് കൊണ്ട് മാത്രമാണ് ഇത്ര നേരം ക്ഷമിച്ചത്. ബദ്രിയെ കുറിച്ച് സംസാരിക്കാനുള്ള യോഗ്യത പോലും തനിക്കില്ല.. ഞാനറിഞ്ഞു പഴയ ചരിത്രമൊക്കെ.. പിന്നെന്താ പറഞ്ഞത്? ദുശീലം... ഞാൻ സ്നേഹിച്ചതിനു ശേഷമല്ല അറിഞ്ഞത് അദ്ദേഹം കുടിക്കാറുണ്ടെന്നും വലിക്കാറുണ്ടെന്നും.. ജീവിതത്തിൽ ആദ്യമായി ബദ്രിയെ കണ്ട ദിവസം.. അറസ്റ്റ് ചെയ്തു കൊണ്ട് പോവുമ്പോ ബിയർ കൊണ്ട് വായ കഴുകി,

പോലീസ് സ്റ്റേഷനിന്ന് സിഗരറ്റും വലിച്ച് പുകയൂതി വിട്ട് എന്നെ നോക്കിയ ഒരു നോട്ടമുണ്ട്.. അന്ന് വീണു പോയതാ ഞാൻ.. ആ ആറ്റിട്യൂടിൽ.. കഴിഞ്ഞ 3 വർഷത്തിൽ ഞാൻ അങ്ങനെ ഒരാളെ കണ്ടിട്ടില്ല.. പിന്നെ മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചത്.. ആദിയേട്ടന് ഒരു കാര്യം അറിയോ.. നമ്മൾ ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടെങ്കിൽ നമുക്ക് മറ്റൊരാളിൽ ഒരിക്കലും പ്രണയം തോന്നില്ല.. അഥവാ തോന്നിയാൽ അതിന് ഒരർത്ഥമെ ഉള്ളൂ.. നിങ്ങൾ ആദ്യം ചൂസ് ചെയ്ത ആളോട് ഉണ്ടായിരുന്നത് പ്രണയമായിരുന്നില്ല എന്ന്.. So..ആ വിഷയം എന്നെ ബാധിക്കില്ല.. And the last one.. ശരിയാണ് അദ്ദേഹം mister perfect ഒന്നുമല്ല... But he is the perfect one for me.... My perfect partner💜 " മിഴി അവനെ നോക്കി പുഞ്ചിരിച്ചു കാറിലേക്ക് കയറി.. കുറച്ച് മാറി നിന്ന് ഇതെല്ലാം കേട്ട ആർദ്രക്ക് വിസിലടിക്കാൻ തോന്നി .

അടുത്ത കവിളിൽ കൂടി മാർക്ക് വാങ്ങേണ്ട എന്ന് കരുതി സന്തോഷത്തോടെ തുള്ളി ചാടി അകത്തേക്ക് ഓടി.. കാർ ഗേറ്റ് കടന്നു പോയിട്ടും വിളറി നിൽക്കുകയായിരുന്നു ആദി.. അവൻ ചുറ്റും നോക്കി ആരും കേട്ടില്ല എന്നുറപ്പുവരുത്തി കൊണ്ട് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് അകത്തേക്ക് കയറി... ____💜 ദേഷ്യത്തിൽ അത്രയൊക്കെ പറഞ്ഞെങ്കിലും മിഴിക്ക് വല്ലാത്ത സങ്കടം തോന്നി... എന്തൊക്കെയായാലും തന്റെ മേലെ സ്നേഹവും കെയറിങ്ങും ഉള്ള വ്യക്തിയാണ്... അതുകൊണ്ടുതന്നെ ഇത്രയും രൂക്ഷമായി പറയേണ്ടിയിരുന്നില്ല... അവൾക്ക് ചെറിയതോതിൽ കുറ്റബോധം തോന്നി. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവളുടെ കയ്യിലെ ഫോൺ റിങ് ചെയ്തു.. ബദ്രിയുടെ നമ്പർ കണ്ടതും അവളുടെ മുഖം തെളിഞ്ഞു... എല്ലാം മറന്ന് അവൾ വേഗം call അറ്റൻഡ് ചെയ്തു.. "എത്തിയോ...??"

ഒരു ഹെലോ പോലും പറയാതെ അവൾ ചോദിച്ചു.. "ഇത്ര വേഗമോ..? കണക്ടിങ് ഫ്ലൈറ്റാ.. ബോർഡിങ്ങിന് വെയിറ്റ് ചെയ്യുവാ......" അവൻ ഒന്ന് മൂളി... "ഫുഡ്‌ കഴിച്ചോ?" "ഹ്മ്മ്..." "പിന്നെന്താ...?" "I miss you partner" അവളുടെ ചുണ്ടുകൾ മനോഹരമായി പുഞ്ചിരിച്ചു. "എന്താ partner ഒന്നും മിണ്ടാത്തെ??" "അത്... അത്.. പെണ്ണ് കാണാൻ വന്നതാരാന്നറിയോ??" "ആരാ..." "ധ്യാൻ..." "What??" "ഹ്മ്മ്.. സത്യം.. Unexpected ആയിരുന്നു.. എന്തായാലും രണ്ടാൾക്കും ഇഷ്ട്ടായി.." "He is a nice man.. നിന്റെ കോഴികുട്ടിക്ക് ചേരും.." മിഴി ഒന്ന് ചിരിച്ചു.. "പെയിൻ കുറവുണ്ടോ...??" "ഹ്മ്മ്.. ഇപ്പൊ കുഴപ്പമില്ല. ഇന്നലത്തേക്കാളും ബെറ്റർ ആണ് ..." "ഗുഡ്... അവിടെ നിന്നും ഇറങ്ങിയോ...?" "ഹ്മ്മ്.." "ആദിത്യന്റെ കൂടെ ആണോ.." "അല്ല..ഡ്രൈവറെ വിളിച്ചു.." "ഹ്മ്മ്.. " "ഡേവിഡ് കൂടെയുണ്ടോ..?" "ഹ്മ്മ്.. ഉണ്ട്..."

"എങ്കിൽ അവിടെ എത്തി എല്ലാം ഒന്ന് സെറ്റ് ആയിട്ട് വിളിച്ചാ മതി...". "Ok....love you.." "ഹ്മ്മ്..." Call കട്ട്‌ ചെയ്ത് അവൾ സീറ്റിലേക്ക് ചാരി ഇരുന്നു.. സങ്കടവും സന്തോഷവും ഒരുമിച്ച് ഉള്ളിൽ കുമിഞ്ഞു കൂടുന്നു.. ചുണ്ടുകൾ ചിരിക്കുന്നുണ്ടെങ്കിലും അവളുടെ മിഴികൾ ഈറനണിഞ്ഞു.. ____💜 ഷിംല എത്തുമ്പോഴേക്കും സമയം വളരെ ഇരുട്ടിയിരുന്നു.. അതിനിടയിൽ ബദ്രിക്ക് മിഴിയെ വിളിച്ച് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല... അവിടെനിന്നും വീണ്ടും കുറച്ചുദൂരം കൂടെ യാത്ര ഉണ്ടായിരുന്നു ബുക്ക് ചെയ്ത റിസോർട്ടിലേക്ക്... അവിടെയെത്തുമ്പോൾ 11 മണി കഴിഞ്ഞിരുന്നു... റൂമിലെത്തിയതും ബദ്രി ഫോൺ എടുത്ത് ചാർജിൽ ഇട്ട് ഫ്രഷ് ആകാൻ കയറി... കുളിച്ചു വരുമ്പോഴേക്കും ഫോൺ ഒരു വിധം ചാർജ് ആയിരുന്നു... അവൻ അത് എടുത്ത് പുറത്തേക്ക് നടന്നു..

നല്ല തണുപ്പുള്ള അന്തരീക്ഷമായിരുന്നു... ചുറ്റും മഞ്ഞുകട്ടകൾ മഴ പോലെ പെയ്യുന്നുണ്ടായിരുന്നു... ഇട്ടിരുന്ന സ്സ്വെട്ടർ ജാക്കറ്റ് ഒന്നുകൂടെ ചേർത്തുപിടിച്ച് അവൻ കോറിഡോറിലേക്ക് നിന്നു... ഫസ്റ്റ് റിങ്ങിൽ തന്നെ മിഴി കോൾ അറ്റൻഡ് ചെയ്തു... അവൻ ചിരിച്ചു... ഈ കോളിന് കാത്തിരിക്കുകയായിരുന്നു എന്ന് മനസ്സിലായി... "ഇത്രനേരം ഉറങ്ങിയില്ലേ പാർട്ണർ...?" "മ്ച്ചും.. " അവളുടെ സ്വരത്തിൽ തന്നെയുണ്ടായിരുന്നു വിഷാദം... അത് എന്തുകൊണ്ടാണെന്ന് അറിയാവുന്നതിനാൽ അവൻ വീണ്ടും ഒന്നും ചോദിച്ചില്ല... സമയം ഒരുപാട് വൈകിയതു കൊണ്ട് വേഗം കിടന്നോളാൻ പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു... രണ്ടുപേരും വിരഹത്തിന്റെ ആദ്യ ദിവസം എന്ന കടമ്പ കടക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു... പ്രണയത്തേക്കാൾ സുഖകരമാണ് വിരഹം എന്നത് മനസ്സിലാക്കിക്കൊണ്ട് ഇരുവരും നിദ്രയെ പുൽകി... പിറ്റേന്ന് രാവിലെ തന്നെ അവർ റിസോർട്ടിൽ നിന്നും ഇറങ്ങി... മഞ്ഞിന് കനം കൂടുകയല്ലാതെ അല്പം പോലും കുറഞ്ഞിട്ടില്ല എന്ന് അവൻ ഓർത്തു...

കൃത്യമായ അഡ്രസ് കയ്യിലുള്ളത് കൊണ്ട് തന്നെ ബദ്രിക്കും ഡേവിഡിനും അഥർവ്വയുടെ വീടെത്തുക എന്നത് പ്രയാസമേറിയ വിഷയമായിരുന്നില്ല.. എന്നാൽ അവിടെ എത്തിയപ്പോൾ കേട്ട വാർത്ത അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടാൻ കെൽപ്പുള്ളതായിരുന്നു... ഒന്നര വർഷം മുൻപ് നടന്ന ഒരു ആക്സിഡന്റ്ൽ അധർവ്വയുടെ അച്ഛനും അമ്മയും മരണപ്പെട്ടു.... അവളുടെ വീടും സ്ഥലവും ചുറ്റുപാടും എല്ലാം കാടുപിടിച്ചുകിടക്കുന്ന അവസ്ഥയായിരുന്നു... സ്വത്തുക്കൾ ഏറ്റെടുക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ... അതെല്ലാം ഗവൺമെന്റ്ലേക്ക് കണ്ടുകെട്ടാൻ പോവുകയാണ് എന്ന വാർത്ത കൂടെ അവിടെ നിന്നും അവർക്ക് അറിയാൻ കഴിഞ്ഞു... നാട്ടുകാരോട് ചോദിച്ചപ്പോൾ അഥർവ്വയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്.. അവർ നിരാശയോടെ മടങ്ങി... "

वह बहुत अच्छी लड़की थी। एक इंसान जो सबको प्यार करता है और सम्मान करता है.. उनका कोई रिश्तेदार नहीं था.. उस बच्चे की दुनिया सिर्फ उसके पिता और मां थी.. किसी ने धोखा दिया.. हत्या की संभावना है.. सोने की तरह छोटा. वह छोटा गलती नहीं करेगा... " (വളരെ നല്ല പെൺകുട്ടിയായിരുന്നു. എല്ലാവരോടും സ്നേഹവും ബഹുമാനവും ഉള്ള വ്യക്തിത്വം.. അവർക്ക് ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല.. ആ കുട്ടിയുടെ ലോകം അവളുടെ അച്ഛനും അമ്മയും മാത്രമായിരുന്നു.. ആരോ ചതിച്ചതാണ്.. കൊലപാതകമാവാനും സാധ്യതയുണ്ട്.. തങ്കം പോലത്തെ കൊച്ചാ.. ആ കൊച്ച് ഒരു തെറ്റും ചെയ്യില്ല.. ) റൂമിലേക്കുള്ള മടക്കയാത്രയിലും അഥർവ്വയുടെ വീടിനടുത്തുള്ള ചായക്കടക്കാരൻ പറഞ്ഞ വാക്കുകൾ തന്നെ അവന്റെ കാതിൽ കേട്ടു കൊണ്ടിരുന്നു.. അവർ പറഞ്ഞത് അനുസരിച്ച് അവൾക്ക് മറ്റു ബന്ധുക്കളോ സഹോദരങ്ങളോ ഒന്നുമില്ല...

ഇനി ബാക്കിയുള്ള ഒരേ ഒരു ചാൻസ് അവളെ അകമഴിഞ്ഞ് സ്നേഹിച്ച ഒരുവൻ എന്നുള്ളതാണ്.. നാട്ടുകാർക്ക് പോലും അവളോട് ഇത്രയും സ്നേഹവും അനുകമ്പയും ഉണ്ടെങ്കിൽ അവളെ സ്നേഹിച്ചവന് എത്രത്തോളം ഉണ്ടാകും.. അതെ.. ഇനി ഇവിടെ നിന്നിട്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല.. വിളിച്ചവൻ എന്തായാലും ഈ നാട്ടുകാരനല്ല... അവന്റെ മലയാളത്തിൽ നിന്ന് തന്നെ അത് വ്യക്തമാണ് .. അഥർവ്വടെ മരണകാരണം.. അതിൽ നിന്ന് വേണം തുടങ്ങാൻ.. _____💜 രണ്ട് ദിവസം എന്നത് മിഴിയെ സംബന്ധിച്ചടത്തോളം വളരെ വലുതായിരുന്നു.. ചിന്തകളിൽ ബദ്രിയുടെ മുഖം തെളിഞ്ഞു വരുമ്പോൾ തനിയെ കണ്ണുകൾ നിറയാൻ തുടങ്ങി.. ആകെ ഒരു മൂഡോഫ്.. ഉള്ളിലാകെ ഒരുതരം ഭയവും.. ഒരു കുഴപ്പവുമില്ലാതെ തിരിച്ചെത്തണേ എന്ന പ്രാർത്ഥന മാത്രമായി അവളുടെയുള്ളിൽ..

ഇടയ്ക്ക് ആർദ്ര വിളിച്ച് സംസാരിച്ചു.. ധ്യാനിന്റെ കാര്യം ഏതാണ്ട് ഉറപ്പിക്കും പോലെയാണ് വീട്ടിലെ സംസാരം എന്ന് പറഞ്ഞു... അവളും ഇഷ്ടക്കേടൊന്നും പ്രകടിപ്പിച്ചില്ല.. അവളുടെ മനസ്സ് മിഴിക്കു മനസ്സിലായെങ്കിലും എന്തോ മിഴിക്കും അർജിത്തിനെ ആർദ്രക്ക് വേണ്ടി സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അത് മറ്റൊന്നും കൊണ്ടല്ല ഇത്രയും കുറുമ്പും കുസൃതിയും വായാടിതരവും മാത്രം കൈമുതലായുള്ള ആരുവിന്, ഗൗരവം മാത്രം സ്ഥായിഭാവമായി കൊണ്ട് നടക്കുന്ന അർജിത്തേട്ടൻ ചേരില്ല എന്ന് അവൾക്ക് തോന്നി... ഫോൺ കട്ട്‌ ചെയ്ത് അല്പസമയം അവരുടെ ചിന്തകളിൽ മുഴുകി എങ്കിലും വീണ്ടും മനസ്സിൽ മിഴിവോടെ ബദ്രിയുടെ മുഖം തെളിഞ്ഞു വന്നു... നാളെ വരും എന്നറിയാമെങ്കിലും വല്ലാത്ത മിസ്സിങ്... രാത്രി കിടക്കുമ്പോഴും അവൾ ബഡ്ഷീറ്റിൽ മുഖമുരച്ച് അതിൽ തങ്ങിനിൽക്കുന്ന അവന്റെ ഗന്ധം ആസ്വദിച്ചു കൊണ്ട് നിദ്രയെ പുൽകി... എന്തോ നിലത്തു വീഴുന്ന ശബ്ദം കേട്ട് അവൾ പതിയെ കണ്ണു തുറന്നു...

ഗാഢമായ ഉറക്കത്തിലായിരുന്നത് കൊണ്ടാവും അവൾക്ക് കണ്ണുകൾ തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ആകെ ഒരു മങ്ങിയ കാഴ്ച്ച... റൂമിലെ ഡിം ലൈറ്റിൽ താഴെ ഉടഞ്ഞു കിടക്കുന്ന ഫ്ലവർ വെയ്സ് അവൾ കണ്ടു... ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു ചമ്രം പടിഞ്ഞിരുന്നു.. കണ്ണുകൾ ഇരു കൈയാലും നന്നായി തിരുമ്മി കൺപോളകൾ വലിച്ചുതുറന്ന് അവൾ ചുറ്റും നോക്കി... ആകെ നിശബ്ദത... ആരെയും കാണുന്നില്ല... എങ്കിലും ആരുടെയോ സാമീപ്യം അവൾ തിരിച്ചറിഞ്ഞു.... കണ്ണുകളടച്ച് അവൾ സ സാമിപ്യം ഫീൽ ചെയ്തു... അവളുടെ കണ്ണുകൾ നിറഞ്ഞു... കവിളിൽ ഒഴുകിയ കണ്ണുനീരിനെ തുടച്ച് മാറ്റാതെ അവൾ മുഖം താഴ്ത്തി ഇരുകൈകളും മുകളിലേക്കുയർത്തി " Partner.. I miss you badly.. " ചിലമ്പിച്ചിരുന്നു അവളുടെ ശബ്ദം അവൻ മുന്നിലേക്ക് വന്ന് അവൾ ഉയർത്തിയ കൈകൾക്കിടയിലൂടെ അവളെ വരിഞ്ഞുമുറുക്കി ബെഡിൽ നിന്ന് തൂക്കിയെടുത്തു... അവൾ ഉയർത്തിയ ഇരുകൈകളും അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.............💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story