മിഴിയിൽ: ഭാഗം 27

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ചുണ്ടുകൾ വേർപെടുത്തുമ്പോൾ ഇരുവരുടെ കണ്ണുകളിലും നനവ് പടർന്നിരുന്നു.. ആ മുറിയാകെ നിശബ്ദത തളം കെട്ടി.. അവൻ അവളെ താഴെ നിർത്താതെ തന്നെ കണ്ണുകളിൽ അമർത്തി ചുംബിച്ചു... അവരുടെ നിമിഷങ്ങൾ മനോഹരമാക്കാൻ എന്നോണം നിശബ്ദതയെ ഭേദിച്ച് പുറത്ത് ചെറു മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കുന്ന ശബ്ദം മുറിക്കുള്ളിലേക്ക് അലയടിച്ചു.. മനസിനെയും ശരീരത്തെയും പൊതിയുന്ന കുളിര് നൽകികൊണ്ട് മഴ അതിന്റെ ശക്തി വർധിപ്പിച്ചു.. അവളെ അവൻ നിലത്തേക്ക് നിർത്തി.. അവൾ ആ കണ്ണുകളിൽ നോക്കാൻ കഴിയാതെ ജനലോരത്തു പോയി നിന്നു.. സ്ലൈഡ് ചെയ്ത് ഗ്ലാസ്‌ lവിൻഡോ തുറന്നിട്ടു.. അകത്തേക്ക് ശക്തമായി ചാറൽ അടിക്കുന്നുണ്ടായിരുന്നു.. ഹൃദയം ക്രമതീതമായി മിടിക്കുന്നു.. ശരീരവും ചെറിയ തോതിൽ വിറക്കുന്നുണ്ട്..

അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു.. "Partner......" ആ ശബ്ദം... അവൾ കണ്ണുകൾ ഇറുകെ അടച്ചു.. 2 ദിവസം കൊണ്ട് ആ ശബ്ദവും സാമിപ്യവും എത്രത്തോളം മിസ്സെയ്തു എന്നറിഞ്ഞ നിമിഷം.. അവൻ ചുറ്റി പിടിച്ച കൈകൾക്ക് മുകളിലൂടെ അവളും കൈ ചേർത്തു.. മഴചാറൽ കൊണ്ട് നേർമയിൽ നനഞ്ഞ കഴുത്തിൽ അവന്റെ ചുംബനം പതിഞ്ഞു. അവൾ ഒന്ന് പിടഞ്ഞു.. ഇത് വരെ അവളിൽ നിന്നും ഉണ്ടാവാത്ത ഭാവം... അവൻ പിടുത്തം മുറുക്കി.. അവളുടെ കഴുത്തിൽ നിന്നും ചുണ്ടുകൾ ഉരസി ഇറങ്ങി.. അവളുടെ പിൻകഴുത്തിലും ഷോൾഡറിലും അവൻ പല്ലുകൾ പതിപ്പിച്ചു.. അവൾ പിടഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറി അവന്റെ മുഖത്തേക്ക് നോക്കി നിന്നു.. പതിവ് പുഞ്ചിരിയുണ്ട്.. തന്നെ മയക്കുന്ന പുഞ്ചിരി.. അതിലവൾ ലയിച്ചു നിന്നു.. അവൻ വീണ്ടും അവൾക്കടുത്തേക്ക് നീങ്ങി.. അവൾ ഉമിനീരിറക്കി..

ഇത് വരെ തോന്നാത്ത പരവേശം അവളിൽ പൊതിഞ്ഞു.. അവൻ അടുത്തേക്ക് വന്ന് താഴ്ന്നു നിന്ന ആ മുഖം പിടിച്ചുയർത്തി... ആ മിഴികൾക്ക് വല്ലാത്ത പിടപ്പായിരുന്നു... "എന്താ partner. എന്നോട് പിണക്കമാണോ...? അതോ പേടിയോ.?" അവന്റെ ചുണ്ടിലെ പുഞ്ചിരിയിൽ കുസൃതിയും കലർന്നു... അവൾ വീണ്ടും മുഖം താഴോട്ടാക്കി.. "Partner.. What happened.? കിസ്സ് ചെയ്തത് ഇഷ്ട്ടായില്ലേ??" അവൾ അതല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. "Then.. What's wrong with you...?" "ഒന്നുല്ല.. മുറിയിലേക്ക് പൊയ്ക്കോ.. രാവിലെ സംസാരിക്കാം..." "Excuse me.. ഞാൻ ഈ രാത്രി 2 മണിക്ക് എവിടെയും സ്റ്റേ ചെയ്യാതെ ഓടി പിടിച്ച് ഇങ്ങോട്ട് വന്നത് മോർണിംഗ് നിന്നോട് സംസാരിക്കാൻ വേണ്ടി അല്ല.. I need to be with you partner.. So.. ഞാനിന്ന് ഇവിടെയാ..." പറയുന്നതിനോടൊപ്പം ഷർട്ടഴിച്ചു മാറ്റി അവൻ പോയി ബെഡിലേക്ക് കിടന്നു..

മിഴി അതെ നിൽപ്പ് നിന്നു.. ഇതുവരെ അനുഭവിക്കാത്ത ഒരുതരം അനുഭൂതിയിൽ പെട്ടുഴലുകയായിരുന്നു അവളുടെ മനസ്സും ശരീരവും.. അവൻ ഇവിടെ കിടന്നാൽ ശരിയാവില്ല എന്ന് മനസ്സിലിരുന്ന് ആരോ പറയും പോലെ... "കിടക്കുന്നില്ലേ partner..?' അവൾ അവന്റെ എതിർവശത്തേക്ക് വന്ന് ബെഡിലേക്ക് കിടന്നു.. പുറത്ത് മഴയോടൊപ്പം വാള് മിന്നാൻ തുടങ്ങിയിരുന്നു.. റൂമിലെ അരണ്ട നീല വെളിച്ചത്തിലും അതിനൊപ്പം പുറത്തു നിന്നും ഇടയ്ക്കിടെ അകത്തേക്ക് കടന്നു വരുന്ന പ്രകാശത്തിലും, അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു... ആദ്യമായി അവന്റെ നോട്ടം അവളെ വല്ലാതെ ഡിസ്റ്റർബ് ചെയ്തു.. അവൾ ഇരുകണ്ണുകളും മുറുകെ ചിമ്മി കിടന്നു.. അല്പസമയം കഴിയുമ്പോഴേക്കും ഒരു കൈ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചിരുന്നു.

കണ്ണുകൾ തുറക്കാതെ, അനങ്ങാതെ അവൾ കിടന്നു അവന്റെ ശ്വാസം അവളുടെ ചെവിക്കരികിൽ പതിക്കുന്നുണ്ടായിരുന്നു... അത് അവളുടെ ശ്വാസോച്ഛ്വാസത്തെ വർധിപ്പിച്ചു.. കിതപ്പിനോടൊപ്പം അവളുടെ മാറിടങ്ങൾ ഉയർന്നുതാഴുന്നുണ്ടായിരുന്നു... "Partner...." അവന്റെ ശബ്ദവും ചുണ്ടും അവളുടെ ചെവിയിൽ പതിഞ്ഞു.. അവൾ അനങ്ങിയില്ല.. "Partner.. It's a kind of hormonical change.. എന്നോടുള്ള പ്രണയം കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥ.. I can understand... If you are not okey.. I'll leave..". അവൻ എഴുന്നേൽക്കാൻ നിന്നതും അവളുടെ കൈ അവനെ തടുത്തിരുന്നു.. അവനെ വലിച്ച് അടുത്തേക്ക് കിടത്തി അവന്റെ മേലെ കയറി കിടന്നു ആ മുഖമാകെ തുരുതുരെ ചുംബിച്ചു.. അവൻ കണ്ണുകളടച്ച് എല്ലാം സ്വീകരിച്ചു.. അവന്റെ ചുണ്ടുകളെ അവൾ കടിച്ചു വലിച്ചു..

അവൻ എരിവലിച്ചു.. അവളുടെ പല്ലുകൾ അവന്റെ ചെവിയിലും കഴുത്തിലും ഷോൾഡറിലും നെഞ്ചിലും എല്ലാം പതിച്ചു.. പല്ലിന്റെ പാടിന് മുകളിൽ ചുണ്ടുകൾ അമർത്തി ചുംബിക്കാനും അവൾ മറന്നില്ല.. ആ നോവെല്ലാം അവൻ ചെറുപുഞ്ചിരിയോടെ ഏറ്റുവാങ്ങി... കൂടെ മധുരമുള്ള ചുംബനങ്ങളും... അവൾ പതിയെ അവനിൽ നിന്നും അടർന്നു മാറി താഴേക്ക് കിടന്നു കംഫർട്ടർ എടുത്ത് മുഴുവനായും മൂടി.. അവൻ അതിനകത്തേക്ക് നുഴഞ്ഞു കയറി.. "എന്നെ ചൂടാക്കിയിട്ട് നീ കിടന്നുറങ്ങുവാണോ??" പറയുന്നതിനോടൊപ്പം അവളെ അവന് നേരെ തിരിച്ചു കിടത്തി ആ ചുണ്ടിൽ ആഴ്ന്നിറങ്ങി.. ചുണ്ടുകൾ മത്സരിക്കുന്നതിനോടൊപ്പം അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുകി.. ______💜 "ആന്റി......." കബനി തിരിഞ്ഞു നോക്കി അത്ഭുതം കൊണ്ട് ആ കണ്ണുകൾ വിടർന്നു..

"നിത മോളോ.. ഒറ്റക്കെ ഉള്ളോ..?" കബനി പുറത്തേക്ക് കണ്ണ് പായിച്ചു.. "അതെ ആന്റി.. ബദ്രിയെ കാണണം.. അതാ ഇത്ര നേരത്തെ വന്നത്.. ഓഫീസിൽ പോവും മുന്നേ കാണാം എന്ന് കരുതി..." "ഹാ.. ഇന്നവൻ ഓഫീസിൽ പോവില്ല എന്ന് തോന്നുന്നു.. 2 ദിവസമായി എങ്ങോട്ടോ പോയിരിക്കുവായിരുന്നു. ഇന്നലെ പാതിരാത്രിക്കാ എത്തിയത്.. ഉറക്കമാവും... മോളിരിക്ക് കോഫി എടുക്കാം.." തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ കബനിയുടെ കയ്യിൽ നിതയുടെ പിടി വീണിരുന്നു... "ആന്റി എന്നോട് ക്ഷമിക്കണം... ഞാനന്ന് ആന്റിയോട് അങ്ങനെയൊക്കെ ബീഹെവ് ചെയ്തത് ബദ്രിയ്ക്ക് എന്നെ ഇഷ്ടം ആവാൻ വേണ്ടി ആയിരുന്നു... അല്ലാതെ ആന്റിയോട് എനിക്ക് യാതൊരു ദേഷ്യവും ഉണ്ടായിരുന്നില്ല... ബദ്രി മിണ്ടാത്ത ഒരാളോട് ഞാൻ അടുത്താൽ അവന് അത് ഇഷ്ടപ്പെടുമോ എന്ന പേടി കൊണ്ടാണ് ഞാൻ ആന്റിയോട് അങ്ങനെയൊക്കെ പെരുമാറിയത്.. Iam sorry "

"അതൊന്നും സാരമില്ല മോളെ.. ഇപ്പൊ മിണ്ടിയല്ലോ.. അത് മതി. മോളിരിക്ക്.. ഞാൻ കോഫി എടുക്കാം.." കബനി കിച്ചണിലേക്ക് പോയതും നിത മുകളിലേക്ക് നോക്കി.. ബദ്രിയുടെ മുറിയിലേക്ക് പോയി നോക്കാം എന്ന് ചിന്തിച്ച് അവൾ സ്റ്റെപ്പുകൾ കയറി.. ചാരിവെച്ച ഡോർ തുറന്നു നോക്കിയപ്പോൾ അകം ശൂന്യമായിരുന്നു.. റൂമിലേക്ക് കയറി ബാത്ത്റൂമിലും ബാൽക്കണിയിലും മറ്റും ഒന്നുകൂടി നോക്കി അവൾ നിരാശയോടെ താഴേക്കിറങ്ങി വന്നു... അപ്പോഴേക്കും കബനി കോഫിയുമായി എത്തിയിരുന്നു... അവരുടെ കയ്യിൽ നിന്നും കോപ്പി വാങ്ങി സിപ് ചെയ്തു.. മുകളിലെ മുറിയിൽ ബദ്രി ഇല്ല എന്ന് അവൾക്ക് കബനിയോട് പറയാൻ തോന്നിയില്ല.. പെട്ടെന്നവൾക്ക് മിഴിയുടെ കാര്യം ഓർമ വന്നു.. "ആന്റി.. മിഴി എവിടെ?.." "മോൾക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റി..

അത് കൊണ്ട് ഇപ്പൊ എഴുന്നേൽക്കാനൊക്കെ വൈകും.. അകത്തുണ്ട്..." "അയ്യോ.. ആക്‌സിഡന്റൊ.?" "പേടിക്കാനൊന്നുമില്ല മോളെ.. ഇപ്പൊ കുഴപ്പമില്ല.. ഒരാഴ്ച്ച കഴിഞ്ഞു.. മരുന്നിന്റെ എഫക്ട് കൊണ്ട് കുറച്ചധികം നേരം ഉറങ്ങും... അത്രയേ ഉള്ളൂ.. മോള് കയറി കണ്ടോ.. നിങ്ങള് സംസാരിച്ചിരിക്ക് അപ്പോഴേക്കും അവൻ എഴുന്നേൽക്കും..." കബനി ചിരിയോടെ അവൾ കുടിച്ചു വച്ച കപ്പ് എടുത്ത് കിച്ചണിലേക്ക് പോയി... നിത മിഴിയുടെ മുറിയിലേക്കും.. വാതിൽ തുറന്നു പതിയെ അകത്തേക്ക് കയറി.. കംഫർട്ടർ കൊണ്ട് മൂടി പുതച്ച് ഉറങ്ങുന്നു.. "മിഴി... മിഴി...." അവൾ പതിയെ കംഫർട്ടറിനു മുകളിലൂടെ തട്ടി വിളിച്ചു.. മിഴി ഞെരങ്ങി കൊണ്ട് കംഫർട്ടർ മാറ്റി എഴുന്നേറ്റു.. മുന്നിൽ നിൽക്കുന്ന നിതയെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.. പെട്ടെന്ന് ആ പുഞ്ചിരി മാറി അവളുടെ മുഖത്ത് സംശയം നിറഞ്ഞു.

"നിതാ.. വാടാ ഇരിക്ക്..." അവൾ എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് ഇരുകാലിലും ഇറുകെ പുണർന്ന്, തന്റെ കാൽപാദത്തിൽ മുഖം ചേർത്ത് കിടക്കുന്ന ബദ്രിയെ കണ്ടത്.. നിതയുടെ മുഖത്തെ അമ്പരപ്പിനു കാരണം മനസ്സിലായതും മിഴി മുഖം താഴ്ത്തി നെറ്റിയിൽ കൈവെച്ചു.. അവന്റെ പിടിയിൽ നിന്നും കാൽ വലിക്കാൻ നോക്കിയെങ്കിലും വീണ്ടും അവൻ കാലിൽ പിടിച്ചു വലിച്ചു.. അവൾ പുറകോട്ട് മലർന്നു വീണു.. നിത ഉടനെ തന്നെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി... മിഴി അവൻ പിടിച്ച കാല് വലിച്ച് ഒരു ചവിട്ടു കൊടുത്തു.. ബദ്രി ഞെട്ടി പിടഞ്ഞെഴുന്നേറ്റു.. "എന്തിനാടീ ചവിട്ടിയത്..?" ഷോൾഡർ ഉഴിഞ് കൊണ്ട് ദേഷ്യപ്പെട്ട് നോക്കി.. "ഞാനിന്നലയെ പറഞ്ഞതാ മുകളിലേക്ക് പോയി കിടക്കാൻ..." അവൾ പില്ലോ എടുത്ത് അവന് നേരെ എറിഞ്ഞു..

അതിനെ ക്യാച്ച് ചെയ്ത് അവൾക്കടുത്തേക്ക് വന്ന് എഴുന്നേറ്റിരിക്കുന്നവളുടെ മടിയിലേക്ക് തല വച്ചു കിടന്നു.. "ഇത്രക്ക് ദേഷ്യപ്പെടാൻ എന്താ സംഭവിച്ചത്.. " പറയുന്നതിനോടൊപ്പം അവളുടെ ടോപ്പ് പൊക്കി ആ വയറിൽ മുഖമുരച്ചു.. അവൾ അവനെ തള്ളി മാറ്റി.. "നിത വന്നിരുന്നു..." അവൻ മുഖമുയർത്തി അവളെ നോക്കി.. "എന്ത് വിചാരിച്ചിട്ടുണ്ടാവും?" അവൾ നെറ്റി ചുളിച്ചു.. "എന്ത് വിചാരിച്ചാൽ നമുക്കെന്താ.. Be cool dear.. എന്താ വരവിന്റെ ഉദ്ദേശം എന്നറിയട്ടെ.. നീയപ്പോഴേക്കും പോയി ഫ്രഷ് ആവ്... " അവളുടെ കവിളിൽ ഒന്ന് തട്ടി, കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ ഇട്ട ഷർട്ടെടുത്തിട്ട് അവൻ പുറത്തേക്കിറങ്ങി.. മിഴി ചിന്തകളോടെ ബാത്‌റൂമിലേക്ക് കയറി.. നിത സെറ്റിയിൽ ഇരിക്കുവായിരുന്നു.. ബദ്രിയെ കണ്ടതും അവൾ ചിരിയോടെ എഴുന്നേറ്റു.. അവന്റെ ചുവന്ന ചുണ്ടിലെ കുഞ്ഞ് മുറിവ് അവൾ ശ്രദ്ധിച്ചു..

ആ മുഖത്തെ ചിരി മാഞ്ഞെങ്കിലും കിച്ചണിൽ നിന്നും വരുന്ന കബനിയെ കണ്ട് അവൾ കൃത്രിമ പുഞ്ചിരി അണിഞ്ഞു.. കബനിയുടെ കയ്യിൽ നിന്നും കോഫി വാങ്ങി കുടിക്കുന്ന ബദ്രിയെ അവൾ അത്ഭുതത്തോടെ നോക്കി.. എല്ലാവർക്കും, എല്ലാ കാര്യങ്ങൾക്കും, മാറ്റം സംഭവിച്ചിരിക്കുന്നു.. ഇതെല്ലാം മിഴി വന്നത് കൊണ്ടാണോ... "കാര്യം പറ..." ബദ്രിയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്.. "ഇന്ന് നിന്റെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ എന്റെ ഒരു ഫ്രണ്ട് അറ്റൻഡ് ചെയ്യുന്നുണ്ട്.. She need this job.. ഫിനാൻഷ്യലി വളരെ സ്ട്രഗ്ഗ്‌ൾ അനുഭവിക്കുന്ന കുട്ടിയാണ്.. So നീയാ ജോബ് ഒന്ന് ഓകെ ആക്കി കൊടുക്കണം.." "എന്റെ കമ്പനിയിൽ ആർക്കും റെക്കമെന്റേഷൻ വഴി കയറാൻ പറ്റില്ലാന്ന് നിനക്കറിയില്ലേ??" "I know... But എനിക്കവളോട് വേറൊരു സോഫ്റ്റ്കോർണറും കൂടെ ഉണ്ട്..

നവീൻ സ്നേഹിച്ചിരുന്ന കുട്ടിയാ..." അത് കേട്ടതും ബദ്രി മുഖമുയർത്തി നോക്കി. "അതെ ബദ്രി... നവീന്റെ ഗേൾ ഫ്രണ്ട് ആയിരുന്നു.. അവൻ പോയതിൽ പിന്നെ വല്ലാതെ ഡിപ്റസ്ഡ് ആയിരുന്നുവത്രേ.. മാര്യേജ്നു പോലും തയ്യാറായിട്ടില്ല ഇത് വരെ.. ഇങ്ങനെ റെക്കമെന്റേഷനുമായി ഞാൻ വന്നു എന്ന് പോലും അവൾക്കറിയില്ല... അവൾക്ക് ഒരു ജോബ് അത്യാവശ്യം ആണ്.. Please help her..." "ഹ്മ്മ്.. Her name?" "മാളവിക " "Ok..." "Ok... ഒന്ന് രണ്ടിടത്തു പോവാനുണ്ട്.. ഞാൻ ഇറങ്ങട്ടെ.. . " നിതയുടെ കാർ പോവുന്നതും നോക്കി ബദ്രി ഹാളിൽ നിന്നു... "ആരാ മാളവിക??" പുറകിൽ നിന്നും മിഴിയുടെ ശബ്ദം കേട്ട് ബദ്രി തിരിഞ്ഞു നോക്കി.. "ഇന്ന് HR ൽ ഇന്റർവ്യൂ നടക്കുന്നുണ്ട്.. So ആ മാളവികക്ക് വേണ്ടി റെക്കമെന്റ് ചെയ്യാൻ വന്നതാ.. " "ഓഹ്...." "മിഴി..അങ്ങനെ റെക്കമെന്റേഷൻ ഒന്നും ഞാൻ accept ചെയ്യാറില്ല..

But for this.. I need to do something.... ആ കുട്ടി നവീനിന്റെ ഗേൾ ഫ്രണ്ട് ആയിരുന്നുത്രെ " "നവീൻ ആരാ??" "നിതയുടെ ബ്രദർ.. എനിക്ക് അർജിത്തിനെ പോലെ തന്നെ ആയിരുന്നു അവനും.. നവീൻ.. ഞാൻ..അർജിത്.. +1 തൊട്ട് തുടങ്ങിയ കൂട്ടാണ്... ഡിഗ്രി ഫസ്റ്റ് ഇയറിൽ ആ പ്രോബ്ലെംസ് ഒക്കെ ഉണ്ടാവുമ്പോൾ എന്റെ കൂടെ നിന്ന രണ്ടേ രണ്ടു പേർ അവർ മാത്രമായിരുന്നു.. ആദിയാണ് എല്ലാം ചെയ്തത് എന്ന് തെളിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ.. എന്റെ നിരപരാധിത്വം തെളിഞ്ഞു, ആദിയെ ഡിസ്മിസ്സ് ചെയ്തു. അതിന്റെ പാർട്ടി ആയിരുന്നു. ഹോസ്റ്റലിൽ വച്ച്.. ഞാൻ വീട്ടിൽ നിന്നുമാണ് കോളേജിലേക്ക് പോവാറ്.. അവർ രണ്ടു പേരും ഹോസ്റ്റലിൽ തന്നെയായിരുന്നു.. അവരെ കൂടാതെ ബാച്ചിലെ എല്ലാരും ഉണ്ടായിരുന്നു അന്ന്.. മദ്യലഹരിയിൽ ഹോസ്റ്റലിന്റെ ടെറസിൽ നിന്നും അവൻ താഴേക്ക്..."

ബദ്രിയുടെ കണ്ണ് നിറഞ്ഞു. തൊണ്ട ഇടറി.. മിഴി അവന്റെ തോളിൽ കൈ വച്ചു.. "Iam ok.. എനിക്ക്.. എനിക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഞാൻ സ്നേഹിച്ചവർ, എന്നെ സ്നേഹിച്ചവർ എല്ലാം എന്നെ വിട്ടു പോയിട്ടേ ഉള്ളൂ... അതുകൊണ്ട് എനിക്ക് എന്നും സ്നേഹിക്കാൻ പേടിയായിരുന്നു മിഴീ.., അവന്റെ മരണംപോലും ഞാൻ കാരണം ആണോ എന്ന സംശയം ആയിരുന്നു എന്റെ ഉള്ളിൽ.. അന്ന് ആ പാർട്ടി നടത്തിയില്ലായിരുന്നെങ്കിൽ ഒരിക്കലും നവീനെ നഷ്ടമാവില്ലായിരുന്നു.. അതിനുശേഷം നിഴൽപോലെ കൂടെയുണ്ടായിരുന്നത് അർജിത് മാത്രമാണ്.. MBA ചെയ്യാൻ വേണ്ടി കൽക്കട്ടക്ക് പോയപ്പോൾ അവൻ ഇവിടെ ഡാഡിയുടെ PA ആയി ജോയിൻ ചെയ്തു.. എന്റെയും ഡാഡിയുടെയും കാര്യങ്ങൾ മാത്രമേ അവന്റെ ലൈഫിൽ ഉള്ളൂ.. Officially or not.. അവന് മറ്റൊരു ചിന്തയും ഇല്ല..

അത് കൊണ്ടാ ഞാൻ നിന്റെ കോഴികുഞ്ഞിനെ പിന്തിരിപ്പിക്കാൻ പറഞ്ഞത്.." "അപ്പൊ മാളവിക..?" "നവിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് പലതവണ അവൻ പറഞ്ഞിട്ടുണ്ട്... കാണിച്ചു തരാൻ പറഞ്ഞപ്പോളെല്ലാം അവൻ ഒഴിഞ്ഞു മാറി.. ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ആ കുട്ടിയെ കാണാൻ.. കഴിഞ്ഞ ഏഴുവർഷമായി അവനെ വിചാരിച്ച് വിവാഹം പോലും കഴിക്കാതെ നിൽക്കുന്നു എന്ന് കേട്ടപ്പോൾ, I respect her.. " "I too..." അവൻ ചിരിച്ചു.. "ടൈം പോയി.. ഞാൻ പോയി ഫ്രഷാവട്ടെ... ഓഫീസിലേക്കൊന്ന് എത്തി നോക്കിയിട്ട് വേണം വേറെ ഒന്ന് രണ്ടിടത്തേക്ക് പോവാൻ.." അവൾ ചിരിയോടെ തലയാട്ടി.. അവൻ ചുറ്റും ഒന്ന് നോക്കി അവളെ ചുറ്റി പിടിച്ചു.. അവൾ വെപ്രാളത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. "ഞാനൊന്ന് ആഞ്ഞു ശ്രമിച്ചിരുന്നേൽ ഇന്നലെ എല്ലാം തീർന്നേനെ..."

അവൻ ചുണ്ട് കടിച്ചു പിടിച്ച് പറഞ്ഞു.. അവൾ ചിരിച്ചു കൊണ്ട് അവനെ തള്ളി മാറ്റി.. അവൻ പൊട്ടിയ ചുണ്ട് പുറത്തേക്ക് ഉന്തി അവൾക്ക് കണ്ണ് കൊണ്ട് അത് കാണിച്ച് കൊടുത്തു.. അവൾ നാവ് കടിച്ച് അകത്തേക്ക് നടന്നു.. കള്ള ചിരിയോടെ അവൻ മുകളിലേക്കും... ___💜 "ധ്യാൻ.. ഇന്നത്തെ ഇന്റർവ്യൂൽ one മിസ്സ്‌ മാളവിക, ആ കുട്ടിയേ സെലക്ട്‌ ചെയ്യണം.. But ഫുൾ പ്രോസീജറും നടന്നിട്ടുമുണ്ടാവണം. And പെർഫോമൻസ് റിപ്പോർട്ട്‌ എനിക്ക് സബ്‌മിറ്റ് ചെയ്യണം.." "Ok സാർ..." "മെയിൽ അയച്ച ഉടനെ വിളിച്ചറിയിക്കണം..". "Ok സാർ..." "You may go... "Ok..സർ.." "ധ്യാൻ...." ധ്യാൻ തിരിഞ്ഞുനടക്കാൻ ഒരുങ്ങിയതും ബദ്രി വീണ്ടും വിളിച്ചു. "ആർദ്രയുടെ കാര്യം മൂവ് ചെയ്യാൻ തന്നെയല്ലേ തീരുമാനം.." "Yes സാർ..." "Good.. She is a nice girl.. ലൈഫ് കളർഫുൾ ആവാൻ അങ്ങനെ ഒരാൾ മതിയാകും.. " ധ്യാൻ ചിരിയോടെ തലയാട്ടി.. "പൊയ്ക്കോ..." "യസ് സർ.." ധ്യാൻ പുറത്തേക്കിറങ്ങിയതിനു പുറകെ തന്നെ ബദ്രിയും ഓഫീസിൽ നിന്നും ഇറങ്ങി.

. "ഡേവിഡ്.. എത്തിയോ..?" ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ ഫോണിലൂടെ ചോദിച്ചു.. "Yes ബദ്രി.. ഇപ്പൊ എത്തിയെ ഉള്ളൂ.." "Ok.. I'll be there in 10 minutes..." "Ok..." ബദ്രിയുടെ കാർ കോളേജ് കോമ്പൗണ്ടിനുള്ളിലേക്ക് കയറിച്ചെന്നു.. ഡോർ തുറന്നു പുറത്തേക്കിറങ്ങി.. ബ്ലേയ്സർ ഊരി കാറിലേക്കിട്ടു... ട്ടക്കിൻ ചെയ്ത വൈറ്റ് ഷർട്ട് താഴേക്ക് വലിച്ചിട്ട്, സ്ലീവ് മടക്കി മുട്ടിനു മുകളിലേക്ക് കയറ്റി.. മുകളിലെ രണ്ടു ബട്ടൺ അഴിച്ചിട്ടു... മുടി കൈ കൊണ്ട് മാടി ഒതുക്കി.. തുറന്നിട്ട ഷർട്ടിലൂടെ അവന്റെ നെഞ്ചിലെ രോമത്തിൽ പറ്റികിടക്കുന്ന സിൽവർ ചെയിൻ വെയിലേറ്റ് തിളങ്ങി... അതിനേക്കാൾ തിളക്കാമായിരുന്നു അവന്റെ കണ്ണുകൾക്ക്. അവനെ കണ്ട് ഡേവിഡ് അടുത്തേക്ക് വന്നു.. "Are you sure ബദ്രി... നമ്മൾ ഇവിടെ നിന്നു തന്നെ തുടങ്ങണോ??" "Yes ഡേവിഡ്.. അഥർവ്വയുടെ മരണത്തിന്റെ റീസൺ.. അതറിഞ്ഞേ പറ്റൂ.. ആദിയല്ല എന്നെനിക്ക് ഉറപ്പാണ്. അവനെ ആരോ ചതിച്ചതാണ്.. അതാരാണെന്ന് കണ്ടെത്തണം.. എന്തിന് വേണ്ടി എന്നും... അതിന് നമ്മൾ ഇവിടെ നിന്ന് തന്നെ തുടങ്ങണം.. ഈ കോളേജ് കോമ്പൗണ്ടിൽ നിന്ന്...💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story