മിഴിയിൽ: ഭാഗം 28

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ഫോൺ ചെവിയിലേക്ക് വച്ചുകൊണ്ട് ബദ്രി കോളേജിനകത്തേക്ക് കയറി.. "ഹലോ.. വിക്രം.. ആളെ കൊണ്ട് നേരെ നിന്റെ ഗസ്റ്റ്‌ ഹൗസിലേക്ക് പൊയ്ക്കോ.. ഞാൻ എത്തിക്കോളാം.." നിർദേശം കൊടുത്ത് ഫോൺ പോക്കറ്റിലേക്കിട്ട് നേരെ പ്രിൻസിപ്പൽ റൂം ലക്ഷ്യമാക്കി നടന്നു... നോക്ക് ചെയ്ത് അവൻ ഉള്ളിലേക്ക് കയറി... അവനെ കണ്ടതും പ്രിൻസിപ്പൽ എഴുന്നേറ്റുനിന്നു.. "ഞാൻ വെയ്റ്റ് ചെയ്യായിരുന്നു... ഇരിക്ക് ബദ്രി.. എല്ലാ ഡീറ്റൈൽസും എടുത്ത് വച്ചിട്ടുണ്ട്..." പറയുന്നതിനോടൊപ്പം ഷെൽഫിൽ നിന്നും ഒരു ഫയൽ എടുത്ത് ബദ്രിക്ക് നേരെ നീട്ടി. അവൻ അയാളുടെ കയ്യിൽ നിന്നും അത് വാങ്ങി.. അതിൽ മൂന്ന് അഡ്മിഷൻ ഫോമുകൾ ആയിരുന്നു.. മൂന്നിലും ഓരോ പെൺകുട്ടികളുടെ ഫോട്ടോയും ഡീറ്റെയിൽസും ഉണ്ടായിരുന്നു.. പ്രിൻസിപ്പാളിനോട് നന്ദി പറഞ്ഞ് ഉടനെ തന്നെ ബദ്രിയും ഡേവിഡും ഇറങ്ങി... "ഇതെന്താ ബദ്രി..?" "അഥർവ്വയുടെ റൂംമേറ്റ്സ്ന്റെ അഡ്രസ്സ് ആണ്.. ഇവരെ പോയി കാണണം എന്തെങ്കിലും ക്ലൂ കിട്ടാതിരിക്കില്ല..." "ഹ്മ്മ്." കാറിലേക്ക് കയറി അവൻ ആദ്യത്തെ പ്രൊഫൈൽ എടുത്തു നോക്കി.. നിഷ... അവൻ ആ പേര് ഉരുവിട്ടുകൊണ്ട് വണ്ടി അഡ്രസ്സിലേക്ക് പായിച്ചു... ഒരു സാധാരണ ഓടിട്ട വീടിനു മുന്നിൽ കാർ നിന്നു.. വണ്ടിയുടെ ശബ്ദം കേട്ട് അകത്തു നിന്നും ഒരു സ്ത്രീ ഒരു കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് വന്നു.. ബദ്രിയേ കണ്ടതും അവരുടെ മുഖം വിടർന്നു.. "ബദ്രിനാഥ്‌.." അവരുടെ മുഖത്തുനിന്നും തന്നെ അവരാണ് നിഷ എന്ന് വ്യക്തമായിരുന്നു..

"നിഷ... " അവൾ അതെ എന്ന് തലയാട്ടി... ബദ്രി അവളെയും അവളുടെ കയ്യിലെ മൂന്നു വയസ്സോളം പ്രായമുള്ള കുഞ്ഞിനെയും നോക്കി.. "Husband??" "ഗത്തറിൽ ആണ്.. അത് കൊണ്ട് ഞാൻ ഇവിടെ തന്നെയാ നിക്കാറ്... കയറി ഇരിക്ക്.." "ഹ്മ്മ്.. നിഷാ, ഞാൻ ഒരു കാര്യം അറിയാൻ വേണ്ടിയാണ് വന്നത്... എനിക്ക് അഥർവ്വയെ കുറിച്ച് അറിയണം... അവളെങ്ങനെ മരണപ്പെട്ടു.. ആത്മഹത്യ ചെയ്യാനുള്ള കാരണം... അതിനെക്കുറിച്ച് നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറയണം... നിഷ ഒരു നിമിഷം നിശബ്ദയായി.. "ഇരിക്കു ബദ്രി.. ഞാൻ പറയാം..." ബദ്രി അവിടെ ഇട്ട പ്ലാസ്റ്റിക് കസേരയിലേക്ക് ഇരുന്നു.. ഒപ്പം ഡേവിഡും.. "അഥർവ്വ.. അവളെപ്പോഴും അത്ഭുതമായിരുന്നു എനിക്ക്.. ഞങ്ങൾ 4 പേരായിരുന്നു ഒരു റൂമിൽ ഉണ്ടായിരുന്നത്.. ക്ലാസ് തുടങ്ങി ഒരു മാസത്തിനകം ഞങ്ങൾ എല്ലാവരും നല്ലോണം കൂട്ടായി.. അതിനുശേഷം ഒരു കുട്ടി കൂടെ വരുന്നുണ്ട് എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് അത് ആദ്യം ഒരു ഇഷ്ടക്കേടായിരുന്നു... അതിന്റെ കാരണം ആ കുട്ടി ഒരു നോർത്തിന്ത്യൻ ആണ് എന്നതായിരുന്നു.. അവൾ വന്നതിന്റെ ആദ്യത്തെ രണ്ട് ദിവസം ഞങ്ങൾ അധികമൊന്നും അവളോട് അടുത്തില്ല.. അവൾക്ക് മലയാളം എഴുതാൻ അറിയില്ലെങ്കിലും നന്നായി സംസാരിക്കാൻ അറിയാമായിരുന്നു... അത് തന്നെ ഞങ്ങൾക്ക് അത്ഭുതമായിരുന്നു.. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഞങ്ങൾ നാലു പേർക്ക് ഇടയിലേക്ക് അവളും കടന്നു വന്നു... എന്നാലും അവളെപ്പോഴും അവളുടേതായ ലോകത്തായിരുന്നു...

ഒരുപാട് എഴുതും.. നന്നായി ചിത്രം വരയ്ക്കും.. മനോഹരമായി പാടും... പ്രത്യേകിച്ച് ഗസലുകൾ.. കോളേജിൽ കയറിയതിനു ശേഷം ഒരുപാട് പ്രപോസലുകൾ അവൾക്ക് വന്നു... എന്നാൽ ആരോടും തോന്നാത്ത ഒരു ഇഷ്ടം ബദ്രിയോട് തോന്നി.. വെറും ഇഷ്ടം എന്നു പറയാൻ പറ്റില്ല... ഒരു തരം ഭ്രാന്ത്... അന്ന് ബദ്രിയെ പ്രൊപ്പോസ് ചെയ്ത ദിവസം എല്ലാവർക്കും മുന്നിൽ വെച്ച് അടിച്ചപ്പോൾ ഞങ്ങൾ കരുതി അതോടെ എല്ലാം ഉപേക്ഷിക്കുമെന്ന്... എന്നാൽ അതുണ്ടായില്ല.... വീണ്ടും ഒരുപാട് ഒരുപാട് സ്നേഹിച്ചു... അവളുടെ പുസ്തകങ്ങളിലും ഡയറികളിലും ബദ്രിയുടെ മുഖവും പേരും മാത്രമായിരുന്നു.. അതിനിടയിൽ അവൾക്ക് ഒരുപാട് കോളുകൾ വരാൻ തുടങ്ങി.. ആരാ വിളിക്കുന്നത് എന്ന് ചോദിക്കുമ്പോഴൊക്കെ ഞങ്ങളോട് ഒഴിഞ്ഞുമാറും.. ആ സമയത്ത് സോഷ്യൽ മീഡിയ ആയിട്ട് ഫേസ്ബുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവൾ അതിനുശേഷം ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങി.. രാത്രിയൊക്കെ ആരോടോ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഒപ്പം ടെക്സ്റ്റ് മെസ്സേജും.. ഒരു ദിവസം തലവേദനയാണെന്ന് പറഞ്ഞ് ഉച്ചയ്ക്ക് കോളേജിൽ നിന്നും ഇറങ്ങി.. അന്ന് അവൾ ഹോസ്റ്റലിലേക്ക് വന്നില്ല.. ഒരു ഫ്രണ്ടിന് സുഖമില്ല.. രാവിലെ എത്താം എന്ന് പറഞ്ഞ് ഞങ്ങളുടെ റൂം മേറ്റ്‌ ദിവ്യയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു..

പിറ്റേന്ന് രാവിലെ ഞങ്ങളൊക്കെ കോളേജിലേക്ക് പോയതിനു ശേഷമാണ് അവൾ ഹോസ്റ്റലിലേക്ക് വന്നത് എന്ന് തോന്നുന്നു.. വൈകുന്നേരം ഞങ്ങൾ വരുമ്പോൾ ആള് നല്ല ഉറക്കമായിരുന്നു.. ഞങ്ങളോട് ഒന്നും മിണ്ടിയില്ല... നിർബന്ധിച്ചിട്ടും ഭക്ഷണം കഴിച്ചില്ല.. ആകെ ഒരു മൂഡ് ഓഫ് ആയിരുന്നു.. പിറ്റേദിവസം കോളേജിലേക്ക് വരുന്നില്ല എന്ന് പറഞ്ഞെങ്കിലും ഞങ്ങൾ നിർബന്ധിച്ച് കൊണ്ടുപോയി... അന്നും ക്ലാസിൽ കയറാതെ ലൈബ്രറിയിലെ ഒരു മൂലയിലിരുന്ന് ഉറങ്ങി വൈകുന്നേരമാക്കി.. ഹോസ്റ്റൽ എത്തിയിട്ടും വയ്യ കിടക്കട്ടെ എന്ന് പറഞ്ഞ് കിടന്നു.. അപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോണിലൂടെ മെസ്സേജ് വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു... ഞങ്ങളെ നോക്കാൻ ആയച്ചില്ല എന്ന് മാത്രമല്ല.. അവൾ ദേഷ്യം കൊണ്ട് ഫോൺ എറിഞ്ഞു പൊട്ടിച്ചു .. പിറ്റേദിവസം രാവിലെ എത്ര നിർബന്ധിച്ചിട്ടും അവൾ വരാതായപ്പോൾ ഞങ്ങൾ കോളേജിലേക്ക് പോയി... ഒരു പത്തു പതിനൊന്നു മണിയായി കാണും.. വാർഡൻ ദിവ്യയുടെ ഫോണിലേക്ക് വിളിച്ചു.. ഞങ്ങൾ അങ്ങോട്ട് പോകുമ്പോഴേക്കും ഹോസ്റ്റലിന് ചുറ്റും നിറയെ പിള്ളേരായിരുന്നു.. ഞങ്ങളുടെ റൂം ആയതുകൊണ്ട് തന്നെ പോലീസ് അകത്തേക്ക് കടത്തി വിട്ടു...അവിടെ കണ്ട കാഴ്ച.. ഷാളിൽ കെട്ടി തൂങ്ങി. നാവൊക്കെ പുറത്തേക്ക്..

ബാക്കി പറയാനാവാതെ നിഷ വിങ്ങി.. "Ok.. ഇതിൽ കൂടുതൽ എന്തെങ്കിലും തന്റെ മറ്റു കൂട്ടുകാരികൾക്ക് അറിയാൻ സാധ്യതയുണ്ടോ?" "ഇല്ല.. ഞങ്ങൾ എല്ലാവരും അന്ന് തന്നെ പോലീസിന് മൊഴി കൊടുത്തതാണ്, ഇത്രയൊക്കെയേ ഞങ്ങൾക്കെല്ലാവർക്കും അറിയൂ... പിന്നെ.. അന്ന് റൂമിൽ നിന്നും ഒരു സൂയിസൈഡ് നോട്ട് കിട്ടിയിരുന്നു അതിൽ ഞാൻ ചതിക്കപ്പെടുകയായിരുന്നു, എന്നെ ചതിച്ചത് ബദ്രീനാഥ് ആണ്, എന്ന 2 സെന്റെൻസ് മാത്രമേ എഴുതിയിരുന്നുള്ളൂ.. അവൾക്ക് വന്ന മെസ്സേജുകളും കോളുകളും ഒക്കെ ഓർത്തു നോക്കിയപ്പോൾ ഞങ്ങൾക്കും തോന്നി അത് ശരിയായിരിക്കാം എന്ന്.. പിന്നീട് ബദ്രി ആദിത്യന്റെ ഫോണുമായി കോളേജിലേക്ക് വന്നപ്പോഴാണ് ഞങ്ങൾ ബദ്രിയുടെ നിരപരാധിത്വം അറിഞ്ഞത്.. അവനെ കോളേജിൽ നിന്നും ഡിസ്മിസ് ചെയ്തപ്പോൾ ആ കാര്യങ്ങളെല്ലാം വെറും ഓർമ്മകൾ മാത്രമായി.. മറ്റൊന്നും ഞങ്ങൾക്കറിയില്ല " "ഹ്മ്മ്.. Ok..." "ചായ കുടിച്ചിട്ട്..." "Its ok.. ഞങ്ങൾ ഇറങ്ങട്ടെ.. Thank you..." ബദ്രിയും ഡേവിഡും അവിടെ നിന്നും ഇറങ്ങി. "ഡേവിഡ്.. നിനക്കെന്ത് തോന്നുന്നു... " "I think.. ആ കുട്ടി ഫിസിക്കലി അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ടാവാം.. ആരോ ചീറ്റ് ചെയ്തു എന്നത് സത്യം ആയിരിക്കും.. ചീറ്റ് ചെയ്യപ്പെട്ടത് നിന്റെ പേരിൽ തന്നെ ആവാനും സാധ്യതയുണ്ട്..

അങ്ങനെ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ നീയല്ല msg അയച്ചത് എന്നവൾക്ക് മനസിലായി കാണും.. എന്നിട്ടും ആത്മഹത്യാകുറിപ്പിൽ നിന്റെ പേര് എന്തിന് എഴുതി വെച്ചു എന്നത് മാത്രം വ്യക്തമല്ല..." "ഡേവിഡ്, അങ്ങനെ അവൾ റേപ്പ് ചെയ്യപ്പെട്ടിരുന്നെങ്കിൽ അത് മരിക്കുന്നതിന് രണ്ട് ദിവസം മുൻപായിരിക്കാം സംഭവിച്ചിരിക്കുക.. അങ്ങനെയെങ്കിൽ അത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരുമായിരുന്നു.. എന്തുകൊണ്ട് വന്നില്ല...? " ഡേവിഡ് അൽപനേരം ചിന്തിച്ചിരുന്നു.. അതിനുശേഷം ബദ്രിയേ നോക്കി... അവൻ ചിരിച്ചു... അതിനർത്ഥം മനസ്സിലായത് പോലെ ഡേവിഡ് തലയാട്ടി.. വണ്ടി റിവേഴ്‌സ് എടുത്ത് പറപ്പിച്ചു.. "Dr. വൈദ്യസഹായം.. MBBs MD, pathology." വീടിനകത്തേക്ക് കയറി ബദ്രി കോളിംഗ് ബെല്ലടിച്ചു.. ഒരു മധ്യവയസ്കയായ സ്ത്രീ വന്ന് വാതിൽ തുറന്നു.. "യാര് നീങ്ക?" തമിഴിൽ ആണ് അവർ സംസാരിച്ചത്.. ഡേവിഡ് അവർക്ക് മറുപടി കൊടുത്തു.. "ഡോക്ടർ ഇല്ലയാ..?" "ഇപ്പൊ കൺസൾട്ടിങ് ടൈം കെഡയാത്... After 2 pm വന്ത് പാറുങ്ക.. " "നാങ്ക കോൺസൽടിങ്‌ക്കാക വറല.. Its a personal matter.." "സരി ഉക്കാറുങ്ക, നാ അവറ കൂപ്പ്ഡ്രെ... " അവർ രണ്ടാളും പുറത്ത് സിറ്റൗട്ടിൽ ഇട്ട ചെയ്യറിലേക്ക് ഇരുന്നു... അല്പസമയത്തിനുശേഷം അകത്തുനിന്നും അല്പം പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു "അകത്തേക്കിരിക്കാം..."

അയാൾ പുറത്തെ ഓഫീസ് മുറി കാണിച്ചുകൊണ്ട് പറഞ്ഞു.. അയാൾക്ക് പുറകെ ബദ്രിയും ഡേവിഡും ഓഫീസ് റൂമിലേക്ക് കയറി.. "പറയു. എന്താണ് വിഷയം.." ബദ്രി അല്പം മുന്നോട്ട് ഇരുന്നു.. "Doctor, we need your help... ഞങ്ങൾക്ക് ഒരു ഓട്ടോപ്സി റിപ്പോർട്ട് ചേഞ്ച്‌ ചെയ്യണം.. Can you??" "What??? അയാൾ എഴുന്നേറ്റു നിന്നു.. "നിങ്ങൾക്ക് ആള് മാറി എന്ന് തോന്നുന്നു. ഞാനിപ്പോൾ ഓട്ടോപ്‌സി ഒന്നും ചെയ്യാറില്ല.. 3 yrs ആയി റിട്ടയേർഡ് ആയിട്ട്..." " അപ്പോൾ സർവീസിൽ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ചെയ്ഞ്ച് ചെയ്യാമായിരുന്നു എന്ന്... അല്ലേ? " ബദ്രി പുറകോട്ട് ചെയറിൽ ചാരിയിരുന്ന് ഇരുകൈകളും കെട്ടി അയാളെ നോക്കി.. അയാൾ പതിയെ ചെയറിലേക്ക് തന്നെ ഇരുന്നു.. "What you want...??". "Yes.. That's it... എനിക്ക് വേണം.. എനിക്ക് തരാൻ കഴിയുന്നത് ഇപ്പോൾ ഡോക്ടറുടെ പക്കൽ മാത്രമേ ഉള്ളൂ.. എനിക്ക് വേണ്ടത് ഉത്തരങ്ങളാണ്.. വ്യക്തമായ ഉത്തരങ്ങൾ.." ഡോക്ടർ ഒന്ന് ദീർഘനിശ്വാസമെടുത്തു. "പറയു.. എന്താ അറിയേണ്ടത്.?" ബദ്രി ഡേവിഡിനെ നോക്കി... അവൻ കയ്യിലെ ഫയൽ ഡോക്ടറുടെ മുന്നിലേക്ക് വച്ചു... അത് ഒരു എഫ്ഐആർ കോപ്പി ആയിരുന്നു... അതിന്റെ കൂടെ തന്നെ അറ്റാച്ച് ചെയ്തിരുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് അയാൾക്ക് മുന്നിലേക്ക് നീട്ടി.. അയാളുടെ മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു..

" കുറച്ചു വർഷങ്ങൾക്കു മുൻപുള്ളതായതുകൊണ്ട് തന്നെ ഡോക്ടർ മറന്നു പോയിട്ടുണ്ടാവുമൊ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു... എന്നാൽ ഡോക്ടറുടെ മുഖത്തെ ഞെട്ടലിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ് , ഡോക്ടർക്ക് ഇതിനെക്കുറിച്ച് വ്യക്തമായിത്തന്നെ ഓർമ്മയുണ്ട്.. അത് കൊണ്ട് പറഞ്ഞോളൂ.. ഇതിൽ വരുത്തിയ മാറ്റങ്ങൾ, ഇതിൽ add ചെയ്യാതെ വിട്ട കാര്യങ്ങൾ.." ഡോക്ടർ കയ്യിലെ കർച്ചീഫ് കൊണ്ട് നെറ്റി തുടച്ചു.. "ഈ കേസ് എനിക്ക് മറക്കാൻ കഴിയില്ല... ആ കുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്തത് ഞാൻ തന്നെയായിരുന്നു.. She was brutally raped 2 days before she died..." പ്രതീക്ഷിച്ചതായതു കൊണ്ട് തന്നെ രണ്ടു പേരുടെയും മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല.. "അവൾ സൂയിസൈഡ് ചെയ്തത് തന്നെയായിരുന്നോ.." "ശ്വാസതടസം തന്നെയായിരുന്നു മരണ കാരണം.. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യയാണെന്ന് ഉറപ്പിച്ചത്..." "ആരായിരുന്നു റിപ്പോർട്ട്‌ മാറ്റാൻ പറഞ്ഞത്...?" "അത്... അത് പിന്നെ..." ഡോക്ടർ പറയാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നിയപ്പോൾ ബദ്രി എഴുന്നേറ്റുനിന്നു.... ജീൻസിന്റെ പുറകിൽ തിരുകിയ ഗൺ എടുത്ത് ടേബിളിന് മുകളിലേക്ക് വച്ചു.. ഡോക്ടർ ഞെട്ടിവിറച്ച് എഴുന്നേറ്റുനിന്നു.. "അത്.. ഞാൻ ഞാൻ പറയാം... അന്ന്.. അന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു.. ആ സമയത്തൊക്കെ ഫോൺ നിർത്താതെ ബെൽ അടിച്ചു കൊണ്ടിരുന്നു..

പോലീസിനോട് വിവരങ്ങൾ പറയാൻ പുറത്തേക്ക് നടക്കുമ്പോഴും വീണ്ടും വീണ്ടും ഫോൺ അടിക്കുന്നത് കണ്ട് ഞാൻ അത് അറ്റൻഡ് ചെയ്തു.. വലിയൊരു ബിസിനസ്മാൻ ആയിരുന്നു അയാൾ.. എനിക്ക് offer ചെയ്തത് 50 ലക്ഷമാണ്.. ഞാൻ ആ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു.. ഇത് മറ്റാരും അറിയരുതെന്ന് അയാളെന്നെ വിലക്കി.. അതുകൊണ്ടായിരുന്നു ഞാൻ പോലീസിനോട് പോയി സാധാരണ മരണമാണ് പ്രത്യേകിച്ച് സംശയാസ്പദമായി യാതൊന്നും ഇല്ല എന്നറിയിച്ചത്.. റിട്ടയർ ആവാൻ വെറും 5 വർഷം ശേഷിക്കേ ആ തുക എനിക്ക് വളരെ വലുതായിരുന്നു.. ബദ്രി ഗൺ എടുത്ത് വീണ്ടും പുറകിൽ തിരുകി "ആരാ അയാൾ..." ഇരുകൈകളും ടേബിളിൽ കുത്തി ബദ്രി ഡോക്ടറോട് ചോദിച്ചു.. "വൺ മിസ്റ്റർ നാഥുറാം വർമ..." "Whattttt???" ഇപ്രാവശ്യം ബദ്രിയും ഡേവിഡും ഒരുപോലെ ഞെട്ടി.... "എന്ത് പറ്റി സർ..." "Nothing..." ബദ്രിയും ഡേവിഡും ഉടനെ തന്നെ അവിടെ നിന്നും ഇറങ്ങി.. ഡോക്ടർ അമ്പരപ്പോടെ അവർ പോകുന്നത് നോക്കി നിന്നു.. "ബദ്രി????" "ഡാഡി എന്തിനാ ഡേവിഡ്?? എനിക്കൊന്നും മനസിലാവുന്നില്ല... ഇനി എല്ലാത്തിനും പുറകിൽ.. ഷിറ്റ്.. അങ്ങനെ ഒന്നും ആയിരിക്കില്ല..." വണ്ടി നേരെ മാൻഷനിലെത്തി. പുറത്ത് തന്നെ അർജിത്തിന്റെ വണ്ടി കണ്ടു.. അവൻ അകത്തേക്ക് കയറി.. "ഹാ. നീയെപ്പോ എത്തി. " "Just one hour before.. ഇത്?" അർജിത് ഡേവിഡിനെ നോക്കി.. "ഡാനിയലിന്റെ ബ്രദർ.." "ഓഹ്.. ഹലോ.. "

അർജിത് ഡേവിഡിന് നേരെ കൈ നീട്ടി.. "നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാനിപ്പോ വരാം..." ബദ്രി അവരെ അവിടെ നിർത്തി കൊണ്ട് മുകളിലേക്ക് ഓടി .. ഫോണെടുത്ത് ഡാഡിയെ വിളിച്ചു മുകളിലേക്ക് വരാൻ പറഞ്ഞു.. അവൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു.. ഡാഡി എന്തിന് ഇങ്ങനെ ചെയ്യണമെന്നത് അവന്റെയുള്ളിൽ ചോദ്യ ചിഹ്നമായി നിന്നു.. "ബദ്രി..." "ഹാ ഡാഡി.. I need to know something.. ഡാഡിക്ക് one മിസ്റ്റർ വൈദ്യസഹായത്തെ അറിയുമോ.." അയാൾ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പക്ഷെ അയാളുടെ തല താഴ്ന്നില്ല.. അതിൽ നിന്ന് തന്നെ തന്റെ ഡാഡി തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവൻ ഉറപ്പിച്ചു.. "അറിയാം..." "എന്തിനാ ഡാഡി അത് ചെയ്തത്..." "എനിക്കാരെക്കാളും വലുത് എന്റെ മോൻ ആയത് കൊണ്ട്..." "മനസിലായില്ല..." "അന്ന് ആ കുട്ടി മരിച്ച് 2 മണിക്കൂറിനകം നിന്നെ പോലീസ് അറസ്റ്റ് ചെയ്തു അതും ഒരു തുണ്ട് പേപ്പറിന്റെ ബേസിൽ.. അതിൽ നിന്നും നിന്നെ ഊരി കൊണ്ടുവരാൻ എനിക്ക് എളുപ്പമായിരുന്നു.. പക്ഷേ ആ കുട്ടി റേപ്പ് ചെയ്യപ്പെട്ടിരുന്നു എന്ന് പുറത്തറിഞ്ഞാൽ,, അതിനുത്തരവാദിയായി നിന്റെ പേര് വന്നാൽ,, പുറത്തിറക്കിയാൽ പോലും ഈ സമൂഹം മറ്റൊരു കണ്ണിലൂടെയേ നിന്നെ കാണു.. അതുകൊണ്ട് അങ്ങനെയൊരു സംഭവം നടന്നു എന്നതുതന്നെ മായ്ച്ചു കളയേണ്ടത് എന്റെ ആവശ്യം ആയിരുന്നു. അത് ഞാൻ ചെയ്തു.. "പക്ഷെ.. ഡാഡി.. "ബദ്രി.. ആ പെൺകുട്ടിയുടെ ഭാഗം ചിന്തിച്ചാൽ ഞാൻ ചെയ്തത് തെറ്റാണ് എന്ന് എനിക്കറിയാം.. അവൾക്ക് കിട്ടേണ്ട നീതി ആണ് ഞാൻ നിഷേധിച്ചത്.. പക്ഷേ എന്റെ മുന്നിൽ എന്റെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവന്റെ പേരിൽ പോലും ഒരു കളങ്കം ഏർപ്പെടാൻ ഞാൻ സമ്മതിക്കുമായിരുന്നില്ല...

ഇനിയും ഞാൻ ചെയ്തത് തെറ്റാണ് എന്ന് ഉണ്ടെങ്കിൽ നിനക്ക് ആ കേസ് റീഓപ്പൺ ചെയ്യാം, ഡോക്ടറെ സ്വാധീനിച്ച് റിപ്പോർട്ട് തിരുത്തിയതിനു എന്നെ അറസ്റ്റ് ചെയ്യിപ്പിക്കാം.. " അയാൾ മുറിയിൽ നിന്നും ഇറങ്ങി പോയി.. ബദ്രി തലയൊന്ന് കുടഞ്ഞ് ബെഡിലേക്കിരുന്നു.. ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കി.. "മിഴി...." "പോയ കാര്യം എന്തായി...??" "എന്താവാൻ.. നല്ലോണം ചുറ്റുന്നുണ്ട്.. ഇന്നെന്തെങ്കിലും തീരുമാനമാക്കും ഞാൻ.. " മിഴി പുഞ്ചിരിച്ചു... " ഡേവിഡ് എവിടെ? " "അവിടെ അർജിത്തേട്ടനുമായി കത്തിയടി ആണ്.." പറയുന്നതിനോടൊപ്പം അവൾ അവന്റെ മടിയിലേക്ക് ഇരുന്ന് കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു.. അവന്റെ മുഖം തെളിഞ്ഞു... "ഇപ്പൊ എങ്ങനെയുണ്ട്. " അവളുടെ ഇടുപ്പിലൂടെ കൈ തഴുകി കൊണ്ട് അവൻ ചോദിച്ചു.. "ഓരോ ദിവസം കഴിയുന്തോറും ബെറ്റർ ആയി വരുന്നു.." "നോക്കട്ടെ..?" "ഹ്മ്മ്.." അവൾ പതിയെ ഇട്ടിരുന്ന ടോപ്പ് ഉയർത്തി മുറിവുകൾ കാണിച്ചു കൊടുത്തു.. ഉണങ്ങി തുടങ്ങിയിരിക്കുന്നു.. അവൻ കൈകൊണ്ട് പതിയെ അതിലൂടെ തലോടി.. വേദനയില്ല എന്ന് അവളുടെ ചിരിച്ച മുഖം അവന് കാണിച്ച് കൊടുത്തു.. "ഇവിടേം നോക്കട്ടെ...??" അവൻ കള്ളചിരിയോടെ അവളുടെ തുടയിലൂടെ തഴുകി കൊണ്ട് അവൾ ഇട്ടിരുന്ന സ്‌ക്കർട്ട് ഉയർത്താൻ നിന്നതും കയ്യിൽ ഒരൊറ്റ അടി കൊടുത്തു. "ഇത്രേം ടെൻഷന്റെ ഇടയിലും റൊമാൻസിക്കാൻ നിങ്ങളെ കൊണ്ടേ പറ്റൂ മനുഷ്യാ.. " അവൻ ചിരിയോടെ അവളെ ചുറ്റിപിടിച്ച് അവളുടെ മാറിലേക്ക് മുഖമമർത്തി കണ്ണുകൾ ഇറുകെ ചിമ്മി ചിന്തകളിൽ മുഴുകി....💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story