മിഴിയിൽ: ഭാഗം 29

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ബദ്രി ചിരിയോടെ അവളുടെ മാറിലേക്ക് മുഖം അമർത്തി.. അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ ഇരുകൈകളാൽ ചുറ്റിപ്പിടിച്ചു.. രണ്ടു നിമിഷം ഇരുവരും അനങ്ങിയില്ല.. അവൻ അവളുടെ മാറിൽ ചുണ്ടുകൾ പതിപ്പിച്ചു കൊണ്ടിരുന്നു.. ശരീരമാകെ ഉലയുന്നുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവനിലെ പിടുത്തം മുറുക്കി.. "എന്ത് പറ്റി?? എന്തൊക്കെയോ പ്രോബ്ലം ഉണ്ടല്ലോ...??" അവൾ അവന്റെ മുഖം ബലമായി പിടിച്ചുയർത്തി.. "Partner.. Iam totally confused.. തുടങ്ങിയിടത്തു തന്നെ എത്തി നിൽക്കുന്നു.. അഥർവ്വയുടെ മരണ കാരണം അറിഞ്ഞാൽ ബാക്കിയെല്ലാം മാനേജ് ചെയ്യാമെന്ന് കരുതി.. പക്ഷേ അത് അറിയാൻ പോലും നിവൃത്തിയില്ല.. ആരെ വിശ്വസിക്കണം എന്ന് പോലും അറിയുന്നില്ല.. കൂടെ നിന്ന് ചതിക്കുമോ എന്ന് പേടി.. തോന്നലല്ല.. ശത്രു അടുത്ത് തന്നെയുണ്ട്.. എനിക്കുറപ്പാണ്. The bloody f****g thing is... അവന് വേണ്ടത് എന്നെയല്ല.. നിന്നെയാണ്... അതാണെന്റെ പേടി..."

അവൾ ഒന്നുകൂടെ അവനെ മുറുകെ പിടിച്ചു.. "Be cool.. ആദ്യം ഒന്ന് റിലാക്സ് ആവു... അതിന് ശേഷം തീരുമാനിക്കു.. ശരിയാകും.. പിന്നെ എന്റെ കാര്യം, നീ എന്റടുത്തുള്ളത് വരെ എനിക്കൊന്നും സംഭവിക്കില്ല.." അവൻ അവളെ കുറച്ചു കൂടെ ചേർത്ത് പിടിച്ചു. "ഞാൻ ജീവനോടുള്ളത് വരെ നിനക്കൊന്നും സംഭവിക്കാൻ സമ്മതിക്കില്ല..." _____💜 "ഡേവിഡ്.. പോവാം..." ബദ്രി ദൃതിയിൽ സ്റ്റെപ്സ് ഇറങ്ങി കൊണ്ട് ചോദിച്ചു.. അത് കേട്ട് ഡേവിഡും അർജിത്തും എഴുന്നേറ്റു.. "എവിടെക്കാടാ..?" അർജിത് മുന്നോട്ട് വന്നു.. "അർജിത്.. ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്.. നിനക്കിപ്പോ എന്താ പ്രോഗ്രാം..." "പ്രതേകിച്ചൊന്നുമില്ല.. വീട്ടിൽ പോവണം, ഒന്നു സുഖമായി കിടന്നുറങ്ങണം..." "ആഹ്.. Ok. Carry on..ഞങ്ങൾ ഇറങ്ങട്ടെ.. ഞാൻ വിളിക്കാം.." ബദ്രിയും ഡേവിഡും കാറിലേക്ക് കയറി.. പുറകെ തന്നെ അർജിത്തും ഇറങ്ങി..

ബദ്രിയുടെ കാർ അല്പം ദൂരെയുള്ള ഒരു ഗസ്റ്റ്‌ ഹൗസിലേക്കാണ് പോയത്.... "വിക്രം.. എന്തായി??" ബദ്രി കാറിൽ നിന്നും ഇറങ്ങിയതും പുറത്ത് വെയിറ്റ് ചെയ്യുന്ന വിക്രമിനോട് ചോദിച്ചു.. "കുറച്ചു നേരം നിലവിളിച്ചുകൊണ്ടിരുന്നു സാർ.. ഇപ്പോൾ ഒക്കെ ആയിട്ടുണ്ട്..." " ഓക്കേ ഫൈൻ.. " ഇട്ടിരുന്ന ഷർട്ട് സ്ലീവ് മുകളിലേക്ക് കയറ്റി ബദ്രി മുന്നിൽ നടന്നു ഡേവിഡും വിക്രവും പുറകിലും.. വെൽ ഫർണിഷ്ഡ് വില്ല.. അവൻ അതിൽ പൂട്ടിയിട്ട റൂം തുറന്നു.. റൂമിനുള്ളിൽ ചെയറിലായി ഇരുകൈകളും കെട്ടിയിട്ട നിലയിൽ ഇരിക്കുന്ന ആദിത്യനെ തലയല്പം ചെരിച്ചു പിടിച്ചു നോക്കി കൊണ്ട് അവൻ അകത്തേക്ക് കയറി... ശബ്ദം കേട്ട് ആദി തലയുയർത്തി നോക്കി.. "ബദ്രി....." അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. "അഴിച്ചു വിടടാ......."

"വിടാലോ.... ആക്ച്വലി ഞാൻ ഇങ്ങനെ ഒരു മീറ്റിംഗ് പ്ലാൻ ചെയ്തിരുന്നതല്ല.. നീ ചെയ്യിച്ചതാണ്. ഇന്നലെ വിക്രമിനെ വിട്ട് വിളിച്ചപ്പോൾ നിന്റെ മറ്റേടത്തെ ഷോഓഫ്.. എനിക്ക് എന്റെ കാര്യങ്ങൾ നടത്തിയല്ലേ പറ്റൂ. Iam very sorry... " "എന്താ നിനക്ക് വേണ്ടത്..." പല്ലു കടിച്ചു കൊണ്ട് ആദി ചോദിച്ചു.. "ഗുഡ്.. അപ്പൊ സ്ട്രൈറ്റ് ആയി മാറ്ററിലേക്ക് കടക്കാം.., എനിക്കറിയേണ്ടത് നമ്മടെ കോളേജ് ലൈഫിലെ ചില കാര്യങ്ങളാണ്..." "കോളേജ് ലൈഫിലെയോ..?" "അതെ.. അന്നത്തെ സംഭവങ്ങൾ.. അതൊക്കെ ഞാൻ വിട്ടാലും നിന്നെ കൊണ്ട് വിടാൻ പറ്റുന്ന ഒന്നായിരുന്നില്ല... So.. നീ ആ മെസ്സേജിന്റെ സോഴ്സ് അന്വേഷിച്ചിട്ടുണ്ടാവും.. അന്ന് ആ പെൺകുട്ടിക്ക് msg അയച്ചത് ആരായിരുന്നു??" "ഇതൊക്കെ ഇപ്പൊ ചോദിക്കാൻ..??" "റീസൺ വ്യക്തമാക്കണമെന്ന് നിർബന്ധമാണോ..." "അതെ..." "അഥർവ്വയേ ഒരുപാട് സ്നേഹിച്ചിരുന്ന ഒരു വ്യക്തി ഇപ്പൊ എന്റെ പിന്നാലെയാണ്.. ഞാനാണ് അവളുടെ മരണത്തിന് കാരണമെന്ന ചിന്തയിൽ..."

അതുകേൾക്കെ ആദിയുടെ മുഖത്ത് ഒരു പുച്ഛ ചിരി വിടർന്നു.. അത് ബദ്രി ശ്രദ്ധിക്കുകയും ചെയ്തു.. " എന്നെ അപകടപ്പെടുത്താനാണ് ശ്രമിക്കുന്നത് എങ്കിൽ ഞാൻ ഇവിടെ പതറില്ലായിരുന്നു.. എന്നാൽ ഇവിടെ അവൻ ടാർഗറ്റ് ചെയ്തിരിക്കുന്നത് മിഴിയെയാണ്... " ആദിയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു... അവിടെ ഒരു തരം ഭയം നിറഞ്ഞു.. "മിഴിയേയോ..??" "ഹ്മ്മ്.. അതെ.. എന്നെ സ്നേഹിക്കുന്നു എന്ന ഒരേയൊരു തെറ്റിന് അവൾക്ക് ലഭിച്ച ശിക്ഷയായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന ആക്സിഡന്റ്..." ആദിക്ക് എന്ത് പറയണമെന്നറിയാതെ തലതാഴ്ത്തി ഇരുന്നു.. ആ മുറിയിൽ നിശബ്ദത തളം കെട്ടി.. മനസ്സിൽ ബദ്രിയോടുള്ള പകയേക്കാൾ മിഴിയോടുള്ള സ്നേഹം മുന്നിട്ട് നിന്നു... "ബദ്രി... നീ പറഞ്ഞത് ശരിയാണ്.. ഞാൻ അന്ന് തന്നെ ഇതിനു പിന്നാലെ പോയിരുന്നു..

എന്റെ ഫോണിൽ നിന്നും ആരാണ് ഈ ചതി ചെയ്തത് എന്നെനിക്ക് അറിയണമായിരുന്നു... അതിനുള്ള അവസാന മാർഗമായിരുന്നു നവീൻ..." ബദ്രി നെറ്റി ചുളിച്ചു.. "നവിയോ??" "ഹ്മ്മ്.. നിനക്ക് അറിയുന്ന കാര്യമാണോ എന്നറിയില്ല, നവീൻ എന്റെ റൂമിലായിരുന്നു.." "What??" "അതെ..ഹോസ്റ്റലിൽ ഞങ്ങൾ ഒരേ മുറിയിലായിരുന്നു സ്റ്റേ... ആ ദിവസം അവൻ എന്നെ വിളിച്ചിരുന്നു... ഒന്നു കാണണം എന്ന് പറഞ്ഞ്... ഞാനാണെങ്കിൽ കോളേജിൽ ഡിസ്മിസ് കിട്ടിയതിന്റെ നാണക്കേടും, ഒപ്പം നിന്നോടുള്ള ദേഷ്യവും കൊണ്ട് വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. അതുകൊണ്ട് തന്നെ ആദ്യം കാണാൻ പോകാൻ കൂട്ടാക്കിയില്ല.. എന്നാൽ കുറച്ചു സമയത്തിനുശേഷം അവന്റെ ഒരു മെസ്സേജ് വന്നു... നിന്റെ ഫോൺ ആരാണ് മിസ്സ് യൂസ് ചെയ്തത് എന്നറിയാം.. വേഗം വാ എന്ന് പറഞ്ഞ്.. ആ മെസ്സേജ് വന്ന് അഞ്ചുമിനിറ്റിനകം ഞാൻ വീട്ടിൽ നിന്നും പുറപ്പെട്ടു. അവൻ ടൗണിൽ മാളിന് ചുവട്ടിൽ നിൽക്കാം എന്നാണ് പറഞ്ഞത്..

അവിടെ എത്തുമ്പോൾ ഒരു ആൾക്കൂട്ടമാണ് കണ്ടത്. പോയി നോക്കുമ്പോൾ അവന്റെ ബൈക്ക് തകർന്നു തരിപ്പണമായി കിടപ്പുണ്ടായിരുന്നു.. നിർത്തിയിട്ട ബൈക്കിൽ ഒരു കാർ വന്ന് ഇടിക്കുകയായിരുന്നു എന്നുപറഞ്ഞു.. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്നും അറിഞ്ഞു.. അങ്ങോട്ടു പോകുമ്പോഴേക്കും എല്ലാം തീർന്നിരുന്നു.. എല്ലാംകൂടി ഭ്രാന്ത് പിടിക്കുന്ന അവസ്ഥ... അതിനൊപ്പം വീട്ടിൽ നിന്നും എൻട്രൻസിന് പ്രിപ്പയർ ചെയ്യാൻ പറഞ്ഞുള്ള പ്രഷർ.. പിന്നീട് ആ പ്രശ്നങ്ങൾക്ക് പിന്നാലെ പോകാൻ തോന്നിയില്ല..." ബദ്രി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.. നെറ്റി ഉഴിഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു.. "ബദ്രി.... മിഴിക്ക് ഒന്നും സംഭവിക്കരുത്.. നീ അവളെ വിട്ട് അകന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...." ബദ്രി ചിരിയോടെ അവന് നേരെ തിരിഞ്ഞു.. "നീ അതാലോചിച്ചു വറീഡ് ആവണ്ട..

She is my girl. എനിക്കറിയാം അവളെ സംരക്ഷിക്കാൻ... വിക്രം.. അവനെ വിട്ടേക്ക്.." ബദ്രി തിരിഞ്ഞു നടക്കാനൊരുങ്ങിയതും എന്തോ ആലോചിച്ച പോലെ നിന്നു.. ആദിക്ക് നേരെ തിരിഞ്ഞു, "നിന്റെ റൂമിൽ ബാക്കി ഉണ്ടായിരുന്നതാരൊക്കെയാ????????" ____💜 ആർദ്ര കൈരണ്ടും കുടഞ്ഞ് ചിരിയോടെ മുറിയിലേക്ക് ഓടി വരുന്നത് കണ്ടു മിഴി വെപ്രാളത്തോടെ ചാടി എഴുന്നേറ്റു.. "എന്താടാ...എന്തുപറ്റി???"" മിഴി അവളുടെ തുള്ളി ചാട്ടം കണ്ട് കണ്ണ് മിഴിച്ചു.. "എടീ ഒരു സൂപ്പർ ചേട്ടൻ.. പുറത്തു നിൽക്കുന്നു.. ബദ്രിയേട്ടന്റെ കൂടെ വന്നതാണെന്ന് തോന്നുന്നു...എനിക്ക് സ്പാർക്കടിച്ചു.." "നിനക്കാരോടാ സ്പാർക്കടിക്കാത്തത്...? അത് ഡെവിച്ചായൻ ആയിരിക്കും..." മിഴി അലസമായി പറഞ്ഞു.. "ക്രിസ്ത്യാനിയാണോ.. ആഹ്.. എന്നാലും കുഴപ്പമില്ല... കാണാൻ തന്നെ എന്തൊരു തലയെടുപ്പ്.. എനിക്കങ്ങു ബോധിച്ചു..."

"അതേ... അർജിത്തേട്ടനേക്കാൾ മുന്തിയ ഇനമാ.. ഒരു പെൺകുട്ടിയെയും മുഖമുയർത്തി നോക്കുല..." ആർദ്രയുടെ മുഖം വാടി.. "അല്ലേലും നിന്റെ ബദ്രിയുടെ കൂടെ കൂടിയാൽ ആർക്കും പെണ്ണിനെ കണ്ണിൽ പിടിക്കൂല..." അവൾ പിറുപിറുത്തു.. "ഹലോ. മോളെ.. നിന്റെ കാര്യം ഏതാണ്ട് ഉറച്ച മട്ടാ.. ഇനിയെങ്കിലും ഈ പരിപാടി ലേശം കുറച്ചൂടെ..." "Noooooooo..... വായിനോട്ടം ഒരു കലയാണ്.. അനുഗ്രഹീതമായ കല.. അങ്ങനെ ഒരു കലയെ എന്നിൽ നിന്നും പറിച്ചെറിയാനാണ് നീ ആവശ്യപ്പെടുന്നത്.. Iam sorry dear.. ഞാൻ പോയി അങ്ങേർക്ക് ലേശം തീറ്റയിട്ട് കൊടുത്ത് നോക്കട്ടെ, ആരുടെ ലൈഫ് ലൈൻ ആണ് എന്റെ മണ്ടയിൽ എന്ന് അറിയില്ലാലോ.. Maybe ഒരു അച്ചായന്റെ അച്ചായത്തി ആവാനാണ് യോഗമെങ്കിലോ... ഒന്നും നോക്കിയേച്ചും വരാവേ..."

ആർദ്ര ചാടി തുള്ളി പോവുന്നതും നോക്കി മിഴി നിസഹായ ഭാവത്തിൽ നിന്നു.. "എന്തിന്റെ കുഞ്ഞാണോ എന്തോ..." ___💜 "ടോ മസിൽമാനെ..." എവിടെന്നാ ശബ്ദം എന്ന ഭാവത്തിൽ ഡേവിഡ് ചുറ്റും നോക്കി.. "ദേ.. ഇവിടെ... ഇവിടെ നോക്കടോ..." ഡേവിഡ് തല അല്പം താഴെക്കാക്കി നോക്കുമ്പോൾ ദേ നിൽക്കുന്നു ഒരു അടക്കാകുരുവി... ഡേവിഡിന്റെ ചുണ്ടിൽ ഒരു ചിരി മിന്നിമാഞ്ഞു.. "ഹ്മ്മ്.. എന്താ..." "ദിവസോം എന്തൊക്കെ തിന്നാലാ ഈ മസിലൊക്കെ ഇങ്ങനെ പെരുപ്പിച്ചു വരുക? പിന്നെ.. ഇങ്ങനെ അണ്ടർടേക്കറിന്റെ ഹൈറ്റ് വയ്ക്കണമെങ്കിൽ എന്ത് എക്സസൈസാ ചെയ്യണ്ടത്.." അവൾ തല പരമാവതി ഉയർത്തി ഡേവിഡിന്റെ മുഖത്ത് നോക്കി ചോദിച്ചു.. "ഇത് പോലത്തെ രൂപത്തെ മാറ്റാൻ എന്ത് തിന്നിട്ടും, ചെയ്തിട്ടും കാര്യമില്ല..." അവളെ മൊത്തത്തിലൊന്ന് നോക്കികൊണ്ട് അവൻ പറഞ്ഞു.. "ടോ... ലേശം ഹൈറ്റ് കുറഞ്ഞെന്ന് വച്ച് താനെന്താ കളിയാക്കുവാണോ..?"

"മുന്നിന്ന് മാറടി കുട്ടിത്തേവാങ്കേ..." ഒരു ബൊമ്മയെ തൂക്കും പോലെ അവളെ ഇടുപ്പിൽ പിടിച്ച് അവൻ മുന്നിൽ നിന്നും മാറ്റി വച്ചു.. അവൾ ഞെട്ടി പോയി.. ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസിലായതും അവൾ പല്ലിറുമ്മി കൊണ്ട് തിരിഞ്ഞു. സ്റ്റെപ്സ് ഇറങ്ങി വന്ന ബദ്രിയോട് സംസാരിക്കുന്ന ഡേവിഡിനെ കണ്ട് അവൾ നൈസായി അകത്തേക്ക് വലിയാൻ നിന്നു.. "കോഴിക്കുഞ്ഞൊന്ന് നിന്നെ..." ബദ്രിയുടെ ശബ്ദം കേട്ടതും അവൾ കണ്ണുകൾ ഇറുകെ ചിമ്മി നെറ്റിയിൽ കൈവച്ച് മുഖം താഴ്ത്തി.. ബദ്രിക്ക് അവൾടെ കാരക്റ്റർ മനസിലായി എന്നതിനേക്കാൾ, ഡേവിഡ്‌ എന്ത് കരുതി കാണും എന്നതായിരുന്നു അവളുടെ ടെൻഷൻ... അതിനെ മറച്ചു വച്ച്, മുഖത്ത് സ്ഥിരം ഇളി ഫിറ്റ്‌ ചെയ്ത് അവൾ തിരിഞ്ഞു.. "ധ്യാനിന്റെ പ്രൊപോസൽ എന്തായി.. തനിക്ക് താല്പര്യമില്ല എന്ന് അങ്കിൾ പറയുന്നത് കേട്ടു..

അർജിത്തിന്റെ കാര്യം മനസ്സിൽ വച്ചാണോ??" 'അടിപൊളി.. ഇനി ആരെയെങ്കിലും വിട്ടിട്ടുണ്ടോ.? ഇല്ലല്ലോ..? സന്തോഷം....😫 "അത് പിന്നെ... എനിക്ക് സ്പർക്ക് വന്നില്ല..." "Excuseme..." ബദ്രിയും ഡേവിഡും അവളെ ഉറ്റുനോക്കി.. "അത് പിന്നെ.. എന്റെ soulmate ആണെന്ന് തോന്നിയില്ല.. ഇന്നലെ വരെ ആലോചിച്ചു.. എന്തോ ഞങ്ങൾ മാച്ച് ആവില്ല എന്നൊരു തോന്നൽ..അർജിത്തേട്ടനെ വിചാരിച്ചിട്ടല്ല... അത് ഞാൻ അന്നേ വിട്ടു..." ബദ്രിയും ഡേവിഡും അവളുടെ സംസാരം കേട്ട് ചിരിക്കാതിരിക്കാൻ ശ്രമിച്ചു.... "ഹ്മ്മ്.. നീ ഇവിടെ നിൽക്ക്.. ഞാൻ മിഴിയോട് 2 മിനിറ്റ് സംസാരിച്ചിട്ട് വരാം.." "ഹ്മ്മ്.." ആർദ്ര തലകുലുക്കി സമ്മതിച്ചു.. "ഇടക്കെങ്ങാനും കയറി വന്നാൽ എന്റെ കയ്യിന്ന് വാങ്ങിക്കും.. കേട്ടോടി.." "ഹ്മ്മ്..." അവൾ വീണ്ടും തലയാട്ടിയതും അവൻ മുറിക്കകത്തേക്ക് കയറി പോയി.. "ഹും 🤨

ഇയാളെന്താ ഫസ്റ്റ് നൈറ്റിന് പോകുവാണോ ഇടക്ക് ശല്യപെടുത്താണ്ടാന്ന് പറയാൻ...." ആർദ്ര മുഖം കോട്ടി കൊണ്ട് തിരിഞ്ഞു നോക്കി... അവളെ നോക്കി ഒരു കൈ കെട്ടി മറുകൈ കൊണ്ട് മീശ പിരിച്ചു ചിരിക്കുന്ന ഡേവിഡിനെ കണ്ടതും അവളൊന്ന് ഇളിച്ചു കാണിച്ചു.. "ലിസ്റ്റ് ഇത്രയേ ഉള്ളോ.. അതോ ഇതിലും കൂടുതലുണ്ടോ...?" അവൻ കളിയാക്കി ചോദിച്ചു.. "ഫുൾ ലിസ്റ്റ് വേണെങ്കിൽ ക്ലാസ്സ്‌മേറ്റിന്റെ രണ്ടുവര കോപ്പി വാങ്ങിയിട്ട് വാ.. ഞാൻ സൗകര്യം പോലെ ഇരുന്ന് എഴുതി തന്നോളാം. ഹും 😏." അവൾ ചവിട്ടി തുള്ളി സെറ്റിയിലേക്കിരുന്നു... ഡേവിഡ്‌ അത് കണ്ട് ഉള്ളാലെ ചിരിച്ചു... ____💜 ബെഡ്ഷീറ്റ് വിരിക്കുമ്പോൾ രണ്ടു കൈകൾ മിഴിയെ പുറകിൽ നിന്നും പുണർന്നു.. "കുറെ നേരായോ വന്നിട്ട്..?" മിഴി തിരിയാതെ അവന്റെ മേലേക്ക് ചാരി കൊണ്ട് ചോദിച്ചു..

അവൻ അവളുടെ കാതിൽ ചെറുതായൊന്ന് കടിച്ചു വിട്ടു.. "10 മിനിറ്റ്.. റൂമിൽ പോയി ഒന്നു ഫ്രഷായി, നേരെ ഇങ്ങോട്ട്.. " അവൾ ചെവി ഉഴിഞ് കൊണ്ട് അവന് നേരെ തിരിഞ്ഞു.. "പോയ കാര്യം എന്തായി.." "ഹ്മ്മ്.. Almost done.. എന്റെ ഊഹം ശരിയാണെങ്കിൽ അവൻ നമുക്കരികിൽ തന്നെയുണ്ട്... ഇനി വേണ്ടത് തെളിവുകളാണ്.. പുതിയ അഥർവ്വക്ക് വേണ്ടി,അല്ലെങ്കിൽ അഥർവ്വയേ സ്നേഹിച്ച ആ വ്യക്തിക്ക് വേണ്ടി കണ്ടെത്തേണ്ട തെളിവുകൾ..." മിഴി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. "2 ദിവസം മാറി നിൽക്കേണ്ട അത്യാവശ്യമുണ്ട്..." "ഇനിയുമോ..?" അവൾ ചിണുങ്ങി.. "ഹ്മ്മ്.. വേണം.. നിന്നെ ആർക്കുമുന്നിലും ഇട്ടുകൊടുക്കാൻ എനിക്കാവില്ല.. ഇപ്പൊ തന്നെ പുറപ്പെടും.. ഇവിടെ ഡേവിഡ്‌ ഉണ്ടാവും.. നിന്റെ പ്രൊട്ടക്ഷന്..." "അപ്പൊ ഒറ്റക്കാണോ..?" "അർജിത്തിനോട് വരാൻ പറഞ്ഞിട്ടുണ്ട്.. " "ഹ്മ്മ്... I'll miss you.." അവൾ അവനെ ആഞ്ഞു പുണർന്നു.. "I need your lips..."

അവന്റെ പ്രണയാതുരമായ ശബ്ദം കേട്ട് അവൾ മുഖമുയർത്തി നോക്കി.. പ്രതീക്ഷയോടെ തന്നെ നോക്കുന്ന കണ്ണുകളിലും ആ ചിരിയിലും മയങ്ങികൊണ്ട് വിരലുകൾ ഊന്നി ഉയർന്നു പൊങ്ങി അവൾ അവന്റെ ചുണ്ടുകളെ അവളുടേതാൽ ബന്ധിച്ചു.. അവനും ആവേശത്തോടെ അവയേ സ്വന്തമാക്കി.. അവളെ ഇടുപ്പിൽ പിടിച്ച് നിലത്തു നിന്നും എടുത്തുയർത്തി.. ചുണ്ടിൽ നിന്നും ചുംബനം നാവിലേക്ക് വഴി മാറി.. ഉമിനീരിൽ രക്തച്ചുവ കലർന്നു.. പൊട്ടിയ ചുണ്ടിൽ നീറ്റൽ ഏർപ്പെട്ടപ്പോൾ അവൾ ചെറുതായി എരിവലിച്ചു.. അവൻ പതിയെ അവളിൽ നിന്നും മുഖമുയർത്തി.. ആവേശം കൊണ്ട് കടിച്ചമർത്തിയ,ചുവന്ന ചുണ്ടിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവളെ നിലത്തേക്ക് നിർത്തി.. "ഇനിയും നിന്നാൽ പോവാൻ തോന്നില്ല... Sorry.. പോയിട്ട് വിളിക്കാം..." അവളുടെ ചുണ്ടിൽ തലോടികൊണ്ട് പറഞ്ഞ് അവൻ തിരിഞ്ഞു നോക്കാതെ പുറത്തേക്ക് നടന്നു..

അവൾക്ക് വല്ലാത്ത വിഷമം തോന്നി.. അതിനേക്കാളേറെ അവനും.. "ഡേവിഡ്‌.. Two days.. എവിടേം പോവരുത്..." "എവിടെ പോവാനാ.. ഇവിടെയുണ്ടാവും..." "Thanks mahn..." അവനെ ഒന്നു പുണർന്ന് എന്തോ ചിന്തിച്ച് നിൽക്കുന്ന ആർദ്രയെയും ഒന്നു നോക്കി ബദ്രി പുറത്തേക്കിറങ്ങി.. അവന്റെ കാർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ട് മിഴിയുടെ കണ്ണുകൾ നിറഞ്ഞു.. പോകുന്ന കാര്യം നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിയണേ എന്ന് മാത്രമേ അവളപ്പോൾ പ്രാർത്ഥിച്ചുള്ളൂ.. "മിഴീ....." ആർദ്രയുടെ ശബ്ദം കേട്ട് അവൾ വേഗം നിറഞ്ഞ കണ്ണുകൾ തുടച്ചു.. "മിഴീ.. ഞാനേ.. രണ്ടു ദിവസം കഴിഞ്ഞേ പോവുന്നുള്ളു..." മിഴി സംശയത്തോടെ അവളെ നോക്കി. "ഹീ 😬😬😬😬😬" അവളുടെ ഇളി കണ്ട് മിഴി പൊട്ടിച്ചിരിച്ചു... എന്നും ഈ മുഖത്ത് ഈ ചിരി നിറഞ്ഞു കാണണേ എന്ന പ്രാർഥനയോടെ ആർദ്രയും അവൾക്കൊപ്പം ആ ചിരിയിൽ പങ്കുചേർന്നു...💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story