മിഴിയിൽ: ഭാഗം 3

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

"എ.. എനിക്ക് സമ്മതമാണ്...." ബദ്രി ഞെട്ടി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. തല താഴ്ത്തി നിൽക്കുന്ന മിഴിയെ കണ്ട് അവന് വല്ലാത്ത ദേഷ്യം വന്നു.. ബാക്കി എല്ലാവരിലും സന്തോഷമായിരുന്നു.. കബനി അവളെ ചേർത്ത് പിടിച്ച് അകത്തേക്ക് പോയി.. അവൻ കുറച്ച് നേരം കൂടെ അതേ ഇരുപ്പ് ഇരുന്നു.. അവൾ വീണ്ടും മുറിയിലേക്ക് പോകുന്നത് കണ്ടതും അവൻ അവിടെ നിന്നെഴുന്നേറ്റു. അവൾ വാതിൽ ചാരുമ്പോഴേക്കും അവനും അകത്തു കയറി... അവൾ ഒരു നിമിഷം ഒന്ന് ഞെട്ടിപ്പോയിരുന്നു... എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. അവളുടെ കണ്ണിലെ ഭയം അവനിൽ കൂടുതൽ വെറുപ്പുണ്ടാക്കി.. അവളുടെ കഴുത്തിലേക്ക് കുത്തി പിടിച്ച് ചുമരോട് ചേർത്തി.. അവൾ ശ്വാസം കിട്ടാതെ പിടഞ്ഞു... "പന്ന ** മോളെ.. നിന്നോട് ഞാൻ നല്ല ഭാഷയിലല്ലേ കാര്യങ്ങളൊക്കെ പറഞ്ഞത്.. അപ്പോ സമ്മതിച്ചിട്ട് ഇപ്പൊ വേല ഇറക്കുന്നോടി... " അവളുടെ കഴുത്തിലെ പിടുത്തം വിട്ടതും അവൾ ചുമച്ചു കൊണ്ട് നിലത്തേക്ക് ഇരുന്നു... അവൻ അവൾക്ക് നേരെ കുനിഞ്ഞിരുന്നു..

"Listen, എനിക്ക് വേറൊരു പെൺകുട്ടിയെ ഇഷ്ടമാണ്.. നിന്നെ പോലെ തെരുവിൽ നിന്നും വന്നവളല്ല , എനിക്ക് ചേരുന്ന, എന്റെ സ്റ്റാറ്റസിനു പറ്റിയ ഒരുത്തി. So don't cross my way... നിന്നെപോലെ ഒരു പെണ്ണിനെ ഒരിക്കലും എനിക്ക് അക്സപ്റ്റ് ചെയ്യാൻ പറ്റില്ല.. നിന്നെ കൊന്നിട്ടായാലും ഞാനിത് മുടക്കും.. So നീയായിട്ട് തന്നെ ഒഴിഞ്ഞു പോ.. അതായിരിക്കും നല്ലത്..നാളെ മോർണിംഗ് നീ ഇവിടെ ഉണ്ടാവരുത്...." ഭീഷണിപ്പെടുത്തിയ പോലെയായിരുന്നു അവന്റെ സ്വരം... അവൻ ഇറങ്ങി പോയിട്ടും അവൾ അതേ ഇരിപ്പ് തുടർന്നു... നേരത്തെ പറഞ്ഞിട്ട് പോയപ്പോൾ തന്നെ തീരുമാനിച്ചതാണ് ഇതിൽ നിന്നും പിന്മാറാൻ.. അല്ലെങ്കിലും തനിക്ക് എന്ത് അർഹതയുണ്ട് എന്നും അവൾ ചിന്തിക്കാതിരുന്നില്ല... പക്ഷേ അതിനുശേഷം ഇവിടത്തെ അമ്മ വന്നു പറഞ്ഞ കാര്യങ്ങൾ, അതുകൊണ്ട് മാത്രമാണ് താൻ സമ്മതം മൂളിയത്... തന്റെ മകനെക്കുറിച്ചുള്ള ആ അമ്മയുടെ വ്യാകുലത കണ്ടില്ല എന്ന് നടിക്കാൻ കഴിഞ്ഞില്ല... നശിച്ചുപോകുന്ന മകനെ, തന്നെ പോലെ ഒരു കുട്ടിക്കെ തിരിച്ചുകൊണ്ടുവരാൻ കഴിയുള്ളൂ എന്ന് കരഞ്ഞു കൊണ്ട് തന്റെ കാലിലേക്ക് വീഴാൻ തയ്യാറായ അമ്മയുടെ വാക്കുകൾ തള്ളികളയാൻ സാധിച്ചില്ല...

അതിനോടൊപ്പം തന്നെ തന്റെ ദുർവിധികളിൽനിന്നും രക്ഷപ്പെടാമെന്ന ചിന്തയും, പക്ഷേ അത് പണത്തിനെ കുറിച്ചോ, ആർഭാടങ്ങളെ കുറിച്ചോ ആയിരുന്നില്ല, ശേഖരൻ... അയാളുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചാലോ എന്നൊരു ദുരാഗ്രഹം തോന്നിപോയി.. നില മറന്ന് പെരുമാറാൻ പാടില്ലായിരുന്നു... ഇത്രയും വലിയ വീട്ടിൽ ഇത്രയും സൗകര്യത്തോടെ തന്നെ പാർപ്പിച്ചത് തന്നെ ഭാഗ്യമാണ്... അതിനിടയിൽ അവരുടെ കുടുംബത്തിലെ അംഗം ആകണം എന്ന് മനസ്സിൽ പോലും വിചാരിക്കാൻ പാടില്ലായിരുന്നു... തെറ്റായിപ്പോയി... അവൾ നിറഞ്ഞ കണ്ണുകൾ അമർത്തി തുടയ്ക്കുന്നതിനോടൊപ്പം തന്നെ കടുത്ത തീരുമാനവും എടുത്തു കഴിഞ്ഞിരുന്നു... ______💜 രാത്രി മതിയാവോളം കുടിച്ച് കോൺ തെറ്റി കിടന്നുറങ്ങിയത് കൊണ്ട് തന്നെ ബദ്രി എഴുന്നേൽക്കാൻ നന്നായി വൈകിയിരുന്നു.. അവൻ പതിയെ എഴുന്നേറ്റ് ഫ്രഷായി താഴേക്ക് വന്നു... കണ്ണുകൾ ആരെയോ തിരഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. കബനി അത് ശ്രദ്ധിച്ചു എങ്കിലും അവനെ നോക്കിയില്ല,..

അല്ലെങ്കിൽ എന്തെങ്കിലും കാരണം ഉണ്ടാക്കി തന്നോട് മിണ്ടാൻ വരുന്ന ആൾ മുഖം തിരിച്ച് കിച്ചണിലേക്ക് പോയത് തന്നെ അവന് അത്ഭുതമായിരുന്നു.. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന റാമിൽ അവന്റെ മുഖം വന്ന് നിന്നു... അവനും അയാൾക്ക് നേരെ പോയി അയാളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.... വീണ്ടും അവന്റെ കണ്ണുകൾ ചുറ്റും പായുന്നത് കണ്ടപ്പോൾ അയാൾക്ക് കാര്യം മനസ്സിലായി... "അവൾ പോയി..." അവൻ കഴിക്കുന്നത് നിർത്തി തല ഉയർത്താതെ അനങ്ങാതെ ഇരുന്നു... "ഇന്നലെ ആ കുട്ടിയെ കുറിച്ച് ഡീറ്റൈൽ ആയി അന്വേഷിച്ചു... ആ കുട്ടിയുടെ നെയ്‌ബഴ്സിനെ കോൺടാക്ട് ചെയ്യാൻ പറ്റി... ഒരുപക്ഷേ നമ്മുടെ പണം മോഹിച്ചാണ് ഓക്കെ പറഞ്ഞത് എങ്കിൽ അത് നിന്നോട് ചെയ്യുന്ന തെറ്റായി പോവില്ലേ എന്ന് ചിന്തിച്ചു... പക്ഷേ അങ്ങനെയുള്ള ഒരു കുട്ടി അല്ല അത്.. ചെറുപ്പത്തിലെ അമ്മ മരിച്ചുപോയ, രണ്ടാനമ്മയുടെ ക്രൂരതകൾക്ക് ഇരയാവേണ്ടി വന്ന ഒരു പാവം " അവൻ പെട്ടെന്ന് തന്നെ മുഖമുയർത്തി അയാളെ നോക്കി... അവന് ഭക്ഷണം തൊണ്ട കുഴിയിൽ നിന്നും ഇറങ്ങാത്ത പോലെ തോന്നി... അയാൾ തുടർന്നു...

"അവളുടെ അച്ഛൻ ഒരു പാവം മനുഷ്യനാണെങ്കിലും, കാലിന് ശേഷി കുറവുള്ള അയാൾ അവൾക്ക് വേണ്ടി രണ്ടാമത് വിവാഹം കഴിച്ചു. ആ സ്ത്രീയിൽ നിന്ന് ആ കുട്ടി അനുഭവിച്ചത് കുറച്ചൊന്നുമായിരുന്നില്ല.. ആ വീട്ടിലെ സെർവന്റ്.. രാവന്തിയോളം പണിയെടുപ്പിക്കും.. ഭക്ഷണം കൊടുക്കില്ല.. പഠിക്കാൻ സമ്മതിക്കില്ല, അടി, തൊഴി, ചവിട്ട്.. കണ്ണീരിൽ കുതിർന്ന ബാല്യം... എന്നിട്ടും ഫുൾ മാർക്കോട് കൂടി പത്തും പ്ലസ് ടൂവും പാസ്സ് ആയി. ഗവണ്മെന്റ് കോളേജിൽ ഡിഗ്രിക്ക് സീറ്റ് കിട്ടിയത് കൊണ്ട് പഠിക്കാൻ വിട്ടു. അതിനേക്കാൾ വലിയ മറ്റൊരു കാരണം ഉണ്ടായിരുന്നു.. ആ സ്ത്രീയുടെ അനിയൻ ശേഖരൻ... ചെറുപ്പം മുതലേ അവളുടെ ശരീരം മാത്രം ആഗ്രഹിച്ചു പിന്നാലെ നടക്കുന്ന ഒരുത്തൻ... അവളെ വിവാഹം കഴിക്കണം എന്നത് മാത്രമാണ് ആഗ്രഹം... രാത്രിയിൽ കണ്ണടക്കാൻ പോലും കഴിയാതെ ഒളിഞ്ഞും ശ്വാസമടക്കിയും നേരം വെളുപ്പിച്ച ദിനങ്ങൾ... ശേഖരന്റെ കയ്യിൽ നിന്നും പൈസ വാങ്ങിയെടുക്കാനാ ആ സ്ത്രീ അവളെ പഠിക്കാൻ വിട്ടത്..

അത്രയും കാലം കൂടി അവന്റെ ചിലവിൽ കഴിയാമെന്ന് കരുതി.. She is university Rank holder.. എങ്ങനെയെങ്കിലും രക്ഷപെടാൻ പറഞ്ഞ് അവളുടെ അച്ഛൻ ഇങ്ങോട്ട് പറഞ്ഞു വിട്ടതാ... ആ ജോലി കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷെ ആ കുട്ടി രക്ഷപെട്ടേനെ.. നിനക്കുള്ള ട്രാപ്പിൽ പെട്ട് ആ ഓപ്ഷനും ഇല്ലാതായി... പക്ഷെ, നീ ഇന്നലെ അവളോട് പോകാൻ പറഞ്ഞു.. അവൾ പോയി.. ഇനി അതിന്റെ ജീവിതം എങ്ങനെയാവുമെന്നറിയില്ല.. എന്തായാലും നിനക്ക് സന്തോഷമായില്ലേ.. എനിക്കത് മതി.. നീയല്ലേ എന്റെ മകൻ..." അയാൾ കൈകഴുകാൻ എഴുന്നേറ്റ് പോയി.. അവൻ കുറച്ച് നേരം കൂടെ അങ്ങനെ തന്നെ ഇരുന്നു.. പിന്നെ എഴുന്നേറ്റ് മുറിയിലേക്ക് പോയി.. ബെഡിന് താഴെ നിലത്തിരുന്നു.. "ഈ ലോകത്ത് ഏറ്റവും നിർഭാഗ്യവാൻ താനാണെന്ന് കരുതിയിരുന്നു.. എന്റെ അമ്മ... ആ മുഖം അവന്റെ കണ്മുന്നിൽ തെളിഞ്ഞു നിന്നു.. പതിനഞ്ചാം വയസ്സ് തികഞ്ഞ അന്ന് അമ്പലത്തിലേക്ക് പോയതാണ്.. കാർ ഡ്രൈവ് ചെയ്യണം എന്ന് വാശി പിടിച്ച് അമ്മയുടെ കയ്യിൽ നിന്നും വണ്ടി വാങ്ങി.. എല്ലാം നിയന്ത്രിച്ച് അമ്മ അടുത്ത് തന്നെ ഉണ്ടായിരുന്നുവെങ്കിലും എവിടെയോ പാളിപോയി..

പ്രതീക്ഷിക്കാതെ എവിടെ നിന്നോ വന്ന ലോറി... കണ്ണ് തുറക്കുമ്പോൾ ദേഹം മുഴുവൻ വല്ലാത്ത വേദനയായിരുന്നു.. ആദ്യം അന്വേഷിച്ചത് അമ്മയെ ആണ്.. പിന്നീട് അറിഞ്ഞു ഇനി ഒരിക്കലും അമ്മയെ കാണാൻ പറ്റില്ലാന്ന്.. എന്നെന്നേക്കുമായി എന്നേ വിട്ട്... അതും ഞാൻ കാരണം... ഒരു തരം ഡിപ്രെഷൻ ആയിരുന്നു.. താൻ കാരണം തന്റെ അമ്മ.... പിന്നീടുള്ള രണ്ടു വർഷത്തെ കാര്യങ്ങൾ ഇപ്പോഴും ഓർമയിൽ ഇല്ല... എന്തൊക്കെയോ സംഭവിച്ചു.. കുറച്ച് ദിവസം മെന്റൽ ഹോസ്പിറ്റലിൽ... അവിടെ നിന്നും തിരികെ വരുമ്പോൾ വീട്ടിൽ എന്നെ കാത്ത് ഒരാളുണ്ടായിരുന്നു.. അമ്മ എന്ന ലേബലിൽ.. വെറുപ്പായി.. അവരോടു മാത്രം ആരോടും തോന്നാത്ത തരത്തിലുള്ള വെറുപ്പ്.. ഡാഡി അവരുടെ വാക്കിനും പ്രിഫറൻസ് കൊടുക്കുന്നത് കണ്ടപ്പോൾ ആ ദേഷ്യം എല്ലാരോടുമുള്ളതായി.. ആരോടും ചിരിക്കില്ല.. സോഫ്റ്റ്‌ ആയി പെരുമാറില്ല.. എന്നും ഇങ്ങോട്ട് കേറി ഒട്ടാൻ വരുന്ന അവരോട്, എന്റെ അമ്മയുടെ സ്ഥാനം തട്ടിപ്പറിച്ച അവരോട് ദേഷ്യപ്പെടാനും വേദനിപ്പിക്കാനും ഒരു മടിയും കാണിച്ചില്ല.. അതിനിടയിൽ എപ്പോഴോ ജീവിതത്തിലേക്ക് വന്നവളാണ്, നിത അശോക്..

അല്പം മോഡേൺ ആണെങ്കിലും എത്ര ആട്ടി അകറ്റിയാലും പിന്നെയും പുറകെ വരും.. അവസാനം ശല്യം സഹിക്കാവയ്യാതെ ഓക്കേ പറഞ്ഞതാണ്.. അതിന് മറ്റൊരു കാരണം കൂടെയുണ്ട്, അശോക് അങ്കിൾ. ഒരുപക്ഷെ ഡാഡിയേക്കാൾ എന്നോട് ക്ലോസ് അങ്കിളായിരിക്കും.. മോൾക്ക് തന്നോടുള്ള താല്പര്യം അറിഞ്ഞ് അത് നിരസിക്കരുത് എന്ന അപേക്ഷയുമായി വന്ന അങ്കിളിനെ വേദനിപ്പിക്കാൻ കഴിഞ്ഞില്ല... ജീവിതത്തിൽ ആകെയുള്ള ഒരേ ഒരു കമ്മിറ്റ്മെന്റ്... പക്ഷെ മിഴി.. അവളുടെ ജീവിതം ഇതിനേക്കാൾ എത്രയോ മോശമായിരുന്നു.. രക്ഷപെടാൻ വേണ്ടി ആയിരിക്കും സമ്മതം പറഞ്ഞത്.. എല്ലാം ചോദിക്കണമായിരുന്നു.. നമ്മടെ കമ്പനിയിൽ ഒരു ജോബ് എങ്കിലും കൊടുക്കാമായിരുന്നു.. ഇനിയിപ്പോ എവിടെ പോയി അന്വേഷിക്കും..." അവൻ തലക്ക് കൈ കൊടുത്തിരുന്നു... അവളുടെ കരഞ്ഞ മിഴികൾ അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു... നിർവികാരമായ ആ മുഖം.. അതിലുണ്ടായിരുന്നു അവളുടെ സങ്കടങ്ങൾ.. എന്നിട്ടും തനിക്കത് മനസിലാക്കാൻ കഴിഞ്ഞില്ല.. ഇനി എവിടെ പോയി അന്വേഷിക്കും.. പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കി..

റെഡ് കളർ ടീഷർട്ടും ജീൻസും ധരിച്ച ഒരു പെൺകുട്ടി.. നല്ല ഹൈറ്റിൽ സ്ലിം ആയ വെളുത്ത മോഡേൺ ലുക്ക് ഉള്ള ഒരുവൾ.. റെഡ് കളർ ലിപ്സ്റ്റിക് ആ മുഖത്ത് എടുത്ത് നിൽക്കുന്നുണ്ടായിരുന്നു.. "Baby.. What happened?" "Nothing.. " "പിന്നെന്താ താഴെ ഇരിക്കുന്നെ...? " "നീ എന്താ രാവിലെതന്നെ.. " "അതെന്താ, എനിക്കിവിടെ വരാൻ ടൈം നോക്കണോ...? ഞാൻ അറിഞ്ഞു ന്യൂസ്‌.. ഏതാ അവൾ?" "ഇരിക്ക് നിതാ... ഞാൻ പറയാം.." അവൻ എഴുന്നേറ്റു.. അവൾ വേഗം മൂന്നോട്ട് വന്ന് അവനെ ഹഗ് ചെയ്തു.. അവനത് ഇഷ്ട്ടമായില്ലെങ്കിലും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. അവൾ ആ ചുവന്ന ചുണ്ടുകൾ അവന്റെ ചുണ്ടിനോട് ചേർക്കാൻ ഒരുങ്ങിയതും അവൻ പിന്നോട്ട് മാറി.. "Two minutes, ഞാൻ ഡ്രസ്സ് ചേഞ്ച്‌ ചെയ്തിട്ട് വരാം...! അവളെ പാടെ അവഗണിച്ചു കൊണ്ട് അവൻ ഡ്രസ്സിംഗ് റൂമിലേക്ക് കയറി.. അവൾക്കത് വല്ലാതെ ഇൻസൽട്ടഡ് ആയി തോന്നി.. അവൻ ഡ്രസ്സ്‌ മാറ്റി വന്നു.. "പോവാം..." അവൾ തലയാട്ടി അവന് പുറകെ നടന്നു.. അവർ ഇറങ്ങി വരുമ്പോഴാണ് കബനി നിതയെ കണ്ടത്... അവർ അവളെ നോക്കി പുഞ്ചിരിച്ചെങ്കിലും അവൾ അവരെ ശ്രദ്ധിക്കാതെ ഇറങ്ങി പോയി..

അവർക്ക് സങ്കടം തോന്നിയെങ്കിലും എപ്പോഴുമുള്ള ചിരിച്ച മുഖത്തോടെ അവർ അകത്തേക്കും പോയി.. ബദ്രി ആയിരുന്നു ഡ്രൈവ് ചെയ്തത്.. നിത കോ ഡ്രൈവിംഗ് സീറ്റിൽ.. "നിത.. I think, what I did went wrong " "മനസിലായില്ല..." മിഴിയെ കുറിച്ചെല്ലാം.. അവൻ പറഞ്ഞതും, അവൾ പോയതും, ജീവിതസാഹചര്യവും എല്ലാം ബദ്രി നിതയോട് പറഞ്ഞു... "പാവം കുട്ടി. ഇറക്കി വിടേണ്ടിയിരുന്നില്ല.. എന്തെങ്കിലും ജോബ് കൊടുക്കാമായിരുന്നു.. അല്ലെങ്കിൽ അങ്കിൾ കുറെ കുട്ടികളെ സ്പോൺസർ ചെയ്ത് പഠിപ്പിക്കുന്ന ആളല്ലേ.. ആ കുട്ടിയെ പഠിക്കാൻ വിടാമായിരുന്നു..." "ഹ്മ്മ്.. ഞാനും അത് വിചാരിച്ചു.. But എല്ലാം കൈവിട്ടു പോയി..." "ഓക്കേ. ലീവ് ഇറ്റ്.. ഇനി ആലോചിച്ചിട്ട് കാര്യമില്ലാലോ.. ആ കുട്ടി എവിടെയെങ്കിലും പോയി ജീവിക്കട്ടെ... നമ്മടെ കാര്യം എന്തായി... പപ്പാ റാം അങ്കിൾനോട് സംസാരിക്കട്ടെന്ന് ചോദിച്ചു.. ഞാനാ പറഞ്ഞത് നിന്നോട് ചോദിച്ചിട്ട് മതി എന്ന്..." "നിത.. I need more time..." "But why? Iam 26. നിനക്കും 27 ആയില്ലേ.. This is perfect time for us " "എനിക്കറിയാം.. പക്ഷെ ഇപ്പൊ തന്നെ എനിക്ക് മാര്യേജ് എന്ന കമ്മിറ്റ്മെന്റിനോട് താല്പര്യമില്ല... " "പ്ലീസ് ബദ്രി..."

അവൾ ഗീറിൽ വച്ച അവന്റെ കൈക്ക് മുകളിൽ കൈ വച്ചു.. അവൻ ഉടൻ തന്നെ ആ കൈ വലിച്ചു സ്റ്റിയറിങ്ങിൽ വച്ചു.. അവൾക്ക് ദേഷ്യം വന്നു.. എന്നാലും അത് പുറത്ത് കാണിക്കാതെ അവൾ ഫോണിൽ നോക്കിയിരുന്നു.. "വീടെത്തി..." അവന്റെ ശബ്ദം കേട്ട് അവൾ തലയുയർത്തി നോക്കി.. "എന്റെ വീട്ടിലേക്ക് തിരിച്ചാക്കാൻ ആണോ നീ വന്നത്. നമുക്ക് ഇന്ന് എങ്ങോട്ടെങ്കിലും ഔട്ടിങ്ങിനു പോവാം..." "നോ.. ഇന്ന് ഇത്തിരി ബിസിയാ.. പിന്നെ നോക്കാം.." അവൾ ദേഷ്യത്തോടെ ഇറങ്ങി പോയി... അവൻ വേഗം വണ്ടി തിരിച്ച് ബാറിലേക്ക് പോയി.. ______💜 ശേഖരൻ ആകെ വല്ലാത്ത അവസ്ഥയിലായിരുന്നു... മിഴി എവിടെയാണെന്ന് അന്വേഷിച്ച് രാവിലെ തന്നെ എറണാകുളം എത്തിയിരുന്നു.. അത്യാവശ്യം വലിയ ആളുകൾ ആയത് കൊണ്ട് അവരുടെ വീട്ടിൽ ഉണ്ടോ എന്ന് ഇൻഡയറക്റ്റ് ആയിട്ടാണ് അന്വേഷിച്ചത്.. അവൾ അവിടെ ഇല്ല എന്നുള്ള വാർത്ത അവനിൽ എന്തെന്നില്ലാത്ത ദേഷ്യമുണ്ടാക്കി. എങ്ങോട്ട് പോയെന്ന് അറിയില്ല.. ഒരു തുമ്പും കിട്ടിയിട്ടില്ല.. പക്ഷെ, അവർ കയ്യൊഴിഞ്ഞ സ്ഥിതിക്ക് അവളെയും കൊണ്ടല്ലാതെ ഇനി നാട്ടിലേക്കില്ല എന്നവൻ ഉറപ്പിച്ചിരുന്നു..

ഓരോ വഴിയോരത്തും, ലേഡീസ് ഹോസ്റ്റലുകളിലും അവന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. _______💜 കയ്യിലെ ബാഗ് മുറുകെ പിടിച്ച് ആൾതിരക്കുള്ള റോഡിലൂടെ നടക്കുകയായിരുന്നു അവൾ.. പുറകെ ആരോ വരുന്നത് പോലെ തോന്നി അവളുടെ കാലുകൾ വേഗതയിൽ ചലിച്ചു.. അതിനനുസരിച്ച് പുറകെയുള്ള ഹവായ് ചെരിപ്പിട്ട കാലുകളും വേഗത കൂട്ടി.. മാർകെറ്റിൽ നിന്നും മാറി ഒരു ഇടുക്കു വഴിയിലൂടെ അവൾ കയറി.. ഒരു ഭാഗത്ത് കുറച്ച് സ്ത്രീകൾ പൂക്കൾ വിൽക്കാൻ ഇരിക്കുന്നുണ്ടായിരുന്നു.. അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു.. ചുറ്റും ആരുമില്ല എന്നവൾക്ക് മനസിലായി.. വേഗത്തിൽ ഓടാൻ നിൽക്കുമ്പോഴേക്കും അവളുടെ തലയിലേക്ക് ഒരു തടികഷ്ണം വന്നു കൊണ്ടു.. അവൾ കമഴ്ന്നടിച്ച് നിലത്തേക്ക് വീണു.. കയ്യിൽ നിന്നും ബാഗ് തെറിച്ചു പോയി.. അതിൽ സർട്ടിഫിക്കറ്റുകൾ ഉള്ളത് കൊണ്ട് തല വേദന കൊണ്ട് പൊളിയും പോലെ തോന്നിയിട്ടും അവൾ കിടന്നിടത്തു നിന്ന് നിരങ്ങി ആ ബാഗ് കയ്യെത്തി എടുക്കാൻ ശ്രമിക്കുമ്പോഴേക്കും രോമം നിറഞ്ഞ ഒരു കൈ വന്ന് അവളുടെ മുടിക്കുത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.. വേദന കൊണ്ട് ആ മിഴികൾ നിറഞ്ഞൊഴുകി... -കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story