മിഴിയിൽ: ഭാഗം 30

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ബദ്രിയുടെ കാർ നേരെ ചെന്നു നിന്നത് അർജിത്തിന്റെ വീടിനു മുന്നിലാണ്... നീട്ടി ഹോണടിച്ചപ്പോൾ അവൻ ഗേറ്റ് തുറന്ന് പുറത്തേക്ക് വന്ന് കോഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.. കയ്യിലെ ലഗ്ഗേജ് അടങ്ങിയ ബാഗ് പുറകിലെ സീറ്റിലേക്ക് വെച്ചു സീറ്റ് ബെൽറ്റ് ഇട്ടു "എങ്ങോട്ടാടാ...??" "ഗവി.." "പത്തനംതിട്ട...?" "ഹ്മ്മ്......" "അവിടെ എന്തിനാ..??" "അർജിത്.. നീ ഇവിടെ ഇല്ലാത്ത ടൈം ഒരുപാട് കാര്യങ്ങൾ നടന്നു..." "എന്ത് കാര്യങ്ങൾ ?" "ഞാനിപ്പോ ഒരു കേസിന്റെ പിന്നാലെയാ..." "ഏത് കേസിന്റെ?" "അഥർവ്വ....," "അഥർവ്വ??" "അതെ..." "പഴയ, കോളേജ് ടൈമിൽ ഉണ്ടായ....." "ഹ്മ്മ്. അതും നവീനിന്റെ മരണവും തമ്മിൽ എന്തോ കണക്ഷൻ ഉള്ളത് പോലെ.." "ഏയ്‌.. എന്ത് ഫൂളിഷ്നെസ്സാ നീ പറയുന്നത്...? നമ്മടെ മുന്നിൽ വച്ചല്ലേ അവൻ..." "അതെ.. നമ്മടെ മുന്നിൽ വച്ചാ അവൻ മരണപെട്ടത്.. ..."

അർജിത് നെറ്റിചുളിച്ചു.. "നിനക്കോർമ്മയുണ്ടോ, നവീൻ മരിച്ച ദിവസം ഉച്ചക്ക് അവൻ ആരെയോ കാണാൻ പോയിരുന്നു... ഏതോ മാളിന് മുന്നിൽ വച്ച് വണ്ടി ആക്‌സിഡന്റ് ആയി എന്ന് പറഞ്ഞ് ഓട്ടോയിൽ തിരികെ വന്നു.. അവന്റെ ഫ്രണ്ട് ആയിരുന്നു വണ്ടി ഓടിച്ചത്.. അവൻ വണ്ടിയിൽ നിന്നിറങ്ങി ആരെയോ കാൾ ചെയ്യാൻ മാറി നിന്നതും ഒരു ലോറി പാഞ്ഞു വന്ന് നിർത്തിയിട്ട ബൈക്കിൽ ഇടിച്ചു.. സ്പോട്ടിൽ തന്നെ അവന്റെ ഫ്രണ്ട് മരണപെട്ടു.. അതിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞ് അവൻ ഹോസ്റ്റലിൽ എത്തുമ്പോൾ രാത്രിയായിരുന്നു... അവൻ വല്ലാത്ത ടെൻഷനിൽ ആയിരുന്നു.. കൂട്ടുകാരന്റെ മരണവും., വേറെ എന്തൊക്കെയോ പ്രോബ്ലംസും അവന് ഉണ്ടായിരുന്നു... അതുകൊണ്ടാണ് നമ്മൾ പാർട്ടിക്ക് വരാൻ വിളിച്ചപ്പോൾ ആദ്യം വരുന്നില്ല എന്ന് പറഞ്ഞതും, വന്നപ്പോൾ ആ ടെൻഷൻ തീർക്കാൻ എന്നോണം ഒരുപാട് മദ്യപിച്ചതും.. മരണപെട്ടത് നാച്ചുറൽ ആയി തന്നെയാണ്..

നമ്മൾ സാക്ഷി ആണല്ലോ.... പക്ഷെ.. അവന്റെ കൂട്ടുകാരന് സംഭവിച്ചത് അവനുവേണ്ടി പ്ലാൻ ചെയ്തതാണോ എന്നൊരു സംശയം... "നീയെന്തൊക്കെയാ പറയുന്നേ.. ഈ അഥർവ്വയും നവീനുമായിട്ട് എന്താ ബന്ധം..." "അഥർവ്വയുടെ മരണകാരണം നവീനിനു അറിയാമായിരുന്നു.." "എങ്ങനെ?എന്തായിരുന്നു മരണകാരണം?.." "അത് അറിയുന്ന ഒരേ ഒരു വ്യക്തി നവീനായിരുന്നു.. അത് ആദിയോട് അവൻ പറയാൻ ശ്രമിച്ചിരുന്നു.. പക്ഷെ ആ ആക്‌സിഡന്റ് കാരണം, പറയാൻ സാധിച്ചില്ല.. ആദി കരുതിയത് നവീൻ ആ അപകടത്തിൽ മരണപെട്ടു എന്നാണ്.. അത് കൊണ്ട് വീണ്ടും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചില്ല... പിന്നീട് നവിൻ ആദിയെയും കോൺടാക്ട് ചെയ്തില്ല.. അതിനർത്ഥം അവൻ അത്രത്തോളം ഭയന്നിരുന്നു എന്നാണ് ." "ആദിക്ക് ഇതിനെക്കുറിച്ച് മറ്റൊന്നും അറിയില്ലേ??? ".. "No..." പിന്നീട് ഇരുവരും പരസ്പരം സംസാരിച്ചില്ല... മനസ്സിൽ ഒരായിരം ചോദ്യങ്ങളുമായി അവർ ആ യാത്രയിൽ മുഴുകി... ____💜

"ടോ.. ഫുഡ്‌ കഴിക്കാൻ വിളിച്ചു..." ആർദ്ര പറഞ്ഞതും ഡേവിഡ്‌ അവളെയൊന്ന് കൂർപ്പിച്ചു നോക്കി.. "ടോ ന്നൊ.. എടി കുട്ടിത്തേവാങ്കേ.. നിന്നെ വച്ച് എത്ര ഓണം കൂടുതൽ ഉണ്ടിട്ടുണ്ടെന്നറിയാവോ...??" "ക്രിസ്ത്യാനികൾ ഓണം ഉണ്ണുവോ???" "അതെന്താ ഞങ്ങൾക്ക് ഓണം ഉണ്ടാൽ കശക്കുവോ??" "ഹ്മ്മ്. എന്നാൽ ഇച്ചായാആആ..... ന്ന് വിളിക്കട്ടെ..." "അത്രക്ക് വേണോ..?." അവൻ ചിരി കടിച്ചു പിടിച്ചു ചോദിച്ചു... "ഇരിക്കട്ടെന്ന്.. വിളിക്കുമ്പോ തന്നെ ഒരു ഗുമ്മുണ്ട്..." "ഹ്മ്മ്.. ആയിക്കോട്ടെ... എന്നാലെ തമ്പ്രാട്ടി നടന്നാട്ടെ... കഴിക്കാൻ പോവാം..." അവൾ ചിരിയോടെ മുന്നിൽ ഓടി.. അവൻ ഷർട്ട് സ്ലീവ് മടക്കി കൊണ്ട് അവൾക്കു പുറകെയും പോയി... ----💜 "കുറച്ചൂടെ ഉപ്പേരി ഇടട്ടെ ഇച്ചായ..." "വേണ്ട..." "ഇച്ചിരി ചിക്കൻ ആയാലോ?. " "വേണ്ട..." "ഇച്ചിരി അച്ചാറു കൊണ്ട് വരട്ടെ..." "വേണ്ട..." "മോരെടുത്താലോ..." ഡേവിഡ് ഒന്ന് കണ്ണുരുട്ടി അവളെ നോക്കി.. അതോടെ ആർദ്ര സൈലന്റ് ആയി..

മിഴിയും കബനിഅമ്മയും ചിരി കടിച്ചുപിടിച്ച് കണ്ട്രോൾ ചെയ്തു അടുത്ത് നിൽപ്പുണ്ട്.. അതൊന്നും കാര്യമാക്കാതെ ആർദ്ര കറി പാത്രത്തിലെ കരണ്ടി എടുത്ത് കറിയിൽ ഇളക്കിയിളക്കി ഡേവിഡിനെ വായിനോക്കുന്ന തിരക്കിലായിരുന്നു.. കഴിച്ചു കഴിഞ്ഞ് ഡേവിഡ് പ്ലേറ്റ് എടുക്കാൻ വന്നതും ആർദ്ര പെട്ടെന്ന് മുന്നോട്ടു പോയി അവനെ തടഞ്ഞു.. "അയ്യോ ഇച്ചായാ ഞാൻ എടുത്തോളാം.. പ്ലേറ്റ് തരൂ..." "വേണ്ട.. കഴിച്ച പ്ലേറ്റ് ഞാൻ തന്നെ കഴുകും.അതാ ശീലം.." "അത് ഇതുവരെയല്ലേ... അതിങ്ങു തന്നെ.. " ആർദ്ര അവന്റെ കയ്യിൽ നിന്നും ബലമായി പ്ലേറ്റ് പിടിച്ചു വാങ്ങി കിച്ചണിലേക്ക് നടന്നു... ഡേവിഡ്‌ എന്തോ ആലോചിച്ച് കൊണ്ട് വാഷിംഗ്‌ ഏരിയയിലേക്കും... മിഴി പതിയെ ആർദ്രക്ക് പുറകെ കിച്ചണിലേക്ക് പോയി... നേരത്തെ ആർദ്ര കഴിച്ച് കഴുകാതെ വച്ച പ്ലേറ്റ് ആർദ്രയെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ തോന്നി മിഴിക്ക്...

ഡേവിഡിന്റെ പ്ലേറ്റ് കൊണ്ട് വാഷിംഗ്‌ ഏരിയയിൽ ഇട്ട് കൈ കഴുകി തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന മിഴിയേ കണ്ട് അവൾ നന്നായൊന്ന് ഇളിച്ചു കൊടുത്തു.. "നിനക്ക് ഒരു ചളിപ്പും ഇല്ലേ പെണ്ണെ..." "എന്തിന്.. എന്നാ ലുക്കാടി അങ്ങേര്... ഞാനീ രണ്ടുദിവസം കൊണ്ട് അങ്ങേരെ വളച്ചു കുപ്പിയിലാകുമെടീ... ഗ്ലാമറെന്നൊക്കെ പറഞ്ഞാ ഇതാണ്... ഹോ....കുറേനേരം നോക്കി കൊണ്ടിരുന്നാൽ സ്പാർക്കടിച്ച് സ്പാർക്കടിച്ച് എന്റെ കൺട്രോൾ പോകും പെണ്ണെ.. 🤤 How hot he is..😚." മുകളിലേക്ക് നോക്കി ഫീൽ ചെയ്തു പറഞ്ഞു കൊണ്ട് നേരെ നോക്കിയതും അവളുടെ കണ്ണ് മിഴിഞ്ഞു വന്നു.. അവളുടെ അന്തംവിട്ടുള്ള നിൽപ്പ് കണ്ട് മിഴിയും തിരിഞ്ഞുനോക്കി... ഡോറിൽ ചാരി ഇരുകൈകളും പിണച്ചു കെട്ടി, അവരെ നോക്കി നിൽക്കുന്ന ഡേവിഡിനെ കണ്ടു മിഴി ആർദ്രയെ ഒന്നിരുത്തി നോക്കി പുറത്തേക്ക് നടന്നു...

"രണ്ടോല കീറും വെള്ളത്തുണിയും കൊണ്ട് വന്നോളൂ😒.. എന്നെ മൂടാൻ 😫' ആർദ്രയുടെ മൈൻഡ് വോയിസ്‌ ആണുട്ടോ.. മിഴി പുറത്തേക്ക് നടന്നതും അവളുടെ പുറകെ ആർദ്രയും തലതാഴ്ത്തി നടന്നു.. പക്ഷെ ഡോർ കടക്കും മുന്നേ അവളുടെ കയ്യിൽ പിടുത്തം വീണിരുന്നു... ഒന്നുമറിയാത്ത പോലെ നടന്നു പോകുന്ന മിഴിയെ നോക്കി പല്ലു ഞെരിച്ച് അവൾ നിഷ്കളങ്കമായി ഡേവിഡിനുനേരെ മുഖമുയർത്തി.. അവൾ അവന്റെ പിടിയിൽനിന്നും കൈവലിക്കാൻ നോക്കിയെങ്കിലും അവൻ പിടുത്തം മുറുക്കി.. അവൾ വീണ്ടും ബലംപ്രയോഗിച്ചതും അവൻ ഒന്നുകൂടി അമർത്തി പിടിച്ച് മുന്നിലേക്ക് നിർത്തി.. വേദനകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞപ്പോഴാണ് അവന് എന്താണ് ചെയ്തത് എന്ന ബോധം വന്നത്.. ഡേവിഡ്‌ ഉടൻതന്നെ അവന്റെ കൈ പിൻവലിച്ചു...

എന്നിട്ടും അവൾ അവിടെനിന്നും അനങ്ങിയില്ല... ഒരു കൈ കൊണ്ട് മറു കയ്യുഴിഞ്ഞു കൊണ്ട് അവിടെ തന്നെ നിന്നു... തലതാഴ്ത്തി നിൽക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീരിനെ പുറം കൈകൊണ്ട് തുടച്ച് ആർദ്ര അവനെ നോക്കി ചിരിച്ചു... ടെൻഷൻ കൊണ്ട് വിയർപ്പു പൊടിഞ്ഞ മുഖം അവളുടെ ചിരിയിൽ വിടർന്നു.. "എന്റെ കൈ വേദനിച്ചു..." അവൾ പരിഭവത്തോടെ പറഞ്ഞു.. "അങ്ങനെ വിഷയം മാറ്റാൻ നോക്കണ്ട.. എന്താ നീ പറഞ്ഞത് ??" "എന്ത്???😌" "ഒരുപാട് അഭിനയിക്കല്ലേ..." "ഹീ.... 😁 ഞാൻ ഒന്നും പറഞ്ഞില്ല..." "ആരാ ഇവിടെ അത്ര ഹോട്ടായിട്ടുള്ളത്...?" "അത്.. ഞാനേ ഇവിടെയൊക്കെ ഭയങ്കര ചൂട് ന്ന് പറയുവായിരുന്നു......?" "ഹ്മ്മ്.. അപ്പൊ ആരെ കാണുമ്പോഴാ കണ്ട്രോൾ പോവുന്നു എന്ന് പറഞ്ഞെ...." "മുഴുവനും കേട്ടല്ലേ.😬.." "ഹ്മ്മ്..." അവൾ ഒന്ന് ഇളിച്ചോണ്ട് തിരിഞ്ഞു നിന്നു..

നന്നായി ശ്വാസം വലിച്ചു വിട്ടു.. ഡേവിഡിന് നേരെ തിരിഞ്ഞു.. എന്താണ് പറയാൻ പോകുന്നത് എന്ന ആകാംക്ഷയിൽ ഡേവിഡ് ആർദ്രയെ തന്നെ നോക്കി നിന്നു.. "അതെ ഇച്ചായാ... എനിക്ക് ഇത് വരെ,. ഒന്ന്☝️ രണ്ട്✌️ മൂന്ന്🤌, അല്ലേൽ വേണ്ട .. ഇഷ്ട്ടം പോലെ ആൾക്കാരോട് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നിയിട്ടുണ്ട്.. പക്ഷെ ഈ ഒരു സ്പാർക്ക് ആദ്യായിട്ടാ.. I think you are the right person for me.. എന്താ അഭിപ്രായം...?" അവളുടെ പറച്ചിൽ കേട്ട് അവന് അത്ഭുതം തോന്നി.. അത്രയും കൂൾ ആയിരുന്നു അവളുടെ ടോൺ.. അവൻ അവൾക്കടുത്തേക്ക് നിന്നു... "ഇതും ആ ഒന്ന് രണ്ട് മൂന്ന് പോലെ ആണെങ്കിലോ..?" "നെവർ.. എനിക്ക് ഇച്ചായനെ കെട്ടിയാ കൊള്ളാമെന്നുണ്ട്..." അവൻ ചിരിച്ചു.. "ആർദ്ര... അല്ലെ... "ഹ്മ്മ്.. ഇച്ചായൻ എന്നെ ആരൂ ന്ന് വിളിച്ചാ മതി..." അവൻ മീശത്തുമ്പ് കടിച്ചു പിടിച്ച് ഡോറിലേക്ക് ചാരി നിന്നു..

"Ok.. ആരൂ.. ലിസൻ, ഞാൻ പറയുന്നത് എത്രത്തോളം നിനക്ക് മനസ്സിലാകും എന്ന് എനിക്കറിയില്ല... നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ഈ ഒരു ദിവസം കൊണ്ട് തന്നെ നിന്നെ കുറിച്ച് ഏകദേശം ഐഡിയ കിട്ടി.. നിന്റെ ക്യാരക്ടർ എനിക്ക് ഒരുപാട് ഇഷ്ടമായി.. സ്ട്രൈറ്റ് ഫോർവേഡ്.. ഞാനും അങ്ങനെ തന്നെയാണ്... കാര്യങ്ങൾ തുറന്നു പറയുന്നതാണ് താല്പര്യം... അങ്ങനെ പറയുന്നവരെ ഒരുപാട് ഇഷ്ടവുമാണ്.." അവന്റെ വാക്കുകൾ അവളുടെ മനസ്സിൽ കുളിരേകി ... ഡേവിഡ്‌ തുടർന്നു.. "പക്ഷേ സ്വന്തമായി ആരുമില്ലാത്ത, ഒന്നുമില്ലാത്ത, അനാഥനായ എന്നെപ്പോലെ ഒരാളെ തന്റെ ഫാമിലിക്ക് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല... അവർ തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാൻ പോകുന്ന ചെറുക്കനെ കുറിച്ചും, വീട്ടുകാരെ കുറിച്ചും ഒക്കെ high expectation ഉള്ളവർ ആയിരിക്കാം.. അവരുടെ മുന്നിലേക്ക് നിനക്ക് ഒരിക്കലും ഒരു ചോയിസ് ആയി പോലും എന്നെ ഇൻട്രൊഡ്യൂസ് ചെയ്യാൻ കഴിയില്ല..

So. ഇത് ഇവിടെ വിടാം.. Hope you understand... " അവൻ തിരിഞ്ഞു നടക്കാനൊരുങ്ങിയതും അവന്റെ കയ്യിൽ അവൾ പിടിച്ചുനിർത്തി... "Excuse me.. ഞാൻ ഇച്ചായനോട് ചോദിച്ചത് എന്നെ കെട്ടാമോ എന്ന് മാത്രമാണ്... അല്ലാതെ എന്റെ പപ്പയെയും മമ്മിയെയും ചേട്ടനെയും ഒക്കെ കെട്ടുമോ എന്നല്ല.. അവരെ എങ്ങനെ കൺവിൻസ് ചെയ്യണം എന്നുള്ളത് എന്റെ പാർട്ടാണ്.. I will manage them.... പിന്നെ ഇച്ചായൻ അനാഥനാണ് എന്ന് പറഞ്ഞത്, ഇത് നമുക്ക് ഒരു പ്ലസ് പോയിന്റ് ആക്കി എടുക്കാം.. എന്റെ പപ്പ ആയതുകൊണ്ട് പറയുവല്ല, ആള് ഭയങ്കര sentimental ആണ്.. ഈ ഒരു കാരണം കൊണ്ട് തന്നെ നമ്മുടെ കാര്യം അക്‌സെപ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.. പിന്നെ രണ്ടാമത് പറഞ്ഞത് ഒന്നുമില്ല എന്ന്.. സ്വത്തിന്റെ കാര്യമാണ് ഉദ്ദേശിച്ചതെങ്കിൽ, എന്റെ പപ്പയ്ക്ക് ഒരു 50 കോടി രൂപയുടെ ആസ്തി ഉണ്ട്.. അതിൽ പകുതി എനിക്കുള്ളതാണ്.. അപ്പൊ പിന്നെ നമ്മൾ കോടീശ്വരന്മാരായില്ലേ... നമുക്ക് വേണമെങ്കിൽ കല്യാണത്തിനു മുമ്പ് തന്നെ അത് എഴുതി വാങ്ങാം... ഇപ്പൊ എല്ലാം സോൾവ് ആയില്ലേ.. ഇനി പറ.. എന്നെ കെട്ടാവോ.."

ഡേവിഡ് അവളെ ആകെമൊത്തം ഒന്നു സൂക്ഷിച്ചു നോക്കി.. " ഇതിലും വലുത് എന്തോ വരാനിരുന്നതാ ഇങ്ങനെ തീർന്നെന്നു കരുതി സമാധാനിക്കാം... " അവൻ സ്വയമേ പറഞ്ഞുകൊണ്ട് തിരിഞ്ഞുനടന്നു... അവൻ പറഞ്ഞതിലെ പൊരുൾ മനസ്സിലാകാതെ അവളവിടെ ആലോചിച്ചു നിന്നു... ____💜 വീണ്ടും വീണ്ടും വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ മിഴി ദേഷ്യത്തിൽ ഫോൺ ബെഡിലേക്കെറിഞ്ഞു.. ഫോണിലേക്ക് നോട്ടമിട്ടു കൊണ്ട് അവൾ താടിക്ക് കയ്യും കൊടുത്ത് അവിടെ തന്നെയിരുന്നു.. പെട്ടെന്ന് മെസ്സേജ് ടൂൺ കേട്ട് അവൾ ചാടി പിടഞ്ഞ് എഴുന്നേറ്റ് ഫോൺ കയ്യിൽ എടുത്തു... ബദ്രിയുടെ നമ്പറിൽ നിന്നുള്ള മെസ്സേജ് കണ്ട് അവളുടെ മുഖം വിടർന്നു... ലോക്ക് തുറന്നു മെസ്സേജ് ഓപ്പൺ ചെയ്തു.. """"" sorry partner... ഡ്രൈവിങ്ങിൽ ആയിരുന്നു.. ഇനി റേഞ്ച് കിട്ടാത്ത ഏരിയയിലേക്ക് കടക്കുകയാണ്.. രാവിലെ കോൾ ചെയ്യാം.. ഐ മിസ്സ് യു... """"" എന്നായിരുന്നു മെസ്സേജ്..

അവൾക്ക് അത്രയും മതിയായിരുന്നു... ഫോണിനെ നെഞ്ചോട് ചേർത്ത് അവൾ ബെഡിലേക്ക് മലർന്നു കിടന്നു.. "I too miss you partner.. " അവൾ പതിയെ മൊഴിഞ്ഞു... ___💜 അത്യാവശ്യം ഇരുട്ട് വീണിരുന്നു... രണ്ടു സൈഡും ഫോറസ്റ്റ് ഏരിയ ആയതുകൊണ്ടുതന്നെ വളരെ പതുക്കെയാണ് വണ്ടി പോയിക്കൊണ്ടിരുന്നത്.. അർജിത്ത് എന്തിനാണ് ഈ യാത്ര എന്ന് അറിയാതെ ടെൻഷനിലായിരുന്നു... അവിടെവിടെയായി ജാഗ്രത ബോർഡുകൾ സ്ഥാപിച്ചിരുന്നു... മൃഗങ്ങൾ ഇറങ്ങുന്ന പാതയാണ്... അവിടെ നിന്നും 10 കിലോമീറ്റർ മുന്നിലേക്ക് പോയാൽ ബദ്രിക്ക് ഒരു എസ്റ്റേറ്റ് ബംഗ്ലാവ് ഉണ്ട്, അങ്ങോട്ട് തന്നെയായിരിക്കാം എന്ന് അർജിത് ഊഹിച്ചിരുന്നു.. ഒരുപാട് ഇരുട്ടും മുന്നേ അവർ അവിടെ എത്തിച്ചേർന്നു... വാച്ച്മാൻ വന്ന് ഗേറ്റ് തുറന്നു തന്നു.. കാർ അകത്തേക്ക് പ്രവേശിച്ചു.. കീ ഏൽപ്പിച്ചിട്ട് വാച്ച്മാൻ തിരികെ ഗേറ്റിനടുത്തേക്ക് പോയി.. അവർ രണ്ടുപേരും ചെന്ന് വാതിൽ തുറന്നു .. അർജിത്ത് ആണ് ആദ്യം അകത്തേക്ക് പോയത്... അവൻ ലഗേജ് എല്ലാം സോഫയുടെ മേലെ വെച്ച് തിരിയുമ്പോഴേക്കും ബദ്രി കാലുയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയിരുന്നു... 💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story