മിഴിയിൽ: ഭാഗം 31

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

പ്രതീക്ഷിക്കാതെ കിട്ടിയ അടിയുടെ ആഘാതത്തിൽ അർജിത് പുറകിലേക്ക് മലർന്നടിച്ചു വീണു... അവൻ അമ്പരപ്പോടെ അനങ്ങാതെ കിടന്നു കൊണ്ട് ബദ്രിയെ നോക്കി.. "നായിന്റെ മോനെ.... കൂടെ നിന്ന് പണിയുവായിരുന്നു അല്ലെ ടാ..." നിലത്തേക്കിരുന്ന് ബദ്രി അവന്റെ കോളറിൽ പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു... അർജിത്തിന്റെ മുഖത്തെ നിഷ്കളങ്ക ഭാവം മാറി അവിടെ നിറയുന്ന പുച്ഛം കലർന്ന ചിരി ബദ്രി അത്ഭുതത്തോടെ നോക്കി.. "അതേടാ.. ഞാൻ കൂടെ നിന്ന് പണിയുവായിരുന്നു.. നീ പിന്നെന്താ കരുതിയത്? ജീവിത കാലം മുഴുവൻ നിന്റെയും നിന്റെ തന്തയുടെയും കാലടിയിൽ അടിമ പണിയും ചെയ്ത് ജീവിക്കാൻ വന്നതാണെന്നോ...? നിന്നെ നശിപ്പിക്കാൻ കൂടെ കൂടിയതാ ഞാൻ..." ബദ്രി പല്ലു ഞരിച്ചുകൊണ്ട് അവന്റെ കോളറിലെ പിടുത്തം മുറുക്കി കൈ മുഷ്ടിചുരുട്ടി മുഖത്തേക്ക് ആഞ്ഞു കുത്തി... ദേഷ്യം തീരാതെ വീണ്ടും വീണ്ടും ഇടിച്ചു കൊണ്ടിരുന്നു.. അർജിത്തിന്റെ മൂക്കിലൂടെ രക്തം ഒലിച്ചിറങ്ങി.. ബദ്രിയെ ഊക്കിൽ പുറകിലേക്ക് തള്ളിക്കൊണ്ട് അർജിത്ത് പുറകിലേക്ക് നിരങ്ങിയിരുന്നു, അവിടെയിട്ട സെറ്റിയിൽ ചാരി ഇരുന്നു കൊണ്ട് മൂക്കിലെ രക്തം പുറം കൈ കൊണ്ട് തുടച്ചു മാറ്റി.. ബദ്രി വീണ്ടും അവനടുത്തേക്ക് നീങ്ങി... അവനെ വലിച്ചെഴുന്നേൽപ്പിച്ചു..

"പറയട നായെ.. ആർക്ക് വേണ്ടി.. എന്തിന് വേണ്ടി നീ ഇതൊക്കെ ചെയ്തു...??" അർജിത്തിന്റെ മുഖഭാവം വീണ്ടും മാറി അവൻ ബദ്രിയെ പിടിച്ചു മാറ്റി കൊണ്ട് ഉച്ചത്തിൽ ചിരിച്ചു.. ഹഹഹഹഹഹഹഹഹ.... ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിക്കുന്ന അർജിത്തിനെ ബദ്രി അവിശ്വസനീയതയോടെ നോക്കി.. "എന്തിന് വേണ്ടി ചെയ്തു എന്നോ?... എനിക്ക് വേണ്ടി. എനിക്ക് വേണ്ടി മാത്രം.. എന്റെ സന്തോഷം ഇല്ലാതാക്കിയ.. എന്റെ ജീവിതം ഇല്ലാതാക്കിയ, എന്റെ സന്തോഷങ്ങൾ പറിച്ചെടുത്തവരോടുള്ള എന്റെ പ്രതികാരം... എന്റെ പ്രിയപ്പെട്ടതെല്ലാം നിനക്ക് സ്വന്തമാകുന്നത് ഞാൻ കണ്ടു നിൽക്കണോ??" അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല എന്ന് ബദ്രിയുടെ മുഖത്ത് നിന്നു തന്നെ വ്യക്തമായിരുന്നു... അത് മനസ്സിലായത് പോലെ അർജിത്തിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.. ഇപ്പോഴും നിനക്കൊന്നും മനസ്സിലായില്ല അല്ലേ... ഞാൻ പറയാം... വ്യക്തമായി തന്നെ പറഞ്ഞു തരാം.. "ചെറുപ്പം മുതൽ തലക്ക് സ്ഥിരതയില്ലാത്ത അമ്മക്കൊപ്പം ജീവിക്കുന്ന ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാൻ കഴിയോ നിനക്ക്.. തനിക്കൊരു മകനുണ്ട് എന്ന് പോലും മറന്നു പോവുന്ന, സ്വന്തം കുഞ്ഞിനെ കൂടെ കിടത്താൻ പോലും മടിക്കുന്ന, അവനെ സ്നേഹത്തോടെ ഒന്ന് ചേർത്തു പിടിക്കാൻ പോലും മറക്കുന്ന ഒരമ്മയെ.. എന്നിട്ടും ആ അമ്മയായിരുന്നു എനിക്കെല്ലാം.. എൻറെ സന്തോഷം അവരുടെ മുഖമായിരുന്നു.. അവരെ ചികിത്സക്ക് എന്ന് പറഞ്ഞ് ദൂരേക്കയക്കുമ്പോൾ ആ 14 വയസ്സുകാരനിൽ മുഴുവൻ പ്രതീക്ഷകൾ ആയിരുന്നു...

ഇതുവരെ കിട്ടാത്ത സ്നേഹവും സാമീപ്യവും സന്തോഷവും കിട്ടാൻ പോകുന്നു എന്ന പ്രതീക്ഷകൾ.. ആ വലിയ തറവാട്ടിൽ വയസായ മുത്തശ്ശനൊപ്പം ഞാൻ കാത്തിരുന്നു.. എന്റെ അമ്മ വരുന്നതും കാത്ത്.. മാസങ്ങൾ വർഷങ്ങളായി പരിണമിച്ചു.. ദൂരെയുള്ള അമ്മാവന്റെ വീട്ടിൽ ഓണഅവധിക്ക് വിരുന്നിരിക്കാൻ പോയി തിരികെ വരുമ്പോ അമ്മാവൻ എന്നോട് ഒരു കാര്യം പറഞ്ഞു... "അമ്മക്ക് ബേധമായി, ഇനി അമ്മക്ക് ഒരു കുഴപ്പവും ഇല്ല എന്ന്... " ഞാൻ ഒരുപാട് സന്തോഷിച്ചു.. നടത്തത്തിന്റെ വേഗത കൂടി.. അമ്മയെ കാണാൻ മനം വെമ്പുകയായിരുന്നു.. എന്നെ ചേർത്തണക്കുന്നതും മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടുന്നതും സങ്കൽപ്പിച്ച് വീട്ടിലേക്ക് ഓടാൻ തുനിഞ്ഞ എന്റെ കയ്യിൽ അമ്മാവന്റെ പിടി വീണിരുന്നു... പിന്നീട് അയാളുടെ വായിൽ നിന്നും കേട്ട വാക്കുകൾ എന്റെ സമനില തെറ്റിക്കാൻ പോന്നവയായിരുന്നു... " എന്റെ അമ്മയ്ക്ക് എന്നെ ഓർമയില്ല എന്ന്.. എന്റെ അമ്മയുടെ സമനില തെറ്റാനുള്ള കാരണം, ആരോ അമ്മയെ ഉപദ്രവിച്ചു എന്നതാണ് എന്ന്.. അതിന്റെ ഫലമായി ജനിച്ച ഒരു അബദ്ധമാണ് ഞാനെന്ന്... എന്റെ ജനനം പോലും എന്റെ അമ്മക്ക് ഓർമയില്ല എന്ന്.. അതിനേക്കാൾ എന്നെ വേദനിപ്പിച്ചതെന്താണെന്നറിയോ നിനക്ക് ആ ദിവസം എന്റെ അമ്മയുടെ വിവാഹം ആണ് എന്നത്....

സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അതെനിക്ക്... തറവാട്ടിൽ ആരും ഉണ്ടായിരുന്നില്ല... ഏതോ രജിസ്റ്റർ ഓഫീസിൽ വച്ചാ വിവാഹം എന്നറിഞ്ഞു.. ഒന്ന് കാണണം എന്ന് പറഞ്ഞ് അലറി വിളിച്ചു കരഞ്ഞപ്പോൾ എന്നെ കൊണ്ട് പോയി.. ചുവന്ന സാരിയുടുത്ത് കഴുത്തിൽ മാലയിട്ട് നെറ്റിയിൽ സിന്ദൂരം അണിഞ്ഞു നിന്റെ തന്തയുടെ കയ്യും പിടിച്ച് കാറിലേക്ക് കയറുന്ന എന്റെ അമ്മയെയാ ഞാൻ അവസാനമായി കണ്ടത്.." ബദ്രി ഞെട്ടി അവനെ നോക്കി.. അർജിത് ചിരിച്ചു.. " ഞാൻ പ്രതീക്ഷിക്കാതെയാണ് അവിടെ നിന്റെ മുഖം കണ്ടത്.. സ്കൂളിൽ വച്ച് ഞാൻ മുൻപെ നിന്നെ കണ്ടിട്ടുണ്ടായിരുന്നു... താല്പര്യമില്ലാത്ത രീതിയിലാണെങ്കിലും അവരോടൊപ്പം കാറിലേക്ക് കയറുന്ന നിന്നെത്തന്നെ ഞാൻ നോക്കി നിന്നു.. എന്റെ അമ്മയെ തട്ടിപ്പറിച്ചവനോടുള്ള ദേഷ്യം ആയിരുന്നു മനസ്സ് നിറയെ.. അതേടാ.. എന്റെ അമ്മയാ കബനി നാഥുറാം... എനിക്ക് ജന്മം തന്ന സ്ത്രീ..." ബദ്രി അവിടെയിട്ട സോഫയിലേക്കിരുന്നു... അവനിങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല... അവന്റെ തളർച്ച കണ്ടാസ്വദിക്കുകയായിരുന്നു അർജിത്ത്... അവൻ തുടർന്നു.. "പിറ്റേ ദിവസം സ്കൂളിലേക്ക് വന്നപ്പോൾ തന്നെ നിന്റെ ക്ലാസിലേക്ക് മാറണം എന്ന് പറഞ്ഞു വാശി പിടിച്ചു കാര്യം സാധിച്ചു... നിന്റെ കൂടെ കൂടാൻ..

പൊതുവേ ആരോടും അടുക്കാത്ത നിന്നോട് ഞാൻ അടുത്തു.. എന്തൊക്കെ ദേഷ്യപ്പെട്ടാലും എന്നെ അടിച്ചാലും, ഒരു പട്ടിയെ പോലെ നിന്റെ പിന്നാലെ വന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ല, നിന്റെ കൂടെ നിന്ന് നിന്നെ നശിപ്പിക്കാനായിരുന്നു... അത് ഫലം കണ്ടു തുടങ്ങി... അതിന് ആദിയോടുള്ള ദേഷ്യം ഞാൻ മുതലെടുത്തു.. നിങ്ങളെ തമ്മിലടിപ്പിച്ച് ഞാൻ ഹരം കൊണ്ടു.. രണ്ടാളും തമ്മിൽ തല്ലുമ്പോൾ നിനക്ക് കിട്ടുന്ന ഓരോ അടിയും ലഹരി നുണയും പോലെ ഞാൻ ആസ്വദിച്ചു.. കോളേജിലും നിന്നോടൊപ്പം നിഴൽ പോലെ ഞാനും കൂടി.. നിന്നെ നശിപ്പിക്കുക എന്നതല്ലാതെ മറ്റൊരു ചിന്തയും ഇല്ലാത്ത ഹൃദയത്തിലേക്ക് അവൾ ഇടിച്ചുകയറി... ഞാൻപോലുമറിയാതെ.. അഥർവ്വ... വല്ലാത്ത അഴകായിരുന്നു അവൾക്ക്.. ആ കണ്ണുകളിൽ എന്തോ മാന്ത്രികതയുണ്ട് എന്നെനിക്ക് തോന്നിയിരുന്നു... അവൾ എന്നെയും ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്ക് തോന്നി.. ആ കണ്ണുകൾ തനിക്ക് നേരെയും നീളുന്നുണ്ട്... ആ ചൊടികൾ തനിക്ക് വേണ്ടിയും പുഞ്ചിരിക്കാറുണ്ട് എന്ന് മനസ്സിലാക്കി... ഹൃദയം ആഹ്ലാദത്തിലായിരുന്നു.. ചില നിമിഷങ്ങളിൽ നിന്നോടുള്ള ദേഷ്യം പോലും മറന്നുപോയി.. അത്രയധികം പ്രണയത്തിൽ അകപ്പെട്ടിരുന്നു ഞാൻ.. പക്ഷേ... ആ ദിവസം... എല്ലാം തകർന്നു...

അവൾ നിന്നെ വന്ന് പ്രൊപോസ് ചെയ്ത ദിവസം... നിന്റെ അടുത്തു തന്നെ ഞാൻ ഉണ്ടായിരുന്നു. അന്നാണ് എനിക്കത് മനസ്സിലായത്, അവൾ നോക്കിയത്, പുഞ്ചിരിച്ചത്, ഒന്നും എനിക്ക് വേണ്ടി ആയിരുന്നില്ല... നിനക്ക് വേണ്ടി ആയിരുന്നു... നിന്നോടുള്ള ദേഷ്യം പകയായി പരിണമിച്ചു... നിന്നെ കൊല്ലാനുള്ള ദേഷ്യം തോന്നി... അതോടൊപ്പം അവളെയും.. അവളെ കൊല്ലാൻ എനിക്ക് ഒരു നിമിഷമേ വേണ്ടിയിരുന്നുള്ളൂ... പക്ഷേ അവളങ്ങനെ വെറുതെ ചാവരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു... അതിനു വേണ്ടി തന്നെ ഹോസ്റ്റലിൽ ഞാനും നവീനും ആദിയുടെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു... വാർഡന് കുറച്ചധികം കാശ് കൊടുക്കേണ്ടി വന്നു.. പക്ഷേ അത് വാർഡന്റെ ഡിസിഷൻ പോലെയായിരുന്നു അവതരിപ്പിച്ചത്.. നവീന് ശരിക്കും താൽപര്യമുണ്ടായിരുന്നില്ല,, ഞാൻ താല്പര്യമില്ലാത്തത് പോലെ അഭിനയിച്ചു.... ആദിക്ക് പിന്നെ വലിയ പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല... പക്ഷേ ഞങ്ങൾ രണ്ടാളും ആദിയുടെ മുറിയിലാണ് താമസിക്കുന്നത് എന്ന് നീ അറിയാതെ നോക്കണം എന്ന് പറഞ്ഞ് ഞാൻ നവീനെ കൺവിൻസ് ചെയ്തു.. നിന്റെ പേരിൽ മെസ്സേജ് അയക്കണമെന്ന് ചിന്തിച്ചെങ്കിലും അത് എന്റെ ഫോണിൽ നിന്ന് ആയാൽ എന്നെങ്കിലും കണ്ടുപിടിക്കും എന്നെനിക്കുറപ്പായിരുന്നു...

അഥവാ കണ്ടു പിടിക്കാതിരുന്നാൽ നീ അകത്താക്കും, ഇല്ലെങ്കിൽ ആദിയുടെ ഫോണിൽ നിന്നാണെന്നറിഞ്ഞാൽ രണ്ടാളും വീണ്ടും തമ്മിൽ തല്ലും എന്നായിരുന്നു എന്റെ ചിന്ത .. അത് നടക്കുകയും ചെയ്തു.. നിന്റെ പേരിൽ ആദിയുടെ ഫോണിൽ നിന്നും ഞാനാണ് അവൾക്ക് മെസ്സേജ് അയച്ചത്.. ആദ്യമാദ്യം ഉള്ള അവളുടെ സംശയങ്ങൾ തീർക്കാൻ എനിക്ക് വളരെ എളുപ്പമായിരുന്നു.. നീ തന്നെയാണോ എന്നറിയാനായി ലൈബ്രറിയിലേക്ക് വരാൻ പറഞ്ഞ ദിവസം നിന്നെയും കൂട്ടി ഞാൻ ലൈബ്രറിയിലേക്ക് പോയി... അത് ദൂരെനിന്നും കണ്ട അവൾ നീ തന്നെയാണ് വിളിക്കുന്നത് എന്ന് ഉറപ്പിച്ചു.. പിന്നീട് മെസ്സേജുകൾ കൂടി... Msg അയച്ചു കഴിഞ്ഞാൽ ഞാൻ ഞാൻ അവളുടെ നമ്പർ ബ്ലോക്ക്‌ ചെയ്ത് വയ്ക്കും... എളുപ്പത്തിന് വേണ്ടി ഞാൻ അവളെ ഫേസ്ബുക്കിൽ ലോഗിൻ ചെയ്യിച്ചു.. നിന്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി അതിലായി ചാറ്റിംഗ്... രാത്രി മുഴുവൻ ഫേസ്ബുക്കിൽ കയറി കൊഞ്ചികൊണ്ടിരിക്കും.. എല്ലാ പെണ്ണുങ്ങളെയും പോലെ അവളും വിശ്വാസം വന്നു തുടങ്ങിയപ്പോൾ എനിക്ക് പേർസണൽ ഫോട്ടോസ് അയക്കാൻ തുടങ്ങി.. നിന്നോടുള്ള പ്രണയത്തിൽ അന്തയായിരുന്നു ആ പൊട്ടി.. അവസാനം ആ ദിവസം ഞങ്ങൾ മീറ്റ് ചെയ്യാൻ തീരുമാനിച്ചു.. അന്ന് നിന്റെ ഗസ്റ്റ് ഹൗസിലേക്ക് വരാൻ പറഞ്ഞ് ഞാൻ അവൾക്ക് മെസ്സേജ് അയച്ചു... ആദ്യമൊക്കെ കുറേ എതിർത്തെങ്കിലും, എന്നെ വിശ്വാസമില്ലേ? ഇത്രയേ ഇഷ്ട്ടമുള്ളോ???

എന്നൊക്കെയുള്ള ക്ലീഷേ ചോദ്യങ്ങൾ ചോദിച്ച് അവളെ ഞാൻ സമ്മതിപ്പിച്ചു.. നാട്ടിൽ നിന്നും ഫാമിലി വരുന്നുണ്ട്, ഒരു ദിവസം താമസിപ്പിക്കാൻ ഗസ്റ്റ് ഹൗസിലെ കീ തരുമോ എന്ന് ചോദിച്ചത് നിന്റെ കയ്യിൽ നിന്നും കീയും വാങ്ങി പോയ ദിവസം നിനക്ക് ഓർമ്മയുണ്ടോ? അത് അവൾക്ക് വേണ്ടിയുള്ള കുരുക്കായിരുന്നു.. ഒപ്പം നിനക്കും.. അവൾ വരാമെന്ന് പറഞ്ഞ സമയത്തേക്കാൾ മുൻപ് ഞാൻ അങ്ങോട്ട് പോയി... അവൾ കോളിംഗ് ബെല്ലടിച്ചപ്പോൾ കീഹോൾലൂടെ നോക്കി ഉറപ്പിച്ച് ഡോർ തുറന്ന് വെച്ച് കൊണ്ട്, അകത്തേക്ക് വരാൻ മെസ്സേജ് അയച്ചു... അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി ചുറ്റും നോക്കുമ്പോഴേക്കും ടോപിക്കൽ സ്പ്രൈ മുഖത്തേക്കടിച്ച് അവളെ ബോധം കെടുത്തി... ഒരുപാട് ആഗ്രഹിച്ച പെണ്ണായത് കൊണ്ട് തന്നെ നന്നായി ആസ്വദിച്ചു.. ആ ഒരു ദിവസം മുഴുവൻ അവളെ ഉപയോഗിച്ചു.. ബോധമില്ലാതെ കിടക്കുന്നവളെ ഭോഗിക്കാനും ഒരു പ്രത്യേക സുഖമായിരുന്നു.. അവളുടെ വേദനയും ഞെരക്കങ്ങളും എല്ലാം ആസ്വദിച്ചു.... നിന്നെ സ്നേഹിക്കുന്ന ഹൃദയത്തെ ഞെരിച്ചുടച്ചു.. 12 മണിക്കൂറിനു മുന്നേ ബോധം വരും എന്നറിയാവുന്നതു കൊണ്ട് തന്നെ അവളെ കാറിൽ കിടത്തി ഹോസ്റ്റലിനടുത്തുള്ള ബസ്റ്റോപ്പിൽ കൊണ്ട് പോയി.. ആളൊഴിഞ്ഞ സമയം നോക്കി ബസ് സ്റ്റോപ്പ് ഷെഡിലെ സീറ്റിൽ ചാരി ഇരുത്തി..

ഞാൻ കുറച്ചു മാറിനിന്ന് അവളെ നോക്കി.. കോളേജിലെ ഏതോ രണ്ടു പിള്ളേർ വന്ന് അവളെ തട്ടി വിളിക്കുന്നതും, ബോധം തെളിയാതെ ആയപ്പോൾ കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തെളിക്കുന്നതും, ഉണർന്നതിനുശേഷം അവളുടെ അമ്പരപ്പോടെയുള്ള മുഖവും പെട്ടെന്നുള്ള പൊട്ടി കരച്ചിലും ഞാൻ കണ്ടു... ആളുകൾ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായപ്പോൾ കണ്ണുകൾ തുടച്ച് ഓട്ടോയ്ക്ക് കൈ കാട്ടി ഹോസ്റ്റലിലേക്ക് പോകുന്ന അവളെ നോക്കി നിറഞ്ഞ സന്തോഷത്തോടെ ഞാൻ അവിടെനിന്നും വണ്ടിയെടുത്തു ഗസ്റ്റ് ഹൗസിലേക്ക് പോയി... അവൾ ഹോസ്റ്റൽ എത്തിയതും fb യിൽ msg അയച്ചു.. എല്ലാം നോക്കിയിട്ടും ഞാൻ റിപ്ലൈ ചെയ്തില്ല.. അയ്യോ... Sorry.. ഞാനല്ല ബദ്രി.. അതായത് നീ.. റിപ്ലൈ ചെയ്തില്ല.. പിന്നീട് രാത്രി അവൾക്ക് രണ്ടു msg പോയി.. അവളുടെ തന്നെ ന്യൂട് പിക്സ്.. അതിൽ തകർന്നു പോയി കാണണം.. എന്റെ ഫ്രണ്ട്സിനു കൂടെ കിടന്നു കൊടുത്തില്ലെങ്കിൽ ഇതെല്ലാം ഇന്റർനെറ്റിൽ വരും എന്ന ഒരു ക്‌ളീഷേ മെസ്സേജും.. അന്നത്തെ കാലമല്ലേ.. ഇന്റർനെറ്റ്നെക്കുറിച്ചൊക്കെ അവൾക്ക് എന്തറിയാനാ... അതുകൊണ്ടുതന്നെ വിശ്വസിച്ചു കാണണം.. ഒപ്പം നിന്നെ വെറുത്തിട്ടുണ്ടാവും.. നിന്നോട് പക തോന്നിയിട്ടുണ്ടാവും...

അതുകൊണ്ടാവാം നിന്റെ പേരെഴുതി വെച്ച് അവൾ തൂങ്ങിയത് .. സത്യം പറഞ്ഞാൽ അവൾക്കറിയില്ല അവളെ ആരാ നശിപ്പിച്ചത് എന്ന് പോലും... അതറിയാതെ തന്നെ അവൾ മുകളിലേക്ക് പോയി.. നിന്നെ കുരുക്കിലാക്കി കൊണ്ട്.. ഹ ഹ ഹ ഹാ... പക്ഷേ നിന്റെ തന്ത അതിൽ നിന്നും നിന്നെ ഈസി ആയി ഊരിയെടുത്തു.. പക്ഷെ നീ നാറി.. അതും പെണ്ണ് കേസിൽ... അത് മതിയായിരുന്നു എനിക്ക്.. ആദിയെ പിടിച്ചപ്പോഴും സങ്കടമൊന്നും തോന്നിയില്ല.. പക്ഷെ നവീൻ.. അവൻ കണ്ടെത്തി.. ഞാനാണ് ആദിയുടെ ഫോണിൽ നിന്നും msg അയച്ചത് എന്ന്.. അതും ആ മെസ്സേജുകളുടെ സ്പെല്ലിങ് വച്ച്... ഓരോരുത്തർക്കും ഓരോ ടൈപ്പിംഗ്‌ സ്റ്റൈൽ ഉണ്ടാകും.. എന്റെ സ്റ്റൈൽ എന്റെ കൂടെ എപ്പോഴും ഉണ്ടാവുന്ന നവീന് നല്ല ബോധ്യമുണ്ടായിരുന്നു.. ആദിയുടെ ഫോൺ എല്ലാവർക്കും മുന്നിൽ പ്രദർശിപ്പിച്ച ദിവസം ആ മെസ്സേജുകൾ കണ്ട ഉടനെ അവന് മനസ്സിലായി അതെല്ലാം ഞാൻ ടൈപ്പ് ചെയ്തതാണ് എന്ന്... അതുകൊണ്ടാടാ അവനെ ഞാൻ തീർത്തത്.. " ബദ്രി തലയിൽ കൈ താങ്ങി മുഖം കുനിച്ചിരുന്നു.. " നീ പറഞ്ഞതുപോലെ ആക്സിഡന്റ് അവന്റെ ഫ്രണ്ടിന് വേണ്ടി ഒരുക്കിയതല്ല അവനുവേണ്ടി ഒരുക്കിയതായിരുന്നു... അതിൽ നിന്നും രക്ഷപ്പെട്ടെങ്കിലും അന്ന് രാത്രി ഞാൻ തീർത്തു അവനെ... നവീൻ മുകളിൽ നിന്നും കാൽതട്ടി താഴേക്ക് മറിഞ്ഞതല്ല... ഞാൻ തള്ളിയിട്ടതാണ്... ഹ ഹ ഹ ഹ ഹ ഹ ഹാ..... അവന്റെ മരണം നിന്നെ തളർത്തിയത് കണ്ടപ്പോൾ എനിക്ക് ഒരുതരം ആഹ്ലാദമായിരുന്നു... അതോടെ നീ പഴയ ബദ്രി അല്ലാതായി... ആരോടും മിണ്ടാതെ ആയി... കള്ളുകുടി, പുകവലി എല്ലാം അൺലിമിറ്റഡ്... ഡ്രഗ്സ് യൂസ് ചെയ്യാൻ തുടങ്ങി...

എല്ലാത്തിൽ നിന്നും പിന്തിരിപ്പിക്കാൻ എന്നപോലെ കൂടെ നിന്ന് നിന്നെക്കൊണ്ട് എല്ലാം തുടരെത്തുടരെ ചെയ്യിച്ചു. നിന്റെ തകർച്ച അടുത്തുനിന്ന് കണ്ടാസ്വദിച്ചു.. ബിസിനസിൽ കൂടെ നിന്നെ തകർക്കണമെന്ന ചിന്തയോടെയാണ് നിന്റെ കൂടെ ഇപ്പോഴും ഞാൻ ഉള്ളത്.. പക്ഷേ അപ്പോഴേക്കും നീ എന്നെ കണ്ടെത്തി.. അതും ആ ചത്തവളുടെ പേരിൽ.. ഹൂ..... " അർജിത് ഒന്ന് ദീർഘനിശ്വാസം വിട്ട് ഇരുകൈകളും സെറ്റിയുടെ ഹാൻഡിലിൽ വച്ച് പുറകിലേക്ക് ചാരിയിരുന്നു... ബദ്രി അപ്പോഴും മുഖമുയർത്തിയില്ല... "ഇനി നല്ലവനായി... അഭിനയിക്കേണ്ടാലോ... ഒരുപാട് നന്ദി.. അങ്ങനെ ഒരു ആറ്റൻ ചരക്കിനെ ആസ്വദിക്കാൻ നിമിത്തമായതിന്.. ഇപ്പോഴും അവളുടെ ശരീരം കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല അത്രയ്ക്ക് സൗന്ദര്യമായിരുന്നു അവൾക്ക്.. നിന്നെ സ്നേഹിച്ചവളെ ഇഞ്ചിഞ്ചായി ആസ്വദിക്കുമ്പോൾ കിട്ടിയ സുഖം.. ഇപ്പോഴും ആലോചിക്കുമ്പോൾ ഒരു കുളിരാ...." ബദ്രി മുഖമുയർത്തി അവനെ നോക്കി... ബദ്രിയുടെ കണ്ണുകൾ ചുവന്നിരുന്നു.. കഴുത്തിലും കൈയ്യിലും പച്ച നിറത്തിൽ ഞരമ്പുകൾ എഴുന്നേറ്റുനിന്നു.. ബദ്രിക്കടുത്തായി ഇട്ടിരുന്ന ടേബിളിലെ ഡ്രോ കൈകൊണ്ട് വലിച്ചു തുറന്നു കൊണ്ട് അതിൽ നിന്നും സ്ക്രൂ ഡ്രൈവർ കയ്യിലെടുത്ത് മുന്നോട്ടാഞ്ഞ് അർജിത്തിന്റെ കാലിനിടയിൽ കുത്തി കയറ്റി.. "ആആആആആആആ.." അർജിത്തിന്റെ അലറൽ ആ ബംഗ്ലാവിൽ മുഴങ്ങി കേട്ടു... "ഈ സുഖം എങ്ങനെയുണ്ടടാ പൊ**മോനെ......" അവൻ ഒന്നുകൂടി സ്ക്രൂഡ്രൈവർ അവിടെ നിന്നും വലിച്ചൂരി ഉള്ളിലേക്ക് അമർത്തി കയറ്റി....💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story