മിഴിയിൽ: ഭാഗം 32

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

കാലത്ത് എഴുന്നേറ്റതും ആദ്യംതന്നെ മിഴി ബദ്രിയെ വിളിച്ചുനോക്കി... ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നില്ല... ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും ട്രൈ ചെയ്തു... അപ്പോഴും പരിധിക്ക് പുറത്ത് എന്നാണ് കേട്ടത്... അവൾക്ക് വല്ലാത്ത സങ്കടം തോന്നി.. എന്നാലും റേഞ്ചില്ലാത്ത സ്ഥലമാണ് എന്ന്, അവൻ പറഞ്ഞതോർത്ത് സമാധാനിച്ചു കൊണ്ട് ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു മെസ്സേജ് ടോൺ കേട്ട് ആരാണെന്ന് നോക്കി.. ബദ്രിയുടെ നമ്പർ കണ്ടതും വേഗം ഫോൺ എടുത്ത് പുറത്തേക്ക് പോയി... മെസ്സേജ് ഒന്ന് ഓപ്പൺ ചെയ്തു പോലും നോക്കാതെ വേഗം കാൾ ചെയ്തു.. അപ്പോഴും സ്വിച്ച് ഓഫ് എന്ന് തന്നെയാണ് കേട്ടത്... അവൾക്ക് സങ്കടം തോന്നി.. നിരാശയോടെ ഫോൺ കട്ട് ചെയ്തു മെസ്സേജ് ഓപ്പൺ ചെയ്തു.. രാത്രി എത്താം എന്നു മാത്രമായിരുന്നു അത്.. അവൾ അകത്തേക്ക് കയറി വരുമ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഡേവിഡും ആർദ്രതയും അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.. അവൾ മുഖത്തെ സങ്കടം മറച്ചുവെച്ച് അവരെ നോക്കി ചിരിച്ചു കാണിച്ചു.. " പോട്ടെ ടി പെണ്ണേ... ഇന്നുകൂടി കാത്താൽ പോരെ.. " ആർദ്ര കളിയായും പകുതി കാര്യമായും പറഞ്ഞു.. " എനിക്ക് സങ്കടം ഒന്നും ഇല്ല.. " മിഴി ചുണ്ട് ചളുക്കി കൊണ്ട് പറഞ്ഞു.. "അതെ അതെ..ഈ മുഖത്തുനിന്നും അറിയുന്നുണ്ട് കുട്ടിക്ക് ഒരു സങ്കടവും ഇല്ലെന്ന്.." അവൾ ചിരിയോടെ പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ചു.. ഡേവിഡ് ആർദ്രയെ തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു... മിഴി സങ്കടപ്പെടാതിരിക്കാൻ അവൾ മാക്സിമം ശ്രമിക്കുന്നുണ്ട്...എന്തക്കെയോ പൊട്ടത്തരങ്ങൾ പറയുന്നുണ്ട്.. അത് കേട്ട് മിഴി എല്ലാം മറന്ന് ചിരിക്കുന്നുണ്ട് ..

ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ഡേവിഡ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു... മിഴി ഭക്ഷണം കഴിച്ചു കഴിഞ്ഞതും എഴുന്നേറ്റുപോയി.. " ഇച്ചായാ... " ഡേവിഡ്‌ തലയുയർത്തി നോക്കി.. "ഞാൻ വിചാരിച്ചത് ഇതുവരെ എന്നെ വെല്ലാൻ ഈ മേഖലയിൽ മറ്റൊരാളില്ല എന്നാണ്.. പക്ഷേ ഇച്ചായൻ എന്റെ ചിന്തകളെ അപ്പാടെ മാറ്റിമറിച്ചു.. എന്നെക്കാൾ നന്നായി വായിനോക്കാൻ അറിയും അല്ലേ... കൊച്ചു ഗള്ളാ..." അവൾ പറഞ്ഞത് കേട്ട് അവൻ അറിയാതെ ചുമച്ചു പോയി... "അയ്യോ... ദാ..വെള്ളം കുടിക്ക്.." തലയിൽ ഒരു കൈകൊണ്ട് തട്ടി കൊടുത്തു മറുകൈ കൊണ്ട് ഒരു ഗ്ലാസ് വെള്ളം എടുത്ത് അവനു നേരെ നീട്ടി.. അവൻ വെള്ളം കുടിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നു.. അവൾ ചിരിയോടെ അവൻ പോകുന്നതും നോക്കി നിന്ന് തിരിഞ്ഞതും എല്ലാം കണ്ട് ചിരിക്കുന്ന കബനിയെ കണ്ട് ഒരു നിമിഷം സ്റ്റക്ക് ആയി.. "ഈൗ.. എല്ലാം കേട്ടല്ലേ.." അവൾ ഒന്നു ഇളിച്ചു കാണിച്ചു.. ഇതുകാരണമാണ് ചുമച്ചത് എന്നവൾക്ക് അപ്പോഴാണ് മനസ്സിലായത് .. കബനിയുടെ കവിളിൽ ഒന്ന് പിച്ചി ആർദ്ര തിരിഞ്ഞു നോക്കാതെ കിച്ചണിലേക്കോടി... _💜 മിഴി എന്തൊക്കെയോ ചിന്തകളോടെ ബെഡിൽ ഇരിക്കുകയായിരുന്നു.. ആർദ്ര കൈകഴുകിയ ശേഷം ഓടി പോയി അവളുടെ മടിയിലേക്ക് കിടന്നു.. " മിഴി കൊച്ചേ.." "ഹ്മ്മ്" "ഞാൻ ഇന്നലെ നിന്നോട് ഒരു കാര്യം പറയാൻ വിട്ടുപോയി..." " എന്ത് കാര്യം? " " അതേ.." "ഹ്മ്മ്.. പറ.." " ഞാൻ ഇന്നലെ ഇച്ചായനെ പ്രൊപ്പോസ് ചെയ്തടീ " "എന്ത്???"

"ഹ്മ്മ്. ഒരു ഫ്ലോയിൽ പറ്റിപ്പോയതാ..." ഒരു നിമിഷം മിഴി നിശബ്ദ പാലിച്ചു.. " എടീ നീ വിചാരിക്കുന്ന പോലെയല്ല.. നിന്റെ കളിക്ക് പറ്റിയ ആളല്ല ഡേവിച്ചായൻ... ഒരുപാട് നഷ്ടങ്ങൾ അനുഭവിച്ച വ്യക്തിയാണ്.. ഇനിയും നീ..... " പറഞ്ഞു തീരുമ്പോഴേക്കും അവൾ മിഴിയുടെ മടിയിൽ നിന്നും എഴുന്നേറ്റു... മിഴി അവളെ ഉറ്റു നോക്കി.. "നിനക്ക് ഇതും കളിയായി തോന്നുന്നുണ്ടോ?? തോന്നും.. ശരിയാണ്.. ഞാൻ ഒരുപാടുപേരെ വായിനോക്കിയിട്ടുണ്ട്. പക്ഷേ ഇതുവരെ ആരെയും പ്രൊപ്പോസ് ചെയ്തിട്ടില്ല.. ഞാൻ നോക്കുന്ന ആളായാൽ പോലും എന്നെ നോക്കാൻ തുടങ്ങിയാൽ നൈസ് ആയി സ്കൂട്ട് ആകും.. എനിക്കെല്ലാം തമാശയാണ്.. അർജിത്തേട്ടനോട് ക്രഷ് തോന്നിയപ്പോൾ കരുതി അതായിരിക്കും എന്റെ ബെറ്റർ ഹാഫ് എന്ന്... പക്ഷേ ധ്യാനിന്റെ പ്രൊപ്പോസൽ വന്നപ്പോൾ ഞാൻ ഓക്കേ പറഞ്ഞ അന്ന് എനിക്ക് മനസ്സിലായി അർജിത്തേട്ടനോട് തോന്നിയത് വെറും ക്രഷ് മാത്രമാണെന്ന്.. ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചു തുടങ്ങിയാൽ അയാളുടെ സ്ഥാനത്ത് മറ്റാരെയും കാണാൻ നമുക്ക് കഴിയില്ല.. പക്ഷെ ഇച്ചായൻ.. ഇത് അങ്ങനെയല്ലടീ... എനിക്ക് മറ്റൊരാളെ ഇനി ആ സ്ഥാനത്തേക്ക് കാണാൻ പറ്റില്ല എന്നൊരു തോന്നൽ.. Iam damn serious about him..." മിഴി മുന്നോട്ടാഞ് അവളെ പുണർന്നു.. "സോറി ടാ .. ഞാൻ അത്രക്ക് ചിന്തിച്ചില്ല.. എല്ലാരെയും പോലെ.. ശേയ്.... സോറി..." "അയ്യേ.. നീ ഓവർ സെന്റി ആവല്ലേ..." ആർദ്ര ചിരിയോടെ പറഞ്ഞു.. "ഹ്മ്മ്.. Ok.. എന്നിട്ട് നിന്റെ ഇച്ചാ....യൻ എന്ത് പറഞ്ഞു...?".

"അതെന്താടി ഒരു നീട്ടം കൂടുതൽ..." "അത് വിട്.. എന്നിട്ടെന്ത് പറഞ്ഞു പുള്ളി...?" "എന്തോ പറഞ്ഞു.. എനിക്കും മനസിലായില്ല.. പക്ഷെ എന്നെ ഇഷ്ട്ടാണെന്ന് മാത്രം അറിയാം.." "അതറിഞ്ഞാ മതി പെണ്ണെ...." രണ്ടാളും ചിരിച്ചു.. ___💜 രാത്രി ഫോണിൽ നോക്കി കിടക്കുമ്പോൾ പുറത്തെ വെളിച്ചത്തിൽ ഒരു രൂപം ഡോറിന് മുന്നിലൂടെ നടക്കുന്നത് ഡേവിഡിന്റെ ശ്രദ്ധയിൽപ്പെട്ടു... അവൻ ഫോണിൽ സമയം നോക്കി.. പതിനൊന്ന് കഴിഞ്ഞിരിക്കുന്നു... ഈ സമയത്ത് ഹാളിലൂടെ നടക്കുന്നത് ആരാണ് എന്നാലോചിച്ച് അവൻ പുതപ്പ് മാറ്റി പതിയെ എഴുന്നേറ്റു.. വാതിലിനു മുന്നിൽ നിഴലുപോലെ ഇടയ്ക്ക് ക്രോസ് ചെയ്യുന്നുണ്ട്... അവസാനം ആ നിഴൽ ഡേവിഡിന്റെ റൂമിനു മുന്നിൽ വന്നു നിന്നു... ഹാൻഡിലിൽ പിടിച്ച് ഡോർ തുറക്കാൻ പോയ ഡേവിഡ് ആ രൂപം നിന്നത് കണ്ടതും പതിയെ ഹാൻഡിലിൽ നിന്നും കൈമാറ്റി ഡോറിന് സൈഡിലേക്ക് മാറി നിന്നു. ഹാൻഡിൽ താഴേക്ക് ആകുന്നതും ഡോർ പതിയെ തുറന്നു വരുന്നതും അവൻ ഡോറിന് മറവിൽ നിന്നുകൊണ്ട് ശ്രദ്ധിച്ചു.. ആ രൂപം റൂമിനുള്ളിലേക്ക് പ്രവേശിച്ചു.. തലയോടെ ഒരു തുണി ഉപയോഗിച്ച് മൂടിയിരിക്കുന്നു.. ഭീമാകാരമായ രൂപം.. പക്ഷെ അത്ര ഉയരമൊന്നുമില്ല.. ഡേവിഡിന്റെ കണ്ണുകൾ ചുറ്റും ആയുധത്തിനായി പരതി.. ഒന്നും കണ്ണിൽ തടയാതെ വന്നപ്പോൾ ആ ശ്രമം ഉപേക്ഷിച്ച് ആ രൂപത്തെ പുറകിലൂടെ കൈയ്യിട്ട് ലോക്ക് ആക്കി... "ആാാാാ.. എന്റമ്മേ.. എന്റെ കൈ.. കൈ..കൈ..കൈ..." "ങേ എവിടന്നാ പട്ടി കത്തുന്ന ശബ്ദം..."

ഡേവിഡ്‌ ചുറ്റും നോക്കി.. "പട്ടി തന്റെ കെട്ടിയോള്... ഇത് ഞാനാടോ തന്റെ ആരു.... എന്റെ കൈ... അമ്മേ... കൈ വിടടോ..." ഡേവിഡ്‌ പെട്ടെന്നുതന്നെ കൈവിട്ടു.. അവൾ തല യോടെ മൂടിപ്പുതച്ചിരുന്ന പുതപ്പെടുത്തു മാറ്റി കൈയ്യുഴിഞ്ഞു കൊണ്ട് അവനെ നോക്കി... ഡേവിഡ് ചിരി കടിച്ചുപിടിച്ച് നിൽക്കുകയായിരുന്നു.. ഇവളെയാണല്ലോ ഭീമാകാരമായ രൂപം എന്ന് കരുതിയത്, എന്നോർത്ത്... അവൾ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും പെട്ടെന്ന് തന്നെ ചുണ്ടിലെ പുഞ്ചിരി ഒളിപ്പിച്ച് മുഖത്ത് ഗൗരവമണിഞ്ഞു.. "എന്താടി പാതിരാത്രി ഒരു വിസിറ്റ്???" "അതെന്താ എനിക്ക് വിസിറ്റ് ചെയ്യാൻ പാടില്ലേ..." കുട്ടി ദേഷ്യത്തിലാന്നെ.. "അല്ല.. ഈ നേരത്ത്.?. അതും ഒരു അന്യപുരുഷന്റെ മുറിയിൽ,? അതും തനിച്ച്..? എന്താ കാര്യം?" " മനുഷ്യന്റെ കൈയൊടിച്ചു പഞ്ചറാക്കിയിട്ട് അവന്റെയൊരു കോടീശ്വരൻ കളി.. തെണ്ടി പട്ടി ചെറ്റ...... " ആർദ്ര പല്ലു ഞെരിച്ചു.. അവൾ ചുണ്ടിനടിയിൽ പിറുപിറുക്കുന്നത് കണ്ട് അവൻ അല്പം അയഞ്ഞു... "സോറി.. ഞാൻ കരുതി ശത്രുക്കൾ ആരെങ്കിലും.. " "തനിക്കിത്ര കോമൺ സെൻസ് ഇല്ലെടോ... അഞ്ചടിയുള്ള ശത്രുക്കൾ ലോകത്ത് എവിടെയെങ്കിലും കാണുവോ.. പൊട്ടൻ.." "എടി.. കുറച്ച് താഴ്ന്നു തന്നെന്നു കരുതി തലയിൽ കേറി നിറങ്ങുവാ...." പറയുന്നതിനോടൊപ്പം അവൻ മുന്നോട്ട് വന്ന് അവളുടെ ചെവിയിൽ പിടുത്തമിട്ടു... "അയ്യോ.. ആാാാാ... എന്റെ ചെവി.. ചെവീന്ന് വിടടോ.." "എടോ ന്നൊ..." അവൻ ഒന്ന് കൂടി പിടി മുറുക്കി..

"അയ്യോ.. അമ്മാ.. എന്നെ ദേ ഇയാള് പീഡിപ്പിക്കുന്നെ..." "എടി അലവലാതി.. എന്ത് തേങ്ങയാ നീ വിളിച്ചു പറയുന്നേ... ശ്ശ്ശ്....." അവൻ പൊടുന്നനെ ചെവിയിലെ പിടുത്തം വിട്ട് അവളുടെ വായിൽ അമർത്തിപ്പിടിച്ചു... അവൾ അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു... അവൻ ഡോറിലേക്ക് ഒന്ന് എത്തി നോക്കി ആർദ്രയെ നോക്കിയപ്പോൾ കണ്ടത് കണ്ണിമചിമ്മാതെ തന്നെ നോക്കി നിൽക്കുന്നതാണ്... അവൻ പൊടുന്നനെ അവളുടെ വായിൽ അമർത്തിപ്പിടിച്ച കൈ പിൻവലിച്ചു.. "എന്തിനാ ഇപ്പൊ വന്നത്...??" ഉള്ളിലെ പതർച്ച മാറ്റിവെച്ചുകൊണ്ട് അവൻ ചോദിച്ചു. "ഉറങ്ങാൻ പറ്റുന്നില്ലന്നെ..." " എന്റെ കയ്യിൽ സ്ലീപിംഗ് പിൽസൊന്നും ഇല്ല" അവൻ അലസമായി പറഞ്ഞുകൊണ്ട് ബെഡിൽ ഇട്ട മൊബൈൽ കയ്യിലെടുത്തു... "എനിക്ക് സ്ലീപ്പിങ് പിൽസ് കഴിക്കുന്ന ശീലമൊന്നുമില്ല... എനിക്കൊരു കാര്യം അറിയാഞ്ഞിട്ട് ഉറക്കം വരാത്തതാ..." അവൻ അവൾക്ക് നേരെ തിരിഞ്ഞു... "എന്തുകാര്യം???" " അത്...... " കൈ കെട്ടി നിന്നുകൊണ്ട് തന്നെ ഉറ്റുനോക്കുന്ന ഡേവിഡിനെ കാണെ അവൾക്ക് വീണ്ടും അത് ചോദിക്കാൻ മടി തോന്നി... " അത് എന്നെ... എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.." "എന്റെ മറുപടി എന്തായിരിക്കും എന്ന് നിനക്കറിയില്ലേ...??"

"അറിയാം... പക്ഷേ ഇച്ചായൻ പറയുന്നത് കേൾക്കാൻ ഒരാഗ്രഹം..." അവളുടെ ചുണ്ടിന്റെ ഓരത്ത് ഒരു നേർത്ത പുഞ്ചിരി വിടർന്നു.. അവൻ അവൾക്കരികിലേക്ക് ചേർന്നു നിന്നു.. അവളുടെ മുഖത്തെ പുഞ്ചിരിയോടൊപ്പം പരിഭ്രമവും ഇഴചേർന്നു.. അവന്റെ ഇരുകൈകളും അവളുടെ ഇടുപ്പലേക്ക് അമർന്നു. അവൾ ഞെട്ടി കൊണ്ട് വലിയ ശബ്ദത്തിൽ ഏങ്ങിപോയി.. അവൻ പെട്ടെന്ന് തന്നെ അവന്റെ കൈകൾ പിൻവലിച്ചു... അവന് ചെയ്തത് എന്തോ വലിയ തെറ്റാണ് എന്ന് തോന്നി പോയി... അവന്റെ മുഖം പതിയെ കുനിഞ്ഞു.. അവൾക്ക് അപ്പോഴാണ് കാര്യങ്ങളുടെ ഏകദേശരൂപം കിട്ടിയത്.. അവൾ ചിരിയോടെ അവന്റെ ഇരുകൈകളും എടുത്തു അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിപ്പിച്ചു... അവൻ മുഖമുയർത്തി അവളെ നോക്കി.. അവളുടെ മുഖം പതിയെ അവനിലേക്ക് ഉയർന്നുവന്നു... വിരലിൽ മാത്രം ഊന്നി നിന്നിട്ടും അവന്റെ തോളോടൊപ്പം മാത്രമേ അവൾക്ക് ഉയരം ഉണ്ടായിരുന്നുള്ളൂ.. അവൾ ചുണ്ടുകൾ പരിഭവത്തോടെ പുറത്തേക്കുന്തി.. അവന് അത് കണ്ട് ചിരി വന്നു.. ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച കൈകളെ ഒന്നുകൂടി മുറുക്കി പ്പിടിച്ച് അവനവളെ നിലത്തുനിന്നും എടുത്തുയർത്തി.. അവന്റെ മുഖത്തിനു നേരെ അവളുടെ മുഖവും വന്നതും സന്തോഷം കൊണ്ട് അവൾ ഇരുകൈകളും അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവനെ ഇറുകെ പുണർന്നു... ___💜 ഒരുപാട് നേരം ബദ്രിയെ കാത്തിരുന്നെങ്കിലും തലേന്നാൾ ഉറങ്ങാത്തത് കൊണ്ട് മിഴി പതിയെ ഉറക്കത്തിലേക്കാഴ്ന്നു...

ഡോർ തുറക്കുന്ന ശബ്ദം സ്വപ്നത്തിലെന്ന പോലെ കേട്ടെങ്കിലും അവൾ എഴുന്നേറ്റില്ല..... കാലിൽ ഒരു സ്പർശം അറിഞ്ഞ് അവൾ മിഴികൾ വലിച്ചു തുറന്നു... ഡിം ലൈറ്റിൽ ഒരാളെ കണ്ടതും ആദ്യം മനസ്സിലേക്ക് വന്നത് ബദ്രിയുടെ മുഖമാണ്... അവൻ ഇന്ന് വരും എന്ന് അറിയാമായിരുന്നുതുകൊണ്ടുതന്നെ ബദ്രിയാണ് എന്ന സന്തോഷത്തിൽ അവൾ എഴുന്നേൽക്കാൻ നിന്നതും ആ സ്പർശത്തിലെ മാറ്റം അവൾ തിരിച്ചറിഞ്ഞു.. പരുപരുത്ത കൈകൾ കാലിൽ നിന്നും മുകളിലേക്ക് കയറി പോകുന്നതറിഞ്ഞ് അവൾ പൊടുന്നനെ കാലു വലിച്ചു... തന്റെ പ്രിയപ്പെട്ടവൻ അല്ല എന്നറിയാൻ അവൾക്ക് ഒരു നിമിഷം പോലും വേണ്ടി വന്നിരുന്നില്ല.. പെട്ടെന്ന് അവൾ എഴുന്നേറ്റിരുന്നതും അയാൾ ഞെട്ടി കൊണ്ട് പുറകോട്ടു നീങ്ങി.. അവൾ കൈയ്യെത്തിച്ച് ലൈറ്റിട്ടു... മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ തൊണ്ടയിൽ ഉമിനീര് വറ്റി പോയി... ഇതെല്ലാം സ്വപ്നമായിരിക്കണേ എന്നവൾ മനസ്സറിഞ്ഞു പ്രാർഥിച്ചു.. അവളുടെ നാവിൽ നിന്നും തനിയെ ആ പേര് പുറത്തേക്ക് വന്നു അത്യധികം ഭയത്തോടെ..... "ശേ... ശേഖരൻ...." "അപ്പൊ മോളെന്റെ പേര് മറന്നിട്ടില്ല അല്ലെ... നീയും നിന്റെ മറ്റവനും കൂടി അന്ന് എന്നെ അടിച്ചൊടിച്ചു മൂലയിൽ തള്ളിയപ്പോൾ എന്ത് കരുതിയടി പുന്നാരമോളെ.. ഇനിയൊരിക്കലും വരില്ല എന്നോ..? മിഴിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ നോട്ടം വാതിലിലേക്ക് നീണ്ടു ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരിക്കുന്നു എന്നവൾക്ക് മനസ്സിലായി...

പതിയെ കൈകൾ തലയണക്കരികിൽ വച്ച ഫോണിലേക്ക് നീങ്ങി.. ശേഖരൻ പോക്കറ്റിൽ നിന്നും സിഗരറ്റെടുത്ത് ചുണ്ടിലേക്ക് വെച്ച് ലൈറ്റർ എടുത്ത് അതിലേക്ക് കൊളുത്തി... ആ സമയം കൊണ്ട് ഫോണിന്റെ ലോക്ക് തുറന്ന് മിഴി വേഗം ലാസ്റ്റ് പിൻ ചെയ്തു വച്ച നമ്പറിലേക്ക് ഡയൽ ചെയ്തു വിട്ടു.. എന്നിട്ട് വീണ്ടും ഒന്നുമറിയാത്തപോലെ തലയാണിക്കടിയിലേക്ക് തന്നെ ഫോൺ നീക്കിവെച്ചു.. ശേഖരൻ സിഗരറ്റിൽ നിന്നും ഒരു പഫ് ആഞ്ഞു വലിച്ച് മിഴിയുടെ മുഖത്തേക്ക് ഊതി.. അവൾ ചുമച്ചു കൊണ്ട് മുഖത്തിനു മുന്നിലെ പുക കൈ കൊണ്ട് വീശി മാറ്റി... "നീയങ്ങു കൊഴുത്തല്ലോടി.." അയാൾ അവളെ ആകെ ഉഴിഞ്ഞു നോക്കി കൊണ്ട് ചുണ്ട് നുണഞ്ഞു.. അവൾ അറപ്പോടെ മുഖം മാറ്റി.. " നിന്റെ മറ്റവൻ അത്രയും വെറിയോടെ എന്നെ അടിച്ചപ്പോഴേ എനിക്ക് തോന്നി അവൻ രുചിച്ചുനോക്കിയതാണെന്ന്... അവന്റെ എച്ചിൽ ആണെങ്കിൽ പോലും ഞാൻ ഒരുപാട് ആഗ്രഹിച്ച മൊതലാ.. അതുകൊണ്ട് ഇന്ന് ഞാൻ ഇത് അനുഭവിച്ചിട്ടെ പോകുന്നുള്ളൂ.." അവളുടെ ശരീരമാകെ കണ്ണുകൾകൊണ്ട് ചൂഴ്ന്നെടുത്തു കൊണ്ട് അയാൾ പറഞ്ഞു... അയാൾ ഓരോ ഷർട്ട് ബട്ടണുകൾ ആയി അഴിച്ചു... കാലിന് അധികം ഭേദമായിട്ടില്ലാത്തതുകൊണ്ട് തന്നെ ഓടാൻ ഒന്നും തന്നെ കൊണ്ട് സാധിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു... എങ്കിലും കണ്ണുകൾ എന്തെങ്കിലും വഴിയുണ്ടോ എന്ന് തിരഞ്ഞു കൊണ്ടേയിരുന്നു..

" നീ ചുറ്റും നോക്കുവൊന്നും വേണ്ട.. ഈ വീട്ടിലെ ഒരു റൂമിൽ നിന്നും ശബ്ദം വെളിയിൽ പോകില്ല എന്നൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാടി ഞാൻ ഇതിനകത്തേക്ക് വന്നത്.. പിന്നെ നിന്റെ മറ്റവനും അവന്റെ തന്തയും ഇന്ന് ഇവിടെ കാണില്ല എന്നും അറിയാം... അതുകൊണ്ട് മോൾ അധികം ബലം പിടിക്കാതെ ഒന്ന് വഴങ്ങി താ... എന്തായാലും ആദ്യമായിട്ടൊന്നുമല്ലല്ലോ.. ഞാൻ കൂടെ കാണട്ടടീ " പറയുന്നതിനോടൊപ്പം അയാളുടെ കൈ അവളുടെ ടോപ്പിൽ പിടുത്തമിട്ടു... പെട്ടെന്ന് ഡോർ വലിയ ശബ്ദത്തിൽ തുറന്നു വന്നു... മിഴി കണ്ണീരോടെയും ശേഖരം ഞെട്ടലോടെയും തിരിഞ്ഞു നോക്കി.. അവൾക്ക് ശ്വാസം നേരെ വീണു.. പരിചയമില്ലാത്ത പുതിയ മുഖം കണ്ടപ്പോൾ ശേഖരൻ നെറ്റി ചുളിഞ്ഞു.. "ഇവനാരാടീ നിന്റെ പുതിയ സെറ്റപ്പാണോ??? പറഞ്ഞു തീരും മുന്നേ ഡേവിഡ്‌ കാലുയർത്തി അവന്റെ നെഞ്ചിലേക്ക് ചവിട്ടി വീഴ്ത്തി... പ്രതീക്ഷിക്കാതെ കിട്ടിയ പ്രഹരത്തിൽ ശേഖരൻ പുറകിലേക്ക് മലർന്നടിച്ചു വീണു.. ഡേവിഡ് നിലത്തുവീണവന്റെ ഇരു ഭാഗത്തായി കാലുകൾ വെച്ച് മുഷ്ടിചുരുട്ടി അവന്റെ നെഞ്ചിലേക്ക് ആഞ്ഞടിച്ചു... ആ ഒരൊറ്റ ഇടിയിൽ തന്നെ അയാളുടെ വായിലൂടെ രക്തം കിനിഞ്ഞു.... കണ്ണുകൾ തുറിച്ചു.. ശ്വാസംകിട്ടാതെ ശേഖരൻ ഒന്ന് പിടഞ്ഞു.. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കും മുൻപേ ഡേവിഡ്‌ അയാളുടെ കയ്യിൽ പിടിച്ചു തിരിച്ചു.. വേദനകൊണ്ട് ശേഖരൻ അലറിക്കരഞ്ഞു... മറുകൈകൊണ്ട് ഡേവിഡ്‌ അയാളുടെ കഴുത്തിൽ അമർത്തിപ്പിടിച്ചു..

ശേഖരൻ ശ്വാസമെടുക്കാൻ സാധിക്കാതെ കാലുകൾ നിലത്തടിച്ചു കൊണ്ട് പിടഞ്ഞു.. മിഴിയും ഡേവിഡിനു പുറകെ വന്ന ആർദ്രയും ഇതെല്ലാം കണ്ടു കണ്ണുമിഴിച്ചു നിൽക്കുകയാണ്... ഇനിയും തടഞ്ഞില്ലെങ്കിൽ ശേഖരൻ പടമായി ഭിത്തിയിൽ തൂങ്ങും എന്നറിയാവുന്നതു കൊണ്ട് തന്നെ മിഴി വേഗം എഴുന്നേറ്റ് ഡേവിഡിന്റെ കയ്യിൽ പിടിച്ചു.. ഡേവിഡ്‌ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി. ചുവന്നു മുറുകിയ അവന്റെ മുഖം കണ്ട് അവന്റെ കയ്യിൽ സ്പർശിച്ച മിഴിയുടെ കൈകൾ താനേ പിൻവലിഞ്ഞു... മിഴിയെ കണ്ടതും അവൻ ഒന്ന് ശാന്തമായി.. അതു മനസ്സിലായപ്പോൾ മിഴി അവനെ നോക്കി ദയനീയമായി ഇരുവശത്തേക്കും തല ചലിപ്പിച്ചു... ഇനി ഒന്നും ചെയ്യേണ്ട എന്ന അർത്ഥത്തിൽ.. ഡേവിഡ് ദേഷ്യത്തിൽ അവനെ നിലത്തേക്ക് ഒന്നു കൂടി ആഞ്ഞിടിച്ചു കൊണ്ട് എഴുന്നേറ്റുനിന്നു... പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആർക്കോ കോൾ ചെയ്തു... 10 മിനിറ്റ് നേരത്തേക്ക് ആ റൂമിൽ ശേഖരന്റെ ഞെരക്കം അല്ലാതെ മറ്റൊരു ശബ്ദവും കേട്ടില്ല... മിഴിയും ആർദ്രയും ഇടയ്ക്കിടയ്ക്ക് മുഖത്തോടുമുഖം നോക്കുന്നുണ്ട് എങ്കിലും അവരുടെ വായിൽ നിന്നും ഒരക്ഷരം പോലും പുറത്തേക്ക് വന്നില്ലാ... വീടിനു പുറത്ത് ഒരു കാർ വന്നു നിൽക്കുന്നതിന് ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ പുറത്തേക്കായി.. മിഴിയുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങി... ഒരുപക്ഷേ അത് ബദ്രി ആണെങ്കിൽ ശേഖരനെ ഇവിടെ കണ്ടാൽ ഇനി ബാക്കിയുള്ളതും കൂടി കൊടുക്കും, പിന്നെ ഇയാൾ ബാക്കിയുണ്ടാവില്ല എന്നവൾ ചിന്തിച്ചു..

പക്ഷേ അവൾക്ക് ആശ്വാസം നൽകികൊണ്ട് കയറിവന്നത് പരിചയമില്ലാത്ത രണ്ടു മുഖങ്ങളാണ്.. ഡേവിഡിനെ കണ്ടതും അവർ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നിലത്തു കിടക്കുന്ന ശേഖറിനെ എടുത്തോണ്ട് പുറത്തേക്ക് പോയി.. അവർക്ക് പുറകെ തന്നെ ഡേവിഡും... ഡേവിഡ് പോയെന്ന് ഉറപ്പായതും ആർദ്ര ഓടി വന്ന് മിഴിയെ കെട്ടിപ്പിടിച്ചു.. " നിനക്കൊന്നും പറ്റില്ലല്ലോ?? " " മ്ച്ചും... നിങ്ങൾ കറക്റ്റ് സമയത്ത് വന്നില്ലേ... " "ആ സമയത്ത് നിനക്ക് വിളിക്കാൻ തോന്നിയത് നന്നായി..." "ഡേവിച്ചായന്റെ നമ്പർ പിൻ ചെയ്തിട്ടതുകൊണ്ട് എപ്പോഴും കോണ്ടാക്ട്സ്ൽ ഫസ്റ്റ് കിടക്കും... അതുകൊണ്ടാ വിളിക്കാൻ പറ്റിയത്..." "ഹ്മ്മ്.. എന്തൊരു അടിയായിരുന്നു അല്ലെടീ.... എനിക്ക് ചെറുതായി അഭിമാനം തോന്നുന്നുണ്ട്.. ഹൂ... എന്റെ ചെക്കൻ ഒരു വില്ലാളി വീരനാണല്ലോ എന്നോർത്ത്..." "അല്ലാ കറക്റ്റ് സമയത്ത് നീ എങ്ങനെ ഇവിടെ എത്തി???" മിഴി സംശയത്തോടെ ചോദിച്ചു.. ആർദ്ര നഖം കടിച്ചു കൊണ്ട് നിലത്ത് കളം വരച്ചു നിന്നു... മിഴി അവളെ ആകെ മൊത്തത്തിൽ ഒന്നുഴിഞ്ഞു നോക്കി... " ഞങ്ങളെ... റൊമാൻസിച്ചു കൊണ്ടിരിക്കുമ്പോഴാ നിന്റെ കോൾ വന്നത്... " " അടി പാവി.... " മിഴി നാലു വിരലും വായയ്‌ക്ക് കുറുകെ വച്ചുകൊണ്ട് കണ്ണുമിഴിച്ച് അവളെ നോക്കി... "ശെയ്...ഇങ്ങനെ നോക്കല്ലേ പെണ്ണെ... എനിക്ക് നാണമാകുന്നു..

" മിഴിയേ തട്ടിമാറ്റിക്കൊണ്ട് അവൾ ബെഡിലേക്ക് കമഴ്ന്നു കിടന്നു.. മിഴി ചിരിയോടെ പുറത്തേക്ക് നോക്കുമ്പോൾ ഡേവിഡ് ഹാളിൽ നിന്നും വരുന്നത് കണ്ടു... മിഴി ഡോറിനടുത്തേക്ക് നടന്നു.. "ഇച്ചായാ.. അത് ബദ്രി അറിയണ്ട.. കൂടുതൽ പ്രോബ്ലം ഉണ്ടാകും .. " മിഴി പരിഭ്രമത്തോടെ പറയുന്നത് കേട്ട് ഡേവിഡ് ചിരിയോടെ തലയാട്ടി.. "അവളെ ഇനി റൂമിലേക്ക് വിടണ്ട.. ഇവിടെ കിടത്തിക്കോ.." കമിഴ്ന്നു കിടന്നുകൊണ്ട് കാലുകൾ ആട്ടി കളിക്കുന്ന ആർദ്രയെ നോക്കി ഡേവിഡ് ചിരിയോടെ പറഞ്ഞു... മിഴി തിരിഞ്ഞു നോക്കി അതേ ചിരിയോടെ തലയാട്ടി... ഡേവിഡ് തിരിഞ്ഞുനടന്നു... മിഴി വേഗം ഡോർ ലോക്ക് ചെയ്തു.. ഫോണെടുത്ത് ബദ്രിയുടെ നമ്പറിലേക്ക് ട്രൈ ചെയ്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ് എന്ന് പറയുന്നത് കേട്ടു.. വീണ്ടും നിരാശ തോന്നിയപ്പോൾ ഫോൺ സൈഡിൽ വച്ച് ആർദ്രയെയും കെട്ടിപിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീണു.. ____💜 പതിവ് പോലെ സൂര്യൻ ഉദിക്കുന്നതിനു മുന്നേ കബനി ഉറക്കമുണർന്നു.. ബദ്രി ഇല്ലാത്തത് കൊണ്ട് ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പോണ്ടിച്ചേരി വരെ പോയതായിരുന്നു റാം.. എഴുന്നേറ്റിരുന്ന് ഭഗവാനെ തൊഴുത് എഴുന്നേൽക്കാൻ നിൽക്കുമ്പോഴാണ് കാലിൽ ഒരു ഭാരം അനുഭവപ്പെട്ടത്.. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കാൽചുവട്ടിൽ തല വച്ചു കിടക്കുന്ന ബദ്രിയെ കണ്ട് ഒരു തരം അമ്പരപ്പ് തോന്നി അവർക്ക്.. "മോ.. മോനെ...." അവർ ഇടറിയ ശബ്ദത്തോടെ അവനെ വിളിച്ചു.. അവൻ തലയുയർത്തി അവരെ നോക്കി..

അവന്റെ മുഖം ചുവന്നിരുന്നു.. കണ്ണുകൾ കലങ്ങിയിരുന്നു.. ആ മുഖം കണ്ട് കബനി വേഗത്തിൽ കാലിനു മീതേ ഉണ്ടായിരുന്ന പുതപ്പുമാറ്റി എഴുന്നേറ്റു.. " എന്തുപറ്റി മോനേ... എന്താ നിന്റെ മുഖം വല്ലാതെ...? " അവർ വ്യാകുലതയോടെ അവനോട് ചോദിച്ചു.. "അ.. അമ്മാ....." അവന്റെ ആ വിളിയിൽ അവർ പകച്ചു പോയി.. മുഖത്ത് നോക്കി തന്നെ അമ്മ എന്ന് വിളിച്ചിരിക്കുന്നു.... അതും അത്രയേറെ മനസ്സിൽ തട്ടി... "അമ്മാ.. ഞാൻ... ഞാൻ അമ്മയോട് ഒരു തെറ്റ് ചെയ്തു.. ക്ഷമിക്കോ എന്നോട്..." ദയനീയതയായിരുന്നു അവന്റെ സ്വരത്തിൽ.. "എന്താ മോനെ ഇങ്ങനെയൊക്കെ പറയുന്നേ..? എന്റെ മോനോടല്ലാതെ മാറ്റാരോടാ എനിക്ക് ക്ഷമിക്കാൻ പറ്റാ???" "ഞാൻ.. ഞാൻ അമ്മ പ്രസവിച്ച അമ്മയുടെ മോനെ കൊന്നു..." കബനി അന്തിച്ചു പോയി.. അവർക്കൊന്നും മനസിലായില്ല.. മുഖം താഴ്ത്തി നിൽക്കുന്ന ബദ്രിയുടെ താടിയിൽ പിടിച്ച് അവർ മുഖം ഉയർത്തി പിടിച്ചു.. "എന്താ മോനിപ്പോ പറഞ്ഞത്???" "അതേ.. അമ്മയുടെ മോനെ ഞാൻ കൊന്നു...' കബനി ബെഡിലേക്കിരുന്നു.. അവർക്കാകെ തല പെരുക്കും പോലെ തോന്നി.. ബദ്രി അവർക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു..

ആദിയിൽ നിന്നും അർജിത്തിനെ കുറിച്ച് അറിഞ്ഞത് മുതൽ അവനെ അങ്ങോട്ട് കൊണ്ട് പോയതും, കബനിയുടെ മകനാണ് എന്നതടക്കം അവൻ പറഞ്ഞതുമായ എല്ലാ കാര്യങ്ങളും ബദ്രി കബനിയോട് പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ബദ്രിയുടെ കയ്യിലേക്ക് പതിച്ചു.. എന്നാൽ വേഗത്തിൽ അവർ അവന്റെ കയ്യിൽ വീണ കണ്ണുനീരിനെ തുടച്ചു മാറ്റി.. "അവന്റെ പേരിൽ ഒരിറ്റു കണ്ണുനീര് പോലും അർപ്പിക്കാൻ ഞാൻ തയ്യാറല്ല... എനിക്ക് ഒരു മോനെ ഉള്ളൂ.. അത് നീയാ.. ഞാൻ നിന്റെ അമ്മയാ.. നിന്റെ മാത്രം.. അങ്ങനെ ഒരു വിഷത്തിന് ജന്മം കൊടുത്തു എന്നത് ഓർക്കാൻ പോലും ഞാൻ തയ്യാറല്ല.. നഷ്ട്ടമായി എന്ന് നീ പറഞ്ഞ ഓർമ്മകൾ ഇപ്പൊ എനിക്ക് പ്രിയപ്പെട്ടതാണ്. എന്റെ ഓർമയിൽ നീ മാത്രമേ ഉള്ളൂ എനിക്ക് മകനായി.. നീ മാത്രം മതി എനിക്ക്.. " ബദ്രിയുടെ കവിളിൽ കൈ ചേർത്ത്പിടിച്ച് കണ്ണുനീരോടെ അവർ പറഞ്ഞു നിർത്തി. ബദ്രി കരഞ്ഞുകൊണ്ട് എഴുന്നേറ്റ് അവരെ ഇറുകെ പുണർന്നു.. "അ. മ്മാ......" അവന്റെ ഇടറിയ ശബ്ദം, അതുമാത്രം മതിയായിരുന്നു അവരുടെ ചുണ്ടുകൾ പുഞ്ചിരിക്കാൻ അവർ കൈകളുയർത്തി അവന്റെ തലയിലൂടെ തഴുകി കൊടുത്തു.. അവനിലേക്കും ആ പുഞ്ചിരി പടർന്നു......💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story