മിഴിയിൽ: ഭാഗം 33

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ഡേവിഡ്‌ ഉറക്കമുണർന്ന് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. പുറത്ത് ഗാർഡനിൽ ഇരിക്കുന്ന ബദ്രിയെ കണ്ട് അവൻ അങ്ങോട്ട് പോയി.. "എപ്പോ എത്തി..???" ഡേവിഡിന്റെ ശബ്ദം കേട്ട് ബദ്രി തിരിഞ്ഞു നോക്കി.. "4 മണി കഴിഞ്ഞു.. ഇരിക്ക്..." അവൻ സിമന്റ്‌ ബെഞ്ചിൽ നിന്നും അല്പം നീങ്ങിയിരുന്നു കൊണ്ട് പറഞ്ഞു.. കൈരണ്ടും കൂട്ടിയുരച്ച് ഡേവിഡ്‌ ബദ്രിക്കരികിൽ ഇരുന്നു.. "പോയ കാര്യം എന്തായി??? അർജിത് എവിടെ??" "നീ പറഞ്ഞ പോലെ തന്നെ അവൻ ഒന്നും നിഷേധിച്ചില്ല ഡേവിഡ്‌.. മാത്രമല്ല.. ഇത് വരെ നമുക്കറിയാത്ത പലതും ഇങ്ങോട്ട് പറഞ്ഞു തന്നു.." ഡേവിഡ്‌ നെറ്റിചുളിച്ചു.. നമ്മൾ വിചാരിച്ച പോലുള്ള തെറ്റുകൾ അല്ല അർജിത് ചെയ്തിരുന്നത്... അവന്റെ പ്രവർത്തികൾ ഒന്നും മാപ്പർഹിക്കുന്നില്ല... ബദ്രി അവൻ പറഞ്ഞ എല്ലാ വിവരങ്ങളും ഡേവിഡിനോട് പറഞ്ഞു...

" ഞാനെന്തു ചെയ്യണമായിരുന്നു ഡേവിഡ്‌ ??? , എന്നോടുള്ള അനാവശ്യ ദേഷ്യത്തിന്റെ പേരിൽ അവൻ ഇല്ലാതാക്കിയത് 2 ജീവനാണ്... ഒന്നുമറിയാത്ത രണ്ടു ജീവിതങ്ങളാണ്... എന്നെ ഇഷ്ടപ്പെട്ടു എന്ന കാരണം കൊണ്ടു മാത്രം ജീവനും മാനവും നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു പെൺകുട്ടി.. ഈ വിവരങ്ങൾ എല്ലാം അറിയാം എന്നതിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന എന്റെ സുഹൃത്ത്.. ഇവർ രണ്ടുപേർക്കും ഞാൻ എന്തു പകരം നൽകണം.. എനിക്ക് കഴിഞ്ഞത് അവനെ ഇല്ലാതാക്കുക എന്നത് മാത്രമാണ്... ഡേവിഡിന്റെ മുഖത്ത് ഞെട്ടൽ പ്രകടമായി.. ബദ്രിയുടെ മനസ്സിലേക്ക് മണിക്കൂറുകൾ മുൻപ് സംഭവിച്ച കാര്യങ്ങൾ തെളിഞ്ഞുവന്നു.. ___💜 "ആാാാാ........" വേദനകൊണ്ട് അർജിത് അലറിക്കരഞ്ഞു.. ബദ്രിയ്ക്ക് അല്പംപോലും കരുണ തോന്നിയില്ല... മുഖം പോലും ഓർമ്മയില്ലാത്ത ആ പെൺകുട്ടിയെക്കാളും എന്നും കൂടെ നിന്നിരുന്ന ഉറ്റ സുഹൃത്തിന്റെ മുഖമാണ് അവനെ ഒരുപാട് വേദനിപ്പിച്ചത്... രക്തംപുരണ്ട സ്ക്രൂഡ്രൈവർ നിലത്തേക്കിട്ട് ബദ്രി എഴുന്നേറ്റുനിന്നു...

എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല.. അവൻ ഫോണെടുത്ത് ഡേവിഡിന്റെ നമ്പർ ഡയൽ ചെയ്തു.. ചെവിയിലേക്ക് ചേർക്കും മുന്നേ ഞെരങ്ങികൊണ്ടുള്ള അർജിത്തിന്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. . "ഡ്.... ഡാ... നിന്നെ വെറുതെ... വിടുമെന്ന് വിചാരിക്കണ്ട.. ഞാ... ഞാൻ ചത്താലും നീ നന്നായി ജീവിക്കില്ല... അ...അതിനു... അതിന് ഞാൻ സമ്മതിക്കില്ല... നീ കൂടെ കൊണ്ടുനടക്കുന്നവളില്ലേ... മി... മിഴി... അവളെ കൊന്നിട്ടായാലും നിന്നെ ഞാൻ തകർക്കും... അ...അതിനുള്ള ഏർപ്പാടൊക്കെ ഞാൻ... ചെയ്തു കഴിഞ്ഞു... നീ... നീ കയ്യും കാലും തല്ലിയൊടിച്ചു കിടപ്പിലാക്കിയവനില്ലേ... ശേഖ.. ശേഖരൻ... അവൻ എഴുന്നേറ്റ് നിന്നിട്ടുണ്ട്.. അ... അവന് നിന്റെ വീട്ടിലേക്കുള്ള റൂട്ടും മാപ്പും ഒക്കെ കൊടുത്തു സെറ്റാക്കി നിർത്തിയേക്കുവാ... നീ പോകുമ്പോഴേക്കും അവളുടെ ബോഡി.. ബോഡി...എങ്കിലും കിട്ടുമോ എന്ന് നോക്കടാ... അവളുടെ ജീവൻ പോലും ബാക്കി വയ്ക്കില്ല..

എന്ന ഉറപ്പു വാങ്ങിയശേഷമാ അവന് നിന്റെ വീട്ടിൽ കേറാനുള്ള വഴി ഞാൻ പറഞ്ഞു കൊടുത്തത്... അവളെ നീ ഇനി ജീവനോടെ കാണില്ല... ഹ ഹ..ഹാാാാ...." അർജിത് അസഹ്യമായ വേദനയിലും കൈരണ്ടും കാലിടയിൽ ചേർത്തുവച്ച് പല്ലിറുമ്മി കൊണ്ട് പറഞ്ഞു... വായിലൂടെ ഒലിച്ച കൊഴുത്ത ചോര തുപ്പി കൊണ്ട് അർജിത് പുച്ഛത്തോടെ ചിരിച്ചു. ദേഷ്യം കൊണ്ട് കണ്ണുകണാത്ത അവസ്ഥ വന്നപ്പോൾ നിലത്തുണ്ടായിരുന്ന ടീപോയ് പൊക്കിയെടുത്ത് ബദ്രി അവന്റെ തലയിലേക്കിട്ട് ഉടച്ചു .. വലിയൊരു നിലവിളിയോടൊപ്പം അർജിത്തിന്റെ ബോധവും നഷ്ടമായി.. ___💜 അവൻ ഞെരങ്ങി കണ്ണ് തുറന്നു നോക്കി.... കണ്ണുനീർപാടയിൽ കാഴ്ചകൾ വ്യക്തമായില്ല... കൈകൾ കൊണ്ട് കണ്ണ് തുടക്കാൻ ശ്രമിച്ചെങ്കിലും കൈകൾ അനങ്ങുന്നില്ല.. കണ്ണിലെ ചുവപ്പ് നിലത്തേക്കിറ്റു വീണു.. അപ്പോഴാണ് അവന് മനസ്സിലായത് കണ്ണുകളിൽ നിറഞ്ഞു നിന്നത് കണ്ണുനീരായിരുന്നില്ല രക്തമായിരുന്നുവെന്ന്..

പതിയെ കാഴ്ചകൾ വ്യക്തമായി തുടങ്ങി.. കുറച്ച് മുന്നിലായി കാർ നിർത്തിയിട്ടിരിക്കുന്നതും അതിനുമുകളിലായി ഇരിക്കുന്ന ബദ്രിയെയും കണ്ടു.. അവൻ കണ്ണു തുറന്നു എന്ന് മനസ്സിലായതും ബദ്രി കാറിന്റെ ബോണറ്റിൽ നിന്നും ഇറങ്ങി. അവൻ അടുത്തേക്ക് നടന്നു വരുന്നത് അറിയുന്നുണ്ടെങ്കിലും കാഴ്ച്ച വ്യക്തമാവുന്നില്ല.. എല്ലാം തലകീഴായി മാറിയ പോലെ.. അവനാകെ തല പെരുകുന്നതായി തോന്നി... നടന്നു വരുന്ന ബദ്രിയെ വീണ്ടും സൂക്ഷിച്ചുനോക്കി.. ദേഹമാസകലം പുകയുന്ന വേദനയോടൊപ്പം വ്യക്തമല്ലാത്ത കാഴ്ചകളും... അവനാകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... ബദ്രി അവന്റെ മുന്നിൽ വന്നു നിന്നു.. "ഒരുപാട് തലകുലുക്കണ്ട... ഞാൻ തലകീഴായി നടന്നുവരുന്നതല്ലാ... നിന്നെ തലകീഴായി കെട്ടിത്തൂക്കിയതാണ്..." അപ്പോഴാണ് അർജിത് പതിയെ മുകളിലേക്ക് നോക്കിയത്.. തന്റെ കൈകൾ പുറകിലായി കെട്ടിയിട്ട പോലെ അവനു തോന്നി...

കാലുകളിൽ മുഴുവൻ ഒരുതരം തരിപ്പാണ്.. ഒന്നും തിരിച്ചറിയുന്നില്ല.. പക്ഷെ മുകൾ ഭാഗത്തുനിന്നും അത് ഒരു കൊടുംകാടിനകമാണെന്ന് മനസ്സിലായി... അവനിൽ ഭീതി നിറഞ്ഞു.. "എന്തിനാടാ... എന്നെ ഇവടെ... കെട്ടിയിട്ടിരിക്കുന്നെ..?" ബദ്രി ചിരിച്ചു .. "നിന്നെ എങ്ങനെ കൊല്ലണം എന്ന ചിന്തയിലായിരുന്നു ഞാൻ... ഒറ്റയടിക്ക് കൊല്ലാൻ എനിക്ക് നിമിഷങ്ങൾ പോലും വേണ്ടി വരില്ല... പക്ഷേ നീ അങ്ങനെ ചാവരുത്... അനുഭവിക്കണം... നരകിക്കണം.. ആ പെൺകുട്ടി ഭയന്ന് ഭയന്ന് നിവൃത്തികേടുകൊണ്ട് ജീവൻ ഇല്ലാതാക്കിയതിനേക്കാൾ കൂടുതൽ നീ ഭയക്കണം, ആരോടെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞാൽ എന്നെ കൊല്ലുമോ എന്ന് നവീൻ ഭയന്നതിനേക്കാൾ കൂടുതൽ നീ ഭയക്കണം.., ഇത് വൈൽഡ് ഫോറസ്റ്റ് ഏരിയ ആണ്... നിനക്ക് പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ.. നിന്റെ ഈ മുഖത്ത് കൂടെ ഒഴുകുന്ന ചോരയുടെ മണം മാത്രം മതി..

ഏതു മൃഗം ആദ്യം എത്തുമെന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ.. ചെന്നായയ്ക്ക് ഇരയാവുമോ അതോ പുലിക്ക് ഇരയാവുമോ എന്നാലോചിച്ച് ഇവിടെ കിടക്ക്.. Bye.. Sorry.. Good bye.." പുറകിൽ നിന്നും അർജിത് വിളിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാതെ വണ്ടി റിവേഴ്‌സ് എടുത്ത് അവൻ അവിടെ നിന്നും പുറപ്പെട്ടു.. കാടിന് പുറത്തേക്ക് കടക്കാൻ അല്പം ബുദ്ധിമുട്ടിയെങ്കിലും ഇതോടെ അർജിത് എന്ന അദ്ധ്യായം അവസാനിച്ചു എന്ന ഉറപ്പിൽ അവൻ യാത്ര തുടർന്നു... ____💜 "അപ്പൊ ശേഖരനെ അയച്ചത് ആ ........ മോൻ ആണോ..??" "അതേ.. അത് കൊണ്ടാ ഞാൻ നിനക്ക് ഉറങ്ങണ്ട എന്ന് പറഞ്ഞു msg അയച്ചത് ..ഇന്നലെ ശേഖരൻ ഇവിടേക്ക് വരുമെന്ന് എനിക്കുറപ്പായിരുന്നു. " "ഹ്മ്മ്.. ബദ്രി.. പക്ഷെ.. അവനെ കൊന്നത് അബദ്ധമായോ എന്നൊരു തോന്നൽ, മിഴിയെ ഉപദ്രവിക്കാൻ ശ്രമിച്ച വ്യക്തിയുടെ മുന്നിൽ നീയാണിപ്പോഴും അഥർവ്വയുടെ മരണത്തിനു കാരണം.. അർജിതാണ് എല്ലാം ചെയ്തത് എന്ന് ഇനി എങ്ങനെ തെളിയിക്കും..??" "എനിക്കറിയില്ല.. അവന്റെ മുന്നിൽ എനിക്കൊന്നും തെളിയിക്കണ്ട..

മിഴിക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല.. അവനെ കൊന്നിട്ടായാലും അവളെ ഞാൻ സംരക്ഷിക്കും..." "ഞാൻ എന്തിനും കൂടെയുണ്ടാവും.." ബദ്രിയുടെ കൈക്ക് മേൽ ഡേവിഡ്‌ കൈ വച്ചു.. ബദ്രി ചെറുതായി പുഞ്ചിരിച്ചു.. "മിഴിയെ കണ്ടോ..? " "ഇല്ല... എഴുന്നേറ്റിട്ടില്ലന്ന് തോന്നുന്നു..." "മ്മ്.. കഴിഞ്ഞ രണ്ട് ദിവസോം ഉറക്കമുണ്ടായിരുന്നില്ല പാവത്തിന്.. ഞാൻ എന്റെ ഒരു സജഷൻ പറഞ്ഞോട്ടെ..." ബദ്രി ഡേവിഡിന്റെ മുഖത്തോട്ട് നോക്കി.. "You should get married soon.. മിഴി എപ്പോഴും നിന്റെ കൂടെ ഉണ്ടെങ്കിൽ കുറച്ച് കൂടെ സേഫ് ആയിരിക്കും." "ഹ്മ്മ്.. ഞാനും ആലോചിക്കുന്നുണ്ട്..." "ആഹാ പറഞ്ഞു തീരുമ്പോഴേക്കും ആളെത്തിയല്ലോ.." ഡേവിഡ്‌ ചിരിയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.. ബദ്രി തിരിഞ്ഞു നോക്കി.. വീർപ്പിച്ചു കെട്ടിയ മുഖവുമായി നിൽക്കുന്ന മിഴിയെ കണ്ട് അവനും എഴുന്നേറ്റു.. "എന്നാൽ നിങ്ങൾ സംസാരിക്ക്... എനിക്ക് രണ്ട് കാൾ ചെയ്യാനുണ്ട്.."

ഡേവിഡ്‌ പതിയെ അകത്തേക്ക് വലിഞ്ഞു മിഴി ഇരുകൈകളും പിണച്ചു കെട്ടി അവനെ നോക്കി കണ്ണുരുട്ടി.. ബദ്രി നന്നായൊന്ന് ഇളിച്ചു കാട്ടിയിട്ടും നോ റെസ്പോൺസ്.. "Partner.. Iam sorry.. ഫോണിൽ ചാർജ് ഉണ്ടായിരുന്നില്ല.. അതാ കാൾ ചെയ്യാതിരുന്നത്.. Morning 4 മണിക്കാ എത്തിയത്.. നിന്റെ കൂടെ കോഴികുഞ്ഞും ഉണ്ടെന്ന് അമ്മ പറഞ്ഞു.. അതോണ്ടാ റൂമിലേക്ക് വരാഞ്ഞത്..." എന്നിട്ടും മിഴി നോട്ടം മാറ്റിയില്ല.. "ഹാ പിണങ്ങാതെ പെണ്ണേ..." അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ച് ചേർത്തി നിർത്തി.. "വിട്... വിടെന്നെ..." അവൾ അവന്റെ കയ്യിൽ നിന്നു കുതറി.. ബദ്രി ഇരുകയ്യും അവളുടെ ഇടുപ്പിലൂടെ വട്ടം പിടിച്ചു നെഞ്ചിലേക്ക് ചേർത്തു.. അവളുടെ ദേഷ്യം പരിഭവമായി മാറി.. "ഉണരുമ്പോൾ മുന്നിലുണ്ടാവും എന്ന് കരുതീട്ടാ ഉറങ്ങിയത്.. എന്നിട്ടോ..???

ഞാൻ എഴുന്നേറ്റിട്ട് അരമണിക്കൂർ കഴിഞ്ഞു.. കിച്ചണിലേക്ക് പോയപ്പോഴാ അമ്മ പറഞ്ഞത് വന്നു എന്ന്.. അറ്റ്ലീസ്റ്റ് ആ ഹാളിലെങ്കിലും ഇരിക്കായിരുന്നു.. എന്നെ ഒട്ടും മിസ്സെയ്ത് കാണില്ല...." അവന്റെ ഷർട്ടിന്റെ ബട്ടനിൽ പിടിച്ചു കറക്കി കൊണ്ട് അവൾ പരിഭവിച്ചു.. "ആര് പറഞ്ഞു ഞാൻ miss ചെയ്തില്ലാന്ന്..? അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി.. I missed your eyes." അവന്റെ കൈകൾ അവളുടെ മിഴിയിലേക്ക് നീങ്ങി.. അവൾ പതിയെ കണ്ണുകളടച്ചു... "I missed your breath" അവന്റെ വിരലുകൾ അവളുടെ മൂക്കിലൂടെ ഊർന്നിറങ്ങി. അവളുടെ ശ്വാസമിടിപ്പേറി... "I missed your soft lips.." വിരലുകൾ ആ ചുവന്ന ചുണ്ടിൽ തലോടുന്നതിനൊപ്പം അവന്റെ ചുണ്ടുകൾ അവിടെ മുദ്രണം ചാർത്തി.. അവൾ ഒന്ന് കൂടെ അവനിലേക്ക് ചേർന്നു നിന്നു.. "I missed your voice..." അവന്റെ കൈകൾ തൊണ്ട കുഴിയിലേക്കരിച്ചി റങ്ങി.. അവൾ ഉമിനീരിറക്കി.. "I missed your heart beats..."

അവന്റെ കൈകൾ ടോപ്പിനകത്തു കൂടെ നെഞ്ചിലേക്ക് ഇറങ്ങിയതും അവൾ ഇരുകയ്യാലും അവന്റെ കയ്യിൽ മുറുകെ പിടിച്ചു കിതച്ചു.... അവൻ കള്ള ചിരിയോടെ അവളെ നോക്കി... "And.. Last not the least... I missed your smell..." അവളെ ചേർത്തു പിടിച്ച് അവൻ അവളുടെ മുടിക്കും കഴുത്തിനുമിടയിൽ മുഖം പൂഴ്ത്തി.. ___💜 "ലാ ലാ ലസ ലാലാ ലസ ലാലാ ലസ സലാല സലാല...." " എവിടേക്കാ ഡി ചാടിത്തുള്ളി പോകുന്നേ? " പുറത്തോട്ട് പാട്ടുംപാടി പോകുന്ന ആർദ്രയെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് ഡേവിഡ് ചോദിച്ചു.. "എന്റെ മിഴി കൊച്ച് പോയിട്ട് കുറെ നേരമായി... കാണാനില്ല... അന്വേഷിക്കാൻ പോകുവാ" അവന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അവൾ വെളിയിലേക്ക് ഓടി... ഡേവിഡ് അവൾക്ക് പുറകെയും... അന്തം വിട്ടു നിൽക്കുന്ന ആർദ്രയെ കണ്ട് ഡേവിഡ് അവളുടെ നോട്ടം എത്തുന്നിടത്തേക്ക് നോക്കി... മിഴിയെ കെട്ടിപ്പിടിച്ച് കഴുത്തിൽ ഉമ്മ വക്കുന്ന ബദ്രിയെ വായും പൊളിച്ചു നോക്കി നിൽക്കുകയാണ് ആർദ്ര.. "വെള്ളമിറക്കാതെ കയറിപോരടി പൊട്ടത്തീ..."

അവളുടെ കയ്യിൽ പിടിച്ചുവലിച്ച് ഡേവിഡ്‌ കാറ്റുപോലെ അകത്തേക്ക് പാഞ്ഞു.. "അയ്യേ മ്ലേച്ഛം..." സെറ്റിയിൽ ഇരുന്ന് താടിക്ക് കയ്യും കൊടുത്ത് സ്വയം പറയുന്ന ആർദ്രയെ നോക്കി ഡേവിഡ്‌ നെറ്റിചുളിച്ചു... "എന്ത്????" "നടുമുറ്റത്തു വച്ചാണോ ഈ ഡിങ്കോൾഫി ഒക്കെ ചെയ്യുന്നേ.. അയ്യേ..അതിന് വേണ്ടിയല്ലേ ഇത്രേം വലിയ മാൻഷനും അഞ്ചെട്ടു ബെഡ്‌റൂമും റാം അങ്കിൾ കെട്ടി വച്ചേക്കുന്നെ.. എന്നിട്ടും ഒരു പബ്ലിക് പ്ലേസിൽ.. ശെയ്..." ഡേവിഡ്‌ കടിച്ചു പിടിച്ച ചിരിയോടെ കൈകെട്ടി സെറ്റിയിലേക്ക് ചാരി ഇരുന്നു... "Excuse me.. ഇത് അവന്റെ വീടാണ്.. അവന്റെ മുറ്റം, അവന്റെ പെണ്ണ്, ഇതിലിപ്പോ ഏതാ പബ്ലിക് പ്ലേസ്ന്ന് എനിക്ക് മനസിലായില്ല.. പിന്നേ പ്ലാൻ ചെയ്ത് കൊണ്ട് പോവേണ്ട കാര്യമാണോ പ്രണയം..? പ്രകടിപ്പിക്കാൻ സമയമോ, സ്ഥലമോ,ചുറ്റുപാടോ, ചുറ്റുമുള്ള ആളുകളെയോ നോക്കിയാൽ അതിൽ പ്രണയത്തെക്കാൾ ഇമ്പോർട്ടൻസ് നമ്മുടെ സ്റ്റാറ്റസിനാവും...

എവിടെ നിന്നാണെങ്കിലും ആരുടെ മുന്നിൽ വച്ചാണെങ്കിലും പരസ്പരം ചേർത്തു പിടിക്കാനും, പുണരാനും,ചുംബിക്കാനും കഴിയണം, യാതൊരു അതിർവരമ്പുകളുമില്ലാതെ.. അതിനെ മാത്രമേ പ്രണയം എന്ന് വിളിക്കാനാവൂ. മനസിലായോടി പൊട്ടത്തി...." ഡേവിഡ്‌ എഴുന്നേറ്റ് പോയിട്ടും അവൻ പറഞ്ഞതിന്റെ പൊരുളിന് പിന്നാലെയായിരുന്നു ആർദ്രയുടെ മനസ്സ്.. _____💜 "What??? ഇത്രയും വലിയ തിരിമറി നടന്നിട്ടും ആരും അറിഞ്ഞില്ല എന്നോ...?? ഇതാര് ചെയ്തതാണെങ്കിലും ബദ്രി സർ വരുന്നത് വരെയേ നിങ്ങളിവിടെ തുടരൂ..." സീനിയർ അക്കൗണ്ടന്റ് എല്ലാരോടുമായി പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു... അയാൾ നേരെ ധ്യാനിന്റെ കേബിനിലേക്കാണ് പോയത്.. "Whattt?? എന്ത് ഫൂളിഷ്നെസ്സ് ആണ് നിങ്ങൾ പറയുന്നത്.. 5 lakh നു പകരം 50 lakh transfer ചെയ്തുവെന്നോ.. ഇതിത്ര സിമ്പിൾ ആയി എങ്ങനെ പറയാൻ കഴിയുന്നു.."

"സോറി സർ.. ഞാൻ എല്ലാരുടെ സിസ്റ്റവും ചെക്ക് ചെയ്തു.. ആരുടെ റെക്കോർഡിലും ആ ട്രാൻസക്ഷൻ രജിസ്റ്റർ ആയിട്ടില്ല.. എമൗണ്ട് ക്രെഡിറ്റ്‌ ആയ അക്കൗണ്ട് ഫേക്ക് ആണ്.. ബാങ്കിൽ പറഞ്ഞപ്പോൾ എൻക്യുയർ ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്..." "Mr.രാജേഷ്.... ഈ എസ്ക്യൂസ്‌ ഒന്നും ബദ്രി സാറോട് നടക്കില്ല... കമ്പനി അക്കൗണ്ടിൽ നിന്നും ക്യാഷ് ഡെബിറ്റ് ആയിട്ടുണ്ടെങ്കിൽ you are responsible for it... " "അറിയാം സർ.. But..." മുഴുവനാക്കും മുന്നേ ധ്യാനിന്റെ കേബിനിലെ ഫോൺ റിങ് ചെയ്തു.. "Yes sir.. Yes sir.. Ok sir.." ധ്യാൻ കാൾ കട്ട്‌ ചെയ്തു.. "ബദ്രി സർ വന്നിട്ടുണ്ട്.. കാര്യങ്ങൾ ഏകദേശം അറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.. കാബിനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.. Come.." അവർ രണ്ടാളും ബദ്രിയുടെ കാബിനിലേക്ക് പോയി.. "May i come in..." "Yes.. എന്താ ധ്യാൻ.. എന്താ പ്രോബ്ലം..."

"Tiyaan cements ലേക്ക് 5 lakhs ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞിരുന്നു... ഞാൻ ചെക്ക് ചെയ്തു നോക്കുമ്പോൾ അക്കൗണ്ടിൽ നിന്നും 50 lakhs debit ആയിരിക്കുന്നു... But ഇത് അക്കൗണ്ട് സെക്ഷനിലെ ആർക്കും അറിയില്ല എന്നാണ് പറയുന്നത്.. ആക്ച്വലി ആരുടേയും സിസ്റ്റത്തിൽ അതിനുള്ള പ്രൂഫ് ഇല്ല..." ബദ്രി ചെയറിലേക്ക് ചാരി ഇരുന്നു.. രാജേഷ് വിയർത്തു കുളിച്ചിരുന്നു.. "Ok.. ഇന്നലെ വരെ നടക്കാത്ത ഇഷ്യൂ ഇന്ന് നടന്നിട്ടുണ്ടെങ്കിൽ ഇന്നവിടെ പുതിയതായി എന്തെങ്കിലും സംഭവിച്ചു കാണും... അക്കൗണ്ട്സ് ഡിപ്പാർട്മെന്റ്ൽ പുതുതായി ആരെങ്കിലും ജോയിൻ ചെയ്തിരുന്നോ രാജേഷ് ..??" ധ്യാൻ രാജേഷിനെ നോക്കി.. "സർ.. ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ടായിരുന്നു.. വൺ മിസ്സ്‌ മാളവിക... " "മാളവിക....?".....💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story