മിഴിയിൽ: ഭാഗം 34

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

മാളവിക??" " അതേ സാർ.. സാറിന്റെ റെക്കമെന്റെഷനിൽ വന്നിരുന്നില്ലേ? ആ കുട്ടി... " ബദ്രി ഒരു നിമിഷം ചിന്തിച്ചു.. "ഓക്കെ... ആ കുട്ടിയോട് എന്റെ ക്യാമ്പിലേക്ക് വരാൻ പറയൂ... ധ്യാൻ നിൽക്കു.. രാജേഷ് you can go.." "Ok sir..." രാജേഷ് പുറത്തേക്ക് പോയതിനു ശേഷം ബദ്രി ധ്യാനിനോട് ഇരിക്കാൻ പറഞ്ഞു.. "ധ്യാൻ.. തനിക്ക് മാളവികയെ കുറിച്ച് എന്ത് തോന്നി..?" "സർ.. അത്.. ആ കുട്ടി അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല സർ.. Because അത്ര ടെക്നോളജിക്കൽ നോളേജ് ഉള്ള ആളാണെന്നു തോന്നിയില്ല..." "ഹ്മ്മ്..." "May i come in സർ..." ബദ്രി ഡോർ തുറന്നു അകത്തേക്ക് വരാനുള്ള അനുവാദത്തിനായി കാത്തു നിൽക്കുന്ന പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി.. ധ്യാൻ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു അവളുടെ വേഷം.. ഒരു നരച്ച കോട്ടൺ ചുരിദാറാണ് ധരിച്ചിരിക്കുന്നത്...

ഷാൾ നല്ല വൃത്തിയിൽ രണ്ടു ഭാഗത്തായി പിൻ ചെയ്തിരിക്കുന്നു.. ഇടുപ്പിന് താഴെ വരെ നീളമുള്ള എണ്ണ മിഴുക്കുള്ള മുടി പിന്നി മുന്നിലേക്കിട്ടിട്ടുണ്ട്.. അതിൽ കല്ലുവച്ച സ്ലേടും പൂവും വച്ചിരിക്കുന്നു.. കാലിലൊരു വാർ ചെരിപ്പും... മുടിയിലെ എണ്ണയിറങ്ങി മുഖം കരിവാളിച്ച പോലെയുണ്ട്... ആകെ ഒരു പട്ടിക്കാട് ലുക്ക്‌.. "വരൂ..." "എന്നെ വിളിച്ചായിരുന്നു എന്ന് രാജേഷ് സാർ പറഞ്ഞു.." "ഹ്മ്മ്.. നിങ്ങളുടെ ഡിപ്പാർട്മെന്റ്ൽ നടന്ന പ്രോബ്ലം അറിഞ്ഞില്ലേ...?" "ഹ്മ്മ്.. അറിഞ്ഞു...." "എന്താ അതിനെ കുറിച്ച് അഭിപ്രായം??" "അത് പിന്നേ.. സർ.. എനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ല.. രാജേഷ് സർ പറഞ്ഞിട്ടും ഒന്നും മനസിലായില്ല.." "Ok.. എന്നെ ഇതിനു മുന്നേ കണ്ടിട്ടുണ്ടോ.." "ഹ്മ്മ് ഉണ്ട്.. നമ്മൾ ഒരേ കോളേജിലാ പഠിച്ചത്.. ഞാൻ bcom തന്നെയായിരുന്നു.. വേറെ ബാച്ച് എന്ന് മാത്രം.. "

"ഹ്മ്മ്.. ഞാൻ തന്നെ കണ്ടതായി ഓർക്കുന്നില്ല... അത് കൊണ്ട് ചോദിച്ചതാ.. നവീനെ എങ്ങനെയായിരുന്നു പരിചയം..." അത്രയും നേരം മുഖത്തുണ്ടായിരുന്ന തെളിച്ചം ആ ഒരൊറ്റ ചോദ്യത്തിൽ നഷ്ട്ടമായി.. അത് ധ്യാനും ബദ്രിയും ശ്രദ്ധിച്ചു. "ഒരുമിച്ചാ കോളേജിൽ ജോയിൻ ചെയ്തത്.. എനിക്ക് ക്ലാസ്സ്‌ കാണിച്ച് തന്നതും ഹോസ്റ്റലിൽ കൊണ്ട് വിട്ടതുമൊക്കെ നവീൻ ആയിരുന്നു..." തല താഴ്ത്തി പിടിച്ചാണ് അവളത് പറഞ്ഞത്.. "Listen മാളവിക.. മരിച്ചുപോയവർ ഒരിക്കലും തിരിച്ചു വരില്ല... അവരെ ആലോചിച്ച് ജീവിതം നഷ്ടമാകുന്നത് വിഡ്ഢിത്തമാണ്... താൻ ഒരിക്കലും അങ്ങനെ ചെയ്യരുത്.. മുന്നിൽ വിശാലമായ ഒരു ലോകമുണ്ട്.. തനിക്ക് ചേരുന്ന ഒരാളെ കണ്ടെത്തണം.. വിവാഹം കഴിക്കണം... ഒരുമിച്ച് ജീവിക്കണം... അതൊന്നുമില്ലാതെ ആരുടേയും ജീവിതം പൂർണമാകില്ല .

ഇങ്ങനെ ജീവിക്കുന്നതിൽ ഒരു അർത്ഥവുമില്ല എന്ന് മനസ്സിലാക്കുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും..." "അറിയാം സർ.. മരിച്ചുപോയവർ ഒരിക്കലും തിരിച്ചു വരില്ല എന്നറിയാം.. പക്ഷേ അവരുടെ ഓർമ്മകൾക്ക് മരണമില്ലല്ലോ.. എനിക്ക് ജീവിക്കാൻ എന്റെ പ്രണയത്തിന്റെ ഓർമകൾ തന്നെ ധാരാളമാണ്.. എന്റെ ഉള്ളിലെ പ്രണയത്തിന് ഒരു മുഖമേ ഉള്ളൂ.. " ബദ്രിയെയും ധ്യാനിനെയും നോക്കി അവൾ കാബിൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... ധ്യാൻ അത്ഭുതത്തോടെ അവൾ പോകുന്നത് നോക്കി നിന്നു.. ബദ്രി അവളുടെ വാക്കുകളുടെ ആഴം അളക്കുകയായിരുന്നു.... ____💜 "ഇച്ചായ.. ഇന്ന് തന്നെ പോവണോ..." ഷർട്ട്‌ മാറ്റികൊണ്ടിരിക്കുന്ന ഡേവിഡിനെ നോക്കി ആർദ്ര ചോദിച്ചു.. "നിനക്ക് വീടും കുടിയൊന്നും ഇല്ലേ പെണ്ണേ...?

നീ ഇവിടെ തന്നെ സെറ്റ്‌ൽ ആയോ..?" "നിങ്ങളിവിടെ ഉള്ളോണ്ടാ പപ്പേടെ കാല് പിടിച്ച് 4 ദിവസം നിക്കാൻ പെർമിഷൻ വാങ്ങിയത്.. എന്നിട്ടിപ്പോ നിങ്ങള് രണ്ടു ദിവസത്തിൽ എങ്ങോട്ടാ കുറ്റീം പറിച്ചു പോവുന്നെ...?" ഡേവിഡ്‌ അവൾക്ക് നേരെ കൈകെട്ടി നിന്ന് അവളെ ഉറ്റു നോക്കി.. മുഖത്ത് പരിഭവമാണ്.. കുഞ്ഞ് കുട്ടികളെ പോലെ ചുണ്ട് കൂർപ്പിച്ച് ഷാളിൽ കൈ കൊണ്ട് തെരുത്തു പിടിച്ച് എങ്ങോട്ടോ നോക്കിയാണ് നിൽപ്പ്.. "ടീ... എന്തിനാ മുഖം വീർപ്പിച്ചേക്കുന്നെ..." "മ്ച്ചും..." ഡേവിഡ്‌ അവളെ ചേർത്തു പിടിച്ചു.. "എന്നാലേ ഒരു കാര്യം ചെയ്യ്..." അവൾ മുഖമുയർത്തി ഡേവിഡിനെ നോക്കി.. "നീ എന്റെ കൂടെ എന്റെ കൊട്ടാരത്തിലേക്ക് പോന്നേക്ക്..." "ശരിക്കും...???"

അവൾ കണ്ണുകൾ വിടർത്തി.. "ഹ്മ്മ്... പക്ഷെ നിന്റെ പപ്പയോടു പറഞ്ഞിട്ട് വരണം എന്ന് മാത്രം..." അവളുടെ മുഖം വാടി.. "അതെങ്ങനെയാ പെട്ടെന്ന് സമ്മതുക്കുന്നെ???" "അതൊക്കെ നിന്റെ പാർട്ടാണ് ഡിയർ.. നിന്റെ വീട്ടിൽ ok ആണെങ്കിൽ, iam ok with it..." "ഓക്കേ മിസ്റ്റർ ഡേവിഡ്‌... ഈ ആർദ്ര സമ്മതിപ്പിച്ചിരിക്കും..." അവൾ ചാടി തുള്ളി പുറത്തേക്കോടി.. അവൾ പോകുന്നതും നോക്കി ഡേവിഡ്‌ ചിരിയോടെ കയ്യിലെ ബാൻഡ് കെട്ടിക്കൊണ്ടിരുന്നു.. ____💜 "എനിക്ക് എന്തെങ്കിലും ഒരു ഐഡിയ പറഞ്ഞു താടി.. " ആർദ്ര മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്.. മിഴി ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് ഗഹനമായ ചിന്തയിലാണ്.. "നിനക്ക് പോവണം എന്ന് നിർബന്ധമാണോ?? വിവാഹം കഴിഞ്ഞിട്ട് പോകുന്നതല്ലേ അതിന്റെ ഒരു ശരി..." ആർദ്ര ഇടുപ്പിൽ കൈ വച്ച് അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.... "ഹീ... ഞാൻ ചുമ്മ.... " "മര്യാദക്ക് ഐഡിയ പറഞ്ഞു താടി ദുഷ്ട്ടെ. നീ മാത്രം പ്രേമിക്കുന്നവന്റെ വീട്ടിൽ സ്ഥിരതാമസം, ഒന്നിച്ച് ഉറക്കം, തോന്നുമ്പോ തോന്നുമ്പോ കെട്ടിപിടിക്കൽ ഉമ്മിക്കൽ...

നമുക്ക് ഒരു ദിവസം അതിനുള്ള ചാൻസ് കിട്ടുമ്പോ അവളുടെ ഒടുക്കത്തെയൊരു നെഗറ്റീവ്..." ആർദ്ര പല്ലിറുമ്മി... "എടി.. ഇവിടെ ഞങ്ങളെ കൂടാതെ വേറെയും ആളുകൾ ഉണ്ടല്ലോ.. അങ്കിൾ ഉണ്ട്. അമ്മയുണ്ട്... അവിടെ അങ്ങനെയല്ല.. ഡെവിച്ചായൻ ഒറ്റക്കാ.. എന്തെങ്കിലും സംഭവിച്ചാൽ.....". "വീണ്ടും വീണ്ടും പറഞ്ഞു കൊതിപ്പിക്കാതെ ഐഡിയ പറഞ്ഞു താടി കോപ്പേ.." "ഇതെന്തിന്റെ കുഞ്ഞാണോ എന്തോ...? ആലോചിക്കട്ടെ..." ആർദ്ര നടത്തം കണ്ടിന്യു ചെയ്തു.. മിഴി വീണ്ടും ചിന്തിച്ചു.. പെട്ടെന്ന് രണ്ടാളും മുഖത്തോട് മുഖം നോക്കി ചിരിച്ചു... ____💜 "സമ്മതിച്ചു..." ആർദ്ര കിതപ്പടക്കി കൊണ്ട് വാതിൽക്കൽ നിന്ന് ചിരിയോടെ പറഞ്ഞു.. ഡേവിഡ്‌ അവളെ സംശയത്തോടെ നോക്കി.. "ശരിക്കും...?" "മ്മ്മ്മ്മ്.... ശരിക്കും... പക്ഷെ 2 ദിവസം നിക്കാനുള്ള പെർമിഷനെ തന്നുള്ളൂ..."

അവൾ വാടിയ മുഖത്തോടെ പറഞ്ഞു.. "എന്താ നീ ചോദിച്ചത്..??" "അപ്പം തിന്ന പോരെ എന്തിനാ കുഴി എണ്ണുന്നെ...? ഹും 😏 വെയിറ്റ് ചെയ്യ്.. ഞാൻ ഡ്രസ്സ്‌ പാക്ക് ചെയ്യട്ടെ." മറുപടിക്ക് കാത്തു നിൽക്കാതെ അവൾ വേഗം തന്നെ മിഴിയുടെ റൂമിലേക്ക് ഓടി... എന്തെങ്കിലും ഉടായിപ്പായിരിക്കും എന്നറിയാവുന്നതു കൊണ്ട് തന്നെ ഡേവിഡ് ചിരിയോടെ അവളുടെ ഓട്ടം നോക്കിനിന്നു... 💜💜💜 "മോനെ.. ഇന്ന് തന്നെ പോവണോ... രണ്ടു ദിവസം കൂടെ കഴിഞ്ഞിട്ട്..." കബനി പരിഭവിച്ചു... "അയ്യോ.. ഞാൻ ബദ്രിയെ പറഞ്ഞു സമ്മതിപ്പിക്കാൻ തന്നെ ഒരുപാട് ബുദ്ധിമുട്ടി അമ്മാ... അവൻ വരുമ്പോഴേക്കും ഞാൻ ഇറങ്ങട്ടെ... അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് അവൻ എന്നെ ഇവിടെ നിർത്തും.. പ്ലീസ്.." അവൻ നിസ്സഹായമായി കബനിയോട് പറഞ്ഞു... അവർ ചിരിയോടെ അവന്റെ കവിളിൽ തലോടി... അപ്പോഴേക്കും ആർദ്ര റൂമിൽ നിന്നും ബാഗും തൂക്കി ഓടി വന്നു... "മോളും ഇറങ്ങുകയാണോ???"

അവളുടെ മുഖത്തേക്ക് നോക്കി കബനി ചോദിച്ചു... "ഹ്മ്മ്.. അതേ അമ്മ.. എന്തായാലും ഇന്ന് പോവാമെന്ന് തീരുമാനിച്ചതാ.. ഇനിയിപ്പോ ഡ്രൈവറെ വിളിക്കണ്ടാലോ.. എന്നെ ഇച്ചായൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്..." ഡേവിഡ് കണ്ണുമിഴിച്ച് അവളെ നോക്കി... അവൾ ഒറ്റ കണ്ണിറുക്കി കാണിച്ചു... "ശരി... രണ്ടാളും ഇടയ്ക്ക് വരണം കേട്ടോ.. ആർദ്ര ഇരുവശത്തേക്കും തലയാട്ടി സമ്മതിച്ചു.. ഡേവിഡ് കബനിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി... കാറിന്റെ കീയെടുത്ത് അവൻ പുറത്തേക്ക് നടന്നു... ആർദ്ര മിഴിയോട് റ്റാറ്റാ കാണിച്ച് ഡേവിഡിന് പുറകെ ഓടി... ബാഗ് പുറകിലെ സീറ്റിലേക്ക് വച്ച് അവൾ വേഗം കോ-ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു... വണ്ടി ഗേറ്റ് കടക്കും വരെയും അവൾ പുറത്തേക്ക് തലയിട്ട് അവരോട് റ്റാറ്റാ കൊടുക്കുന്ന തിരക്കിലായിരുന്നു... ഡേവിഡ്‌ അവളുടെ കയ്യിൽ പിടിച്ചുവലിച്ച് അകത്തേക്കിട്ടു... .അവൾ അവനെ നോക്കി കണ്ണുരുട്ടി.. "നോക്കി പേടിപ്പിക്കാതെ സീറ്റ് ബെൽറ്റ് ഇടെടി കുട്ടിതേവാങ്കേ..."

അവൾ ഒന്ന് മുഖം കോട്ടി സീറ്റ് ബെൽറ്റിട്ട് സ്റ്റീരിയോ on ചെയ്ത് നേരെയിരുന്നു... തൊട്ടടുത്തു നമ്മുടെ പ്രണയമുണ്ടെങ്കിൽ ഓരോ പ്രണയഗാനവും നമുക്കായി പിറവിയെടുത്തവയാകും.. ഓരോ വരികളും നമുക്കായി എഴുതിയവയാകും.. മ്യൂസിക് തുടങ്ങിയതും ആർദ്ര കണ്ണുകളടച്ചു സീറ്റിലേക്ക് ചാരിയിരുന്നു.. ഡേവിഡിന്റെ കൈകൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു... 🎼🎼🎼കാർമുകിലിൽ പിടഞ്ഞുണരും തുലാ മിന്നലായി നീ... വാതിലുകൾ തുറന്നടയും നിലാ നാളമായി നീ... വിവശമെന്തോ കാത്തിരുന്നും.. അലസമേതോ മൗനമാർന്നും.. വിവശലോലം കാത്തിരുന്നു അലസമേതോ മൗനമായി പറയാതറിഞ്ഞു നാം.. പാതിരയോ പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയിൽ നീന്തി അലയും മിഴികൾ … തൂമഞ്ഞും തീയാവുന്നു നിലാവിൽ നീ വരില്ലെങ്കിൽ ഓരോരോ മാത്രയും ഓരോ യുഗം നീ പോവുകിൽ.… പാതിരയോ പകലായ് മുള്ളുകളോ മലരായ് പ്രിയാമുഖമാം നദിയിൽ നീന്തി അലയും മിഴികൾ 🎼🎼🎼 ____💜💜

ബദ്രി ഓഫീസിൽ നിന്നും ഇറങ്ങി കാറിലേക്ക് കയറാൻ നിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്... ഡിസ്പ്ലേയിലെ നമ്പർ കണ്ട് അവൻ ഒരു നിമിഷം നിന്നു.. കാൾ അറ്റന്റ് ചെയ്ത് ചെവിയിലേക്ക് ചേർത്തു.. "ഹെല്ലോ മൈ ഡിയർ ഫ്രണ്ട്.. അഥർവ്വ ഹിയർ.. എന്തുണ്ട് വിശേഷം...??" "എനിക്കെന്ത് വിശേഷം.. ഗോയിങ് ഗുഡ്..." "ഗുഡ്????ഓഹ് മൈ ഗോഡ്.. നോ വേ.... അങ്ങനെ എല്ലാം നല്ലതായി നടക്കാൻ ഞാൻ സമ്മതിക്കില്ല മിസ്റ്റർ ബദ്രിനാഥ്‌.... കമ്പനിയിൽ ലക്ഷങ്ങളുടെ നഷ്ട്ടം ഉണ്ടായി അല്ലെ.. 50 lakhs... അത് നിന്നെ ബാധിക്കില്ല എന്നെനിക്കറിയാം.. പക്ഷേ 50 തവണ 50 ലക്ഷം വച്ച് പോയാലോ..??? ഹ ഹ ഹ ഹ ഹാ... നിന്റെ കമ്പനി ലോസ് മാത്രം ഏൺ ചെയ്യാൻ തുടങ്ങും.. നീ എല്ലാ വിധത്തിലും തകരണം.. നിന്റെ ബിസിനസ്‌ നിന്റെ പേര് നിന്റെ കുടുംബം നിന്റെ പെണ്ണ് അങ്ങനെ നീ ഇഷ്ട്ടപെടുന്നതെല്ലാം നിനക്ക് നഷ്ട്ടമാവണം.." "പ്ഫഭ... പന്ന ** മോനെ.. നീ എന്താന്ന് വച്ചാ ഉണ്ടാക്കടാ..

നിന്നോട് എനിക്കുണ്ടായിരുന്ന സോഫ്റ്റ്കോർണർ എന്തായിരുന്നുന്ന് അറിയോടാ കഴുവേറിടെ മോനെ..... ഒരുത്തിയെ ജീവൻ കളഞ്ഞു പ്രേമിച്ചത് കൊണ്ട് പ്രാന്തായവനാണല്ലോ എന്നുള്ളത് മാത്രം.. അതാലോചിച്ചുള്ള സിംപതി.. പക്ഷെ എന്നോടുള്ള ദേഷ്യത്തിന് എന്റെ പെണ്ണിനെ ദ്രോഹിച്ചത്, ഇനിയും ദ്രോഹിക്കണം എന്നാഗ്രഹിക്കുന്നത്.. ക്ഷമിക്കില്ല ഞാൻ.. ഒരിക്കലും നിന്നെ തിരിച്ചറിയല്ലേ എന്ന് നീ പ്രാർത്ഥിക്ക്.. അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ബാക്കിയുണ്ടാവില്ല നീ.. " മറുപടിക്ക് കാക്കാതെ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ബദ്രി കാറിലേക്ക് കയറി.. തന്റെ സമാധാനം കളയുക എന്നത് മാത്രമാണ് അവന്റെ ലക്ഷ്യം... ഇല്ല.. അതിനു സമ്മതിച്ചു കൂടാ.. അവൻ ചിന്തിക്കുന്നതൊന്നും നടക്കരുത്... ബദ്രി വേഗം തന്നെ ഫോൺ എടുത്ത് ധ്യാനിനു ഡയൽ ചെയ്തു..

"സർ..." "ആഹ് ധ്യാൻ.. Do onething.. രാജേഷിനെ ഒഴിച്ച് അക്കൗണ്ട്സ് ഡിപ്പാർട്മെന്റ്ലെ ബാക്കി 15 പേരെയും മാറ്റണം.." "സർ...." "ടെർമിനേറ്റ് ചെയ്യണം എന്നല്ല ഉദ്ദേശിച്ചത്... ഓരോരുത്തരെയും ഓരോ ഡിപ്പാർട്ട്മെന്റ്കളിലേക്ക് മാറ്റണം.. ചിലപ്പോൾ അവർക്ക് ആ ഡിപ്പാർട്ട്മെന്റ്നെക്കുറിച്ച് അവേർനെസ്സ് ഉണ്ടാവില്ല... അത് കാര്യമാക്കണ്ട.. സെയിൽസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എസ്റ്റിമേഷൻ, എൻജിനീയറിങ്, മാനേജ്മെന്റ്, HR,ലീഗൽ ഡിപ്പാർട്ട്മെന്റ്, ഫൈനാൻസ്, അങ്ങനെ എല്ലാരും ഓരോന്നിൽ ആയിരിക്കണം.. ഉടനെ തന്നെ അക്കൗണ്ട്സിലേക്ക് നെക്സ്റ്റ് റിക്രൂട്ട്മെന്റ് സെറ്റ് ചെയ്യണം.. ക്ലിയർ??" "Yes സർ..." ബദ്രി ഫോൺ കട്ട്‌ ചെയ്ത് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു... ___💜 "ബദ്രി...." അവൻ ഹാളിലേക്ക് കയറി മിഴിയെ ചുറ്റും തിരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് റാമിന്റെ ശബ്ദം കേട്ടത്.. "Yes dad..." "സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്.." "പറഞ്ഞോളൂ..." "മാര്യേജ് ഇനിയും നീട്ടികൊണ്ട് പോവണോ...?"

"അത് ഞാൻ മാത്രം തീരുമാനിച്ചാൽ മതിയോ ഡാഡ്.. മിഴിയോട് ചോദിക്ക്.. വേണ്ട ഞാൻ ചോദിക്കാം.. Partner................" അവൻ നീട്ടി വിളിച്ചതും എവിടെന്നോ പൊട്ടിമുളച്ചത് പോലെ മിഴി ഹാളിലെത്തി.. പുറമെ തന്നെ കബനിയും... "Partner.. വേഗം കല്യാണം കഴിച്ചാലോ...??" മിഴി വിളറിയ മുഖത്തോടെ റാമിനെയും കബനിയെയും നോക്കി... കബനിയമ്മ തലയാട്ടി സമ്മതമറിയിക്കാൻ പറഞ്ഞു.. "Partner.. " അവൾ ഞെട്ടി ബദ്രിയെ നോക്കി.. "നമുക്ക് രണ്ടാൾക്കും വേഗം കല്യാണം കഴിച്ചാലോന്നാ ചോദിച്ചത്.. അവരെ അല്ല.. They are already married right?... പിന്നെന്തിനാ അവരുടെ മുഖത്ത് നോക്കുന്നെ...?" മിഴി അവനെ നോക്കി പല്ലുകടിച്ചു.. "അവനെ വിട് മോളെ.. മോള് പറ.. ഇപ്പൊ മാര്യേജ് നടത്തുന്നത് കൊണ്ട് വേറെ പ്രോബ്ലം ഒന്നുമില്ലലോ.." അവൾ റാം അങ്കിളിനെ നോക്കി ചിരിയോടെ ഇല്ല എന്ന് തലയാട്ടി.. "ഗുഡ്... അപ്പൊ ഞങ്ങൾ എൻഗേജ്മെന്റ് ഡേറ്റ് നോക്കട്ടെ ട്ടൊ..."

റാം മുറിയിലേക്ക് നടന്നു... പുറകെ തന്നെ കബനിയും.. അവർ മുറിക്കകത്തേക്ക് പോയതും മിഴി സെറ്റിയിലെ കുഷ്യൻ എടുത്ത് അവന് നേരെ എറിഞ്ഞു.. ബദ്രി അത് ക്യാച്ച് പിടിച്ചു സോഫയിലേക്ക് ഇടുമ്പോഴേക്കും ടീപോയിൽ വച്ചിരുന്ന ഫ്ലവർ വേസ് അവന് നേരെ പാഞ്ഞു വന്നു.. അല്പം പുറകോട്ട് നീങ്ങി അതിനെയും ക്യാച്ച് പിടിച്ച് ടീപോയ്ക്ക് മുകളിലേക്ക് വക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ അടുത്ത ആയുധത്തിന് തിരയുന്നുണ്ടായിരുന്നു... ബദ്രി വേഗം അവൾക്കടുത്തേക്ക് പോയി അവളെ വട്ടം പിടിച്ചു.. "വിട്... വിട് മനുഷ്യാ... എനിക്ക് നിങ്ങളെ കെട്ടാൻ സമ്മതമാണോ അല്ലയോ എന്ന് നിങ്ങൾക്കറിയില്ലേ.. വിടടോ.." "ഹാ.. അടങ്ങി നിക്ക് പെണ്ണേ.. ഞാൻ ചോദിച്ചതെ.. നിനക്കെന്നെ കെട്ടാൻ സമ്മതമാണോ എന്നല്ല.. ഇപ്പൊ ഓക്കേ ആണോ .. I mean phyaically... പഞ്ചറായ ബോഡിയല്ലേ, എല്ലാം റെഡി ആയോന്ന് അറിയില്ലാലോ.. ഇപ്പൊ നീ എനിക്ക് കാണിച്ചും തരുന്നില്ല..

കല്യാണം കഴിഞ്ഞിട്ട്, അവിടെ വേദനിക്കുന്നു ഇവിടെ വേദനിക്കുന്നു എന്നൊക്കെ പറഞ്ഞ് പരിപാടികൾക്ക് മുടക്കം വരുത്തരുത്.. മനസിലായോ.." "അയ്യേ... വൃത്തികേട് പറയുന്നോ... ശെയ്... " അവൾ അവനെ തള്ളി മാറ്റി.. "ഇതിലെന്താടി വൃത്തികേട്.. ഞാൻ പറഞ്ഞത് നമ്മടെ ലൈം.................. ഹൃജേ ന്നഹ് എംജെഫ് ഗ്മേ... ബാക്കി പറയാൻ സമ്മതിക്കാതെ അവൾ സെറ്റിയിൽ കയറി നിന്ന് അവന്റെ വായിൽ അമർത്തി പിടിച്ചു... അവളെ ചിരിപ്പിക്കാൻ കുറച്ചു നേരം പഞ്ചാബിഹൗസ് കളിച്ചെങ്കിലും, അമർത്തി പിടിച്ച കയ്യിൽ ഒരു ചുംബനം നൽകുന്നത് വരെയേ അവളുടെ മുഖത്തെ ദേഷ്യം നിലനിന്നുള്ളു... കൈ അവനിൽ നിന്നും മാറ്റി അവൾ സെറ്റിയിൽ നിന്നും താഴേക്ക് ചാടി അവനെ തള്ളി മാറ്റി തിരിഞ്ഞു നടന്നു...

"എടി.. റൂമിലേക്ക് വരട്ടെ.. അവളുണ്ടോ അവിടെ... നമ്മടെ കോഴിക്കുഞ്ഞ്..??" മിഴി പെട്ടെന്ന് നിന്നു.. പതിയെ അവന് നേരെ തിരിഞ്ഞു.. അവളുടെ മുഖത്തെ കള്ളത്തരം ഒരു നിമിഷം കൊണ്ട് അവന് മനസിലായി.. "എവിടെ പോയി..?" "അത്.. ഡേവിച്ചായന്റെ കൂടെ.." "Whaatt??" "ഹ്മ്മ്.. ഡേവിച്ചായൻ പറഞ്ഞു, വീട്ടിൽ പറഞ്ഞു സമ്മതിച്ചാൽ കൊണ്ട് പോവാമെന്ന്.. " "എന്നിട്ട് അങ്കിൾ സമ്മതിച്ചോ??" "മ്ച്ചും.. സമ്മതിച്ചു എന്ന് കള്ളം പറഞ്ഞു കൂടെ പോയി. അങ്കിൾ വിളിച്ചാ നമ്മൾ മാനേജ് ചെയ്യണം..." ബദ്രി അവളെ നോക്കി കണ്ണുരുട്ടി.... ഒന്ന് ഇളിച്ചു കാണിച്ച് മിഴി മുറിയിലേക്കോടി.. "കാർത്താവേ. നീ തന്നെ ഡേവിഡിനെ കാത്തോളണേ... " ബദ്രി മുകളിലേക്ക് നോക്കി നെടുവീർപ്പിട്ടു.....💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story