മിഴിയിൽ: ഭാഗം 35

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

കുറച്ചു നേരം പാട്ടൊക്കെ ആസ്വദിച്ചെങ്കിലും അര മണിക്കൂറാവുമ്പോഴേക്കും അവൾ സീറ്റിലേക്ക് ചാരി കിടന്ന് ഉറങ്ങാൻ തുടങ്ങി... ഉറക്കത്തിൽ തന്നെ രണ്ടു കാലും സീറ്റിനു മുകളിലേക്ക് കയറ്റി വച്ചു... കറുത്ത ചരടിൽ ഒരു കല്ല് കോർത്തിട്ടിട്ടുണ്ട് കാലിൽ... അതിന് വേറിട്ടൊരു ഭംഗിയുണ്ട്... അവൻ അപ്പോഴാണ് ശരിക്കും അവളെയൊന്ന് നോക്കിയത്.. വൈറ്റ് ചുരിദാറിൽ മാലാഖയെ പോലെ.. അവൻ അവളുടെ മുഖത്തേക്ക് നോക്കി.. ലൈറ്റ് ബ്രൗൺ ഷെയ്ഡ് ചെയ്ത മുടി മുഖത്തേക്ക് വീണു കിടപ്പുണ്ട്.. അവൻ ഒരു കൈ കൊണ്ട് ആ മുടിയെ വകഞ്ഞു മാറ്റി ചെവിക്ക് പുറകിലേക്കാക്കി കൊടുത്തു.. കാതിൽ ചെറിയൊരു വെള്ള കല്ല് വച്ച സ്റ്റഡ് ഇട്ടിരിക്കുന്നു.. മൂക്കിൽ ഒരു കുഞ്ഞ് മൂക്കുത്തിയും.. ചുണ്ടിൽ എന്തോ തേച്ചിട്ടുണ്ട്.. ചുവന്നിരിക്കുന്നു.. കണ്ണെഴുതിയിട്ടില്ല.. വേറെ ചമയങ്ങളൊന്നുമില്ല..

എന്നാലും വല്ലാത്തൊരു ചന്തം.. അവന്റെ കൈകൾ അവളുടെ മുഖത്തേക്ക് വീണ്ടും ഉയർന്നു.. അപ്പോഴേക്കും അവൾ ഒന്ന് ഞെരങ്ങി കൊണ്ട് കയ്യുയർത്തി കണ്ണ് തിരുമ്മി തല മറുഭാഗത്തേക്ക് വച്ച് കിടന്നു.. അപ്പോഴാണ് അവന് മനസിലായത്, ഇത്രയും നേരം റോഡ് നോക്കുന്നതിനേക്കാൾ കൂടുതൽ അവളെയാണ് നോക്കികൊണ്ടിരുന്നത് എന്ന്... കണ്ണുകളെ കഷ്ടപ്പെട്ട് നിയന്ത്രിച്ച് അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.... വണ്ടി നിർത്തിയിട്ടും ആർദ്ര സുഖ നിദ്രയിലായിരുന്നു... ഡേവിഡ്‌ സീറ്റ് ബെൽറ്റ്‌ ഊരി അവൾക്കടുത്തേക്ക് നീങ്ങിയിരുന്നു.. ഇപ്പൊ മുഖം തന്റെ ഭാഗത്തേക്ക് വച്ചാണ് കിടക്കുന്നത്.. അവളുടെ സീറ്റ് ബെൽറ്റ്‌ അഴിച്ചതും അവൾ ഡേവിഡിന്റെ മേലേക്ക് ചെരിഞ്ഞു.. പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവനൊന്നു ഞെട്ടി..

ഒന്ന് ചുറ്റും കണ്ണോടിച്ച് തന്റെ നെഞ്ചിൽ മുഖമമർത്തി ഉറക്കം കണ്ടിന്യൂ ചെയ്യുന്നവളെ പ്രണയത്തോടെ നോക്കി.. "ആരൂ... ആരൂ.. എഴുന്നേൽക്ക്..." അവൾ ഇരുകയ്യാൽ അവനെ ചുറ്റിപിടിച്ച് അവന്റെ നെഞ്ചിൽ മുഖമുരച്ചു.. ഡേവിഡിന്റെ ഹൃദയമിടിപ്പേറി... ഇത് വരെ തോന്നാത്ത എന്തോ ഒന്ന്.. അവന്റെ കൈകൾ അവളെയും ചേർത്ത് പിടിക്കാനാഞ്ഞു.. പെട്ടെന്നെന്തോ ഓർത്ത പോലെ അവൻ അവളെ തട്ടി വിളിച്ചു.. "ആരൂ......." അവൾ പതിയെ അവനിൽ നിന്നും അകന്നുമാറി കൊണ്ട് കണ്ണുതിരുമ്മി.. "എത്തിയോ...?" "ഹ്മ്മ്.. ഇറങ്ങ്..." അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. നല്ല ഭംഗിയുള്ള ഇരുനില വീട്.. ചെറിയ ഒതുങ്ങിയ വീട്.. ഒറ്റ നോട്ടത്തിൽ അവൾക്കാ വീട് ഇഷ്ട്ടമായി.. "വാ.. " ഡേവിഡ്‌ വിളിച്ചതും അവൾ അവന് പുറകെ പോയി.. അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി. അവളും അവന് പുറകെ വീട്ടിനകത്തേക്ക് കയറി.. ഒരൊറ്റ സെക്കന്റിൽ അവളുടെ ഇഷ്ടമൊക്കെ കാറ്റിൽ പറത്തും വിധമായിരുന്നു അകത്തേ കാഴ്ച്ച..

തറയൊക്കെ ചൂല് കണ്ടിട്ട് വർഷങ്ങളായിട്ടുണ്ടാവും,. മുകളിലൊക്കെ ചിലന്തികൾ ഫാമിലി ഗെറ്റ്-റ്റു-ഗെതർ നടത്തുന്നു... ഒരു ഭാഗത്ത് മുഴുവൻ അഴിച്ചിട്ട തുണികൾ കൊണ്ട് തളർന്നിരിക്കുന്ന ദിവാൻകോട്ട്... ഒരു ഭാഗത്ത് ഉണങ്ങിയ തുണികൾ സ്വന്തമാക്കി ഞെളിഞ്ഞിരിക്കുന്ന സോഫ.. "എന്താ നിക്കുന്നെ.. വാ..." ഡേവിഡിന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.. "അതാ എന്റെ റൂം.. വേറെ മുറിയൊന്നും വൃത്തിയാക്കിയിട്ടില്ല.. നമുക്ക് ഉറങ്ങാനാവുമ്പോഴേക്കും ശരിയാക്കാം.." അവൾ തലയാട്ടി.. "ഞാനിപ്പോ കഴിക്കാൻ എന്തേലും വാങ്ങീട്ട് വരാം.. അകത്തിന്ന് ലോക്ക് ചെയ്തോ.. ഞാനല്ലാതെ മറ്റാരു വിളിച്ചാലും തുറന്നേക്കരുത്..." "ഹ്മ്മ്..." അവൻ പുറത്തേക്ക് പോയി.. അവൾ നെടുവീർപ്പിട്ടുകൊണ്ട് സ്വിച്ച് ബോർടിനടുത്തു പോയി മുഴുവൻ സ്വിച്ചും ഓൺ ആക്കി.. ലൈറ്റും ഫാനുമൊക്കെ ഓൺ ആയി.. അവൾ ഡേവിഡ്‌ കാണിച്ച് കൊടുത്ത മുറിയിലേക്ക് പോയി..

അവിടം കണ്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.. വലിയ കുഴപ്പമില്ല. ബെഡിൽ വാരിവലിച്ചിട്ട തുണികൾ എല്ലാം മടക്കി വച്ച് ബെഡ്ഷീറ്റ് ഒന്ന് കുടഞ്ഞു വിരിച്ചു.. കിച്ചണിൽ നിന്നും ഒരു ചൂല് തപ്പിയെടുത്ത് അവൾ ഹാളിലേക്ക് നോക്കി.. മുടി എല്ലാം കൂടെ വാരി ക്ലിപ്പ് ചെയ്ത് അവൾ ഹാളിലേക്ക് നടന്നു... ____💜 കുളിച്ച് കൊണ്ടിരിക്കുമ്പോൾ മിഴി സ്വയം ശരീരത്തിലേക്ക് നോക്കി.. മുറിവുകൾ ഉണങ്ങിയിട്ടും മുറിപ്പാടുകൾ ഇനിയും അവശേഷിക്കുന്നുണ്ട്.. ഇനിയൊരു പക്ഷേ ഇതൊന്നും മാഞ്ഞു പോവില്ലേ...? അവൾ മാറിലെ പാടിലൂടെ കൈയ്യോടിച്ചു... ഷവറിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളതിന് അവളുടെ മനസ്സിനെ തണുപ്പിക്കാനായില്ല.. "Partner......." പുറത്തുനിന്നും ബദ്രിയുടെ ശബ്ദം കേട്ട് അവൾ ഒന്ന് ഞെട്ടി... "ആഹ്....." "കുളി കഴിഞ്ഞില്ലേ..." "ഹ്മ്മ്.. ഇപ്പൊ വരാം.. " അവൾ വേഗം ബാത്ത്റോബ് ചുറ്റി ഡോർ തുറന്നു... ബദ്രി മൊബൈലും നോക്കി ബെഡിൽ ഇരിപ്പുണ്ടായിരുന്നു..

അവൾ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. തലയിൽ ചുറ്റി വച്ച ടവൽ അഴിച്ച് തല തുടച്ചു.. ബദ്രി ഫോണിൽ നിന്നുമുള്ള നോട്ടം മാറ്റി അവളെ നോക്കി.. മുട്ടിനു തൊട്ട് താഴെ വരെയേ റോബിന് നീളമുണ്ടായിരുന്നുള്ളു... കണങ്കാലിൽ തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികളെ അവൻ ഉറ്റുനോക്കി.. പതിയെ നോട്ടം മുകളിലേക്ക് കയറി വന്നു.. എല്ലാം കണ്ണാടിയിലൂടെ മിഴി കാണുന്നുണ്ടായിരുന്നു. അവൾ അവന് നേരെ തിരിഞ്ഞു.. ഇടുപ്പിൽ കൈകുത്തി ഒരുപിരികം പൊക്കി.. അവൻ ചിരിയോടെ ഫോൺ ബെഡിലേക്കിട്ട് എഴുന്നേറ്റ് അവൾക്കരികിലേക്ക് വന്നു നിന്നു.. ഡ്രസിങ് ടേബിളിനോട് ചേർന്ന് നിൽക്കുന്ന അവളുടെ ഇരു വശത്തുമായി കൈ വച്ച് ബദ്രി അവൾക്ക് മേലേക്ക് ചാഞ്ഞു.. അവളും അവനെ കണ്ണുരുട്ടി പേടിപ്പിച്ചു പുറകിലേക്ക് ചാഞ്ഞു.. അവന്റെ നിശ്വാസം മുഖത്തേക്കടുത്തു വരുന്നതനുസരിച്ച് അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... അവന്റെ ചുണ്ടുകൾ അവളുടെ കാതിൽ തങ്ങി നിന്ന വെള്ളത്തുള്ളികളിൽ പതിച്ചു.. അവൻ പതിയെ കാതുകളിൽ കടിച്ചു നുണഞ്ഞു..

അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ ചേർത്തു പിടിച്ചു.. അവന്റെ നിശ്വാസം കാതിൽ നിന്നും കഴുത്തിലേക്കരിച്ചിറങ്ങി.. അവളുടെ നിയന്ത്രിതാതീതമായ ഹൃദയമിടിപ്പിനൊപ്പം ഉയർന്നു താഴുന്ന മാറിടവും അവന്റെ നെഞ്ചിൽ അമർന്നു.. അവനിലെ ആണിനെ ഉണർത്താൻ അത് തന്നെ ധാരാളമായിരുന്നു... അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ തഴുകി ബാത്ത്റോബിന്റെ കെട്ടിൽ പിടുത്തമിട്ടു.. അതിൽ പിടിച്ച് വലിച്ചതും ആ റിബ്ബൺ അഴിഞ്ഞു വീണു... അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് അമരുന്നതിനോടൊപ്പം ഷോൾഡറിൽ നിന്നും റോബ് താഴേക്ക് തെന്നി നീങ്ങി.. അവന്റെ ദൃഢമായ ശരീരം അവളിൽ അമർന്നപ്പോഴാണ് അവൾക്കത് മനസിലായത്.. ഞൊടിയിടയിൽ മിഴി അവനെ തള്ളി മാറ്റി തിരിഞ്ഞു നിന്നു.. കണ്ണാടിയിൽ നോക്കി റോബിന്റെ ഇരുവശവും ചേർത്തു പിടിച്ചു... അവൻ വലിയ ഭാവ വ്യത്യാസമൊന്നുമില്ലാതെ തന്നെ അവളെ പുറകിലൂടെ പുണർന്നു..

അവളുടെ കൈകൾക്ക് മേൽ കൈ ചേർത്ത് ഷോൾഡറിൽ അമർത്തി ചുംബിച്ചു.. അപ്പോഴും കിതാപ്പടക്കാനുള്ള തത്രപ്പാടിലായിരുന്നു അവൾ.. "Partner...." അവന്റെ നേർത്ത സ്വരം അവളുടെ ഹൃദയത്തെ വീണ്ടും പിടിച്ചുലച്ചു.. "ടി പെണ്ണേ...." പതിഞ്ഞ ശബ്ദത്തോടൊപ്പം അവന്റെ ചുണ്ടുകളും അവളുടെ ചെവിയിൽ അമർന്നു.. "മ്മ്..." അവൾ പതിയെ മൂളി.. " I need you, by all the means.." അവൾ മുഖമുയർത്തി കണ്ണാടിയിലൂടെ അവനെ നോക്കി... "I can't wait more...." അവന്റെ സ്വരം നേർത്തിരുന്നു... അവൾ അവന് നേരെ തിരിഞ്ഞു... "No..." "Yes.... " "No way..." അവൾ അവനെ തള്ളി മാറ്റി... "Please..." അവൾ നെറ്റി ചുളിച്ച് ചുണ്ട് പുറത്തേക്കുന്തി, സങ്കടത്തോടെ അവനെ നോക്കി.. "അയ്യോ.. Why sad???.. ഓക്കേ.. ഓക്കേ... Iam sorry.. I'll never compel you...." അവൾ ഒന്നും മിണ്ടിയില്ല... അവൻ ഒന്ന് കൂടെ അവളിലേക്ക് ചേർന്നു നിന്നു.. "Sorry partner..." . അവൻ അവളുടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു...

അവൾ ഒന്നും മിണ്ടിയില്ല.. അവൻ നിലത്തു കിടന്ന റിബ്ബൺ എടുത്ത് അവളുടെ ഇടുപ്പിലൂടെ കെട്ടികൊടുത്തു.. "You provoked me partner... " അവൻ കെട്ട് മുറുക്കി കൊണ്ട് കള്ള ചിരിയോടെ പറഞ്ഞു.. അവൾ മുന്നോട്ടാഞ്ഞ് അവനെ കെട്ടിപിടിച്ചു.. അപ്പോഴേക്കും ബദ്രിയുടെ ഫോൺ റിങ് ചെയ്തു... അവൾ വേഗം അവനിൽ നിന്നും അകന്നു മാറി.. കാലുയർത്തി കവിളിൽ ചുംബിച്ച് കബോർഡിൽ നിന്നും ഡ്രസ്സുമെടുത്ത് വേഗം ബാത്‌റൂമിലേക്ക് കയറി.. "നിന്നെ ഞാൻ എടുത്തോളാം ട്ടൊ..." അവൻ കുറുമ്പോടെ പറഞ്ഞുകൊണ്ട് കാൾ അറ്റന്റ് ചെയ്ത് പുറത്തേക്ക് നടന്നു... ഡോർ ലോക്ക് ചെയ്ത് അവൾ ഡോറിൽ ചാരി നിന്നു പുഞ്ചിരിച്ചു..... ആ പുഞ്ചിരിയിൽ നാണവും കലർന്നിരുന്നു... ___💜 ഡേവിഡ്‌ ഒരുപാട് തവണ കാളിങ് ബെൽ അടിച്ചിട്ടും ഡോർ തുറന്നില്ല... അവന് ടെൻഷൻ തോന്നി.. അടുത്തുള്ള ഹോട്ടൽ ഒന്നും ഓപ്പൺ അല്ലാത്തത് കൊണ്ട് ടൗണിലേക്ക് പോവേണ്ടി വന്നു. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. സമയം 7.35. വേഗം ആർദ്രയുടെ നമ്പർ എടുത്ത് ഡയൽ ചെയ്തു.. ഫോണും അറ്റന്റ് ചെയ്യുന്നില്ല..

ഡേവിഡ്‌ വേഗം കാറിലേക്ക് പോയി ഡാഷ് ബോർഡിൽ നിന്നും ഒരു കീ എടുത്ത് വീടിന്റെ പുറകു വശത്തേക്ക് പോയി.. അവന് ടെൻഷൻ കൊണ്ട് കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.. കോമ്പൗണ്ട് വാളിൽ കയറി സൺസൈഡിലേക്ക് ചാടി.. അവിടെ നിന്നും ടെറസിലേക്കും.. കയ്യിലുള്ള കീ വച്ച് ടെറസിലേക്ക് തുറക്കുന്ന ഇരുമ്പ് ഡോറിന്റെ ലോക്ക് തുറന്ന് അകത്തേക്ക് കയറി.. വേഗത്തിൽ സ്റ്റെപ്പിറങ്ങി അവൻ താഴെയെത്തി.. ഹാൾ മുഴുവൻ തുടച്ച് വൃത്തിയാക്കിയിരിക്കുന്നു.. അത് ഉണങ്ങാനായി എല്ലാ ഫാനും ഇട്ടിട്ടുണ്ട്.. വാഷിംഗ് മെഷീൻ ഓൺ ആക്കി വച്ചിരിക്കുന്നു.. മുഷിഞ്ഞ തുണിയൊന്നും കാണാനില്ല എന്നും അവൻ ശ്രദ്ധിച്ചു.. വേഗം റൂം തുറന്ന് അവൻ അകത്തേക്ക് കയറി.. ഫോണിൽ ഹൈ വോളിയത്തിൽ പാട്ടു വച്ചിട്ടുണ്ട്.. അതിനൊപ്പം ഉച്ചത്തിൽ ബാത്‌റൂമിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്... അവന് വല്ലാത്ത ആശ്വാസം തോന്നി... ഒന്ന് നെടുവീർപ്പിട്ട് അവൻ ബെഡിലേക്കിരുന്നു..

വലിച്ചു വാരിയിട്ട തുണിയൊന്നും അവിടെയില്ല എന്നവൻ ശ്രദ്ധിച്ചു.. ആകെ മൊത്തം ഒരു വൃത്തി.. അവൻ ഫോൺ കയ്യിലെടുത്ത് ബദ്രിയുടെ നമ്പർ ഡയൽ ചെയ്തു... "ബദ്രി...." "പൊന്നുമോനെ.. ആരെങ്കിലും കയ്യില് സൽഫ്യൂറിക് ആസിഡും വച്ച് യാത്ര ചെയ്യോ???" "ഏയ്‌.. അത്ര പ്രോബ്ലം ഒന്നുമില്ല..." "ഹ്മ്മ്.. കണ്ടറിയാം.." ഡേവിഡ് ചിരിച്ചു.. "ആഹ് പിന്നെയെ.. അവള് വീട്ടിലൊന്നും പറഞ്ഞിട്ടില്ല നിന്റെ കൂടെ വരുന്നത്... നിന്നോട് കള്ളം പറഞ്ഞതാ..." "ഹ്മ്മ്.. അതെനിക്ക് മനസിലായി.. ഞാൻ നോക്കിക്കോളാടാ.. " "ഹ്മ്മ്.. ശരിയപ്പോ..." "ഹ്മ്മ്...." ഡേവിഡ്‌ ഫോൺ കട്ട്‌ ചെയ്തതും ഡോർ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.. ദേ പാട്ടും പാടി തുള്ളിക്കൊണ്ട് വരുന്ന കുഞ്ഞിനെ കണ്ടോ... എന്നാൽ ഡേവിഡ്‌ വിശദ്ധമായി കണ്ടു... """"കാതൽ പച്ചോന്തി.. രാവിൽ പൂച്ചാണ്ടി.. ഒത്ത പാർവയിൽ പച്ച തണ്ണിയ പത്ത വച്ചാണ്ടി...""""""

പാട്ടിന്റെ ഫ്ലോയിൽ സ്റ്റെപ്പിട്ട് തലയുയർത്തിയതും ഫോണും കയ്യിൽ പിടിച്ച് അന്തം വിട്ടു നിൽക്കുന്ന ഡേവിഡിനെ കണ്ട് ആദ്യം അവളൊന്ന് ഞെട്ടി.. പിന്നീട് പുഞ്ചിരിച്ചു.. "ഇച്ചായനായിരുന്നോ.. ഞാൻ പേടിച്ചു പോയി.. എങ്ങനെയാ അകത്തേക്ക്............................. ബാക്കി പറയാതെ അവൾ ഒന്ന് സ്വയം നോക്കി... പിന്നെ കിളിപോയ പോലെ നിൽക്കുന്ന ഡേവിഡിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... ഒരു ബേബി പിങ്ക് ടവൽ മാത്രമായിരുന്നു അവളുടെ വേഷം.. അതും തുട വരെ ഇറക്കം ഉള്ളത്... അവൾ അല്പം കുനിഞ്ഞ് താഴെ ടവലിൽ പിടിച്ച് വലിച്ചു.. കാല് മറയ്ക്കാൻ...പക്ഷെ സംഭവം കയ്യിന്നു പോയി... ടവൽ അഴിഞ്ഞു കയ്യിൽ വന്നു... ആർദ്ര കണ്ണ് മിഴിച്ചു നോക്കുമ്പോഴേക്കും ഡേവിഡ്‌ കാറ്റു പോലെ പുറത്തേക്കിറങ്ങി.. കയ്യിൽ വന്ന ടവൽ കൊണ്ട് മുഖം മറച്ചു കൊണ്ട് അവൾ സ്വയം തലക്കടിച്ചു... ___💜 ഡേവിഡിന്റെ കയ്യും കാലും അപ്പോഴും വിറച്ച് കൊണ്ടിരിക്കുകയായിരുന്നു.. പുറത്താണെങ്കിൽ മഴ തിമിർത്തു പെയ്യുന്നുണ്ട്...

മൊത്തത്തിൽ വല്ലാത്ത ഹാങ്ങോവർ.. അവളെ കൊണ്ടുവരേണ്ടിയിരുന്നില്ല.... അവൻ ടീവി ഓൺ ചെയ്തു... ചിന്തകൾ വീണ്ടും ആർദ്രയിലെത്തി... "കുളിക്കുവാണെന്നറിഞ്ഞപ്പോൾ തന്നെ പുറത്തേക്ക് വരണമായിരുന്നു..😞 ശെയ്..😒 ഇനിയെങ്ങനെ അവളെ ഫേസ് ചെയ്യും..🤔 എന്നെ കുറിച്ച് എന്ത് കരുതിക്കാണും..?😒 അതിന് ഞാനൊന്നും കണ്ടില്ലാലോ...🙁 കണ്ടോ???🧐 ഏയ്‌..😖 ചെറുതായിട്ട്..😬 ഒരു മിന്നായം പോലെ..😬😬 അയ്യേ..😖 ഞാൻ ഒന്നും കണ്ടില്ല..🤫 പക്ഷെ അവളോട് എങ്ങനെ പറഞ്ഞു മനസിലാക്കും.??😔😔😔 ഇനി എന്റെ മുന്നിൽ വരാതിരിക്കോ??😳 ഹോ....😒" അവൻ ഓരോന്ന് ചിന്തിച്ച് naptol ചാനെൽ മാറ്റി.. സൂര്യ മ്യൂസിക്.. "മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയി... നമ്മൾ.." സീൻ കണ്ടതും അവൻ വേഗം ചാനെൽ മാറ്റി.. "ഇത് പോതുമാ.. ഇതിൽ അവസരമാ. ഇന്നും വേണ്ടുമാ.. അതിൽ നിറയ്‌ന്തിടുമാ.. നാം പാർത്ത നാൾ നം വസം വരുമാ..

ഉയിർ താങ്കുമാ.. എൻ വിഴികളിൽ മുതൽ വലി....." (3) അവൻ വേഗം വീണ്ടും ചാനെൽ മാറ്റി.. "മധുരമേ ഈ ക്ഷണമേ.. ഓ ചലി.. മധുരമേ ഈ ക്ഷണമേ. മധുരമേ വീക്ഷണമേ ഓ ചെലി.. മധുരമേ വീക്ഷണമേ... മധുരമെ ലാലസയെ.. മധുരം ലാലനയെ.... (അർജുൻ റെഡ്ഢി )" ഡേവിഡ്‌ വേഗം ടീവി ഓഫ്‌ ചെയ്ത് എഴുന്നേറ്റു... ആകെ ഒരു വെപ്രാളം.. "എന്താ കഴിക്കാൻ വാങ്ങിയെ...?" ഇരുകയ്യാലും മുടിയൊതുക്കി നിൽക്കുമ്പോഴേക്കും പുറകിൽ നിന്നും ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.. അവൻ ഒന്നും മിണ്ടിയില്ല.. ഒരു ഷോർട്ട് സ്കെർട്ടും ബ്ലാക്ക് ടോപ്പുമാണ് വേഷം.. അവൻ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് തിരിഞ്ഞു നിന്നു.. അവൾ ഓടി വന്ന് അവന്റെ കയ്യിൽ പിടിച്ച് വലിച്ച് ഡെയിനിങ് ടേബിളിലേക്ക് കൊണ്ട് പോയി.. അവിടെ ചെയറിൽ ഇരുത്തി കൊണ്ട് വന്ന പാക്കറ്റ് തുറന്നു.. അവൻ അത്ഭുതത്തോടെ അവളുടെ ചെയ്തികൾ നോക്കി നിന്നു.. ഒന്നും കിട്ടാതായപ്പോൾ പൊറോട്ടയും ബീഫുമായിരുന്നു വാങ്ങിയത്.. അവൾ ഫ്രൈയിൽ നിന്ന് ഒരു പീസ് എടുത്ത് വായിലിട്ടു...

"ഹ്മ്മ്മ്മ്മ്..... യമ്മീ..." കണ്ണടച്ചു കൊണ്ട് അത് ആസ്വദിച്ചു കഴിച്ചു.. അവൾ വേഗം രണ്ടു പ്ലേറ്റ് എടുത്ത് സെർവ് ചെയ്തു.. ഡേവിഡ്‌ ഒന്നും മിണ്ടിയില്ല.. അവന് വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല... "ആ... ആരൂ.. Iam... "ഇച്ചായ.. Sorry ആണെങ്കിൽ വേണ്ട.. ഞാനല്ലേ തുണി പറിച്ചു കളഞ്ഞേ... ആടുതോമയാവാൻ നോക്കിയാതാണെന്ന് കരുതി സമാധാനിക്കാം..." അവൻ കണ്ണുമിഴിച്ചു... അവൾ തുടർന്നു... "പിന്നെ ഇച്ചായനല്ലേ കണ്ടത്... സാരല്ല.. ഫസ്റ്റ് നൈറ്റിലെ സസ്പെൻസ് പൊളിഞ്ഞതിൽ ചെറിയൊരു വിഷമം.. ആ വിഷമവും ഞാനീ പൊറോട്ടയും ബീഫും കണ്ടപ്പോ മറന്നു... ഇച്ചായൻ കഴിക്ക്... ചൂടാറിയാ പിന്നെ ഈ സുഖം ഉണ്ടാവില്ലന്നെ.. " അവൾ ആസ്വദിച്ചു കഴിക്കുന്നത് എല്ലാം മറന്നു നോക്കിയിരുന്നു അവൻ.. ആദ്യമായി പെണ്ണൊരു അത്ഭുതമായി തോന്നി അവന്.. ഹൃദയത്തിൽ പ്രണയത്തിന്റെ നീരുറവ കുത്തിയൊലിച്ചൊഴുകാൻ തുടങ്ങി... അവളിലേക്ക് തന്റെ പ്രണയം പകർന്നു നൽകാൻ അവന്റെ ഉള്ളം വെമ്പി... ''''ഇനി യാതൊരു അതിർവരമ്പുകളും ഉണ്ടാവില്ല എന്റെ പ്രണയത്തിന്...''' അവൻ മന്ത്രിച്ചു...💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story