മിഴിയിൽ: ഭാഗം 36

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്... മിഴിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.. ഭക്ഷണം കഴിക്കുമ്പോഴും തന്റെ നേരെ നീളുന്ന ബദ്രിയുടെ മിഴികളെ അവൾ നാണത്തോടെ അവഗണിച്ചു.. എന്തോ ഇതുവരെ തോന്നാത്ത വിധത്തിൽ ഹൃദയം വെമ്പുന്നുണ്ടായിരുന്നു...... കഴിച്ചു കഴിഞ്ഞ് തന്റെ അടുത്തേക്ക് വരാൻ ഒരുങ്ങുമ്പോഴാണ് പെട്ടെന്ന് ഒരു കോൾ വന്നത്.. വിക്രം ആണെന്ന് മാത്രം മനസ്സിലായി.. കമ്പനിയിൽ എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു... ഡ്രസ്സ് പോലും മാറാൻ കൂട്ടാക്കാതെ കാഷ്വൽസിട്ട് കീയും എടുത്തു പുറത്തേക്ക് പായുകയായിരുന്നു.. കാരണം ചോദിക്കാനുള്ള സമയം കിട്ടിയില്ല.. ഇപ്പോൾ വിളിച്ചു നോക്കുമ്പോൾ കോൾ റീച്ച് ആവുന്നില്ല.. പോരാത്തതിന് കാറ്റും മഴയും... കുറച്ചു നേരം മുൻപ് വരെ പ്രണയവും സന്തോഷവും നിറഞ്ഞുനിന്നിരുന്ന മനസ്സിൽ ഇപ്പോൾ പേടിയും അസ്വസ്ഥതയുമാണ്.. അവൾ ക്ലോക്കിലേക്ക് നോക്കി.. പോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞു..

ബെഡിൽ നിന്നെഴുന്നേറ്റ് ജനാലക്കരികിൽ പോയി നിന്നു.. Ac ഓഫ്‌ ചെയ്ത് വിൻഡോ ഗ്ലാസ്‌ സ്ലൈഡ് ചെയ്ത് തുറന്നു.. ചാറൽ അകത്തേക്ക് വീശുന്നുണ്ട്.. നനുത്ത മഴത്തുള്ളികൾ അവളുടെ മുഖമാകെ പൊതിഞ്ഞു.. തണുത്ത കാറ്റിനും വീശിയടിക്കുന്ന മഴക്കും അവൾക്കുള്ളിലെ താപത്തിനെ കുറയ്ക്കാൻ കഴിഞ്ഞില്ല.. മഴത്തുള്ളികൾ അവളുടെ മുടിയിഴകളെയും നനച്ച് തുടങ്ങി.. പെട്ടെന്ന് പുറത്ത് കാർ വന്ന് നിന്ന പോലെ ശബ്ദം കേട്ടു.. തോന്നലാണോ??? അവൾ വേഗം ഡോർ തുറന്ന് ഹാളിലേക്കിറങ്ങി.. മെയിൻ ഡോർ തുറക്കാൻ എന്തോ ഭയം തോന്നി.. അവൾ ഡോർ ഹോളിലൂടെ പുറത്തേക്ക് നോക്കി.. ആരുമില്ല എന്നത് വീണ്ടും അവളിൽ അസ്വാസ്ഥത നിറച്ചു... അവൾ നിരാശയോടെ വീണ്ടും മുറിയിലേക്ക് നടന്നു.. ____💜

"വിക്രം..എന്തായി???." "സർ...അക്കൗണ്ട് ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്... Unknown നെയിം ആണ്.. ഐഡന്റിഫയ് ചെയ്യാൻ പറ്റിയിട്ടില്ല.. പക്ഷെ mirror ആപ്പ് വഴിയാണ് ട്രാൻസ്ഫർ ചെയ്തേക്കുന്നത്.. അതിൽ നിന്നും യൂസർ നെയിം കിട്ടി... സാറിന്റെ നിഗമനം ശരിയായിരുന്നു. ആ തിരിമറി ചെയ്തത്....... "ഹ്മ്മ്.. അതെനിക്ക് ഉറപ്പായിരുന്നു.. വേറെ എന്തെങ്കിലും ലീഡ്...?" "പിന്നെ... അർജിത്തിന്റെ ബോഡി കിട്ടിയില്ല.. May be രക്ഷപെട്ടിട്ടുണ്ടാവാം... അല്ലെങ്കിൽ ഏതെങ്കിലും മൃഗങ്ങൾ കൊണ്ട് പോയിട്ടുണ്ടാവാം..." "ഹ്മ്മ്.. ഇതിൽ രണ്ടാമത്തിനാ ചാൻസ് കൂടുതൽ, എന്നാലും അടുത്തുള്ള ഹോസ്പിറ്റൽസിലൊക്കെ ഒന്ന് അന്വേഷിച്ചോളൂ..." "ഓക്കേ സർ.. നമ്മുടെ കമ്പനിക്കുള്ളിൽ നിന്ന് നമുക്കെതിരെ പ്രവർത്തിക്കുന്നത് ആർക്ക് വേണ്ടിയാണെന്നറിയണ്ടേ സർ... ഒന്ന് നന്നായി കുടഞ്ഞാൽ പറഞ്ഞോളും..."

"ഇപ്പൊ വേണ്ട.. നമ്മൾ തിരിച്ചറിഞ്ഞു എന്ന് പോലും ഇപ്പൊ അറിയാൻ പാടില്ല.. അടുത്ത പ്ലാൻ എന്താണെന്ന് നോക്കാം.. എന്നിട്ട് തീരുമാനിക്കാം കൊല്ലണോ വളർത്തണോ കുടയണോ എന്ന്...." "ഓക്കേ സർ.. ഞങ്ങളെന്നാ അങ്ങോട്ട്..." "വിക്രം..." "യെസ് സർ.." "വൈഫിന്റെ ഡെലിവറി ഡേറ്റ് എന്നാ??" "20 നാ പറഞ്ഞിരിക്കുന്നത്.. ഈ ആഴ്ച ഒന്ന് കാണിക്കാൻ പറഞ്ഞിട്ടുണ്ട്.. പോയി കഴിഞ്ഞാൽ അഡ്മിറ്റ്‌ ആവേണ്ട ഡേറ്റ് പറയും..." "ഹ്മ്മ്.. നാളെ മുതൽ നീ ഇങ്ങോട്ട് വരണ്ട..." "സർ..." "ഇനി താൻ വൈഫിനൊപ്പം വേണ്ട സമയമാണ്.. വേറെ ആരും ഇല്ലല്ലോ കൂട്ടിന്.. എന്തെങ്കിലും എമർജൻസി വന്നാൽ.. So.. ഇനി ഡെലിവറിക്ക് ശേഷം, കുഞ്ഞിന്റെ നൂലുകെട്ടൊക്കെ കഴിഞ്ഞ് പതിയെ വന്നാ മതി... " "സർ.. But... "നിന്റെ അക്കൗണ്ടിൽ കുറച്ച് എമൗണ്ട് ഇട്ടിട്ടുണ്ട്.. പോരെങ്കിൽ പറയണം.. ഒരുപാട് ലേറ്റ് ആയി.. ഇറങ്ങിക്കോ..." വിക്രം ചിരിയോടെ പുറത്തേക്കിറങ്ങി.. ബദ്രി കാറിലേക്ക് കയറി...

നല്ല മഴ പെയ്യുന്നുണ്ട്.. വൈപ്പർ ഓൺ ചെയ്തിട്ടും പുറത്തെ ഒന്നും കാണാൻ പറ്റാത്ത പോലെ.. ഫോണിലാണെങ്കിൽ റേഞ്ചും ഇല്ല. പെട്ടെന്ന് പോക്കറ്റ് റോഡിൽ നിന്നും ഒരു ബൈക്ക് ഇടയിലൂടെ കയറി വന്നു... ബദ്രി വേഗം ബ്രേക്ക്‌ ചവിട്ടി വണ്ടി നിർത്തി... "Bloody f*** " അവന്റെ പോക്ക് കണ്ട് ബദ്രി ദേഷ്യത്തോടെ ബ്രേക്കിൽ നിന്നും കാലെടുത്തു.. അവനെ മനസ്സിൽ തെറി വിളിച്ച് മുന്നോട്ട് പോകുമ്പോഴാണ് ദൂരെ നിന്നും ഒരു ലോറി റോഡിലേക്ക് കയറി കയറി വരുന്നത് ശ്രദ്ധിച്ചത്. അത് തന്റെ നേർക്കാണ് എന്ന് മനസിലാക്കാൻ അവനധികം സമയം വേണ്ടി വന്നില്ല... അവൻ ഉടൻ തന്നെ റിവേഴ്‌സ് ഗിയർ ഇട്ടു... ആക്‌സിലേറ്ററിൽ കാലമർത്തി പിടിച്ചു.. വണ്ടി പുറകോട്ട് പാഞ്ഞു.. അതിനനുസരിച്ച് മുന്നിലുള്ള ലോറി കാറിനു നേരെയും. 500 mtr പുറകോട്ട് പോയതും നേരത്തെ ബൈക്ക് വന്ന പോക്കറ്റ് റോഡിലേക്ക് അവൻ വണ്ടി കയറ്റി.

ലോറി തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അവന് മുന്നിലൂടെ പോയി... ഇപ്പോ ആ ലോറിക്ക് പിന്നാലെ പോയാൽ ശരിയാവില്ല എന്നറിയാവുന്നത് കൊണ്ട് ബദ്രി നേരെ വണ്ടി വീട്ടിലേക്ക് തിരിച്ചു ____💜 മിഴിയുടെ മുൻവശത്തെ മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു... ടവൽ എടുത്ത് മുടിയിലെയും മുഖത്തെയും വെള്ളം തുടച്ചു മാറ്റി അവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.. തന്റെ പുറകിൽ നിൽക്കുന്ന ബദ്രിയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. പിടഞ്ഞു കൊണ്ടിരുന്ന മനസ്സിൽ കുളിര് പടർന്നു.. മിഴി അവനു നേരെ തിരിഞ്ഞു.. തന്നെ മയക്കുന്ന ചിരി ആ ചുണ്ടിൽ തങ്ങി നിൽപ്പുണ്ട്... അതിലേക്ക് നോക്കിയാൽ ഒരു പരിഭവം പോലും തന്നിൽ നിന്നും ഉയരില്ല എന്ന് അവൾക്കു തന്നെ ബോധ്യമുണ്ടായിരുന്നു.. പെട്ടെന്ന് തന്നെ അവൾ അവന്റെ ചുണ്ടിലെക്കുള്ള നോട്ടം മാറ്റി ഇരുകൈകളും പിണച്ചുകെട്ടി ചുണ്ടു കൂർപ്പിച്ചു.. "എവിടേക്കെങ്കിലും പോകുമ്പോ പറഞ്ഞിട്ട് പൊയ്ക്കൂടേ..

അറ്റ്ലീസ്റ്റ്, എങ്ങോട്ടാണെന്നെങ്കിലും, ഒരു കാൾ എങ്കിലും.. എന്നിട്ടിപ്പോ ചിരിച്ചോണ്ട് നിക്കുന്നെ കണ്ടില്ലേ.. മാറങ്ങോട്ട്.." അവനെ തള്ളി മാറ്റി അവൾ മുന്നോട്ടു നടക്കാൻ തുടങ്ങി.. അപ്പോഴേക്കും അവളുടെ കയ്യിൽ അവന്റെ പിടുത്തം വീണിരുന്നു.. "വിട്..." കയ്യിൽ പിടിച്ച് ഒരു വലി വലിച്ചതും അവൾ നേരെ കറങ്ങി അവന്റെ മുന്നിലേക്ക് വന്നു... അമ്പരപ്പോടെയുള്ള അവളുടെ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് അവൻ ഇരു കൈകളും അവളുടെ അരയിലൂടെ ചുറ്റി പിടിച്ചു.. അവൾ അവന്റെ കണ്ണിലേക്ക് നോക്കി.. അവന്റെ നോട്ടം അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന വെള്ള തുള്ളികളിലേക്കായിരുന്നു.. അസൂയ തോന്നി അവന്.. ആ മഴത്തുള്ളികളോട് പോലും.. ചുണ്ടുകൾ കഴുത്തിലേക്ക് നീങ്ങുന്നത് കണ്ട് അവൾ ഉമിനീരിറക്കി... അവളുടെ തൊണ്ടകുഴിയുടെ ചലനത്തിൽ മഴത്തുള്ളികൾ പതിയെ അവളുടെ മാറിലേക്ക് ഒഴുകിയിറങ്ങി..

അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിച്ചു.. അവൾ ഒന്ന് ഉയർന്ന് പൊങ്ങി.. അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.. അവനാകെ നനഞ്ഞിരുന്നു.. അവന്റെ മുടിയിഴകൾ അവളുടെ താടിയിലും മുഖത്തും നനവ് പടർത്തി.. തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ് അകത്തേക്ക് വീശിയടിച്ചു.. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലെ ഓരോ മഴത്തുള്ളിയെയും നുണഞ്ഞു കൊണ്ടിരുന്നു.. അവൾ സ്വയം നിയന്ത്രിക്കാൻ കഴിയാതെ ഒരു കൈ അവന്റെ ഷർട്ടിലും മറുകൈ അവന്റെ മുടിയിലും കോർത്തു വലിച്ചു.. അതവനിൽ വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കി.. അവന്റെ ചുണ്ടുകൾ കഴുത്തിലാകെ തഴുകി അവളുടെ ടോപ്പിനെ താഴ്ത്തി മാറിലേക്ക് ഒഴുകിയിറങ്ങി... അവളുടെ മാറിൽ അവന്റെ പല്ലുകൾ പതിഞ്ഞു... അവൾ എരിവലിച്ചു.. അവൻ അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി അവളുടെ മേലേക്കമർന്നു.. അവളുടെ കഴുത്താകെ അവന്റെ ചുണ്ടുകൾ ഒഴുകി നടന്നു..

അവൾ ഇട്ട ടോപ്പിനെ അവൻ തലയിലൂടെ അഴിച്ചെടുത്തു... അവൾ നാണത്തോടെ തിരിഞ്ഞു കിടന്നു... അവന്റെ താടിയും മീശയും അവളുടെ പുറത്തിലൂടെ തഴുകിയിറങ്ങി. അവളുടെ ഇടുപ്പിൽ അവന്റെ പല്ലുകൾ പതിഞ്ഞു.. അവൾ പിടഞ്ഞു കൊണ്ട് അവന് നേരെ തിരിഞ്ഞു.. ബെഡ്‌ലാമ്പിന്റെ നീല വെളിച്ചത്തിൽ അവളുടെ മാറിലെ പാടിലേക്ക് അവന്റെ കണ്ണുകൾ നീങ്ങി.. അവൾ കൈകൾ കൊണ്ട് മറച്ചു പിടിച്ചു. അവൻ ആ കൈകളെ പിടിച്ചു മാറ്റി... അവളുടെ മുറിപ്പാടിൽ അമർത്തി ചുംബിച്ചു.. അവന്റെ ചുണ്ടുകൾ അവളുടെ മാറിടുക്കിൽ അമർന്നു... അവൾ അവനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. അവിടെ മുഖം അമർത്തി വച്ച് അവൻ കണ്ണുകളടച്ചു... അവന്റെ മുടിയിൽ തലോടി കൊണ്ട് അവളും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു... ____💜 "ഒൻഡ്രാ രണ്ടാ ആസൈകൾ.. എല്ലാം സൊല്ലവേ ഓർനാൾ പോതുമാ... അൻപേ ഇരവയ് കേക്കലാം വിടിയൽ വേണ്ടുമാ... "

ടീവിയിൽ കാണുന്ന പാട്ടിനോടൊപ്പം സ്വയം കാറിപൊളിക്കുന്നുണ്ട് ആർദ്ര.. ഡേവിഡാണെങ്കിൽ ടീവിയിൽ ശ്രദ്ധിക്കാതെ ഫോണിൽ തല കുത്തി നോക്കുന്നുണ്ട്.. "ഇച്ചായാ...." "ഹ്മ്മ്..." "ഇച്ചായാ...." "പറ..." "ഈ സൂര്യ, ജ്യോതിക എത്ര അടിപൊളി പെയർ ആണല്ലേ..." "ഹ്മ്മ്...." "നമുക്കും ഇത് പോലെ അടിപൊളി പെയർ ആവണം..." "ഹ്മ്മ്.." "എന്നിട്ടില്ലേ...." "ഹ്മ്മ്..." "ഇത് പോലെ ഒരു ഔട്ട്ഹൗസിൽ വച്ച് വേണം നമുക്കും ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ..." ഡേവിഡ്‌ ഫോണിൽ നിന്നും മുഖമുയർത്തി.. ടീവിയിലേക്ക് നോക്കി.. അവൻ നോക്കുന്നത് കണ്ടപ്പോൾ അവളും ടീവിയിലേക്ക് നോക്കി.. അയ്യേ.. സോങ്ങിന്റെ ലാസ്റ്റ് പോർഷൻ എത്തി... രണ്ടും കൂടെ കെട്ടിമറിയുന്നു.. അവൾ വളിച്ച ഇളി കൊടുത്ത് പതിയെ റിമോട്ട് കയ്യിലെടുത്തു.. അവനാണെങ്കിൽ അവളുടെ ഭാവം ആസ്വദിച്ചിരിക്കുകയാണ്.. വേഗം ഏതോ ന്യൂസ് ചാനെൽ ഇട്ട് അവൾ ചെയറിൽ നിന്നെഴുന്നേറ്റു.. അവനോട് ചേർന്ന് സോഫയിൽ വന്നിരുന്നു.. അവൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.. ഉടനെ തന്നെ അവൾ കയ്യിൽ പിടിച്ചു വലിച്ച് അടുത്തിരുത്തി..

അവന് എന്തോ വല്ലാത്ത ടെൻഷൻ തോന്നി.. ഇത്രയും അടുത്ത്.. അതും രാത്രി.. ഞങ്ങൾ മാത്രം.. പുറത്ത് മഴ... അകത്തു റൊമാന്റിക് സോങ്ങിന്റെ ഹാങ്ങോവർ.. അവൻ ചിന്തിച്ചു.. "പറ ഇച്ചായാ... അത് പോലെ ഔട്ട്ഹൗസിൽ മതി ഫസ്റ്റ് നൈറ്റ്‌..." നല്ല ടോപിക്കും... ഇപ്പൊ പൂർത്തിയായി.. "ഇച്ചായാ...." "ആരൂ... അവരുടെ വീട്ടിൽ നിറയെ ആളൊക്കെ ഉണ്ടാവും അത് കൊണ്ടാ ഒഴിഞ്ഞ സ്ഥലത്ത് ഫസ്റ്റ് നൈറ്റ്‌ സെറ്റ് ചെയ്തത്.. ഇവിടെ അങ്ങനെ അല്ലാലോ.. ഞാൻ മാത്രമല്ലേ ഉള്ളൂ.. അപ്പൊ പിന്നെ വേറെ സ്ഥലം എന്തിനാ..?" "അതും ശരിയാ..." അവൾ മുകളിലേക്ക് നോക്കി ചിന്തിക്കുന്നത് ചിരിയോടെ അവൻ നോക്കിയിരുന്നു.. ഹാാാാ... അവൾ കോട്ടുവാ ഇട്ടു... "എനിക്കുറക്കം വരുന്നു.. വാ ഇച്ചായാ കിടക്കാം.." "നീ പോയി കിടന്നോ.. ഞാനിവിടെ കിടന്നോളാം ." "അതിന് നിങ്ങളെ ഈ സോഫയിൽ കൊള്ളണ്ടേ?? മസിലൊക്കെ ഊതി പെരുപ്പിച്ചു വച്ചേക്കുവല്ലേ... വാ ഇങ്ങോട്ട്.. ". "വേണ്ട ആരൂ.. I will manage... ഒരുമിച്ച്.. അത് ശരിയാവില്ല.. " "കാരണം??"

"കാരണം... I love you...." അവൾ കണ്ണുകൾ വിടർത്തി.. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി അവൾക്ക്.. പെട്ടെന്ന് എന്തോ ആലോചിച്ച് അവൾ അവനെ നോക്കി വിരൽ കടിച്ചു... "I love you ആണെങ്കിൽ കൂടെ കിടക്കുന്നതിൽ എന്താ പ്രോബ്ലം..??" സംശയത്തോടെ അവൾ നെറ്റിചുളിച്ചു.. "Love ഓവർഫ്ലോ ആയിട്ടേ ഞാനെന്തെങ്കിലും ചെയ്താലോ..." "ഓഓഓഹ്.... അങ്ങനെ.. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് പോട്ടേന്ന് വയ്ക്കും ഇച്ചായാ..." "What???" അവന് മനസിലായില്ല.. "കൂടെ കിടന്നാൽ പോകുന്ന വെർജിനിറ്റി ആണെങ്കിൽ അങ്ങ് പോട്ടെന്നു വയ്ക്കുമെന്ന്... ഇങ്ങു വന്നേ ഇച്ചായാ.." അവൾ അവന്റെ കയ്യിൽ പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ട് പോയി.. അവളുടെ വാക്കുകളിൽ അന്തിച്ചു നിൽപ്പായിരുന്നു ഡേവിഡ്... 'എന്താ അവൾ പറഞ്ഞതിനർത്ഥം.. അതിന് ഓക്കേ ആണെന്നോ.. അപ്പൊ എന്തെങ്കിലും നടന്നാലും കുഴപ്പമില്ലേ???

സ്റ്റുപ്പിഡ്.. അങ്ങനെ ഒന്നും ചിന്തിക്കല്ലേ.. അവൾക്ക് നിന്നെ അത്രത്തോളം വിശ്വാസമാണ്.. You have to keep that faith..." "ഇച്ചായാ എന്താലോചിച്ചു നിക്കുവാ.. ഇങ്ങോട്ട് വാ..." അവൾ ബെഡിൽ കിടന്നു കൊണ്ട് അവനെ കൈ കൊണ്ട് അടുത്തേക്ക് വിളിച്ചു.. ഡേവിഡ്‌ ടീഷർട്ടിനു മുകളിലെ ഡെനിം ഓവർക്കോട്ട് അഴിച്ചു ഹെഡ് റെസ്റ്റിൽ ഇട്ടു .. ഫോണും എടുത്ത് കട്ടിലിനു ഒരു വശം ചേർന്ന് കിടന്നു.. ഒന്നും നോക്കാനില്ലെങ്കിലും ഫോണിൽ ഓരോ ആപ്പും വെറുതെ തുറന്ന് നോക്കി.. ആർദ്ര ദേഷ്യം കൊണ്ട് അവനെ നോക്കി പല്ലിറുമ്മി... നിരങ്ങി നീങ്ങി അവനടുത്തു വന്ന് കയ്യിൽ നിന്നും മൊബൈൽ തട്ടി പറിച്ച് അവൾക്ക് പുറകിലേക്കിട്ടു.. ഡേവിഡാണെങ്കിൽ അന്തം വിട്ടു നോക്കി കിടപ്പുണ്ട്.. മൊബൈൽ പിടിച്ച അതേ പൊസിഷനിൽ വച്ച കൈ പിടിച്ചു നിവർത്തി അവൾ അവന്റെ നെഞ്ചിലേക്ക് തല വച്ചു കിടന്നു.. അവന്റെ ഹൃദയം ഒരു നിമിഷം നിലച്ചതായി തോന്നി അവന്... ഇത്രയും അരികിൽ. തന്റെ പ്രണയം...

അവൾ ശരീരം മുഴുവൻ അവനോട് ചേർത്ത് വച്ചു... അവളുടെ കാലുകൾ അവന്റെ കാൽ വിരലുകളിൽ ഉരസി കൊണ്ടിരുന്നു.. അവളുടെ ഹൃദയ സ്പന്ദനം അവന്റെ ശരീരത്തിലെ രക്തയോട്ടം കൂട്ടി... അവളുടെ മുടിയിൽ നിന്നും വമിക്കുന്ന ഗന്ധവും, ആ ശരീരത്തിലെ ചൂടും അവനിലേക്ക് പടർന്നു.. കൈകൾ പതിയെ അവളിൽ സ്പർശിച്ചു.. ഡേവിഡ്‌ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ വലിച്ച് മുഴുവനായും അവന് മുകളിലേക്ക് കിടത്തി.. അപ്പോഴാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്... അവന്റെ കണ്ണിലെ പ്രണയം അവളെ തളർത്തി.. അവൻ ഇടുപ്പിലെ പിടുത്തം മുറുക്കി.. അവൾ അവനിലേക്ക് മുഖമടുപ്പിച്ചു.. നിശ്വാസങ്ങൾക്കിടയിൽ നൂലിഴ വ്യത്യാസം മാത്രം.. അവൻ അല്പം തലയുയർത്തി അവളുടെ ചുണ്ടുകളെ തന്റെതാൽ പൊതിഞ്ഞു.. അവൾ കണ്ണുകൾ ഇറുക്കിയടച്ചു... കൈകൾ അവന്റെ ടീഷർട്ടിൽ മുറുകി.. അവളെ പിടിച്ച് താഴേക്ക് കിടത്തി അവൻ അവൾക്ക് മുകളിലേക്ക് കിടന്നു..

ചുണ്ടുകളിൽ നിന്നും നാവിലേക്കും ചുംബനം വഴിമാറി... ദീർഘനേരം ചുണ്ടുകൾ മത്സരിച്ചു.. ഉമിനീരിൽ ഇരുമ്പിന്റെ ചുവ കലർന്നു... അവളുടെ പിടുത്തം മുറുകി.. അവന്റെ കൈകൾ അവളുടെ ശരീരത്തിലേക്ക് ഒഴുകിയിറങ്ങി... അല്പം പൊങ്ങി കിടന്ന ടോപ്പിലൂടെ അവന്റെ കൈകൾ അവളുടെ വയറിനെ തഴുകി.. അവളിൽ നിന്നും കുറുകലുകൾ ഉയർന്നു.. അതവനിൽ ആവേശം നിറച്ചു... അവന്റെ കൈകൾ അവളുടെ പൊക്കിൾ ചുഴിയിൽ അമർന്നു.. അവൾ ഏങ്ങി പോയി.. അവനിൽ നിന്നും ചുണ്ടുകൾ വേർപെട്ടു.. അവളുടെ മുഖം പുറകിലേക്ക് നീങ്ങി.. അവന്റെ കൈ അവിടെയാകെ ഒഴുകി നടന്നു... അതിനോടൊപ്പം ചുണ്ടുകൾ കഴുത്തിലൂടെ അരിച്ചിറങ്ങി.. അവളുടെ കൈകൾ അവന്റെ ടീഷർട്ടിനടിയിലൂടെ അവന്റെ പുറത്തമർന്നു..

അവന്റെ ചുണ്ടുകൾ ഡ്രെസ്സിനു പുറത്തു കൂടെ മാറിൽ അമർന്നു.. വികാരങ്ങൾക്ക് കെട്ടിടാനെന്ന വണ്ണം അവൾ കാലിലെ വിരലുകൾ മടക്കി പിടിച്ചു.. അവിടെ നിന്നും നഗ്നമായ വയറിൽ അവന്റെ കുറ്റി താടിയും മീശയും ഇക്കിളിയുണ്ടാക്കി... അവൾ ഒന്ന് പിടഞ്ഞു.. ഒന്ന് കുതറി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും അവന്റെ പല്ലുകൾ അവളുടെ പൊക്കിൾ ചുഴിയിൽ പതിഞ്ഞു.. അവൾ അതേ പോലെ അമർന്നു കിടന്നു.. നാവ് കൊണ്ട് അവിടെ ഒന്ന് കൂടെ തഴുകി.. അവൾ തളർന്നു പോയി.. അവന്റെ മുടിയിൽ പിടിച്ച് വലിച്ച് അവൾ അവനെ തന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു.. "മ...മതി.. മതി ഇച്ചായാ..." അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.. "ഇത്രയേ ഉള്ളൂ സ്റ്റാമിന.. " അവന്റെ ചുണ്ടിൽ കുസൃതി ചിരി വിടർന്നു.. "കല്യാണം കഴിഞ്ഞിട്ടേ പാലിൽ കുറച്ച് ബൂസ്റ്റ്‌ കലക്കീട്ടാണെങ്കിലും ഞാൻ സ്റ്റാമിന വരുത്തിക്കോളാം.. ഇന്നത്തെ കോട്ട കഴിഞ്ഞു.." അവൻ ചിരിയോടെ അവളുടെ മേലേന്ന് മാറി കിടന്നു.. അവൾ വേഗം ബെഡിലിട്ട ഫോണെടുത്ത് അവന്റെ കയ്യിൽ കൊടുത്തു.. അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു കൊണ്ട് അവളെ നോക്കി... "ഹി ഹി.. ഗുഡ് നൈറ്റ്‌.." ഒരു വളിച്ച ചിരിയും കൊടുത്ത് പുതപ്പ് തലയിലൂടെ മൂടി അവൾ തിരിഞ്ഞു കിടന്നു..

ഇനിയും ഉറങ്ങാതിരുന്നാൽ ശരിയാവില്ല എന്ന് കരുതി ഇയർഫോൺ കുത്തി പാട്ടു വച്ച് അവൻ കണ്ണടച്ച് കിടന്നു.. കുറച്ച് കഴിഞ്ഞു ശബ്ദമൊന്നുമില്ല എന്ന് മനസിലായപ്പോൾ ആർദ്ര പതിയെ തിരിഞ്ഞു നോക്കി.. ശാന്തമായി ഉറങ്ങുന്ന ഡേവിഡിനെ കണ്ട് അവൾ നാണത്തോടെ പുഞ്ചിരിച്ചു.. ടോപ്പ് പൊക്കി അവൾ വയറിൽ പതിയെ തലോടി.. അവന്റെ ഉമിനീരിൽ കുതിർന്നിരുന്നു അവിടം മുഴുവൻ.. പെട്ടെന്ന് ഡേവിഡ്‌ തിരിഞ്ഞ് അവളുടെ വയറിലൂടെ കയ്യിട്ടു... ഒന്ന് ഞെട്ടിയെങ്കിലും ഉറക്കത്തിലാണെന്ന് മനസിലായപ്പോൾ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് അവൾ അവനോട് ചേർന്ന് കിടന്നു.. അവനും അവളെ നെഞ്ചോട് ചേർത്ത് കിടത്തി.. "കർത്താവേ.. ഇച്ചായനേം കെട്ടി, അങ്ങേരുടെ പത്തിരുപത് മക്കളേം പ്രസവിച്ച് ഈ വീട്ടിൽ സന്തോഷത്തോടെ ഒരു കൊച്ച് കുടുംബമായി ജീവിക്കാനുള്ള ഭാഗ്യം വേഗം തരണേ....." റൂമിൽ തൂക്കിയിട്ടിരിക്കുന്ന യേശുവിന്റെ ഫോട്ടോയിൽ നോക്കി അവൾ ശബ്ദം താഴ്ത്തി പ്രാർത്ഥിച്ചു......💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story