മിഴിയിൽ: ഭാഗം 37

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

കണ്ണിൽ വെയിൽ കുത്തി കയറും പോലെ തോന്നിയിട്ടാണ് മിഴി കണ്ണുകൾ തുറന്നത്.. തുറന്നിട്ട ജനാലയിലൂടെ സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കുന്നത് ഒരു ഇളം ചിരിയോടെ അവൾ നോക്കി കിടന്നു... ഇടുപ്പിൽ മുറുകുന്ന കൈകൾ അവളുടെ ശ്രദ്ധ തിരിച്ചു.. പൊടുന്നനെ അവൾ മറുവശത്തേക്ക് തിരിഞ്ഞു നോക്കി.. തന്റെ അരയിലൂടെ കൈ മുറുക്കിപ്പിടിച്ച് കമിഴ്ന്നു കിടന്നുറങ്ങുന്ന ബദ്രിയെ കണ്ട് അവളുടെ ചുണ്ടുകൾ മനോഹരമായി പുഞ്ചിരിച്ചു.. നെറ്റിയിൽ ആടിക്കളിക്കുന്ന മുടിയിഴകളെ കൈകൊണ്ട് മാറ്റി അവൾ നെറ്റിത്തടത്തിൽ ചുംബിച്ചു.. ഒരു നിമിഷം എന്തോ ആലോചിച്ചെന്നപോലെ അവൾ കൈകൾ പിൻവലിച്ചു.. രണ്ടാളുടെയും ദേഹം മറച്ചു കിടന്നിരുന്ന കംഫർട്ടർ എടുത്തുമാറ്റി.. അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു... അവൻ ഒന്ന് ഞരങ്ങിക്കൊണ്ട് തല മറുവശത്തേക്ക് വച്ച് കിടന്നു.. അവൾ കൈ കൊണ്ട് സ്വയം വായ അമർത്തിപ്പിടിച്ച് ശബ്ദമുണ്ടാക്കാതെ അനങ്ങാതെയിരുന്നു..

ബദ്രി വീണ്ടും ഉറങ്ങി എന്ന് മനസ്സിലായപ്പോൾ ബെഡിന്റെ മൂലയിൽ അഴിച്ചിട്ടിരിക്കുന്ന അവളുടെ ടോപ് എടുത്ത് വേഗത്തിൽ ധരിച്ചു.. പെട്ടെന്നെന്തോ ശ്രദ്ധിച്ച പോലെ കഴുത്തിൽനിന്നും ടോപ് അല്പം താഴ്ത്തി നോക്കി.. മാറിലെ മുറിപ്പാടിനോടൊപ്പം ബദ്രിയുടെ പല്ലുകൾ പതിച്ച പാടും ചുവന്ന വട്ടത്തിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു... അവൾ നാണത്തോടെ ടോപ്പ് മുകളിലേക്ക് പൊക്കി മുഖം മറച്ചു.. കമിഴ്ന്നു കിടന്നുറങ്ങുന്ന ബദ്രിയുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചുകൊണ്ട് അവൾ വാഷ് റൂമിലേക്ക് നടന്നു.. ____💜 ആർദ്ര എഴുന്നേറ്റു നോക്കുമ്പോൾ ഡേവിഡ് കിടന്നിടം ശൂന്യമായിരുന്നു.. "ഇങ്ങേരിതെവിടെ പോയി..." അവൾ ചിന്തകളോടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. ദേ മൊട്ടവെയിലത്തു നിന്ന് ഒരാൾ വർക്ക്‌ഔട്ട്‌ ചെയ്യുന്നു... "ഓഹ്.. അപ്പൊ രാവിലെ തന്നെ മസിലുരുട്ടി കയറ്റാൻ പോയതാണല്ലേ..." അവളുടെ ശബ്ദം കേട്ട് ഡേവിഡ് തിരിഞ്ഞു നോക്കി..

അവൻ ഒന്നും മിണ്ടാതെ വീണ്ടും വ്യായാമം തുടർന്നു.. അവളുടെ ചുണ്ടുകൾ പുറത്തേക്ക് വന്നു... "കിച്ചണിൽ ടീ ഉണ്ട്.. കുടിച്ചോ..." തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഡേവിഡിന്റെ ശബ്ദം കേട്ട് അവളുടെ ചുണ്ടുകൾ പുഞ്ചിരി വർഷിച്ചു.. "ചായയെങ്കിൽ ചായ." അവൾ വേഗം കിച്ചണിലേക്ക് ഓടി.. ഒരു കപ്പിൽ മൂടി വച്ചിരിക്കുന്ന ടീ കണ്ട് വേഗം അതെടുത്ത് പുറത്തേക്ക് വന്നു... തലേദിവസത്തെ മഴയെ ഓർമിപ്പിക്കാൻ എന്നവണ്ണം ഓരോ ചെറിയ കാറ്റിലും മരങ്ങളിൽ നിന്നും മഴത്തുള്ളികൾ താഴേക്ക് ഇറ്റു വീഴുന്നുണ്ടായിരുന്നു... ചെറിയ മൂടൽമഞ്ഞും.. അടുത്തടുത്ത് വീടുകളുള്ള പ്രദേശമായതുകൊണ്ട് ആരുടെയൊക്കെയോ വീട്ടിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു.. ഒപ്പം തണുപ്പും.. നാട്ടിൻപുറത്തിന്റെ ഭംഗി... അവൾക്ക് ആ അന്തരീക്ഷം വളരെ ഇഷ്ടമായി.. സിറ്റൗട്ടിൽ വന്നിരുന്നു കൊണ്ട് അവൾ ആസ്വദിച്ച് ചായക്കപ്പ് വായിലേക്ക് വച്ചു.. "ക്വആആ... തുഫ്ഫ്ഫ്..."

അവൾ കാർക്കിച്ചു തുപ്പുന്ന ശബ്ദംകേട്ട് ഡേവിഡ് തിരിഞ്ഞുനോക്കി.. "ഇതെന്താ കഷായോ ..???" അവൾ മുഖം വികൃതമാക്കി കൊണ്ട് അവനോട് ചോദിച്ചു .. അവൻ ടമ്പിൾസ് നിലത്ത് വച്ച് അവളെ കൂർപ്പിച്ചു നോക്കി .. "ഗ്രീൻ ടീ.. ഗുഡ് ഫോർ ഹെൽത്ത്..." " ഇത്രയും കഷ്ടപ്പെട്ട് ഹെൽത്ത് നന്നാക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല.. ക്വആആ... " അവളുടെ ഭാവവും സംസാരവും കേട്ട് ആദ്യം ഒന്ന് ദേഷിച്ചു നോക്കിയെങ്കിലും പെട്ടെന്ന് തന്നെ മുഖത്തെ ദേഷ്യം മാറി അവിടെ പുഞ്ചിരി വിടർന്നു... " ശരി..വാ... ഫ്രിഡ്ജിൽ പാൽ ഇരിപ്പുണ്ടാവും.. തിളപ്പിച്ചു തരാം " അവൻ മുന്നിൽ നടന്നു... അവന്റെ പിന്നാലെ തുള്ളിക്കൊണ്ട് ആർദ്രയും അകത്തേക്ക് പോയി.. ഇതെല്ലാം കണ്ട് അയൽവാസികളിൽ രണ്ടുപേർ അവരുടെ മതിലിനകത്തേക്ക് എത്തി നോക്കിയിരുന്ന തല പിൻവലിച്ചു.. "ആരാടി ആ പെണ്ണ്..." "അറിയില്ല... കണ്ടാൽ മറ്റേ കേസ് പോലൊന്നും ഇല്ല... " "എന്തായാലും നല്ല ഉദ്ദേശത്തോടെയായിരിക്കില്ല..

. ആ പെണ്ണിന്റെ വേഷം കണ്ടിട്ട് രാത്രി ഒക്കെ ഇവിടെ താമസിച്ച പോലെയുണ്ട്.." " തന്തയും തള്ളയും ഒന്നുമില്ലല്ലോ... എന്തും ആവാം എന്ന് കരുതിയിട്ടുണ്ടാവും... നമ്മുടെ പെൺകൊച്ചുങ്ങളും വളർന്നു വരുന്ന സ്ഥലമാ.. ഇമ്മാതിരി പരിപാടിയൊന്നും ഇവിടെ നടത്താൻ അനുവദിക്കരുത്... " "ഹ്മ്മ്.. അത് ശരിയാ..." അവർ പതിയെ അവരുടെ വീടുകളിലേക്ക് നീങ്ങി ... 🌸🌸🌸 ഡേവിഡ്‌ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് പൊട്ടിച്ച് അത് പാത്രത്തിലേക്കു വെച്ച് ഗ്യാസിൽ വെച്ച് തിളപ്പിച്ചു... കിച്ചൻ സ്ലാബിൽ ഇരുന്നുകൊണ്ട് അവൻ ചെയ്യുന്നത് നോക്കുന്നു എന്ന പോലെ അവനെ മൌത്ത് വാച്ച് ചെയ്തിരിക്കുകയാണ് ആർദ്ര... തിളച്ച് വന്ന പാലിനെ പഞ്ചസാരയിട്ട് ആറ്റി,, അരിച്ച് കപ്പിലേക്ക് ഒഴിച്ച് ഡേവിഡ് അവൾക്ക് നേരെ നീട്ടി.. അവൾ വിടർന്ന പുഞ്ചിരിയോടെ അവന്റെ കയ്യിൽ നിന്നും കപ്പു വാങ്ങി ചുണ്ടോടു ചേർത്തു.. അവൻ അവൾ ബാക്കിവെച്ച ഗ്രീൻടീ എടുത്ത് സിപ് ചെയ്തു..

"അല്പം ബൂസ്റ്റ്‌ കൂടെ mix ചെയ്യായിരുന്നു..." പാല് കുടിച്ച് കൊണ്ട് അവൾ അവനെ നോക്കി പറഞ്ഞു.. ഡേവിഡ്‌ ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ചു.. "സ്റ്റാമിന കൂട്ടാൻ ആണോ...??" ചോദ്യവും കൂടെ വന്നപ്പോഴാണ് അവന്റെ ചിരിയുടെ അർത്ഥം അവൾക്ക് മനസ്സിലായത്... "ഇപ്പൊ ചോദിച്ചത് ടേസ്റ്റ് കൂട്ടാനാ... വേണെങ്കിൽ സ്റ്റാമിനയും കൂട്ടാം... " അവൻ കുടിച്ചുകൊണ്ടിരുന്ന ഗ്രീൻടീ തരിപ്പിൽ കയറി ചുമച്ചു... "അയ്യോ.. ആക്രാന്തം കാണിക്കല്ലേ... ആ കഷായം എനിക്ക് വേണ്ട... പയ്യെ കുടിക്ക്.." ചാടി ചാടി അവന്റെ തലയിൽ തട്ടുന്നതിനോടൊപ്പം അവൾ പറയുന്നത് കേട്ട് അവന് ചിരിയും വരുന്നുണ്ടായിരുന്നു.. ____💜 ബദ്രി ഓഫീസിലേക്ക് പോകാൻ റെഡിയായി ഇറങ്ങി.. ഉണരുമ്പോൾ മിഴി അടുത്തുണ്ടായിരുന്നില്ല... നിരാശയോടെയാണ് അവൻ മുകളിലേക്ക് കയറി പോയത്.. റെഡിയായി താഴെ വരുമ്പോൾ എങ്കിലും കാണാൻ കഴിയും എന്ന് കരുതി... പക്ഷേ ഭക്ഷണം കഴിക്കുമ്പോഴും അവിടെയെങ്ങും കണ്ടില്ല.. "അമ്മ.. മിഴി എവിടെ??" "അവൾ ഗാർഡനിൽ ഉണ്ട്.. അവിടെ മിനിയുടെ കുട്ടികൾ വന്നിട്ടുണ്ട്..

അവരോട് സംസാരിച്ചു കൊണ്ടിരിക്കുവാ..." അവൾ പുറത്താണെന്നറിഞ്ഞതും അവൻ കഴിപ്പ് നിർത്തി എഴുന്നേറ്റു... കൈ കഴുകി തിരിയുമ്പോൾ അവനെ കാത്തെന്ന പോലെ ഹാളിൽ റാം ഇരിക്കുന്നുണ്ടായിരുന്നു... അയാളുടെ ഇരിപ്പു കണ്ടപ്പോൾ തന്നെ എന്തോ പറയാനുണ്ട് എന്നവന് മനസ്സിലായി... "പറയു ഡാഡ്..." "ഇരിക്ക്...." അവൻ അക്ഷമയോടെ സെറ്റിയിലേക്ക് ഇരുന്നു.. അപ്പോഴും കണ്ണുകൾ പുറത്ത് ഗാർഡനിലേക്കായിരുന്നു.. "ബദ്രി...." "യെസ് ഡാഡ്..." "കമിങ് സൺ‌ഡേ നല്ല ദിവസമാണ്..എൻഗേജ്മെന്റ് നടത്താം.. എന്താ അഭിപ്രായം??" "ഓക്കേ ഡാഡ്... അപ്പൊ മാര്യേജ്???" റാം ഒന്ന് ആക്കി ചിരിച്ചു.... "അല്ല.. എൻഗേജ്മെന്റ് ദിവസം മാര്യേജ് ഡേറ്റ് അന്നൗൻസ് ചെയ്യണമല്ലോ.. അത് കൊണ്ട് ചോദിച്ചതാ..." "ഹ്മ്മ്.. 3 ഡേറ്റ് തന്നിട്ടുണ്ട്.. 20 th, 27 th and നെക്സ്റ്റ് month 5 th നു... നിനക്കേതാ കംഫർട്ടബ്‌ൾ ...." "എന്നെ മാത്രം നോക്കിയാൽ പോരല്ലോ.. ഡാഡും അമ്മയും മിഴിയും ചേർന്ന് ഡിസൈഡ് ചെയ്തോ.. എനിക്കെന്നായാലും കുഴപ്പമില്ല.. " "ഹ്മ്മ്.. ഓക്കേ.. " സംസാരം അവസാനിപ്പിച്ച് അവൻ പതിയെ ഗാർഡനിലേക്ക് നടന്നു..

അവിടെയെത്തും മുന്നേ മിഴിയുടെ ഉയർന്ന ചിരിയും സംസാരവും കേൾക്കാമായിരുന്നു.. രണ്ടു കുട്ടി കുറുമ്പികൾ.. അവരോട് കിന്നാരം പറഞ്ഞോണ്ടിരിക്കുവാണ് പെണ്ണ്... ദൂരെ നിന്നും വരുന്ന ബദ്രിയെ കണ്ടതും അവൾ തിരിഞ്ഞിരുന്നു.. അവൾ ഇരിക്കുന്ന സിമെന്റ് ബെഞ്ചിൽ അവനും ഇരുന്നു... അവന്റെ നോട്ടം പുല്ലുകളിൽ വൈരം പോലെ തിളങ്ങുന്ന മഴത്തുള്ളികളിലെത്തി... തലേ ദിവസത്തെ മനോഹരമായ നിമിഷങ്ങൾ അവന്റെ മനസ്സിൽ നിറഞ്ഞു.. അവൻ തൊട്ടടുത്തിരുന്ന് കുട്ടികളോട് കഥ പറഞ്ഞു കൊടുക്കുന്നവളെ നോക്കി... ആ തുള്ളികളെക്കാൾ തിളക്കമായിരുന്നു അവളുടെ മുഖത്തെ ചിരിക്ക്.. വീണ്ടും മഴ ചാറി തുടങ്ങി.. ദൂരെ നിന്നും ഒരു സ്ത്രീ അവർക്കടുത്തേക്ക് ഓടി വന്നു... "മോളെ.. ശരിയന്നാൽ.. ഞാൻ വീട്ടിലോട്ട് പോവട്ടെ.." "ശരി മിനി ചേച്ചി.. കുടയെടുത്തിട്ടുണ്ടോ.." "ഹ്മ്മ്.. ഉണ്ട് മോളെ.. ശരി സർ." അവസാനം അടുത്ത് നിക്കുന്ന ബദ്രിയെയും നോക്കി യാത്ര പറഞ്ഞ് അവർ മക്കളെയും ചേർത്ത് പിടിച്ച് പുറത്തേക്ക് നടന്നു..

ഗാർഡൻ നോക്കാനും പുറംപണിക്കും വരുന്ന സ്ത്രീയാണ്.. പക്ഷെ ഇത് വരെ താൻ ഒന്ന് ചിരിച്ചിട്ട് പോലുമില്ല.. പക്ഷെ അവൾ എത്ര സ്നേഹത്തോടെയാണ് അവരോട് സംസാരിക്കുന്നത്.. അവനോർത്തു... മഴ നനയാതിരിക്കാൻ തലയിൽ കൈ വച്ച് മറച്ച് മിഴി മാൻഷനകത്തേക്ക് ഓടാനാഞ്ഞു... അപ്പോഴേക്കും അവളുടെ കയ്യിൽ ബദ്രിയുടെ പിടി വീണിരുന്നു... "എന്താ....??" അവൾ കണ്ണുകൾ വിടർത്തി ചോദിച്ചു.. "I love you partner...." അവൾ മനോഹരമായി പുഞ്ചിരിച്ചു.. അപ്പോഴേക്കും മഴത്തുള്ളികൾ ശക്തി പ്രാപിച്ചിരുന്നു.. അവളുടെ ഉടലിനെ നനച്ചു കൊണ്ട് ഓരോ വെള്ളത്തുള്ളിയും മണ്ണിലേക്ക് ഊർന്നിറങ്ങി.. അവന്റെ കൈകൾ അവളെ ഇറുകെ പുണർന്നു.. "Next sunday.. എൻഗേജ്മെന്റ്.." "അറിഞ്ഞു..." അവളുടെ മുഖത്ത് നാണം കലർന്നു... അവൻ മഴത്തുള്ളികൾ പറ്റിപിടിച്ചു നിൽക്കുന്ന അവളുടെ ചുണ്ടിലേക്ക് തന്നെ ഉറ്റുനോക്കി .. അവന്റെ കണ്ണിലെ പ്രണയത്തെ നേരിടാനാവാതെ അവൾ തലതാഴ്ത്തി...

അവൻ ചൂണ്ടുവിരൽ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി... ആ കണ്ണുകളിലെ പ്രണയം അവളെ തളർത്തി കൊണ്ടിരുന്നു.. അവന്റെ മുഖം അടുത്തേക്ക് വരുന്നത് പകപ്പോടെ അവൾ നോക്കി നിന്നു... അവളുടെ കൃഷ്ണമണികൾ ചുറ്റും ഓടി നടന്നു.. ഗാർഡനിലാണ് നിൽക്കുന്നത് എന്ന് പോലും അവൻ മറന്നു പോയിരുന്നു... അത് ഓർമ്മപ്പെടുത്താനെന്നവണ്ണം അവൾ അവനെ നോക്കി കണ്ണുരുട്ടി.. എന്നാൽ അതൊന്നും മുഖവിലയ്ക്കെടുക്കാതെ അവൻ അവളിലേക്ക് ചേർന്നു... നിശ്വാസങ്ങൾക്കിടയിൽ കാറ്റിനു പോലും കടന്നു ചെല്ലാൻ ആവാത്ത വിധം അവളുടെ ചുണ്ടിൽ പറ്റി നിന്ന വെള്ളത്തുള്ളിളെ അവൻ നുകർന്നെടുത്തു... ഭയംകൊണ്ട് മിഴിഞ്ഞു നിന്നിരുന്ന അവളുടെ കണ്ണുകൾ പരവേശം കൊണ്ട് കൂമ്പിയടഞ്ഞു... ആ ചുംബനത്തിൽ അവളുടെ ഉടലാകെ വെട്ടി വിറച്ചു.. കണ്ണുകളിൽ അതിർവരമ്പുകൾ തീർത്ത കരിമഷി നനവിൽ പടർന്നു..

അൽപംപോലും ചായം പുരളാത്ത ചുണ്ടുകൾ അവന്റെ ചുംബനത്താൽ ചുവന്നു... ശ്വാസം വിലങ്ങിയപ്പോൾ അവളുടെ കൈ വിരൽ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി... ആ വേദന,മഴയോടൊപ്പം വീശിയടിക്കുന്ന കാറ്റിനേക്കാൾ സുഖമുള്ളതായി തോന്നിയവന്.... അവളെ തന്നിൽ നിന്നും അടർത്തി മാറ്റുമ്പോഴും ആ മിഴികൾ തുറന്നിരുന്നില്ല.. അവൻ അത്രയധികം പ്രണയത്തോടെ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ആ കണ്ണുകളിൽ അമർത്തി ചുംബിച്ചു.. പെട്ടെന്ന് ബോധം വന്ന പോലെ അവനെ തള്ളി മാറ്റി അവൾ അകത്തേക്ക് ഓടി... അവൻ ചിരിയോടെ അവളിലേക്കും നനഞ്ഞുകുതിർന്ന തന്റെ വസ്ത്രത്തിലേക്കും നോക്കി അവൾക്കു പുറകെ അകത്തേക്ക് നടന്നു.. കാർപോർച്ച്ലേക്ക് കയറിയതും അവൾ ഇട്ടിരുന്ന ഫ്രോക്ക്ന്റെ അറ്റം പിടിച്ച് നന്നായി പിഴിഞ്ഞ്, ഒന്ന് കുടഞ്ഞ് അകത്തേക്ക് ഓടിപ്പോയി.. അവനും കോട്ടഴിച്ച് ഹാളിൽ ഹാങ്ങറിൽ തൂക്കി മുകളിലേക്ക് കയറാൻ തുടങ്ങി ...

പെട്ടെന്ന് ഒരു നിമിഷം നിന്ന് അവൻ ചുറ്റും കണ്ണോടിച്ചു... ഹാളിൽ ആരുമില്ല എന്ന് കണ്ടതും മുഖത്ത് പതിവായി വിടരാറുള്ള കള്ളച്ചിരിയോടെ അവൻ മിഴിയുടെ മുറി ലക്ഷ്യമാക്കി നടന്നു.. മിഴി ഫ്രോക്ക് അഴിക്കാൻ പുറകിലെ സിബ്ബിലേക്ക് കൈയ്യെത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു.. പെട്ടെന്ന് ഡോർ തുറന്നു കയറിവന്ന ബദ്രിയെ കണ്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ മുഖഭാവം മാറി.. അവിടെ ഗൗരവം നിറഞ്ഞു.. "ഇന്ന് പോവുന്നില്ലേ...?" "പോണം..." നനഞ്ഞ ഷർട്ടിന്റെ സ്ലീവ് കയറ്റി കൊണ്ട് അവൻ അവൾക്കടുത്തേക്ക് വന്നു.. "പിന്നെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പോവാൻ നോക്ക്..." "Partner.. To be frank.. എനിക്ക് മതിയായില്ല..." അവളുടെ കണ്ണുകൾ പുറത്തേക്കുന്തി... "എന്ത് മതിയായില്ല...??" "ഈ ലിപ്സ് ടേസ്റ്റ് ചെയ്ത് മതിയായില്ല..."

നിഷ്കളങ്കമായി പറയുന്നവനെ കാണേ അവളുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരിയെ മറച്ചു കൊണ്ട് അവൾ അവനെ നോക്കി പേടിപ്പിച്ചു.. "Once more please..." "No... W. ബാക്കി പറയും മുന്നേ അവൻ അവളുടെ ചൊടികളെ നുകർന്നിരുന്നു... അവൾ കാൽ വിരലുകൾ മാത്രം കുത്തി ഉയർന്നു നിന്നു.. അവൻ അവളെ എടുത്ത് ഇടുപ്പിൽ ഇരുത്തി.. അപ്പോഴും ചുണ്ടുകൾ വേർപെടുത്തിയില്ല.. അവൾ സപ്പോർട്ടിനെന്നോണം ഇരുകൈകളും അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു... അതവനിൽ കൂടുതൽ ആവേശം നിറച്ചു.. അവൾ ഇരുകാലുകളും അവന് പിന്നിൽ പിണച്ചു കെട്ടി... കാൽ വിരലുകൾ മടക്കി പിടിച്ചു.. അവൻ പതിയെ ചുംബനത്തിന്റെ വേഗത കുറച്ചു.. എന്നാൽ അവൾ അവന്റെ ചുണ്ടിനെ തന്റേതാൽ പൊതിഞ്ഞു.. അവൻ കണ്ണുകൾ വിടർത്തി.. പുറത്ത് മഴ തോർന്നു.. ഇരുവരും കിതക്കുന്നുണ്ടായിരുന്നു... അവന്റെ കൈ അവളുടെ പുറത്തു കൂടെ തഴുകി... ഫ്രോക്കിന്റെ സിബ് അഴിച്ചു കൊടുത്തു..

അവളെ പതിയെ നിലത്തേക്ക് നിർത്തി... "Thank you partner..." അവളുടെ ചെവിയിൽ ചുംബിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൻ മൊഴിഞ്ഞു.. അവൾ തല താഴ്ത്തി നിന്നു.. അവൻ ഷർട്ട്‌ ബട്ടൺ ഓരോന്നായി അഴിച്ച് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.. അവൾ അപ്പോഴും തലയുയർത്തിയിരുന്നില്ല... _____💜 ഡേവിഡ് കാലത്തുതന്നെ ആരെയോ കാണാനുണ്ട് എന്ന് പറഞ്ഞ് പോയി... ആർദ്ര ഒറ്റയ്ക്കിരുന്ന് ബോറടിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോൾ മിഴിയെ വിളിച്ച് സംസാരിച്ചു... പപ്പ വിളിച്ചിരുന്നു എന്നും അവൾ പറഞ്ഞു മാനേജ് ചെയ്തിട്ടുണ്ട് എന്നും അറിഞ്ഞപ്പോൾ ആർദ്രക്ക് സമാധാനമായി... കുറച്ചുനേരം കൂടി കാത്തിരുന്നു.. കുറച്ചുകഴിഞ്ഞപ്പോൾ ഡേവിഡ് ഫുഡും വാങ്ങി തിരികെ വന്നു.. ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ച്,, പ്ലേറ്റ് എല്ലാം കഴുകി വെച്ച് ആർദ്ര ഹാളിലേക്ക് വരുമ്പോൾ ഡേവിഡ്‌ ടീവിക്ക് മുന്നിൽ ഇരിപ്പുണ്ടായിരുന്നു... അവൾ വേഗം വന്ന് ഡേവിഡിന്റെ മടിയിൽ കയറി ഇരുന്നു...

അവൻ അമ്പരപ്പോടെ അവളെ നോക്കി... അവൾ ഇരുകൈകളും അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് ഒന്നുകൂടി ചേർന്നിരുന്നു... " എന്താ ഉദ്ദേശം?? " അവൻ ഒരു പിരുകം പൊക്കി ചോദിച്ചു... "എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ മാത്രമേ ഇരിക്കാൻ പറ്റൂ എന്നുണ്ടോ???" അവളുടെ ചുണ്ട് ചളുക്കി പരിഭവത്തോടെ ചോദിച്ചു.. അവൻ മറുപടിയായി പുഞ്ചിരിച്ചു... അവൾക്ക് എന്തോ അത് ഇഷ്ടപ്പെട്ടില്ല... ഉടനെതന്നെ അവനെ ചുറ്റിപ്പിടിച്ച കൈമാറ്റി അവൾ താഴേക്കിരിക്കാൻ ആഞ്ഞു.. അപ്പോഴേക്കും അവൻ അവൾക്ക് ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം ഇരുകൈയാലും അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.. അവൾ കയ്യും കാലുമിട്ടടിച്ചു.. മാറി ഇരിക്കാൻ വേണ്ടി മാക്സിമം ബലം പ്രയോഗിച്ച് നീങ്ങാൻ ശ്രമിച്ചു.. ഒന്നനങ്ങുന്നു പോലുമില്ല എന്ന് കണ്ടപ്പോൾ അവൾ മുഖം വീർപ്പിച്ച് വീണ്ടും നേരെയിരുന്നു.. ഡേവിഡ്‌ അവളുടെ താടി തുമ്പിൽ പതിയെ കടിച്ചു..

അവന്റെ മുഖം പിടിച്ചു മാറ്റി അവൾ അവനെ തന്നെ ഉറ്റുനോക്കി... രണ്ടാളുടെയും മുഖത്ത് ഒരുമിച്ച് ചിരി വിടർന്നു... അവൻ വീണ്ടും അവൾക്കടുത്തേക്ക് നീങ്ങുമ്പോഴേക്കും പുറത്തെ ഡോറിൽ ആരോ ശക്തിയിൽ തട്ടുന്നത് കേട്ട് അവർ അകന്നു മാറി.. ആർദ്ര മടിയിൽ നിന്നും വേഗത്തിൽ എഴുന്നേറ്റു... അപ്പോഴേക്കും വീണ്ടും ആരോ ഡോറിൽ മുട്ടി.. "കാളിങ് ബെൽ അടിക്കാതെ ആരാ ഡോറിൽ തട്ടുന്നത്.." ഡേവിഡ് സ്വയം പറഞ്ഞുകൊണ്ട് എഴുന്നേറ്റ് ഡോറിനടുത്തേക്ക് നടന്നു... ലോക്ക് മാറ്റി അവൻ ഡോർ തുറക്കുമ്പോൾ വീടിനുമുന്നിൽ ഒരുപാട് ആളുകൾ തടിച്ചുകൂടിയിരുന്നു... അവന്റെ നെറ്റി ചുളിഞ്ഞു. "ഹ്മ്മ്...? എന്താ??" അവൻ ഇരുകൈകളും കെട്ടി അവരോട് ചോദിച്ചു.. അല്പം പ്രായം തോന്നിക്കുന്ന ഒരാൾ മുന്നോട്ടുവന്നു... "ഈ പരിപാടി ഇവിടെ നടക്കില്ല.." "ഏത് പരിപാടി??" " ആരുമില്ലാത്ത വീട്ടിൽ ഒരു പെണ്ണിനേയും വിളിച്ചുകൂട്ടി നീ ചെയ്യുന്നത് എന്താണെന്നറിയാതിരിക്കാൻ ഞങ്ങൾ പൊട്ടന്മാർ ഒന്നുമല്ല... " ആൾക്കൂട്ടത്തിൽ നിന്നും ഒരുത്തൻ വിളിച്ചുപറഞ്ഞു..

ഡേവിഡിന്റെ മുഖം വലിഞ്ഞു മുറുകി.. "അത് പറയാൻ നീയൊക്കെ ആരാടാ...?? ഇതെന്റെ വീടാ... ഇവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്... എന്റെ അപ്പച്ചനും അമ്മച്ചിയും മരിച്ചപ്പോഴും, കൂടപ്പിറപ്പ് മരിച്ചപ്പോഴും തിരിഞ്ഞുനോക്കാത്ത ഏത് നാട്ടുകാരൻ തെണ്ടികളും എന്റെ വീട്ടുമുറ്റത്ത് കാലുകുത്തി പോകരുത്. അമ്മച്ചിയാണെ കുത്തിയ കാല് വെട്ടിയരിഞ്ഞു കളയും ഞാൻ.. ഡേവിഡാ പറയുന്നേ..." മുന്നിലെ സ്റ്റപ്പിൽ കാലും വച്ച് നിവർന്നുനിന്നിരുന്ന മധ്യവയസ്കൻ അവന്റെ വാക്കുകൾ കേട്ടതും പെട്ടെന്നുതന്നെ കാലുകൾ പിൻവലിച്ച് പുറകോട്ട് മാറി നിന്നു... "ഇവിടെ പോലീസും നിയമവും ഒക്കെ ഉണ്ടല്ലോ.. ഇവൻ അവരെ എന്തെങ്കിലും ചെയ്യുമോ എന്ന് നമുക്ക് കാണാം..." അവരെയൊക്കെ പുച്ഛത്തോടെ നോക്കിക്കൊണ്ട് ഡേവിഡ് വീടിനകത്തേക്ക് കയറുമ്പോൾ പുറകിൽ നിന്നും ആരുടെയോ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു...

അവരുടെ മുഖത്തടിക്കും പോലെ ഡോർ അടച്ച് അവൻ അകത്തേക്ക് കയറി.. "ഇച്ചായ... പ്രശ്നാകുവോ??" "എന്ത് പ്രശ്‌നാവാൻ... ഇത് പോലത്തെ സാധചാര മ**യൊക്കെ ചവിട്ടി കൂട്ടി മൂലയിൽ തള്ളേണ്ട സമയം കഴിഞ്ഞു.. ഒരാണും പെണ്ണും ഒരുമിച്ച് ഒരിടത്തു താമസിച്ചാൽ അത് മറ്റേ പരിപാടിക്ക്.... ഇവർക്കൊക്കെ അങ്ങനെയേ ചിന്തിക്കാൻ കഴിയൂ.. അത്രക്കുള്ള ബുദ്ധിയെ ഉള്ളൂ.. മണ്ടുകങ്ങൾ.. സ്വന്തം ചിന്തകൾ മാത്രമാണ് ശരിയെന്നു ചിന്തിക്കുന്ന മണ്ടുകങ്ങൾ... " "ഇച്ചായ അതൊക്കെ ശരിയായിരിക്കും... പക്ഷേ പോലീസ് വന്നാലോ...??" "വരട്ടെ..." "ഇച്ചായാ......" അവൾ അപേക്ഷാ സ്വരത്തിൽ വിളിച്ചു.. അവൻ ചിരിയോടെ അവളെ ചേർത്തു പിടിച്ചു.. 🌸🌸🌸 ഡേവിഡിന്റെ വീടിനുമുന്നിൽ പോലീസ് ജീപ്പ് വന്നു നിന്നു... മുന്നിൽനിന്നും SI യും പിന്നിൽ നിന്നും രണ്ടു കോൺസ്റ്റബിളും ഇറങ്ങി.. മുന്നിൽ തടിച്ചുകൂടിയ ആളുകൾ വഴിമാറിക്കൊടുത്തു...

പോലീസുകാർ വീടിനു മുന്നിലേക്ക് കയറി കോളിംഗ് ബെൽ അമർത്തി.. രണ്ടുതവണ അമർത്തിയപ്പോഴേക്കും ഡേവിഡ് വന്ന് വാതിൽ തുറന്നു... മുന്നിൽ നിന്നിരുന്ന നാട്ടുകാരുടെ മുഖത്ത് പുച്ഛം നിറഞ്ഞ ചിരിയായിരുന്നു.. "എന്താ സർ..." "ഇവിടെ അനാശാസ്യം നടക്കുന്നു എന്നൊരു കംപ്ലൈന്റ് കിട്ടിയിരുന്നു..." "തെറ്റായ കംപ്ലയിന്റ് ആണ്... അങ്ങനെ ഒന്നുമില്ല..." "അത് നീ മാത്രം പറഞ്ഞാൽ മതിയോ... അകത്തു കയറി നോക്ക് സാറേ... ഉള്ളിൽ ഒരു പെണ്ണും ഉണ്ട്..." നാട്ടുകാരിൽ ഒരുത്തൻ വിളിച്ചുപറഞ്ഞു.. "സർ.. Iam david.. commander in Indian Army.. അകത്തു ഒരു പെൺകുട്ടി ഉണ്ട്.. But she is my wife.. ഞാൻ മിന്നുകെട്ടിയ എന്റെ ഭാര്യ... ആർദ്ര....." അവൻ അകത്തേക്ക് നോക്കി വിളിച്ചു ആർദ്ര ഇറങ്ങിവന്നു.. കഴുത്തിൽ തിളങ്ങുന്ന നനുത്ത പൊൻകുരിശ് അവളിലെ ഭാര്യയെ അവർക്കുമുന്നിൽ കാണിച്ചുകൊടുത്തു...

"സോറി സർ.. ഇൻഫർമേഷൻ കിട്ടുമ്പോഴേക്കും ഇറങ്ങി വരുന്നത് ശീലമായി പോയി.. Sorry for the inconvenience..." പോലീസുകാർ ക്ഷമ ചോദിച്ചു കൊണ്ട് തിരികെ പോയി... വിളറി നിൽക്കുന്ന നാട്ടുകാർ ഓരോരുത്തരായി പതിയെ മുറ്റത്തുനിന്നും പിരിഞ്ഞു.. ആർദ്ര അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി... "എന്താടി...??" "നിങ്ങള് ആർമിയിൽ ആയിരുന്നോ...??" "ജോലി പോലും ചോദിക്കാതെയാണോ മിന്നു കെട്ടാൻ കഴുത്തു നീട്ടി തരുന്നത്...???" അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു... "പോ അവടന്ന്..." അവൾ അവനെ തള്ളി മാറ്റി അകത്തേക്ക് നടന്നു.. ചിരിയോടെ അവൻ പുറകെയും.......💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story