മിഴിയിൽ: ഭാഗം 38

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

പുറത്ത് ആളുകളുടെ പിറുപിറുക്കൽ കൂടി വന്നു... ആർദ്ര ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. ഡേവിഡ് ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല എന്ന മട്ടിൽ ഇരുന്ന് മൊബൈലിൽ കുത്തി കളിക്കുന്നുണ്ട്... "ഇച്ചായാ.. ഐഡിയ... " അവൾ പെട്ടെന്ന് എന്തോ കത്തിയപോലെ അവനു നേരെ തിരിഞ്ഞു.. "പറ..." ഫോണിൽ നിന്നും മുഖമുയർത്താതെ അലസമായി പറയുന്ന ഡേവിഡിനെ കണ്ട് അവളുടെ മുഖം ദേഷ്യം കൊണ്ട് കൂർത്തു... "ഇങ്ങോട്ട് നോക്ക്..." അവൾ അവനടുത്തായി ഇരുന്ന് കയ്യിലെ മൊബൈൽ പിടിച്ചു വാങ്ങി... "എന്താടി..." "എനിക്ക് ടെൻഷൻ ആവുന്നു.. അവര് പറഞ്ഞ പോലെ പോലീസ് വന്നാലോ.. പപ്പ അറിഞ്ഞാ കൊന്നുകളയും.. " ഡേവിഡ് ഒരു പിരികം ഉയർത്തി അവളെ ഉറ്റുനോക്കി.. അപ്പോഴാണ് പറഞ്ഞതിലെ അബദ്ധം അവൾക്ക് മനസ്സിലായത്...

"അല്ല ഇച്ചായാ.. ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കെന്നാ പറഞ്ഞത്.. അല്ലാതെ ഇച്ചായന്റെ കൂടെയാണ് എന്ന് പപ്പക്ക് അറിയില്ല.." അവൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ തലതാഴ്ത്തി.. അവൻ അവളുടെ മുഖം പിടിച്ചുയർത്തി.. "ഇത്രേം എക്സ്പ്രഷൻ ഇട്ട് ബുദ്ധിമുട്ടണ്ട.. എനിക്കറിയാം വീട്ടിൽ പറയാതെയാണ് ഇറങ്ങി പുറപ്പിട്ടതെന്ന്..." "അറിയാലോ.. അപ്പൊ പിന്നെ പോലീസ് വന്നാലുള്ള കാര്യം നിങ്ങൾ ആലോചിച്ചോ..?" "വരട്ടെടീ.. നമുക്കാലോചിക്കാം... " "എന്നാലേ ഞാൻ ഐഡിയ പറയാം." "ശരി.. പറ.. കേക്കട്ടെ..." "നിങ്ങളെന്റെ കെട്ടിയോൻ ആണെന്ന് പറ... വേണെങ്കിൽ ഞാൻ കുറച്ച് സിന്ദൂരമൊക്കെ വാരിയിടാമെന്നേ..." അവൻ അവളെ നോക്കി ചിരിച്ചു.. "അനാശാസ്യത്തിന് ലോഡ്ജിന്ന് പിടിക്കുന്നവർ പറയുന്ന ചീപ്പ് ഐഡിയ...അവര് വേണെങ്കിൽ കയ്യിലൊരു താലിയും സ്റ്റോക്ക് ചെയ്യും.. അത്യാവശ്യത്തിനു ധരിക്കാൻ.. കള്ളം പറയാൻ ഡേവിഡിനെ കിട്ടില്ല...."

അവൻ അവളുടെ കയ്യിലുള്ള ഫോൺ തിരികെ വാങ്ങി വീണ്ടും അതിലേക്ക് നോക്കി കൊണ്ടിരുന്നു... അവൾ അവനെ നോക്കി മുഖം കോട്ടി തിരിഞ്ഞിരുന്നു.. കണ്ണിൽ ആദ്യം ഉടക്കിയത് ഡേവിഡിന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ഇച്ഛയുടെയും ഫോട്ടോയാണ്... "ഇച്ചായാ... ഇവർക്കെന്ത് പറ്റിയതാ...?" "ആർക്ക്..??" അവൻ അലസമായി മൊബൈലിൽ നിന്നും മുഖമുയർത്തി അവളെ നോക്കി... അവളുടെ നോട്ടം ചെന്നെത്തുന്നിടത്തേക്ക് അവന്റെ കണ്ണുകളും പതിഞ്ഞു... അവൾ തിരിഞ്ഞു നോക്കി .. അവന്റെ മുഖത്തെ അസ്വസ്ഥത അവളിൽ വേദനയുണ്ടാക്കി... "ഇച്ചായാ.. ഞാൻ.. എനിക്കറിയണ്ട.. ഞാൻ അറിയാതെ ചോദിച്ചതാ..." അവൾ അകത്തേക്ക് പോകാൻ നിൽക്കുമ്പോഴേക്കും ഡേവിഡ് അവളെ പിടിച്ചു നിർത്തി... "നീ അറിയണം.. " അവൻ അവളെ സോഫയിൽ ഇരുത്തി അവൾക്കടുത്തു തന്നെ അവനും ഇരുന്നു.. "ആരൂ.. സ്വർഗമായിരുന്നു ഈ വീട്.. അപ്പച്ചൻ അമ്മച്ചി ഞാൻ ഡാനിച്ചായൻ..

എന്നെക്കാളും അപ്പച്ചനും അമ്മച്ചിയും ആയി കൂടുതൽ ക്ലോസ് അവനായിരുന്നു.. ഞങ്ങൾ തമ്മിൽ മൂന്ന് വയസ്സ് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ .. പ്ലസ് ടു കഴിഞ്ഞ് എഞ്ചിനീയർ ആവാനായിരുന്നു എന്റെ ആഗ്രഹം.. അത് കൊണ്ട് കോച്ചിങ്ങിന് എന്നെ എറണാകുളം കൊണ്ട് വിട്ടു.. എന്നെ അവിടെ ആക്കി തിരിച്ചു വരും വഴി ഞങ്ങളുടെ എല്ലാ സന്തോഷത്തെയും തകർക്കാൻ എന്നപോലെ ആ ആക്‌സിഡന്റ് കടന്നു വന്നു. അതിൽ നിന്ന് ഡാനിച്ചായൻ മാത്രമേ രക്ഷപെട്ടുള്ളു... ഇച്ചായൻ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന ടൈം ആയിരുന്നു.. ഇച്ചായനാ വണ്ടി ഓടിച്ചത്.. എതിരെ വന്ന വണ്ടി നിയന്ത്രണം വിട്ടു വന്ന് ഇടിച്ചതായിരുന്നു... അപ്പച്ചനും അമ്മച്ചിയും പുറകിലായിരുന്നു ഇരുന്നത്. സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ട് മാത്രം ഇച്ചായന് ഒന്നും സംഭവിച്ചില്ല.. പക്ഷേ അതോടെ ഇച്ചായൻ വല്ലാത്ത മാനസികാവസ്ഥയിലായി.... പിന്നീട് പഠിക്കാനൊന്നും പോയില്ല...

പതിയെ ഓരോ ദുശ്ശീലങ്ങളും, ഒപ്പം ചില്ലറ അടിപിടിയും... ആരുടേയും നിയന്ത്രണത്തിലല്ലാതായി... അങ്ങനെയാ ബദ്രിയുടെ കൂടെ കൂടിയത്.. പക്ഷേ മറ്റു കാര്യങ്ങളിൽ നിന്ന് നോക്കുമ്പോൾ വല്ലാത്ത ആശ്വാസമായിരുന്നു ബദ്രിയുടെ കൂടെയാണെന്നറിഞ്ഞപ്പോൾ... ന്യായമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ നിൽക്കുന്നള്ളൂ എന്ന് ഞാൻ അന്വേഷിച്ചറിഞ്ഞിരുന്നു.. അപ്പച്ചന്റെയും അമ്മച്ചിയുടെയും മരണത്തിനു ശേഷം ഞാനീ വീട്ടിൽ വന്നിട്ടില്ല.. ഇങ്ങനെ ഒരു മകനുണ്ട് എന്ന് മാത്രമേ നാട്ടുകാർക്ക് അറിയുമായിരുന്നുള്ളു.. എന്നെക്കുറിച്ച് മറ്റൊന്നും അറിയില്ല.. ഇച്ചായനും പോയതിനു ശേഷമാണ് ഞാൻ ഇങ്ങോട്ട്... അതും വർഷങ്ങൾക്കുശേഷം.. ഒറ്റക്കാണ് ഡേവിഡ്.. പറയാൻ ബന്ധുക്കളോ സഹായിക്കാൻ നാട്ടുകാരോ നല്ല കൂട്ടുകാരോ ഒന്നുമില്ല.. ആ ഒറ്റപ്പെടലിലേക്കാണ് ഞാൻ ക്ഷണിക്കാതെ തന്നെ നീ വന്നത്..

നിനക്ക് ഇനിയും ആലോചിക്കാം ഇങ്ങനെ ഒരുത്തന്റെ കൂടെ തുടരണോ എന്ന്... " അവൾ എല്ലാം മൗനമായി കേട്ടിരുന്നു.... അവന്റെ കൺകോണിൽ പറ്റിപ്പിടിച്ച കണ്ണുനീർതുള്ളിയോട് പോലും അടങ്ങാത്ത പ്രണയം തോന്നി അവൾക്ക്... പതിയെ അവിടെ നിന്നും എഴുന്നേറ്റ് മെഴുകുതിരി കത്തിച്ചുവച്ച അമ്മച്ചിയുടെയും അപ്പച്ഛന്റെയും ഫോട്ടോയ്ക്ക് മുന്നിൽ പോയി നിന്നു.. "ഇച്ചായാ.. ഇതെനിക്ക് കെട്ടി തരാവോ..?" അവളുടെ ശബ്ദം കേട്ട് അവൻ മുഖമുയർത്തി നോക്കി.. അമ്മച്ചിയുടെ ഫോട്ടോയ്ക്ക് മുന്നിൽ തൂക്കിയിരിക്കുന്ന പൊന്നിൽ തീർത്ത കുഞ്ഞു മിന്നിനെ കയ്യിലേക്ക് എടുത്തുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.. "കെട്ടി തരാവോ???" അവൻ എഴുന്നേറ്റു നിന്നു.. "നിർബന്ധമാണോ...??" അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മൊട്ടിട്ടിരുന്നു.. "ഹ്മ്മ്.. നിർബന്ധമാ..." അവൻ അമ്മച്ചിയുടെ ഫോട്ടോയിൽ തൂങ്ങുന്ന മിന്ന് കയ്യിലെടുത്തു.. അവൾ വേഗം കൈകൾ കൂപ്പി തൊഴുതു നിന്നു..

ആളും ആരവാരങ്ങളുമില്ലാതെ പൊന്നും പുടവയുമില്ലാതെ പള്ളിനടയും അമ്പലമണിയും ഇല്ലാതെ മനസ്സിൽ ആയിരം വാഗ്ദാനങ്ങൾ ഉരുവിട്ടു കൊണ്ട് ഡേവിഡ് ആർദ്രയുടെ കഴുത്തിൽ മിന്നു ചാർത്തി... അവൾ കഴുത്തിൽ തിളങ്ങുന്ന മിന്ന് കയ്യിലെടുത്തു നോക്കുമ്പോൾ അവൻ അവളുടെ നെറ്റിത്തടത്തിൽ ചുംബനം പൊഴിച്ചിരുന്നു... അവൾ കണ്ണുകളടച്ച് ആ ചുംബനം സ്വീകരിച്ചു.. പെട്ടെന്ന് കാളിങ് ബെൽ കേട്ട് ഇരുവരും അകന്നുമാറി.. 🌸🌸🌸🌸 ചാടിത്തുള്ളി അകത്തേക്ക് കയറുന്ന ആർദ്രയെ നോക്കി കഴിഞ്ഞ ഒരു മണിക്കൂറ് കൊണ്ട് സംഭവിച്ച കാര്യങ്ങൾ ഓർത്ത് ചിരിയോടെ ഡേവിഡ് അകത്തേക്കു നടന്നു.. _____💜 ബദ്രി വീട്ടിലേക്ക് പോയികൊണ്ടിരിക്കുമ്പോഴാണ് റോഡ് സൈഡിൽ നിൽക്കുന്ന ആദിയെ കണ്ടത്.. അവൻ വണ്ടി സൈഡിലേക്കൊതുക്കി.. പുറകിൽ ഏതോ കാർ വന്ന് നിന്നതും ആദി തിരിഞ്ഞു നോക്കി.. കാറിൽ നിന്നും ഇറങ്ങുന്ന ബദ്രിയെ കണ്ട് അവൻ താല്പര്യമില്ലാത്ത പോലെ വീണ്ടും തിരിഞ്ഞു നിന്നു..

മെക്കാനിക്ക് എന്ന് തോന്നുന്ന ഒരാൾ ആദിയുടെ കാർ ശരിയാക്കി കൊണ്ടിരിക്കുകയായിരുന്നു.. "എന്ത് പറ്റി???" "ബ്രേക്ക്‌ ഡൌൺ ആയി..." ആദി അലസമായി മറുപടി പറഞ്ഞു.. "ഹ്മ്മ്... കമിങ് സൺ‌ഡേ... മൈ എൻഗേജ്മെന്റ്..." ആദി ബദ്രിക്ക് നേരെ തിരിഞ്ഞു.. "വീട്ടിൽ വന്ന് ഇൻവൈറ്റ് ചെയ്യാനിരുന്നതാ.. എന്തായാലും കണ്ട സ്ഥിതിക്ക് ഒന്ന് പറഞ്ഞൂന്നു മാത്രം.. മിഴിക്ക് അവളുടെ ബ്രദറിന്റെ സ്ഥാനത്ത് ആദി മുന്നിൽ വേണമെന്ന് ഭയങ്കര നിർബന്ധം.. So.. Will meet soon..." ബദ്രി കൂളിംഗ് ഗ്ലാസ്‌ വച്ച് കാറിലേക്ക് കയറി.. ആദി പല്ലുകടിച്ചു ദേഷ്യം നിയന്ത്രിച്ചു കൊണ്ട് അവനെ നോക്കി... ___ 💜 "ബദ്രി..." റാമിന്റെ ശബ്ദം കേട്ട് മിഴിയുടെ മുറിയിലേക്ക് ചലിച്ച അവന്റെ കാലുകൾ നിശ്ചലമായി... "Yes dad.." "ഒരുപാട് നീട്ടികൊണ്ട് പോവണ്ട എന്നാ തീരുമാനം.. 20 th നു ഫിക്സ് ചെയ്യാം അല്ലെ.." "ഓക്കെ..." "അപ്പൊ കമിങ് 5 th നു എൻഗേജ്മെന്റ് 20 th നു മാര്യേജ്.. 15 ഡേയ്സെ ഉള്ളൂ.. ഏതെങ്കിലും ഇവന്റ് മാനേജ്‍മെന്റ്നെ ഏൽപ്പിക്കാം...വെന്യൂ നമ്മുടെ ഹാൾ തന്നെ പോരെ.."

"എല്ലാം ഡാഡ് തന്നെ പ്ലാൻ ചെയ്തോളു.. എൻഗേജ്മെന്റ് ഇവിടെ വച്ച് മതി..". "ഓക്കേ... " അപ്പോഴേക്കും കബനി കോഫിയുമായി കിച്ചണിൽ നിന്നും വന്നു.. അവൻ അവരുടെ കയ്യിൽ നിന്നും കോഫി വാങ്ങി ചുണ്ടോടു ചേർത്തു... അപ്പോഴും അവന്റെ കണ്ണുകൾ മിഴിയെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു .. എത്തേണ്ട സമയമായാൽ പുറത്തുതന്നെ വെയിറ്റ് ചെയ്തിരിക്കുന്നവളാണ് .. "അമ്മാ.. മിഴിയെവിടെ..??" "അവൾ എന്തൊക്കെയോ വാങ്ങാനുണ്ട് എന്ന് പറഞ്ഞ് പുറത്തു പോയി..." "Whattttt??? ഒറ്റക്കോ???" അവന്റെ ഞെട്ടൽ കണ്ട് കബനിയും പേടിച്ചുപോയി.. "അല്ല മോനെ.. ഡ്രൈവർ ഉണ്ട്..." "ബുൾ ഷിറ്റ്.. " അവൻ കോഫി കപ്പ് ടേബിളിലേക്ക് വച്ച് വേഗം കീയുമെടുത്ത് പുറത്തേക്ക് പാഞ്ഞു... കാർ അതിവേഗത്തിൽ ഗേറ്റ് കടന്നു പോയി.. കബനിയും റാമും ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി.. ബദ്രിയുടെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു...

അവൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നുള്ള പേടി കൊണ്ട് അവന്റെ കൈകൾ വിറക്കുകയായിരുന്നു... ഡ്രൈവ് ചെയ്യുമ്പോഴും കണ്ണുകൾ പുറത്ത് ഓരോ ഭാഗത്തായി അലഞ്ഞു കൊണ്ടിരുന്നു.. കോൾ ട്രൈ ചെയ്യുന്നുണ്ടെങ്കിലും കണക്ക്‌റ്റാവുന്നുണ്ടായിരുന്നില്ല... AC യുടെ തണുപ്പിലും അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.. ഇരുട്ട് വീണു തുടങ്ങിയിരുന്നു... തിരക്കുള്ള സ്ഥലം എത്തിയതും അവൻ ഒരു ഭാഗത്തായി കാർ പാർക്ക് ചെയ്തു... റോഡ് മുഴുവൻ ബ്ലോക്ക് ആണ്.. ഇനിയും കാർ കൊണ്ട് അധികം മുന്നോട്ടുപോകാൻ സാധിക്കില്ല എന്നവന് അറിയാമായിരുന്നു... ബദ്രി പുറത്തേക്കിറങ്ങി... ഉഷ്ണം കലർന്ന ചൂടുകാറ്റ് അവന്റെ മുഖത്തേക്ക് വീശിയടിച്ചു... ടൗൺ മുഴുവൻ അലങ്കാര വിളക്കുകൾ തെളിഞ്ഞു.. ദൂരെ ഏതോ പള്ളിയിൽനിന്നും ബാങ്ക് വിളിക്കുന്ന ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്... തന്റെ ഹൃദയസ്പന്ദനം അതിലും കൂടുതൽ ശബ്ദത്തിൽ കേൾക്കുന്നുണ്ട് എന്നവനു തോന്നി..

മൊബൈലിൽ വീണ്ടും ഡ്രൈവറുടേയും മിഴിയുടെയും നമ്പർ മാറി മാറി ട്രൈ ചെയ്തു കൊണ്ട് അവൻ റോഡരികിലൂടെ നടന്നു.. വീട്ടിലെ കാർ എവിടെയെങ്കിലും ഉണ്ടോ എന്നാണ് തിരഞ്ഞു കൊണ്ടിരുന്നത്.. പെട്ടെന്ന് ബദ്രിയുടെ ഫോണിൽ ഒരു ഇൻകമിംഗ് കോൾ വന്നു... ആ നമ്പർ കണ്ട് അവൻ അനങ്ങാതെ നിന്നു പോയി.. അതേ അഞ്ചക്ക നമ്പർ.. അഥർവ്വ... അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു... വിറയ്ക്കുന്ന കൈകളോടെ അവൻ ആ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു... അപ്പോഴും മനസ്സിൽ മിഴിയുടെ മുഖം മാത്രമായിരുന്നു. അവൾക്കൊന്നും സംഭവിച്ചിരിക്കല്ലേ എന്ന് മാത്രമായിരുന്നു.. "Hello dear friend.. എങ്ങോട്ടാ ഇത്ര തിടുക്കത്തിൽ.. ആരെയെങ്കിലും കാണാതായോ.. Something special or valuable..." ബദ്രി ഒന്നും മിണ്ടിയില്ല.. "ഓഹ്... ഇപ്പോൾ എന്നോട് സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ ആയിരിക്കില്ല അല്ലെ... ടെൻഷൻ കൊണ്ട് നിന്റെ മുഖം ചുവന്നു പോയല്ലോ ബദ്രി...

അത്രക്ക് important ആണോ നിനക്കവൾ.. എനിക്കിപ്പോ ആവേശം കൂടുവാണ്.. അവളെ കൊല്ലാൻ.. നിന്നെ ഇങ്ങനെ കാണാൻ തന്നെ വല്ലാത്ത സുഖം. ഹ ഹ ഹ ഹ ഹാ....." "പന്ന..... മോനെ.. വച്ചിട്ട് പോടാ..." "വെയിറ്റ് ഡിയർ.. നീ അന്വേഷിക്കുന്ന ആൾ എലെഗന്റ് മാളിൽ ഉണ്ട്.. ആ ഇൻഫർമേഷൻ തരാനാ ഇപ്പൊ വിളിച്ചത്.." അവൻ ഒരു നിമിഷം നിന്നു... ഉള്ളിൽ ആശങ്കയുണർന്നു.. " നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും ഇത് ഞാനെന്തിനാ നിനക്ക് പറഞ്ഞു തരുന്നത് എന്ന്.. നിന്നോടുള്ള സ്നേഹം കൊണ്ടല്ല.. നീയിനിയും അവളെ സ്നേഹിക്കണം... അവൾക്കെന്തെങ്കിലും പറ്റിയാൽ സ്വയം ജീവനൊടുക്കാൻ വരെ തയ്യാറാവുന്ന വിധത്തിൽ നീ അവളെ സ്നേഹിക്കണം. എന്നിട്ട് വേണം അവളെ എനിക്ക് ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ .. ഹ ഹ... ഹാ ഹാ.. ഹാ ഹാ ഹ... "

അവന്റെ പൊട്ടിച്ചിരി അസഹനീയമായി തോന്നിയപ്പോൾ ബദ്രി വേഗം കോൾ കട്ട് ചെയ്തു.. കാലുകൾക്ക് വേഗത പോരാ എന്ന് തോന്നി.. മാളിന്റെ പാർക്കിങ്ങിൽ കിടക്കുന്ന കാർ കണ്ടപ്പോൾ തന്നെ ബദ്രിക്ക് പകുതി ആശ്വാസം തോന്നി... അവൻ ഉള്ളിലേക്ക് പായുകയായിരുന്നു... ഓരോ ഷോപ്പിനുള്ളിലേക്കും അവന്റെ കണ്ണുകൾ അവളെ തേടി അലഞ്ഞു.... ആർട്ട്‌ ഗാലറിയിൽ നിന്ന് ചിത്രങ്ങൾ നോക്കുന്ന മിഴിയെ കണ്ട് അവനിൽ ആശ്വാസവും ദേഷ്യവും നിറഞ്ഞു.. ബദ്രി ഗ്ലാസ്‌ ഡോർ തുറന്ന് അവൾക്കടുത്തേക്ക് പാഞ്ഞു.. അപ്രതീക്ഷിതമായി ബദ്രിയെ അവിടെ കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു മിഴി.. "പ്ടെ 💥" കവിളിൽ തരിപ്പ് തോന്നി അവൾ ഇടതുകവിളിൽ കൈ ചേർത്ത് മുഖമുയർത്തി നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കുമ്പോഴേക്കും അവളെ ചേർത്ത് പിടിച്ച് നെറുകിൽ ചുംബിച്ചിരുന്നു അവൻ.. അവന്റെ പിടുത്തത്തിൽ നിന്നു തന്നെ അവൻ അനുഭവിച്ച പേടിയും വേദനയും പിരിമുറുക്കവും വ്യക്തമായിരുന്നു... ആ ചുംബനത്തിനോടൊപ്പം തന്നെ അവന്റെ കണ്ണുനീരും അവളുടെ നെറുകയിൽ പതിച്ചു......💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story