മിഴിയിൽ: ഭാഗം 39

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ഞാനെത്ര പേടിച്ചെന്നറിയോ???" അവന്റെ സ്വരത്തിൽ ഇടർച്ച ഏർപ്പെട്ടു.. അവളുടെ ഉള്ളം വിങ്ങി.. അവൻ തന്റെ നെഞ്ചിൽ മുഖമമർത്തി നിൽക്കുന്ന മിഴിയെ അടർത്തി മാറ്റി.. "വേദനിച്ചോ??" അടിച്ച കവിളിൽ തഴുകി കൊണ്ട് അവൻ ചോദിച്ചു.. "ഇല്ല..." "നുണ പറയണ്ട..." "അടിച്ചപ്പോൾ ചെറിയൊരു തരിപ്പുണ്ടായിരുന്നു.. ചെറിയൊരു വേദനയും.. പക്ഷെ ചേർത്ത് പിടിച്ചപ്പോ അത് മാറി..." "ഞാൻ പേടിച്ചു പോയി.. നിനക്കെല്ലാം അറിയാവുന്നതല്ലേ.. എല്ലാം നിന്നോട് പറയുന്നതെന്തിനാണെന്നറിയുമോ..? എന്നെ തകർക്കാൻ വേണ്ടി നിന്നെ ഇല്ലാതാക്കാൻ തക്കം പാർതിരിക്കുന്നവരുണ്ട് ചുറ്റും... You should protect yourself... അറ്റ്ലീസ്റ്റ് വീട്ടിൽ നിന്നും പുറത്ത് പോവുമ്പോ എന്നോടൊന്നു പറഞ്ഞൂടെ...? എത്ര തിരക്കാണെങ്കിലും നിനക്ക് പുറത്ത് പോകണം എന്ന് പറയുമ്പോ എല്ലാം ഒഴിവാക്കി ഞാൻ കൂടെ വരാറില്ലേ??

അല്ല.. ഞാനൊന്ന് വീടെത്താനുള്ള ക്ഷമ പോലുമില്ലാതെ എമർജൻസി ആയി ഇങ്ങോട്ട് വരാൻ മാത്രം എന്തായിരുന്നു ഇത്ര അത്യാവശ്യം??" അവൻ വാതോരാതെ കാര്യങ്ങൾ ചോദിക്കുമ്പോഴും അവൾ ഒന്നും മിണ്ടാതെ നിശബ്ദത പാലിച്ചു നിന്നു.. അത് കണ്ട് ബദ്രിക്ക് വീണ്ടും ദേഷ്യം വരാൻ തുടങ്ങി... അവളുടെ കയ്യിൽ പിടിച്ചു വലിച്ച് അവൻ പുറത്തേക്ക് കൊണ്ടുപോയി. ഡ്രൈവറോട് പറഞ്ഞ് അവർ കാർ പാർക്ക്‌ ചെയ്തിടത്തേക്ക് നടന്നു.. അവളെ തോളിൽ പിടിച്ച് ചേർത്ത് അവൻ വേഗത്തിൽ നടന്നു.. വണ്ടിയിൽ കയറിയതിനു ശേഷം അവൻ മിഴിയുടെ മുഖത്തേക്ക് നോക്കി... വീർപ്പിച്ച മുഖവുമായി പുറത്തേക്ക് നോക്കിയിരിക്കുന്ന അവളെ കണ്ട് അത്ര നേരം മുഖത്തുണ്ടായിരുന്ന ഗൗരവം എങ്ങോ മാഞ്ഞു പോയി.. അവൻ ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ വണ്ടി റിവേഴ്സ് എടുത്തു..

ടൗണിൽ നിന്ന് വിട്ട് കുറച്ചു മാറിയുള്ള ഒരു തട്ടുകടക്ക് മുന്നിലേക്ക് വണ്ടിയൊതുക്കി.. ബദ്രി പുറത്ത് നിന്നും അധികം കഴിക്കാറില്ലെങ്കിലും മിഴിക്ക് അത്തരം ഭക്ഷണമൊക്കെ വളരെ ഇഷ്ടമാണ് എന്ന് ബദ്രിയ്ക്ക് അറിയാമായിരുന്നു... അവൾ ഇറങ്ങുന്നില്ല എന്ന് കണ്ടേ ബദ്രി കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി... തട്ടുകടയിൽ നിന്നും നല്ല മൊരിഞ്ഞ ദോശയുടെയും ഓംലെറ്റിന്റെയും ബീഫ്ഫ്രൈയുടെയുമൊക്കെ ഗന്ധം കാറിനകത്തേക്ക് പ്രവേശിച്ചു.. അവൾ കള്ള കണ്ണിട്ട് ബദ്രിയെ നോക്കി . "ഇറങ്ങ്..." അവൻ ഊറിയ ചിരിയോടെ പറഞ്ഞു.. അതു കേൾക്കേണ്ട താമസം അവൾ ചാടി ഇറങ്ങി തട്ടുകടയുടെ മുൻപിൽ പോയി നിന്നു... ബദ്രിയും ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവൾക്കു പുറകെ പോയി നിന്നു.. അപ്പോഴേക്കും അവൾ ഓർഡർ കൊടുത്തിരുന്നു..

അവിടെ നിന്നിരുന്ന ആൾ ദോശക്കല്ലിലേക്ക് ഒരു കിണ്ണം മാവെടുത്ത് ഒഴിച്ച് അത് വട്ടത്തിൽ പരത്തുന്നത് മിഴി കൊതിയോടെ നോക്കി നിന്നു.. ഇടയ്ക്ക് ബദ്രിയെ ഇടംകണ്ണിട്ട് നോക്കാനും മറന്നില്ല.. പ്ലേറ്റിലേക്ക് നന്നായി മൊരിഞ്ഞ ദോശയും ബീഫ് കറിയും ഒരു ഓംലെറ്റും വച്ച് അയാൾ മിഴിക്ക് നേരെ നീട്ടി.. അവൾ അത് വാങ്ങി വേഗം അവിടെ ഇട്ട ബെഞ്ചിലേക്ക് ഇരുന്നു .. അവൾ ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ തന്നെ ബദ്രിയുടെ മനസ്സ് നിറഞ്ഞു.. അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചു പോയതാണെങ്കിലും അവന്റെ മനസ്സ് നീറുകയായിരുന്നു... ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാതെ വന്നപ്പോൾ പറ്റിയതാണ്.. വലിയ തെറ്റാണ് ചെയ്തത് എന്ന് അവന്റെ ഉള്ളം പറഞ്ഞു കൊണ്ടേയിരുന്നു.. ' എന്റെ പെണ്ണാണ്.. അധികാരമല്ല അവകാശമാണ്.. .. പക്ഷെ അത് വേദനിപ്പിക്കാനല്ല..

പ്രണയിക്കാനാണ്..' "പോവാം....പൈസ കൊടുക്ക് " ചിന്തകൾക്ക് തടസ്സമുണ്ടാക്കി കൊണ്ട് മിഴിയുടെ ശബ്ദം അവനിൽ പതിഞ്ഞു.. അവളുടെ മുഖത്ത് നേരത്തെ ഉണ്ടായിരുന്ന പരിഭവം മാഞ്ഞുപോയിരിക്കുന്നു.. അവൻ ചിരിയോടെ പൈസ കൊടുത്ത് കാറിലേക്കിരുന്നു.. ചിരിയോടെ പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുകയായിരുന്നു അവൾ... രാത്രി പ്രകൃതിക്ക് വല്ലാത്ത ഭാവമാണെന്ന് തോന്നുന്നു.. മരങ്ങൾക്കും ഒരായിരം കഥകൾ പറയാനുണ്ടാവും... പല ജീവജാലങ്ങളുടേയും പ്രണയം ആ ചില്ലകളിൽ പൂവണിയുന്നുമുണ്ടാവാം.. പെയ്തു തുടങ്ങിയ മഞ്ഞിനെ പൊതിഞ്ഞുകൊണ്ട് വീശിയടിക്കുന്ന കാറ്റിന് ഒരു പ്രത്യേക സുഗന്ധമാണ്... മണ്ണിന്റെ മണവും പേറി അവ യാത്ര തുടരുന്നു.. ഒരിക്കലും മടുക്കാത്ത, അവസാനിക്കാത്ത യാത്ര...

അവൾ തുറന്നിട്ട വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക് തലയിട്ട് ആ മണം ഉള്ളിലേയ്ക്കാവാഹിച്ചു ... എല്ലാം മറന്ന് ആ കാറ്റിനെ പോലും ആസ്വദിക്കുന്നവളെ നോക്കി ചെറുപുഞ്ചിരിയോടെ ബദ്രി കാർ വീട്ടിലേക്ക് പായിച്ചു... കോമ്പൗണ്ടിനകത്തേക്ക് കയറി വണ്ടി പാർക്ക് ചെയ്തതും മിഴി വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്കോടി.. ഉള്ളിൽ നിന്നും അമ്മയുടെയും മിഴിയുടെയും ശബ്ദം കേട്ട് കൊണ്ടാണ് അവൻ അകത്തേക്ക് കടന്നത്... അവൻ വരുന്നത് കണ്ടതും മിഴി വേഗം മുറിയിലേക്ക് നടന്നു.. ബദ്രി മുകളിലേക്കും .. ഫ്രഷായി അവൻ ബാൽക്കണിയിൽ ഇരുന്നു.. മനസ്സിൽ അഥർവ്വ പറഞ്ഞ വാക്കുകൾ തന്നെ വീണ്ടും കേട്ടുകൊണ്ടിരുന്നു.. ' നീ ഇനിയും അവളെ സ്നേഹിക്കണം.. അവൾക്കെന്തെങ്കിലും പറ്റിയാൽ സ്വയം ജീവനൊടുക്കാൻ വരെ തയ്യാറാവുന്ന വിധത്തിൽ നീ അവളെ സ്നേഹിക്കണം..

എന്നിട്ട് വേണം എനിക്ക് അവളെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ.' അവൻ അസ്വസ്ഥതയോടെ ബീൻ ബാഗിലേക്ക് ചാഞ്ഞു.. കുറച്ചുസമയം കഴിയുമ്പോഴേക്കും അരികിൽ ആരുടെയോ സാമിപ്യം തോന്നി.. അതാരാണെന്ന് മനസ്സിലാക്കാൻ അവന് കണ്ണുതുറന്ന് നോക്കേണ്ടി വന്നില്ല.. അവളുടെ കൈകൾ അവളുടെ നെറ്റിയിൽ പതിയെ തഴുകിക്കൊണ്ടിരുന്നു... "സോറി.... " പതിഞ്ഞ ശബ്ദം അവന്റെ കർണ പടത്തിൽ തട്ടി പ്രതിധ്വനിച്ചു.. അവൻ എഴുന്നേറ്റില്ല.. കണ്ണ് തുറന്നില്ല... അവൾ അവന്റെ നെറ്റിയിൽ പതിയെ തഴുകി... " ഇനി ചെയ്യില്ല... പ്രോമിസ് ... " വീണ്ടും അവളുടെ ദയനീയ ശബ്ദം.. അവൻ എഴുന്നേറ്റിരുന്നു... തെറ്റ് ചെയ്ത കണക്കെ നിഷ്കളങ്കമായി തന്നെ നോക്കി കൈ കെട്ടിയിരിക്കുന്ന മിഴിയേ കണ്ട് മനസ്സിലെ ആവലാതികൾ മുഴുവൻ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി.. അവൻ ഇരുകൈകളും അവൾക്ക് നേരെ നീട്ടി..

കാത്തിരുന്ന പോലെ അവൾ ചിരിയോടെ എഴുന്നേറ്റ് അവന്റെ മടിയിൽ കയറിയിരുന്നു.. അവൻ ഇരുകയ്യാലും അവളെ പൊതിഞ്ഞു പിടിച്ചു... അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോൾ ഇതിനേക്കാൾ സുരക്ഷിതമായ മറ്റൊരിടം വേറെ ഉണ്ടാവില്ല എന്നവൾക്ക് തോന്നി. "Partner..." "ഹ്മ്മ്..." "I love you.." അവൾ നെഞ്ചിൽ നിന്നും തലയുയർത്തി അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.. അവന്റെ കൈവിരലുകൾ അവളുടെ മുഖത്തിൽ തഴുകി... പുഞ്ചിരിക്കുന്ന ചുണ്ടുകളുടെ മാന്ത്രികതയിൽ അവൻ സ്വയം മറന്ന് ആ ചൊടികളെ സ്വന്തമാക്കി.. പുറത്തു പെയ്യുന്ന മഞ്ഞും, വീശുന്ന കാറ്റും, പടരുന്ന കുളിരും അവരെ പൊതിഞ്ഞു.. ചുണ്ടുകൾ വേർപെടുത്താതെ തന്നെ ഇരുവരും പുറകിലേക്ക് ചാഞ്ഞു.. _____💜 'ഇത്ര വേഗം ഫസ്റ്റ് നൈറ്റ്‌ നടക്കുമെന്നറിഞ്ഞിരുന്നെങ്കിൽ കുറച്ചെങ്കിലും പ്രിപേയർ ചെയ്യാമായിരുന്നു... ഒരു സാരി എങ്കിലും... അറ്റ്ലീസ്റ്റ് കുറച്ചു മുല്ലപ്പൂ.. വാങ്ങീട്ട് വരാൻ വിളിച്ചു പറഞ്ഞാലോ???

🤔🤔🤔 കൊണ്ടുവന്ന ഡ്രസ്സുകളെല്ലാം വലിച്ചുവാരിയിട്ട് ഫസ്റ്റ് നൈറ്റിന് റെഡി ആവാനുള്ള തയ്യാറെടുപ്പിലാണ് ആർദ്ര. ഡേവിഡ് ഫുഡ് വാങ്ങാൻ പുറത്തേക്ക് പോയതാണ്.. സാരി ഒന്നും നടപ്പിലാകുന്ന കേസല്ല എന്ന് മനസ്സിലായപ്പോൾ കയ്യിൽ കിട്ടിയ ഒരു ടീഷർട്ടും സ്കർട്ടും എടുത്തു കൊണ്ട് അവൾ ബാത്റൂമിലേക്ക് നടന്നു.. ' ഇന്നെങ്കിലും ഒന്ന് തേച്ചുരച്ച് കുളിക്കണം.. ഹായ് വന്നല്ലോ വനമാല... കയ്യിൽ പുതിയ സോപ്പ് പൊട്ടിച്ചെടുത്ത് ആർദ്ര ഉച്ചത്തിൽ പാടി തുടങ്ങി... 🎼🎼 വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വസ്ത്ര വർണങ്ങൾക്ക് ശോഭ കൂട്ടാൻ.. വെള്ള വസ്ത്രങ്ങളും വർണ വസ്ത്രങ്ങളും വനമാല സോപ്പിൽ തിളങ്ങുമല്ലോ... എങ്ങനെയുണ്ട് നമ്മുടെ വനമാലാ? വസ്ത്രങ്ങൾ നന്നായി തിളങ്ങുന്നുണ്ടേ. ലാ ലാ ലാ ലാ ലാലാലാ.... 🎼🎼🎼🎼

ഡേവിഡ് സ്പെയർ കീ ഉപയോഗിച്ച് അകത്തേക്ക് കയറുമ്പോൾ ബാത്‌റൂമിനകത്തു കച്ചേരി നടന്നുകൊണ്ടിരിക്കുവാണ്. അവൻ ചിരിയോടെ അവൾ വലിച്ചിട്ട തുണിയൊക്കെ ഒതുക്കി വച്ച് ബെഡിലേക്കിരുന്നു.. ഒരു പരസ്യം കഴിയുമ്പോൾ അടുത്തത് വരും... "മെമ്മി മെമ്മി.... നിന്നെ ഒരു നോക്ക് കണ്ടാലോ.. ദിനം ധന്യമായി.. ദിനം ധന്യമായി.. ഇന്നെന്താണ്??? ഇന്ന് ഞങ്ങളുടെ മ്യൂസിക് കോമ്പറ്റിഷനാ.. മെമ്മിടെ മുഖം കണ്ടാൽ അന്ന് ഞങ്ങൾക്ക് ലക്കിയാ... ഓഹോ.. മഞ്ഞളും ചന്ദനവും ഒത്തു ചേരും സന്തൂർ.. ചർമത്തിൽ അഴകു ചേർക്കും.. സന്തൂർ സന്തൂർ.." അകത്തു നിന്നും അലറിയുള്ള ശബ്ദം കേട്ട് ഡേവിഡ് ചിരി കടിച്ചുപിടിച്ചു.. ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കി.. തല തുടച്ചു കൊണ്ട് ഇറങ്ങി വരുന്ന ആർദ്ര പെട്ടെന്ന് ഡേവിഡിനെ കണ്ടതും ഒന്നു പതറി...

അവന്റെ മുഖത്തെ ചിരി വിളിച്ചുപറയുന്നുണ്ടായിരുന്നു, ഇത്രയും നേരത്തെ കച്ചേരി മുഴുവൻ ലൈവിൽ കേട്ടു എന്ന്.. "ഇച്ചായൻ എപ്പോ വന്നു??" "കുറച്ച് നേരമായി..." "സന്തോഷം.." അവൾ വളിച്ച ചിരിയോടെ പറഞ്ഞു കൊണ്ട് വേഗം പുറത്തേക്കു നടന്നു... ഡേവിഡും അവിടെ നിന്നും എഴുന്നേറ്റ് കിച്ചണിലേക്ക് ചെന്നു... കൊണ്ടുവന്ന ഫുഡ് അവൾ തന്നെ രണ്ടു പ്ലേറ്റിലാക്കി... കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ നേർക്കു നീളുന്ന ഡേവിഡിന്റെ പ്രണയാതുരമായ നോട്ടത്തെ നാണത്തോടെ അവഗണിച്ചുകൊണ്ട് അവൾ ഭക്ഷണം കഴിച്ചു.. പ്ലേറ്റ് കഴുകി വെച്ചിട്ടും ആർദ്ര കിച്ചണിൽ തന്നെ നിന്നു... ' ഇത്ര വേഗം ഒരു ഫസ്റ്റ് നൈറ്റ്‌... ശോ.. ആലോചിക്കുമ്പോൾ തന്നെ നാണം വരുന്നു.. പാലെടുക്കണോ? വേണ്ട ഇച്ചായൻ രാത്രി പാലൊന്നും കുടിക്കാറില്ലല്ലോ. എന്തായാലും ലേറ്റാക്കണ്ട പോയേക്കാം... "

അവൾ വേഗം കിച്ചണിൽ നിന്നും പുറത്തേക്കിറങ്ങി.. ഹാളിലെ സെറ്റിയിൽ കിടക്കുന്ന ഡേവിഡിനെ കണ്ട് അവൾ കണ്ണു മിഴിച്ചു നോക്കി.. അവൾ അന്തംവിട്ടു നോക്കുന്നത് കണ്ട് അവൻ എഴുന്നേറ്റു.. "എന്താടി..?" "ങേ...." "എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത് എന്ന്?" "അത്.. അല്ല ഇച്ചായൻ എന്താ ഇവിടെ കിടക്കുന്നെ..??" അല്പം ചളിപ്പോടെയാണെങ്കിലും അവൾ ചോദിച്ചു. അവൻ ചിരിച്ചു.. "ഇന്നലെ നീ എന്റെ ഭാര്യയായിരുന്നില്ല... എന്നിട്ടും എന്തൊക്കെയോ സംഭവിച്ചു പോയി.. കയ്യിന്നു പോവും മുന്നേ കഷ്ടപ്പെട്ട് കണ്ട്രോൾ ചെയ്തതാ.. പക്ഷെ ഇന്ന് നീ എന്റെ പെണ്ണാ... ഞാൻ മിന്നു കെട്ടിയ പെണ്ണ്.... അത് കൊണ്ടേ.. ഇനി കൂടെ കിടന്നാൽ ശരിയാവില്ല... ആദ്യം നിന്റെ പപ്പയോട് വന്ന് സംസാരിക്കട്ടെ.. എല്ലാരുടെയും സമ്മതത്തോടെ എന്റെ കയ്യിൽ ഈ കൈ വച്ചു തരണം.. എന്നിട്ട് ബാക്കി.. പോരെ...? " "ങേ.. ആഹ്.. മതി മതി..." ആർദ്ര വേഗം മുറിയിലേക്ക് നടന്നു.

"ശെയ്... മുല്ലപ്പൂ വാങ്ങാൻ വിളിച്ചു പറഞ്ഞിരുന്നേൽ നാറി പണ്ടാറടങ്ങിയേനെ.... ഭാഗ്യം ചമ്മിയതാരും അറിഞ്ഞില്ല... ഇയാൾക്ക് ഇത് നേരത്തെ പറഞ്ഞുടായിരുന്നോ? മനുഷ്യൻ അരമണിക്കൂർ തേച്ചുരച്ചു കുളിച്ചത് വേസ്റ്റായി... എന്നാലും വെറും നാല് മണിക്കൂർ കൊണ്ട് ഞാൻ എത്രയെത്ര സ്വപ്നങ്ങളാ കണ്ടത്... എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായല്ലോ... ഹാ...പോട്ടെ.. യോഗല്യമ്മിണിയെ...' അവൾ സ്വയമേ പറഞ്ഞുകൊണ്ട് തലയണയെ കെട്ടിപ്പിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീണു.. എന്നാൽ തൊട്ടപ്പുറത്ത് അവളുടെ കുറുമ്പുകൾ ആലോചിച്ചു ചെറു ചിരിയോടെ ഡേവിഡ് ഉറക്കമില്ലാതെ കിടക്കുകയായിരുന്നു.. ______💜 നേരം വെളുത്തപ്പോൾ ബദ്രിയാണ് ആദ്യം കണ്ണുതുറന്നത്.. തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ടുകൂടി ഉറങ്ങുന്ന മിഴിയെ കണ്ടു വല്ലാത്ത സന്തോഷം തോന്നി അവന്...

എന്നാൽ ആ സന്തോഷത്തേ തച്ചുടക്കാനെന്ന പോലെ ഒരുപാട് ചിന്തകൾ മനസ്സിന്റെ അകത്തട്ടിൽ ഉണ്ടായിരുന്നു.. അവയോരോന്നും ചിന്തകളിലേക്ക് കടന്നു വരുന്നു എന്ന് മനസ്സിലായതും അവൻ പതിയെ ഒന്ന് എഴുന്നേറ്റിരുന്നു.. അവൻ അനങ്ങിയതും മിഴി ഉറക്കത്തിനു ഭംഗം സംഭവിച്ചപോലെ മുഖം ചുളിച്ച് പതിയെ കണ്ണ് തുറന്നു.. ബദ്രിയെ കണ്ടതും അവളുടെ ചുണ്ടുകൾ വിടർന്നു.. അവൻ പതിയെ മുഖം താഴ്ത്തി ആ ചുണ്ടിൽ ചെറു ചുംബനം നൽകി... അവൾ ഇരുകയ്യാലും അവനെ മുറുകെ പുണർന്നു... പെട്ടെന്നാണ് അവൾക്ക് മനസ്സിലായത് രാത്രിമുഴുവൻ അവന്റെ മേലെയാണ് കിടന്നുറങ്ങിയത് എന്ന്... ബദ്രി ഇപ്പോഴും ബീൻ ബാഗിൽ പകുതി ചാരിക്കിടക്കുകയാണ് എന്ന് മനസ്സിലായതും അവൾ വേഗം അവന്റെ മടിയിൽ നിന്നും താഴേക്കിറങ്ങി.. അവളുടെ വെപ്രാളം കണ്ട് അവൻ ചിരിയോടെ എഴുന്നേറ്റു... " എവിടെയെങ്കിലും പെയിൻ ഉണ്ടോ??

സോറി.. എനിക്ക് ഓർമ്മയില്ല ഉറങ്ങിയത്... " അവൾ തെറ്റ് ചെയ്ത പോലെ തല താഴ്ത്തി.. അവൻ അവളുടെ മുഖം ഇരുകൈയാലും പിടിച്ചുയർത്തി... " നീ ഉറങ്ങുമ്പോൾ ഞാൻ ഉറങ്ങിയിട്ടില്ലായിരുന്നു... എനിക്ക് വേണമെങ്കിൽ നിന്നെ എടുത്തുമാറ്റി കിടത്താമായിരുന്നു.. I love that you slept in my arms..... I love the way you lay with your face on my chest.... I love to carry your weight on my soul... " ഇരുവരുടെയും നിശ്വാസങ്ങൾ തമ്മിലുള്ള അന്തരം കുറഞ്ഞുവന്നു.. ഇരു ഹൃദയങ്ങളും ഞെരിഞ്ഞമരാൻ വെമ്പി നിന്നു.. പെട്ടെന്ന് താഴെ നിന്നും നീട്ടിയുള്ള ഹോണടി കേട്ട് ഇരുവരും അകന്നു... മിഴി നാണത്തോടെ മുഖം താഴ്ത്തി... ബദ്രി ചിരിയോടെ ബാൽക്കണിയിലേക്ക് നടന്നു... താഴെ വന്നു നിൽക്കുന്ന ഡേവിഡിനെ വണ്ടി കണ്ടു അവൻ പുഞ്ചിരിച്ചു... "കോഴിക്കുഞ്ഞെത്തി ട്ടൊ..." ബദ്രി പറഞ്ഞത് കേട്ടതും മിഴി വേഗം ബാൽക്കണിയിലേക്ക് പോയി... ഡേവിഡിന്റെ വണ്ടിയിൽ നിന്നും ഇറങ്ങുന്ന ആർദ്രയെ കണ്ട് അവൾ ബദ്രിയെ നോക്കി ചിരിച്ച് റൂമിൽ നിന്നും ഇറങ്ങി താഴെക്കോടി.. ബദ്രിയും അവൾക്ക് പുറകെ താഴേക്ക് നടന്നു.. "മിഴി....."

ആർദ്ര മിഴിയെ കണ്ടതും ബാഗ് താഴെയിട്ട് ഓടിപ്പോയി കെട്ടിപ്പിടിച്ചു.. "നിന്നോട് കുറെ പറയാനുണ്ട്.. വാ..." മിഴിയെയും വലിച്ചു കൊണ്ട് റൂമിലേക്ക് പോകുന്ന ആർദ്രയെ കണ്ട് ബദ്രി നെറ്റിചുളിച്ചു... ഡേവിഡിന്റെ മുഖം കണ്ടപ്പോൾ തന്നെ തോന്നി എന്തൊക്കെയോ പറയാനുണ്ട് എന്ന്... അവർ രണ്ടുപേരും ഗാർഡനിലേക്ക് ഇറങ്ങി ... ___💜 ആർദ്രയുടെ കഴുത്തിലെ മിന്നിലേക്ക് നോക്കി അന്തം വിട്ടിരിക്കുകയാണ് മിഴി... " എന്നാലും നീ ഇങ്ങനെ ഒരു പണി പറ്റിക്കും എന്ന് വിചാരിച്ചില്ല " "അതിനെന്താ.. എപ്പോഴായാലും കെട്ടേണ്ടത് തന്നെയല്ലേ... കുറച്ചുനേരത്തെ ആയി പോയി എന്ന് മാത്രം... ഇനി പപ്പയെ സമ്മതിപ്പിക്കാൻ ഐഡിയ കണ്ടുപിടിക്കണം... പപ്പ സമ്മതിച്ചില്ലെങ്കിൽ ഇച്ചായൻ ചിലപ്പോ എന്നെ ഉപേക്ഷിക്കാനും സാധ്യതയുണ്ട്.. അതുകൊണ്ട് റിസ്ക് എടുക്കാൻ വയ്യ...

എങ്ങനെയായാലും സമ്മതിപ്പിച്ചിരിക്കണം .. മിഴി... നിന്നെ കൊണ്ട് പറ്റും..." "വാട്ട്‌???? എന്നെ കൊണ്ടോ...?" "ഹാ.. നീ പറഞ്ഞാ പപ്പാ കേൾക്കും..." "ആരൂ കളിക്കല്ലേ.. എന്നോട് എത്രയൊക്കെ സ്നേഹം ഉണ്ടെന്നു പറഞ്ഞാലും നീ പപ്പയുടെ സ്വന്തം മോളാണ്... അത്രയും പേഴ്സണൽ ആയ കാര്യത്തിൽ ഞാൻ ഇടപെടുന്നത് ചിലപ്പോൾ ഇഷ്ടപ്പെടണമെന്നില്ല..." " ആര് പറഞ്ഞു..? നിന്റെയും ആദി ഏട്ടന്റെയും കാര്യത്തിൽ നിന്റെ തീരുമാനത്തിനൊപ്പം നിന്ന പപ്പയാണ്... സ്വന്തം മകനേക്കാൾ നിന്റെ വാക്കുകൾക്ക് വിലകൽപ്പിക്കുന്ന പപ്പ... അപ്പോ ഉറപ്പായിട്ടും നീ പറഞ്ഞാൽ പപ്പ പരിഗണിക്കാതെയിരിക്കില്ല... പ്ലീസ് ടീ... ഒന്ന് ഹെല്പ് ചെയ്യ്.. പ്ലീസ്..." "ഹ്മ്മ്.. ആലോചിക്കട്ടെ..." ____💜 "ഡേവിഡ്.. എന്താ ഈ പറയുന്നേ..." "പറ്റിപ്പോയി ബദ്രി..." ബദ്രി അല്പം ടെൻഷനോടെ തിരിഞ്ഞുനിന്നു.. "ഓക്കേ.. ഇനി എന്താ പ്ലാൻ??" " അവളുടെ പപ്പയോട് പോയി സംസാരിക്കണം. സമ്മതം വാങ്ങണം... "

"സത്യഘോഷ് അങ്കിൾ അത്ര പ്രശ്നമുണ്ടാക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല ... എന്നാലും കെട്ട് കഴിഞ്ഞ കാര്യമൊന്നും പറയണ്ട.. He is a nice man.. So.. ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല എന്ന് തോന്നുന്നു... എന്തായാലും നെക്സ്റ്റ് ഡേ തന്നെ സംസാരിച്ച് ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണം." ഡേവിഡ് തലയാട്ടി... "പിന്നെ ഡേവിഡ്.. ആർദ്രയും മിഴിയും സെയിം age ആണ്.. പക്ഷേ മിഴിയുടെ 20% മെച്യൂരിറ്റി പോലും ആർദ്രക്കില്ല.. അവൾക്ക് എല്ലാം തമാശയാണ് ... ഡേവിഡിന് എന്നെക്കാളും രണ്ടു മൂന്ന് വയസ്സ് കൂടുതലാണെന്നറിയാം.. പറഞ്ഞു തരേണ്ട കാര്യമില്ല.. എന്നാലും അവളുടെ ബ്രദറിന്റെ സ്ഥാനത് നിന്ന് പറയുവാ.. നന്നായി നോക്കണം..പൊട്ടി പെണ്ണാ...." ഡേവിഡ് ചിരിയോടെ മുന്നോട്ടാഞ്ഞ് ബദ്രിയെ കെട്ടിപ്പിടിച്ചു.. അതിലുണ്ടായിരുന്നു എല്ലാം. ____💜

അന്നുതന്നെ എൻഗേജ്മെന്റ്നുള്ള പർച്ചേസിംഗ് നടത്താമെന്ന് തീരുമാനിച്ചു.. അവർ നാലുപേരും ചേർന്ന് തന്നെ ആ ദിവസം മുഴുവൻ ഷോപ്പിങ്ങും അറേഞ്ച്മെന്റ്സിന്റെ കാര്യങ്ങളുമൊക്കെയായി നടന്നു... വൈകുന്നേരം ഡേവിഡും ആർദ്രയും അവിടെനിന്നും ഇറങ്ങി... ആർദ്രയെ വീട്ടിൽ കൊണ്ടാക്കിയിട്ട് ഡേവിഡ് അവന്റെ വീട്ടിലേക്കു മടങ്ങാം എന്നായിരുന്നു തീരുമാനിച്ചിരുന്നത് ... ഡേവിഡിന്റെ കാർ അകന്നു പോകുന്നത് ബദ്രിയും മിഴിയും ചെറു ചിരിയോടെ നോക്കിനിന്നു... കാറിൽ ഇരിക്കുമ്പോഴും ഇരുവരും മൗനമായിരുന്നു... ആർദ്ര അവന്റെ കയ്യിലൂടെ ചുറ്റിപ്പിടിച്ച് തോളിലേക്ക് തലചായ്ച്ചു .. അവളുടെ മൗനം വിരളമായിരുന്നു... അതുകൊണ്ടുതന്നെ അവന് വല്ലാത്ത അസ്വസ്ഥത തോന്നി.. "ആരൂ..." "ഹ്മ്മ്..." അവളുടെ മൂളലിന് ശക്തി പോരാ എന്ന് തോന്നിയപ്പോൾ അവൻ പതിയെ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി .. അവൾ തോളിൽ നിന്നും തലയുയർത്തി അവനെ നോക്കി..

. "പേടിയുണ്ടോ പെണ്ണേ... വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ.." "വേണ്ടാത്തത് പറഞ്ഞാ കെട്ടിയോൻ ആണെന്നൊന്നും നോക്കില്ല.... ചെവിക്കല്ല് നോക്കി ഒന്ന് തരുംട്ടോ..." "ഹാ.. ഇപ്പൊ ഫോമിൽ ആയി... നീ നട്ട്സ് പോയ അണ്ണാനെ പോലെ ഇരിക്കുന്നത് കണ്ടപ്പോൾ കരുതി കുറ്റബോധം കൊണ്ടായിരിക്കും എന്ന്..." "കുന്തം.. നിങ്ങളെ ഇനിയിപ്പോ എൻഗേജ്മെന്റിനല്ലേ കാണാൻ പറ്റുള്ളൂ എന്നോർത്തിട്ടാ... വല്ലാത്തൊരു സങ്കടം..." "ബദ്രി പറഞ്ഞതാ നാളെ തന്നെ നിന്റെ വീട്ടിൽ പോയി സംസാരിക്കാമെന്ന്... ഞാനാ പറഞ്ഞത് വേണ്ട, ആദ്യം എൻഗേജ്മെന്റ് കഴിയട്ടെ, എന്നിട്ട് എല്ലാ തിരക്കും ഒഴിഞ്ഞതിനുശേഷം, സമാധാനത്തിൽ സംസാരിക്കാമെന്ന്.. അതല്ലെടി നല്ലത്..." "ഹ്മ്മ്... " അവൾ അയഞ്ഞു മൂളി.. "എന്റെ പെണ്ണേ... നിനക്ക് കാണാൻ തോന്നുമ്പോ ഒന്ന് വിളിച്ചാ മതി.. ഞാൻ ഓടി വന്നോളാം..."

"ശരിക്കും..." അവൾ കണ്ണുകൾ വിടർത്തി... "ഹ്മ്മ്.. ശരിക്കും..." അവൾ മുന്നോട്ടാഞ്ഞ് അവനെ ഇറുകെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മ വച്ച് മാറിയിരുന്നു.. ഡേവിഡ് ചിരിയോടെ വണ്ടിയെടുത്തു.. ___💜💜💜 രണ്ടു ദിവസത്തിൽ തന്നെ അത്യാവശ്യം എല്ലാവരെയും invite ചെയ്തു.. ബദ്രി ഓഫീസിലെ കാര്യങ്ങളും ഒപ്പം എൻഗേജ്മെന്റിനുള്ള അറേഞ്ച്മെന്റ്സും കാരണം ഫുൾ ബിസി ആയി... മിഴിക്ക് വല്ലാത്ത മിസ്സിങ് ഫീൽ തോന്നാൻ തുടങ്ങി... അത് കൊണ്ട് തന്നെ invite ചെയ്യാൻ ഓരോയിടത്തും ഇരുവരും ഒരുമിച്ച് പോയി.. ആർദ്രയുടെ വീട്ടിൽ invite ചെയ്യുമ്പോൾ ആദിയുടെ വീർപ്പിച്ച മുഖം കണ്ട് മിഴിക്ക് വിഷമമായി...

അശോക് അങ്കിളിന്റെ വീട്ടിൽ പോയപ്പോൾ അവിടെ നിതയുടെ മുഖത്ത് നിരാശയും അവളുടെ അമ്മയുടെ മുഖത്ത് ദേഷ്യവുമായിരുന്നു.. അതും മിഴിക്ക് വിഷമമുണ്ടാക്കി... ബദ്രിയുടെ ചേർത്തു പിടിക്കലിൽ അലിഞ്ഞു പോവുന്ന അത്തരം വിഷമങ്ങൾ അവൾക്കത്ഭുതമായി തോന്നി... ഒരു സ്പർശം കൊണ്ട് തന്റെ വേദനകളെ ഇല്ലാതാക്കുന്നവൻ...💜 "പ്രണയമാണിത്.. മറ്റുള്ളവരുടെ കണ്ണുനീരിനോ, അസൂയക്കോ, കുശുമ്പിനോ, ദുഷ്ട്ടതകൾക്കോ മുന്നിൽ അലിഞ്ഞു പോവാതിരിക്കാൻ, എന്നും കൂടെയുണ്ടാവും എന്ന ഉറപ്പോടെ ചേർത്തു പിടിക്കുന്ന പ്രണയം.. ആർക്കു വേണ്ടിയും ഒന്നിന് വേണ്ടിയും ഈ പ്രണയത്തെ നഷ്ടപ്പെടുത്തില്ല.. അവന് വേണ്ടിയല്ലാതെ.......💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story