മിഴിയിൽ: ഭാഗം 4

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

അവൻ ചാടിയെഴുന്നേറ്റു.. കണ്ടത് സ്വപ്നമാണെന്ന് മനസ്സ് സമ്മതിക്കാത്ത പോലെ... ബദ്രി ചുറ്റും നോക്കി.. പരിചിതമായ റൂമാണ്.... ദൂരെ സെറ്റിയിൽ ഇരുന്ന് ഫോൺ നോക്കി കൊണ്ടിരിക്കുന്ന അർജിതിനെ കണ്ടപ്പോൾ അവന് അല്പം ആശ്വാസം തോന്നി.. കണ്ടത് യാഥാർഥ്യമല്ല എന്ന ആശ്വാസം... എങ്കിലും എല്ലാം കണ്മുന്നിൽ നടന്ന പോലെ.. അവൾക്കെന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സ് പറയുന്നു... ഫോണെടുത്ത് നോക്കി.. സമയം 5 മണി കഴിഞ്ഞു.. രാവിലെ ബാറിൽ കയറിയതാണ്.. . കുടിച്ചു കുടിച്ച് കണ്ണുകൾ അടഞ്ഞ് പോവുന്നതാണ് അവസാനമായി ഓർമയിൽ ഉള്ളത്.. സ്വന്തം ഹോട്ടൽ ആയത് കൊണ്ട് തന്നെ ആരെങ്കിലും അർജിത്തിനെ വിവരം അറിയിച്ചിട്ടുണ്ടാവാം എന്നവൻ ഊഹിച്ചു..

കണ്ണുകളിൽ അവളുടെ നിറഞ്ഞ മിഴികളും നിസ്സഹായവസ്ഥയും മാത്രം നിറഞ്ഞു നിന്നു... തെറ്റായി പോയി.. വെറും തെറ്റല്ല പാപം.. ആരുമില്ലാത്തവളായിരുന്നു.. ജീവിക്കാൻ കാരണം തേടി നടക്കുന്ന ഒരുവൾ.. എന്തിനാ അവളോട് ഇത്രയും സഹതാപം തോന്നുന്നതെന്നറിയില്ല... അവൾ നോക്കിയ ഓരോ നോട്ടവും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു... ആ നിറഞ്ഞ മിഴികൾ കണ്ടും തന്റെ മനസലിഞ്ഞില്ല.. അവളും തന്നെ പോലെ അമ്മയില്ലാതെ വളർന്നത് കൊണ്ടാണോ ഈ സഹതാപം... അവൻ പതിയെ എഴുന്നേറ്റു.. കാലുകൾ നിലത്തുറക്കാത്ത പോലെ ഇടറുന്നുണ്ടായിരുന്നു... പതിയെ നടന്ന് ബാത്‌റൂമിൽ കയറി..

ഷവറിലെ വെള്ളം തലയിലൂടെ ഒഴുകിയിറങ്ങിയപ്പോൾ തന്നെ പകുതി ഭാരം കുറഞ്ഞ പോലെ തോന്നി അവന്... ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോൾ തന്നെ കാത്തെന്ന പോലെ അർജിത് നിൽക്കുന്നുണ്ടായിരുന്നു.. അഴിച്ചിട്ട പാന്റ് എടുത്ത് ഇടുമ്പോൾ അർജിത് മുന്നിൽ വന്നു നിന്നു.. "എന്താ നിന്റെ പ്ലാൻ?" ബദ്രി മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി.. "രാവിലെ തൊട്ട് തുടങ്ങും.. എവിടെയെങ്കിലും ബോധമില്ലാതെ കിടക്കും, ആരെങ്കിലും വിളിച്ചു പറഞ്ഞ് ഞാൻ വന്ന് തൂക്കിയെടുത്തു കൊണ്ട് വരും.. ബോധം തെളിയുമ്പോൾ വീണ്ടും പോയി കുടിക്കും.. എന്താ നിന്റെ പ്രശ്നം..." അവൻ ഒന്നും ശ്രദ്ധിക്കാതെ ഷർട്ട് ബട്ടൺ ഇടുന്ന തിരക്കിലായിരുന്നു...

" ഡാ ഞാൻ നിന്നോടാ ചോദിച്ചത്... എന്താ നിന്റെ പ്രശ്നം ഇങ്ങനെ കുടിച്ചു മരിക്കാൻ മാത്രം എന്തുണ്ടായി ??? " "എനിക്കൊരു പ്രോബ്ലെവും ഇല്ല... ഞാൻ പെർഫെക്ട് ആയിരുന്നിട്ട് എന്തെങ്കിലും യൂസ് ഉണ്ടോ? " "What nonsense... നീ നശിക്കുന്നത് കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും യൂസ് ഉണ്ടോ??? നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.. നീ കണ്ണ് തുറന്ന് നോക്ക്... " "Yes.. I know, ഡാഡ്... എന്നെ ഒരുപാട് ഇഷ്ട്ടമാ . പിന്നെ നിത.. She loves me alot.. And you... കഴിഞ്ഞു.. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ.. . നീയല്ലാതെ എനിക്കൊരു ഫ്രണ്ട് എങ്കിലും ഉണ്ടോ.. നീ ഫ്രണ്ട് തന്നെ ആണോ എന്ന് എനിക്കിപ്പോഴും സംശയം ഉണ്ട്..

Because നീ എന്നെ കുറിച്ച് ആലോചിക്കുന്നതിനേക്കാൾ കൂടുതൽ എന്റെ ഡാഡിയെ കുറിച്ചാലോചിക്കും.. ആള് പറഞ്ഞാൽ എന്തും അനുസരിക്കും.. ഇനി ഈ ഉപദേശവും അവിടെന്നുള്ള കല്പനയാണെങ്കിൽ എനിക്കിപ്പോ തീരെ സമയമില്ല..." അവനെ തള്ളി മാറ്റി, പഴ്സും കീയും എടുത്ത് പുറത്തേക്കിറങ്ങി.. അർജിത് അവൻ പോകുന്നതും നോക്കി നെടുവീർപ്പിട്ടു.. ______💜 വണ്ടി നേരെ പോയി നിന്നത് അടുത്തുള്ള മാർക്കറ്റിലേക്കാണ്.. അവന്റെ കണ്ണുകൾ ചുറ്റും തിരഞ്ഞുകൊണ്ടിരുന്നു.. പ്രിയപ്പെട്ടതെന്തോ നഷ്ടമായ പോലെ.. സ്വപ്നത്തിൽ തന്റെ മുന്നിൽ കണ്ടതും ഇതുപോലെ ഒരു മാർക്കറ്റ് ആയിരുന്നു...

അവളുടെ കാലുകൾ തിരക്കിനിടയിലൂടെ ചലിക്കുന്നതായിരുന്നു... ഓരോ തിരക്കുകൾക്കിടയിലും ആൾക്കൂട്ടങ്ങൾക്കിടയിലും അവന്റെ കണ്ണുകൾ അവളെ തിരഞ്ഞു.. എവിടെയും കാണാതായപ്പോൾ പതിയെ ഇടവഴികളിലൂടെ വണ്ടി ചലിച്ചു... അപ്പോഴും ചുറ്റും കണ്ണുകൾ പായുന്നുണ്ടായിരുന്നു.. അവളെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു... ചെയ്യുന്നത് മണ്ടത്തരം ആണെങ്കിലും ഇതാണ് ഇപ്പോഴത്തെ ശരി എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട് ഓരോ ഇടങ്ങളിലായി അവളെ തിരഞ്ഞു... കുറ്റബോധവും സഹതാപവും ഒരുമിച്ച് ഹൃദയത്തെ പൊള്ളിച്ചു...

രാത്രി വരെ അലഞ്ഞിട്ടും കണ്ടെത്താനായില്ല... വല്ലാത്ത നിരാശയോടെയാണ് ബദ്രി വീട്ടിലേക്ക് കയറി പോയത്... എന്നും തന്നെ കാത്ത് മുന്നിൽ തന്നെ നിൽക്കുന്ന കബനിയെ മുന്നിൽ കാണുന്നില്ല എന്ന് അവൻ ശ്രദ്ധിച്ചു... ഒന്ന് വിഷ് ചെയ്തിട്ട് കിടക്കാൻ പോകുന്ന ഡാഡിയും ഇന്ന് തനിക്കുവേണ്ടി കാത്തിരുന്നില്ല... സ്നേഹിക്കുന്നു എന്ന് കരുതിയ ചുരുക്കം ചിലരും തന്നിൽ നിന്നും അകലുകയാണോ എന്നവന് തോന്നി.. റൂമിൽ കയറി ബക്കാർടി ബോട്ടിൽ പൊട്ടിക്കുമ്പോൾ പോക്കറ്റിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു.. മദ്യം ഗ്ലാസ്സിലേക്കൊഴിച്ചു കൊണ്ട് അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു..

നിതയാണെന്ന് കണ്ടതും അവൻ ഫോൺ സൈഡിലേക്ക് മാറ്റി വച്ച് കുപ്പിയും എടുത്ത് ബാൽക്കണിയിലേക്ക് പോയി.. പുറത്ത് ചെറിയ രീതിയിൽ മഴ ചാറുന്നുണ്ടായിരുന്നു.. ബീൻ ബാഗിലിരുന്ന് മദ്യം നുണയുമ്പോഴും മനസ്സിൽ കണ്ണ് നിറച്ച് തന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നവളായിരുന്നു.. മിഴി 💜 ________💜 ശേഖരൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു... രാവിലെ തൊട്ട് വിശ്രമമില്ലാതെ അവളെ തിരഞ്ഞു നടക്കുകയായിരുന്നു... ഒരു വിവരവും കിട്ടിയില്ല.... അങ്ങനെ ഒരു പെണ്ണിനെ എവിടെയും ആരും കണ്ടതായി ഓർക്കുന്നില്ല... അവളുടെ ഫോട്ടോയും കയ്യിൽ വെച്ച് തിരഞ്ഞു നടക്കാത്ത ഒരിടം പോലും എറണാകുളം സിറ്റിയിൽ ബാക്കിയില്ല .. ഒറ്റയ്ക്ക് സാധിക്കില്ല എന്ന് കണ്ട് കുറച്ചു പിള്ളേരെയും ഇറക്കിയിരുന്നു...

എന്നിട്ടും ഫലം കണ്ടില്ല.... അവൾ എവിടെപ്പോയി എന്ന് ആലോചിച്ച് ആലോചിച്ച് ശേഖരന് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. മദ്യം നുണഞ്ഞു കൊണ്ടിരിക്കുമ്പോഴും മനസ്സിൽ അവളുടെ മുഖമായിരുന്നു... എത്രയോ പെണ്ണുങ്ങളുടെ കൂടെ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ തൊട്ട് അശുദ്ധിയാക്കാൻ തോന്നിയിട്ടില്ല.. മുഴുവനായും ഒരു ദിവസം അനുഭവിക്കണം... അവളുടെ അടുത്തു പോകുമ്പോൾ തന്നെ വല്ലാത്ത ലഹരിയാണ്... അവളുടെ നിറഞ്ഞ മിഴികൾ പോലും തന്റെ കടിഞ്ഞാണുകളെ പൊട്ടിക്കുന്നതായി തോന്നും... ഓരോ പെണ്ണുങ്ങളെ ഭോഗിക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് അവളുടെ മുഖമാണ്..

ആ വെണ്ണക്കൽ ശരീരം സ്വന്തമാക്കുന്ന ദിവസം മാത്രമാണ് മനസ്സിൽ... ആ ദിവസത്തിനു വേണ്ടിയാണ് കാത്തു കാത്തിരുന്നത്. എന്നിട്ട് എല്ലാം ഒരൊറ്റ നിമിഷത്തിൽ ഇല്ലാതാക്കുന്നത് എങ്ങനെ സഹിക്കും... ചിന്തകളിൽ അവൻ ഭ്രാന്തനെപ്പോലെ അലറി.. അവന്റെ അലർച്ച കേട്ട കൂടെയുണ്ടായിരുന്നവർ ഭയത്തോടെ ഒരടി പിന്നോട്ട് നീങ്ങി... "നിന്നെ വിടില്ലെടീ... അങ്ങനെ രക്ഷപ്പെടാൻ ഞാൻ വിടില്ല.. എന്റെ കയ്യിൽ എത്തും നീ.. ഞാൻ അനുഭവിക്കാതെ മറ്റൊരുത്തനും നിന്നെ തൊടില്ല...." വാശിയും ദേഷ്യവും ഒപ്പം അവളോടുള്ള അഗാധമായ ഭ്രമവും അവനിൽ നിറഞ്ഞു... ________💜 ദിവസങ്ങൾ കടന്ന് നീങ്ങി..

എന്നും അവന്റെ കണ്ണുകൾ അവളെ തേടി നടന്നു.. എന്നെങ്കിലും കണ്ടാലോ എന്ന പ്രതീക്ഷ.. നിത വിവാഹത്തിന് നിർബന്ധം പിടിച്ചുവെങ്കിലും അശോകിനോട് സംസാരിച്ചു കുറച്ച് കൂടെ ടൈം വാങ്ങി.. പുതിയ പുതിയ വാർത്തകൾ കിട്ടിയപ്പോൾ മീഡിയ അതിന് പുറകെ പോയി.. വീട്ടുകാരും അവളെ പാടെ മറന്നു.. അവന് മാത്രം കഴിഞ്ഞില്ല.. അവളുടെ നിറഞ്ഞ മിഴികൾ ഓരോ ദിവസവും അവന്റെ ഉറക്കം നഷ്ടപ്പെടുത്തി.. ഒരു വർഷം കടന്നു പോയി.. നാഥുറാമിന് ചെറിയൊരു ഹാർട്ട് അറ്റാക്ക്... അവനെ സ്നേഹിക്കാൻ ബാക്കിയുണ്ടായിരുന്നവരും ഇല്ലാതാവുമോ എന്നവൻ ഭയന്നു.. കുറച്ചു വിശ്രമം വേണമെന്ന ഡോക്ടറിന്റെ നിർദ്ദേശത്തെ തുടർന്ന് ബദ്രി ഓഫീസിലേക്ക് പോയി തുടങ്ങി..

തന്റെ ജീവിത രീതികളുമായി ആദ്യമൊന്നും ബിസിനസ്‌ ഒത്തുപോയില്ലെങ്കിലും പതിയെ അവന് ഓഫീസും ദിനചര്യയുടെ ഭാഗമായി.. അവനെ കണ്ട് ലേഡീസ് സ്റ്റാഫുകൾക്കൊക്കെ ഓഫീസിലേക്ക് വരാൻ തന്നെ വല്ലാത്ത ഉത്സാഹമായിരുന്നു.. എന്നാൽ അവൻ ആരെയും ശ്രദ്ധിച്ചില്ല.. കമ്മിറ്റെഡ് ആണെന്ന് കൂടി അറിഞ്ഞപ്പോൾ ആ ഉത്സാഹമെല്ലാം ആവിയായി പോയി.. നിതയോടുള്ള ഇഷ്ട്ടം മാത്രം അവന്റെയുള്ളിൽ വലിയൊരു ചോദ്യ ചിഹ്നമായി നില നിന്നു.. അവനറിയില്ല അവളെ ഇഷ്ടമാണോ എന്ന് പോലും.. ഇത് വരെ ഒന്ന് ഹഗ് ചെയ്യാനോ കിസ്സ് ചെയ്യാനോ തോന്നിയിട്ടില്ല.. പക്ഷെ അവൾ അതെല്ലാം എക്സ്പെക്ട് ചെയ്യുന്നു എന്നവന് വ്യക്തമായി അറിയാം.. അവൾ അതിന് മുതിർന്നാലും തടയാനെ കഴിയുന്നുള്ളു.. ദിവസങ്ങൾ വീണ്ടും കടന്നു പോയി... എന്നിട്ടും ഓർമയിൽ നിന്നും ആ കരിമിഴികൾ മാത്രം മാഞ്ഞു പോയില്ല... _______💜

"The best entrepreneur award goes to Mr. Badrinadh.. For nadh&Company of constructions and builders.. We proudly welcoming the Man of attraction, the young, handsome.. Mr. Badrinadh on stage...." കരാഘോഷങ്ങളുയർന്നു. ഡിം ബ്ലൂ സ്പോട്ട് ലൈറ്റിൽ ബദ്രിയുടെ മുഖം തിളങ്ങി.. ഫോർമൽ വൈറ്റ് ഷർട്ടിനു മുകളിലുള്ള ബ്ലെയ്സർ ഒന്ന് ശരിയാക്കി അവൻ വേദിയിലേക്ക് കയറി...എല്ലാവരുടെയും കണ്ണുകൾ അവനിലേക്ക് മാത്രമായി ചുരുങ്ങി.. ബിസിനസ് ഏറ്റെടുത്തിട്ട് രണ്ടു വർഷം പൂർത്തിയായിരിക്കുന്നു.. ആ രണ്ടു വർഷങ്ങൾ അവനിൽ കാഴ്ച്ചയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കിയിരുന്നു..... കളർ ചെയ്ത ചുരുണ്ട മുടികൾ ഇപ്പോൾ ഒരു ബിസിനസ്മാൻന്റെ പക്വത എടുത്തു കാണിക്കുന്നുണ്ട്... ആ നീണ്ട ഒതുക്കിയ മുടിയും അവന് വല്ലാത്ത ഭംഗിയായിരുന്നു..

ആ കണ്ണുകളിലെ തിളക്കം ആരെയും ആകർഷിക്കാൻ പോന്നവയായിരുന്നു.. അവൻ വേദിയിൽ നിന്നൊന്ന് ചിരിച്ചപ്പോൾ താഴെയിരിക്കുന്ന പലരുടെയും കണ്ണുകൾ വിടർന്നു.. " I think, I deserve this award.... So... no need to say thank you for anyone... Because I get this for my hardwork... Nice to meet you all.." അത് പ്രസന്റ്റ് ചെയ്ത പെണ്ണിനെ നോക്കി ഒരു കണ്ണിറുക്കി കൊണ്ട് ചിരിയോടെ തന്നെ അവൻ വേദിയിൽ നിന്നും താഴേക്കിറങ്ങി... എല്ലാവർക്കും അത്ഭുതമായിരുന്നു... ഇങ്ങനെയൊരു അവാർഡ് കിട്ടിയാൽ നന്ദി പറയാൻ ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ടാകും ഓരോരുത്തർക്കും... എന്നാൽ തന്റെ ഹാർഡ് വർക്ക് കൊണ്ട് തനിക്ക് കിട്ടിയതിനാൽ ആരോടും നന്ദി പറയേണ്ട കാര്യമില്ല എന്നുപറഞ്ഞ് അവൻ വേദിയിൽ നിന്നും താഴേക്കിറങ്ങി...

ആ അഹങ്കാരത്തിന് പോലും വല്ലാത്ത അഴകായിരുന്നു...💜 ഓരോരുത്തരും അവനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടു വന്നു... എല്ലാരോടും ഒരു ചിരിയിൽ മറുപടി ഒതുക്കി അവൻ വേഗം തന്നെ വീട്ടിലേക്ക് പോയി.. വീട് മുഴുവൻ അലങ്കരിച്ചിരുന്നു.. പല തരത്തിലുള്ള ലൈറ്റുകൾ കൊണ്ട് വളരെ ഭംഗിയിൽ... മുന്നിൽ കബനി കാത്തിരിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു നോട്ടം കൊണ്ട് പോലും കാടാക്ഷിക്കാതെ അവൻ സ്റ്റെപ് കയറി മുകളിലേക്ക് പോയി.. അവർ വിഷമത്തിൽ കലർന്ന പുഞ്ചിരിയോടെ അകത്തേക്കും.... ഫ്രഷ് ആയി കിടക്കുമ്പോഴും പിറ്റേ ദിവസത്തെ കാര്യങ്ങളായിരുന്നു മനസ്സ് നിറയെ.. രണ്ടു വർഷം സമയം ചോദിച്ചിട്ട് ഇപ്പോൾ രണ്ടര വർഷം കഴിഞ്ഞു.. അശോക് അങ്കിൾ സംസാരിച്ചിരുന്നു..

നാളെ നടത്തുന്ന Award പാർട്ടിയ്ക്കൊപ്പം തന്റെയും നിതയുടെയും എൻഗേജ്മെന്റ് കൂടെ നടത്താം എന്ന സജഷൻ മുന്നോട്ട് വച്ചപ്പോൾ എന്തോ എതിര് പറയാൻ സാധിച്ചില്ല.. എന്തായാലും ജീവിതം താൻ ആഗ്രഹിച്ച പോലെയൊന്നുമല്ലാലോ നീങ്ങുന്നത്.. മദ്യത്തിന്റെ ആലസ്യത്തിൽ അവൻ കണ്ണുകളടച്ചു... പിറ്റേന്ന് ഉറക്കമെഴുന്നേൽക്കാൻ വളരെ വൈകിയിരുന്നു.. വീടിനു പുറത്ത് മുഴുവൻ പണിചെയ്യുന്ന ആളുകളുണ്ട്. അലങ്കാരപ്പണികൾ ഇനിയും ഒരുപാട് ബാക്കിയുണ്ട് എന്ന് തോന്നുന്നു...ഓരോ ആളുകൾ അവിടെവിടെയായി കർട്ടനുകൾ വലിച്ചു കെട്ടുന്നു.... ലൈറ്റുകൾ അറേഞ്ച് ചെയ്യുന്നു.... പൂക്കൾകൊണ്ട് ഡെക്കറേറ്റ് ചെയ്യുന്നു.... അവൻ സമയം നോക്കി 2 മണി ആവാറായി.. ഇനി അധിക നേരമില്ല പാർട്ടി തുടങ്ങാൻ..

വൈൻ കളർ ബ്ലെയ്സർ റൂമിൽ തൂക്കിയിരിക്കുന്നു.. അർജിത് വച്ചതാവും എന്നവൻ ഊഹിച്ചു.. ഒന്ന് ഫ്രഷ് ആയി ഭക്ഷണം കഴിച്ചു.. 5 മണി കഴിഞ്ഞപ്പോൾ തന്നെ ഓരോരോ ഗസ്റ്റുകളായി വരാൻ തുടങ്ങി.. തിരക്കുകളിൽ താൽപര്യമില്ലാത്തതുകൊണ്ട് തന്നെ അവൻ താഴേക്ക് പോയില്ല... സമയം കുറച്ചുകൂടി വൈകിയപ്പോൾ അർജിത് വന്ന് അവനെ വിളിച്ചു കൊണ്ടുപോയി.. ആ ഡ്രസ്സ് അവനെ വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ടായിരുന്നു... സാധാരണ ഇത്തരം കളറുകൾ ഒന്നും ചൂസ് ചെയ്തിരുന്നില്ല... അർജിത് സെലക്ട് ചെയ്തതാണ് എന്ന് പറഞ്ഞപ്പോൾ പിന്നെ വഴക്കിടാൻ ഒന്നും നിന്നില്ല.. നിതയും അശോകും വൈഫ്‌ ജയസുധയും നേരത്തെ എത്തിയിരുന്നു..

ബദ്രിയെ കണ്ടതും നിത വേഗം വന്ന് അവന്റെ കൈകളിൽ കൈ ചുറ്റിപ്പിടിച്ച് അടുത്തു തന്നെ നിന്നു. എന്ത് കൊണ്ടോ അവന്റെ മനസ് അത് accept ചെയ്യുന്നുണ്ടായിരുന്നില്ല.. ലൈറ്റ് മ്യൂസിക് പ്ലേ ആയി.. ഫുഡ്‌ കൗണ്ടറുകൾ തുറന്നു.. കുറച്ച് പേരൊക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങി.. അശോകും നാഥുറാമും ചേർന്ന് എൻഗേജ്മെന്റ്ന്റെ കാര്യം ഒഫീഷ്യൽ ആയി അന്നൗൻസ് ചെയ്തു.. ഏറ്റവും അവസാനം റിങ് എക്സ്ചേഞ്ച് ഉണ്ടാവുമെന്നും പറഞ്ഞു.. ഓരോരുത്തരായി വന്ന് കൺഗ്രജുലേറ്റ് ചെയ്തു.. പെട്ടെന്ന് ബദ്രിയുടെ ഹൃദയം ക്രമതീതമായി മിടിക്കാൻ തുടങ്ങി.. പ്രിയപ്പെട്ടതെന്തോ അരികിലുള്ള പോലെ.. അവന്റെ കണ്ണുകൾ ചുറ്റും പരതി.. ചിലരൊക്കെ പെയർ ഡാൻസ് ചെയ്യുന്നുണ്ടായിരുന്നു.. അതിനിടയിൽ ഓരോരുത്തരിലേക്കായി അവന്റെ കണ്ണുകൾ ചലിച്ചുകൊണ്ടിരുന്നു..

നാഥുറാമിനോടും കബനിയോടും സംസാരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയിൽ അവന്റെ കണ്ണുകൾ ഉടക്കി.. തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് തന്നെ ആരാണെന്ന് മനസിലാകുന്നില്ല.. പക്ഷെ തന്റെ ആരോ ആണെന്ന് മനസ് പറയും പോലെ.. വൈൻ കളർ സാരി ആണ് വേഷം.. അവൾ പതിയെ അവന് നേരെ തിരിഞ്ഞു.. തനിക്ക് നേരെ തിരിയുന്നതിനനുസരിച്ച് അവന്റെ ഹൃദയമിടിപ്പിന്റെ വേഗതയേറി.. അവൾ അവനെ നോക്കി.. ഒരു നിമിഷം എല്ലാം നിശ്ചലമായതു പോലെ.. എല്ലാ ശബ്ദങ്ങളും നിലച്ചു. ആരും ചലിക്കുന്നില്ല.. അവളുടെ പിടക്കുന്ന മിഴികൾ മാത്രമേ ഈ ലോകത്തുള്ളൂ എന്ന് തോന്നിയ നിമിഷം.. അവൻ കണ്ണിമ ചിമ്മാതെ അവളെ നോക്കി.. അവൻ അവളിലേക്ക് മാത്രമായി ഒതുങ്ങി.. തന്റെ അടുത്തേക്ക് ചെറു ചിരിയോടെ നടന്നു വരുന്നവളിൽ... മിഴിയിൽ 💜. -കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story