മിഴിയിൽ: ഭാഗം 41

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ഇച്ചായാ... ആരെങ്കിലും കാണും..." "മിണ്ടാതിരിയ്ക്ക് പെണ്ണേ.. ഇങ്ങനെ സാരിയിൽ കാണാൻ ഏതൊരു ഭംഗിയാടി.." പരിഭ്രമം കൊണ്ട് ചുറ്റും നോക്കി കൊണ്ടിരുന്ന ആർദ്രയുടെ കണ്ണുകൾ അവന്റെ വാക്കുകളിൽ വിടർന്നു... "ശരിക്കും??" "ഹ്മ്മ്... കണ്ണെടുക്കാൻ തോന്നുന്നില്ല..." "ശോ.. ഈ ഇച്ചായനെ കൊണ്ട്..." അവൾ നാണത്തോടെ നഖം കടിച്ചു കൊണ്ട് പറഞ്ഞു .. ഡേവിഡ് അവൾ കടിക്കുന്ന കയ്യിൽ ഒരൊറ്റ അടി കൊടുത്തു.. "ഹാ.. എന്തിനാ അടിച്ചേ..??" അവൾ കൈ കുടഞ്ഞു കൊണ്ട് ചുണ്ടു കൂർപ്പിച്ചു ചോദിച്ചു.. " ഇത് ഞാൻ മൂന്നാലു തവണയായി കാണുന്നു... നഖം കടിക്കുന്ന സ്വഭാവം നല്ലതല്ല.. ആദ്യം ഈ നീട്ടിവളർത്തിയ നഖം ഒക്കെ നെയിൽ കട്ടർ ഉപയോഗിച്ച് വെട്ടി കളയണം... കേട്ടോ...? " അവൾ അവന്റെ കയ്യിൽ നിന്നും കുതറി മാറി...

"സോറി മിസ്റ്റർ ഡേവിഡ്.. അത് മാത്രം നടക്കില്ല.. ഞാൻ കഷ്ടപ്പെട്ട് തീറ്റയിട്ട് പൊന്നുപോലെ വളർത്തിയ നഖങ്ങളാ.. ഇതിന്റെ maintanance cost മുടക്കിയിരുന്നെങ്കിൽ ഇന്നെനിക്ക് സ്വന്തമായൊരു ഫാൻസി സ്റ്റോർ തുടങ്ങാമായിരുന്നു.. അത്രയേറെ നെയിൽ പോളിഷാ ഞാൻ ഇതിനു വേണ്ടി വാങ്ങി വച്ചേക്കുന്നത്..." "ഓക്കേ.. നീ വെട്ടി കളയേണ്ട... പക്ഷേ കടിക്കാതെ ഇരുന്നൂടെ " "എടോ മനുഷ്യ.. ഞാൻ കടിച്ചതല്ല, നാണിച്ചതാ.." "എസ്ക്യൂസ്‌ മീ..." "ഞാൻ നാണിച്ചതാണെന്ന്.. " ഡേവിഡ് വായിൽ കൈവെച്ച് വന്ന ചിരി അടക്കി പിടിച്ചു... അവന്റെ പരിഹാസം കലർന്ന നോട്ടം കണ്ട് അവൾ മുഖം കോട്ടി കഴുത്തു വെട്ടിത്തിരിഞ്ഞു... ഹമ്മേ.. കഴുത്തുളുക്കി.. കരഞ്ഞാൽ മാനം പോകുമല്ലോ ഭഗവാനെ.. ഹാ... വൂ.... അവൾ മനസ്സിൽ ചിന്തിച്ച് കഴുത്ത് അനക്കാതെ പതിയെ മുന്നോട്ടു നടന്നു.. "ആരൂ....." "ആരാ...." അവൾ വീണ്ടും പതിയെ തിരിഞ്ഞു നോക്കി..

"നിങ്ങൾ തന്നെയായിരുന്നോ.. എന്താ..??" ഡേവിഡ് അവൾക്കടുത്തേക്ക് വന്നു... അവളുടെ കവിളിൽ ഇരുകൈകളും പിടിച്ചു.. 'ഈശ്വരാ.. ഉമ്മയാണെന്ന് തോന്നുന്നു.. കഴുത്തുളുക്കിന്ന് ഇയാളോട് എങ്ങനെ പറയും.. ഒന്ന് ചരിഞ്ഞു മൂക്ക് അഡ്ജസ്റ്റ് ചെയ്യാൻ പോലും പറ്റില്ലാലോ...' "അതേ.. ഇപ്പൊ ഉം......... അമ്മ്മ്മ്മ്മ്മ്മ്മ്മ്മാ........" ഡേവിഡ് അവളുടെ കഴുത്ത് പിടിച്ച് ഒരൊറ്റ തിരി. അവൾ നിലവിളിച്ചു കഴിഞ്ഞതും അവൻ അവളുടെ മുഖത്തുനിന്നും കയ്യെടുത്തു... അവൾ പതിയെ ഇടതു ഭാഗത്തേക്ക് തല ചരിച്ചു നോക്കി... പിന്നെ വലതുഭാഗത്തേക്കും... അയ്യോ വേദന മാറി... അവൾ അവനെ നോക്കി വെളുക്കെ ചിരിച്ചു... ഡേവിഡ് ചിരിയോടെ അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു ... "നീ ഒരു സംഭവാട്ടോ പെണ്ണേ..." "എൻഗേജ്മെന്റ് കഴിഞ്ഞില്ലേ ഇനി എപ്പോഴാ വന്ന് പപ്പയോട് സംസാരിക്കുന്നത്...?? "

"ബദ്രിയോട് ചോദിക്കണം.. ഞാനും ബദ്രിയും മിഴിയും കൂടെ വന്ന് ചോദിക്കാം... അപ്പൊ നിന്റെ പപ്പക്ക് എടുത്തടിച്ച പോലെ നോ പറയാൻ പറ്റില്ല..." "അതിന് മിഴി നാളെ ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വരുമല്ലോ...?" "ഏത് വീട്ടിലേക്ക്..?" "എന്റെ വീട്ടിലേക്ക്.." "ബദ്രി സമ്മതിച്ചോ???" "ആവോ.. റാം അങ്കിളാ പപ്പയോടു ഈ കാര്യം പറഞ്ഞത്..." ഡേവിഡ് ചിന്തകളോടെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ബദ്രിയുടെ നമ്പർ ഡയൽ ചെയ്തു... "ബദ്രി.. നാളെ മിഴിയെ ആരുവിന്റെ വീട്ടിലേക്ക് കൊണ്ട് പോവാൻ അങ്കിൾ പറഞ്ഞുവത്രെ.. നീ സമ്മതിച്ചോ...???" റിപ്ലൈ ഒന്നും വരാത്തത് കൊണ്ട് ഡേവിഡ് ഫോൺ ചെവിയിൽ നിന്നെടുത്ത് ഒന്ന് നോക്കി.. കാൾ കട്ട്‌ ആയില്ല ലോ.. പിന്നെന്താ ഇവൻ മിണ്ടാത്തത്.. "ആ മനുഷ്യൻ ഹൃദയം തകർന്ന് നിൽക്കുവായിരിക്കും... " ആരു ചിരിച്ചോണ്ട് പറഞ്ഞു.. ഡേവിഡ് ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലിട്ടു... "ഇച്ചായാ...." "ഹ്മ്മ്...." "ഇച്ചാ....യാ...." "പറ പെണ്ണേ..." "ഇച്ചായൻ വന്ന് ചോദിക്കുമ്പോൾ എന്റെ പപ്പ എന്നെ കെട്ടിച്ചു തരൂലാ ന്ന് പറഞ്ഞാലോ...?"

"ഞാൻ രക്ഷപെട്ടുന്ന് കരുതും..." അവൾ കൈമടക്കി അവന്റെ നെഞ്ചിൽ ആഞ്ഞു കുത്തി.. "ഹൌ.. വേദനിച്ചു..." അവളുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു.. "നിനക്കൊരു കാര്യറിയോ..... ഞാനിപ്പൊഴാ ജീവിതം ആസ്വദിച്ചു തുടങ്ങിയത്.. നിന്നെ കണ്ടതിനു ശേഷം.. ഇപ്പൊ ഞാൻ ഒരുപാട് ചിരിക്കുന്നുണ്ട്.. തമാശകൾ ആസ്വദിക്കുന്നുണ്ട്.... മനസ്സിൽ കുന്നോളം സന്തോഷമുണ്ട്... രാത്രി നന്നായി ഉറങ്ങാൻ പറ്റുന്നുണ്ട്... ഇതിനൊക്കെ ഒരു കാരണമേ ഉള്ളൂ... ആർദ്ര.... Mrs. ആർദ്ര ഡേവിഡ്.." "അത്കൊണ്ട്....??????" അവളുടെ കണ്ണുകൾ പ്രതീക്ഷയാൽ തിളങ്ങി... "അത്കൊണ്ട്, എന്തൊക്കെ സംഭവിച്ചാലും, ആര് സമ്മതിച്ചില്ലെങ്കിലും ഈ പൊട്ടിക്കാളി ആർദ്രപ്പെണ്ണ് ഡേവിഡിന്റെ ആയിരിക്കും... എന്നും..." "ഇത്രേം മതി... ഇത് കേട്ടാൽ മതി... അപ്പൊ മോർണിംഗ് കാണാം.. ഗുഡ് നൈറ്റ്‌..."

അവൾ അവന്റെ തോളിൽ പിടിച്ച് ഏന്തി വലിഞ്ഞ് കവിളിൽ ഒരു ഉമ്മയും കൊടുത്ത് തിരിഞ്ഞു നടക്കാനൊരുങ്ങിയതും അവനവളെ തൂക്കിയെടുത്തു... "ഇച്ചായാ...." അവൾ പരിഭ്രാമത്തോടെ ചുറ്റും നോക്കി "നീ ഇപ്പൊ എങ്ങോട്ടാ..." "ഉറങ്ങാൻ.. മിഴിയുടെ റൂമിലേക്ക്..." "അവർക്കിടയിൽ എന്നും കാട്ടുറുമ്പാകാൻ നിനക്ക് നാണമില്ലേ പെണ്ണേ.. അവരവിടെ റൊമാൻസിച്ചോട്ടെ.. നിനക്ക് ഞാൻ വേറെ കുറച്ച് കാര്യങ്ങൾ പഠിപ്പിച്ചു തരാം.... " അവൻ ആർദ്രയെയും എടുത്ത് അവന്റെ മുറിയിലേക്ക് നടന്നു... ____💜 "ഞാൻ വിടില്ലാന്ന് പറഞ്ഞാൽ വിടില്ല..." "ബദ്രിയേട്ടാ......." അവളുടെ തോളിൽ നിന്നും മുഖമുയർത്തി അൽപ്പം വിട്ടുമാറി നിന്ന് അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.. "എനിക്കങ്ങനെ വിളിക്കാലോ.. അതോ പേര് മാത്രം മതിയോ?." അവളുടെ ചോദ്യം കേട്ട് അവൻ ചിന്തിച്ചു.. ശരിയാണ്... ഇതുവരെ അവൾ ഒന്നും തന്നെ വിളിച്ചിട്ടില്ല...

ഇടയ്ക്ക് പാർട്ണർ എന്ന് വിളിക്കുന്നത് കേൾക്കാം... അല്ലാതെ മറ്റൊന്നും ഇതുവരെ അവളുടെ വായിൽ നിന്നും വnniട്ടില്ല... എന്തെങ്കിലും കാര്യം ഉണ്ടെങ്കിലും അടുത്തുവന്നു മുഖത്തുനോക്കി പറയും.. " എന്ത് വിളിക്കണം എന്നുള്ളത് നിന്റെ കംഫർട്ട് ആണ്.. നിനക്കിഷ്ടമുള്ളത് വിളിച്ചോ... " അവൾ ചിരിച്ചു.. "എന്നോട് കബനി അമ്മ നേരത്തെ ഇതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു..." ബദ്രി നെറ്റിചുളിച്ചു... "വിവാഹത്തിനു മുന്നേ രണ്ടുപേരും ഒരു വീട്ടിൽ താമസിക്കുന്നത് തന്നെ ശരിയല്ല... ഇപ്പൊ പ്രത്യേകിച്ച് നിശ്ചയം കഴിഞ്ഞ സ്ഥിതിക്ക് ഞാൻ മാറി താമസിക്കുന്നതാവും നല്ലത്.. കുറച്ചുദിവസം കഴിയുമ്പോൾ ബദ്രിയേട്ടന്റെ ബന്ധുക്കളൊക്കെ വരും.. അപ്പോൾ പെണ്ണും ചെക്കനും ഒരു വീട്ടിലാണ് താമസം എന്നറിഞ്ഞാൽ അത് മോശമല്ലേ...?!" ""എന്തു മോശം?? എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല... നീ ഇവിടെ തന്നെ നിന്നാൽ മതി...."

ബദ്രി മുഖം വെട്ടിതിരിച്ചു... "ഒന്നു മനസ്സിലാക്ക്... എന്നെ ബദ്രിയേട്ടന്റെ ബന്ധുക്കൾക്ക് ആർക്കും ഒരു പരിചയവും ഇല്ല... ഞാൻ ഇവിടെ തന്നെയാണ് എന്ന് അറിഞ്ഞാൽ എന്നെ കുറിച്ച് ഒരുപാട് ചോദ്യങ്ങൾ വരും... എനിക്കാരുമില്ല എന്ന് എല്ലാവരോടും പറയേണ്ടിവരും... അതിനേക്കാൾ നല്ലതല്ലേ ഞാൻ ആർദ്രയുടെ വീട്ടിൽ നിന്നും മരുമകളായി mr.ബദ്രിനാഥ് ന്റെ പെണ്ണായി വലതുകാല് വച്ച് ഇങ്ങോട്ട് വന്നു കയറുന്നത്..." "നീ എന്തൊക്കെയാ പറയുന്നത്.. എനിക്ക് ഏത് ബന്ധുക്കളെയും ബോധിപ്പിക്കേണ്ട കാര്യമില്ല... നിന്നെ വിട്ട് എനിക്ക് ഒരു ദിവസം പോലും നിൽക്കാൻ പറ്റില്ല... അന്ന് ആ രണ്ടു ദിവസം നിന്നെ വിട്ടുനിന്നപ്പോൾ തന്നെ ഞാൻ അനുഭവിച്ച ടെൻഷനും വെപ്രാളവും എത്രയാണെന്ന് നിനക്ക് ഊഹിക്കാൻ പറ്റില്ല... എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല" അവൾ അവനടുത്തേക്ക് നിന്നു..

ദേഷ്യം കൊണ്ട് ചുവന്ന മുഖം കയ്യിലെടുത്തു... "ഞാൻ എവിടെയാണെങ്കിലും ഇയാളെന്നെ കാണാൻ വരുമെന്ന് നൂറു ശതമാനം ഉറപ്പുള്ളത് കൊണ്ടാ ഞാനിതിന് സമ്മതിച്ചത്.. ആ പറഞ്ഞ രണ്ടു ദിവസം എന്നെ സംബന്ധിച്ചിടത്തോളം നരകമായിരുന്നു.. എനിക്കറിയാം പിരിഞ്ഞിരിക്കുന്നതിന്റെ ബുദ്ധിമുട്ട്.. പക്ഷെ ഇപ്പൊ ഇത് ആവശ്യമാണ്... അതല്ലാ... ആളുകൾ എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ,, എത്ര തരംതാഴ്ത്തിയും സംസാരിച്ചോട്ടെ എന്നാണെങ്കിൽ,, ഓക്കേ. ഞാൻ പോകുന്നില്ല." "മിഴീ..." അവൻ ദയനീയമായി അവളെ നോക്കി... അവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി.. "വെറും 15 ദിവസം.. കണ്ണടച്ച് തുറക്കും മുൻപ് അത് തീർന്നിട്ടുണ്ടാവും... അത് കഴിഞ്ഞാൽ എന്നും ഞാൻ ഇവിടെയല്ലേ.. എന്നും ഈ കൈകളിൽ ആയിരിക്കില്ലേ.. ഈ നെഞ്ചിൽ ചേർന്ന്.. ഇങ്ങനെ......." അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു... "എനിക്കറിയാം ഈ മനസിലെ പേടി.. എനിക്കൊന്നും പറ്റില്ല..

എന്റെ ചുറ്റും കവചം പോലെ മിസ്റ്റർ ബദ്രിനാഥ്‌ ഉണ്ടല്ലോ... ആരും ഒന്നും ചെയ്യില്ല.. " ബദ്രി അവളുടെ മുഖം പിടിച്ചുയർത്തി നെറ്റിയിൽ ചുംബിച്ചു.. അതൊരു ഉറപ്പായിരുന്നു.. തന്റെ ജീവൻ പോകേണ്ടി വന്നാലും നിനക്കൊന്നും സംഭവിക്കാൻ സമ്മതിക്കില്ല എന്നവന്റെ ഉള്ളം മന്ത്രിച്ചു.. "ബദ്രിയേട്ടൻ പൊയ്ക്കോ... ആരു ഇപ്പൊ വരും..." "ഞാൻ പോകാതെ ആരും മുള്ളും ഒന്നും ഇങ്ങോട്ട് വരില്ല..." അവളുടെ ഇടുപ്പിൽ പിടിച്ച് വലിച്ച് ചേർത്ത് അവൻ പറഞ്ഞു.. "ഡെവിച്ചായന്റടുത്താണോ..." "മ്മ്മ്...." "ഇശോയെ.. പെട്രോളും തീപ്പെട്ടിക്കൊള്ളിയുമാണ്. കത്താതിരുന്നാൽ മതിയായിരുന്നു..." "ഇത്രനാലും ഈ ഗ്യാസ്കുറ്റിയും ലൈറ്ററും അടുത്തുണ്ടായിട്ടും ഒന്നും പറ്റിയില്ലാലോ... അപ്പൊ പിന്നെ അവർക്കും ഒന്നും പറ്റില്ല.. " "മാറങ്ങോട്ട്..." ഉത്തരം മുട്ടിയപ്പോൾ അവൾ കപട ദേഷ്യത്തോടെ അവനെ തള്ളി മാറ്റി ടവലും എടുത്ത് ബാത്‌റൂമിലേക്ക് കയറി... അവൻ ഫോണും നോക്കി ബെഡിലേക്കിരുന്നു..

ഫോണിൽ നോക്കുന്നുണ്ടെങ്കിലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... എന്തോ വല്ലാത്ത ടെൻഷൻ തോന്നി അവന്.. ഒന്നാമത് അവൾ പിരിയുന്നതിലുള്ള സങ്കടം... 15 ദിവസം ആണെങ്കിൽ പോലും കാണാതിരിക്കണം എന്നോർക്കുമ്പോൾ ഒരു വിങ്ങൽ.. അതുമാത്രമല്ല ശത്രുക്കളുടെ ഭീഷണി കൂടിക്കൊണ്ടിരിക്കുകയാണ്.. അർജിത്തിന്റെ കാര്യത്തിൽ ഒരു ഉറപ്പായിട്ടില്ല... അവന്റെ ബോഡി അന്വേഷിച്ചു രണ്ടുവട്ടം ആളുകളെ വിട്ടു... ഒരു തുമ്പും കിട്ടിയില്ല.. ശേഖരൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി എന്നാണ് അറിഞ്ഞത്... അതിന്റെ കൂടി അഥർവ്വയുടെ പേരും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഒരുത്തൻ... ശത്രുക്കളുടെ ലിസ്റ്റ് കൂടിക്കൊണ്ടിരിക്കുകയാണ്.. ഈയൊരു സാഹചര്യത്തിൽ അവളെ അവിടെ വിടണം എന്ന് വെച്ചാൽ.. ആദി ഉണ്ടവിടെ.... പക്ഷേ അവൻ... അവനോട് ഇതൊന്നും ഒന്നും പറയാൻ സാധിക്കില്ല.. ബദ്രി മിഴിയുടെ വാക്കുകൾ ഓർത്തു... ശരിയാണ്...

ഒരുമിച്ച് ഒരു വീട്ടിലാണ് മാസങ്ങളായി താമസം എന്ന് പുറത്തറിഞ്ഞാൽ അവളെ തെറ്റായി ചിന്തിക്കും.. സാമൂഹം അങ്ങനെയാണ്... സദാചാരബോധം കൂടുതലാണ്... ഒരുപക്ഷേ ഇവിടെ താമസിച്ചത്കൊണ്ടാണ് ഈ വിവാഹം എന്നുപോലും ചിന്തിക്കുന്നവർ ഉണ്ടാവും... ആകെ 15 ദിവസത്തിന് വേണ്ടി അവളെ പിടിച്ചു നിർത്തിയാൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും അവളെ കാണുന്ന എല്ലാവർക്കും അവളെക്കുറിച്ചു തെറ്റായ ചിന്തയേ വരുള്ളൂ.. അതിന് സമ്മതിച്ചുകൂടാ.. അവൾ അങ്ങോട്ട് പോവട്ടെ... നോക്കാം... ' അപ്പോഴേക്കും മിഴി കുളിച്ചിറങ്ങി... "കിടന്നാലോ?" "അയ്യടാ.. മര്യാദക്ക് പോവാൻ നോക്ക്..." "ഇന്നെന്താ ആകെ ഒരു മാറ്റം.." " ഒരു ലൈസൻസും ഇല്ലാതെ തന്നെ നിങ്ങൾ കാട്ടിക്കൂട്ടിയതൊന്നും ഞാൻ മറന്നിട്ടില്ല...

ഇപ്പോ കയ്യിൽ ഒരു മോതിരം കൂടി ഇട്ടു തന്ന സ്ഥിതിക്ക്,വിശ്വസിക്കാനേ പറ്റില്ല.. അതുകൊണ്ട് പൊന്നുമോനെ, ഇപ്പോ റൂമിലേക്ക് പോയേ" " റൂമിൽ ആദിയെ കൊണ്ട് കിടത്തിരിക്കുവാ.. " ബദ്രി അലസമായി പറഞ്ഞു കൊണ്ടവൾക്കരിലേക്ക് നീങ്ങി നിന്നു... "മുകളിൽ വേറെയും മുറി ഉണ്ടല്ലോ...." അവൻ അടുത്തേക്ക് വരുന്നതിനനുസരിച്ച് അവൾ പുറകോട്ട് നീങ്ങി കൊണ്ട് പറഞ്ഞു... "മുകളിലെ അടുത്ത മുറിയിൽ നിതയുണ്ട്. മറ്റൊന്നിൽ അശോക് അങ്കിളും വൈഫും.. താഴെയാണെങ്കിൽ ഗസ്റ്റ് റൂമിൽ ഡേവിഡ് ആണ്... ഡാഡിയും അമ്മയും അവരുടെ റൂമിൽ... ബാക്കിയുള്ള ഒരു മുറി ആർദ്രയുടെ പപ്പയും മമ്മയും എടുത്തു... മൊത്തത്തിൽ എനിക്കിപ്പോൾ കിടക്കാൻ സ്ഥലമില്ല... നീ ഇത്തിരി നീങ്ങി കിടന്നാൽ മതി...

ഞാൻ ഇവിടെ അഡ്ജസ്റ്റ് ചെയ്തോളാം..." " വേണ്ട വേണ്ട...അത് ശരിയാവില്ല.. നിങ്ങൾ ഡെവിച്ചായന്റെ റൂമിലേക്ക് പോയിട്ട് ആർദ്രയേ ഇങ്ങോട്ട് പറഞ്ഞു വിട്ടേ... " അവൾ താഴോട്ട് നോക്കി പറയുന്നത് കേട്ട് ബദ്രി ചുണ്ടുഴിഞ്ഞു കൊണ്ട് വീണ്ടും അവൾക്കരികിലേക്ക് നീങ്ങി വന്നു.. ഓൾറെഡി കട്ടിലിൽ തട്ടി നിൽക്കുന്നതുകൊണ്ട് അവൾക്ക് പുറകിലേക്ക് നീങ്ങാൻ സ്ഥലം ഉണ്ടായിരുന്നില്ല... " അതെന്താടി നിനക്ക് അവളുടെ കൂടെ കിടക്കാം, എന്റെ കൂടെ കിടക്കാൻ വയ്യേ..എന്നാൽ അതൊന്നു കാണണമല്ലോ.... " അവൻ അവളെ ചേർത്തു പിടിച്ച് ബെഡിലേക്ക് വീണു.. _____💜 ആദി പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റു.. ചുറ്റും നോക്കിയപ്പോൾ സ്ഥലം പരിചിതമല്ല എന്നവന് മനസ്സിലായി... കയ്യിലെ ബാൻഡിൽ ഒന്നു ടച്ച് ചെയ്തപ്പോൾ സമയം 2.30 കാണിച്ചു.. ആദ്യമായി മദ്യം സേവിച്ചതിന്റെ ആലസ്യം അവനെ വിട്ട് പൂർണ്ണമായും പോയിട്ട്ണ്ടായിരുന്നില്ല...

കാലുകൾ ഇടറുന്നുണ്ടെങ്കിലും സ്വിച്ച് ബോർഡ് തപ്പി അവൻ കൈകൊണ്ട് ചുറ്റും പരതി.. അല്പം വെളിച്ചം അകത്തേക്ക് കടന്നു വരുന്ന ഡോറിന്റെ വിടവ് മാത്രമായിരുന്നു അവന് അതിനുള്ളിൽ കാണാൻ കഴിഞ്ഞത്... നേരെ പോയി ഡോർ തുറന്ന് പുറത്തു പോയി ചുറ്റും നോക്കി... ബദ്രിയുടെ വീടാണെന്ന് ഏകദേശം പിടുത്തം കിട്ടിയപ്പോൾ അവൻ നേരെ അടുത്ത മുറിയിലേക്ക് നടന്നു.. ഡോറ് തുറന്നു നോക്കിയപ്പോൾ ആരോ കമിഴ്ന്നു കിടക്കുന്നതാണ് കണ്ടത്.. ആ ബ്ലാക്ക് ഫ്രോക്ക് എവിടെയോ കണ്ടിട്ടുണ്ട് എന്നോർത്തതും നിതയുടെ മുഖമാണ് അവന്റെ മനസ്സിലേക്ക് കടന്നു വന്നത്.. ഒപ്പം അവളുടെ വാക്കുകളും.. അവൻ ഇടറുന്ന കാലടികളോടെ മുന്നോട്ടുനടന്നു. അവളുടെ ബെഡിന് താഴെ മുട്ടുകുത്തിയിരുന്നു... ഒരു ഭാഗത്തേക്ക് തല ചരിച്ചു വച്ച് നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ അവൻ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു...

കണ്ണിന്റെ സൈഡിലൂടെ കണ്ണുനീർ ഒഴുകിയ പാടുകൾ വ്യക്തമാണ്.. അവന്റെ കൈകൾ പാടുകളിൽ സ്പർശിച്ചു.. അതറിഞ്ഞ പോലെ അവൾ മുഖം ചുളിച്ചു കൊണ്ട് പതിയെ കണ്ണുകൾ ചിമ്മി തുറന്നു.. മുന്നിലിരിക്കുന്ന ആദിയെ കണ്ട് ആദ്യം അവളുടെ ചുണ്ടുകൾ പുഞ്ചിരിച്ചു, പെട്ടെന്നെന്തോ ഓർത്ത പോലെ അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു ചുറ്റും നോക്കി... ഒരു റൂം ആണെന്ന് മനസ്സിലായപ്പോൾ അവളുടെ മുഖത്ത് ഭയം നിറഞ്ഞു.. "ആരാ....??" അവൾ പരിഭ്രമത്തോടെ ചോദിച്ചു.. ആ ചോദ്യത്തിൽ അവൻ ഞെട്ടിപ്പോയിരുന്നു.. അവൾ എല്ലാം മറന്നോ ... "ഞാൻ ആദിത്യൻ.. നേരത്തെ.. പരിചയപെട്ടില്ലേ..." അവൾ മുടികൾക്കിടയിലൂടെ കൈകടത്തി കണ്ണടച്ച് എന്തോ ചിന്തിച്ചു.. ഒരു പത്ത് സെക്കൻഡിന് ശേഷം അവൾ എഴുന്നേറ്റ് ചമ്രം പടിഞ്ഞ് ബെഡിൽ ഇരുന്നു..

"ഇരിക്ക്.... " അവൾ ബെഡിലേക്ക് കൈ ചൂണ്ടികൊണ്ട് പറഞ്ഞു.. അവൻ വേഗം നിലത്തു നിന്നും എഴുന്നേറ്റ് ബെഡിലേക്കിരുന്ന് അവൾക്കരികിലേക്ക് ഒന്നുകൂടി നീങ്ങി... "എന്തെ.. ഉറങ്ങിയില്ലേ...??" അവളുടെ സ്വരത്തിൽ ക്ഷീണം വ്യക്തമായിരുന്നു .. " ഉറങ്ങാൻ പറ്റുന്നില്ല.. എന്തോ ഒരു ഡിസ്റ്റർബൻസ്... എന്തിനാ നീ കരഞ്ഞത് ?? " "ഞാനോ.. ഏയ്‌.. കരഞ്ഞില്ലാലോ.." "നുണ പറയണ്ട... അത്രയ്ക്ക് ഇഷ്ടമായിരുന്നോ അവനെ..." "ഹ്മ്മ്.... ഒരുപാട്..." "ഇപ്പോഴും..." "ഇന്നലെ വരെ എന്റെ ഉള്ളിൽ എന്തിനെന്നറിയാതെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... പക്ഷെ ഇപ്പോൾ മിഴിയുടെ കയ്യിലേക്ക് മോതിരമണിഞ്ഞ ബദ്രിയുടെ ചിത്രം എന്റെ മനസ്സിൽ ഭദ്രമാണ്... ഇനിയൊരിക്കലും ബദ്രി എന്റെ മനസ്സിലേക്ക് കടന്നു വരാതിരിക്കാൻ അതവിടെ ഫ്രെയിം ചെയ്ത് thooക്കിയിട്ടുണ്ട്..... ഈ കണ്ണുനീർ ഇനി ഒരിക്കലും അവനുവേണ്ടി പൊഴിയില്ല......" "Let me marry you....?"

"Huh??? What?" അവൾ ഞെട്ടൽ മറച്ചു വച്ചില്ല... "നിന്നെ കെട്ടിക്കോട്ടെന്ന്..." അവൾ അവനിൽ നിന്നും ഒരൽപ്പം പുറകിലേക്ക് മാറിയിരുന്നു.. " പേടിക്കണ്ട ഞാൻ കമ്പൽ ചെയ്യില്ല.. എനിക്കെന്തോ ചോദിക്കണമെന്ന് തോന്നി.. i know, നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ലായിരിക്കാം.. Spend time with me for a few days.... only move on, if you like me.. എന്നെ ഇഷ്ട്ടമായില്ലെങ്കിൽ ഞാൻ പിന്നെ പുറകെ വരില്ല... " അവൾ തലതാഴ്ത്തി ചിന്തിച്ചു.. "ഹ്മ്മ്.... " അവളുടെ അനുകൂലമായ മറുപടി അവന്റെ ഉള്ളിൽ വല്ലാത്ത സന്തോഷം നൽകി.. "ഓക്കേ.. അപ്പൊ മോർണിംഗ് കാണാം... ' അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു.. "Let us start from here..." അവന് അവൾ പറഞ്ഞതിലെ പൊരുൾ മനസ്സിലായില്ല... "സമയം 3 കഴിഞ്ഞു.. ഇനിയെന്തായാലും ഉറങ്ങാൻ പറ്റില്ല..

നമുക്ക് സംസാരിച്ചിരിക്കാം..." അവൻ ചിരിയോടെ വീണ്ടും ബെഡിലേക്കി രുന്നു... അവൾ ഹെഡ് റെസ്റ്റിലേക്ക് ചാരി അല്പം മാറിയിരുന്നു കൊടുത്തു... അവനും അവൾക്ക് അടുത്തായി ഹെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു.. അവർ പലതിനെയും കുറിച്ച് സംസാരിച്ചു ഇഷ്ടങ്ങൾ... ഇഷ്ടക്കേടുകൾ.. താൽപ്പര്യങ്ങൾ.. കൂട്ടുകാർ.. അവളുടെ സംസാരം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു ആദി.. ആദ്യമായാണ് ഒരു പെണ്ണ് തന്നോട് ഇത്രയും അടുത്തിടപഴകുന്നത്.. സംസാരിക്കുന്നതിന്റെ ഓളത്തിൽ അവളുടെ കൈകൾ അവന്റെ തോളിനെയും കൈകളെയും സ്പർശിക്കുന്നുണ്ടായിരുന്നു.. അവളുടെ ചിരിയിൽ എല്ലാം മറന്നു പോകുന്ന പോലെ തോന്നി അവന്... ലൂസ് ഹെയർ ഇട്ട മുടിയിഴകളെ ഇടക്കിടക്ക് ചെവിക്ക് പുറകിലേക്ക് വയ്ക്കുന്നുണ്ട്..

മുഖത്ത് യാതൊരു ചമയങ്ങളും കാണാനില്ല...ഒരുപക്ഷേ ഉറങ്ങിയപ്പോൾ മാഞ്ഞുപോയതാവാം.. വല്ലാത്തൊരു ഭംഗി തോന്നി അവന്... അവളും അവനെ ശ്രദ്ധിക്കുകയായിരുന്നു... അധികം സംസാരിക്കുന്നില്ല എങ്കിലും എന്തോ അവനെ ഒത്തിരി ഇഷ്ടമായി അവൾക്ക്.. സംസാരത്തിൽ മച്യുരിറ്റി എടുത്തറിയുന്നുണ്ട്.. പക്ഷെ താൻ പറയുന്ന പൊട്ടത്തരങ്ങൾ എല്ലാം ആസ്വദിക്കുന്നുണ്ട്... അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് മാത്രമായി തങ്ങിനിൽക്കുന്നു എന്നും അവൾ ശ്രദ്ധിച്ചു .. ഇങ്ങനെയൊരു സാഹചര്യത്തിൽ ആയിട്ടും ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്തുന്നില്ല എന്നത് അവൾക്ക് വളരെയധികം സന്തോഷം നൽകി... സംസാരിച്ച് സംസാരിച്ച് അവളുടെ കണ്ണുകൾ അടഞ്ഞു പോയി.. അവൾ പതിയെ അവന്റെ തോളിലേക്ക് ചാരി കിടന്നു .. ആദിയും കണ്ണടച്ച് ഇരിക്കുകയായിരുന്നു... അതുകൊണ്ട് പെട്ടെന്ന് തോളിലേക്ക് ചാഞ്ഞപ്പോൾ അവൻ ഒന്നു ഞെട്ടി..

തോളിലേക്ക് തല വെച്ച് നിഷ്കളങ്കമായി ഉറങ്ങുന്ന നിതയെ കാണെ അവൻ പുഞ്ചിരിച്ചു.. അവളെ അനക്കാതെ കൈ പതിയെ പുറകിലൂടെ എടുത്ത് അവളുടെ തോളിൽ ചേർത്ത് പിടിച്ചു.. അവൾ കുറച്ചുകൂടി അവന്റെ നെഞ്ചിലേക്ക് കയറിക്കിടന്നു.. _____💜 "മോളെ ആരൂ... മോളെ.. ആരൂ.. എടീ... ആരൂ.... മിഴീ..... മോളെ.. മിഴീ......" ഡോർ കൊട്ടുന്ന ശബ്ദം കേട്ട് ബദ്രി പതിയെ കണ്ണ് തുറന്നു.. "Partner, നിന്നെ ആരോ വിളിക്കുന്നു..." അടുത്ത് കിടന്നുറങ്ങുന്ന മിഴിയെ ഒന്ന് കുലുക്കി വിളിച്ചെഴുന്നേൽപ്പിച്ച് തല മറുഭാഗത്തേക്ക് വച്ച് ബദ്രി വീണ്ടും ഉറക്കം തുടർന്നു.. മിഴി മൂരിനിവർന്നെഴുന്നേറ്റു.. "ആരൂ... വാതില് തുറക്കടി.. മിഴി മോളെ...." "അയ്യോ.. മമ്മി... ആരു....." അവൾ ഭയത്തോടെ ബദ്രിയെ നോക്കി.. "എഴുന്നേൽക്ക്... മമ്മിയാ..." "പോയി വാതില് തുറക്ക് പെണ്ണേ..." "അയ്യോ... ആരുന്റെ മമ്മിയാണ്.. ഇവിടെ നിങ്ങളെ കണ്ടാൽ....??" " കണ്ടാൽ എന്താ?നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞില്ലേ?അവരൊന്നും വിചാരിക്കാൻ പോകുന്നില്ല... " "അയ്യോ.. മനുഷ്യാ... നിങ്ങൾ ഇവിടെയുണ്ട് എന്നതിലല്ലാ...

ആർദ്ര ഇവിടെ ഇല്ല എന്നറിഞ്ഞാൽ മമ്മി എന്തു പറയും...? അവൾ ഡെവിച്ചായന്റെ റൂമിലാണ് എന്ന് പറയട്ടെ...?" മിഴി പല്ലിറുമ്മി... ഇതുകേട്ടതും ബദ്രി ചാടി പിടഞ്ഞെഴുന്നേറ്റു.. "അവള് രാത്രി ഡേവിഡ്ന്റെ കൂടെ ആയിരുന്നോ.. ഇങ്ങോട്ട് വന്നില്ലേ..." "ദേ മനുഷ്യാ എന്റെ വായിൽനിന്നും ഒന്നും കേൾക്കണ്ട.. നിങ്ങള് പോയാലേ അവള് വരൂ എന്ന് പറഞ്ഞിട്ട്,.. " "നീ ടെൻഷൻ ആവാതെ.. ഞാൻ ബാത്‌റൂമിൽ കയറാം.. നീ ആർദ്ര കുളിക്കുവാണെന്ന് പറഞ്ഞാ മതി..." "ഹ്മ്മ്... ശരി..." ബദ്രി വേഗം എഴുന്നേറ്റു ബാത്റൂമിലേക്ക് കയറി ഡോർ അടച്ചു.. അപ്പോഴും ആർദ്രയുടെ മമ്മി ഡോറിൽ മുട്ടി കൊണ്ടിരിക്കുകയായിരുന്നു.. മിഴി നന്നായെന്ന് പ്രാർത്ഥിച്ച് വാതിൽ തുറന്നു... "എന്താ മോളെ ഇത്രനേരം തുറക്കാതിരുന്നത്... അവളെവിടെ??" "അവള് കുളിക്കുവാ മമ്മി..."

"അതെയോ.. ശരി.. നീ ഈ ഡ്രസ്സ്‌ അവൾക്ക് കൊടുക്ക്.. പിന്നെ മോളും വേഗം റെഡിയാവണേ.. രാഹു കാലത്തിനു മുന്നേ സമയം കുറിച്ച് തന്നിട്ടുണ്ട്.. അപ്പോഴേക്കും ഇറങ്ങണം.." "ഹ്മ്മ്.. ശരി മമ്മി.." അവർ വാൽസല്യത്തോടെ അവളുടെ കവിളിൽ തഴുകി കൊണ്ട് പുറത്തേക്ക് പോയി... അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് ദീർഘശ്വാസം വിട്ടു.. പിന്നെ ഒന്നും നോക്കാതെ കയ്യിൽ തന്ന ഡ്രസ്സിനെ ബെഡിലേക്കിട്ട് നേരെ ഡേവിഡിന്റെ മുറിയിലേക്ക് ഓടി... ആരും ശ്രദ്ധിക്കാത്ത വിധത്തിൽ റൂമിനു മുന്നിലൂടെ രണ്ടുമൂന്നു തവണ നടന്ന് പതിയെ ഒന്ന് കൊട്ടി.... വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നടന്ന് വീണ്ടും ഒന്നു കൂടി കൊട്ടി .. ഹാൻഡിൽ പിടിച്ചു തിരിക്കുന്ന ശബ്ദം കേട്ടതും വേഗം ഡോറിനു മുന്നിൽ പോയി നിന്നു.. ഹാൻഡിൽ താഴേക്ക് ആയതും മിഴി തന്നെ അകത്തേക്ക് തുറന്ന് വേഗം റൂമിനുള്ളിലേക്ക് കയറി.. ഡേവിഡായിരുന്നു വാതിൽ തുറന്നത്..

അവൻ മിഴിയെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും വേഗം പുഞ്ചിരിച്ചു... അവളും ഒരു വളിച്ച പുഞ്ചിരി തിരികെ നൽകി.. മിഴി പതിയെ തല ചെരിച്ച് ബെഡിലേക്ക് നോക്കി.. ആർദ്രയുടെ കിടപ്പ് കണ്ട് മിഴിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു. അവളുടെ എക്സ്പ്രഷൻ കണ്ട് ഡേവിഡും ബെഡിലേക്ക് നോക്കി... ഡേവിഡ് ഇരുകണ്ണുകളും ഇറുകെ ചിമ്മി.. അവൻ തിരിഞ്ഞു നോക്കാതെ വേഗം ബാത്റൂമിനുള്ളിലേക്ക് കയറി.. "ആരൂ.... എടി.. ആരൂ.... " "ഒന്ന് പോ ഇച്ചായാ..." "എടി തെണ്ടി എഴുന്നേൽക്ക്.. മമ്മി അന്വേഷിക്കുന്നു..." "പോയിട്ട് നാളെ വരാൻ പറ.." അവൾ പിച്ചും പേയും പറയുന്നത് കണ്ട് മിഴി അവളുടെ വയറിൽ അമർത്തി പിച്ചി.. "സഹ്ഹ്ഹ്... എനിക്ക് നോവുന്നുണ്ട് ട്ടൊ.. ഈ ഇച്ചായന്റെ ഒരു കാര്യം..." "എടി &&*&%&₹%&*%" ആർദ്ര വേഗം ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.. "മിഴീ... നീ....." ആർദ്ര അവൾക്കുമേൽ വിരൽചൂണ്ടി വിശ്വാസം വരാത്ത പോലെ ചോദിച്ചു..

"അതേ ഞാൻ തന്നെയാ..." "ഇങ്ങനത്തെ വാക്കുകളൊക്കെ എപ്പോ പഠിച്ചടീ..." "നിന്റെ കൂടെയല്ലേ നടപ്പ്.. പഠിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.." "രാവിലെ തന്നെ കീർത്തനം ചൊല്ലി തന്നതിന്റെ കാരണം കൂടെ പറയാവോ..," "ഹ്മ്മ്??? നിന്റെ മമ്മി നിന്നെ അന്വേഷിച്ചു മുറിയിലേക്ക് വന്നിരുന്നു.. ഞാൻ പറഞ്ഞു ഡെവിച്ചായന്റെ കൂടെ തുണിയും ഉടുക്കാതെ കിടപ്പുണ്ട് എന്ന്..." അവളുടെ സംസാരം കേട്ട് ആർദ്ര പതിയെ സ്വയം ഒന്നു നോക്കി.. മിഴിയെ നോക്കി ഒന്ന് ഇളിച്ച് ബെഡിൽ പരന്നുകിടക്കുന്ന സാരി എടുത്ത് ചുറ്റി മേലെ കൂടെ ഇട്ടു.. "എടി ഒന്നും സംഭവിച്ചിട്ടില്ലാട്ടാ. ഇത് ഉറക്കത്തിൽ പറ്റിയതാ.. സത്യം..." ആർദ്ര വെളുക്കെ ചിരിച്ചു കാണിച്ചു "തേക്കാത്ത പല്ലും കാണിച്ചാ അവളുടെ ക്ലോസപ്പ് പുഞ്ചിരി... ഇളിക്കാതെ വാ ഇങ്ങോട്ട്..." അവളുടെ കൈയ്യും പിടിച്ചു വലിച്ച് മിഴി വേഗത്തിൽ പുറത്തേക്ക് പോയി.. ____💜

നിത പതിയെ കണ്ണുതുറന്നു.. ആദിയുടെ നെഞ്ചിൽ ചാരിയാണ് കിടക്കുന്നത് എന്ന് മനസിലായപ്പോൾ അവൾ പെട്ടെന്ന് പുറകിലേക്ക് മാറി... അവളുടെ അനക്കം അറിഞ്ഞ പോലെ ആദിയും എഴുന്നേറ്റു... "ഗുഡ് മോർണിംഗ്.." അവൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു.. "മോർണിംഗ്.." അവളും തിരികെ വിഷ് ചെയ്തു.. അവൾ പതിയെ എഴുന്നേറ്റ് റൂമിന് വെളിയിലേക്ക് നടന്നു.. "നിത... " അവൾ തിരിഞ്ഞു നോക്കി.. "ഇന്നെന്തെങ്കിലും പ്രോഗ്രാം പ്ലാൻ ചെയ്തിട്ടുണ്ടോ..?' അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.. "നമുക്കൊന്ന് പുറത്ത് പോയാലോ...?" അവൾ ഒരു നിമിഷം ഒന്ന് ചിന്തിച്ചു.. പിന്നെ അവനെ നോക്കി പുഞ്ചിരിച്ചു.... അതിലുണ്ടായിരുന്നു എല്ലാം............💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story