മിഴിയിൽ: ഭാഗം 42

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ആർദ്രയുടെ കയ്യും വലിച്ച് മിഴി റൂമിലേക്ക് കയറിയതും ബദ്രി ബാത്‌റൂമിൽ നിന്നും പുറത്തേക്കിറങ്ങിയതും ഒരുമിച്ചായിരുന്നു.. രണ്ടാളെയും ഒന്ന് നോക്കി ചിരിച്ച് ബദ്രി റൂമിൽ നിന്നും പുറത്തേക്കിറങ്ങി . മിഴി വേഗം പോയി ഡോർ അടച്ച് കുറ്റിയിട്ടു.. ആർദ്രയെ ബെഡിലേക്ക് ഇരുത്തി... എന്താ ഈ പെണ്ണ് കാണിക്കുന്നത് എന്ന ഭാവത്തിൽ ആർദ്ര മിഴിയെ തന്നെ നോക്കിയിരുന്നു.. "എന്താടീ സംഭവിച്ചത്? നിന്റെ സാരി എങ്ങനെയാ അഴിഞ്ഞത്? എല്ലാം തീർന്നാ..?" മിഴിയുടെ ചോദ്യം കേട്ട് ആർദ്ര വയറും പൊത്തിപിടിച്ച് കമിഴ്ന്നുകിടന്ന് ചിരിയായിരുന്നു.. മിഴി അവളുടെ നടുവിനിട്ടൊരു ചവിട്ടു കൊടുത്തതും ആർദ്ര പൊടുന്നനെ ബെഡിൽ നിന്നും എഴുന്നേറ്റു നിന്നു.. നടുവുഴിഞ്ഞു കൊണ്ട് മിഴിയെ നോക്കി പല്ലിറുമ്മി... "കാര്യം പറഞ്ഞിട്ട് ചിരിക്കടി...." ആർദ്ര ഒന്ന് തലയാട്ടിക്കൊണ്ട് പതിയെ മുകളിലേക്ക് നോക്കി...

ഇവൾ എവിടെയാ നോക്കുന്നത് എന്ന ഭാവത്തിൽ മിഴിയും മുകളിലേക്ക് നോക്കി... കറങ്ങുന്ന ഫാനിലൂടെ അവൾ ഫ്ലാഷ് ബാക്കിലേക്ക് ഇറങ്ങി ചെന്നു... 💜💜💜 "അയ്യോ.. താഴെയിറക്ക്.. ആരെങ്കിലും കാണും... " ആർദ്ര ഡേവിഡിന്റെ കയ്യിൽ കിടന്ന് കുതറി കൊണ്ടിരുന്നു... അവൻ ഡോർ തുറന്ന് റൂമിലേക്ക് കയറി അവളെ ബെഡിലേക്ക് ഇട്ട് പോയി ഡോർ ലോക്ക് ചെയ്തു തിരികെ വന്നു.. ആർദ്രക്കാകെ നാണവും പരവേശവും കലർന്ന വികാരമായിരുന്നു.. ഇന്നെന്തെങ്കിലുമൊക്കെ നടക്കും, അവൾ മനസ്സിൽ കരുതി... ഡേവിഡ് അവൾക്കരികിലേക്ക് നടന്നു വന്നു.. ബെഡിലേക്ക് കയറി അവൾക്ക് ഇരുവശവും കൈകുത്തി നിന്നു... അവൻ ചാഞ്ഞു വരുന്നതിനനുസരിച്ച് അവൾ പുറകിലേക്ക് കിടന്നു... അവളുടെ പിടയ്ക്കുന്ന കണ്ണുകളും വിറക്കുന്ന ചുണ്ടുകളും അവനടക്കി നിർത്തിയ വികാരങ്ങളുടെ കെട്ടഴിച്ചു വിടാൻ പോന്നവയായിരുന്നു..

അവൻ മുഴുവനായും അവളിലേക്ക് അമർന്നു... അവനെ സ്വീകരിക്കാൻ എന്നവണ്ണം അവൾ ഇരു മിഴികളും അടച്ചു പിടിച്ചു.. അവളുടെ മിഴികൾക്ക് മുകളിൽ ചെറുതായൊന്ന് ചുണ്ടമർത്തി കൊണ്ട് അവൻ അവളിൽ നിന്നും മാറി കിടന്നു.. കുറെ നേരമായിട്ടും ഒന്നും സംഭവിക്കുന്നില്ല എന്ന് കരുതി അവൾ പതിയെ ഒറ്റക്കണ്ണ് തുറന്നുനോക്കി... തന്റെ മുകളിൽ കിടന്നിരുന്ന ഡേവിഡിനെ കാണാതായപ്പോൾ പെട്ടെന്ന് തന്നെ എഴുന്നേറ്റ് ചുറ്റും നോക്കി.. ദേ... ആ മൂലയിൽ ഫോണും നോണ്ടി കിടപ്പുണ്ട്... ഇയാളെ പെറ്റിട്ടത് തന്നെ ഫോണിലാണോ? ഏതുനേരവും അതും നോക്കി കിടന്നോളും... ഇത്രയും സുന്ദരിയായ പെണ്ണ്, അതും മിന്നു കെട്ടിയ പെണ്ണ് അടുത്തു കിടക്കുമ്പോൾ ആർക്കെങ്കിലും ഫോൺ നോക്കിയിരിക്കാൻ തോന്നുമോ???

അലവലാതി...' മനസ്സിൽ നാല് ചീത്തയും വിളിച്ച് മുഖത്തൊരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത് അവൾ അവനരികിലേക്ക് നിരങ്ങി പോയി.. അടുത്ത് കിടക്കുന്ന ആർദ്രയെ കണ്ട് അവൻ തല ചെരിച്ചു നോക്കി.. അവൾ ഒരു ക്ലോസപ്പ് ചിരിയങ് പാസാക്കി... "ഹ്മ്മ്??" അവൻ ഒരു പുരികം പൊക്കി കൊണ്ട് ചോദിച്ചു .. "എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്?" " ബദ്രിക്ക് മിഴിയുടെ കൂടെ കുറച്ച് സമയം സ്പെൻഡ് ചെയ്യണം എന്നു പറഞ്ഞു.. നീ അവിടെ കട്ടുറുമ്പായി പോകാതിരിക്കാനാ ഇങ്ങോട്ട് കൊണ്ടുവന്നത്" "അയ്യേ...അതിനായിരുന്നാ " "എന്താ??" "മ്ച്ചും... ഒന്നുല്ല... അല്ല... എന്തൊ പഠിപ്പിച്ചു തരാം എന്ന് പറഞ്ഞില്ലേ...?" "ഹാ.. അത് ശരിയാ..." അവൾക്കുള്ളിൽ വീണ്ടും പ്രതീക്ഷ മൊട്ടിട്ടു.. അവൻ കൈയ്യിലെ ഫോൺ മാറ്റിവെച്ച് അവൾക്ക് നേരെ തിരിഞ്ഞു... എന്തൊക്കെയോ നടക്കുമെന്ന പ്രതീക്ഷയിൽ അവൾ അവനെ ഉറ്റുനോക്കി കിടന്നു...

" നിന്നോട് കുറച്ച് ദിവസമായി പറയണം എന്ന് വിചാരിക്കുന്നു ലൈഫ് കുറച്ചുകൂടി സീരിയസ് ആയി എടുക്കണം... " "ങേ....?????" "Yes ആരൂ... നിനക്ക് എല്ലാം തമാശയാണ്... എനിക്ക് ലീവ് തീരാറായി... അതിനുള്ളിൽ വേഗം വീട്ടിൽ സംസാരിക്കണം.. നീ ഇപ്പോഴെങ്കിലും കുറച്ച് മെച്യൂരിറ്റി കാണിക്കണം... അല്ലാതെ എപ്പോഴും കുട്ടി കളിച്ചു നടന്നാൽ ഒരിക്കലും അവർ നിന്റെ ഇഷ്ടങ്ങളെ കുറിച്ചുപോലും ചിന്തിക്കില്ല.. നിന്റെ ചോയ്സ് ബെസ്റ്റ് ആണെന്ന് അവർക്ക് തോന്നണം.... എല്ലാം ഓക്കേ ആക്കിയിട്ട് വേഗം പോവണം, അടുത്ത പ്രാവശ്യം ലീവിന് വരുമ്പോൾ നിന്നെയും കൊണ്ടുപോകാനുള്ള ഏർപ്പാട് ചെയ്യാം... അപ്പോ ഞാൻ പറഞ്ഞു വന്നത് കുറച്ചുകൂടി മെച്യൂരിറ്റി കാണിക്കണം... മനസ്സിലായോ??" ആർദ്ര ആണെങ്കിൽ ഇയാൾ എന്ത് തേങ്ങയാ പറയുന്നത് എന്ന മട്ടിൽ അവനെ നോക്കി നിന്നു...

ഇതാണോ പഠിപ്പിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്... എന്തൊക്കെ പ്രതീക്ഷിച്ചു... കോപ്പ്... അവനെ പുച്ഛത്തോടെ നോക്കി അവൾ തിരിഞ്ഞുകിടന്നു... ഡേവിഡ് ചുണ്ട് കടിച്ചു പിടിച്ച് വന്ന ചിരി ഒതുക്കി... ' അയ്യേ ഇയാളെന്തൊരു മനുഷ്യനാ..? വികാരമില്ലാത്ത ജീവി.. അവസാനം ഇങ്ങനെയൊരുത്തനെയാണോ ഭഗവാനെ ഞാൻ തലയിലേറ്റി വെച്ചത്..' അവൾ ചുണ്ടിനടിയിൽ പിറുപിറുത്തുകൊണ്ടിരുന്നു... പ്രതീക്ഷിച്ചത് കിട്ടാത്തതിനാൽ ആവാം അവളുടെ കണ്ണുകളും ഈറനണിഞ്ഞു.. ഒരു ഉമ്മയെങ്കിലും.. അവൾക്ക് സ്വയം പുച്ഛം തോന്നി.... വേണ്ട.. ഒന്നും വേണ്ട... ഞാൻ ഇച്ചായനെ സ്നേഹിച്ചത് മനസ്സ് കൊണ്ടാണ്... വേണ്ടാത്തത് ചിന്തിച്ച് കൂട്ടിയിട്ടാ ഇങ്ങനെ നിരാശ തോന്നുന്നത്... മിണ്ടാതെ കിടന്നുറങ്ങടി... " അവൾ ഇരുകണ്ണുകളും മുറുകെ അടച്ചു.. ഇടുപ്പിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നി അവൾ പതിയെ കണ്ണ് തുറന്നു..

അപ്പോഴേക്കും ആ കൈകൾ അണിവയറിൽ അമർന്നിരുന്നു.. അവൾ പൊടുന്നനെ തിരിഞ്ഞുനോക്കി.. ഒരു കൈയ്യിൽ തല താങ്ങിക്കൊണ്ട് തന്നെ മാത്രം നോക്കി കിടക്കുന്ന ഡേവിഡിനെ അവൾ കൂർപ്പിച്ചു നോക്കി... അവന്റെ കൈകൾ തന്റെ വയറിൽ ആണ് എന്നതും അവൾ ശ്രദ്ധിച്ചു.. അതിനെ തട്ടിമാറ്റി അവൾ വീണ്ടും തിരിഞ്ഞു കിടന്നു... അവൻ കുറച്ചു കൂടെ അവൾക്കരികിലേക്ക് ചേർന്ന് കിടന്ന് വീണ്ടും കൈകൾ വയറിലേക്ക് അമർത്തി പിടിച്ചു... അവളൊന്നു പുളഞ്ഞു പോയി.. കണ്ണുകൾ മുറുക്കിയടച്ച് കടിച്ചുപിടിച്ചു കിടന്നു.. തിരിഞ്ഞുനോക്കാൻ ധൈര്യം തോന്നിയില്ല.. ആ കൈകൾ വയറിൽ ആകെ തലോടി... പൊക്കിൾ ചുഴിയിൽ ചൂണ്ടു വിരൽ അമർത്തി.. അതിലും കൂടുതൽ പിടിച്ചുനിൽക്കാൻ അവളെക്കൊണ്ടാകുമായിരുന്നില്ല...

തിരിഞ്ഞുകിടന്ന് അവൾ അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു... ഡേവിഡിന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു.. പതിയെ പല്ലു പതിപ്പിച്ച് അമർത്തി ചുംബിച്ച് അവൻ അവിടെ നിന്നും മുകളിലേക്ക് മുഖം കൊണ്ടുപോയി... ചെവിക്കരികിൽ പതിക്കുന്ന ചുടുനിശ്വാസം അവളെ പുളകിതയാക്കി.. "ആരൂ... എനിക്കറിയാം നീ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന്... അതിനേക്കാളേറെ ഞാൻ ആഗ്രഹിക്കുന്നുണ്ട്... എങ്ങനെയാ ഇവിടെ കടിച്ചുപിടിച്ചു കിടക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല... ഒരു നിമിഷം കൊണ്ട് കൈവിട്ടു പോയേക്കും എന്ന പേടിയിലാണ് ഞാൻ ഈ അകലം പാലിക്കുന്നത്... കണ്ട്രോൾ ചെയ്യാൻ ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിനക്ക് പറഞ്ഞാൽ മനസിലാവില്ല...

എല്ലാവരുടെയും അനുഗ്രഹത്തോടെ വേണം എനിക്ക് നിന്നെ സ്വന്തമാക്കാൻ.. ഞാൻ എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാലും നീ വേണം തടയാൻ... മനസിലായോ..." "ഹ്മ്മ്...." ചെവിയിൽ തട്ടുന്ന നിശ്വാസവും ചുണ്ടുകളുടെ ചെറു സ്പർശവും അവളെ മറ്റേതോ ലോകത്തേക്ക് കൊണ്ടുപോയിരുന്നു... എന്നാലും എന്തോ ചോദിച്ചു എന്ന് ബോധ്യപ്പെട്ടതിനാൽ അവൾ ഒന്നു മൂളി... ഡേവിഡ് ഒന്നു കൂടി അവളെ അമർത്തി പിടിച്ച് തന്നോട് ചേർത്തു... അവന്റെ മുഖം അവളുടെ മാറിലേക്കമർന്നു.. അവളുടെ കൈകൾ അവന്റെ മുടിയിഴകളെ കോതികൊണ്ടിരുന്നു... രാത്രിയുടെ ഏതോ യാമത്തിൽ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു.... 💜💜💜 "ഇതിലെവിടെയാ സാരി അഴിഞ്ഞത്...??" "അതാ എനിക്കും മനസിലാകാത്തത്..." മിഴിയുടെ ചോദ്യം കേട്ട് ആർദ്ര വീണ്ടും തലപുകഞ്ഞാലോചിച്ചു.. അങ്ങനെയൊരു സംഭവം നടന്നതായി ഓർമ്മയിലില്ല...

"ഹ്മ്മ്.. കുഴപ്പമില്ല... നിന്റെ കെട്ടിയോനല്ലേ.. " മിഴി പറഞ്ഞത് കേട്ട് അവളും തലയാട്ടി.. " ശരി ശരി.. സമയമില്ല.. വേഗം റെഡി ആവാൻ പറഞ്ഞ് മമ്മി വന്നിരുന്നു.. നീ വേഗം പോയി ഫ്രഷ് ആയി ഡ്രസ്സ് മാറ്റ്..." ആർദ്ര ബെഡിൽ നിന്നും ഡ്രസ്സും എടുത്ത് ബാത്റൂമിൽ കയറി.. മിഴി കൊണ്ടു പോകാൻ ഉള്ളതൊക്കെ മടക്കി ബാഗിൽ പാക്ക് ചെയ്തു കൊണ്ടിരിക്കുമ്പോഴേക്കും ആർദ്ര ഇറങ്ങി വന്നു.. "നീ ഇത്ര വേഗം കുളിച്ചോ??" "പിന്നെ... ഈ വെളുപ്പാൻ കാലത്തല്ലേ കുളിക്കുന്നത്.. തലയിൽ ഇത്തിരി വെള്ളം തെളിച്ചു.. ഡ്രസ്സ് മാറ്റി.." ഞങ്ങളുടെ കൂസലില്ലാത്ത സംസാരം കേട്ട് മിഴി ഒരു ചിരിയോടെ അവൾ എടുത്തുവെച്ച ഡ്രസ്സും എടുത്ത് ബാത്റൂമിലേക്ക് കയറി.. ആർദ്ര റെഡിയാവുമ്പോഴേക്കും വീണ്ടും മമ്മി വന്നു അവളെ വിളിച്ചോണ്ട് പോയി.. പുറത്ത് പോയി നോക്കുമ്പോൾ നിതയും ഫാമിലിയും നേരത്തെ ഇറങ്ങിയെന്ന് പറഞ്ഞു..

ആർദ്രയുടെ പപ്പയും മമ്മിയും ആദിയും റെഡി ആയി നിൽക്കുവായിരുന്നു.. ഡേവിഡിനെയും ബദ്രിയെയും കാണാനില്ല.. മിഴിയും റെഡി ആയി വന്നതും എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. മിഴിയുടെ കണ്ണുകൾ ബദ്രിയെ തേടി കൊണ്ടേ ഇരുന്നെങ്കിലും അവൻ അവിടെയെങ്ങും ഉണ്ടായിരുന്നില്ല... ഇറങ്ങുന്ന നേരമായിട്ടും അവരെ കാണാതായപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.. റാമിന്റെയും കബനിയുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.. കബനി അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു.. ആദിയായിരുന്നു ഡ്രൈവിംഗ് സീറ്റിൽ, സത്യഘോഷും മുന്നിൽ കയറി.. രേവതിയും (മമ്മി ) ആർദ്രയും മിഴിയും പുറകിൽ കയറി.. കാർ മാൻഷൻ കടക്കുന്നത് വരെയും അവളുടെ കണ്ണുകൾ ചുറ്റും അലഞ്ഞു.. സങ്കടം വിതുമ്പലായി പുറത്തേക്ക് വന്നു.. ആർദ്ര അവളുടെ കയ്യിൽ മുറുകെ പിടിച്ചു..

അല്പസമയം കഴിഞ്ഞതും കയ്യിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് മിഴിയുടെയും ആർദ്രയുടെയും നോട്ടം അങ്ങോട്ടായി.. Partner calling 💜 അവൾ ദേഷ്യത്തോടെ call കട്ട്‌ ചെയ്ത് സീറ്റിലേക്ക് ചാരിയിരുന്നു.. വീടെത്തുന്നത് വരെ അവൾ കണ്ണ് തുറന്നില്ല.. അതിനിടയിൽ ഒരുപാട് തവണ കയ്യിലിരുന്ന ഫോൺ വൈബ്രേറ്റ് ആവുന്നത് അവൾ അറിഞ്ഞിരുന്നു.. നേരെ ആർദ്രയുടെ മുറിയിലേക്ക് പോയി കട്ടിലിൽ കമഴ്ന്നു കിടന്നു. "മിഴീ...." ആർദ്രയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. അവളുടെ കൺകോണിൽ തുളുമ്പി നിൽക്കുന്ന കണ്ണുനീർ കണ്ട് ആർദ്ര ചിരിച്ചു.. "ഇത്രക്ക് സങ്കടമാണെങ്കിൽ നീ എന്തിനാ കൊച്ചേ വന്നത്..? നിനക്കവിടെ തന്നെ നിന്നൂടായിരുന്നോ..?" "അതിനല്ല കരഞ്ഞത്?"" മിഴി മൂക്ക് വലിച്ചു കൊണ്ട് പറഞ്ഞു..

"പിന്നെ?" "വരുമ്പോ ഒന്ന് കാണാൻ പോലും പറ്റിയില്ലലോ.. ഞാൻ പോവുംന്ന് അറിഞ്ഞിട്ടും ആ ടൈം ആയപ്പോ എങ്ങോട്ടോ പോയില്ലേ?" പറഞ്ഞു തീരുമ്പോഴേക്കും അവൾ വിതുമ്പി.. ആർദ്ര വേഗം ബെഡിലേക്കിരുന്ന് അവളുടെ മുഖം കയ്യിലെടുത്തു.. "ഇതാണോ എന്റെ ബോൾഡ് and ബ്യൂട്ടിഫുൾ മിഴി ബദ്രിനാഥ്‌.. അയ്യേ.... ഇത് പണ്ടത്തെ മിഴിയല്ലേ.. മിഴി സുധാകരൻ.. തൊട്ടതിനും പിടിച്ചതിനും കരഞ്ഞിരുന്ന തൊട്ടാവാടി.." അത് കേട്ട് മിഴി ചിരിച്ചു.. അപ്പോഴേക്കും വീണ്ടും അവളുടെ ഫോൺ റിങ് ചെയ്തു.. "ദേ.. വീണ്ടും partner calling.. എടുക്ക് കൊച്ചേ.. അല്ലെങ്കിൽ അതിയാനിപ്പോ കുറ്റീം പറിച്ച് ഇങ്ങോട്ട് വരും.." "എടുക്കില്ല.. എന്റെ വിഷമം മാത്രം മനസിലാക്കിയില്ല ലോ.. ഇത്തിരി വിഷമിക്കട്ടെ.. ഹും..." "എന്നാലേ നമുക്കൊന്ന് പുറത്ത് പോയാലോ..?" "ഏയ്‌.. Partner അറിഞ്ഞാ കൊന്നു കളയും... കഴിഞ്ഞ തവണ പോയതിനെ കരണം പൊകച്ചൊന്ന് കിട്ടിയതാ..."

"ഓ.. ഐ സീ... എന്നാൽ പിന്നെ റിസ്ക് എടുക്കണ്ട.. പിന്നെ പോകാം.. വേറെ പണിയൊന്നുമില്ലാത്ത സ്ഥിതിക്ക് ഉറങ്ങിയാലോ.." "Ok😁" "ഹാ.. എന്താ മുഖത്തൊരു തെളിച്ചം... " രണ്ടാളും ഫോണും സൈലന്റ് ആക്കി വച്ച് ഡ്രെസ്സും മാറ്റി ഓരോന്ന് പറഞ്ഞ് പറഞ്ഞ് പട്ടാപകൽ പോത്തു പോലെ കിടന്നുറങ്ങി... ___💜 ശാന്തമായ കടലിനെ നോക്കി നിൽക്കുകയാണ് നിത.. മനസ്സും ഈ സാഗരം കണക്കെ ശാന്തമായത് പോലെ.. കുറച്ചപ്പുറം മാറി ആരോടോ സംസാരിക്കുന്ന ആദിയിലേക്ക് അവളുടെ നോട്ടമെത്തി.. തന്നോടുള്ള താല്പര്യം ആദിയുടെ സമീപനത്തിൽ നിന്നു തന്നെ വ്യക്തമാണ്.. എന്തു പറയണമെന്ന് അറിയില്ല.. ബദ്രിയെ മറക്കാൻ കഴിയുമോ എന്നും നിശ്ചയമില്ല.. പക്ഷെ ഇന്ന് അവന്റെ മുഖം മിഴിയോടൊപ്പം ഉള്ള ഒരു ചിത്രമായാണ് തന്റെ മനസ്സിൽ ഉള്ളത് .. ഇനിയെന്നും അതങ്ങനെ തന്നെ ആവും.. ചിന്തകളെ ഭേദിച്ചുകൊണ്ട് ആദിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി...

" പോവാം... " അവൾ തലയാട്ടി അവന്റെ ഒപ്പം നടന്നു.. "കൂടെ പഠിച്ച കൂട്ടുകാരനാണ്.." നേരത്തെ സംസാരിച്ചു നിന്ന് വ്യക്തിയെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലായപ്പോൾ അവൾ ഒന്നു മൂളി.. "നിതയുടെ വീട്ടിൽ ആരൊക്കെയുണ്ട്...?" "അതൊന്നും അറിയില്ലേ??" "No... അങ്കിളിനെ മാത്രം എവിടെയോ കണ്ട പരിചയം പോലെ തോന്നി... മുൻപെവിടെയോ കണ്ട് മറന്ന പോലെ... നിന്നെ അന്ന് ബദ്രിയുടെ വീട്ടിൽ വച്ച് കണ്ടിരുന്നല്ലോ.. ആ പരിചയം മാത്രമേ ഉള്ളൂ.. ബദ്രിയുമായി എങ്ങനെയാണ് അടുപ്പം?" "ഫാമിലി ഫ്രണ്ട്സ് ആണ്.. ചില ബിസിനസ്സിൽ പാർട്ണർസും... പപ്പക്ക് ബദ്രിയെ വളരെ ഇഷ്ട്ടമാണ്.. ബദ്രിക്ക് പപ്പയെയും.. പപ്പ പറഞ്ഞു പറഞ്ഞ് ആ ഇഷ്ടം എന്നിലേക്കും പകരുകയായിരുന്നു.. പിന്നെ ബദ്രിയും ചേട്ടനും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു.. കോളേജിൽ പഠിക്കുമ്പോഴേ ഇടക്ക് വീട്ടിലേക്കൊക്കെ വരാറുണ്ട്.. അന്നൊക്കെ ചെറിയൊരു ക്രഷ്.. പിന്നെ ഞാൻ വളരുന്നതിനോടൊപ്പം ആ ഇഷ്ടവും വളർന്നു.."

"ചേട്ടന്റെ ഫ്രണ്ടോ?? ചേട്ടന്റെ പേര്?" "നവീൻ.. പക്ഷെ ഇപ്പൊ ഇല്ല.. ഞങ്ങളെ വിട്ട് പോയി.. ആക്‌സിഡന്റ് ആയിരുന്നു...." മറുപടിയൊന്നും കേൾക്കാതായപ്പോൾ നിത ആദിയെ നോക്കി.. കാണാതെ തിരിഞ്ഞു നോക്കിയപ്പോൾ അല്പം പുറകിലായി അനങ്ങാതെ നിൽക്കുന്ന ആദിയെ കണ്ട് അവൾ അങ്ങോട്ട് നടന്നു.. "What happened??" "നവീൻ അശോക് ..?" "അതേ... ഏട്ടനെ അറിയോ..?" "ഹ്മ്മ്.. ഞാനും ബദ്രിയും ഒരേ കോളേജിൽ ആയിരുന്നു.. And നവീൻ എന്റെ റൂം മേറ്റ്‌ ആയിരുന്നു.." നിത ഒന്ന് പുഞ്ചിരിച്ചതേ ഉള്ളൂ. വിഷാദം കലർന്ന പുഞ്ചിരി.. അവൾ നടന്നകലുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു... ___💜 മിഴി പതിയെ കണ്ണു തുറന്നു.. പതിവില്ലാത്ത സമയത്ത് കിടന്നുറങ്ങിയത് കൊണ്ട് തന്നെ ആകെ ഒരു മന്ദപ്പ് തോന്നി.. കണ്ണുകൾ തുറന്നെങ്കിലും എഴുന്നേൽക്കാൻ വയ്യ.. അവൾ തല മറുഭാഗത്തേക്ക് ചരിച്ചു വെച്ചു..

ആർദ്ര പൊരിഞ്ഞ ഉറക്കത്തിലാണ്... അഞ്ചു മിനിറ്റ് കൂടി വീണ്ടും കിടന്നു കൊണ്ട് മിഴി എഴുന്നേറ്റിരുന്ന് മൂരി നിവർന്നു.. " ആരൂ. എഴുന്നേൽക്ക്... " അവൾ കുലുക്കി വിളിച്ചു.. അവളുടെ കൈ തട്ടിമാറ്റി ആർദ്ര വീണ്ടും ഉറക്കം കണ്ടിന്യു ചെയ്തു. മിഴി വീണ്ടും വീണ്ടും തട്ടി വിളിച്ചുകൊണ്ടിരുന്നു.. "എടി... രാത്രിയായി തോന്നുന്നു... മൊത്തം ഇരുട്ട്.. എഴുന്നേൽക്ക് പെണ്ണെ.." ഉറക്കം ശല്യപ്പെടുത്തിയത് ഇഷ്ടം ആവാത്ത പോലെ മുഖം ചുളിച്ച് ആർദ്രയും എഴുന്നേറ്റിരുന്നു.. ആകെ ഒരു ഇരുട്ട് കുത്തിയ അന്തരീക്ഷം പോലെ തോന്നിയപ്പോൾ അവൾ ടേബിളിൽ ഇരിക്കുന്ന ടൈം പീസിലേക്ക് നോക്കി.. " എടീ 7:00 എന്നു കാണിക്കുന്നു.. ഇതു വർക്ക് ആവുന്നില്ലേ ആവോ...? " ടൈംപീസ് എടുത്ത് കയ്യിൽ ഇട്ട് രണ്ട് തട്ട് കൊടുത്തുകൊണ്ട് ആർദ്ര പറഞ്ഞു.. " നീയൊന്നു പുറത്തേക്ക് നോക്ക് ശരിക്കും ഇരുട്ടായി.. സമയം 7 ആയി എന്ന് തോന്നുന്നു.. "

" എന്നിട്ടെന്താ മമ്മി വിളിക്കാതിരുന്നത്? " " ആവോ... നിയാ മൊബൈലെടുത്ത് തന്നെ.. എത്ര മിസ്കോൾ ഉണ്ട് എന്ന് നോക്കട്ടെ... " " ഇന്നെന്തായാലും എനിക്കായിരിക്കും ലീഡ്.. " ആർദ്ര ഗമയോടെ പറഞ്ഞു " അയ്യടാ എനിക്കായിരിക്കും... " " നോക്കാം.." ആർദ്ര രണ്ടു മൊബൈലും കയ്യിലെടുത്ത് ഒപ്പം അവളുടെ ഫോണിന്റെ ലോക്ക് മാറ്റി.. ആർദ്രയുടെ ഫോണിൽ 74 മിസ് കോൾസ്.. ആർദ്ര അല്പം ഗമയോടെ മിഴിയെ നോക്കി.. അവളും ലോക്ക് എടുത്തു, 127 miss calls... മിഴി ഇട്ടിരുന്ന ടീ ഷർട്ട്ന്റെ കോളർ ഒന്ന് പൊക്കി കാണിച്ചു.. " അപ്പോ അതിനർത്ഥം ഏറ്റവും കൂടുതൽ ദേഷ്യത്തിൽ ഇരിക്കുന്നത് ബദ്രിയേട്ടൻ ആയിരിക്കും.. എനിക്ക് കുറച്ചേ ചീത്ത കേൾക്കു.. കലിപ്പന്റെ ക്യാന്താരി വഴക്ക് കേൾക്കാൻ റെഡി ആയിക്കോ.. ചിലപ്പോ 2 കിട്ടാനും സാധ്യതയുണ്ട്.. "

"ഒന്ന് പോടീ.. അത് അന്ന് അറിയാതെ പറ്റിയതാ.. അങ്ങേര് കലിപ്പനും അല്ല.. ഞാൻ കാന്താരിയും അല്ല... അങ്ങേർക്ക് മാത്രേ ദേഷ്യം വരുള്ളോ? എന്റെ സങ്കടം മാത്രം മനസിലാക്കില്ല. ദുഷ്ടൻ..." "ഹ്മ്മ്.. ശരി ശരി.. വിശന്നിട്ടു വയ്യ.. വല്ലതും കഴിക്കാം വാ..." "ഹ്മ്മ്.. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം..." "ആഹ്ഹ്ഹ്ഹ്... ഇത് പറഞ്ഞപ്പോഴാ ഓർത്തത്. ഞാനിന്ന് കുളിച്ചില്ലായിരുന്നു.. ഒന്ന് കുളിച്ചിട്ട് വരട്ടെ ട്ടാ.." മിഴിയുടെ കവിളിൽ ഒന്നു നുള്ളി അവിടെ തൂക്കിയിട്ട ടവലും എടുത്ത് ആർദ്ര ബാത്റൂമിലേക്ക് കയറി... " ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ.. " മനസ്സിൽ ചിന്തിച്ചു കൊണ്ട് മിഴി പുറത്തേക്കിറങ്ങി.. മഴ പെയ്തു തോർന്നു എന്ന് തോന്നുന്നു.. ആകെ ഒരു തണുപ്പ്.. അപ്പോഴേക്കും മമ്മി അവൾക്ക് ചായ കൊണ്ട് കൊടുത്തു.. അവൾ അതും എടുത്ത് പുറത്തേക്കിറങ്ങി.. ഇന്റർലോക്ക് ചെയ്ത മുറ്റമാകെ മഴവെള്ളം തങ്ങിനിൽക്കുന്നു.. ആ അന്തരീക്ഷം അവളിൽ ബദ്രിയുടെ ഓർമ്മകളെ കൊണ്ടുവന്നു.

അവനെ പുണരാൻ അവന്റെ ചുംബനം ഏറ്റു വാങ്ങാൻ അവളുടെ ഹൃദയം വെമ്പി.. ഗേറ്റ് കടന്ന് അകത്തേക്ക് വരുന്ന കാർ കണ്ട് അവൾ സൈഡിലേക്ക് ഒതുങ്ങി നിന്നു.. കാർ പാർക്ക് ചെയ്ത് ആദി കാറിൽനിന്നിറങ്ങി.. മിഴിയേ കണ്ടതും അവൻ ഹൃദ്യമായി പുഞ്ചിരിച്ചു... അവളും ഒരു പുഞ്ചിരി തിരികെ നൽകി കൊണ്ട് വീട്ടിലേക്ക് കയറാൻ ആഞ്ഞു. "മിഴീ..." ആദി വിളിച്ചത് കേട്ട് അവൾ തിരിഞ്ഞു നോക്കി.. "Iam sorry.." അവളുടെ നെറ്റി ചുളിഞ്ഞു.. " നിനക്ക് ബദ്രിയെ ഇഷ്ടമാണ് എന്ന് അറിഞ്ഞിട്ടും ഇത്രയും നാൾ നിന്നെ മനസ്സിൽ കൊണ്ടുനടന്നത് തെറ്റ് തന്നെയാണ്.. Sorry.. ഇനി ആർദ്രയെ പോലെ തന്നെ നിന്നെയും കാണാൻ ശ്രമിക്കാം... " അവന്റെ വാക്കുകൾ അവളിൽ വല്ലാത്ത സന്തോഷം ഉണ്ടാക്കി.. അവൾ ചിരിയോടെ തലയാട്ടിക്കൊണ്ട് അകത്തേക്ക് നടന്നു.. അപ്പോഴേക്കും ആർദ്ര കുളിച്ചു വന്നിരുന്നു... മിഴിക്ക് മേലേക്ക് ടവൽ എറിഞ്ഞ് മുടി കോതിയൊതുക്കി ആർദ്ര കിച്ചണിലേക്ക് പോയി.. മിഴി ടവൽ എടുത്തു കൊണ്ട് ബാത്റൂമിലേക്കും.. ____💜

"127 ഇൽ നിന്നും പുരോഗമനം ഇല്ലല്ലോ ആരൂ..." മിഴി ഫോണിലേക്ക് കണ്ണുനട്ടു കൊണ്ട് ആർദ്രയുടെ ചോദിച്ചു.. " അതല്ലേ ഞാൻ പറഞ്ഞത് നേരത്തെ തിരിച്ചുവിളിക്കാൻ... ഇപ്പോൾ ഫുൾ കലിപ്പ് മോഡിൽ ആയിരിക്കും... നിന്നെ കയ്യിൽ കിട്ടിയ ഇഞ്ച ചതക്കും പോലെ ചതക്കും.. നോക്കിക്കോ... " " മനുഷ്യനെ പേടിപ്പിക്കാതെ ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടോ ആരൂ... അപ്പൊ വിളിച്ചു നോക്കാംലെ.. " "ഹ്മ്മ്.. വിളിക്ക്..." " അപ്പോ നീയെന്താ ഡെവിച്ചായനെ വിളിക്കാത്തത്..? " "ഇപ്പൊ വിളിച്ചാലും മതി...അങ്ങോട്ട് റൊമാൻസിച്ചു വീർപ്പു മുട്ടിക്കും.. ഒന്ന് പോയേടി.. അങ്ങേരുടെ ഉപദേശം കേൾക്കാൻ ഞാനിപ്പോ അങ്ങോട്ട് വിളിച്ച് നേരം കളയാം.. നീ വേണെങ്കിൽ വിളിക്ക്.." മിഴി ഒന്ന് മൂളി partner എന്ന നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു..

ഫോൺ റിങ് ആവുന്നതിനേക്കാൾ ഉച്ചത്തിൽ അവളുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.. ഫുൾ റിങ് അടിച്ചു കാൾ കട്ട്‌ ആയി.. "എടി എടുത്തില്ല..." "അങ്ങനെ തന്നെ വേണം.. ഇനി ഇതും ആലോചിച്ചു ഉറക്കം കളയണ്ട.. കിടക്കാൻ നോക്ക്.. " എന്ന് പറഞ്ഞുകൊണ്ട് ആർദ്ര തലയിലൂടെ പുതപ്പ് മൂടി തിരിഞ്ഞുകിടന്നു.. മിഴി ഫോണിലേക്ക് നോക്കി.. 10 മണി ആവുന്നു... പകലുമുഴുവൻ ഉറങ്ങിയിട്ടും ഇവൾക്ക് മാത്രം എങ്ങനെയാണാവോ ഇത്ര വേഗം ഉറക്കം വരുന്നത്.. മിഴി ചിന്തകളോടെ ബെഡിലേക്ക് ചാഞ്ഞു.. ഇതേ സമയം പുറത്ത് സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് നാലു കാലുകൾ മതിലുചാടി കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിച്ചു..........💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story