മിഴിയിൽ: ഭാഗം 43

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

മിഴി ഫോണിലേക്ക് നോക്കി.. 10 മണി ആകുന്നു... പകലുമുഴുവൻ ഉറങ്ങിയിട്ടും ഇവൾക്ക് മാത്രം എങ്ങനെയാണാവോ ഇത്ര വേഗം ഉറക്കം വരുന്നത്.. മിഴി ചിന്തകളോടെ ബെഡിലേക്ക് ചാഞ്ഞു... ഇതേസമയം പുറത്ത് സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് നാലു കാലുകൾ മതിലുചാടി കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിച്ചു.. "ഞാൻ ഒരു ആർമിക്കാരനാണ്.. എന്നെ കൂട്ടണ്ടായിരുന്നു..." പതുക്കെ പറയുന്ന ഡേവിഡിനെ നോക്കി ബദ്രി ചിരിച്ചു.. "ആർമിക്കാരനായതുകൊണ്ടുതന്നെയാണ് നിന്നെ കൂടെക്കൂട്ടിയത്.. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒളിച്ചും പാത്തും... നീയാകുമ്പോൾ എക്സ്പീരിയൻസ് ഉണ്ടാവുമല്ലോ... ഈ അതിർത്തിയിൽ ഒക്കെ നുഴഞ്ഞുകയറി... അതാ കൂടെ വരാൻ പറഞ്ഞത്.." ഡേവിഡ് ചുറ്റും നോക്കിക്കൊണ്ടിരുന്നു... " അതിർത്തിയിൽ കയറുന്ന പോലെയല്ലല്ലോ പെണ്ണുങ്ങൾ താമസിക്കുന്ന വീട്ടിൽ കയറുന്നത്.. പൊക്കിയാൽ അതോടെ തീർന്നു.... തലയിൽ കൂടെ മുണ്ടിട്ടിട്ടു പോവാം... "

"We are wearing jeans man.." "ഹോ.. ഇവനെ കൊണ്ട്... വാ ഇനി ആ സെക്യൂരിറ്റി കാണണ്ട... " ഡേവിഡ് ബദ്രിയെയും കൂട്ടി വീടിനു പുറക് വശത്തേക്ക് പോയി.. "എങ്ങനെ അകത്ത് കയറും??" ബദ്രി ചിന്തിച്ചു കൊണ്ട് ഡേവിഡിനെ നോക്കി.. "ആരുവിനെ വിളിക്കാം..." "ഹ്മ്മ്.. ഇപ്പൊ എടുക്കും.. എത്ര തവണ വിളിച്ചു ഇന്ന്.. അറ്റൻഡ് ചെയ്തോ? ഇല്ലല്ലോ.." "ഹ്മ്മ്.. അതും ശരിയാ... എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം.." എന്ന് പറഞ്ഞുകൊണ്ട് ഡേവിഡ് ഫോൺ എടുത്ത് ആർദ്രയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.. __💜💜 മിഴി ഉറങ്ങിയിരുന്നില്ല.. ബദ്രിയുടെയും തന്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ നോക്കി കിടക്കുകയായിരുന്നു.. പെട്ടെന്ന് ആർദ്രയുടെ ഫോൺ റിങ്ങ് ചെയ്തു... "ആരൂ... ഫോൺ അടിക്കുന്നു..." എന്ന് പറഞ്ഞുകൊണ്ട് ആർദ്രയെ കുലുക്കി വിളിച്ചു... അവൾ മിഴിയുടെ കൈ തട്ടിമാറ്റി തിരിഞ്ഞുകിടന്നു... " എടീ വീണ്ടും അടിക്കുന്നു..." " ആരടിച്ചാലും ഞാൻ തിരിച്ചടിക്കും.. " അവൾ ഉറക്കപ്പിച്ചിൽ പറഞ്ഞു കൊണ്ട് വീണ്ടും ഉറങ്ങി..

മിഴി കൈയ്യെത്തിച്ച് ഫോണെടുത്തു.. ഡേവിഡിന്റെ നമ്പർ കണ്ട് അവൾ ആർദ്രയെ ഒന്ന് കൂർപ്പിച്ചു നോക്കി... "കേൾക്കാനുള്ളത് മുഴുവൻ ഇന്ന് എന്റെ ചെവിക്ക് കേൾക്കാനാകും വിധി..." കട്ടായി വീണ്ടും റിങ് ചെയ്യാൻ തുടങ്ങിയതും അവൾ കോൾ അറ്റൻഡ് ചെയ്തു.. "ഡെവിച്ചായാ ഇത് ഞാനാ മിഴി..." ഒരു ഹലോ പോലും പറയാൻ ഗ്യാപ്പ് കൊടുക്കാതെ അവൾ ചാടിക്കേറി അങ്ങോട്ടു പറഞ്ഞു... ഒരു നിമിഷം അവിടന്ന് സൗണ്ട് ഒന്നും വന്നില്ല.. "ഹലോ..." "Partner..." ബദ്രിയുടെ ശബ്ദം കേട്ട് അവളുടെ ഉള്ളൊന്ന് പിടിച്ചു.. "Partner.. Are you there. " മിഴി ഒന്ന് മൂളി... "ഓക്കേ.. മാഡം ഒന്ന് വന്ന് ഡോർ തുറക്കാവോ..?" "ഞാനതിനു ഇപ്പൊ അവിടെ ഇല്ല.. ആർദ്രയുടെ വീട്ടിലാ. മറന്നോ..??" അവളിൽ പരിഭവം നിറഞ്ഞു.. "അങ്ങനെ മറക്കാൻ പറ്റോ? കോഴിക്കുഞ്ഞിന്റെ വീട്ടിലെ ഡോർ തുറക്കാൻ തന്നെയാ നിന്നോട് പറഞ്ഞത്..." മിഴിയുടെ മുഖത്തെ പരിഭവം പെട്ടെന്ന് തന്നെ ഞെട്ടലായി പരിണമിച്ചു... അവൾ ചാടി എഴുന്നേറ്റു... " എവിടെ?? " അവൾ ഒന്നു കൂടെ ഉറപ്പിക്കാനായി വീണ്ടും ചോദിച്ചു... "എടി വന്ന് വാതിൽ തുറക്ക്... ഞാനിവിടെ പുറത്തു നിൽപ്പുണ്ട്... "

അവൾക്ക് കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി.. വേഗം ഫോൺ കട്ട്‌ ചെയ്ത് അവിടെവെച്ച് ആർദ്രയെ കുലുക്കി വിളിച്ചു... അനക്കം പോലും ഇല്ല... ശവം... മനസ്സിൽ കരുതി കൊണ്ട് അവൾ പതിയെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. ആദിയുടെ മുറിയിലെ ലൈറ്റ് ഓഫ് ആയിട്ടില്ല എന്നുള്ളത് അവളുടെ ഉള്ളിലെ പേടിയേ ഇരട്ടിപ്പിച്ചു.. ഉമിനീരിറക്കി കൊണ്ട് പതിയെ മുകളിൽനിന്നും താഴേക്കിറങ്ങി .. കിച്ചണിലൂടെ പോയി പുറകിലെ ഡോർ തുറന്നു. ബദ്രി മതിലും ചാരി അവിടെ നിൽപ്പുണ്ട്... ഡേവിഡ് ആണെങ്കിൽ കയ്യിലെ മൊബൈലിൽ കുത്തി കൊണ്ട് നിൽക്കുന്നു... മിഴി തലയിൽ കൈ വെച്ച് ഓടിപ്പോയി രണ്ടുപേരുടെയും കയ്യിൽ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടുവന്നു. "എന്തിനാ അവിടെ നിന്നത്? മുകളിൽ ആദിയേട്ടന്റെ മുറിയിലെ ജനലിൽ നിന്നും നോക്കിയാൽ കറക്റ്റായി നിങ്ങൾ നിന്ന ഇടം കാണാൻ പറ്റും.." "ഒഹ്ഹ്ഹ്ഹ്...."

"എന്ത് ഓഹ്..?? എന്തിനാ ഈ നേരത്ത് ഇപ്പോൾ ഇങ്ങോട്ട് വന്നത്??" മിഴി ഡേവിഡിനെ നോക്കിയാണ് ചോദിച്ചത് .. ഡേവിഡ് പതിയെ ബദ്രിയിലേക്ക് നോട്ടം എത്തിച്ചു... രണ്ടുപേരുടെയും മുഖത്തെ കള്ള ലക്ഷണം കണ്ട് അവൾക്ക് ചിരി വന്നെങ്കിലും അത് ഒതുക്കിപ്പിടിച്ച് വീണ്ടും മുഖത്ത് ഗൗരവമണിഞ്ഞു "അത്.. ഇവന് കോഴിക്കുഞ്ഞിനെ കാണണം എന്നു പറഞ്ഞു.." ബദ്രി ഡേവിഡിന് നേരെ കൈചൂണ്ടി... ഡേവിഡ് ആണെങ്കിൽ ഞെട്ടി ബദ്രിയുടെ മുഖത്തേക്ക് നോക്കി... ഞാനോ?? എപ്പോ??? എന്ന ഭാവത്തിൽ.. മിഴി രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി ഒന്നമർത്തി മൂളി.. "അവള് മുകളിലുണ്ട് ഇച്ചായ.. ലെഫ്റ്റ് സൈഡ് 1st റൂം..." ഡേവിഡ് അട്ടം നോക്കി നിക്കുന്ന ബദ്രിയെ നോക്കി പല്ലുകടിച്ചു.. "Thanks മോളെ..." മിഴിയേ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഡേവിഡ് മുകളിലേക്ക് നടന്നു... അവനു പുറകെ ബദ്രിയും നടക്കാൻ ഒരുങ്ങിയതും അവൾ പുറകിൽ കോളറിൽ പിടിച്ചുനിർത്തി..

ബദ്രി പതിയെ തിരിഞ്ഞുനോക്കി നല്ലൊരു ഇളി പാസാക്കി.. "ഞാൻ ഇറങ്ങുമ്പോ എവിടെയായിരുന്നു???" "അത്.. എമർജൻസി ആയിട്ട് ഒരാളെ കാണാനുണ്ടായിരുന്നു.. സംതിങ് ഒഫീഷ്യൽ.." "പിന്നെ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്?? ആ ഓഫീഷ്യലിനെയും കെട്ടിപ്പിടിച്ചു ഇരുന്നാൽ പോരായിരുന്നോ??" അവളുടെ മുഖത്തെ ദേഷ്യം ആസ്വദിക്കുകയായിരുന്നു ബദ്രി.. ഈ ദേഷ്യം കണ്ടിട്ട് ഒരുപാട് നാളായി.. അവൻ അവൾക്കടുത്തേക്ക് നീങ്ങി നിന്നു.. ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നവൾ അവന്റെ ഒറ്റനോട്ടത്തിൽ പതറിപ്പോയി... ചുവന്ന മൂക്കിൻ തുമ്പത്ത് അവൻ ചുണ്ടുകൾ ചേർത്തു.. അവളവനെ തള്ളി മാറ്റി.. "വേണ്ട.. ഇപ്പൊ എന്തിനാ സ്നേഹം കാണിക്കുന്നേ.? ഞാൻ എത്ര വിഷമിച്ചു എന്നറിയാമോ? ഒന്നാമതെ അവിടെനിന്നു വരുന്നതിൽ ഉള്ള ദുഃഖം.. അതിന്റെ കൂടെ ഒന്ന് കാണാൻ പോലും പറ്റാതായപ്പോൾ... എന്റെ അവസ്ഥ ആലോചിച്ചോ??"

പരിഭവത്തോടെ പറഞ്ഞു നിർത്തി അവൾ തലതാഴ്ത്തി.. അവൻ കുറച്ചുകൂടി അവളിലേക്ക് ചേർന്ന് നിന്നുകൊണ്ട് താഴ്ത്തിയ തല ഇരുകൈയ്യാലും പിടിച്ചുയർത്തി.. അവളുടെ കൺപീലികളിൽ കണ്ണുനീർ പടർന്നിരുന്നു.. അവന്റെ ഹൃദയം വല്ലാതെ പിടച്ചു പോയി.. അവളെ നെഞ്ചോടു ചേർത്തുപിടിച്ച് ഇരുകൈയാലും ചുറ്റിവരിഞ്ഞു... കുറച്ച് നേരത്തെ തന്നിൽ നിറഞ്ഞു നിന്ന കുഞ്ഞി പരിഭവം പോലും അലിഞ്ഞില്ലാതാകുന്നത് അവളറിയുന്നുണ്ടായിരുന്നു. ആരോ താഴേക്ക് നടന്നുവരുന്ന പോലെ ശബ്ദം കേട്ട് അവൾ അവനിൽ നിന്നും പിടഞ്ഞു മാറി.. അപ്പോഴാണ് അവൾക്ക് ബോധം വന്നത് ഇപ്പോഴും നിൽക്കുന്നത് കിച്ചണിൽ ആണ് എന്ന്.. അവൾ പതിയെ ഹാളിലേക്ക് തലയിട്ട് എത്തിനോക്കി... സ്റ്റെപ്പുകൾ ഇറങ്ങിവരുന്ന ആദിയെ കണ്ട് അവൾ തിരിച്ചോടി... ബദ്രിയുടെ കയ്യും പിടിച്ച് സ്റ്റോറൂമിനകത്തേക്ക് കയറി നിന്നു..

ആദി നേരെ കിച്ചണിലേക്ക് വന്ന് ഫ്രിഡ്ജ് തുറന്ന് വെള്ളം എടുത്തു... ഒരു ചുമരിനപുറം സ്റ്റോറൂമിനുള്ളിൽ നിൽക്കുന്ന മിഴി ഭയം കൊണ്ട് വിറക്കുകയായിരുന്നു.. ബദ്രി അവളെ തന്നെ നോക്കി നിന്നു.. കൈയും കാലും നന്നായി വിറക്കുന്നുണ്ട്... ഹൃദയമിടിക്കുന്ന സ്പീഡിന് ഇപ്പോൾ പൊട്ടി പുറത്തേക്ക് വരുമോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ ചെന്നി യിലൂടെ ഒഴുകിയിറങ്ങുന്നു.. ഫ്രിഡ്ജ് അടയ്ക്കുന്ന ശബ്ദം കേട്ടു.. ഒപ്പം കാലടികൾ അകന്നു പോകുന്നതും.. മിഴി ആശ്വാസത്തോടെ ദീർഘനിശ്വാസം വിട്ട് ബദ്രിയുടെ നെഞ്ചിലേക്ക് ചാരി നിന്നു.. അവൻ പുഞ്ചിരിയോടെ അവളെ ചുറ്റിപ്പിടിച്ചു.. മിഴി പെട്ടെന്ന് തന്നെ കുതറിമാറി അവന്റെ മുഖത്തേക്ക് നോക്കി. "ആരൂ..." ___💜 ഡേവിഡ് ബദ്രിയെ നന്നായി ഒന്ന് മനസ്സിൽ സ്മരിച്ചു കൊണ്ട് മുകളിലേക്ക് കയറി.. ലെഫ്റ്റ് സൈഡിലെ ആദ്യത്തെ മുറിയിലേക്ക് നോക്കി പിന്നെ റൈറ്റ് സൈഡിലേക്കും..

ഒരു കൺഫ്യൂഷൻ തോന്നിയെങ്കിലും നേരെ ലെഫ്റ്റ്ലേക്ക് കയറി മുറിയുടെ ഡോറിൽ പിടിച്ച് പതിയെ അകത്തേക്ക് തുറന്നു.. ബെഡിൽ ഒന്നുമറിയാതെ ഉറങ്ങുന്ന ആർദ്രയേ കണ്ട് അവനിൽ ആശ്വാസം പടർന്നു.. വേഗം അകത്തേക്ക് കയറി ഡോറടച്ച് അവൻ ബഡ്ഡിനരികിലേക്ക് നടന്നു.. ഇരുകൈയും താടിയിൽ കൊടുത്ത് നിഷ്കളങ്കമായ ഉറങ്ങുന്ന ആരുവിനെ കണ്ട് അവൻ അവൾക്കരികിൽ മുട്ടുകുത്തിയിരുന്നു.. "ആരൂ..." അവൾ അറിഞ്ഞത് പോലുമില്ല.. "ആരൂ.. എടീ.. ഇച്ചായനാ.. എഴുന്നേൽക്ക്..." "ഒന്ന് പോ ഇച്ചായാ..." അവൾ ഉറക്കത്തിൽ നാണത്തോടെ പറഞ്ഞുകൊണ്ട് അവന്റെ കൈ തട്ടിമാറ്റി... "എങ്ങോട്ട് പോവാൻ?🙄എടീ... എഴുന്നേൽക്ക്.." "ഹോ.. ഉറങ്ങാനും സമ്മതിക്കില്ല.. ഓരോ കോടാലികൾ..." അവൾ ഉറക്കച്ചടവോടെ എഴുന്നേറ്റിരുന്നു .. മുന്നിലിരിക്കുന്ന ഡേവിഡിനെ കണ്ട് അവൾ ഒന്ന് ചിരിച്ചു കൊടുത്തു.. പിന്നെ കൈനീട്ടി ചെകിടത്ത് ഒന്ന് പൊട്ടിച്ചു.. ഡേവിഡാണെങ്കിൽ അമ്പരപ്പോടെ അവളെ നോക്കി..

എന്തിനാ തല്ലിയത് എന്ന് അവന് മനസ്സിലായില്ല... "നിങ്ങൾക്ക് സ്വപ്നത്തിലെങ്കിലും ഇത്തിരി റൊമാൻസിച്ച് കൂടെ മനുഷ്യ.. ഞാൻ ഉമ്മ വക്കാൻ വന്നപ്പോ മുഖം തിരിച്ചല്ലേ... പട്ടി ***" അവൾ നേരെ വീണ്ടും ബെഡിലേക്ക് കിടന്നു... ഡേവിഡാണെങ്കിൽ തലയിലൂടെ പറന്ന കിളികളെ തേടി കൊണ്ടിരിക്കുകയായിരുന്നു... "എടി.. ഇത് സ്വപ്നമല്ല.. ശരിക്കും ഞാനാ.. എഴുന്നേൽക്ക് ..." അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്ന് കണ്ണുതിരുമ്മി അവനെ സൂക്ഷിച്ചുനോക്കി... അത്ഭുതം കൊണ്ട് ആ കണ്ണുകൾ വിടർന്നു.. "മിഴീ..." അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൈകൊണ്ട് ബെഡിൽ പരതി.. "അയ്യോ.. എന്റെ മിഴി എവിടെ???" " അവൾ താഴെ ബദ്രിയോട് സംസാരിക്കുന്നു... " " അപ്പോ ശരിക്കും നിങ്ങളാണോ?? " " അത് തന്നെയല്ലേ നിന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.. " ആർദ്ര പെട്ടെന്ന് പൊട്ടിച്ചിരിച്ചു.. സൗണ്ട് കൂടി എന്ന് മനസ്സിലായി അവൾ തന്നെ സ്വന്തം കയ്യെടുത്തു വായിൽവെച്ച് ശബ്ദം ഒതുക്കിക്കൊണ്ട് അവന്റെ അടുത്തേക്ക് ചേർന്നിരുന്നു.. ഡേവിഡാണെങ്കിൽ ഇവളെന്ത് തേങ്ങയാ കാണിക്കുന്നത് എന്ന ഭാവത്തിൽ അവളെ നോക്കി...

"ഞാനേ ഇപ്പൊ സ്വപ്നത്തിൽ ഇച്ചായന്റെ ഈ ചുവന്ന കവിളിൽ നല്ലൊരു അടി കൊടുത്തേ ഉള്ളൂ.. അപ്പോഴേക്കും ദേ മുന്നിൽ വന്ന് നിൽക്കുന്നു.." അവൾ ചിരിയോടെ പറയുന്നത് കേട്ട് അവനും ഒന്ന് ഇളിച്ച് കാണിച്ചു.. 'ശരിക്കും അടി തന്നതാണെന്ന് മനസിലായിട്ടില്ല.. അറിഞ്ഞാൽ ഉള്ള റെസ്‌പെക്റ്റും പോകും.. പറയണ്ടാ...' "എന്താ ഇച്ചായാ ആലോചിക്കുന്നെ... " "ങേ.. ഏയ്‌.. ഒന്നുല്ല.. നിനക്ക് ഞാൻ റൊമാൻസിക്കാതെ ഭയങ്കര വിഷമം ആണെന്ന് തോന്നുന്നു..." "ഈൗ... അങ്ങനെ ഒന്നുമില്ല..." 'ഹ്മ്മ്.. അതെനിക്ക് മനസിലായി....' കവിളിൽ കൈ ചേർത്തു കൊണ്ട് ഡേവിഡ് മനസ്സിൽ പറഞ്ഞു... "ആരൂ.. ഞാനൊരു കാര്യം പറയട്ടെ..." "എന്റെ പൊന്നിച്ചായാ ഉപദേശമാണെങ്കിൽ വേണ്ട.. കേൾക്കാൻ വയ്യാഞ്ഞിട്ടാ..." അവൾ കൈകൂപ്പി പറയുന്നത് കേട്ട് അവന് ചിരിപൊട്ടി.. "ആരൂ..." "ഹ്മ്മ്..." "നാളെ വരാം..." "രാത്രിയോ..?" "മ്ച്ചും.. രാവിലെ.. നിന്റെ അപ്പനോട് പെണ്ണ് ചോദിക്കാൻ..." "ശരിക്കും????"

"ഹ്മ്മ്.. ശരിക്കും..." അവൾ ചിരിയോടെ തലയാട്ടി... "ഇച്ചായാ.. " "ഹ്മ്മ്.." "ഒരുമ്മ തരാവോ...?" അവൾ കെഞ്ചി ചോദിക്കുന്നത് കണ്ട് അവന് വല്ലാത്ത വാത്സല്യം തോന്നി ആ പെണ്ണിനോട്.. അവൻ അവളുടെ പിൻകഴുത്തിൽ പിടിച്ച് നെറ്റിയിലമർത്തി ചുംബിച്ചു.. നെറ്റിയിൽ നിന്നും ചുണ്ട് അടർത്തി മാറ്റി അകലുമ്പോൾ ചുണ്ടു ചളുക്കി അവനെ കൂർപ്പിച്ചു നോക്കുകയായിരുന്നു അവൾ.. ഡേവിഡ് മുഖം ചുളിച്ചു... അവൾ നെറ്റി ഉള്ളംകൈ കൊണ്ട് തിരുമ്മി തുടച്ചു.. " ഞാനെന്താ കുഞ്ഞു കുട്ടിയാണോ... നെറ്റിയിൽ ഉമ്മ തരാൻ.. ദേ.. ഇവിടെ.. " അവൾ ചുണ്ടിൽ കൈ കൊണ്ട് ഉരസി അവനെ നോക്കി ചിരിച്ചു... "അത് വേണോ...?" ഡേവിഡ് കടിച്ചു പിടിച്ച ചിരിയോടെ ചോദിച്ചു... അവനെ ദേഷിച്ചു നോക്കി അവൾ പുതപ്പെടുത്ത് തലവഴി ഇട്ടു കമിഴ്ന്നു കിടന്നു.. ഡേവിഡ് ചിരിയോടെ അവളുടെ തലയിൽ നിന്നും പുതപ്പെടുത്തു മാറ്റി..

അവൾ ഒളിക്കണ്ണിട്ട് അവനെ നോക്കി.. ചെരിഞ്ഞു കിടക്കുന്ന അവളുടെ ചുണ്ടിലേക്ക് അവൻ ചുണ്ട് ചേർത്തു.. കണ്ണടച്ചുകൊണ്ട് അവൾ അത് സ്വീകരിച്ചു.. അവന്റെ കോളറിൽ പിടിച്ചു വലിക്കുന്നതിനനുസരിച്ച് അവൻ ബെഡിലേക്ക് കയറി... അവൾക്ക് മീതെ കിടന്നുകൊണ്ട് അവൻ ആ ചൊടികളെ നുകർന്നുകൊണ്ടിരുന്നു.. ____💜 "ആരൂ...." മിഴി ഒരു ഞെട്ടലോടെ ഓർത്തുകൊണ്ട് സ്റ്റോറൂമിൽ നിന്നും പുറത്തേക്കിറങ്ങാൻ ഒരുങ്ങി.. അപ്പോഴേക്കും ബദ്രി അവളുടെ കയ്യിൽ പിടിച്ചു നിർത്തി .. "Partner... ആരൂ.. അവിടെ..." "നോക്കാൻ ഡേവിഡ് പോയിട്ടുണ്ട്.. പിന്നെ നീ എന്തിനാ ടെൻഷൻ ആവുന്നത്??". "അതല്ലാ... ഉറക്കത്തിൽ ആന കുത്തിയാലും അറിയാത്ത പെണ്ണാ..." "ഡേവിഡ് കുത്തി എഴുന്നേൽപിച്ചോളും.. ഇങ്ങോട്ട് നോക്കടീ..." ബദ്രി അവളുടെ മുഖം തനിക്ക് നേരെ ഉയർത്തി. "I miss you badly partner..." അവൾ ഒന്ന് പുഞ്ചിരിച്ചു.. "നമുക്ക് മാൻഷനിലേക്ക് പോയാലോ..?" ബദ്രിയുടെ ചോദ്യം കേട്ട് അവൾ ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു..

" കുറച്ചു മുന്നേ ഞാനും ആലോചിച്ചിരുന്നു തിരിച്ചു വന്നാലോ എന്ന്.. പക്ഷേ ഇതുപോലെ മതിലുചാടി കാണാൻ വന്നപ്പോൾ എന്തോ ഒരു സന്തോഷം.. എനിക്ക് വേണ്ടിയാണല്ലോ ന്ന് ആലോചിക്കുമ്പോൾ.. I feel very happy... " "ബെസ്റ്റ്...." അവൾ ഒന്ന് ചിരിച്ചു.. അവൻ ആ ചിരിയിലേക്ക് മാത്രം നോക്കി നിന്നു.. വല്ലാത്ത ഭംഗിയായിരുന്നു ആ ചിരിക്ക്.. പുറത്ത് വീണ്ടും മഴ ചാറി തുടങ്ങി.. "ടൈം ഒരുപാടായി പോവുന്നില്ലേ??" അവൻ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി... "ഇച്ചായനെ വിളിച്ചു വരാൻ പറ.. പോവാൻ നോക്ക്..." അവൾ ശാസന സ്വരത്തിൽ പറഞ്ഞു.. അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... അവന്റെ ചുണ്ടുകൾ വിയർപ്പുപൊടിഞ്ഞ അവളുടെ കഴുത്തിൽ പതിഞ്ഞു... അവൾ ഇരുകൈകളാലും ഇടുപ്പിൽ ചുറ്റിയ അവന്റെ കൈകൾക്ക് മുകളിൽ അമർത്തിപ്പിടിച്ചു.. കഴുത്തിൽ ചുണ്ടുകളും നാവും പല്ലുകളും ഒരു പോലെ പതിഞ്ഞു..

അവൾ പിടഞ്ഞുപോയി.. കണ്ണുകൾ കൂമ്പിയടഞ്ഞു.. പുറത്ത് മഴ കനത്തു.. അവൻ പതിയെ അവളെ ഇടുപ്പിലേക്ക് കയറ്റിയിരുത്തി ചുമരിൽ ചേർത്ത് വച്ചു.. കഴുത്തിൽ ഇക്കിളി കൂട്ടികൊണ്ടിരുന്ന ചുണ്ടുകൾ അതിന്റെ ഇണയെ തേടി അവളുടെ കവിളിലൂടെ അരിച്ചുകയറി... അവൾ ഇരുകാലുകളും അവന് പുറകെ ലോക്ക് ചെയ്ത് പിടിച്ചു.. അവൻ വളരെ മൃദുവായി അവളുടെ ചുണ്ടുകളെ നുണഞ്ഞു... ____💜 ഇതേസമയം പുറത്ത് ഒരു ബ്ലാക്ക് മേഴ്‌സിഡസ് ബെൻസ് നിൽപ്പുണ്ടായിരുന്നു.. മഴയുടെ ശക്തിയിൽ വൈപ്പർ അതിവേഗത്തിൽ ചലിച്ചു കൊണ്ടിരുന്നു.. കാറിനു പുറകിലെ സീറ്റിൽ നിന്നും രണ്ടു വ്യക്തികൾ മഴയിലേക്കിറങ്ങി.. ബ്ലാക്ക് കളർ ജാക്കറ്റും പാന്റും, ഷൂസും, കയ്യിലെ ഗ്ലൗസും മുഖത്തെ മാസ്ക്കും അവരെ വ്യത്യസ്തരാക്കി..

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന വ്യക്തി അവർക്ക് വേണ്ട നിർദേശങ്ങൾ നൽകി.. അവർ രണ്ടു പേരും മുന്നോട്ട് നടക്കുമ്പോഴേക്കും മതിൽ ചാടി പുറത്തേക്ക് ഇറങ്ങുന്ന ബദ്രിയെയും ഡേവിഡിനെയും കണ്ട് ഒരു നിമിഷം സ്റ്റക്ക് ആയി.. അവർ ഇരുവരും അടുത്ത് കണ്ട മരത്തിനു പുറകിലേക്ക് ഒളിച്ചു.. മഴയായത് കൊണ്ടും കറുത്ത വസ്ത്രമായത് കൊണ്ടും ബദ്രിയും ഡേവിഡും അവരെ കണ്ടില്ല.. കാറിൽ ഇരിക്കുന്ന വ്യക്തി ബദ്രിയെ കണ്ടതും താഴേക്ക് കുനിഞ്ഞിരുന്നു.. കുറച്ചു മാറി നിർത്തിയിട്ടിരിക്കുന്ന ബദ്രിയുടെ കാറിലേക്ക് ഇരുവരും നടന്നുപോയി കയറി... വണ്ടി സ്റ്റാർട്ട് ചെയ്ത് അൽപ്പദൂരം മുന്നോട്ടു പോകുമ്പോൾ ആണ് വൈപ്പർ ഓൺ ചെയ്തു നിർത്തിയിരിക്കുന്ന കാർ ശ്രദ്ധിച്ചത്... ബദ്രി ഉടനെതന്നെ ബ്രേക്കിൽ കാലമർത്തി... ഡേവിഡ് എന്തിനാ നിർത്തിയത് എന്ന ഭാവത്തിൽ അവനെ നോക്കി.. "അവിടെ ഏതാ ഒരു ബെൻസ് കിടക്കുന്നത്..?" ഡേവിഡ് തിരിഞ്ഞുനോക്കി .. ശരിയാണ്..

യാതൊരു ബന്ധവുമില്ലാത്ത പോലെ അവിടെ ഒരു വണ്ടി കിടക്കുന്നു... " നീ റിവേഴ്സ് എടുക്ക് നോക്കിയിട്ട് പോവാം... " ഡേവിഡ് പറഞ്ഞതും ഉടൻതന്നെ ബദ്രി റിവേഴ്സ് ഇട്ട് വണ്ടി പുറകിലേക്ക് എടുത്തു... ഉടനെ തന്നെ ആ കാറിന്റെ ഹെഡ്ലൈറ്റ് രണ്ടും കത്തി.. "ബദ്രി ഫാസ്റ്റ്...." വണ്ടി മൂവ് ആകുന്നു എന്ന് തോന്നിയതും ഡേവിഡ് പറഞ്ഞു... ബദ്രി റോഡിൽ കാറിനെ കറക്കിയെടുത്ത് ആ ബെൻസിനു നേരെ നിർത്തി... മഴവെള്ളം തെറിപ്പിച്ചു കൊണ്ട് ആ ബെൻസ് അതിവേഗത്തിൽ അവർക്കു മുന്നിലുള്ള റോഡിലൂടെ പാഞ്ഞു പോയി.... ബദ്രി ഒരു നിമിഷം പോലും പാഴാക്കാതെ ആ കാറിനു പിന്നാലെ പാഞ്ഞു.. യഥാർത്ഥ ശത്രുവിന് പിന്നാലെ.................💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story