മിഴിയിൽ: ഭാഗം 44

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

മഴ അതിതീവ്രമായി.. കൂരാക്കൂരിരുട്ടും.. റോഡിൽ പൊതുവേ ആൾ നടമാട്ടം കുറവായിരുന്നു.. വാഹനങ്ങളും കുറവ്.. മഴയെ ഭേദിച്ചുകൊണ്ട് മുന്നിൽ ആ കാർ അതിവേഗത്തിൽ പാഞ്ഞു.. തൊട്ടുപിന്നാലെ തന്നെ ബദ്രിയും ഡേവിഡും അവരെ പിന്തുടർന്നു.. "ബദ്രി.. കുറച്ച് കൂടെ വേഗം..." ഡേവിഡ് ഉറക്കെ പറഞ്ഞു.. "ഡേവിഡ്.. നീ ഉടനെ ആദിയെ വിളിക്ക്.... Quick.." ഡേവിഡിനു നേരെ തന്റെ ഫോൺ നീട്ടിക്കൊണ്ട് ബദ്രി പറഞ്ഞു.. ഡേവിഡ് വേഗം അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആദി എന്ന നമ്പർ എടുത്തു ഡയൽ ചെയ്തു.. അപ്പോഴേക്കും മുന്നിലുണ്ടായിരുന്ന കാർ ഡിവൈഡറിനെ ഇടിച്ചു തെറിപ്പിച്ച് റോങ്ങ്‌ റൂട്ടിൽ കയറിയിരുന്നു.. ____💜

ബദ്രിയും ഡേവിഡും പോയി എന്ന് ഉറപ്പാക്കിക്കൊണ്ട് മിഴി അകത്തേക്ക് കയറി അടുക്കള വാതിൽ കുറ്റിയിട്ട് തിരിയുമ്പോൾ വീണ്ടും പുറത്തെന്തോ ശബ്ദം കേട്ടു.. "ഇവര് പോയില്ലേ..." അവൾ വീണ്ടും വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. നേരത്തെ ബദ്രിയും ഡേവിഡും ചാടിയ മതിലിന്റെ ഭാഗത്തേക്ക് നീങ്ങി... എന്നാൽ അതിന്റെ എതിർവശത്തു കൂടെയായിരുന്നു ആ രണ്ട് കറുത്ത വസ്ത്രധാരികൾ അകത്തേക്ക് കയറിയത്.. അവർ പുറത്തുനിൽക്കുന്ന മിഴിയെ കണ്ടില്ല.. തുറന്നിട്ട വാതിലിലൂടെ അവർ വീടിനകത്തേക്ക് പ്രവേശിച്ചു... മിഴി കുറച്ചു നേരം കൂടി അവിടെ നിന്നു നോക്കി... ആരുമില്ല എന്ന് കണ്ടപ്പോൾ ചിന്തകളോടെ അവൾ അകത്തേക്ക് കയറി അടുക്കള വാതിൽ കുറ്റിയിട്ടു... കിച്ചണിലെ ലൈറ്റും ഓഫാക്കി അവൾ ഹാളിൽ നിന്നും മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി..

ഇതേസമയം സ്റ്റോറൂമിനകത്ത് ഒളിച്ചുനിന്ന അവർ ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി.. അന്വേഷിച്ചുവന്ന ഇരയെ ഒറ്റയ്ക്ക് കയ്യിൽ കിട്ടിയ സന്തോഷത്തോടെ... _____💜 "എന്തായി.. അറ്റന്റ് ചെയ്തോ...?" "ഇല്ല.. ഇപ്പൊ കാൾ ബിസി എന്ന് പറയുന്നു..." "വീണ്ടും try ചെയ്യ്..." ബദ്രി വലിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഗിയർ മാറ്റി.. ഡേവിഡ് വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. കണക്ട് ആവാതെ വന്നപ്പോൾ അതിലേക്ക് ഒരു മെസ്സേജ് അയച്ചു കൊണ്ട് ഫോൺ മാറ്റിവെച്ചു... ബെൻസിന്റെ അപാര സ്പീഡിനെ വെല്ലാൻ ബദ്രി അല്പം ബുദ്ധിമുട്ടി... എന്നാലും മാക്സിമം പരിശ്രമിച്ചു കൊണ്ട് അവൻ കാറിനെ മുന്നോട്ട് കുതിപ്പിച്ചു.. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബദ്രിയുടെ കാർ ആ ബെൻസിനടുത്തേക്ക് എത്തി.. സ്റ്റിയറിങ്ങിൽ പിടിച്ച് വലതുഭാഗത്തേക്ക് ഒരൊറ്റ വെട്ടിക്കൽ ആയിരുന്നു.. ഇരു കാറുകൾക്കിടയിലും തീപ്പൊരി തെറിച്ചു..

അതിനോടൊപ്പം തന്നെ ബെൻസിന്റെ സ്പീഡ് വീണ്ടും കൂടി... എന്നാൽ തോറ്റുകൊടുക്കാൻ ബദ്രി തയ്യാറായിരുന്നില്ല.. മനസ്സിൽ മിഴിയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവളുടെ ശരീരത്തിലെ മുറിവുകളും.. ബദ്രിയുടെ കാലുകൾ ആക്സിലേറ്ററിൽ മാക്സിമം ബലത്തിൽ അമർന്നു... കാറിന്റെ വേഗത പരമാവധിയിലേക്ക് എത്തി... കൊടുംമഴയത്ത് പാഞ്ഞുപോകുന്ന ബെൻസിനെയും കടത്തിക്കൊണ്ട് ബദ്രിയുടെ കാർ മുന്നിലേക്ക് നീങ്ങി.. അവൻ വിൻഡോ ഗ്ലാസ് താഴ്ത്തി... മുഖത്ത് തെറിക്കുന്ന വെള്ളത്തുള്ളിയോടൊപ്പം അവന്റെ കണ്ണിലെ അഗ്നിയും ആ ശത്രുവിന്റെ ഉള്ളിൽ ഭയം നിറച്ചു .. ബദ്രിയുടെ കാർ ബെൻസിന്റെ മുന്നിലേക്ക് മുഴുവനായും നീങ്ങി.. മുന്നിൽ വെട്ടിച്ചു നിർത്തും എന്ന് കരുതിയ ശത്രുവിന്റെ ചിന്തകളെ തെറ്റിച്ചുകൊണ്ട് ദൂരേക്ക് അകന്നു പോകുന്ന കാറിനെ നോക്കി ശത്രു അന്തിച്ചു..

ബദ്രി പെട്ടന്ന് കാർ റോഡിൽ തങ്ങിനിൽക്കുന്ന മഴവെള്ളത്തെ ചുറ്റും തെറിപ്പിച്ച് യൂടേൺ എടുത്തുകൊണ്ട് മുന്നിലേക്ക് വരുന്ന ബെൻസിലേക്ക് പാഞ്ഞടുത്തു.. ഇതെല്ലാം ഒരൊറ്റ ഞൊടിയിൽ നടന്ന കാര്യം ആയതുകൊണ്ടുതന്നെ ആ ശത്രുവിനു ഒന്നും ചെയ്യാൻ സാധിച്ചില്ല... അന്ധാളിപ്പോടെ ബ്രേക്കിൽ കാലമർത്തുമ്പോഴേക്കും ബദ്രിയുടെ കാർ ബെൻസിലിടിച്ച് തെറിപ്പിച്ചിരുന്നു.. വലിയ ശബ്ദത്തോടെ ബെൻസ് റോഡിൽ മറിഞ്ഞു തലകീഴായി കിടന്നു.. ബദ്രിയും ഡേവിഡും മുന്നോട്ടാഞ്ഞെങ്കിലും കാർ മറിയാതെ ബദ്രി ബാലൻസ് ചെയ്തു.. ഒപ്പംതന്നെ എയർബാഗും പൊങ്ങി വന്നതുകൊണ്ട് അവർക്ക് യാതൊരു അപകടവും സംഭവിച്ചില്ല...

കാർ സൈഡിലേക്ക് ഒതുക്കി നിർത്തി ബദ്രിയും ഡേവിഡും കാറിൽ നിന്നും ഇറങ്ങി.. അവരുടെ കാലുകൾ അടുത്തേക്ക് വരുന്നത് കണ്ട് കാറിനകത്തു കമഴ്ന്നു വീണ് കിടക്കുന്ന വ്യക്തി ഭയം കൊണ്ട് ഉമിനീരിറക്കി.. ____💜 ആദി ബാത്റൂമിൽ കയറിയ സമയത്തായിരുന്നു അവന്റെ ഫോൺ റിംഗ് ചെയ്തത്... അകത്തുനിന്നും അത് കേട്ടെങ്കിലും ഈ നേരത്ത് ആരാകും നിന്ന് ചിന്തിച്ച് അവൻ പുറത്തേക്ക് വരുമ്പോഴേക്കും കോൾ കട്ടായിരുന്നു.. ബദ്രിയുടെ നമ്പർ കണ്ട് അവൻ സംശയത്തോടെ തിരികെ വിളിച്ചു.. അപ്പോൾ ബിസി എന്ന് പറയുന്നത് കേട്ടു.. അതേസമയം തന്നെയായിരുന്നു ഡേവിഡ് അവനെ ഇങ്ങോട്ട് വിളിച്ചു കൊണ്ടിരുന്നത്... കോൾ കട്ടാക്കി അവൻ ഫോൺ കയ്യിൽ വെച്ചു.. വീണ്ടും അങ്ങോട്ട് വിളിക്കുമ്പോൾ അതേസമയം ഡേവിഡ് ഇങ്ങോട്ട് വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു... വീണ്ടും ബിസി ടോൺ കേട്ട് അവൻ കോൾ കട്ട് ചെയ്തു..

ഒരല്പ സമയം കഴിഞ്ഞതും അവന്റെ ഫോണിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു... അവൻ അത് ഓപ്പൺ ചെയ്തു നോക്കി.. * mizhi is in danger.. Please go to her room now... Its urgent.* മെസ്സേജ് കണ്ടതും ആദി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. ഒന്നും ചിന്തിക്കാൻ നൽകാതെ അവൻ വേഗം തന്നെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. അവന്റെ കാലുകൾ ആർദ്രയുടെ മുറിയിലേക്ക് ചലിച്ചു .. ഡോർ ലോക്ക് ആയിരുന്നില്ല എന്ന് കണ്ടതും അവന്റെ ഉള്ളിൽ അകാരണമായ ഭയം കടന്നുവന്നു.. വേഗം ഹാൻഡിലിൽ പിടിച്ച് ഡോർ തുറന്ന് നോക്കി.. അവിടെ ഒറ്റയ്ക്ക് കിടന്നുറങ്ങുന്ന ആർദ്രയെ കണ്ട് അവന്റെ കണ്ണുകൾ ചുറ്റും മിഴിയെ തേടി... അവൻ വേഗം മുറിക്കകത്തേക്ക് കയറി, ബാത്റൂം തുറന്നു നോക്കി.. അവിടെ മിഴിയില്ല എന്നുകണ്ട് സമയം പാഴാക്കാതെ അവൻ വേഗത്തിൽ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി..

സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ അവന്റെ കൈ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.. ഹാളിൽ മൊത്തം നോക്കിയിട്ടും അവിടെയൊന്നും അവളെ കണ്ടില്ല.. മുൻവശത്തെ വാതിൽ തുറന്ന് അവൻ പുറത്തേക്കിറങ്ങി... സിറ്റൗട്ടിലും മുറ്റത്തും അവന്റെ കണ്ണുകൾ പാഞ്ഞു.. എവിടെയും കാണാതായപ്പോൾ അവൻ വീണ്ടും അകത്തേക്ക് കയറി.. നിരാശയോടെ മുകളിൽ വച്ച ഫോണെടുക്കാനായി സ്റ്റെപ്പുകൾ കയറുമ്പോഴാണ് ഒരു ഞരക്കം കാതിൽ പതിഞ്ഞത്.. അവൻ ഒരു നിമിഷം അനങ്ങാതെ നിന്നു.. സമയം പാഴാക്കാതെ നേരെ കിച്ചണിലേക്ക് അവന്റെ കാലുകൾ ചലിച്ചു.. സ്റ്റോറൂമിൽ നിന്നാണ് ആ ശബ്ദം എന്നു മനസ്സിലാക്കി അവൻ സ്റ്റോറൂമിന്റെ ഡോർ പതിയെ തുറന്നു. അവിടെ കണ്ട കാഴ്ചയിൽ ആദി തറഞ്ഞു നിന്നു.. _____💜

കാറിന്റെ ഡോർ തുറന്ന് ബദ്രി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന വ്യക്തിയെ പുറത്തേക്ക് വലിച്ചിട്ടു.. കമഴ്ന്നടിച്ചാണ് ആ രൂപം പുറത്തേക്ക് വീണത്.. ബ്ലാക്ക് കളർ ജീൻസും ബ്ലാക്ക് കളർ ടീഷർട്ടും ജാക്കറ്റും ആണ് വേഷം.. നീട്ടി വളർത്തിയ മുടി ബദ്രിയിൽ സംശയം ജനിപ്പിച്ചു.. അധികം പൊക്കവും വണ്ണവും ഒന്നുമില്ല എന്നും അവൻ ശ്രദ്ധിച്ചു..... ഇതുവരെ മനസ്സിലുണ്ടായിരുന്ന രൂപങ്ങളിൽ ഒന്നും ഈ സാദൃശ്യം ആർക്കും ഇല്ല എന്ന് അവൻ ഓർത്തു.. ധ്യാൻ അടക്കമുള്ള പലരും മനസ്സിലേക്ക് കടന്നു വന്നു.. എന്നാൽ ഈ കിടക്കുന്ന വ്യക്തി അവരാരും അല്ല എന്നവന് മനസ്സിലായി.. ഡേവിഡ് മുന്നിലേക്ക് വന്ന് കമിഴ്ന്നു കിടക്കുന്ന വ്യക്തിയെ തിരിച്ചിട്ടു.. മുഖത്ത് പരന്നു കിടക്കുന്ന മുടിയിഴകളെ അവൻ കൈകൊണ്ട് സൈഡിലേക്ക് മാറ്റി ആ മുഖം നോക്കി... ഡേവിഡിന്റെ മുഖം ചുളിഞ്ഞു.. ഇങ്ങനെ ഒരു വ്യക്തിയെ പരിചയമില്ല എന്ന ഭാവമായിരുന്നു അവനിൽ...

എന്നാലും ആ മുഖത്ത് ചെറിയൊരു ഞെട്ടൽ പ്രകടമായിരുന്നു... അവൻ തിരിഞ്ഞു ബദ്രിയെ നോക്കി... അവന്റെ കണ്ണുകളിൽ നിന്ന് വ്യക്തമായിരുന്നു ആ വ്യക്തിയെ അറിയാമെന്നും അവിടെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ ആണ് അത് എന്നും.. ____💜 സ്റ്റോറൂം തുറന്നു നോക്കിയ ആദി കാണുന്നത് ഒരുത്തൻ മിഴിയുടെ വായയിലും മറുകൈ വയറിലും പിടിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തുന്നതാണ്... മറ്റൊരുവൻ കയ്യിലുള്ള കത്തി ഉപയോഗിച്ച് മിഴിയുടെ കയ്യിൽ വരയാൻ ശ്രമിക്കുന്നു.. ആദിക്ക് ഒരു നിമിഷം എന്താണ് ചെയ്യേണ്ടത് എന്ന് പോലും മറന്നുപോയി .. അവർ ആദിയെ കണ്ടിട്ടില്ല എന്ന് വ്യക്തമാണ്.. സ്റ്റോറൂമിന് സൈഡിലായി അടുക്കി വെച്ചിരുന്ന പാത്രങ്ങളിലേക്കാണ് അവന്റെ കണ്ണു പോയത്.. അവിടെ മറ്റൊന്നും ഉണ്ടായിരുന്നില്ല...

അതുകൊണ്ട് തന്നെ ആ പാത്രങ്ങൾക്കടുത്തേക്ക് അവൻ നീങ്ങി.. അതിൽ നിന്നും ഭാരമുള്ള കുക്കർ കയ്യിലേക്ക് എടുത്തു.. ആ ശബ്ദം കേട്ട് മിഴിയുടെ പിടക്കുന്ന കൈകളിൽ കത്തി കൊണ്ട് മുറിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവൻ തിരിഞ്ഞു നോക്കി... നോക്കിയ അതേസമയംതന്നെ കയ്യിലുള്ള കുക്കർ ആദി ആഞ്ഞുവീശി... അത് കൃത്യമായി അവന്റെ തലയിൽ തന്നെ പ്രഹരം ഏൽപ്പിച്ചു.. അവൻ വലിയൊരു നിലവിളിയോടെ തലയിൽ കൈവച്ച് നിലത്തേക്ക് വീണു.. അതുകണ്ട് കൂടെയുള്ളവൻ ഒന്ന് പതറി.. മിഴിയിൽ നിന്നും ഉള്ള പിടിവിട്ട് അവൻ വേഗം തന്നെ രണ്ടാമന്റെ കയ്യിൽ നിന്നും തെറിച്ചുപോയ കത്തി അതിവേഗത്തിൽ കൈക്കലാക്കി... അത് മിഴിക്ക് നേരെ പ്രയോഗിക്കാൻ ആയുമ്പോഴേക്കും ആദി അവനെ പുറകിൽ നിന്നും ചവിട്ടി വീഴ്ത്തി.. അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടിൽ അവൻ കമിഴ്ന്നു വീണു..

അപ്പോഴേക്കും തലയിൽ പ്രഹരം കിട്ടിയവൻ താഴെ നിന്നും എഴുന്നേറ്റു... ആദി വേഗം മിഴിയുടെ കയ്യിൽ പിടിച്ച് വലിച്ച് ഡോറിന് പുറത്തേക്ക് തള്ളി മാറ്റി.. ആ സമയംകൊണ്ട് ചവിട്ടു കിട്ടിയവനും എഴുന്നേറ്റിരുന്നു... മിഴിക്ക് മുന്നിൽ കവചം എന്ന പോലെ ആദി നിന്നു.. അവർ ഇരുവരെയും അവൾക്കടുത്തേക്ക് അടുപ്പിക്കാതെ... അതിൽ ഒരുവന്റെ കയ്യിലെ കത്തിയിലേക്കും മിഴിയിലേക്കും ആദി മാറി മാറി നോക്കി.. പുറകിൽ നിന്നും മിഴിയുടെ തേങ്ങൽ കേൾക്കാമായിരുന്നു.. "മിഴി.. മുകളിലേക്ക് പോ... " മിഴി ഇല്ല എന്ന അർത്ഥത്തിൽ കരഞ്ഞുകൊണ്ട് തലയാട്ടി.. "മുകളിലേക്ക് പോയി ഡോർ അടക്ക്... പോ.... പോടീ................" അവസാനത്തത് ഒരു അലർച്ചയായിരുന്നു... അതിൽ ഞെട്ടിയെങ്കിലും മിഴി അപ്പോൾതന്നെ കിച്ചണിലൂടെ മുകളിലേക്ക് ഓടി.. ആദിയെ ചവിട്ടി വീഴ്ത്തി ആ രണ്ടുപേരും അവൾക്കു പുറകെ ഓടി .. നിലത്തു നിന്നും എഴുന്നേറ്റ് ആദിയും അവർക്ക് പുറകെ ഓടി... പുറകിൽ ഓടിയവന്റെ ഷർട്ടിൽ പിടുത്തം കിട്ടിയതും അവനെ ബാക്കിലേക്ക് വലിച്ച് സ്റ്റെയർകെയ്സ്ന്റെ സ്റ്റീൽ പിടിയിൽ തല അമർത്തി ഇടിച്ചു.. അവൻ അലറുന്ന ശബ്ദം കേട്ടിട്ടും വിട്ടില്ല.. വീണ്ടും വീണ്ടും ആഞ്ഞടിച്ചു...

ഇനി അവൻ എഴുന്നേൽക്കില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് ആദി വേഗം വീണ്ടും മുകളിലേക്കോടി... മിഴി റൂമിനകത്തേക്ക് കയറി ഡോർ അടയ്ക്കുമ്പോഴേക്കും പുറകിലുള്ളവൻ അടുത്തെത്തിയിരുന്നു... അവളെ ഡോർ അടക്കാൻ സമ്മതിക്കാതെ അകത്തേക്ക് തള്ളി പിടിച്ചു.. മിഴി മാക്സിമം ബലം ഉപയോഗിച്ച് തന്നെ ഡോർ അടക്കാൻ ശ്രമിച്ചു .. ശബ്ദം കേട്ട് ബെഡിൽ ഉറങ്ങിക്കിടന്ന ആർദ്ര കണ്ണു മിഴിച്ചു നോക്കി.. ഡോറിൽ അമർത്തി പിടിച്ചു നിൽക്കുന്ന മിഴിയെയും അവിടെനിന്നും ഇങ്ങോട്ട് തള്ളുന്ന കറുത്ത രൂപത്തെയും കണ്ടു അവൾ അന്തിച്ചു പോയി.. അവൾ വേഗം ബെഡിൽ നിന്നും ഇറങ്ങി ഓടി മിഴിക്കടുത്തേക്ക് വന്ന് ഡോറിൽ അമർത്തിപ്പിടിച്ചു.. "ആരാടി ഇത്..." "നിന്റെ കുഞ്ഞമ്മ.. അമർത്തി അടക്കടീ..." "ഇതേതാ ഇത്ര വൃത്തികെട്ട കുഞ്ഞമ്മ.. അതും ഞാനറിയാത്ത ജിമ്മൻ കുഞ്ഞമ്മ.." "എന്റെ ആരൂ. പ്ലീസ്.."

"Ok ok..." രണ്ടാളും ഒരുമിച്ച് ഒരൊറ്റ തള്ള് തള്ളിയതും ഡോർ അടഞ്ഞു.. മിഴി വേഗം മുകളിലെ കുറ്റിയിട്ടു ലോക്ക് ചെയ്തു.. അവൾ ആശ്വാസത്തോടെ ഡോറിൽ ചാരിനിന്നു.. "മിഴി.. ഏതാടി ഈ കുഞ്ഞമ്മ..." "നിന്റെ *%&%." "വേണ്ടായിരുന്ന്.. പുല്ല്.." ചെവിയിൽ ചൂണ്ടുവിരൽ ഇട്ട് കറക്കി മിഴിക്ക് പിന്നാലെ ആർദ്രയും ബെഡിലേക്ക് ഇരുന്നു.. "എന്താ സംഭവം. ഒന്ന് പറയാവോ...?" മിഴി ഉണ്ടായ കാര്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.. "അയ്യോ.. അപ്പൊ എന്റെ ആദിയേട്ടൻ...??" ആർദ്ര ഇരുന്നിടത്തു നിന്നും എഴുന്നേറ്റു... സത്യത്തിൽ അപ്പോഴാണ് മിഴിയും ആദിയെ കുറിച്ച് ഓർത്തത്.. ആദി പുറത്താണല്ലോ എന്നാലോചിച്ചപ്പോൾ മിഴിയിൽ അകാരണമായ ഭയം നിറഞ്ഞു .. തന്റെ പുറകിൽ വന്നവന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി ആയിരുന്നു ആ ഭയത്തിനു കാരണം.. മിഴി വേഗം ഡോറിനടുത്തേക്ക് ഓടി.. കീഹോളിനുള്ളിലൂടെ പുറത്തെ എന്തെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി.. ശബ്ദവും ഒന്നും കേൾക്കുന്നില്ല..

മിഴി പതിയെ മുകളിലെ കുറ്റി തുറന്നു .. അവിടെ തളം കെട്ടിയ നിശബ്ദത അവളിൽ ഭയം നിറച്ചു.. അവൾക്കു പുറകെ തന്നെ ആർദ്രയും പുറത്തേക്കിറങ്ങി.. "അയ്യോ....... ആദിയേട്ടാ........." ആർദ്ര നിലവിളിയോടെ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് ഓടി... മിഴിയുടെ കാലുകൾ ചലിച്ചില്ല.. സ്റ്റെപ്പിനു താഴെയുള്ള കാഴ്ചകണ്ട് അവൾ തറഞ്ഞു നിന്നു പോയി.... _____💜 കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല.. പെട്ടെന്നുണ്ടായ ആക്സിഡന്റ്ന്റെ ഷോക്കിൽ ബോധം പോയത് മാത്രമാണ് എന്ന് മനസ്സിലായപ്പോൾ ഇരുവരും ചേർന്ന് ആ വ്യക്തിയെ തൂക്കിയെടുത്ത് കാറിലേക്ക് കിടത്തി.. ബദ്രിയുടെ കാർ അവിടെനിന്നും ചീറിപ്പാഞ്ഞു പോയി... ഒരായിരം ചോദ്യങ്ങളായിരുന്നു മനസ്സിൽ.. ഇനി ഒരു പക്ഷേ യഥാർത്ഥ ശത്രു അല്ലായിരിക്കും ഇത് എന്നുപോലും ചിന്തിച്ചു.. ഡേവിഡിന്റെ നിർദേശമനുസരിച്ച് അവന്റെ വീട്ടിലേക്കാണ് ബദ്രി ആ വ്യക്തിയെയും കൊണ്ട് പോയത്.. ഡേവിഡ് ഫോണെടുത്ത് ആദിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു നോക്കി...

രണ്ടുമൂന്നു തവണ റിങ്ങ് ചെയ്തെങ്കിലും ആരും അറ്റൻഡ് ചെയ്തില്ല.. ഇനി അഥവാ വിചാരിച്ചത് പോലെ ആരും അവിടെ പോയിട്ടില്ലെങ്കിൽ മിഴിയേയും ആർദ്രയെയും വിളിച്ച് ടെൻഷനടിപ്പിക്കേണ്ട എന്ന് കരുതിയാണ് അവർ ആദിയെ കോൾ ചെയ്തിരുന്നത്. മറ്റു വഴികൾ ഇല്ല എന്ന് ബോധ്യമായപ്പോൾ ഡേവിഡ് ആർദ്രയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.. അവളും അറ്റൻഡ് ചെയ്യാതെ ആയപ്പോൾ അവന്റെ ഭയം കൂടി.. മിഴിയുടെ നമ്പറിലേക്കും വിളിച്ചു നോക്കി.. ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ എന്തോ ചിന്തിച്ച് കാർ ഓടിക്കുന്ന ബദ്രിയെ നോക്കി ഡേവിഡ് നെടുവീർപ്പിട്ടു.. _____💜 ചോരയിൽ കുളിച്ചു കിടക്കുന്ന ആദിയെ കണ്ട് ആർദ്ര ആർത്തു കരഞ്ഞു.. ഇടുപ്പിലായി കുത്തിയ നിലയിൽ ഒരു കത്തിയും അവന്റെ ദേഹത്ത് ഉണ്ടായിരുന്നു. ആർദ്രയുടെ കരച്ചിലാണ് മിഴിയെ ബോധത്തിലേക്ക് കൊണ്ടുവന്നത്..

"ആ.. ആദിയേട്ടാ..." അവളുടെ നിലവിളി കേട്ട് ഉറങ്ങിക്കിടന്ന സത്യഘോഷും രേവതിയും എഴുന്നേറ്റു പുറത്തേക്ക് വന്നു... ഞരങ്ങിക്കൊണ്ട് വേദന കടിച്ചു പിടിച്ചു കിടക്കുന്ന ആദിയെ കണ്ട് അവർ ഒന്ന് ഞെട്ടി.. രേവതി കരഞ്ഞു കൊണ്ട് അവനടുത്തേക്ക് ഓടി. സത്യഘോഷ് വേഗം റൂമിലേക്ക് പോയി കാറിന്റെ കീയും മൊബൈലും എടുത്ത് വീടിനു പുറത്തേക്ക് ഓടി.. കാർ കൊണ്ടുവന്ന് വീടിനുമുന്നിൽ നിർത്തിയതും രേവതിയും ആർദ്രതയും മിഴിയും ചേർന്ന് അവനെ പിടിച്ചു പൊക്കി കാറിലേക്ക് കൊണ്ടുപോയി കയറ്റി.. അവരും കയറിയതും വണ്ടി വേഗത്തിൽ ആശുപത്രിയിലേക്ക് നീങ്ങി.. സത്യഘോഷ് കാറിൽ ഇരുന്നു കൊണ്ട് തന്നെ ആശുപത്രിയിലേക്ക് വിവരം വിളിച്ചു പറഞ്ഞിരുന്നു.. അതുകൊണ്ട് അവരുടെ കാറിനെ കാത്ത് വെളിയിൽ സ്ട്രക്ചറുമായി ഡ്യൂട്ടി നഴ്സുമാർ നിന്നിരുന്നു .. ആദി വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ ആയതുകൊണ്ട് തന്നെ അധികം ഫോർമാലിറ്റീസ് ഒന്നും ഇല്ലാതെ അവനെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി..

അവിടെ നിന്നും ഉടനെ തന്നെ മൈനർ സർജറിക്കായി അവനെ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു.. അവർ നീട്ടിയ പേപ്പറുകളിൽ ഒപ്പിട്ടു കൊടുക്കുമ്പോൾ സത്യഘോഷിന്റെ കൈകൾ വിറച്ചിരുന്നു. മിഴിക്ക് ആകെ ഒരുതരം മരവിപ്പായിരുന്നു.. തനിക്കുവേണ്ടിയാണ് ആദിയേട്ടൻ അപകടത്തിലേക്ക് പോയത് എന്ന ചിന്ത അവളെ തളർത്തി.. അവളുടെ അവസ്ഥ മനസ്സിലാക്കിയെന്നവണ്ണം ആർദ്ര അവളെ ചേർത്തു പിടിച്ചു.. ആരും ഇതെങ്ങനെ സംഭവിച്ചു എന്ന് ഒരു തവണപോലും ചോദിക്കാതിരുന്നത് അവളിൽ ഉണ്ടായിരുന്ന സമ്മർദ്ദം വർധിപ്പിച്ചു.. നിശബ്ദതയെ ഭേദിച്ചുകൊണ്ട് സത്യഘോഷിന്റെ ഫോൺ റിംഗ് ചെയ്തു. "ബദ്രി ആണല്ലോ..." അയാളുടെ നോട്ടം മിഴിയിലേക്ക് നീണ്ടു.. എന്നാൽ അവളിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.. അയാൾ അധികം ചിന്തിക്കാതെ കോൾ അറ്റൻഡ് ചെയ്തു. "അങ്കിൾ. മിഴി.. മിഴി സേഫ് അല്ലെ..."

ഒരു ഹലോ പോലും പറയാതെയുള്ള അവന്റെ പതറിയ ചോദ്യം കേട്ട് സത്യഘോഷ് മിഴിയെ നോക്കി.. "അതേ.. മോനെ.. ഇവിടെയുണ്ട്... കൊടുക്കണോ??" "OK അങ്കിൾ... വേണ്ട.... i will call you later..." അയാൾക്ക് ആദിയുടെ കാര്യം പറയാൻ തോന്നിയില്ല.. അപ്പോഴേക്കും icu വിൽ നിന്നും നഴ്സ് പുറത്തേക്ക് വന്നു.. അപകടനില തരണം ചെയ്തുവെന്നും, വേഗം ഇവിടെ എത്തിയത് കൊണ്ട് വളരെ ഉപകാരം ഉണ്ടായി എന്നും അറിയിച്ചു.. അത് എല്ലാവരിലും ആശ്വാസം പടർത്തി.. എന്നാലും താൻ കാരണം ആണല്ലോ ആദി ഏട്ടന് ഈ വേദന അനുഭവിക്കേണ്ടിവന്നത് എന്നാലോചിച്ച് മിഴിയുടെ കണ്ണുകൾ മാത്രം നിറഞ്ഞു കൊണ്ടേയിരുന്നു.. _____💜 ബദ്രി കോൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിലേക്കിട്ടു.. ചുറ്റും ആരുമില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് ഡേവിഡും ബദ്രിയും പുറത്തേക്കിറങ്ങി.. പുറകുവശത്തെ ഡോർ തുറന്ന് ബദ്രി ആ ശത്രുവിനെ പൊക്കി തോളിലിട്ടു...... അപ്പോഴേക്കും ഡേവിഡ് പോയി വീടിന്റെ ഡോർ തുറന്നിരുന്നു.. ബദ്രിയുടെ തോളിൽ കിടന്ന് ആ വ്യക്തി ഒന്ന് ഞെരങ്ങി..

ബോധം വരാനുള്ള തയ്യാറെടുപ്പാണ് എന്ന് മനസ്സിലായപ്പോൾ അവിടെ ഇട്ടിട്ടുള്ള ചെയറിലേക്ക് ഇരുത്തി.. അപ്പോഴേക്കും ഡേവിഡ് പോയി ഒരു സെല്ലോ ടേപ്പ് എടുത്തിട്ട് വന്ന് ആ വ്യക്തിയുടെ ഇരുകൈകളും ബന്ധിച്ചു.. കയ്യിലെ മുറുക്കം കൂടിയത് കൊണ്ടാവാം ആ കണ്ണുകൾ പതിയെ ചിമ്മി തുറക്കപ്പെട്ടു.. മുന്നിൽനിൽക്കുന്ന ബദ്രിയെ കണ്ട് ആ മുഖത്ത് ഒരു ഞെട്ടൽ പ്രകടമായി.. പക്ഷേ പെട്ടെന്ന് തന്നെ ആ ഞെട്ടൽ മാറി അവിടെ പുച്ഛം നിറഞ്ഞ ചിരി വിടർന്നു. അത് പൊട്ടിച്ചിരിയായി മാറാൻ അധികം സമയമെടുത്തില്ല.. ആ ചിരി മാത്രം മതിയായിരുന്നു താൻ തേടിക്കൊണ്ടിരുന്ന വ്യക്തി ഇതാണ് എന്ന് ബദ്രിക്ക് ഉറപ്പിക്കാൻ .. ഭ്രാന്തമായ ചിരി.. ആ ചിരി അസ്സഹനീയമായി തോന്നി ബദ്രി കൈ ആഞ്ഞുവീശി.. കവിളത്ത് പതിച്ച പ്രഹരത്തിന്റെ ശക്തിയിൽ ആ ചിരി നിലച്ചു.. ആ കണ്ണുകൾ ക്രൂരത കൈവരിച്ചു.. "ഇങ്ങനെ ഒരാളെ പ്രതീക്ഷിച്ചില്ല അല്ലെ മിസ്റ്റർ ബദ്രിനാഥ്..." "ശരിയാണ്.. പ്രതീക്ഷിച്ചില്ല.. ഇപ്പോഴും ഒന്നും വ്യക്തമാവുന്നില്ല.. Who are you???" "ഹ ഹ ഹ ഹാ... അഥർവ്വ alias മാളവിക... അല്ലെങ്കിൽ വെറും മാളവിക.. സ്വന്തമായി ഒരു ഇനീഷ്യൽ പോലുമില്ലാത്ത ഒരു അനാഥ...".........💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story