മിഴിയിൽ: ഭാഗം 45

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

"നീ എങ്ങനെ അഥർവ്വയായി???"" ബദ്രി ദേഷ്യത്തോടെ ചോദിച്ചു.. "മിസ്റ്റർ ബദ്രിനാഥ്... നിന്റെ മനസിലുള്ളത് എന്താണെന്ന് എനിക്ക് മനസിലായി.... നവീനിന്റെ മരണമാണോ നിന്നോടുള്ള പക എന്നല്ലേ...? But iam really sorry.. നവീൻ എന്ന കാരക്ട്ടറിനെ എനിക്ക് കണ്ട് പോലും പരിചയമില്ല.. നിന്റെ മുന്നിൽ വന്ന് നിൽക്കാനുള്ള ഒരു കള്ളം മാത്രമായിരുന്നു എനിക്ക് നവീൻ..." ബദ്രി അവൾക്ക് നേരെയുള്ള ചെയറിലേക്കിരുന്നു. അവന്റെ ചുണ്ടിൽ ഒരു ചെറുചിരി വിരിഞ്ഞു. അവളുടെ മുഖത്തെ പുച്ഛം കലർന്ന ചിരി മാഞ്ഞു... "Miss. മാളവിക.. നീ നവീനിന്റെ ആരുമല്ല എന്ന് ഞാൻ നേരത്തെ അറിഞ്ഞതാണ്.. എന്റെ കമ്പനിയിൽ ഉണ്ടായ തിരിമറി നീ കാരണം ആണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ എനിക്ക് വെറും ദിവസങ്ങളെ വേണ്ടിവന്നുള്ളൂ..

എന്നിട്ടും നിന്നെ അവിടെ തന്നെ നിർത്തിയത് എന്തിനാണെന്ന് അറിയുമോ? ആരാണ് നിന്റെ പിന്നിലുള്ളത് എന്നറിയാൻ.. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്.. നീയായിരിക്കും എന്ന് ചിന്തിച്ചില്ല.. നിന്റെ ഈ അട്ടഹാസം മാത്രം മതി എനിക്ക് നിന്നെ ഉറപ്പിക്കാൻ.. അഥർവ്വ എന്ന പേര് എന്തിന് യൂസ് ചെയ്തു..? അവളുമായി നിനക്കെന്ത് ബന്ധമാണുള്ളത്...?" മാളവികയുടെ കണ്ണുകൾ ഈറനണിയുന്നത് അല്പം അമ്പരപ്പോടെയാണ് ബദ്രി നോക്കിയത്.. ഇത് വരെ ആ മുഖത്തുണ്ടായിരുന്ന ഭാവമായിരുന്നില്ല അത്.. എന്തൊക്കെയോ നഷ്ട്ടമായവളുടെ ഭാവം.. ആ നിരാശ കലർന്ന കണ്ണുകളോടെ അവൾ ബദ്രിയെ നോക്കി... "അവൾ നിന്നോട് എന്ത് തെറ്റ് ചെയ്തു?? ആത്മാർത്ഥമായി സ്നേഹിച്ചു എന്നതല്ലാതെ... എന്തിനാ അവളെ നീ കൊന്നത്....??"

ബദ്രി അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.. ഓരോ വാക്യത്തിലും അവളുടെ മുഖത്തെ ഭാവങ്ങൾ മാറിക്കൊണ്ടിരുന്നു. ഒരു ഭ്രാന്തിയെ പോലെ.. "അഥർവ്വ.. എനിക്ക്.. എനിക്കവളോട് പ്രണയമായിരുന്നു..." ബദ്രിയും ഡേവിഡും നെറ്റിചുളിച്ചു.. അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു.. "നിങ്ങളുടെ മുഖത്ത് വന്ന ഈ മാറ്റം കണ്ടോ... ഇത് കൊണ്ട് മാത്രമാ ഞാൻ.. ഞാൻ അനാഥയായത്... എനിക്കെല്ലാവരും ഉണ്ടായിരുന്നു.. അച്ഛൻ അമ്മ സഹോദരങ്ങൾ. 16 വയസ്സ് വരെ മാത്രം.... എന്റെ മനസ്സ് ഒരിക്കലും ഒരാണിനെ ആഗ്രഹിക്കുന്നില്ല എന്ന് ഞാൻ മനസിലാക്കുന്നത് വരെ മാത്രം..... എന്റെ ഹോർമോണുകൾ സ്ത്രീയിലാണ് സന്തോഷം കണ്ടത്... അതെന്റെ തെറ്റാണോ..?? എനിക്ക് ആണുങ്ങളുടെ മേൽ അഫക്ഷൻ തോന്നാത്തത് എന്റെ കുറ്റമാണോ...?? വീട്ടിൽ പറഞ്ഞപ്പോൾ ഒരു പെൺകുട്ടിയാണെന്ന് പോലും നോക്കാതെ ഇറക്കി വിട്ടു...

അവർക്ക് അപമാനം ആണത്രേ.. മാറ്റാരെങ്കിലും അറിയും മുന്ന് എവിടെയെങ്കിലും പോയി ചത്തോളാൻ പറഞ്ഞു.. പത്താം ക്ലാസ്സ്‌ കഴിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടി എങ്ങോട്ട് പോകും... തെരുവിലൂടെ ഒരുപാട് അലഞ്ഞു.. രാത്രി കടയോരത്തു കിടന്നു.. പേപ്പട്ടികളെ പോലെ വെറിയെടുത്തു നടന്നിരുന്ന ആണെന്ന നശിച്ച വർഗം അവളുടെ ശരീരം മാത്രമേ നോക്കിയുള്ളു.. മനസ്സ് കണ്ടില്ല... പിച്ചിച്ചീന്തി തെരുവിൽ എറിഞ്ഞിട്ട് പോയപ്പോൾ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.. പോലീസ് വന്നു... അനാഥയാണ് എന്ന് മനസിലാക്കി ഒരു ആശ്രമത്തിൽ ചേർത്തു. രണ്ടു വർഷം ഒന്നനങ്ങാതെ, ആരോടും മിണ്ടാത്തെ.. തകർന്ന മനസുമായി.... അവിടത്തെ അമ്മമാരുടെ നിർബന്ധം കൊണ്ട് ആശ്രമം വക സ്കൂളിൽ +2 എഴുതിയെടുത്തു.. ആ നാട്ടിൽ നിന്നെന്നെ മാറിനിൽക്കണം എന്ന് ചിന്തിച്ച് കോളേജിൽ ചേരാൻ ഇങ്ങോട്ട് വന്നു....

എല്ലാർക്കും പുച്ഛം.. ആശ്രമത്തിൽ നിന്നും അയക്കുന്ന പണം കൊണ്ട് പഠിക്കുന്ന എനിക്ക് എത്ര നല്ല വസ്ത്രം ധരിക്കാൻ പറ്റും?????? എത്ര മോഡേൺ ആയി നടക്കാൻ പറ്റും????? പെൺകുട്ടികൾ തൊടുമ്പോൾ ശരീരം വിറക്കും.. ആ ഞാൻ എത്രപേരോട് കൂട്ടുകൂടും?????? എല്ലാരും ഒതുക്കി വച്ചു... കളിയാക്കി... എണ്ണ തേച്ച മുടിയും, വട്ടകണ്ണടയും, നരച്ച ചുരിദാറും, ആരോടും അടുക്കാത്ത സ്വഭാവവും.. ആർക്കും വേണ്ടാതായി.. ആരും എന്നെ കാണാതായി.. ശ്രദ്ധിക്കാതെയായി.. എന്നെ ഒരു മനുഷ്യനായെങ്കിലും പരിഗണിച്ചത് അവൾ മാത്രമായിരുന്നു.. അഥർവ്വ.. എന്നെ കാണുമ്പോൾ ആത്മാർത്ഥമായി ചിരിച്ച ഒരേ ഒരു മുഖം അവളുടേതായിരുന്നു.. അവളുടെ പുഞ്ചിരിയിൽ ഞാൻ സന്തോഷം കണ്ടെത്തി തുടങ്ങി.. എന്റെ സങ്കടങ്ങൾ മറന്നു തുടങ്ങി.. ക്ലാസ്സിൽ വന്നിരുന്നാലും എപ്പോഴും ആ കണ്ണുകൾ എന്നെ തിരയും..

ലാസ്റ്റ് ബെഞ്ചിലെ ഒരു മൂലയിൽ ഒറ്റക്കിരിക്കുന്ന എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിക്കും.. അതിന് വേണ്ടി മാത്രം കോളേജിലേക്ക് ആവേശത്തോടെ പോയ ദിനങ്ങൾ... എന്നാലും അടുത്തേക്ക് പോവാൻ പേടിയായിരുന്നു.. ദൂരെ നിന്ന് നോക്കി ഇരിക്കും.. എന്നാൽ എപ്പോഴോ ആ കണ്ണുകൾ മാറ്റാരെയോ അന്വേഷിക്കുന്നത് ഞാൻ കണ്ടു.. നിന്നോടുള്ള നോട്ടത്തിൽ പ്രണയമാണെന്ന് മനസിലാക്കിയപ്പോൾ ചങ്കു തകർന്നു പോയി.. പിന്നെ ചിന്തിച്ചു... അവൾ എന്നെ പോലെ അല്ലല്ലോ.. അവൾക്കൊരിക്കലും എന്നെ പ്രണയിക്കാൻ കഴിയില്ലല്ലോ എന്ന്.. ഹൃദയം കീറിമുറിയുമ്പോഴും അവളുടെ ആഗ്രഹം പോലെ എല്ലാം നടക്കണേ എന്ന് പ്രാർത്ഥിച്ചു... നിന്നോട് പ്രൊപ്പോസ് ചെയ്ത ദിവസം എല്ലാരുടെയും മുന്നിൽ വച്ച് നീയവളെ അടിച്ചു.. നിന്നെ കൊന്നാലോ എന്ന് പോലും ഞാൻ ചിന്തിച്ചു.. പക്ഷെ നീ അടിച്ച കവിളിൽ പോലും പ്രണയത്തോടെ തഴുകുന്നവളെ വേദനിപ്പിക്കാൻ കഴിഞ്ഞില്ല..

അവൾക്ക് ആദ്യത്തെ രണ്ടു ദിവസം കുറച്ച് വിഷമം ഉണ്ടായിരുന്നെങ്കിലും പിന്നീട് വളരെ സന്തോഷവധിയായിരുന്നു.. എന്തൊക്കെ സംഭവിച്ചാലും എനിക്കുള്ള പുഞ്ചിരി അവൾ മുടക്കിയില്ല.. എന്റെ പ്രണയം ഓരോ ദിവസവും ഭ്രാന്തമായി മാറി.. അവളെ മാത്രം പിന്തുടർന്ന്, അവളോടൊപ്പം ഞാനുണ്ടായിരുന്നു... രണ്ടു ദിവസം കോളേജിൽ വരാതായപ്പോൾ തന്നെ എനിക്ക് വല്ലാത്ത സങ്കടം തോന്നി തുടങ്ങി... അവളുടെ റൂം മേറ്റിനോട് ചോദിച്ചപ്പോൾ വയ്യ എന്ന് പറഞ്ഞു.. ആ രണ്ട് ദിവസം എനിക്ക് രണ്ടു യുഗം പോലെയായിരുന്നു... അന്ന് കോളേജിൽ നിന്ന് എല്ലാരും ഹോസ്റ്റലിലേക്ക് പായുന്നത് കണ്ട് ഞാനും പുറകെ ഓടി... കാര്യം മനസിലായില്ല... തിരക്കിനെ തള്ളി മാറ്റി മുന്നിലേക്ക് പോയപ്പോൾ കണ്ട കാഴ്ച്ച.. അവളുടെ turquoise മിഴികൾ തള്ളി പുറത്തേക്ക് വന്നിരിക്കുന്നു.. എനിക്കേറ്റവും ഇഷ്ട്ടപെട്ട ചുരിദാറിന്റെ ഷാൾ ആയിരുന്നു കഴുത്തിൽ കുരുങ്ങി കിടന്നിരുന്നത്..

ആ മലച്ച കണ്ണിലേക്കു ഒരു തവണ കൂടെ നോക്കി... പിന്നെ ഒന്നും ഓർമയില്ല.. കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു.. ഒരു ദിവസം പോലും അവളെ കാണാതെ ജീവിക്കാൻ കഴിയില്ല എന്ന് ചിന്തിച്ചിരുന്ന എനിക്ക് അവൾ ഇനിയൊരിക്കലും തിരിച്ചു വരില്ല എന്നുള്ളത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. എല്ലാം തട്ടിത്തെറിപ്പിച്ച് ഒരു ഭ്രാന്തിയെ പോലെ ആശുപത്രിയിൽ നിന്നും ഇറങ്ങിയോടി.. അവസരമായി അവളുടെ ശവശരീരം പോലും കാണാൻ കഴിഞ്ഞില്ല.. ആ കോളേജ് മുറ്റത്ത് ഭ്രാന്തമായി ഒറ്റയ്ക്കിരുന്ന് അലറിക്കരഞ്ഞു.. സംയമനം പാലിച്ച് ഹോസ്റ്റലിലേക്ക് നടന്നു.. അവസാനമായി അവളുടെ മുറിയൊന്നു കാണാൻ.. അവളുടെ ഓർമ്മയ്ക്ക് എന്തെങ്കിലും ഒന്ന് കിട്ടുമോ എന്ന് നോക്കാൻ... അവളുടെ റൂമിലേക്ക് നടക്കുമ്പോഴാണ് ഞാൻ ആ കാര്യങ്ങൾ മുഴുവൻ കേട്ടത്.. നീയാണ്..... നീയാണ് അവളെ കൊന്നത് എന്ന്... അവളുടെ അശ്ലീല ചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അവൾ ആത്മഹത്യ ചെയ്തത് എന്ന്......

നിന്നെ പോലീസ് അറസ്റ്റ് ചെയ്തു എന്ന്... അവിടെനിന്നും നിന്റെ അച്ഛൻ പണമുപയോഗിച്ച് നിന്നെ തിരിച്ചിറക്കി കൊണ്ടുവന്നു എന്ന്..... അന്ന് നിന്നെ കൊല്ലാൻ വേണ്ടി തുനിഞ്ഞിറങ്ങിയതായിരുന്നു ഞാൻ.. പക്ഷേ സമനിലതെറ്റിയ പോലെ റോഡിലൂടെ പിച്ചും പേയും പറഞ്ഞു നടക്കുന്ന എന്നെ കുറച്ചുപേർ ചേർന്ന് ആശുപത്രിയിലാക്കി.. 4 വർഷം.... മെന്റൽ ഹോസ്പിറ്റലിൽ.. നിന്നോടുള്ള പക മാത്രമായിരുന്നു ജീവിക്കാനുള്ള ശക്തി.. എല്ലാ അസുഖവും മാറി എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ എന്റെ നഷ്ട്ടങ്ങൾ എണ്ണിയാൽ തീരാവുന്നതായിരുന്നില്ല.. എന്റെ പ്രണയം, വിദ്യാഭ്യാസം, 4 വർഷങ്ങൾ, ഭ്രാന്തി എന്ന ലേബൽ.. അവിടെ നിന്നും, ഇന്ന് ഈ നിമിഷം വരെ നിന്റെ പതനം കാണാൻ വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചത്.. നീയറിയാതെ എല്ലായിടത്തും ഞാൻ ഉണ്ടായിരുന്നു...

നീ പോലുമറിയാതെ നിന്റെ മറ്റൊരു ശത്രുവിനെ ഞാനെന്റെ ഭാഗം ചേർത്തു.. അർജിത്... കൂടെ നിന്ന് ചതിക്കുന്നവൻ.. അവന്റെ ഭാഗത്തെ ന്യായം കേട്ടപ്പോൾ അവനെയും കൂടെ കൂട്ടി.. നിന്നെ കൊല്ലാനുള്ള തീരുമാനം മാറ്റി നിനക്ക് പ്രിയപെട്ടവരെ വേദനിപ്പിക്കാനുള്ള വഴി ഉപദേശിച്ചത് അവനായിരുന്നു.. ചിന്തിച്ചപ്പോൾ എനിക്കും തോന്നി.. അതാണ് ശരി എന്ന്... മിഴി.. നിനക്ക് ഏറ്റവും പ്രിയപെട്ടവൾ.. ഇപ്പോൾ നിന്റെ പ്രാണൻ... അവളെ നഷ്ട്ടമായാലേ നിനക്കെന്റെ വേദന മനസിലാകൂ... അവളെ ഞാൻ ഇല്ലാതാക്കും.. വേദനിപ്പിച്ച് വേദനിപ്പിച്ച് ഇല്ലാതാക്കും.... " പറഞ്ഞു തീരുമ്പോഴേക്കും ബദ്രിയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.. "എന്റെ മിഴിയെ നുള്ളിനോവിക്കണം എന്നെങ്കിലും നീ ചിന്തിച്ചാൽ കൊന്നു കുഴിച്ചു മൂടും ഞാൻ..." അവന്റെ കണ്ണിൽ അഗ്നിയായിരുന്നു... ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അവൻ നെറ്റിയുഴിഞ്ഞു..

അവൾക്കടുതു പോയി മുട്ടിലിരുന്നു... "എനിക്ക് മനസിലാകും... നിന്റെ വിഷമം, വേദന, അവസ്ഥ... എല്ലാം മനസിലാകും.. പക്ഷെ ഞാനല്ല... ഞാനല്ല അവളെ ചതിച്ചത്.. അവളെ ചീറ്റ് ചെയ്തത്.. അർ..... "അർജിത്താണ് എന്നാണോ???" അവൻ പൂർത്തിയാക്കും മുന്നേ അവളിൽ നിന്നും ചോദ്യമുയർന്നു.. ബദ്രി നെറ്റി ചുളിച്ചു.. "അർജിത് കൂടെ നിന്ന് ചതിക്കുവാണെന്ന് മനസിലായത് കൊണ്ടല്ലേ നീ അവനെയും കൊണ്ട് കാട് കയറിയത്... കൊന്ന് തള്ളിയാൽ പിന്നെ കുറ്റം അവന്റെ തലയിൽ കെട്ടി വയ്ക്കാം.. ഞാൻ ചത്തവനെയും അന്വേഷിച്ചു നടന്നോളും അല്ലെ....." അവൾ പറയുന്നതിന്റെ പൊരുൾ അപ്പോഴും ബദ്രിക്ക് മനസിലായില്ല.. "നീ അവനെയും കൊണ്ട് നിന്റെ ഗസ്റ്റ് ഹൗസിലേക്ക് പോകുമ്പോൾ ഞാനും ഉണ്ടായിരുന്നു നിങ്ങളെ പിന്തുടർന്ന്.... നീ അവനെ കാട്ടിൽ കെട്ടിയിട്ട് തിരിച്ചു പോന്നതിനു പിറകെ അവനെ തേടി ഞാൻ കാട്ടിലേക്ക് കയറി..

അവനെ രക്ഷിച്ചു... അവൻ പറഞ്ഞു, നിന്റെ പ്ലാൻ എന്താണെന്ന്... എന്നെ തെറ്റിദ്ധരിപ്പിക്കാൻ നിനക്കാവില്ല ബദ്രി.. നീയാണ്.. നീ മാത്രമാണ് അഥർവ്വയുടെ മരണത്തിന് ഉത്തരവാദി... ഇന്ന്.. ഇന്നത്തെ ദിവസത്തെ പ്രതേകത എന്താണെന്നറിയോ നിനക്ക്.. എന്റെ അഥർവ്വ ഇല്ലാതായിട്ട് ഇന്നേക്ക് 6 വർഷം തികഞ്ഞു.. എന്റെ പ്രണയം ഇല്ലാതായ ഇതേ ദിവസം തന്നെ നിന്റെ പ്രണയവും ഇല്ലാതാവണം... അർജിത് ഈ നേരം കൊണ്ട് അവളെ കൊന്നിട്ടുണ്ടാവും... അതിനുള്ള ഏർപ്പാട് ചെയ്തിട്ടാ ഞാൻ പിടിക്കപ്പെട്ടത്... ഹ ഹ ഹാ.. ." അവളുടെ വാക്കുകൾ ഇരുവരിലും നടുക്കം ഏർപ്പെടുത്തി.. ഡേവിഡ് വേഗം ഫോണെടുത്ത് പുറത്തേക്ക് നടന്നു.. അവന് പിന്നാലെ ബദ്രിയും... ഡേവിഡിന്റെ കയ്യിൽനിന്നും ഫോൺ വാങ്ങി ബദ്രി വേഗം സത്യഘോഷിന് ഡയൽ ചെയ്തു.... "അങ്കിൾ എനിക്ക്.. എനിക്ക് മിഴിയോട് ഒന്ന് സംസാരിക്കണം ...

" സത്യഘോഷ് ചുമരിൽ ചാരി നിൽക്കുന്ന മിഴിയെ ഒന്ന് നോക്കി പിന്നെ അവൾക്കരികിലേക്ക് നടന്നു... ഫോൺ അവൾക്ക് നേരെ നീട്ടി... ഒന്ന് സംശയിച്ചു കൊണ്ട് മിഴി ഫോൺ കയ്യിലേക്ക് വാങ്ങി.. "Partner...." ബദ്രിയുടെ ശബ്ദം കേട്ടതും മിഴി പൊട്ടിക്കരഞ്ഞു... അവളുടെ കരച്ചിൽ കേട്ട് അവന്റെ ഹൃദയം ക്രമതീതമായി മിടിച്ചു.. "Partner.. What happened???" അവന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു... "ആദി.. ആദിയേട്ടൻ...." "ആദിക്കെന്ത് പറ്റി???" അവൾ ഉണ്ടായതെല്ലാം തേങ്ങലോടെ പറഞ്ഞു... ആദിക്ക് കുഴപ്പമൊന്നുമില്ല എന്ന് കേട്ടപ്പോൾ ബദ്രിക്കും ആശ്വാസമായി.. രാവിലെ ഹോസ്പിറ്റലിലേക്ക് വരാമെന്നും അതുവരെ സുരക്ഷിതമായിരിക്കാനും, അങ്കിളിന്റെ അടുത്ത് നിന്ന് മാറരുത് എന്നും നിർദേശം കൊടുത്ത് ബദ്രി കാൾ കട്ട്‌ ചെയ്തു.. ഡേവിഡ് ബദ്രിയുടെ തോളിൽ കൈവച്ചു.. "അർജിത് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.. നമ്മൾ ഇനി എന്ത് പറഞ്ഞാലും അവൾക്ക് മനസിലാകില്ല.. " ഡേവിഡ് ബദ്രിയോട് പറഞ്ഞു.. "അന്ന് ആ ചെന്നായ മരിച്ചുവെന്ന് ഉറപ്പാക്കണമായിരുന്നു..

അന്ന് അത് ചെയ്യാതിരുന്നതാണ് എന്റെ തെറ്റാണ്.. കൂടപ്പിറപ്പിനെ പോലെ കണ്ടവൻ കണ്മുന്നിൽ വച്ച് മരിക്കുന്നത് കാണാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ചെയ്തു പോയതാണ്.. തെറ്റായി പോയി... ഇന്ന് ആദിയെ കുത്തിയത് അവനാണ്.. അർജിത്.. വെറുതെ വിടില്ല ഞാനവനെ...." ബദ്രി ദേഷ്യത്തോടെ പറഞ്ഞു... അവന്റെ തോളിൽ ഒന്ന് തട്ടി സമാധാനിപ്പിച്ച് ഡേവിഡ് സൈഡുള്ള പൈപ്പിലേക്ക് മുഖം കഴുകാനായി മാറി നിന്നു.. ബദ്രി മതിലിനടുത്തേക്ക് നടന്നു.. ഗേറ്റിനു സൈഡായി ചാരി നിന്നു.. "ഇന്ന് അവളെ കുറിച്ച് അറിയുന്നത് വരെ കൊല്ലാൻ തന്നെയായിരുന്നു തീരുമാനം.. മിഴിയെ വേദനിപ്പിച്ചത് ആരായാലും യാതൊരു ഇളവും നൽകില്ല എന്ന് ഉറപ്പിച്ചിരുന്നു.. പക്ഷെ... മാളവിക.. ഒരുപാട് വേദനിച്ചവളാണ്... ജീവിതത്തിൽ സന്തോഷം എന്താണെന്ന് ഇത് വരെ അറിഞ്ഞിട്ടില്ലാത്തവളാണ്... എല്ലാം നഷ്ട്ടപെട്ടവളാണ്.. കൊല്ലാൻ മനസ്സ് സമ്മതിക്കുന്നില്ല.. അവളുടെ തെറ്റിദ്ധാരണ മാറ്റാൻ കഴിഞ്ഞിരുന്നുവെങ്കിൽ.....

.' അവൻ ചിന്തകളോടെ ഇരുട്ടിലേക്ക് കണ്ണ് നട്ടു... മുഖം കഴുകി വീടിന് മുന്നിലേക്ക് നടന്ന ഡേവിഡ് പുറത്തെ വെളിച്ചത്തിൽ ഒരു നിഴൽ പോലെ അസാധാരണമായ എന്തോ തിളക്കം കണ്ട് കാലിന്റെ വേഗത കൂട്ടി.... കയ്യിൽ നീണ്ട കത്തിയുമായി ബദ്രിക്ക് നേരെ കൈ ഓങ്ങുന്ന മാളവികയെ കണ്ട് ഡേവിഡ് ഒരു നിമിഷം അന്തിച്ചു.. എന്നാൽ അവൾ കത്തി ബദ്രിക്ക് നേരെ വീശുമ്പോഴേക്കും ഡേവിഡ് കത്തിയിൽ പിടുത്തമിട്ടു.. അവൾ ഡേവിഡിന്റെ കയ്യിൽ നിന്നും കത്തി ഊരിയെടുത്തു.. അവന്റെ കയ്യിൽ നിന്നും രക്തം തെറിച്ചു.. ബദ്രിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനു മുന്നേ അവൾ വീണ്ടും കത്തി വീശിയിരുന്നു.. ബദ്രി പെട്ടെന്ന് തന്നെ പുറകിലേക്ക് മാറിയതുകൊണ്ട് ഷർട്ടിൽ കീറൽ വീഴ്ത്തികൊണ്ട് കത്തി പാളിപ്പോയി.. പക്ഷേ അവൾ പിന്മാറിയില്ല.. വീണ്ടും കത്തിയെടുത്ത് ബദ്രിയ്ക്ക് നേരെ കുത്താനാഞ്ഞു..

അപ്പോഴേക്കും ഡേവിഡ് അവളെ പുറകിൽ നിന്നും വട്ടം പിടിച്ചു.. അവൾ അവന്റെ കയ്യിൽ നിന്ന് പിടഞ്ഞുകൊണ്ടിരുന്നു.. ബദ്രിയെ കൊല്ലാനുള്ള വെറിയായിരുന്നു അവളുടെ കണ്ണിൽ.. സർവ്വശക്തിയുമെടുത്ത് ഡേവിഡിന്റെ കൈകൾ തട്ടി മാറ്റി അവൾ ബദ്രിക്ക് നേരെ പാഞ്ഞു.. പെട്ടെന്ന് മുറ്റത്തെ കല്ലിൽ കാല് തട്ടി അവൾ താഴേക്ക് കമഴ്ന്നു വീണു... ഒന്ന് പിടഞ്ഞു കൊണ്ട് അവൾ നിശ്ചലമായി... ഒന്നും മനസിലാകാതെ ബദ്രിയും ഡേവിഡും പരസ്പരം നോക്കി.. എന്നാൽ അവളുടെ വയറിന്റെ ഭാഗത്ത് കൂടെ തറയിൽ ഒഴുകിപ്പരന്ന രക്തത്തിൽ നിന്നും അവർക്ക് മനസ്സിലായി അരുതാത്തതെന്തോ സംഭവിച്ചു എന്ന്... ബദ്രി വേഗത്തിൽ മുന്നിലേക്ക് വന്ന് അവളെ മലർത്തിയിട്ടു.. ഇരുകൈകളാലും ഉയർത്തി പിടിച്ച കത്തി, വീണ ശക്തിയിൽ അവളുടെ വയറിൽ തന്നെ തറഞ്ഞു കയറിയിരുന്നു.... ബദ്രി തരിച്ചിരുന്നു... ഡേവിഡ് വേഗം മുന്നിലേക്ക് വന്ന് അവളുടെ കയ്യിൽ പിടിച്ച് ഹാർട്ട് ബീറ്റ് നോക്കി...

ബദ്രി അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കെ ഡേവിഡ് ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി... സമയം കളയാതെ ഡേവിഡ് വേഗം കയ്യിൽ കോരിയെടുത്ത് വീട്ടിനകത്തേക്ക് നടന്നു.. അവളെ അകത്തു കിടത്തി പുറത്തേക്ക് വന്നു. മുറ്റത്ത് തന്നെ ഇരിക്കുന്ന ബദ്രിയെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.. "ബദ്രി... നീ അപ്സെറ്റ് ആവണ്ട.. അവൾ കാര്യമറിയാതെയാണെങ്കിലും ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയാണ്.. നമ്മൾ കാരണമല്ല.. അവൾ സ്വയം സ്വീകരിച്ചതാണ്... ദൈവത്തിന്റെ തീരുമാനം... 6 വർഷങ്ങൾക്കിപ്പുറം ഒരേ ദിവസം... മരണം കൊണ്ട് അവൾ അഥർവ്വക്കരികിലേക്ക് പോയി.. അങ്ങനെ കരുതാം... അങ്ങനെ കരുതിയാൽ മതി..".......💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story