മിഴിയിൽ: ഭാഗം 47

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ഡേവിഡ് ബദ്രിയെ നോക്കി.. അവൻ കണ്ണുകൾ കൊണ്ട് ഡേവിഡിന് ധൈര്യം നൽകി.. "അങ്കിൾ.. എനിക്ക് ആർദ്രയെ.. "ഇഷ്ട്ടമാണ്.. അല്ലെ..?..." അവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ സത്യഘോഷ് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി... "നിനക്ക് മറ്റാരെയും കിട്ടിയില്ലേ മോനെ.. എന്തിനാ ഉള്ള ഒരു ജീവിതം വെറുതെ പാഴാക്കുന്നത്..." സത്യഘോഷ് ഡേവിഡിനോട് പറയുന്നത് കേട്ട് ബാക്കിയുള്ളവരുടെയൊക്കെ കിളികൾ എങ്ങോ പാറി പറന്നു പോയി.. "അല്ല... അങ്കിൾ.. അത്..." " എനിക്ക് മോന്റെ ബുദ്ധിമുട്ട് മനസ്സിലാകും.. ഞാൻ വിചാരിച്ചത് അവളെ മുൻപരിചയമൊന്നുമില്ലാത്ത ആരെയെങ്കിലും കൊണ്ട് വേഗം കല്യാണം കഴിപ്പിച്ചു വിടണമെന്നാണ്... അതാവുമ്പോൾ കെട്ടി കഴിഞ്ഞല്ലേ സ്വഭാവം അറിയൂ.. പക്ഷേ മോന് എന്തുപറ്റി?

അവളെ ഇത്രയും അടുത്തറിഞ്ഞിട്ടും വീണ്ടും അവളെ പെണ്ണ് ചോദിച്ച് ഇങ്ങോട്ട് വരാൻ?? ഇനി മോനെന്തെങ്കിലും കുഴപ്പമുണ്ടോ..??" "No അങ്കിൾ... എനിക്കെന്ത് കുഴപ്പം?? I love her. അത്രയേ ഉള്ളൂ.." "മോന്റെ തീരുമാനം അതാണെങ്കിൽ പിന്നെ ഞാനെന്ത് പറയാനാ... ആയിക്കോട്ടെ.." ഡേവിഡിന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞത് കേട്ട് എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു.. ആർദ്ര മാത്രം സത്യഘോഷിനെ നോക്കി പല്ലിറുമ്മി.. ഡേവിഡ് ചിരിയോടെ അവളെ നോക്കിയതും അവളും ഒന്ന് ഇളിച്ച് കൊടുത്തു.. സത്യഘോഷ് അകത്തേക്ക് നടന്നു.. ബദ്രി എഴുന്നേറ്റ് ഡേവിഡിനെ കെട്ടിപിടിച്ചു.. "അങ്ങേര് രഞ്ജി പണിക്കർ ആയിരുന്നടാ.. വെറുതെ ടെൻഷനടിച്ചു..." ഡേവിഡ് പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു.. കുറച്ച് നാറിയെങ്കിലും ഇത്ര ഈസി ആയി എല്ലാം സെറ്റ് ആയതിൽ നിലത്തൊന്നുമല്ലായിരുന്നു ആർദ്ര..

അല്പസമയം കൂടെ അവിടെ നിന്ന് ബദ്രിയും ഡേവിഡും മടങ്ങി... സന്തോഷത്തോടെ ആ ദിവസവും കടന്നു പോയി... ____💜 ബദ്രി ദിവസവും ആദ്രയുടെ വീട്ടുപടിക്കൽ വന്ന് നിൽക്കുന്നത് മിഴിക്കും വല്ലാത്ത സങ്കടമായിരുന്നു.. അത് കൊണ്ട് തന്നെ ആ ദിവസം മിഴി ബദ്രിയെ നിർബന്ധിച്ചു വീട്ടിൽ തന്നെ നിർത്തിച്ചു... ഡേവിഡും മാൻഷനിൽ തന്നെ തങ്ങി.. ബദ്രിക്ക് സമാധാനം ഉണ്ടായിരുന്നില്ല എങ്കിലും മിഴിയുടെ ശല്യം സഹിക്കാവയ്യാതെ ആയപ്പോൾ അവൻ സമ്മതിച്ചു.. കുറച്ച് ദിവസങ്ങൾക്കു ശേഷം ബെഡിൽ കിടന്നുറങ്ങുന്നതായത് കൊണ്ട് തന്നെ അവൻ വളരെ ഗാഢമായ നിദ്രയിലേക്കാഴ്ന്നു... ഇതേ സമയം മാൻഷന് പുറത്ത് ഒരു വണ്ടി വന്നു നിന്നു.. അതിൽ നിന്നും രണ്ടു പേർ ഇറങ്ങി..

ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പിച്ചു കൊണ്ട് ഇട്ടിരുന്ന ഹുഡിയുടെ ക്യാപ് തലവഴി ഇട്ടു. ഒരാൾ കുനിഞ്ഞ് നിന്ന് മറ്റൊരാൾ അയാളുടെ പുറത്ത് ചവിട്ടി മതിലിനു മുകളിലേക്ക് കയറി.. അതിന് ശേഷം അടുത്തയാളുടെ കയ്യിൽ നിന്നും എന്തോ ഒരു സാധനം വാങ്ങി അതിനെ മാൻഷനകത്തേക്ക് ഇറക്കി വച്ചു... അതിന് ശേഷം അടുത്തയാളെയും കൈപിടിച്ച് വലിച്ച് മതിലിലേക്ക് കയറ്റി. രണ്ടാളും പരസ്പരം ഒന്ന് നോക്കികൊണ്ട് കൈകോർത്ത് ഒരുമിച്ച് താഴേക്ക് ചാടി.. "എന്റമ്മേ......." "എടീ പതുക്കെ..." "നടുവും കുത്തി വീഴുമ്പോൾ, വായിൽ സൈലൻസർ ഫിറ്റ്‌ ചെയ്തോണ്ട് കത്താൻ എനിക്കറിഞ്ഞൂടാ...." "ആരൂ.... പ്ലീസ്.. പതുക്കെ.. ആ സെക്യൂരിറ്റി എങ്ങാനും എഴുന്നേറ്റാൽ മാനം പോവും... "

"ഓഹ്.. അതൊക്കെ കാമുകനെ കാണാൻ പാതിരാത്രി ഇറങ്ങി പുറപ്പെടുമ്പോ ആലോചിക്കണായിരുന്നു. 3 ദിവസത്തിൽ കല്യാണോം വച്ചിട്ടാ കോപ്പിലെ പരിപാടി.." "ആരൂ.. മിണ്ടാതെ വരുന്നുണ്ടോ നീ.. " "ഹാ.. വരുവാ... മനുഷ്യന്റെ നടു ഒടിഞ്ഞു... ഭഗവാനെ... എന്റെ ഇച്ചായന്, 'ദാമ്പത്യജീവിതത്തിലെ പാളിച്ചകൾ' എന്ന ഹെഡിങ്ങിൽ മനോരമയിലേക്ക് കണ്ണീരും കിനാവും പംക്തി എഴുതേണ്ട ഗതികേട് വരുത്തല്ലേ...." "ആരൂ...... 😡😡" "ആഹ്.. ദേ വന്നു..." അവർ നേരെ പുറകുവശത്തെ ഡോറിനടുത്തേക്ക് പോയി.. ഹാൻഡിലിൽ കൈവെച്ച് താഴ്ത്തിയതും ഡോർ തുറന്നു വന്നു... മിഴി ആർദ്രയെ നോക്കി എങ്ങനെയുണ്ട് എന്ന ഭാവത്തിൽ കോളർ പൊക്കി.. " നല്ല ബെസ്റ്റ് അമ്മായിയമ്മ.. നമുക്ക് അകത്തേക്ക് കടക്കാൻ വേണ്ടി തുറന്നിട്ടതായിരിക്കും അല്ലേ....??? " "ഈഈഈ....." "ഇളിക്കാതെ അകത്തേക്ക് പോടീ.."

"ആരൂ.. നീ ഇത്ര ടെൻഷൻ ആവല്ലേ.. നിന്നെ കൂൾ ആക്കാൻ ഞാനൊരു കാര്യം പറയട്ടെ.." "പറഞ്ഞു തൊലക്ക്..." "നിന്റെ ഇച്ചായനും ഇന്ന് ഇവിടെയുണ്ട്.." "ശരിക്കും 🤩🤩🤩🤩" "ഹ്മ്മ്...." " വഴിമുടക്കാൻ മുന്നിൽ കയറി നിൽക്കാതെ നിനക്കിത്തിരി ഒതുങ്ങിനിന്നൂടെ.. മാറങ്ങോട്ട്... " മിഴിയെ തള്ളിമാറ്റി ഡോർ അകത്തേക്ക് തുറന്ന് ആർദ്ര വേഗം അകത്തേക്ക് കയറി... എവിടെ എന്റെ ഇച്ചായൻ എന്ന മട്ടിൽ ആ ഹാൾ ആകെ ഒരു പരക്കംപാച്ചിൽ ആയിരുന്നു.. "ആരൂ.. ഇച്ചായന്റെ റൂം അതല്ലേ..." "ആഹ്.. ഞാനത് മറന്നു പോയി... എങ്കിൽ നീ വന്ന ജോലി നോക്ക്.. ഞാൻ പോയി എന്റെ കെട്ടിയോനെ ഇത്തിരി പ്രേമിക്കട്ടെ..." "എടി.. ഇന്ന് തന്നെ തിരിച്ചു പോണംട്ടാ..." "ആലോചിക്കാം 😁😁😁"

ചാടിത്തുള്ളി ഡേവിഡിന്റെ മുറി ലക്ഷ്യമാക്കി പോകുന്നവളെ കണ്ട് മിഴി നെടുവീർപ്പിട്ടു.. കയ്യിലുള്ള സാധനം ഒന്നുകൂടി മുറുകെപ്പിടിച്ച് അവൾ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി.. ആരുടെയോ ഭാഗ്യം കൊണ്ട് ഡോർ ലോക്ക് ആയിരുന്നില്ല.. അവൾ അകത്തേക്ക് കയറി, കയ്യിലുള്ള സാധനം ഒരു ഭാഗത്തേക്ക് വച്ചു.. ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ ആ മുറിയാകെ വ്യക്തമായി കാണാമായിരുന്നു... ബെഡ്ഡിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന ബദ്രിയുടെ അരികിലേക്ക് അവൾ നടന്നു... പതിയെ ബെഡിലേക്ക് കയറി അവന്റെ മറുവശത്ത് അവനോടു ചേർന്ന് കിടന്നു .. എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ അവന്റെ പുറത്തേക്ക് തലവെച്ച് വയറിലൂടെ ചുറ്റിപ്പിടിച്ചു.. എന്നിട്ടും എഴുന്നേൽക്കാതെ ആയപ്പോൾ ചുണ്ടുകൾ അവന്റെ കഴുത്തിൽ അമർത്തിപ്പതിപ്പിച്ചു..

അവനൊന്നു കുതറി കൊണ്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.. മുന്നിൽ മിഴിയെ കണ്ട് അവൻ അമ്പരപ്പോടെ നോക്കി നിന്നു.. വീണ്ടും കണ്ണൊന്നു കശക്കി ചിമ്മി തുറന്ന് വീണ്ടും നോക്കി.. "നോക്കണ്ട ഉണ്ണീ.. ഇത് ഞാൻ അല്ല.. അയ്യോ.. ഇത് ഞാനാണ്..." "നീ എങ്ങനെ വന്നു...??" "എന്തിന് വന്നു എന്ന് ചോദിക്കാതെ എങ്ങനെ വന്നു എന്നാണോ ചോദിക്കുന്നത്...??" "മിഴി... Iam asking you.. എങ്ങനെ വന്നു??" "വണ്ടിയിൽ..." "ഏത് വണ്ടി...?" "ആരുവിന്റെ സ്കൂട്ടിയിൽ..." "ഒറ്റക്കോ??! "ഏയ്‌.. അവളും ഉണ്ടായിരുന്നു..." "You idiot.. നിന്നോട് എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവില്ലേ... നിന്റെ അടുത്ത് തന്നെയല്ലേ ഞാൻ ദിവസത്തിൽ പകുതി സമയവും ഉണ്ടാവുക... അപ്പോഴൊന്നും ഇല്ലാത്ത എന്ത് കാര്യമാണ് നിനക്ക് ഈ പാതിരാത്രി ഉള്ളത്.. ഇത്രയും അപകടങ്ങൾ ചുറ്റും ഉണ്ടാവുമ്പോൾ അതെല്ലാം നിനക്ക് അറിഞ്ഞിട്ടും ഈ കാണിക്കുന്നതിന് പേര് അഹങ്കാരം എന്നാണ്...

ഒന്ന് തരാൻ അറിയാൻ വയ്യാഞ്ഞിട്ടല്ല.. അന്ന് തന്നത് തന്നെ എനിക്ക് വല്ലാത്ത വിഷമമായതുകൊണ്ടാണ്.. എനിക്ക് നിന്നെ വേദനിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ്.. എന്താടി ഈ നേരത്ത് ഇങ്ങോട്ട് വരാൻ മാത്രം അത്ര important വിഷയം.. നിന്റെ ആരെങ്കിലും ചത്തോ...???" പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.. അവൻ ഇരുകണ്ണുകളും അമർത്തി ചിമ്മി തലയിൽ കൈ വെച്ചു.. അവൾ തേങ്ങൽ പുറത്തുവരാതിരിക്കാൻ മാക്സിമം കണ്ട്രോൾ ചെയ്ത് അവനെ നോക്കാതെ ബെഡിൽ നിന്നും താഴേക്കിറങ്ങി.. കണ്ണുകൾ തുടച്ചു കൊണ്ട് ഡോർ തുറന്ന് പുറത്തേക്ക് നടക്കുന്നവളെ നോക്കിയപ്പോഴാണ് താൻ പറഞ്ഞത് കൂടിപ്പോയോ എന്ന ചിന്ത അവന് വന്നത്.. അവനും വേഗം ബെഡിൽ നിന്നും ഇറങ്ങി ഷർട്ട് എടുത്തിട്ടു..

അപ്പോഴേക്കും അവൾ താഴേക്ക് ഇറങ്ങിയിരുന്നു.. ഹാൾ എത്തിയതും അവിടെ ഉറക്കംതൂങ്ങി ഇരിക്കുന്ന ആർദ്രയെ കണ്ട് മിഴി ഒന്ന് തട്ടിവിളിച്ചു.. അവൾ ഞെട്ടി കൊണ്ട് ഉറക്കത്തിൽ നിന്നും കണ്ണുതുറന്നു... മിഴിയെ കണ്ടതും അവൾ പുറത്തേക്ക് ചുണ്ട് കൂർപ്പിച്ച് ഡേവിഡിന്റെ റൂമിലെ അടച്ച ഡോറിലേക്ക് നോക്കി.. "എടീ.. അങ്ങേര് കഞ്ചാവാണെന്ന് തോന്നുന്നു.. വാതിലും കുറ്റിയിട്ട് കിടന്നുറങ്ങുന്നതും പോരാ, വാതിലിൽ തട്ടി വിളിച്ചപ്പോ പൂര തെറിയും.. എന്റെ ഡയഫ്രം അടിച്ചു പോയി...." "നമുക്ക് പോവാം..." "ആഹ്.. ഇനിയിപ്പോ ഇവിടെ നിന്നിട്ടെന്തിനാ.. " മിഴി നിറഞ്ഞ കണ്ണുകളെ മറയ്ക്കാൻ തിടുക്കത്തിൽ മുന്നിൽ നടന്നു.. ആർദ്ര കോട്ടുവാ ഇട്ട് കൊണ്ട് പുറകിലും.. അപ്പോഴേക്കും ബദ്രിയും ഇറങ്ങി വന്നു.. ആർദ്ര ഓടിപ്പോയി മതിലിനരികിൽ വീണ്ടും കുനിഞ്ഞു നിന്നു.. മിഴി അവളുടെ പുറത്ത് ചവിട്ടി മുകളിലേക്ക് കയറി..

അതിനുശേഷം ആർദ്രയെ പിടിച്ചു വലിച്ച് കയറ്റി... രണ്ടുപേരും പുറത്തേക്ക് ചാടുന്നത് നോക്കിനിൽക്കെ ബദ്രിയിൽ ഒരു പുഞ്ചിരി വിടർന്നു... അവരുടെ സ്കൂട്ടി സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടതും ബദ്രി വേഗംതന്നെ അകത്തു പോയി കീ എടുത്ത് കൊണ്ട് വന്നു കാറെടുത്ത് അവൻ അവരെ പിന്തുടർന്നു.. പുറകിൽ വരുന്ന ബദ്രിയുടെ കാർ മിഴി കണ്ടെങ്കിലും അവൾ അത് ശ്രദ്ധിക്കാതെ സ്കൂട്ടിയുടെ വേഗത കൂട്ടി.. ഇരുവരും ചേർന്ന് വണ്ടി വീട്ടിലേക്ക് തള്ളി കൊണ്ടുപോകുന്നതും അകത്തേക്ക് കയറുന്നതും കണ്ടതിനുശേഷമാണ് ബദ്രി വണ്ടി റിവേഴ്സ് എടുത്തത്.. അപ്പോഴും അവന്റെ ഉള്ളിൽ അവരെന്തിന് ഈ രാത്രി അങ്ങോട്ട് വന്നു എന്ന ചോദ്യം ബാക്കി നിന്നു... അവൻ തിരികെ മാൻഷനിലേക്ക് എത്തി കാർ പാർക്ക് ചെയ്ത് റൂമിലേക്ക് പോയി.. ലൈറ്റിട്ടതും സൈഡിലായി ഒരു വലിയ ഗിഫ്റ്റ് പാക്ക് കണ്ട് അവന്റെ കണ്ണുകൾ വിടർന്നു..

അതിനു മുകളിലായി ഒരു ലെറ്ററും പിൻ ചെയ്തിരുന്നു. കാറ്റിൽ ആ ലെറ്റർ പറന്നു കളിക്കുന്നുണ്ടായിരുന്നു.. അത് അവനെ മാടിവിളിക്കും പോലെ തോന്നി .. പിൻ ചെയ്തതിൽ നിന്നും ആ പേപ്പർ പൊട്ടിച്ചെടുത്ത് അവൻ തുറന്നു നോക്കി.. "💜💜 Dear partner.. എന്റെ ഉള്ളിലും പ്രണയമുണ്ട് എന്ന് എന്നെ തന്നെ മനസിലാക്കി തന്നത് നീയാണ്.. നമ്മൾ ആദ്യമായി കണ്ട ദിവസം തന്നെ, I fall in love with you... പക്ഷേ അന്ന് എനിക്കത് മനസ്സിലായില്ല.. Because.. അന്ന് നീ എന്നെ പ്രണയിച്ചിരുന്നില്ല.. നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിരുന്നില്ല... അത് കണ്ട ദിവസം ഞാൻ തന്നെ മനസിലാക്കി.. I can't live without you💜... എന്നാണെന്നറിയാമോ?? 3 വർഷങ്ങൾക്ക് ശേഷം വീണ്ടും നമ്മൾ കണ്ടു മുട്ടിയ ആ ദിവസം.. അന്ന് ഞാൻ കണ്ടു... നിനക്കും കാണണോ??

Open the gift rapper.. 💜💜💜 ബദ്രി വേഗം ആ കത്തിനെ മുറുകെപ്പിടിച്ച് ആ ഗിഫ്റ്റ് പേപ്പർ തുറന്നു നോക്കി.. അവന്റെ കണ്ണുകൾ അൽഭുതം കൊണ്ട് വികസിച്ചു... നിതയോടൊപ്പമുള്ള എൻഗേജ്മെന്റ് കഴിഞ്ഞദിവസം എടുത്ത ഫോട്ടോ ആയിരുന്നു അത്.. മൂന്നു വർഷങ്ങൾക്ക് ശേഷം മിഴിയെ ആദ്യമായി കണ്ട ആ നിമിഷം.. അവളാ റെഡ് വൈൻ കളർ സാരിയുടുത്ത് സ്റ്റേജിലേക്ക് കയറി വന്നത് അവന്റെ മനസ്സിൽ വ്യക്തമായി തെളിഞ്ഞു.. നിതയോട് കൺഗ്രാറ്റ്സ് പറഞ്ഞതിനുശേഷം തന്റെ മുന്നിൽ വന്നു നിന്ന ആ ഒരു സെക്കൻഡ്.. ബദ്രി ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. തന്റെ കണ്ണുകളിൽ വിടർന്ന വികാരം.. അമ്പരപ്പ്... ആശ്ചര്യം.. കളഞ്ഞുപോയതെന്തോ തിരികെ കിട്ടിയ കുട്ടിയുടെ സന്തോഷം.. അതായിരുന്നു ആ മുഖത്തിലെ ഭാവം.. അവൻ കണ്ണുകളടച്ച് ആ ദിവസത്തെ മുന്നിലേക്ക് കൊണ്ടുവന്നു..

അതെ അവളെ വീണ്ടും കണ്ടപ്പോൾ തന്റെ ഉള്ളിൽ ഉണ്ടായ വികാരം പ്രണയം തന്നെയാണ്... പക്ഷേ മനസ്സ് അത് സമ്മതിച്ചു കൊടുത്തില്ല.. രണ്ടുപേർ മാത്രമുള്ള ഈ ഒരു ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ് അവൾ അന്നേ തന്റെ ഉള്ളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു എന്ന്.. അവൻ ആ വലുതായി ഫ്രെയിം ചെയ്ത ചിത്രത്തെ നെഞ്ചോട് ചേർത്തു പിടിച്ചു.. നിതയുമായുള്ള എൻഗേജ്മെന്റ് ഫംഗ്ഷൻ ആയതുകൊണ്ടാണ് ഫോട്ടോസ് ഒന്നും വാങ്ങേണ്ട എന്ന് തീരുമാനിച്ചത്... പക്ഷേ അവൾ അത് തേടിപ്പിടിച്ചു കൊണ്ടുവന്നത് അവന് വല്ലാത്ത സന്തോഷം നൽകി... ഫോട്ടോ മാറ്റിവെച്ച് അവൻ വീണ്ടും കത്തെടുത്തു ബാക്കി വായിച്ചു .. 💜💜💜 I love you partner.. And... Happy birthday to you. 💜💜💜 This is my birthday gift... അന്ന് ഇത് എടുക്കാൻ വേണ്ടിയാണുട്ടോ മാളിലേക്ക് പോയത്.. വെറുതെ ഒരു അടിയും തന്നു.. സാരമില്ല.... പകരം ഈ ഗിഫ്റ്റ് ഇഷ്ട്ടമായെങ്കിൽ കേട്ടിപിടിച്ചൊരു ഉമ്മ തന്നാൽ മതി.. അപ്പൊ.. Happy Happy birthday my Love💜💜💜".....💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story