മിഴിയിൽ: ഭാഗം 49

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

പോകുമ്പോൾ ഉണ്ടായിരുന്ന ആവേശമൊന്നും മിഴിക്ക് തിരിച്ചുവരുമ്പോൾ ഉണ്ടായിരുന്നില്ല... അത് ബദ്രിക്ക് മനസ്സിലാവുകയും ചെയ്തു.. "Partner.. സങ്കടമാണോ.. നിന്റെ ചെറിയമ്മക്ക് ഇങ്ങനെ ഒരവസ്ഥ വന്നതിൽ..." മിഴി ബദ്രിയെ നോക്കി പുഞ്ചിരിച്ചു.. "അതല്ല.. ഞാൻ ചിന്തിക്കുവായിരുന്നു... പണ്ട് അച്ഛനെയും എന്നെയും ദ്രോഹിക്കുമ്പോൾ, സമാധാനം തരാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചും ഞങ്ങളുടെ വേദനയിൽ സന്തോഷം കണ്ടെത്തുമ്പോൾ, ഞാൻ ചിന്തിച്ചിട്ടുണ്ട് ദൈവം എന്നൊരാൾ ഇല്ല എന്ന്.. ഉണ്ടായിരുന്നെങ്കിൽ ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾക്ക് മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ വിധി ഇങ്ങനെ നരകിപ്പിക്കില്ലായിരുന്നു എന്ന്.. പക്ഷേ ഇപ്പോൾ തീർച്ചയായി.. അങ്ങനെയൊരു ശക്തി എവിടെയോ ഉണ്ട്.. അല്ലെങ്കിൽ ശരീരം സംരക്ഷിക്കാൻ വേണ്ടി ഉറക്കമിളച്ചിരുന്ന് കരഞ്ഞ ഞാൻ ഇത്രയും സുരക്ഷിതമായ കൈകളിൽ എത്തില്ലായിരുന്നു... എല്ലാം കൈപ്പിടിയിലൊതുക്കി ദുഷ്ടതകൾ മാത്രം കാണിച്ച സ്ത്രീക്ക് ഇങ്ങനെ ഒരു അവസ്ഥയും വരില്ലായിരുന്നു..." പറഞ്ഞു തീരുമ്പോഴും മിഴിയുടെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.. "ലീവ് ഇറ്റ് partner.. നമ്മൾ പോയത് നിന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാനാണ്.. അപ്പൊ വേണ്ടാത്തതൊക്കെ മനസ്സിന്നു മായ്ച്ചു കളഞ്ഞേക്ക്..."

മിഴി പുഞ്ചിരിയോടെ തലയാട്ടി... "നിന്റെ ഗിഫ്റ്റ് ഒരു ചാൻസും ഇല്ലായിരുന്നു ട്ടോ..." അത് പറഞ്ഞതും അവളുടെ മുഖഭാവം മാറി.. പരിഭവം കൊണ്ട് മുഖം കറുപ്പിച്ച് അവൾ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു.. "Partner.. What happened?? നമ്മൾ ഇന്നലെ തന്നെ അത് sort out ചെയ്തില്ലേ.. ഇനി എന്തിനാ പിണങ്ങുന്നേ???" "അതും ശരിയാ... " അവൾ വീണ്ടും അവന് നേരെ തിരിഞ്ഞു.. "എന്നാലും ഞാൻ അത്രയും കഷ്ടപ്പെട്ട് മതില് ചാടി വന്നിട്ട് ചീത്തയും കൊണ്ടുപോകേണ്ട ഗതികേട് വന്നല്ലോന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം.." " ആ വിഷമം മാറ്റാൻ അല്ലേ ഞാനും മതിലുചാടി അങ്ങോട്ട് വന്നത്.... " മിഴി ഒന്ന് അമർത്തി മൂളി.. "ഇന്നലെ കോഴികുഞ്ഞിനെ കണ്ട് എന്റെ ബോധം പോകാഞ്ഞത് ഭാഗ്യം..." "ഹ ഹാ.. അവൾ പറഞ്ഞായിരുന്നു പേടിച്ച് അലറി എന്ന്..." "അ.. അങ്ങനെ അലറിയൊന്നുമില്ല.. പെട്ടെന്ന് കണ്ടപ്പോ ഒന്ന് ഞെട്ടി.. നീയെങ്ങാനും ഉറക്കത്തിന്ന് എഴുന്നേറ്റ് ആ ഫേസ് കാണണമായിരുന്നു.. മുഖത്ത് മുഴുവൻ കുമ്മായം തേച്ച് കണ്ണും പല്ലും മാത്രം കാട്ടി ഇളിക്കുന്ന രൂപം... ഹോ.. ഡേവിഡിന്റെ ഒരു തലേലെഴുത്തേ..." "അയ്യോ.. അത് പറഞ്ഞപ്പോഴാ ഓർത്തത് ഇന്ന് ആരു ഡെവിച്ചായനെ കാണാൻ പോണമെന്നു പറഞ്ഞിരുന്നു.. ലൈസൻസ് കിട്ടിയതിനു ശേഷമുള്ള ഫസ്റ്റ് ഡേറ്റിങാ. എന്തൊക്കെ നടക്കുമോ എന്തോ..." അവൾ ആവേശത്തോടെ പറയുന്നത് കേട്ട് ബദ്രി ചിരിയോടെ സ്റ്റീരിയോ ഓൺ ചെയ്തു ... ____💜

"ആരൂ... ആരൂ.. എഴുന്നേൽക്ക്.. " ഡേവിഡ് തട്ടി വിളിച്ചതും അവൾ കണ്ണ് തുറന്നു.. പുറം കൈ കൊണ്ട് കണ്ണുകശക്കി അവൾ ചുറ്റും നോക്കി... "ഇതേതാ സ്ഥലം..." "Our home...." "Whattt???" ആർദ്ര അത്ഭുതത്തോടെ കാറിൽ നിന്നും ഇറങ്ങി.. ഒരേ പാറ്റർണിൽ ഉള്ള വില്ലകൾ നിശ്ചിത അകലത്തിൽ തലയെടുപ്പോടെ നിൽക്കുന്നു.. ഒറ്റനോട്ടത്തിൽ ഒരു റെസിഡൻഷ്യൽ ഏരിയ.. അവളുടെ കണ്ണുകൾ മുന്നിൽ കാണുന്ന ഭംഗിയുള്ള ഇരുനില വീട്ടിലേക്കായി... ട്രെഡിഷണൽ ടച്ച്‌ ഉള്ള ഒരു മോഡേൺ വില്ല.. മുകൾ ഭാഗം ഓട് പാകിയിരിക്കുന്നു.. ഇരുവശത്തുമായി സെറ്റ് ചെയ്തിരിക്കുന്ന മനോഹരമായ ഗാർഡൻ.. ഡബിൾ ഡോറിൽ ചെയ്തിരിക്കുന്ന കൊത്തുപണിയാണ് ഹൈലൈറ്റ്.. മരത്തിൽ തന്നെ കൊത്തിയെടുത്ത് ഉടുക്കും തൃശൂലവും ഡിസൈൻ ചെയ്തിട്ടുണ്ട്.... അവൾ മാർബിൾ പതിച്ച സിറ്റൗട്ടിലേക്ക് കയറി... ആ വാതിലിൽ കൈ വച്ചു... കണ്ണുകളിൽ അത്ഭുതമായിരുന്നു... "എന്റെ ആകെയുള്ള സമ്പാദ്യം ഇതാണ്.... ഈ വില്ല വാങ്ങുമ്പോൾ എന്തിനാണെന്ന് പോലും നിശ്ചയമില്ലായിരുന്നു... അന്നൊന്നും ഒരുത്തിയെ കൂടെ കൂട്ടണമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. എന്റെ ഇച്ചായന്റെ നിർബന്ധമായിരുന്നു ഇത് ... " പറഞ്ഞു കൊണ്ട് തന്നെ ഡേവിഡ് വാതിൽ തുറന്ന് അകത്തേക്ക് കയറി... പുറകെ തന്നെ ആർദ്രയും... അടുക്കും ചിട്ടയുമുള്ള ഫുൾ ഫർണിഷ്ഡ് വില്ല.. ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്ന് കാഴ്ചയിൽ തന്നെ വ്യക്തമാണ്.. "മോനെ....." പുറകിൽ നിന്നും ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി..

ഒരു മധ്യവയസ്കൻ.. ഡേവിഡ് അയാളെ നോക്കി പുഞ്ചിരിച്ചു... "ഇത് സേവിയർ അങ്കിൾ.. അപ്പുറത്തെ വില്ല അങ്കിളിന്റെയാ..." ഡേവിഡ് അയാളെ ആർദ്രക്ക് പരിചയപ്പെടുത്തി കൊടുത്തു.. "ഇതാരാ മോനെ.. " ആർദ്രയെ നോക്കി സേവിയർ ഡേവിഡിനോട് ചോദിച്ചു.. അവളുടെ കണ്ണും അവന്റെ മുഖത്തായിരുന്നു.. ആ ഉത്തരത്തിനായി.. "സോറി അങ്കിൾ. പറയാൻ വിട്ടു പോയി.. ഇത് ആർദ്ര.. മൈ വൈഫ്‌..." അവളെ ചേർത്തുപിടിച്ച് ഡേവിഡ് അയാളോട് പറഞ്ഞു.. അവളുടെ കണ്ണുകൾ വിടർന്നു.. ആ മറുപടി അവൾക്ക് വല്ലാത്ത സന്തോഷം നൽകി.. "എനിക്ക് തോന്നി.. അത് കൊണ്ടാവും ഇതൊക്കെ കൊണ്ട് വരാൻ പറഞ്ഞത് എന്ന് .. ഇനി മക്കള് പോവില്ലേ... ഇവിടെ തന്നെ ഉണ്ടാവുമോ..? " "ഇല്ല.. ഇന്ന് തന്നെ പോവണം.. പിന്നീടൊരു നല്ല ദിവസം നോക്കി വരാം.." "ശരി മോനെ.. എന്നാൽ ഞാൻ അങ്ങോട്ട് പോവട്ടെ.. ഇന്ന് മോളും മരുമോനും വരുന്നുണ്ട്... അതിന്റെ ചില പരിപാടികളെ...." "ആയിക്കോട്ടെ അങ്കിൾ. അപ്പൊ കാണാം..." അയാളുടെ കയ്യിലെ പാക്കറ്റിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഡേവിഡിന്റെ കയ്യിൽ കൊടുത്തു കൊണ്ട് അവിടെ നിന്നും ഇറങ്ങി.. ഡേവിഡ് അകത്തേക്ക് നടന്നു.. അപ്പോഴും പുറത്തേക്ക് നോക്കി നിൽക്കുന്ന ആർദ്രയെ കണ്ട് അവൻ വീണ്ടും അവൾക്കരികിലേക്ക് പോയി.

"ആരെ നോക്കി നിൽക്കുവാടി.. വാ ഇങ്ങോട്ട്" അവളുടെ കയ്യും വലിച്ച് ഡേവിഡ് നേരെ പോയത് കിച്ചണിലേക്കാണ്... ഷെൽഫ് തുറന്ന് ഒരു പാത്രം എടുത്ത് കഴുകി അടുപ്പത്ത് വെച്ച് അയാൾ കൊണ്ടുവന്ന സാധനങ്ങളിൽ നിന്നും ഒരു പാക്കറ്റ് പാൽ എടുത്ത് പൊട്ടിച്ച് ആ പാത്രത്തിലേക്ക് ഒഴിച്ചു.. ആർദ്ര എന്താണാവോ ചെയ്യാൻ പോവുന്നത് എന്ന മട്ടിൽ ഇരുകൈകളും ഇടുപ്പിൽ കുത്തി അടുപ്പും നോക്കി നിൽക്കുകയായിരുന്നു.. ഡേവിഡ് ലൈറ്റർ ആർദ്രക്ക് നേരെ നീട്ടി.. "നമ്മടെ ഹൌസ് വാർമിംഗ് ആണ്.. പാല് തിളപ്പിക്ക്..." ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ഡേവിഡ് പറയുമ്പോൾ അവളുടെ മനസ്സാകെ കുളിർ പടരുന്നതവൾ അറിയുന്നുണ്ടായിരുന്നു.. അവന്റെ കയ്യിൽ നിന്നും ലൈറ്റർ വാങ്ങി ഒന്ന് പ്രാർത്ഥിച്ച് ഗ്യാസ് ഓൺ ചെയ്തു അടുപ്പ് കത്തിച്ചു.. തന്നിൽ മാത്രം തങ്ങി നിൽക്കുന്ന ഡേവിഡിന്റെ നോട്ടം മനസ്സിലായെങ്കിലും അവൾ അവന്റെ മുഖത്തേക്ക് നോക്കിയതേയില്ല. പാൽ തിളച്ചു തൂവി.. ആർദ്ര ചിരിയോടെ ഡേവിഡിനെ നോക്കി.. അപ്പോഴും അവന്റെ നോട്ടം അവളിൽ മാത്രമായിരുന്നു.. ആ നോട്ടത്തെ നേരിടാനാവാതെ ആർദ്ര ഗ്യാസ് ഓഫ് ചെയ്ത് ഒരു തുണിയെടുത്ത് ചുറ്റും തൂവി പരന്ന പാല് വൃത്തിയാക്കി കൊണ്ടിരുന്നു .. "ആരൂ...." അവന്റെ നേർത്ത ശബ്ദത്തിൽ അവൾ ഒന്ന് പതറി.. "ഹ്മ്മ്..." ഉമിനീരിറക്കി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ഒന്നു മൂളി.. "I love you..." അവളുടെ മുഖത്ത് സന്തോഷവും അത്ഭുതവും ആശ്ചര്യവും പേരറിയാത്ത പല ഭാവങ്ങളും ഒരുമിച്ച് കണ്ടു ഡേവിഡ്..

ആദ്യമായാണ് ഇങ്ങനെയൊരു തുറന്നുപറച്ചിൽ.. ഡേവിഡ് അവൾക്കരികിലേക്ക് നടന്നടുത്തു... അവളുടെ കാലുകൾ അറിയാതെ തന്നെ പുറകിലേക്ക് ചലിച്ചു.. എന്നാൽ അവളിലേക്ക് അടുക്കാതെ അവൻ വീണ്ടും ഗ്യാസ് ഓൺ ചെയ്തു.. ഇതെന്ത് കൂത്ത് എന്ന മട്ടിൽ ആർദ്ര അവനെ സംശയത്തോടെ നോക്കി.. വാങ്ങിയിട്ടു വന്ന പാക്കറ്റിൽ നിന്നും പായസത്തിനുള്ള കൂട്ട് പുറത്തെടുത്തു.. അത് പാലിലേക്ക് ചേർത്ത് അവൻ ഇളക്കി കൊണ്ടിരുന്നു.. 'അയ്യേ.. പായസത്തിനാണോ ഇത്ര ബിൽഡപ്പ്.. വെറുതെ ഒരുമ്മ പ്രതീക്ഷിച്ചു... ശരി.. അടയെങ്കിൽ അട.. അതും പാലട.. ഇന്നൊരു പൊളി പൊളിക്കാം...' "ആരൂ...." ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴും ഡേവിഡിന്റെ വിളി കേട്ട് അവളൊന്നു ഞെട്ടി. "ആഹ്..." "നീയിപ്പോ എന്താ മനസിൽ ചിന്തിച്ചത്..?." "ഞാ.. ഞാനോ...? ഞാനെന്ത് ചിന്തിക്കാൻ...?" "ഒരു ഉമ്മ മിസ്സായി എന്ന് ചിന്തിച്ചില്ലേ..." അവളുടെ മിഴിഞ്ഞ കണ്ണിൽ തന്നെ ഉണ്ടായിരുന്നു അവനു വേണ്ടിയിരുന്ന ഉത്തരം.. അവൻ ചിരിയോടെ വീണ്ടും പായസത്തിലേക്ക് ശ്രദ്ധ കൊടുത്തു.. അവളാണെങ്കിൽ ആകെ ചമ്മി നാറിയ മട്ടിൽ കയ്യിലെ പൊടിയും തട്ടി ചുറ്റും നോക്കി നിന്നു.. "ഇച്ചായ... ഞാൻ.. ഞാൻ വീടൊക്കെ ഒന്ന് കണ്ടിട്ട് വരാവേ..." അവൻ ചിരിയോടെ തലയാട്ടയതും അവൾ പിന്നെ അവിടെ നിന്നില്ല... നേരെ ഹാളിലേക്ക് കടന്നു.. ഹാളിൽ നിന്നും രണ്ട് ബെഡ്റൂം ആണുള്ളത്.. ഹാളിന്റെ സെന്ററിൽ നിന്നും മുകളിലേക്ക് സ്റ്റെയർ.. അവളുടെ കാലുകൾ മുകളിലേക്ക് ചലിച്ചു.. മുകളിലും രണ്ട് ബെഡ്റൂമുകൾ..

ഒരു കോമൺ ബാൽക്കണിയും.. അവൾ വീണ്ടും താഴേക്കിറങ്ങി താഴെയുള്ള ബെഡ്റൂമുകളിൽ കയറി നോക്കി. ഒന്നിൽ മാത്രം ഒരു കിംഗ്സ് സൈസ് കട്ടിലും ബെഡും.. വൈറ്റ് and പിങ്ക് ഷെയ്ഡിലുള്ള ബെഡ്ഷീറ്റ് ആ മുറിയുടെ തന്നെ ഭംഗി കൂട്ടി.. അവൾ ബെഡിലേക്ക് കിടന്നു... "വണ്ടിയിൽ ഇരുന്ന് നേരെ ഉറങ്ങാൻ പറ്റിയില്ല.. കുറച്ച് നേരം കിടക്കാം..' കിടന്നിടത്തു നിന്ന് അല്പം ഇടുപ്പ് പൊക്കി ജീൻസിൽ നിന്നും മൊബൈൽ വലിച്ചെടുത്തു.. മിഴി എങ്ങോട്ടാണെന്ന് പോലുമറിയാതെ രാവിലെ പോയതാണ് എന്നോർത്തപ്പോൾ വേഗം അവൾക്ക് രണ്ടു മെസ്സേജ് അയച്ചു.. '' എവിടെയാണ്? എപ്പോഴാണ് വരുക?''''' എന്ന് മാത്രം .. ഓൺലൈനിൽ ഇല്ല എന്ന് മനസ്സിലായപ്പോൾ വേറെ എന്തൊക്കെയോ നോക്കി അങ്ങനെ തന്നെ കിടന്നു.. വീട് കാണാൻ പോയവളെ കാണാനില്ലല്ലോ എന്ന് കരുതി ഡേവിഡ് അവളെ തിരഞ്ഞു മുറിയിലേക്ക് വന്നു.. മലർന്നുകിടന്ന് ഫോണിൽ എന്തോ വീഡിയോ നോക്കി ചിരിക്കുകയാണ് കക്ഷി. ഒരു കാൽ മടക്കി വെച്ച്, മറുകാൽ ആ കാലിനു മുകളിൽ കയറ്റി വച്ചിട്ടുണ്ട്.. ആങ്കിൾ ലെങ്ത് ജീനിൽ അവളുടെ വെളുത്ത കാൽ പാദവും അതിൽ ഒരു മുത്തു കോർത്ത കറുത്ത ചരടും അവന്റെ കണ്ണിലുടക്കി.. വല്ലാത്ത വശ്യതയായിരുന്നു ആ പാദങ്ങൾക്ക്.. അവൻ കണ്ണ് മാറ്റാതെ അവൾക്കരികിലേക്ക് വന്നു.. എന്നാൽ ഫോണിൽ മാത്രം ശ്രദ്ധിച്ചു കൊണ്ടിരുന്ന ആർദ്ര ഇതൊന്നും അറിഞ്ഞില്ല... അവന്റെ കൈകൾ അവളുടെ കാലിൽ അമർന്നു... അവൾ പെട്ടെന്ന് ഞെട്ടി കാലു പിൻവലിക്കാൻ നോക്കി..

അപ്പോഴേക്കും അവന്റെ കൈകൾ കാലിനെ മുറുകെ പിടിച്ചിരുന്നു... അവൾ കിടന്നിടത്തു നിന്നും ഫോൺ ബെഡിലേക്കിട്ട് എഴുന്നേറ്റിരുന്നു... ഇരുകാലുകളും നീട്ടിയ അവസ്ഥയിൽ ആയതും അവൻ ആ രണ്ടു കാലുകളെയും എടുത്തു മടിയിലേക്ക് വച്ചു... പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഒന്ന് പുറകോട്ടാഞ്ഞെങ്കിലും ബാലൻസ് ചെയ്ത് നേരെയിരുന്നു.. അവന്റെ കൈകൾ അവളുടെ കാൽവിരലുകളെ പതിയെ തഴുകി.. അതുവരെ മടിയിൽ നിന്നും കാലുകൾ പിൻവലിക്കാൻ ശ്രമിച്ചവൾ ഷോക്കടിച്ചപോലെ അനങ്ങാതിരുന്നു... അവന്റെ കൈകൾ തലോടും തോറും അവളുടെ ശരീരമാകെ വിറക്കാൻ തുടങ്ങിയിരുന്നു.. അവന്റെ കൈകൾ പാദങ്ങളിൽ തഴുകി കണങ്കാലിലേക്ക് കയറി.. അവന്റെ കണ്ണുകൾ മാത്രം അവളുടെ മുഖത്തേക്ക് നീണ്ടു.. നാണം കൊണ്ട് ചുവന്ന മുഖം അവനിൽ നിന്നും ഒളിക്കാൻ അവൾ വളരെ ബുദ്ധിമുട്ടി.. കാലുകളെ മടിയിൽ നിന്നും ഇറക്കിയതും അവൾ തലയുയർത്തി അവനെ നോക്കി.. തന്റെ ഇരുവശത്തും കൈകൾ വച്ച് തന്റെ മേലേക്ക് നീങ്ങി വരുന്നവനെ കാണേ ഹൃദയം നിയന്ത്രിതാതീതമായി മിടിച്ചുകൊണ്ടിരുന്നു... അവൻ മേലേക്ക് വരുന്നതിനനുസരിച്ച് അവൾ ബെഡിലേക്ക് തന്നെ കിടന്നു.. അവന്റെ ശരീരം മുഴുവൻ അവൾക്കുമേൽ.. ഒരു നിശ്വാസത്തിന്റെ അകലത്തിൽ..

അവൾക്ക് ശ്വാസം വിടാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല... അവന്റെ മുഖം അവളിലേക്ക് താഴ്ന്നു വന്നു... അത് സ്വീകരിക്കാനെന്നോണം അവൾ ഇരുകണ്ണുകളും മുറുകെ അടച്ചു.. ഇരു ഭാഗത്തായി കുത്തിയ കൈകളുടെ ബലം കുറഞ്ഞു... അവന്റെ ശരീരം മുഴുവനായും അവളിൽ അമർന്നു.. ചുണ്ടുകൾ ഇഴചേർന്നു.. ഒരു ഭാഗം ബെഡിലേക്ക് കുത്തി അല്പം ചരിഞ്ഞ് അവൾക്ക് ഭാരം വരാത്ത രീതിയിൽ അവൻ ആ ചൊടികളെ നുകർന്നു കൊണ്ടിരുന്നു.. അവളുടെ ശരീരമാകെ തളരുന്നുണ്ടായിരുന്നു... തിരിച്ചു ചുംബിക്കാൻ പോലും കഴിയാത്ത അവസ്ഥ... ഗാഢമായ ചുംബനം.. പതിയെ അവളുടെ കൈകൾ അവന്റെ പിൻകഴുത്തിലേക്ക് അരിച്ചുകയറി .. അതവനിലെ ആവേശത്തെ ആളിക്കത്തിച്ചു.. അവന്റെ കൈകൾ അവളുടെ ദേഹത്ത് കുസൃതി കാണിക്കാൻ തുടങ്ങി.. ഇട്ടിരുന്ന ക്രോപ് ടോപ് അല്പം ഉയർത്തി അവന്റെ വിരലുകൾ അവളുടെ വയറിൽ തഴുകിക്കൊണ്ടിരുന്നു. അവൾക്ക് ശ്വാസം വിലങ്ങുന്നു എന്ന് മനസ്സിലായപ്പോൾ അവൻ പതിയെ ആ ചുണ്ടുകളിൽ നിന്നും അടർന്നുമാറി.. അവൾ ആഞ്ഞ് ശ്വാസം വിടുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ അരിച്ചിറങ്ങിയിരുന്നു .. കഴുത്തിലാകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവൾ പിടയുകയായിരുന്നു.. വീണ്ടും മുഖം താഴേക്കിറങ്ങാൻ തുടങ്ങി.

. ഇനിയും താങ്ങാനുള്ള ശേഷി ഇല്ല എന്ന് മനസ്സിലായപ്പോൾ അവൾ അവന്റെ മുടിയിൽ മുറുകെ പിടിച്ചു.. അവൻ പതിയെ മുഖമുയർത്തി നോക്കി.. അവൾ കിതക്കുന്നത് കണ്ട് ഡേവിഡ് ചിരിയോടെ അവളുടെ മുഖത്തിന് നേരെ മുഖം കൊണ്ടുപോയി.. "മതിയോടീ ..??" അവൾ അവന്റെ ഇരു കണ്ണുകളിലും മാറിമാറി നോക്കി.. "ഇത്രേം മതിയോന്ന്.. ആക്രാന്തം മാത്രേ ഉള്ളൂ. അനുഭവിക്കാൻ വയ്യാലേ..." അവൾക്ക് മറുപടിയുണ്ടായിരുന്നില്ല.. ചിരിയോടെ മുഖം അല്പം ഉയർത്തി അവന്റെ ചുണ്ടിൽ മൃദുവായി ചുംബിച്ചു കൊണ്ടാണ് അവൾ മറുപടി കൊടുത്തത് . "പായസം കുടിക്കാം..??" അവൾ പതിയെ തലയാട്ടി... "എങ്കിൽ വാ..." അവൻ ബെഡിൽ മുട്ടുകുത്തി എഴുന്നേറ്റ് നിന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു.. ഉയർന്ന ടോപ്പിനെ പിടിച്ച് താഴ്ത്തിയിട്ട് അവൻ ആദ്യം എഴുന്നേറ്റു നടന്നു.. നാണം കൊണ്ട് ചുവന്ന മുഖത്തോടെ സ്വയം ഒന്ന് നോക്കി ആർദ്രയും.. ____💜 പുറത്തുനിന്നും ഭക്ഷണം കഴിച്ചാണ് ബദ്രിയും മിഴിയും വീട്ടിലേക്ക് തിരിച്ചത്.. 2 മണി കഴിഞ്ഞിരുന്നു.. ഡേവിഡിനെ വിളിച്ചപ്പോൾ അവരും ഇറങ്ങി എന്ന് പറഞ്ഞു.. അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ഡേവിഡും ആർദ്രയും എത്തി.. ഡേവിഡിന്റെ കാർ അവിടെ തന്നെ ഇട്ട് ഇരുവരും ഒരുമിച്ച് ബദ്രിയുടെ കാറിൽ അവിടെ നിന്നും പുറപ്പെട്ടു. നേരെ പോയത് വിക്രമിനെ ഗസ്റ്റ് ഹൗസിലേക്കായിരുന്നു.. " അവനു ബോധം തെളിഞ്ഞിട്ടുണ്ടാകുമോ?? " വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ ഡേവിഡ് ബദ്രിയോട് ചോദിച്ചു.

. " 12മണിക്കൂർ എന്നാണ് ആദി പറഞ്ഞത്... അറിയില്ല. വിക്രമിനെ നിർത്തിയിട്ടുണ്ട്.. അഥവാ ബോധം വന്നിട്ടുണ്ടെങ്കിലും കുഴപ്പമില്ല.. " ബദ്രി മറുപടി പറഞ്ഞുകൊണ്ട് ഗസ്റ്റ് ഹൗസിനകത്തേക്ക് നടന്നു.. വിക്രം ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.. "എന്തായി വിക്രം...?" "ബോധം വന്നു സർ... കുറച്ച് മുന്നേ നിലവിളിക്കുന്നുണ്ടായിരുന്നു.. റെസ്പോണ്ട് ചെയ്യാതായപ്പോൾ നിർത്തി..." "ഗുഡ്.. കീ...?" ബദ്രി കൈനീട്ടിയതും വിക്രം പൂട്ടിയ മുറിയുടെ കീ ബദ്രിയുടെ കയ്യിൽ കൊടുത്തു.. ബദ്രിയും ഡേവിഡും മുറിക്ക് മുന്നിൽ പോയി ഡോർ തുറന്നു... ശബ്ദം കേട്ട് നിലത്ത് ചുമരുചാരി ഇരുന്നിരുന്ന അർജിത് തലയുയർത്തി നോക്കി.. ബദ്രിയെ കണ്ടതും പല്ലുകടിച്ച് ദേഷ്യത്തോടെ മുഖം താഴ്ത്തി.. വേദന കൊണ്ട് അവന്റെ മുഖം ചുളിയുന്നുണ്ടായിരുന്നു.. "വിക്രം...." ബദ്രി വിളിക്കുമ്പോഴേക്കും വിക്രം മുന്നിലെത്തിയിരുന്നു.. "ഇവന് കഴിക്കാൻ വല്ലതും കൊടുത്തോ...??!" "No sir..." "കൊടുക്കരുത്..." പകയോടെ ബദ്രി അത് പറയുമ്പോൾ അർജിത് മുഖമുയർത്തി അവനെ നോക്കി... അപ്പോഴും ആ മുഖത്ത് ചോര ഒലിക്കുന്നുണ്ടായിരുന്നു.. "വിക്രം... ഫസ്റ്റ് എയ്ഡ് ചെയ്തോ...?? ഇടുപ്പിൽ ചില്ല് കയറിയിട്ടുണ്ടാവും..." "No sir...." "ഗുഡ്.. ഒരു ഫസ്റ്റ് എയ്ഡും ചെയ്യണ്ട... മുറിവൊക്കെ പഴുക്കണം. വേദന കൊണ്ട് ഇവന് ഇരിക്കാനും കിടക്കാനും പറ്റാതാവണം... Got it..." "Yes sir..." പകയോടെ തന്നെ നോക്കുന്ന കണ്ണുകളെ പാടെ അവഗണിച്ച് ബദ്രി അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു... പുറകെ ഡേവിഡും റൂം പൂട്ടി വിക്രമും അവന് പുറകെ പോയി..

"വിക്രം..." "സർ..." "അവൻ കാരണം ഇല്ലാതായത് ഒരുപാട് ജീവനാണ്.. എന്നിട്ടും തീർന്നിട്ടില്ല.. കൊല്ലാൻ നടക്കുവാ ആ ₹#₹** മോൻ.. So.. You be very carefull.. എന്തൊക്കെ സംഭവിച്ചാലും ആ മുറി തുറക്കരുത്.... അവൻ മരിച്ചാലും നമുക്കൊന്നുമില്ല.. Understand...?' "Yes sir..." ബദ്രിയുടെ മുഖത്തെ ഗൗരവം മാഞ്ഞു.. "Ok.. അപ്പൊ മറ്റന്നാൾ.. മറക്കണ്ട..." അവൻ പുഞ്ചിരിയോടെ പറഞ്ഞു.... "Sure sir.. നേരത്തെ എത്തിയിരിക്കും..." "Ok.. നാളെ ഈവെനിംഗ് ചെറിയൊരു പാർട്ടി ഉണ്ട്. ഇവിടെ ആരെയെങ്കിലും നിർതിയിട്ട് വരാൻ നോക്ക്... ശരി...ഞാൻ ഇറങ്ങട്ടെ.. Will call you.." ബദ്രിയും ഡേവിഡും അവിടെ നിന്നും ഇറങ്ങി.. "ബദ്രി.. അവനെ കൊല്ലാമായിരുന്നു... " "അങ്ങനെ ഒറ്റയടിക്ക് അവൻ ചാവാൻ പാടില്ല ഡേവിഡ്.. അഥർവ്വ നവീൻ വേദിക ഡാനി മാളവിക എത്ര പേരുടെ ജീവനാണ് അവൻ കാരണം ഇല്ലാതായത്...? ഞാൻ കെട്ടിതൂക്കിയ അന്ന് തന്നെ മരിച്ചിരുന്നാൽ മതിയായിരുന്നു എന്നോർത്ത് അവൻ കരയണം.. തൂങ്ങി ചാവാൻ ഒരു കയർ പോലും ഇല്ലാത്ത മുറിയിൽ അവനെ ലോക്ക് ചെയ്തത് അതിന് വേണ്ടിയാ... രണ്ടു ദിവസം കൊണ്ട് ഉള്ളിലെ കുപ്പി ചില്ല് പണി കൊടുക്കും. മുറിവൊക്കെ പഴുക്കും.. അവൻ വേദനിക്കണം.. അവൻ കാരണം ജീവനും ജീവിതവും നഷ്ട്ടമായവർക്ക് വേണ്ടി നമ്മൾ ഇതെങ്കിലും ചെയ്യണ്ടേ...??" ഡേവിഡ് തലയാട്ടി..

ബദ്രിയുടെ ഓരോ വാക്കും ശരിയാണ് എന്ന് അവനും അറിയാമായിരുന്നു.. 🌸🌸🌸 ബദ്രിയുടെയും ആർദ്രയുടെയും വീട്ടിൽ കല്യാണാരവം തുടങ്ങുമ്പോൾ അവിടെ ആ ഒറ്റമുറിയിൽ വേദനയോട് മല്ലിട്ടുകൊണ്ട് അർജിത് നീറി കഴിഞ്ഞു... ഹാൽദിയും മെഹന്ദിയും കൂടെ ഒരു ദിവസം വയ്ക്കാം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു... അതും തലേ ദിവസത്തേക്ക് തന്നെ നിശ്ചയിച്ചു... അവരുടെ തന്നെ ഓഡിറ്റോറിയത്തിൽ ആയിരുന്നു പ്രോഗ്രാം രണ്ടു വീട്ടുകാരും പങ്കെടുക്കും... രാവിലെ മുതൽ ബദ്രിയും ഡേവിഡും അതിനുള്ള ഒരുക്കത്തിനു പുറകെ ആയിരുന്നു.. Yellow കൊണ്ടുള്ള ഡെക്കറേഷൻസ്.. കൂടുതലും പൂക്കൾ കൊണ്ട്... അത് ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിച്ചിരുന്നെങ്കിലും കാലത്ത് മുതൽ ഇരുവരും ഓഡിറ്റോറിയത്തിൽ ആയിരുന്നു.. 4 മണി കഴിഞ്ഞപ്പോഴാണ് അവർ വീട്ടിലേക്ക് വന്നത്.. അവിടെ നേരത്തെ തന്നെ റിലേറ്റീവ്സ് എല്ലാം എത്തിയിരുന്നു... ബദ്രിക്ക് അവരോടൊന്നും വലിയ താല്പര്യമില്ലെങ്കിലും എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ മുകളിലേക്ക് പോയി... കാബോർഡിൽ നിന്നും yello കളർ പൈജാമ കയ്യിലെടുത്തു... ഷോപ്പിംഗിന് പോകുമ്പോൾ ഇതിടില്ല എന്ന് പറഞ്ഞതിന് മുഖം വീർപ്പിച്ചു നിന്ന മിഴിയെ ഓർമ വന്നപ്പോൾ ചിരിയോടെ അതെടുത്ത് പുറത്ത് വച്ച് ഫ്രഷ് ആവാൻ കയറി... __💜

മിഴി ഒരുങ്ങികഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്ന് തിരിഞ്ഞും ചരിഞ്ഞും നോക്കി.. സ്കൈബ്ലൂ ക്രോപ് ടോപ്പും yellow സ്‌കർട്ടും, കൂടെയുള്ള ദുപ്പട്ടയും അവളുടെ ഭംഗിയെ ഇരട്ടിപ്പിച്ചു.... "ഒന്ന് മാറിയെടി.. മുന്നിൽ നിന്ന് ഫാഷൻ ഷോ കാണിക്കാതെ... ഞാനിത്തിരി ഒരുങ്ങട്ടെ.." കണ്ണാടിക്ക് മുന്നിൽ നിന്ന് മിഴിയെ മാറ്റി നിർത്തി ആർദ്ര റെഡി ആവാൻ തുടങ്ങി.. യെല്ലോ സാരിയാണ് അവൾ ഉടുത്തിരുന്നത്.. ഒതുങ്ങി നിന്നിരുന്ന സാരിയെ വലിച്ചിറക്കി അല്പം വയറു കാണുന്ന രീതിയിലാക്കി ഉടുക്കുന്നത് കണ്ട് മിഴി നെറ്റിചുളിച്ചു... ആർദ്ര കണ്ണാടിയിലൂടെ മിഴിയെ നോക്കി "ഈൗ.... ഇന്നലെ കാല് കണ്ടതിനു തന്നെ നോട്ടം നെഞ്ച് വരെയെത്തി.. ഇന്ന് ഞാൻ ഇടുപ്പ് കാണിച്ചു കൊടുത്തിട്ടായാലും എന്തെങ്കിലുമൊക്കെ നടത്തിക്കും... ഹോ.. നൈറ്റ്‌.. ഡിം ലൈറ്റ്.. യെല്ലോ സാരി.. വെളുത്ത വയറ്... കണ്ണും കണ്ണും നോട്ടം... റൊമാന്റിക് മൂഡ്.. ഹൂഊഊഊഊ... മിന്നിച്ചേക്കണേ കർത്താവേ........" തുള്ളി ചാടി പോവുന്ന ആർദ്രയെ കണ്ട് മിഴി നെടുവീർപ്പിട്ടു...........💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story