മിഴിയിൽ: ഭാഗം 5

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ഒരു നിമിഷം അത് മിഴി തന്നെയാണോ എന്ന സംശയം പോലും അവന് ഉണ്ടായി.. അത്രയും മാറ്റം... പണ്ട് കണ്ണുകളിൽ കണ്ണീർ മാത്രം തങ്ങി നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട്, തന്നെ നോക്കിക്കൊണ്ടിരുന്ന മിഴികളിൽ വല്ലാത്ത ആത്മവിശ്വാസം.. ആ പുഞ്ചിരിയിലെ നിഷ്കളങ്കത നഷ്ടമായിട്ടില്ലെങ്കിലും അത് വെറും പുഞ്ചിരി അല്ല എന്ന് തോന്നി... എന്തോ നേടിയെടുത്തവളുടെ പുഞ്ചിരി.. അവൾ അടുത്തേക്ക് വരുംതോറും ഹൃദയം പൊട്ടി പുറത്തേക്ക് വരുമോ എന്ന് അവൻ ഭയന്നു... പണ്ട് എണ്ണ തേച്ച് മെഴുകിയ പോലെ ചീവി വച്ചിരുന്ന തലമുടി പോണിറ്റെയിൽ കെട്ടി കേൾ ചെയ്തിരിക്കുന്നു... മുഖത്ത് അത്യാവശ്യത്തിനു മാത്രം മേക്കപ്പ് ഉണ്ട്.. സ്ലീവ്ലസ് ബ്ലൗസും വൈൻ റെഡ് സാരിയും.. "She looks hot...." അവളെ നോക്കിക്കൊണ്ടിരുന്ന ക്യാമറാമാന്റെ വായിൽ നിന്നും വന്ന വാക്കുകൾ അവനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.. അപ്പോഴേക്കും അവൾ അടുത്തെത്തിയിരുന്നു. അവനു നേരെ കൈ നീട്ടി... അത്ഭുതത്തോടെ അവൻ കൈകൾ അവളുടെ കൈകളോട് ചേർത്തുവെച്ചു... ശരീരത്തിൽ ഒരു പ്രത്യേകതരം അനുഭൂതി ഉണ്ടായി... "കൺഗ്രാറ്റ്സ്.." അവളുടെ ചെറിയ ശബ്ദം അവന്റെ കർണപടത്തിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു.. അത്രത്തോളം മധുരമായ ശബ്ദം...

അതേ ചിരിയോടെ തന്നെ അവൾ അവനിൽ നിന്നും കൈകൾ പിൻവലിച്ച് നിതയുടെ കൈയ്യിലേക്കും കൈകൾ ചേർത്തുവെച്ചു... ആ കൈകൾ പിൻവലിച്ചപ്പോൾ എന്തോ കൈവിട്ടുപോകുന്ന പോലെ തോന്നി അവന്... ആ കൈകളിൽ മുറുകെ പിടിച്ചു നിൽക്കാൻ തോന്നി... ഒരിക്കലും അകന്നു പോവാതിരിക്കാൻ... നിതയെയും വിഷ് ചെയ്തു കൊണ്ട് മിഴി ഇറങ്ങി നടന്നു .. അതുവരെ മുഖത്ത് തങ്ങി നിന്നിരുന്ന ചിരി പെട്ടെന്ന് മാഞ്ഞു കണ്ണുകൾ നിറയാൻ തുടങ്ങവേ അവൾ കൈകൾ കൊണ്ട് അതിനെ തടുത്തു മുന്നോട്ടുനീങ്ങി... അവൻ അവൾ പോകുന്നതും നോക്കി നിന്നു... പോപ്പർ പൊട്ടുന്ന ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നും തിരികെ എത്തിച്ചത്... മുന്നിൽ എൻഗേജ്മെന്റ് റിങ് നീട്ടിക്കൊണ്ട് നിൽക്കുന്ന അശോക് അങ്കിളിനെ അവൻ നിസ്സഹായതയോടെ നോക്കി... പക്ഷേ അവന്റെ കണ്ണിലെ ആ ഭാവം ആരും അറിഞ്ഞില്ല... തന്റെ അടുത്തുനിൽക്കുന്ന നിതയിലേക്കും നോട്ടം പോയി... യെല്ലോ കളർ ലഹങ്കയാണ് വേഷം...നല്ലോണം മേക്കപ്പ് ഇട്ടിട്ടുണ്ട്... പക്ഷേ ആ സ്‌മോക്കി മേക്കപ്പ് അണിഞ്ഞ കണ്ണുകളിൽ അവനോടുള്ള പ്രണയം മുന്നിട്ട് നിന്നു... തനിക്കുവേണ്ടി മൂന്നുവർഷത്തോളം കാത്തിരുന്നവൾ ആണ്... വിഷമിപ്പിക്കേണ്ട... അവൻ കഷ്ടപ്പെട്ട് വരുത്തിയ പുഞ്ചിരിയോടെ അയാളുടെ കയ്യിൽ നിന്നും റിങ് വാങ്ങി...

ചുറ്റും വർണ്ണങ്ങൾ പൊട്ടിച്ചിതറി... അവൾ കൈകൾ നീട്ടി കൊടുത്തു... ആ നീണ്ട വിരലിലേക്ക് ബദ്രി എന്ന് ഡയമണ്ടിൽ കൊത്തിയ മോതിരം അണിഞ്ഞു കൊടുത്തു... തിരിച്ച് അവൻ കൈ വിരൽ നീട്ടി കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിതയുടെ മുഖത്തായിരുന്നില്ല... അവ ആരെയോ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. ആ കണ്ണുകൾ ദൂരെ നീല വെളിച്ചത്തിൽ ഒരു മാലാഖയെ പോലെ പ്രകാശിച്ചു നിൽക്കുന്നവളിലേക്ക് എത്തി നിന്നു... എല്ലാവരിൽ നിന്നും മാറി കുറച്ചകലെ നിൽക്കുന്നുണ്ട്.. ആ ചുണ്ടിൽ പുഞ്ചിരി ഇപ്പോഴും തങ്ങി നിൽപ്പുണ്ട്... പക്ഷേ ആ കണ്ണുകളിൽ നനവുണ്ടോ? അറിയില്ല... അവൻ കുറച്ചുനേരം അവളിലേക്ക് മാത്രം നോക്കി നിന്നു..... അപ്പോഴേക്കും കയ്യിൽ നിത എന്നെഴുതിയ മോതിരം ഒട്ടിച്ചേർന്നു കിടന്നിരുന്നു.. ______💜 പാർട്ടി തീരും മുന്നേ ബദ്രി മുറിയിലേക്ക് വന്നു.. ബ്ലേയ്സർ ഊരി നിലത്തേക്കെറിഞ്ഞു.. കയ്യിലെ മോതിരം ചുട്ടു പൊള്ളിക്കും പോലെ.. ബാൽക്കണിയിലേക്കുള്ളഗ്ലാസ്‌ ഡോറിലൂടെ അവൻ താഴേക്ക് നോക്കി.. കുറെ ആളുകളൊക്കെ മടങ്ങിയിരുന്നു... അശോക് അങ്കിളും ഫാമിലിയും കാറിലേക്ക് കയറുന്നു..

ബാക്കി കാറ്ററിംഗ്കാരും വീട്ടുകാരും മാത്രം.. ഏകദേശം എല്ലാവരും പോയി.. അവൾ പോയിട്ടില്ല.. ഡാഡിയോടും കബനിയമ്മയോടും സംസാരിച്ചു നിൽക്കുന്ന മിഴിയിലായി അവന്റെ നോട്ടം.. അവളുടെ ചിരി... ആരും മയങ്ങി പോവും അതിൽ.. കബനി അവളെ കൂട്ടി വീടിനകത്തേക്ക് നടക്കുന്നത് കണ്ട് ബദ്രി നെറ്റിച്ചുളിച്ചു.. ഒരുപക്ഷെ രാത്രി ഒറ്റക്ക് പോവാൻ ബുദ്ധിമുട്ടായത് കൊണ്ടാവാം എന്നവൻ ഊഹിച്ചു.. സമയം 10 കഴിഞ്ഞു... എന്നാലും ഇത്രയും നാൾ എവിടെയായിരുന്നു..? ഇന്നെങ്ങനെ ഇവിടെ എത്തി..? അവളുടെ ഈ മാറ്റത്തിന് കാരണം? ഡാഡിയുമായും ആ സ്ത്രീയുമായും ഇത്രയും ക്ലോസ് ആയി സംസാരിക്കാനുള്ള റീസൺ ? ആയിരം ചോദ്യങ്ങളോടെ അവൻ ഉറക്കത്തിലേക്ക് ഊളിയിട്ടു... °°°°°°°°°°°°°°°°°°💜 എന്നാൽ ഉറങ്ങാൻ കഴിയാതെ നിറഞ്ഞ മിഴികളോടെ ഇരുട്ടിലേക്ക് കണ്ണും നട്ട് താഴെയുള്ള മുറിയിൽ അവളുണ്ടായിരുന്നു.. "നിന്റെ ബലഹീനതയാണ് ഈ കണ്ണുനീർ.. ഇനി കരയരുത്.. എന്തിനെയും ധൈര്യമായി നേരിടണം.. നമ്മളെ തഴഞ്ഞവർ തന്നെ നമ്മുടെ വളർച്ച കണ്ട് അത്ഭുതപ്പെടണം.. കണ്ണുകളിൽ നിരാശയല്ല, ആത്മവിശ്വാസം നിറയണം...

പറ്റുമോ നിന്നെ കൊണ്ട്..." റാം അങ്കിളിന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു.. രണ്ടര വർഷങ്ങൾക്ക് മുമ്പ്.. ആ ദിവസം.. തന്റെ ജീവിതം മാറ്റി മറിച്ച ആ ദിവസം... ••••••••••••💜 "എന്തിനാ മോളെ ഇത്രയും നേരത്തെ എഴുന്നേറ്റേ..." കണ്ണുകൾ കരഞ്ഞു വീങ്ങിയിരുന്നു.. കൺതടങ്ങൾ കങ്ങിയ പോലെ... അതേ സമയം തന്നെ നാഥുറാമും റൂമിൽ നിന്നും പുറത്തേക്ക് വന്നു.. "ഞാൻ പോവട്ടെ അമ്മേ.. എനിക്ക് തെറ്റ് പറ്റിപ്പോയി.. ഇത്രയും വലിയ വീട്ടിൽ ജീവിക്കാനുള്ള അർഹതയൊന്നും എനിക്കില്ല..." കണ്ണുകൾ വീണ്ടും നിറഞ്ഞു.. "അതിനിപ്പോ എന്താ ഉണ്ടായേ??" പുറകിൽ നിന്നും റാമിന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി.. "അത്.. അത് സാർ..." "വേണ്ട.. അങ്കിൾ എന്നോ അച്ഛാ എന്നോ വിളിക്കാം.." അവൾ ഒന്ന് പുഞ്ചിരിച്ചു.. "ബദ്രി സാറിന് വേറെ ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ്.. അതറിയാതെ ഞാൻ..." അയാൾ അവളെ വാത്സല്യത്തോടെ നോക്കി.. "അമ്മ പറഞ്ഞിട്ടാ... അല്ലാതെ ഇവിടെ ജീവിക്കാനുള്ള അതിമോഹം കൊണ്ടായിരുന്നില്ല... " അയാളുടെ നോട്ടം കബനിയിലേക്ക് നീണ്ടു.. "പിന്നെ.. പിന്നെ എനിക്ക് രക്ഷപെടാൻ പറ്റിയാലോന്ന് കരുതി..

" റാമിന്റെ നെറ്റി ചുളിഞ്ഞു.. അവൾ അവളുടെ ജീവിതം അവർക്ക് മുന്നിൽ തുറന്നു കാണിച്ചു.. തന്റെ ബാല്യം, കൗമാരം, മാനം രക്ഷിക്കാൻ വേണ്ടി ഉറങ്ങാതെ പേടിച്ചു ചുരുണ്ടു കൂടിയ ദിനങ്ങൾ.. അവസാനം പൊട്ടി കരഞ്ഞു പോയി ആ പെണ്ണ്.. നാഥുറാം അവൾക്കടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചു.. "നിന്റെ ബലഹീനതയാണ് ഈ കണ്ണുനീർ.. ഇനി കരയരുത്.. എന്തിനെയും ധൈര്യമായി നേരിടണം.. നമ്മളെ തഴഞ്ഞവർ തന്നെ നമ്മുടെ വളർച്ച കണ്ട് അത്ഭുതപ്പെടണം.. കണ്ണുകളിൽ നിരാശയല്ല, ആത്മവിശ്വാസം നിറയണം... പറ്റുമോ നിന്നെ കൊണ്ട്..." അവൾ നിറഞ്ഞ കണ്ണുകൾ ഉയർത്തി അയാളെ നോക്കി.. നേരെ പോയത് പാസ്പോർട്ട്‌ ഓഫീസിലേക്കായിരുന്നു.. ഒരാഴ്ച്ച ആ നാട്ടിൽ തന്നെ നിന്നു..അങ്കിളിന്റെ ഫ്രണ്ടിന്റെ വീട്ടിൽ.. അവിടെ വച്ച് തനിക്കൊരു സൗഹൃദവും ലഭിച്ചു.. ആർദ്ര... അങ്കിളിന്റെ ഫ്രണ്ട് സത്യഘോഷ് - രേവതി ദമ്പത്തികളുടെ മകൾ.. പണത്തിന്റെ യാതൊരു അഹങ്കാരവും ഇല്ലാത്ത ഒരു വായാടി.. അവൾ തന്നെ മോട്ടിവേറ്റ് ചെയ്ത പോലെ മറ്റാർക്കും കഴിയില്ല എന്ന് തോന്നി..

എന്തെങ്കിലും നേടണം എന്ന വാശി... ഒരാഴ്ച്ചക്ക് ശേഷം റാം അങ്കിൾ വന്നു.. GMAT നുള്ള ഡേറ്റുമായി.. അബ്രോഡ് പോയി പഠിക്കാനുള്ളതാണ് അത് എന്ന് മാത്രമേ അറിയുമായിരുന്നുള്ളു.. കുറെ ഗൈഡ്സ്, സ്പെഷ്യൽ കോച്ചിംഗ് ഒപ്പം തന്നെ എല്ലാവരുടെയും മോട്ടിവേഷൻ.. വാശിയായിരുന്നു.. ജീവിതം തിരിച്ചു കിട്ടിയവളുടെ വാശി.. പഠിച്ചു എൻട്രൻസ് എഴുതി.. റാങ്ക് കിട്ടി.. അതും ആദ്യ 200 നുള്ളിൽ.. ആഘോഷമായിരുന്നു അന്ന്.... എല്ലാത്തിനും കൂടെ ആർദ്ര ഉണ്ടായിരുന്നു .. റിസൾട്ട്‌ വന്ന് ഒരു മാസത്തിനകം അങ്കിൾ വന്നു.. അങ്കിൾ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ പോലും പ്രയാസം തോന്നി.. ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ റെഡിയാക്കി.. MBA ക്ക്.. എല്ലാം നിശ്ചലമായ പോലെ.. കേട്ടത് സത്യമാണോ എന്നറിയാത്ത പോലെ.. "എനിക്കറിയാമായിരുന്നു മോളെ നിന്നെ കൊണ്ട് പറ്റുമെന്ന്.. ആ പ്രതീക്ഷയിൽ തന്നെയാണ് ഞാൻ ശ്രമിച്ചത്.. എന്റെ മകൻ വിവാഹം കഴിച്ചിരുന്നെങ്കിൽ നീ എനിക്ക് മരുമോളായേനെ.. ഇപ്പൊ എന്റെ മകളായി കാണുവാണ്.. നന്നായി പഠിക്കണം.. ഒരുപാട് ഉയരത്തിൽ എത്തണം.." അവൾ അയാളെ പുണർന്നു പൊട്ടികരഞ്ഞു.. സ്വപ്നം പോലെ തോന്നി.. അർഹതയില്ല ഒന്നിനും.. ഇങ്ങനെയുള്ള മനുഷ്യന്മാർ ഉണ്ടോ..

ശേഖരനെ ഭയന്ന് അവൾ പുറത്തെക്ക് പോവുന്നത് തന്നെ വിരളമായിരുന്നു.. US പോവേണ്ടത്തിന്റെ തലേ ദിവസം ആർദ്രയോടൊപ്പം ഷോപ്പിംഗിന് പോയി.. അവിടെ വച്ച് ബദ്രിയെ കണ്ടു.. അവന്റെ കയ്യിൽ തൂങ്ങി നടക്കുന്ന നിതയെയും.. ആ ചിത്രം മനസിലെക്കാർജിച്ചു... ഒരിക്കലും മായാത്ത പോലെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.. ഹൃദയത്തിൽ ചോര കിനിയുന്ന വേദന അനുഭവപ്പെട്ടപ്പോഴാണ് അറിഞ്ഞത്, എന്നോ അയാൾ ഹൃദയത്തിൽ കയറിയിരുന്നിരുന്നു എന്ന്.. നിറഞ്ഞ കണ്ണുകളെ വാശിയോട് തുടച്ച് വീട്ടിലേക്ക് മടങ്ങി.. ആർദ്രയെ പിരിയുന്നത് വല്ലാത്ത വേദനയായി തോന്നി.. എയർപോർട്ടിൽ വച്ച് അവളെ ഇറുക്കെ കെട്ടിപിടിച്ചു.. ചിരിച്ച റാം അങ്കിളിന്റെ മുഖം കണ്ട് വേദനകളെ ആത്മവിശ്വാസമാക്കി കൊണ്ട് ബോർഡിങ്ങിനകത്തേക്ക് നടന്നു.. രണ്ടു വർഷം!! ഒറ്റപ്പെടലിനിടയിലും പഠിത്തം മാത്രമായിരുന്നു ആശ്വാസം.. ലക്ഷ്യം മാത്രമായിരുന്നു മുന്നിൽ.. അതിനിടയിൽ റാം അങ്കിളിൽ നിന്നും അറിഞ്ഞത് ഒറ്റക്ക് താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല... അച്ഛൻ.. എന്റെ അച്ഛൻ എന്നെ വിട്ട് എന്നെന്നേക്കുമായി പോയി എന്നത് ഒരു വാർത്ത മാത്രമായി മാറി എനിക്ക്.... ഇനി ആരുമില്ല.. ഞാൻ അനാഥയായി എന്ന ചിന്ത തളർത്താൻ തുടങ്ങി.. അല്ലെങ്കിലും ആ സ്ത്രീയിൽ നിന്നും രക്ഷപെട്ടതാവും എന്റെ അച്ഛൻ എന്നാലോചിച്ചു സമാധാനിച്ചു..

സ്വയം മോട്ടിവേറ്റ് ചെയ്തു.. പതിയെ പതിയെ എല്ലാം മാറി.. ജീവിതത്തിന്റെ കാഴ്ചപാടുകൾ, ജീവിത രീതി, ഡ്രസ്സിംഗ് സ്റ്റൈൽ.. മാറാതെ മനസ്സിൽ നിന്നത് കാന്തം പോലെ തന്നെ ആകർഷിക്കാൻ പോന്ന ആ കണ്ണുകൾ മാത്രമാണ്.. ആരെയും മയക്കുന്ന ആ നുണക്കുഴി ഒളിപ്പിച്ച പുഞ്ചിരി മാത്രമാണ്... എല്ലാം അറിയുന്നുണ്ടായിരുന്നു.. അങ്കിളിന്റെ അറ്റാക്ക്, ആള് ബിസിനസ്‌ ഏറ്റെടുത്തത്, അതിലെ മുന്നേറ്റം.. കോഴ്സ് തീർന്ന് തിരിച്ചു വരാനൊരുങ്ങുമ്പോഴാണ് അവാർഡ് ഡിക്ലയർ ചെയ്തു എന്നറിഞ്ഞത്.. വന്നതിനു ശേഷം 2 ദിവസം ആർദ്രയുടെ വീട്ടിൽ ആയിരുന്നു... അങ്കിളും അമ്മയും കാണാൻ വന്നു.. അവാർഡ് കിട്ടിയതിന്റെ പാർട്ടി ഉണ്ട്. അന്ന് വീട്ടിലേക്ക് വന്നെ പറ്റൂ എന്ന് പറഞ്ഞു രണ്ടാളും... എന്തോ ബദ്രിയെ കാണാൻ ബുദ്ധിമുട്ട് തോന്നി.. ഈ കാര്യങ്ങൾ ഒന്നും അറിയില്ല.. തന്നെ കണ്ടാൽ എന്തായിരിക്കും റിയാക്ഷൻ എന്നും അറിയില്ല.. ചിലപ്പോൾ മറന്നു പോയിരിക്കാം..

എന്തായാലും ഫങ്ഷന് പോവാൻ തന്നെ തീരുമാനിച്ചു... ആർദ്ര ഫാഷൻ ഡിസൈനർ ആണ്.. അവൾ ഡിസൈൻ ചെയ്ത സാരി.. ആ ബ്ലൗസ് അല്പം ഡിസ്‌കംഫർട്ട് തോന്നിയെങ്കിലും അവൾ തന്നെയാണ് മൊത്തം സെറ്റ് ചെയ്ത് തന്നത്.. അങ്കിൾ പറഞ്ഞ പോലെ എന്നെ തഴഞ്ഞവന്റെ കണ്ണിൽ ഞാൻ ഇന്ന് അത്ഭുതം കണ്ടു.. എൻഗേജ്മെന്റാണെന്നറിഞ്ഞപ്പോൾ വരേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി.. എങ്കിലും വേദന പുറത്ത് കാണിച്ചില്ല.. ചിരിച്ചു നിൽക്കും.. ഒരു ജന്മത്തെ കണ്ണുനീർ ഇതിനകം ഒഴുക്കി കളഞ്ഞു.. ഇനിയില്ല.. ഇനി ജീവിതം ജയിക്കാനുള്ളതാണ്.. കരഞ്ഞു തളർന്ന മിഴി ഇനിയില്ല.. വേദനകൾ ഉള്ളിൽ തന്നെയിരുന്നോട്ടെ.. പുറമെ ചിരിക്കും.. ആത്മവിശ്വാസത്തോടെ... 💜.....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story