മിഴിയിൽ: ഭാഗം 50

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ആർദ്ര പോയതിനു പുറകെ തന്നെ മിഴിയും താഴോട്ടിറങ്ങി.. അഞ്ചര കഴിഞ്ഞപ്പോഴേക്കും ആദിയുടെ കാറിൽ അവരെല്ലാവരും ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു.. അതിനിടയിൽ ആദി ഫോണിൽ എത്തുന്ന സമയവും മറ്റും പറയുന്നതും മിഴി ശ്രദ്ധിച്ചു... അവിടെ എത്തുമ്പോഴേക്കും അല്പം ഇരുട്ട് വീണു തുടങ്ങിയിരുന്നു.. ഓഡിറ്റോറിയത്തിന് വെളിയിൽ തന്നെ കുഞ്ഞ് സീരിയൽ ബൾബുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.. അകത്തു മുഴുവൻ നീലയും മഞ്ഞയും ചേർന്ന ബൾബുകൾ നിറഞ്ഞിരുന്നു... മിഴി കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരേ പോലെ മഞ്ഞ ഫ്രോക്ക് ഇട്ട പെൺപിള്ളാരെയും മഞ്ഞ ചെക്ക് ഷർട്ട് ഇട്ട ആണ്പിള്ളേരെയും കണ്ട് മുഖം ചുളിച്ചു... പെട്ടെന്ന് വലിയ ശബ്ദത്തിൽ അവിടെ മ്യൂസിക് പ്ലേ ആയി.. അതും നല്ല കേട്ട് പരിചയമുള്ള പാട്ടിന്റെ മ്യൂസിക്.. തകർപ്പൻ മ്യൂസിക്കിനൊപ്പം മുന്നിൽ നിരന്നു നിൽക്കുന്ന എല്ലാവരും ചേർന്ന് ഒരേ പോലെ ഡാൻസ് ചെയ്യാൻ തുടങ്ങി... മിഴിയുടെ കണ്ണുകൾ വിടർന്നു.. ഇങ്ങനെയൊന്ന് പ്ലാനിലെ ഇല്ലായിരുന്നു... അവൾ അത്ഭുതത്തോടെ തിരഞ്ഞുനോക്കി.... കൂടെ ഇറങ്ങിയ ആർദ്രയുടെയും ആദിയുടെയും മുഖം കണ്ടപ്പോൾ മനസ്സിലായി അവർക്ക് ഇതെല്ലാം നേരത്തെ അറിയാമായിരുന്നു എന്ന്.. മ്യൂസിക് തീരുമ്പോഴേക്കും അതിലെ ആണ്പിള്ളേർ മാത്രം മുന്നിലേക്ക് വന്നു... 🔵🔵🔵

വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ, കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ🔵🔵🔵🔵 അവരിൽ രണ്ടു പേർ മിഴിയുടെ കയ്യിൽ പിടിച്ച് സ്റ്റേജിലേക്ക് നടത്തിച്ചു... ബാക്കിയുള്ളവർ അവൾക്ക് പുറകിൽ നിന്ന് ഡാൻസ് കണ്ടിന്യു ചെയ്തു... 🔵🔵🔵വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ, കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ🔵🔵🔵🔵 അപ്പോഴേക്കും പെൺപിള്ളേർ ഇരുഭാഗത്തുകൂടെയും മിഴിക്ക് മുന്നിലേക്ക് വന്നു... 🔵🔵🔵 മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ.. എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം.. ഓഹോ........ ഓഹോ...... ഓഹോ...... ഓഹോ...... 🔵🔵🔵 ആൺപിള്ളാരും മുന്നിലേക്ക് കയറി... 🔵🔵🔵വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ, കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ🔵🔵🔵 കളിച്ചു കൊണ്ടിരിക്കേ കുറച്ച് കുട്ടികൾ ഓടി വന്നു അവളെ നോക്കി ദൂരേക്ക് കൈ ചൂണ്ടി...

ആ ഭാഗത്തേക്ക് നോക്കിയ മിഴിയുടെ കണ്ണുകൾ വിടർന്നു... താൻ സെലക്ട്‌ ചെയ്ത യെല്ലോ പൈജാമയിൽ അവൾക്കരികിലേക്ക് നടന്നു വരുന്ന ബദ്രി 💛 അവൾ അവനെ തന്നെ നോക്കി നിന്നു... ചുറ്റുമുള്ളവരെയെല്ലാം വിസ്മരിച്ച്... അവൻ അവൾക്കരികിലെത്തി... അവർക്ക് ചുറ്റും ഡാൻസ് ചെയ്യുന്ന ആൺപിള്ളേർ നിരന്നു വട്ടത്തിൽ നിന്നു... 🔵🔵🔵 ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം..... ഓഹോ........... ഓഹോ............ 🔵🔵🔵 ആൺകുട്ടികളുടെ പുറകിലായി വട്ടത്തിൽ പെൺകുട്ടികളും നിരന്നു... 🔵🔵🔵 ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം.....🔵🔵🔵 മിഴിയും ബദ്രിയും പരസ്പരം നോക്കി ചിരിച്ചു.. കാത്തിരുന്ന നിമിഷം..

ആഗ്രഹിച്ച സുദിനം.. ഒന്നാകാൻ വെമ്പി നിൽക്കുന്ന ഇരുഹൃദയങ്ങൾ.. നോട്ടത്തിൽ പോലും പ്രണയം മാത്രം... ഒരേ പോലെ ഫ്രോക്ക് ഇട്ട പെൺകുട്ടികൾ മുന്നോട്ട് വന്നു മിഴിയുടെ കയ്യിൽ പിടിച്ചു വലിച്ച് മുന്നോട്ട് നിർത്തി... പരസ്പരം നോക്കികൊണ്ടിരുന്ന മിഴിയും ബദ്രിയും ഒന്ന് ഞെട്ടി... 🔵🔵🔵 അമ്മാനപ്പന്തലിട്ടത് നീലാകാശം കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം അമ്മാനപ്പന്തലിട്ടത് നീലാകാശം.... കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം ഒയ് ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ.. ഓഹോ..........ഓഹോ.......ഓഹോ........ഓഹോ........... 🔵🔵🔵 മിഴിയും ആർദ്രയും അവരെ നോക്കി അവർക്കൊപ്പം കളിക്കാൻ തുടങ്ങി.... ബദ്രിയും ഡേവിഡും ആൺപിള്ളേരുടെ ഭാഗത്തേക്ക് നിന്നു.. ഇപ്പൊ രണ്ടു ടീമും മുഖത്തോട് മുഖം നോക്കി നിൽക്കുന്ന പൊസിഷനിൽ ആയി... 🔵🔵🔵🔵 ആമ്പൽച്ചിലമ്പിലെയണിമുത്തു കൊരുക്കാൻ ആദ്യം വന്നതൊരരയന്നത്തട്ടാൻ കാക്കക്കറുമ്പികളണിയിച്ചു കൊടുക്കും അരഞ്ഞാണം ഓഹോ.........ഓഹോ................🔵🔵🔵🔵

ബോയ്സ് ടീം കളിച്ച് നിർത്തിയതും പെൺപ്പിള്ളേർ സ്റ്റെപ്പ് ഇട്ടു.. 🔵🔵🔵 ആമ്പൽച്ചിലമ്പിലെയണിമുത്തു കൊരുക്കാൻ ആദ്യം വന്നതൊരരയന്നത്തട്ടാൻ കാക്കക്കറുമ്പികളണിയിച്ചു കൊടുക്കും അരഞ്ഞാണം 🔵🔵🔵 ഉടനെ ആർദ്ര മുന്നോട്ട് വന്നു മിഴിയെ കയ്യിൽ പിടിച്ച് സ്റ്റേജിലേക്ക് കൊണ്ട് പോയി... 🔵🔵🔵 കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ..... മണിയറയിൽ പായ് വിരിച്ചത് മുതുമുത്തശ്ശീ...... കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ..... മണിയറയിൽ പായ് വിരിച്ചത് മുതുമുത്തശ്ശീ...... ആരും ചാരാവാതിൽ ചാരി കാണാ മുത്തിൽ മുത്തം വെയ്ക്കാലോ ഓഹോ.....ഓഹോ.............ഓഹോ............ഓഹോ........ 🔵🔵🔵 ഡേവിഡ് ബദ്രിയെയും സ്റ്റേജിലേക്ക് കയറ്റി.. ഇരുവരെയും സീറ്റിലേക്ക് ഇരുത്തി.... 🔵🔵🔵🔵 വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ, കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ, കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം ഓഹോ........ ഓഹോ...... ഓഹോ...... ഓഹോ...... 🔵🔵🔵 പാട്ട് അവസാനിക്കുമ്പോഴേക്കുംഅച്ഛനമ്മമാരും, ബന്ധുക്കളും,കാണാൻ വന്നവരും, പോകാൻ നിന്നവരും എല്ലാം മതിമറന്നു കളിക്കുകയായിരുന്നു...

ബദ്രിയും മിഴിയും മാത്രം ഒരു നിമിഷം പോലും കണ്ണുമാറ്റാതെ പരസ്പരം നോക്കിയിരുന്നു... പാട്ടുകഴിഞ്ഞതോ ഡാൻസേഴ്സ് പോയതോ ഒന്നും അവർ അറിഞ്ഞില്ല.. ബാക്ക്ഗ്രൗണ്ടിൽ ഏതോ ലൈറ്റ് മ്യൂസിക് പ്ലേ ആവുന്നുണ്ടായിരുന്നു. അതിൽ ലയിച്ച് അവർ മതിമറന്നിരുന്നു.... "Ladies & Gentleman..." മൈക്കിൽ നിന്നും പൊട്ടിത്തെറിക്കും പോലെയുള്ള ശബ്ദം കേട്ട് ബദ്രിയും മിഴിയും ഒന്നു ഞെട്ടി.. അതോടെ കണ്ണുകൊണ്ടുള്ള കോൺവെർസേഷൻ കട്ട്‌.. ബദ്രി ഈർഷ്യയോടെ ആരാണ് ആ ശബ്ദത്തിന് ഉടമസ്ഥ എന്ന ഭാവത്തിൽ മുന്നിലേക്ക് നോക്കി.. ദേ മൈക്കും പിടിച്ചു നിക്കുന്നു നമ്മുടെ ആരു... ബദ്രി പല്ല് കടിച്ച് മിഴിയെ നോക്കി.... ഒരു കൈയബദ്ധം.. നാറ്റിക്കരുത്.. എന്ന ഭാവത്തിൽ മിഴി ബദ്രിയെയും.. "First of all.. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ എല്ലാവർക്കും എന്റെ ഫാമിലിയുടെ പേരിലും, നാഥുറാം അങ്കിളിന്റെ ഫാമിലിയുടെ പേരിലും നന്ദി അറിയിച്ചുകൊള്ളുന്നു.. പിന്നെ ഈ ഡാൻസ് പെർഫോമൻസിനും കൂടെ കളിച്ച നിങ്ങൾ ഓരോരുത്തർക്കും നന്ദി.. നന്ദി.. നന്ദി.... നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഹാൽദി ഫങ്ക്ഷനിൽ സാധാരണ പെൺകുട്ടികളുടെ വീട്ടുകാർ മാത്രമല്ലേ പങ്കെടുക്കുകയുള്ളു എന്ന്.. പക്ഷേ നമ്മൾ ഇത് വെറുമൊരു ഹൽദി മാത്രമായിട്ട് സെറ്റ് ചെയ്തതല്ല.. Pre wedding party..

അതാണ് നമ്മടെ കോൺസെപ്റ്റ്... So... നിങ്ങൾക്ക് മഞ്ഞൾ തേച്ച് bride and groom നെ ബ്ലെസ് ചെയ്യണമെങ്കിൽ ആവാം... ഫുഡ്‌ and ബാർ സെക്ഷൻ open ആണ്.. കഴിക്കുന്നവർക്ക് അങ്ങോട്ട് പോവാം. ......... ...... ... ...... ആർദ്ര എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു കുറച്ചുപേർ അതെല്ലാം കേട്ടിരിക്കുന്നുണ്ടായിരുന്നു.. കുറച്ചാളുകൾ ഫുഡ് എന്ന് കേട്ടതും വേഗം അങ്ങോട്ടോടി... രണ്ടു വീട്ടിലെയും അച്ഛനമ്മമാർ സ്റ്റേജിലേക്ക് കയറി വന്ന് രണ്ടു പേരുടെയും മുഖത്ത് അല്പം മഞ്ഞൾ തേച്ച് പൂവിട്ട് അവരെ അനുഗ്രഹിച്ചു.. പിന്നെ ആരാണെന്ന് പോലും അറിയാത്ത കുറച്ച് അമ്മായിമാരും വന്ന് മഞ്ഞൾ ഒക്കെ തേച്ചു കൊടുത്തു... ആദിയും സ്റ്റേജിലേക്ക് കയറി.. മിഴി അത് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബദ്രിയ്ക്ക് അത് ഞെട്ടലായിരുന്നു. ഒരു ചേട്ടന്റെ സ്ഥാനത്തുനിന്ന് അവനും ഇരുവരെയും അനുഗ്രഹിച്ചു... പിന്നെ കുറച്ച് പേരൊക്കെ ഗിഫ്റ്റുകൾ കൊണ്ടുവന്ന് കൈമാറി.. ധ്യാനും എത്തിയിരുന്നു... ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ധ്യാനിനെ കണ്ട് മിഴിയിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി... നിതയും നിറഞ്ഞ പുഞ്ചിരിയോടെ സ്റ്റേജിലേക്ക് വന്നു.. ഇരുവരെയും കൺഗ്രാജുലേറ്റ് ചെയ്തു... നിതയെ കണ്ടതും വിടർന്ന ആദിയുടെ മുഖം കണ്ട് ആർദ്രയും മിഴിയും പരസ്പരം നോക്കി ചിരിച്ചു.. "അളിയോ..."

പുറകിൽ നിന്ന് ആരുടെയോ ശബ്ദം കേട്ട് നിതയെ നോക്കികൊണ്ടിരുന്ന ഫ്ലോ തടസ്സപ്പെട്ടതിന്റെ നീരസത്തിൽ ആദി തിരിഞ്ഞുനോക്കി.. ഡേവിഡിനെ കണ്ട് അവൻ മുഖത്ത് ഒരു ചിരി വരുത്തി... ഡേവിഡ് ആദിയുടെ തോളിലൂടെ കയ്യിട്ടു... "വീട്ടിൽ പറയുന്നില്ലേ...?" "പറയണം.. ആദ്യം നിങ്ങടെ കാര്യമൊന്ന് കഴിയട്ടെ..." "ഓഹ് അങ്ങനെ.... ആയിക്കോട്ടെ..." നിത അവർക്കരികിലേക്ക് വരുന്നത് കണ്ടതും അവളെ നോക്കിയൊന്ന് ചിരിച്ച് ഡേവിഡ് അവർക്കിടയിൽ നിന്ന് മാറി കൊടുത്തു.. അപ്പോഴും ആർദ്ര മൈക്കിലൂടെ ഓരോന്ന് വിളിച്ചു പറയുകയായിരുന്നു.. വരുന്നവരെയും പോകുന്നവരെയും, എന്തിന്, ബാർ സെക്ഷനിൽ പോയി രണ്ടെണ്ണം അടിക്കുന്നവരുടെ ബ്രാൻഡ് പോലും അവൾ ചൂണ്ടിക്കാണിച്ചു... ആർദ്രയെ കൊണ്ട് ആംഗറിംഗ് ചെയ്യിപ്പിക്കാം എന്ന് അഭിപ്രായം പറഞ്ഞ നിമിഷത്തെ സ്വയം ശപിച്ചു കൊണ്ട് മിഴി ഉമിനീരിറക്കി ചുറ്റും നോക്കി... ഇതിനെ ആരെങ്കിലും ഒന്ന് പിടിച്ചു കൊണ്ടുപോകാമോ? എന്ന ഭാവത്തിൽ.. അവസാനം പൊതു അഭ്യർത്ഥന മാനിച്ച് ഡേവിഡ് സ്റ്റേജിലേക്ക് കയറി... അവളുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി ഓഫാക്കി സ്റ്റേജിൽ നിന്നും താഴേക്ക് ഇറക്കി ആളൊഴിഞ്ഞ ഭാഗത്തേക്ക് കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പോയി... "ഞാൻ പറഞ്ഞു തീർന്നില്ലായിരുന്നു..."

"ഇനിയും പറഞ്ഞാൽ എല്ലാരും ചേർന്ന് നിന്നെ തീർത്ത് കളയും..." അവളുടെ കയ്യിൽ നിന്നുമുള്ള പിടി വിട്ട് അവൻ അല്പം കടുപ്പിച്ചു പറഞ്ഞു.. ഡേവിഡിന്റെ മറുപടിയിൽ അവൾ ചുണ്ടു പിളർത്തി.. അവൻ പെട്ടെന്ന് ഇരുകണ്ണുകളും ഇറുകെ ചിമ്മി അബദ്ധം പിണഞ്ഞ പോലെ തിരിഞ്ഞു നോക്കി... അപ്പോഴേക്കും സങ്കടം കൊണ്ട് ആ കുഞ്ഞു മുഖം വീർത്തിരുന്നു... അവൻ ഒന്ന് ചിന്തിച്ചു. "ഓഹ് മൈ ഗോഡ്..." അവന്റെ അത്ഭുതം നിറഞ്ഞ വാക്കുകൾ കേട്ട് അവൾ നനവ് പടർന്ന കണ്ണുകൾ ഉയർത്തി അവനെ നോക്കി.. "നിനക്കിത്രേം ഭംഗി ഉണ്ടായിരുന്നോ പെണ്ണേ..." "അപ്പൊ ഇത്ര നേരം കണ്ടില്ലേ...?"" അവളുടെ മുഖത്തെ സങ്കടം മാറി പരിഭവമായി. "തിരക്ക് കാരണം നോക്കാൻ പറ്റിയില്ലന്നെ.. സാരി ഉടുത്ത ബൊമ്മകുട്ടിയാണോ ഇത്..." അവളുടെ പരിഭവം മാഞ്ഞ് മുഖത്ത് ചിരി വിടർന്നു.. 'ഏൽക്കുന്നുണ്ട് ഏൽക്കുന്നുണ്ട്...' ഡേവിഡ് മനസ്സിൽ ചിന്തിച്ചു... "പിന്നെയെ.. വേറൊരു കാര്യം കൂടെയുണ്ട്... " ആർദ്ര നാണത്തോടെ പറയുന്നത് കേട്ട് ഡേവിഡ് നെറ്റിചുളിച്ചു ... "എന്ത് കാര്യം..." "എന്നെ ശരിക്കും... ഒന്ന് നോക്കിയേ..." അവൾ നഖം കടിച്ച് ഒന്ന് കുണുങ്ങി നിന്നു... 'പപ്പു ചേട്ടൻ, മണിച്ചിത്രത്താഴ്.. അതേ ടോൺ..... പ്രാന്തായാ...' "എനിക്ക് മനസി...ലാ...യില്ല..." "ഇച്ചായാ.. ഇവിടേക്ക് നോക്ക്...."

അവൾ ഇടുപ്പിലേക്ക് കൈചൂണ്ടികൊണ്ട് കാണിച്ചു.. ഡേവിഡ് വീണ്ടും വീണ്ടും മനസിലാക്കാതെ നോക്കുന്നത് കണ്ടു അവൾ ചുണ്ട് ചളുക്കി.. "ദേ.. ഇവിടെ നോക്ക്.. ഞാൻ വയറ് കാണിച്ച് സാരി ഉടുത്തതാ... എങ്ങനെയുണ്ട്...???" ഡേവിഡ് അറിയാതെ ചിരിച്ചു പോയി.. ഒരു കൈ അവളുടെ തോളിലൂടെ ഇട്ട് മറുകൈ കൊണ്ട് മൂക്കിൽ പിച്ചി... അവന്റെ കൈ തട്ടി മാറ്റി അവൾ അവനെ കൂർപ്പിച്ച് നോക്കി.. "എന്തിനാ ചിരിക്കുന്നേ...?" "ചിരിക്കാതെ പിന്നെ??? ഈ അഞ്ചടിയിൽ വയറ് കാണുന്ന പോലെ സാരി ഉടുക്കണമെങ്കിൽ,, ഒന്നില്ലെങ്കിൽ ഒരടി സാരി വെട്ടി കളയണം, അല്ലെങ്കിൽ അത്രയും അകത്തേക്ക് ചുരുട്ടി വയ്ക്കണം.. ഏതാ നീ ചെയ്തേ...?" "മാറങ്ങോട്ട്.. ഇങ്ങനെ ഒരു മനുഷ്യൻ.. ഞാനിങ്ങനെ മുരടിച്ചു നിക്കത്തെ ഉള്ളൂ...😖 വയറ് കാണിച്ചു കൊടുത്താൽ, അത് നോക്കണം.. അല്ലെങ്കിൽ അതും കാട്ടി നടക്കുന്നതിന് നാല് ചീത്തയെങ്കിലും പറയണം.. രണ്ടും ചെയ്യാതെ സാരി ഉടുക്കുന്നതിനെക്കുറിച്ച് റിസർച്ചിനിറങ്ങിയിരിക്കുന്നു.. എന്റെ തലേലെഴുത്ത്...." അവനെ തള്ളി മാറ്റി പിറുപിറുത്തുകൊണ്ട് മുന്നോട്ടു നടക്കാൻ ഒരുങ്ങിയതും അവൻ ആർദ്രയുടെ കയ്യിൽ പിടിച്ചു നിർത്തി... അവൾ അപ്പോഴും പിറുപിറുത്തുകൊണ്ട് അവന്റെ കയ്യിൽ നിന്നും തന്റെ കയ്യെ മോചിപ്പിക്കാൻ ബലം പിടിച്ചു കൊണ്ടിരുന്നു..

നടക്കാതെയായപ്പോൾ അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി... പ്രണയാർദ്രമായ ആ നോട്ടത്തിൽ അടിവയറിൽ നിന്നും ഒരു കുളിർ ഉടലാകെ പടർന്നെങ്കിലും അതു പുറത്തുകാട്ടാതെ അവൾ അവനെ കൂർപ്പിച്ചു നോക്കി... "എന്താ??? കയ്യെടുക്ക്..." അവൻ മറുപടി കൊടുക്കാതെ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ ദേഹത്തോട് ചേർത്തു .. ഒന്നു പതറിയെങ്കിലും അപ്പോഴും ആ പതർച്ച മുഖത്ത് വരാതിരിക്കാൻ അവൾ ശ്രമിച്ചു.. അവന്റെ കൈകൾ അവളുടെ ഇടുപ്പിലേക്ക് അരിച്ചുകയറി.... ആ ചൂടിൽ കൂമ്പിയടയാൻ നിന്ന മിഴികളെ അവൾ തടഞ്ഞുനിർത്തി.. കൈവിരലുകൾ ഇടുപ്പിനെ തഴുകി നഗ്നമായ അവളുടെ വയറിലേക്ക് അരിച്ചുകയറി.. അവൾക്ക് തൊണ്ട വരളും പോലെ തോന്നി.. എന്നാലും അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റിയില്ല... അവന്റെ മുഖം താഴ്ന്നു വന്നു.. ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടുത്ത് വന്നു.. ഒരു നിശ്വാസത്തിന്റെ അകലം മാത്രം ഇരുവർക്കിടയിൽ അവശേഷിക്കേ അവൻ ഒരു നിമിഷം നിന്നു... അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു... അവൾ പാദം കുത്തി ഉയർന്ന് പൊങ്ങി അവന്റെ ചുണ്ടിൽ ചുണ്ടുകൾ അമർത്തി... ____💜 രാത്രി 10 മണിയോടെ ആളുകളൊക്കെ പിരിഞ്ഞു തുടങ്ങി..

എല്ലാർക്കും മുന്നിൽ ചിരിച്ചോണ്ട് നിന്നും, ഫോട്ടോക്ക് പോസ്സ് ചെയ്തും, ഡാൻസ് കളിച്ചും, മെഹന്ദി ഇടാൻ ഇരുന്ന് കൊടുത്തും മിഴി തളർന്നു പോയിരുന്നു.. അവൾ കയ്യിലെ മെഹന്ദിയിലേക്ക് നോക്കി.. ഉണങ്ങി അടർന്നു വീഴാൻ തുടങ്ങിയിരുന്നു അത്.. ഭംഗിയിൽ കൈ നിറയെ ഇട്ടിരുന്ന ബോജ്പുരി ഡിസൈനിന്റെ നടുവിൽ എഴുതിരിക്കുന്ന badrinadh എന്ന പേരിലേക്ക് കണ്ണുകൾ പതിയവേ അവളുടെ ചുണ്ടുകൾ മനോഹരമായി പുഞ്ചിരിച്ചു... നന്നായി ചുവന്നു എന്ന് മനസിലായപ്പോൾ അവൾ കൈ വാഷ് ചെയ്ത് വന്നു... അത്യാവശ്യം എല്ലാരും പോയിക്കഴിഞ്ഞാണ് അവർ കഴിക്കാൻ ചെന്നത്... അവർ കഴിച്ച് കഴിയാറായപ്പോഴാണ് ആർദ്രയും ഡേവിഡും വന്നത്... "എവിടെയായിരുന്നടി ഇത്ര നേരം..." മിഴി സംശയത്തോടെ ശബ്ദംതാഴ്ത്തി ആർദ്രയുടെ കാതിൽ ചോദിച്ചു.. "സംഭവം ഏറ്റടീ..." ആർദ്ര നാണത്തോടെ പറയുന്നത് കേട്ട് മിഴി കണ്ണുംമിഴിച്ച് അവളുടെ വയറിലേക്ക് നോക്കി പതിയെ തലയാട്ടി, അവൾ അത് ശരിവക്കും പോലെ ചുണ്ട് കടിച്ചു പിടിച്ച് മിഴിയെ നോക്കി തിരിച്ചും തലയാട്ടി.. അപ്പോഴേക്കും ഡേവിഡ് രണ്ടു പ്ലേറ്റിലായി ഫുഡ്‌ എടുത്തോണ്ട് വന്നിരുന്നു.. ബദ്രിയും മിഴിയും കഴിച്ചു കഴിഞ്ഞപ്പോൾ കൈ കഴുകാനായി വാഷിംഗ്‌ ഏരിയയിലേക്ക് പോയി..

ബദ്രി കൈ കഴുകി തിരിഞ്ഞതും മിഴി അവന് കുറുകെ നിന്നു.. ബദ്രി പിരികം പൊക്കി എന്താന്ന് ചോദിച്ചു.. അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി പുറകിൽ കൈ കെട്ടി അവനെ നോക്കി നിന്നു.. അവളുടെ മുഖത്തെ ചിരി പതിയെ അവനിലേക്കും പടർന്നു.. കണ്ണുകൾ ചുറ്റും വീക്ഷിച്ച് അവൻ അവൾക്കരികിലേക്ക് നീങ്ങി.. അവൾ ഒരടി പോലും പിന്നിലേക്ക് വച്ചില്ല... അവളുടെ ഇടുപ്പിൽ പിടിച്ച് പതിയെ പുറകിലേക്ക് തള്ളി കൊണ്ട് പോയി... അവരുടെ കാലുകൾ ഓഡിറ്റോറിയത്തിനു പുറകിലേക്ക് നീങ്ങി... അവളെ ചുമരോട് ചേർത്ത് നിർത്തി അവൻ ആ നെറ്റിയിൽ ചുണ്ട് ചേർത്തു.. "Partner...." "ഹ്മ്മ്...." പതിഞ്ഞ സ്വരത്തിലുള്ള അവന്റെ വിളിക്ക് അവൾ നേർമയായി മൂളി. "നാളെ ഈ നേരത്ത് നമ്മൾ എന്ത് ചെയ്യുവായിരിക്കും..?" അവളുടെ മുഖത്തിലൂടെ വിരലോടിച്ചു കൊണ്ട് അവൻ പ്രതേക ഈണത്തിൽ ചോദിച്ചു... "ഈ നേരത്തോ...??" അവൾ ഒരു നിമിഷം ചിന്തിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. ആ മുഖത്തെ കള്ളച്ചിരി കണ്ട് അവളുടെ മുഖത്ത് കപട ദേഷ്യം വിടർന്നു. . അവന്റെ നെഞ്ചിൽ പതിയെ അടിച്ചു കൊണ്ട് അവൾ ആ നെഞ്ചോട് ചേർന്നു.. അവൻ ഇരുകയ്യാലും അവളെ മുറുകെ പുണർന്നു... "I love you partner...." അവന്റെ വാക്കുകൾ അവളിൽ അലതല്ലുന്ന സന്തോഷത്തെ ഇരട്ടിപ്പിച്ചു.. അവൾ അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി.. "I too love you...." ബദ്രി മുഖം താഴ്ത്തി അവളുടെ ചുണ്ടിൽ ചുംബിച്ചു..

അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.. അവളുടെ കാലുകൾ നിലത്തു നിന്നും ഉയർന്നു.. അവളെ കൈകളിൽ താങ്ങി കൊണ്ട് അവൻ ആ ചുണ്ടുകളെ നുണഞ്ഞു കൊണ്ടിരുന്നു... ചുംബനത്തിൽ ലയിച്ച് അവളും അവനിലെ പിടി മുറുക്കി. ആരുടെയോ കാൽപെരുമാറ്റം കേട്ട് അവൾ അവനിൽ നിന്നും കുതറിയിറങ്ങി.. ബദ്രി ചുറ്റും നോക്കി... ആരുമില്ല എന്ന് കണ്ടതും അവൻ അവളെയും ചേർത്ത് പിടിച്ച് സ്റ്റേജിനു മുന്നിലേക്ക് വന്നു.. അപ്പോഴേക്കും ഡേവിഡും ആർദ്രയും ഫുഡ്‌ കഴിച്ച് വാഷ് ചെയ്ത് വന്നിരുന്നു... "നീ എവിടെ പോയതാ.. നിന്റെ ചുണ്ടെന്താ ചുവന്നിരിക്കുന്നെ...???" ആർദ്ര മിഴിയെ പിടിച്ചു നിർത്തി സംശയത്തോടെ ചോദിച്ചു.. "ഞാൻ ലിപ്സ്റ്റിക് ഇടാൻ പോയതാ..." "എടി ദുഷ്ട്ടെ.. എന്നോടും പറഞ്ഞൂടായിരുന്നോ.. എന്റെ മേക്കപ്പും ഫുള്ളായി പോയി.. ഹാ.. സാരമില്ല... എന്റെ കാര്യം സാധിച്ച സ്ഥിതിക്ക് എനിക്ക് വേണ്ട നിന്റെ ലിപ്സ്റ്റിക്..." ആർദ്ര ചുണ്ട് കോട്ടി മുഖം വെട്ടിച്ചു... മിഴി അവളുടെ ഭാവം കണ്ട് വന്ന ചിരി കടിച്ചു പിടിച്ചു.. ഇങ്ങനെയൊരു മണ്ടി.... ബദ്രിയുടെ കണ്ണുകൾ അവിടെ ബാക്കിയുണ്ടായിരുന്നവരിൽ അലഞ്ഞു നടന്നു.. ബദ്രിയുടെ ഫാമിലി ആദിയുടെ ഫാമിലി നിതയുടെ ഫാമിലി എന്നിവർ മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളു.. എല്ലാരും ഇവിടെയുണ്ടെങ്കിൽ ഓഡിറ്റോറിയത്തിനു പുറകിൽ നിന്നും കേട്ട കാൽ പെരുമാറ്റം ആരുടേതാണെന്ന് ബദ്രി ചിന്തിക്കാതിരുന്നില്ല... ബദ്രിയുടെ മുഖത്തെ സീരിയസ്നെസ്സ് കണ്ട് ഡേവിഡ് എന്താണെന്ന് പിരികം പൊക്കി ചോദിച്ചു..

ബദ്രി കണ്ണു കാണിച്ചതും ഡേവിഡ് അവനരികിലേക്ക് പോയി.. അവർ രണ്ടുപേരും ചേർന്ന് ഓഡിറ്റോറിയത്തിന് പുറകിലേക്കും... പോകുന്ന വഴിക്ക് ബദ്രി ഫോണെടുത്ത് വിക്രമിന് കാൾ ചെയ്തു... അർജിത് അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പിച്ചു.. വേറെ ആരോ ഓഡിറ്റോറിയതിനകത്തു ണ്ടെന്ന് ബദ്രിക്കുറപ്പായിരുന്നു.. ബദ്രി വേഗം ഫോണെടുത്ത് KH hospital എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു... അവിടെ നിന്നും കേട്ട വാർത്ത അത്ര നല്ലതല്ല എന്ന് അവന്റെ മുഖത്തു നിന്നു തന്നെ ഡേവിഡിന് വ്യക്തമായി... അപ്പോഴേക്കും അവരെ അന്വേഷിച്ച് ആദി അങ്ങോട്ട് വന്നു.. "ബദ്രി.. എല്ലാരും പോവാൻ നിൽക്കുന്നു.." "ആദി.. Do onething... മിഴിയേയും ആരുവിനെയും സെയ്ഫായി കൊണ്ടുപോ... വീട്ടിൽ എത്തിയിട്ട് ഒന്ന് വിളിക്ക്... " "എന്തെങ്കിലും പ്രോബ്ലം ഉണ്ടോ...??" "Nothing man... Everything is fine... ഒരാളെ കാണാനുണ്ട് അത് കൊണ്ടാ ..." ആദിയോട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ബദ്രിയുടെ കണ്ണുകൾ കുറച്ചകലെ മറഞ്ഞു നിൽക്കുന്ന ഒരു രൂപത്തിന്റെ നിഴലിൽ ഉടക്കി... ആ നിഴൽ അകന്നു പോകുന്നതും മറയുന്നതും ബദ്രി നോക്കി നിന്നു...

"Ok.. Take care.. " ആദി ഇരുവരോടും പറഞ്ഞുകൊണ്ട് തിരിച്ച് സ്റ്റേജിനടുത്തേക്ക് തന്നെ പോയി.. ഡേവിഡ് എന്തോ പറയാൻ വന്നതും ബദ്രി കൈ കൊണ്ട് അവനെ തടഞ്ഞു.. ഓഡിറ്റോറിയത്തിനു മുന്നിൽനിന്നും ആദ്യത്തെ കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടു, പുറകെ തന്നെ മറ്റു രണ്ടു കാറുകളും... എല്ലാവരുടെയും കാറുകൾ ദൂരേക്ക് നീങ്ങിയെന്ന് മനസിലായതും ബദ്രി മുന്നോട്ടു നടന്നു.. കാര്യം മനസ്സിലായില്ലെങ്കിലും ഡേവിഡും അവനു പുറകെ നടന്നു.. അവിടെ സൈഡിൽ ലൈറ്റ് തൂക്കാൻ ഇട്ടിരിക്കുന്ന പെയിന്റ് അടിച്ച മരത്തിന്റെ പട്ടിക തുണ്ട് മണ്ണിൽനിന്നും പുഴക്കിയെടുത്തു.. അതിൽ കുടുങ്ങി വലിഞ്ഞ സീരിയൽ ബൾബിന്റെ വയറിനെ അതിൽ തന്നെ ചുറ്റി മുന്നോട്ട് നടന്നു... ഓഡിറ്റോറിയത്തിന്റെയും മതിലിന്റെയും ഇടയിലൂടെയുള്ള ഒരാൾക്ക് മാത്രം കടക്കാൻ പറ്റുന്ന ഗ്യാപ്പിലൂടെ ഇരുവരും നടന്നു... ഇനിയും അങ്ങോട്ട് വഴിയില്ല എന്ന് മനസ്സിലായതും ബദ്രി മതിലിൽ കൈകുത്തി അപ്പുറത്തേക്ക് ചാടി... അവന് പുറകെ ഡേവിഡും... മുന്നോട്ട് നടക്കാൻ തുനിഞ്ഞ ബദ്രിയുടെ കയ്യിൽ ഡേവിഡ് പിടിച്ചു... ബദ്രി അവന്റെ മുഖത്തേക്ക് നോക്കി... "ശേഖരൻ...." ഡേവിഡിന്റെ കണ്ണുകൾ പോയിടത്തേക്ക് ബദ്രിയും നോക്കി... ദൂരെ നിർത്തിയിട്ട ജീപ്പിനു മുകളിൽ ബീഡിയും പുകച്ചിരിക്കുന്ന ശേഖരനെ കണ്ട് ബദ്രിയുടെ കണ്ണുകൾ തിളങ്ങി............💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story