മിഴിയിൽ: ഭാഗം 51

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ദൂരെ നിർത്തിയിട്ട ജീപ്പിനു മുകളിൽ ബീഡിയും പുകച്ച് ഇരിക്കുന്ന ശേഖരനെ കണ്ട് ബദ്രിയുടെ കണ്ണുകൾ തിളങ്ങി.. ബദ്രി കൂസലില്ലാതെ അവനടുത്തേക്ക് നടന്നു... പുറകെ ഡേവിഡും.. " നിന്റെ വരവ് ഞാൻ പ്രതീക്ഷിച്ചിരുന്നു... പക്ഷെ ഇത്രയും നേരത്തെയാവും എന്ന് കരുതിയില്ല... " "വരണല്ലോ.. എന്റെ പെണ്ണിനെ നീ സ്വന്തമാക്കുന്നതിനു മുമ്പ് ഞാൻ എത്തണ്ടേ..." "ഹ.. ഹ.. How funny... നിന്റെ പെണ്ണോ...? നിന്റെ മകളുടെ പ്രായമുണ്ടാവേണ്ട പെൺകുട്ടി എങ്ങനെയാടാ നിന്റെ പെണ്ണാവുന്നെ...??" ചിരിയോടെയാണ് പറഞ്ഞു തുടങ്ങിയെങ്കിലും അവസാനവാക്കിലേക്ക് എത്തുമ്പോൾ ബദ്രിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു.. "അതൊന്നും നീ അറിയേണ്ട കാര്യമില്ല...

വർഷം കുറച്ചായി ഞാൻ അവളെയും മനസ്സിൽ കണ്ട് ജീവിക്കാൻ തുടങ്ങിയിട്ട്. രണ്ടു തവണയാ നീ എന്നെ ആശുപത്രിയിൽ കിടത്തിയത്.. എനിക്കവളെ വിട്ടു തരാൻ പറ്റില്ല.. അതിന് വേണ്ടി നീ മരിക്കണം... ടാ.. പിള്ളാരേ..." ബദ്രിയോട് പറഞ്ഞു പൂർത്തിയാകുമ്പോഴേക്കും അയാൾ പുറകിലേക്ക് നോക്കി ശബ്ദമിട്ടു.. അയാളുടെ ജീപ്പിനു പുറകിൽ നിന്നും മല്ലന്മാരെ പോലെ ആറടിയിൽ കൂടുതൽ ഉയരവും അതിനൊത്ത ബോഡിയും ഉള്ള ആറു പേർ ഇറങ്ങി വന്നു.. അവരുടെ കൈകളിൽ തിളങ്ങുന്ന വടിവാളിലേക്ക് ഡേവിഡിന്റെ കണ്ണുകൾ നീങ്ങി.. പിന്നെ ബദ്രിയിലേക്കും.. അവന്റെ മുഖത്ത് ഒരല്പം പോലും ഭയമില്ല എന്നത് ഡേവിഡിൽ ആശ്വാസം നിറച്ചു... "ഇവരെ വച്ച് എന്നെ തീർക്കാം എന്നാണോ നീ കരുതിയത്...??" ബദ്രിയുടെ വാക്കുകളിൽ പുച്ഛം കലർന്നിരുന്നു.. അത് ശേഖരനിൽ ഉണ്ടായിരുന്ന ദേഷ്യത്തെ വർദ്ധിപ്പിച്ചു...

അയാൾ പുറകിൽ നിൽക്കുന്ന തടിമാടന്മാർക്ക് നേരെ കണ്ണ് കാട്ടി.. അതിന് കാത്തുനിന്ന പോലെ അതിൽ രണ്ടു പേർ മുന്നോട്ടോടി വന്നു.. ബദ്രി കയ്യിൽ ഉണ്ടായിരുന്ന പട്ടികതുണ്ട് മുന്നിൽ വന്നവന്റെ കാലിലേക്ക് വീശി.. പ്രതീക്ഷിക്കാതെ കിട്ടിയ അടിയുടെ ആഘാതത്തിൽ അയാൾ മുന്നോട്ട് കമിഴ്ന്നടിച്ചു വീണു.. അവന് പിറകെ ഓടി വന്നവൻ പെട്ടെന്ന് ഓട്ടം നിർത്തി താഴെ കിടക്കുന്നവനെ നോക്കി.. പിന്നെ ബദ്രിയുടെ കയ്യിലെ വടിയിലേക്കും.. ആ വടി കൊണ്ട് ഇത്രയും ഭാരമുള്ളവനെ അടച്ചിടുക എന്നത് എളുപ്പമല്ല എന്ന് അവിടെ നിൽക്കുന്ന എല്ലാവർക്കും അറിയാമായിരുന്നു.. ബദ്രി കയ്യിലെ വടി മുകളിലേക്കേറിഞ്ഞു ചുഴറ്റി കൊണ്ടിരുന്നു... സ്റ്റക്ക് ആയി നിന്നവൻ കയ്യിലേ വടിവാളിൽ മുറുകെ പിടിച്ച് മുന്നോട്ട് വന്നു.. ബദ്രി അനങ്ങാതെ നിൽക്കുന്നത് കണ്ട് അവനിൽ നേരിയ ഭയമുണർന്നു... എങ്കിലും അത് പുറത്തുകാണിക്കാതെ വടിവാൾ മുകളിലേക്കുയർത്തി ആഞ്ഞുവീശി..

ബദ്രിയുടെ കഴുത്തിന് തൊട്ടടുത്തെത്തുമ്പോഴേക്കും അവന്റെ കയ്യിൽ നിന്നും ആ വാൾ ഊർന്നുവീണു.. തല ഒരുവശത്തേക്ക് ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിൽ ആ മല്ലൻ താഴേക്ക് പതിച്ചു... ആർക്കും ഒന്നും മനസിലായില്ല... ഒന്ന് കൂടെ എന്താ സംഭവിച്ചതെന്ന് അവർ ഓർത്തെടുത്തു... അവൻ ആ വാൾ മുകളിലേക്ക് ഉയർത്തുമ്പോൾ ബദ്രി അനങ്ങാതെ നിൽക്കുകയായിരുന്നു... എന്നാൽ അവന്റെ കൈ ബദ്രിക്കരികിൽ എത്തുമ്പോഴേക്കും ബദ്രിയുടെ കയ്യിലെ വടി ഞൊടിയിടയിൽ ഉയർന്നു പൊങ്ങി വാൾ ഓങ്ങിയവന്റെ കഴുത്തിൽ ആഞ്ഞു പതിച്ചിരുന്നു.. എല്ലുകൾ ഓടിയുന്ന ശബ്ദം പോലും നേർമയിൽ കേട്ടിരുന്നു.... ശേഖരന്റെ ഭാഗത്ത് ബാക്കിയുള്ളവർ എന്താണ് നടന്നത് എന്നോർമ വന്നതും ഞെട്ടലോടെ വീണുകിടക്കുന്നവരെ നോക്കി.. കാലിൽ അടി കിട്ടിയവൻ ഇടക്ക് ഞെരങ്ങികൊണ്ട് കിടക്കുന്നുണ്ട്...

എന്നാൽ കഴുത്തിൽ കിട്ടിയവന്റെ അനക്കം പോലും കേൾക്കുന്നില്ല... എല്ലാത്തിനുമുപരി ബദ്രിയുടെ വേഗതയെയും ഭയമില്ലായ്മയെയും അവർ ഭയന്നു.. ശേഖരൻ പുറകിലേക്ക് നോക്കി കണ്ണു കാണിച്ചതും ബാക്കിയുണ്ടായിരുന്ന നാലുപേരും ഒരുമിച്ച് ബദ്രിക്ക് നേരെ ഓടി വന്നു... ബദ്രി ഡേവിഡിനെ നോക്കി കണ്ണു ചിമ്മി കാണിച്ചു .. ആദ്യം വന്ന ഒരുത്തനു നേരെ ഡേവിഡ് പാഞ്ഞടുത്തു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാടി ചവിട്ടി... അവൻ പുറകിലേക്ക് ആഞ്ഞെങ്കിലും നിലത്തേക്ക് വീണില്ല.. ഡേവിഡ് മുഷ്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു... ബാക്കിയുണ്ടായിരുന്ന മൂന്ന് പേരും ബദ്രിയെ ലക്ഷ്യമാക്കി ഓടി.. നിലത്തു വീണു കിടന്ന രണ്ടുപേരിൽ നിന്നും തെറിച്ചു പോയ വാളുകൾ ബദ്രി കയ്യിലേക്ക് എടുത്തു.. ഇരുകയ്യിലും വാൾ പിടിച്ച് നിൽക്കുന്ന ബദ്രി യെ കണ്ട് അവനടുത്തേക്ക് പാഞ്ഞടുക്കുന്നവരുടെ കാലിന്റെ വേഗത കുറഞ്ഞു...

നടുവിൽ ഉണ്ടായിരുന്നവന്റെ കാലുകൾ നിശ്ചലമായി... ബാക്കി രണ്ടുപേരും അവനടുത്തേക്ക് ഓടിയടുത്തതും ബദ്രിയുടെ കയ്യിലെ വാൾ അവരുടെ ഇടുപ്പിലൂടെ വരഞ്ഞു.. വാളിൽ നിന്നും രക്തം ഇറ്റുവീണു... ഇടുപ്പിൽ മുറിവുണ്ടായ രണ്ടുപേരും മുറിവിൽ അമർത്തിപ്പിടിച്ച് കുനിഞ്ഞിരുന്നു... ഡേവിഡിന്റെ ചവിട്ട് കിട്ടയതിൽ പുറകിലേക്ക് ആഞ്ഞവൻ മുന്നിലേക്ക് വരുമ്പോഴേക്കും പെട്ടെന്ന് കിട്ടിയ അടി ആയതുകൊണ്ട് തന്നെ അവന് തടയാൻ സാധിച്ചില്ല.... അസഹ്യമായ വേദന കൊണ്ട് കയ്യിലെ വടിവാൾ താഴേക്ക് വീണു .. അത് കയ്യിലെടുത്ത് ഡേവിഡ് അവന്റെ കാലിലേക്ക് കുത്തിയിറക്കി... അവന്റെ അലർച്ച കേട്ട ബാക്കി മൂന്നു പേരും ഒരു നിമിഷം ഞെട്ടി അവനെ നോക്കി.. കാലിലൂടെ ഒഴുകിയിറങ്ങുന്ന രക്തം കണ്ട് അവരിലെ ഉൾഭയം വർധിച്ചു... അവൻ നിൽക്കാൻ കെൽപ്പില്ലാതെ താഴേയ്ക്ക് വീണു.. ഇടുപ്പിൽ കുത്ത് കിട്ടിയവരും നിലത്തേക്കൂർന്നിരുന്നു...

ബാക്കിയുണ്ടായിരുന്ന ഒരുവൻ ഉള്ളിലെ ഭയം മറച്ചുവച്ച് ഇരുവരെയും മാറി മാറി ദേഷ്യത്തോടെ നോക്കി.. രണ്ടാളുടെ കയ്യിലും ഉള്ള വാളുകളിൽ നിന്നും ഒഴുകുന്ന കട്ട രക്തം അവന്റെ മനസ്സിനെ പിടിച്ചുലച്ചു . അവൻ തിരിഞ്ഞ് ശേഖരനെ നോക്കി... അയാളുടെ കണ്ണുകളിൽ അപ്പോഴും വീറും വാശിയും ആയിരുന്നു... അയാൾ നോട്ടം കൊണ്ട് അവനോട് മുന്നോട്ടു പോകാൻ പറഞ്ഞു.. കയ്യിലെ വാളിൽ ഒന്ന് അമർത്തിപ്പിടിച്ച് അവൻ മുന്നോട്ടുവന്നു.. ഇരു ഭാഗത്തായി നിൽക്കുന്ന ഡേവിഡിനെയും ബദ്രിയെയും മാറി മാറി നോക്കി... ഡേവിഡ് ബദ്രിക്കടുത്തേക്ക് നടന്നു.. അവന്റെ കണ്ണുകൾ താഴെ കിടക്കുന്ന അഞ്ചു പേരിലേക്കും നീണ്ടു.. ഒരടി പോലും വാങ്ങാതെ ഇത്രയും ശക്തിയുള്ള വരെ നിലം പതിപ്പിച്ച് ഒരുമിച്ചു നിൽക്കുന്ന ഇരുവരേയും കണ്ട് അവരോട് നേരിട്ടാൽ തന്റെ അവസ്ഥയും ഇതുപോലെ ആവും എന്ന് മനസ്സിലാക്കി അവൻ പുറകിലേക്ക് കാലടികൾ വച്ചു ..

ശേഖരനെ ഒന്നുകൂടി നോക്കി അവൻ തിരിഞ്ഞോടി.. ശേഖരൻ പല്ലുകടിച്ചു കൊണ്ട് ഓടുന്നവനെ നോക്കി... "നീ ഓടുന്നില്ലേ...??" അല്പം കളിയാക്കിക്കൊണ്ടുള്ള ഡേവിഡിന്റെ ചോദ്യം ശേഖരനെ ചൊടിപ്പിച്ചു.. "എടാ ചെർക്കാ.. നീ അന്ന് എന്നെ പെരുമാറിയപ്പോൾ തന്നെ നിന്റെ ജാതകം ഞാൻ പൊക്കിയിരുന്നു.. ദേ.. ഇവനുണ്ടല്ലോ.. കൂടെ നിന്ന് കഴുത്തറുക്കുന്നവനാ.." ബദ്രിയെ ചൂണ്ടി ഡേവിഡിനോട് ശേഖരൻ പറയുന്നത് കേട്ട് ഇരുവരും മുഖം ചുളിച്ചു.. ശേഖരൻ പറഞ്ഞതിന്റെ പൊരുൾ ഇരുവർക്കും മനസിലായില്ല... "നിന്റെ തന്തയെയും തള്ളയേയും കൊന്നത് ഇവനാ.. ഈ ബദ്രിനാഥ്.." ശേഖരന്റെ വായിൽ നിന്നും വന്ന വാക്കുകൾ കേട്ട് ഡേവിഡ് ബദ്രിയുടെ മുഖത്തേക്ക് നോക്കി... ബദ്രിയുടെ മുഖം താഴ്ന്നു.. അവൻ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നു.. " നിന്റെ തന്തയെയും തള്ളയെയും മാത്രമല്ല... അവന്റെ തള്ളയേയും അവൻ തന്നെ കൊന്നു..

ആ ഒരു ആക്സിഡന്റ്ലൂടെ.. അതിനു പ്രായശ്ചിത്തമായിട്ടാ നിന്റെ ഏട്ടനെ ഇവൻ കൂടെ കൂട്ടിയത്... എന്നിട്ട് അവനെയും കൊലയ്ക്ക് കൊടുത്തു... ഇപ്പോൾ നിന്നെ കൂടെ കൂടിയിട്ടുണ്ട്... നിന്നെയും ബാക്കി വയ്ക്കില്ല.. കൊല്ലും... നിന്നെ അനാഥനാക്കിയത് ഇവനാ..." ശേഖരന്റെ വക്രബുദ്ധി അവർക്കുമേൽ പ്രയോഗിച്ചു... ഈ സത്യം അവരെ തമ്മിൽ തെറ്റിക്കും... അടികൂടുന്ന മുട്ടനാടുകൾക്കിടയിൽ നിന്ന് ചോര കുടിക്കാം എന്ന് ആ കുറുക്കൻ മനസ്സിൽ കണക്കു കൂട്ടി... "ബദ്രി... സത്യമാണോ.. ഇയാൾ പറഞ്ഞത് സത്യമാണോ...??" ആദ്യമായി ഡേവിഡിന്റെ ശബ്ദം ബദ്രിക്ക് നേരെ ഉയർന്നു... അത് ശേഖരനിൽ സന്തോഷമുണ്ടാക്കി... "ഡേവിഡ്.. ഞാൻ... ഞാൻ അറിഞ്ഞുകൊണ്ടല്ല.... Trust me.. ഞാൻ.. ഞാൻ അറിഞ്ഞുകൊണ്ട് ആരെയും കൊന്നിട്ടില്ല..

നിന്റെ പപ്പയും മമ്മയും ആണെന്ന് എനിക്കറിയില്ലായിരുന്നു..." ബദ്രി വാക്കുകൾക്ക് വേണ്ടി പരതി... അവൻ കാരണം വേറെ രണ്ടുപേരുടെയും ജീവൻ പോയിരുന്നു എന്ന് അറിയാമായിരുന്നെങ്കിലും അത് ഡേവിഡിന്റെ പാരന്റ്സ് ആണ് എന്ന് അവനറിയില്ലായിരുന്നു.... "പക്ഷെ എനിക്കറിയാമായിരുന്നു.. " ഡേവിഡിന്റെ വാക്കുകൾ കേട്ട് ബദ്രിയും ശേഖരനും ഞെട്ടി... "അതേ ബദ്രി.. എനിക്കറിയാമായിരുന്നു എന്റെ പപ്പയുടെയും അമ്മയുടെയും മരണത്തിനുത്തരവാദി നീയാണെന്ന്.... എന്റെ ഇച്ചായൻ നിന്റെ ഒപ്പം ചേർന്നത് തന്നെ നിന്നെ ഇല്ലാതാക്കാൻ ആയിരുന്നു... പക്ഷേ നിന്നെ അടുത്തറിഞ്ഞപ്പോൾ, അറിയാത്ത പ്രായത്തിൽ ചെയ്ത തെറ്റിൽ സ്വയം നീറി ജീവിക്കുന്നവനാണ് എന്നറിഞ്ഞപ്പോൾ,,, നിന്റെ കൂടെ നിനക്ക് താഴെ ജോലി ചെയ്യാമെന്ന് ഇച്ചായൻ തീരുമാനിച്ചു.. ഞാനും അതിന് സമ്മതിച്ചു..

രണ്ടുദിവസം മുന്നേ നിന്റെ പിറന്നാൾ ദിവസം എന്റെ പപ്പയുടെയും മാമ്മയുടെയും മരണദിനമായിരുന്നു... നിനക്ക് ഇതൊന്നും അറിയില്ല എന്നും എനിക്കറിയാം.." ബദ്രി മുന്നോട്ട് നീങ്ങി ഡേവിഡിനെ കെട്ടിപ്പിടിച്ചു... അവന്റെ കണ്ണുനീർ ഡേവിഡിന്റെ ഷോൾഡറിനെ നനച്ചു... "Iam.. Iam sorry... ഞാൻ.. ഞാൻ കാരണം... അറിഞ്ഞില്ല.. എന്ത് ശിക്ഷ വേണെങ്കിലും.. തന്നോ......" "അത് സാരമില്ലടാ.. ഇങ്ങനെയൊരു സീൻ കാണാൻ വയ്യാത്തതുകൊണ്ടാ ഞാൻ ഒന്നും പറയാതിരുന്നത്.. You are my best buddy.. നീ എന്തൊക്കെ തെറ്റ് ചെയ്താലും ഞാൻ നിന്നോടൊപ്പം നിൽക്കും.. അപ്പൊ പിന്നെ അറിയാതെ ചെയ്ത തെറ്റിന് ശിക്ഷിക്കുമോ.." ഡേവിഡ് ബദ്രിയെ അവനിൽ നിന്നും അടർത്തിമാറ്റി.. " ശിക്ഷ കൊടുക്കേണ്ടത് ദേ ഇവനാ നമ്മളെ തമ്മിലടിപ്പിച്ചു സ്വയം ജയിക്കാം എന്ന് കരുതിയ ഈ....മോന് ... " ശേഖരനെ നോക്കിയാണ് ഡേവിഡ് ബാക്കി പറഞ്ഞത്.. അത്രയും നേരം ശേഖരന്റെ മുഖത്തുണ്ടായിരുന്ന ഭാവമല്ലായിരുന്നു ആ നിമിഷം.. ഭയം എന്ന വികാരം അയാളെ പൊതിഞ്ഞു... തമ്മിലടിച്ചു പിരിയും എന്ന് കരുതിയവർ ഒന്നായി തനിക്കുനേരെ നിൽക്കുന്നു...

ശേഖരന്റെ കാലുകൾ പതിയെ പുറകിലേക്ക് ചലിച്ചു... അയാൾ തിരിഞ്ഞോടാൻ തുടങ്ങിയതും ബദ്രി കൈയിലുള്ള വടി വാൾ അയാളുടെ കാലിന് നേരെ എറിഞ്ഞു.. അയാൾ മുന്നിലേക്ക് കമിഴ്ന്നു വീണു ... പെട്ടെന്ന് തന്നെ വീണിടത്തു നിന്നും അയാൾ പിടഞ്ഞെഴുന്നേറ്റിരുന്നു.. ബദ്രിയുടെയും ഡേവിഡിന്റെയും കാലുകൾ അയാൾക്കടുത്തേക്ക് ചലിച്ചു... അയാൾ ഭയത്തോടെ പുറകോട്ട് നിരങ്ങി.. രണ്ടുപേരുടെയും കൈകളുടെ ശക്തി നേരത്തെ അറിഞ്ഞതാണെങ്കിലും അവസാനമായി ഒന്നുകൂടി ശ്രമിക്കാം എന്നാണ് കരുതിയത്.. ഒപ്പമുണ്ടായിരുന്ന മല്ലന്മാരെക്കാളും വിശ്വാസം തനിക്ക് മാത്രം അറിയും എന്ന് അഹങ്കരിച്ചിരുന്ന ആ സത്യത്തിൽ ആയിരുന്നു... അതു പറഞ്ഞു കഴിഞ്ഞാൽ ഇരുവരും തമ്മിൽ തല്ലും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.. ഡേവിഡിന്റെ കൈകൊണ്ട് ബദ്രി തീരും എന്ന ചിന്തയിലാണ് ഈ നേരത്ത് ഇങ്ങോട്ട് വന്നത്.. തെറ്റായിപ്പോയി...

ഇനിയൊരിക്കൽ കൂടി ഇവന്മാർ തന്നെ വെറുതെ വിടുമെന്ന് കരുതേണ്ടതില്ല.... അയാളുടെ ചെന്നിയിലൂടെ വിയർപ്പു പൊടിഞ്ഞു.... നിരങ്ങി നിരങ്ങി അയാളുടെ തന്നെ ജീപ്പിൽ തട്ടി പുറകോട്ട് അനങ്ങാൻ പറ്റാതെയായി.. അയാൾ ബദ്രിയുടെ കണ്ണിലേക്ക് നോക്കി.. ഒരിറ്റു ദയ പ്രതീക്ഷിച്ച്.... ബദ്രി അയാളുടെ കാലിൻ ചുവട്ടിൽ ഇരുന്നു... അയാളുടെ കാലിൽ തട്ടി തെറിച്ചുവീണ വടിവാൾ കയ്യിലേക്ക് എടുത്തു... നിന്നെ ഒരുപാട് തവണ വാണിങ്ങ് ചെയ്തു വിട്ടതാണ്.. ആദ്യമായി നമ്മൾ കണ്ട ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണാൻ ഇടവരരുത് എന്ന്.. എന്നിട്ടും നീ അന്ന് വീട്ടിലേക്ക് വന്നപ്പോൾ നിന്നെ ജീവനോടെ വിട്ടത്, ലീവ് കഴിഞ്ഞ് പോകേണ്ട ഡേവിഡിനു മറ്റൊരു പ്രോബ്ലവും വരുത്തണ്ട എന്ന് കരുതിയാണ്... ഇപ്പോൾ വീണ്ടും ഞങ്ങളുടെ മുന്നിൽ വന്നു നിൽക്കുന്നു. ഇനി നീ നിന്നുകൂടാ.... ഇങ്ങനെ നിവർന്നു നിന്നുകൂടാ....."

ബദ്രിയുടെ വാക്കിന്റെ പൊരുൾ മനസ്സിലാക്കും മുന്നേ അവന്റെ കയ്യിലെ വാൾ അയാളുടെ കാലിലേക്ക് ആഞ്ഞു വെട്ടിയിരുന്നു.... "ആാാാാ.........." ആ പ്രദേശമാകെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയിലുള്ള അലർച്ച അയാളിൽ നിന്നും പുറത്തേക്ക് വന്നു... "രണ്ടു കാലിൽ നിൽക്കുന്നത് കൊണ്ടാ നിനക്കിങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിനും സന്തോഷത്തിനും കുറുകെ വന്ന് നിൽക്കാൻ തോന്നുന്നത്.... ഇനി നീ ആരുടെ സന്തോഷത്തിനു മുന്നിലും വിലങ്ങുതടിയായി നിൽക്കരുത്.." പറഞ്ഞു തീരുമ്പോഴേക്കും വടിവാൾ ഒന്നുകൂടി വായുവിലേക്ക് ഉയർന്നു... മറുകാലിൽ നിന്നും രക്തം തളംകെട്ടി ഒഴുകി... " ഇങ്ങനെ തന്നെ നിന്നെ ഇവിടെ ഇട്ടിട്ടു പോയാൽ രക്തംവാർന്ന് നീ മരിക്കും.. ഇപ്പോ നിന്നെ ഹോസ്പിറ്റലിൽ എത്തിക്കാം.. പകരം..... നിന്റെ കാലിൽ എങ്ങനെ ഇതു പറ്റി എന്ന് നിനക്കറിയില്ല.. ഞങ്ങളെ നിനക്ക് നേരത്തെ പരിചയം പോലുമില്ല.. മനസ്സിലായോ.?.

ഇതിൽ മാറ്റമുണ്ടായാൽ പിന്നീട് ഇപ്പോൾ ഭിക്ഷയായി തരുന്ന ജീവനും തിരികെ എടുത്തിരിക്കും ഈ ബദ്രിനാഥ്... " അയാൾ അവശതയോടെ തലയാട്ടി... ഡേവിഡും ബദ്രിയും അയാളെ എടുക്കാൻ ശ്രമിക്കുമ്പോഴേക്കും അയാൾ മയങ്ങി നിലം പതിച്ചിരുന്നു... _____💜 "മിഴീ... എഴുന്നേൽക്ക്.. എന്നെ നേരത്തെ വിളിക്കണം , അമ്പലത്തിൽ പോണം എന്നൊക്കെ പറഞ്ഞിട്ട്.. എടി.. ആരൂ... എഴുന്നേൽക്ക്..." കെട്ടിപ്പിടിച്ച് ഉറങ്ങുന്ന മിഴിയെയും ആർദ്രയെയും രേവതി മാറിമാറി വിളിച്ചുകൊണ്ടിരുന്നു... "പിള്ളേരെ.. ഇനിയും എഴുന്നേറ്റില്ലെങ്കിൽ വെള്ളമെടുത്ത് തലയിലൂടെ ഒഴിച്ചുവിടും നോക്കിക്കോ.." അവസാനത്തെ ഭീഷണിയിൽ മിഴി ഞെട്ടി എഴുന്നേറ്റു.. രാത്രി കിടക്കാൻ ഒരുപാട് ലേറ്റായതുകൊണ്ട് തന്നെ കണ്ണുതുറക്കാൻ കിട്ടുന്നുണ്ടായിരുന്നില്ല അവൾക്ക്.. അടുത്തു കിടന്നുറങ്ങുന്ന ആർദ്രയെ നോക്കി ഒന്ന് കോട്ടുവാ ഇട്ട് അവൾ മുടി ചുറ്റി കെട്ടിവെച്ചു..

"എഴുന്നേൽക്ക് പിള്ളേരെ.. താഴെ ഫോട്ടോഗ്രാഫർമാർ വന്ന് പെണ്ണിനെ അന്വേഷിക്കാൻ തുടങ്ങി... ഇവിടെ പോത്തുപോലെ കിടന്നുറങ്ങുവാണെന്ന് പറയാൻ പറ്റുമോ എനിക്ക്..." "ഡ്രോൺ ഉണ്ടോ മമ്മി...." ആർദ്ര ഉറക്കത്തിൽനിന്നും സ്വിച്ച് ഇട്ട പോലെ എഴുന്നേറ്റ് രേവതിയോട് ചോദിച്ചു.... "ഡ്രോണും വിമാനോം റോക്കറ്റും ഒക്കെ ഉണ്ട്.. ഈ കോലത്തിൽ അങ്ങോട്ട് കേറിക്കൊടുക്ക് അവന്മാർ ജെറ്റ് വിട്ട പോലെ പേടിച്ച് തിരിഞ്ഞോടും..." രേവതി രണ്ടുപേരെയും ഒന്നിരുത്തി നോക്കി പുറത്തേക്ക് നടന്നു.. "വന്നു വന്നു മമ്മി വരെ ട്രോളി തുടങ്ങി.. ഇനിയും കുളിക്കാതെ നിന്നാൽ ചിലപ്പോ പാടത്തു കൊണ്ട് പോയി വയ്ക്കും..." നെറ്റിലേക്ക് തലങ്ങും വിലങ്ങും ചുരുണ്ട് കിടക്കുന്ന കുറ്റിമുടിയിൽ വിരൽ കൊണ്ട് ചുറ്റിപിടിച്ച് ആർദ്ര സ്വയം പറഞ്ഞു... മിഴി ചിരിയോടെ ടവൽ കയ്യിലെടുത്ത് ബാത്റൂമിലേക്ക് കയറി.. അൽപ്പസമയത്തിനകം അവൾ കുളിച്ച് ഇറങ്ങി...

അവളുടെ കയ്യിൽ നിന്നും ടവൽ വാങ്ങി ആർദ്ര അകത്തേക്ക് കയറി... "ആരൂ.. നീ വരുന്നുണ്ടോ അമ്പലത്തിലേക്ക്..." "ഏയ്‌.. ഞാനും എന്റെ ഇച്ചായനും ഇനി ഓൺലി പള്ളിയിലേക്ക് മാത്രമേയുള്ളൂ യാത്ര.. അമ്പലമൊക്കെ വെറുത്തു..." "മതം വിളമ്പാതടി തെണ്ടീ.." "അങ്ങനെ feel ചെയ്തോ.. എന്നാൽ iam really sorry.. ഞാൻ തല മാത്രമേ കുളിക്കുന്നുള്ളു.. അത് കൊണ്ടാ..." "എന്ന് വച്ചാ...??" "എന്ന് വച്ചാ തലയിൽ വെള്ളം തെളിച്ചിട്ട് വരാനാ.. തലയിൽ വെള്ളം നനച്ച് വരുന്നവരെ അമ്പലത്തിൽ കയറ്റുമോ എന്ന് നീ പോയി പൂജാരിയോട് ചോദിക്ക്. കയറ്റും എന്ന് പറഞ്ഞാൽ എന്നെ വിളിച്ചറിയിക്ക് .. ഞാൻ വന്നോളാം " "എടി നാറി.. നിനക്കിന്നെങ്കിലും കുളിച്ചൂടെ..." "എന്തിന്??? നിന്റെ കല്യാണമല്ലേ ഇന്ന് .. എന്റെയല്ലല്ലോ... ഇന്നലെ വൈകുന്നേരം കുളിച്ച പാട് എനിക്കറിയാം.. നീ പോവുന്നുണ്ടേൽ പോയിട്ട് വാ..."

"ഹ്മ്മ്.. ശരി.. എന്നാൽ ഞാൻ ഇറങ്ങുവാ..." " തുഫ്ഫ്.... Ok..." പല്ലുതേച്ചു തുപ്പി കൊണ്ട് ഓക്കേ പറയുന്നത് കേട്ട്, അല്ലെങ്കിലും തേയ്ക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തിൽ മിഴി പുറത്തേക്കിറങ്ങി... രേവതിയുടെ കൂടെ അമ്പലത്തിൽ പോയി തൊഴുതിറങ്ങി... അവൾക്ക് ഒന്നും തന്നെ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നില്ല... എല്ലാം ആഗ്രഹിച്ചതിനേക്കാൾ ഭംഗിയായി നടക്കുന്നു.. ഇതിനൊക്കെയുള്ള അർഹതയുണ്ടോ എന്ന് മാത്രമായിരുന്നു ആകെയുള്ള ചോദ്യം... വീട്ടിലെത്തുമ്പോഴേക്കും ആർദ്ര റെഡിയായി നിൽക്കുന്നുണ്ടായിരുന്നു .. അവളുടെ ഒരുങ്ങി നിൽപ്പ് കണ്ട് മിഴിയുടെ കണ്ണുതള്ളി.. പിങ്ക് &യെല്ലോ കോമ്പോയിൽ ഉള്ള ഷിഫാൺ ടൈപ്പ് pearl ഡിസൈൻ ചെയ്ത സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്.. അതിന്റെ ഒപ്പം elegant മേക്കപ്പും കൂടി ആയപ്പോൾ അത്രക്ക് ഭംഗിയുണ്ടായിരുന്നു അവളെ കാണാൻ... "സോറി മൈഡിയർ.. നിന്നെ നമ്മുടെ ബ്യൂട്ടീഷന്റെ കയ്യിൽ കൊടുക്കും മുന്നേ അവരുടെ ഈ മേഖലയിലുള്ള പ്രവീണത എന്താണെന്ന് എനിക്ക് ചെക്ക് ചെയ്യണമായിരുന്നു...

അതുകൊണ്ട് ഞാൻ ആദ്യം എന്റെ മുഖം അവർക്കായി സമർപ്പിച്ചു.. ആ.. വല്യ തരക്കേടില്ല... ഇനി ധൈര്യമായി പോയി നിന്റെ മുഖം സമർപ്പിച്ചോളൂ.." ആർദ്ര പറഞ്ഞത് കേട്ട് ചിരിയോടെ മിഴി മുറിയിലേക്ക് പോയി.. അവൾ അങ്ങോട്ട് ചെല്ലുമ്പോഴേക്കും ബ്യൂട്ടീഷൻ സാരിയും ഓർണമെൻസും എല്ലാം പുറത്തേക്ക് എടുത്തു വച്ചിരുന്നു.. അവർ ഭംഗിയായി അവളെ സാരി ഉടുപ്പിച്ചു.. ലൈറ്റ് മേക്കപ്പ് മതി എന്ന് നിർബന്ധം പിടിച്ചത് കൊണ്ട് തന്നെ അളവായി മുഖത്ത് മേക്കപ്പ് ചെയ്ത് ഒരുക്കി.. ബദ്രി സെലക്ട് ചെയ്ത് സാരിയിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു.. വന്ന ബന്ധുക്കളുടെ ഒപ്പമെല്ലാം കുറച്ച് ഫോട്ടോസും വീഡിയോസും എടുത്തതിനുശേഷം ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങാൻ ആരോ വന്നു പറഞ്ഞു... ജനിച്ച വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഉണ്ടാവുന്ന അതേ സങ്കടം തന്നെയായിരുന്നു മിഴിയുടെ മനസ്സിലും...

അവിടെ നിന്നും ഇറങ്ങുമ്പോൾ അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി.. തന്റെ അച്ഛന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉള്ളതുപോലെ... എല്ലാവരും കാറിലേക്ക് കയറി... അവൾ ശൂന്യമായിടത്തേക്കു നോക്കി ഒന്ന് പുഞ്ചിരിച്ചു... സ്നേഹിക്കുന്നവർ മരിച്ചു പോയാലും നമ്മുടെ സന്തോഷത്തിൽ കൂടെ കാണും... _____💜 ബദ്രി റെഡി ആയി ഇറങ്ങി.. ശരിക്കും ഒരു കല്യാണ ചെക്കന്റെ ചന്തത്തിൽ.. വൈറ്റ് സിൽക്ക് ഷർട്ടും ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും... മിഴിക്കായിരുന്നു നിർബന്ധം.. ഈ വേഷം മതി എന്ന്.. ചെറിയൊരു ഡിസ്കംഫർട്ട് തോന്നിയെങ്കിലും മിഴിയുടെ മുഖത്തെ ചിരി ആലോചിച്ചപ്പോൾ അവൻ മറ്റൊന്നും ചിന്തിച്ചില്ല.... ഡേവിഡ് നേരത്തെ തന്നെ ഒരുങ്ങി നിൽപ്പുണ്ട് ... യെല്ലോ കുർത്തയും വൈറ്റ് മുണ്ടുമുടുത്ത് തലയെടുപ്പോടെ....

"ബദ്രി.. ടൈം ആയി.. ഇറങ്ങാം..." ചെവിയിൽ നിന്നും ഫോൺ എടുത്തു മാറ്റി ഡേവിഡ് ബദ്രിക്കടുത്തേക്ക് വന്നു പറഞ്ഞു.. ബദ്രി ഒന്നും മൂളിയതും വീട്ടിലുണ്ടായിരുന്ന എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു.. റാമും കബനിയും മുന്നിൽ പോയി... റെഡ് റോസ് കൊണ്ട് ഡിസൈൻ ചെയ്ത വൈറ്റ് ബെൻസിൽ ഡേവിഡ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി... ബദ്രി കോഡ്രൈവിങ് സീറ്റിലേക്കും... എല്ലാ കാറുകളും ഓഡിറ്റോറിയത്തിനു മുന്നിൽ വന്നു നിന്നു.. മിഴിയുടെ സഹോദര സ്ഥാനത്തുനിന്ന് ബദ്രിയെ സ്വീകരിക്കാൻ വന്നത് ആദി ആയിരുന്നു ... കാല് കഴുകി കഴുത്തിൽ മാലയിട്ട് കൊടുത്ത് ആദി ബദ്രിയെ അകത്തേക്ക് കൂട്ടികൊണ്ട് പോയി മണ്ഡപത്തിലേക്ക് ഇരുത്തി.. നാഥസ്വരവും, മേളവും ആകെ കല്യാണ പ്രതീതി കൊണ്ട് വന്നു... പൂജാരി പറഞ്ഞുകൊടുത്ത മന്ത്രങ്ങൾ അവൻ ഏറ്റുചൊല്ലി... "പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വന്നോളൂ " പൂജാരിയുടെ ശബ്ദമുയർന്നതും ബദ്രിയുടെ നോട്ടം അവളിലേക്കായിരുന്നു.. പൂക്കൾ വിതറിയ നിലത്ത് പാദങ്ങൾ പതിപ്പിച്ച് കത്തിച്ച താലങ്ങൾ പിടിച്ച കുട്ടികൾക്കിടയിലൂടെ നടന്നു വരുന്നവളിൽ... മിഴിയിൽ 💜..........💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story