മിഴിയിൽ: ഭാഗം 52

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

അവൾ മിഴികളുയർത്തി നോക്കിയില്ല... മൈലാഞ്ചിയിട്ട് ചുവപ്പിച്ച പാദങ്ങൾ പതിപ്പിച്ച് മണ്ഡപത്തിലേക്ക് കയറി... അഗ്നിഗുണ്ഡത്തെ വലം വച്ച് സദസിനെ തൊഴുത് അവൾ അവനരികിലേക്ക് ഇരുന്നു... അപ്പോഴും അവന്റെ കണ്ണുകൾ അവളിൽ നിന്നും ഒരു നിമിഷം പോലും പിൻവാങ്ങിയില്ല... പൂജാരി പറയുന്ന മന്ത്രങ്ങൾ ഇരുവരും ഒരുമിച്ച് ഉച്ചരിച്ചു.. അവളുടെ ഒരു നോട്ടത്തിന് വേണ്ടി അവന്റെ ഹൃദയം വെമ്പി... പൂജാരി മഞ്ഞചരടിൽ കോർത്ത പൂജിച്ച താലി ബദ്രിയുടെ കയ്യിൽ കൊടുത്തു.. അപ്പോഴും അവൾ മുഖമുയർത്തിയില്ല.. മേളം മുറുകി... ചുറ്റുമുള്ളവരെല്ലാം നിറഞ്ഞ ചിരിയോടെ കയ്യിൽ അരിയും പൂവും നിറച്ച് അവരെ അനുഗ്രഹിക്കാൻ കാത്തു നിന്നു.. ബദ്രി അവളുടെ നെഞ്ചിലേക്ക് ആ താലി ചേർത്ത് വച്ചു.. പിന്നിൽ കെട്ട് മുറുകുമ്പോൾ അവന്റെ നിശ്വാസം അവളുടെ കഴുത്തിനെ കുളിരണിയിച്ചു...

മൂന്ന് കെട്ടും മുറുക്കി അവൻ അവളിൽ നിന്നും അല്പം അകന്നുമാറി.. ആ നിമിഷം അവൾ മിഴികളുയർത്തി അവനെ നോക്കി.... ആ നോട്ടം..💜 അത് വന്നു പതിച്ചത് അവന്റെ ഹൃദയത്തിലായിരുന്നു.. അവളുടെ മിഴികളിൽ സന്തോഷമുണ്ടായിരുന്നു... നന്ദി ഉണ്ടായിരുന്നു... കണ്ണുനീർ ഉണ്ടായിരുന്നു... സംതൃപ്തി ഉണ്ടായിരുന്നു.. എല്ലാത്തിലുമുപരി അവനോടുള്ള പ്രണയം അണപ്പൊട്ടിയൊഴുകുകയായിരുന്നു... ആ മിഴിയിലെ നീർതിളക്കം അളവറ്റ ആനന്ദത്തിൽ നിന്നുണ്ടായതാണെന്ന് മനസിലാവാൻ അവളുടെ വിടർന്ന ചിരി നിറഞ്ഞ ചുവന്ന ചുണ്ടുകൾ തന്നെ ധാരാളമായിരുന്നു... "ഹാരം ചാർത്തിക്കോളൂ..." പൂജാരിയുടെ ശബ്ദം അവനിൽ ഞെട്ടലുണ്ടാക്കി.. അത്രയും നേരം അവളിൽ ലയിച്ചിരിക്കുകയായിരുന്നു അവൻ... പൂജാരിയിൽ നിന്നും വാങ്ങിയ ഹാരം അവളുടെ കഴുത്തിലേക്ക് ഇട്ടുകൊടുത്തു..

അതിന് പുറമെ താലി കൊരുക്കാനുള്ള ഒരു ചെയ്നും കഴുത്തിലേക്ക് ഇട്ടുകൊടുത്തു.. അപ്പോഴെല്ലാം അവളുടെ കണ്ണുകൾ അവനെ ഉറ്റുനോക്കുകയായിരുന്നു... എന്ത് കൊണ്ടോ, ആ നിമിഷം അവന് ആ കണ്ണുകളിൽ നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല... പതറി പോവും പോലെ... പൂജാരിയുടെ നിർദേശമനുസരിച്ച് ഇരുവരും എഴുന്നേറ്റു നിന്നു.. സത്യഘോഷ് സ്റ്റേജിലേക്ക് കയറി.. അച്ഛന്റെ സ്ഥാനത് നിന്ന് മിഴിയുടെ കൈ ബദ്രിയുടെ കയ്യിലേക്ക് ചേർത്ത് വച്ചു.. ബദ്രി അയാളെ നോക്കി പുഞ്ചിരിച്ചു... ഒരിക്കലും ഈ കൈകൾ വിടില്ല എന്ന ഉറപ്പായിരുന്നു ആ പുഞ്ചിരി... ആ കൈകളെ മുറുകെ പിടിച്ച് അവൻ ആ മണ്ഡപത്തിനെ മൂന്ന് വലം വച്ചു... ഇരുവരും സത്യഘോഷിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി.. സ്റ്റേജിൽ നിൽക്കുന്ന റാമിന്റെ കാലിലും... അദ്ദേഹവും ഇരുവരുടെയും നെറുകയിൽ കൈ ചേർത്ത് അനുഗ്രഹിച്ചു... ____💜

അവിടെ ഫോട്ടോസെക്ഷൻ തുടങ്ങിയപ്പോൾ ആർദ്രയുടെ കണ്ണുകൾ ഡേവിഡിനെ തേടി.... വന്നതും ഒന്ന് കണ്ടതാണ്... താലി കെട്ടുമ്പോഴും ആൾ പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല.. എവിടെ പോയോ ആവോ.. ആർദ്ര ചിന്തകളോടെ ഡേവിഡിനെ തിരഞ്ഞു വരുമ്പോൾ കണ്ടത് കാറ്ററിംഗ് പിള്ളേരോട് എന്തൊക്കെയോ നിർദേശങ്ങൾ നൽകി നിൽക്കുന്നവനെയാണ്... അവളെ കണ്ടതും ഡേവിഡ് ചിരിയോടെ അവൾക്കടുത്തേക്ക് വന്നു.. "എടീ... നീ പെണ്ണ് വീട്ടുകാരല്ലേ.. എന്നിട്ടാണോ പന്തിയിടും മുന്നേ കഴിക്കാനിങ്ങെത്തിയത്.. അയ്യേ...." "അയ്യടാ.. ഞാൻ കഴിക്കാൻ വന്നതൊന്നുമല്ല.. എന്റെ കണവനെ കാണാൻ വന്നതാ..." "കണ്ടവനാ... 🙄?" "കണ്ടവനല്ല.. 😡 കണവൻ.. 😌 എൻ പുരുഷൻ... my husband... മേരാ പതി... എന്റെ ചൊങ്കൻ... that means you...😌😌😌" അവൾ സിനിമ സ്റ്റൈലിൽ പറയുന്നത് കേട്ട് ഡേവിഡിന് ചിരിക്കാതിരിക്കാൻ ആയില്ല...

"എന്തിനാ ചിരിക്കുന്നേ...? ഞാൻ എന്ത് പറഞ്ഞാലും കളിയാക്കിക്കോണം.. അന്വേഷിച്ചുവന്ന എന്നെ പറഞ്ഞാ മതി ... ഞാൻ പോവാ.." അവൾ ചുണ്ടു കൂർപ്പിച്ച് തിരിഞ്ഞു നടക്കാൻ ഒരുങ്ങി.. "ഹാ നിന്നെ... ചോദിക്കട്ടെ..." അവനവളെ കൈ പിടിച്ചു നിർത്തി... "എന്താ...??" "ഏത് പെയിന്റിലാ മൂക്കും കുത്തി വീണേ.. മുഖത്ത് എന്തൊക്കെയാ പെണ്ണേ ഈ തേച്ചുവച്ചേക്കുന്നെ..." ഡേവിഡ് ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ മുഖം ഉള്ളം കൈ കൊണ്ട് തുടച്ചു കൊടുത്തു... ഒരു നിമിഷം വേണ്ടിവന്നു അവൾക്ക് എന്താണ് നടന്നത് എന്ന് മനസിലാവാൻ... "അയ്യൂയോ...... എന്റെ ഫൌണ്ടേഷൻ..." ഡേവിഡിനെ പിടിച്ച് ശക്തിയിൽ തള്ളി മാറ്റിക്കൊണ്ട് അവൾ സ്വയം മുഖത്ത് കൈവെച്ച് നിലവിളിച്ചു... അവളുടെ കാറൽ കേട്ട് അവിടെ നിന്ന ഓരോരുത്തരുടെയും ശ്രദ്ധ അവരിലേക്കായി.. "ങ്ങീ... ങ്ങീ..... ങ്ങീങ്ങീ...."

ആർദ്ര വലിയവായിൽ കരയാൻ തുടങ്ങിയതും ഇനിയും ഇവിടെ നിന്നാൽ രംഗം പന്തിയല്ല എന്ന് മനസ്സിലാക്കി ഡേവിഡ് അവളുടെ കൈ പിടിച്ചു വലിച്ച് ഹാളിനു പുറത്തേക്ക് കൊണ്ടുപോയി.. "എന്താടി...?? എന്ത് പറ്റി???" ഡേവിഡ് കാര്യം മനസ്സിലാകാതെ വേവലാതിയോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.. "നിങ്ങളെന്താ ഈ ചെയ്‌തെന്ന് അറിയോ...??" "എന്താ ചെയ്തത്??" "ഞാൻ ആ ബ്യൂട്ടീഷ്യൻ ചേച്ചിയുടെ കൈയും കാലും പിടിച്ചാ മിഴി വരുന്നതിനു മുന്നേ എന്റെ മുഖത്ത് ഉള്ള ക്രീമും ഫൗണ്ടേഷനും പൗഡറും ഒക്കെ വാരി പൊത്തി ഈ രൂപത്തിലാക്കി എടുത്തത്.. അതിനെ കണ്ണിൽച്ചോരയില്ലാതെ നിങ്ങളുടെ മര കൈ കൊണ്ട് തുടച്ചു കളഞ്ഞില്ലേ.. ങ്ങീ... പത്തു മുപ്പത് ഫോട്ടോയെ എടുക്കാൻ പറ്റിയുള്ളു.. ഇനി ഞാൻ എന്ത് ചെയ്യും??? ങ്ങീ...." " ആ... ആരു നീയൊന്നു സമാധാനിക്ക്..ആ ചേച്ചിയെ വിളിച്ചു വീണ്ടും ചെയ്യിച്ചാൽ പോരെ.."

"അവർക്ക് വേറെ എവിടെയോ വർക്ക്‌ ഉണ്ട്.. നേരത്തെ പോയി... റിസപ്ഷൻ ടൈമിലെ ഇനി വരുള്ളൂ.. ങ്ങീ..." അവൾ വീണ്ടും വീണ്ടും മുഖത്തു തൊട്ട് നോക്കി പദം പറഞ്ഞ് കരയുന്നത് കണ്ട് ഡേവിഡ് ആകെ പെട്ട അവസ്ഥയിലായി .. ഡേവിഡ് അവൾക്കടുത്തേക്ക് ചേർന്നു നിന്നു.. അവളുടെ മുഖം കയ്യിലെക്കെടുത്തു... മറുഭാഗത്തെ കവിളും തുടച്ചു കൊടുത്തു... അവളുടെ മുഖം ഒന്നുകൂടെ വീർത്തു... "ആരൂ... നിന്നെ ഞാൻ ഫസ്റ്റ് ടൈം കാണുമ്പോൾ നീ എങ്ങനെയായിരുന്നു എന്നറിയാമോ..? ഒരു ഗ്രേ ടീഷർട്ടും ഒരു ത്രീഫോർത് പാന്റും ആയിരുന്നു വേഷം.. മുടിയൊക്കെ വാരി കൂട്ടി ഉച്ചിയിൽ കെട്ടി, മുഖത്ത് ഒരു പൊട്ടുപോലും കുത്താതെ കയ്യിൽ ഒരു പഴംപൊരിയും പിടിച്ച് വണ്ടിയിൽ നിന്നും ഇറങ്ങുന്ന എന്നെ എത്തി നോക്കിയതും നിന്റെ മുഖത്ത് വിടർന്ന ഒരു ചിരിയുണ്ട്... ആ ചിരിക്ക് ഒരു മൂടുപടവും ഉണ്ടായിരുന്നില്ല..

നിന്റെ മുഖത്തിന്റെ അഴക് തന്നെ ആ ഒരു ചിരിയിലായിരുന്നു.. അത് മതിയടി.. വേണ്ടാത്ത പുട്ടി ഒക്കെ വലിച്ചുവാരി തേക്കേണ്ട... ഇത് മതി " അവൻ അവളെ നെഞ്ചിലേക്ക് അണച്ചുപിടിച്ചു... അവൾ നഖം കടിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖമമർത്തി.. അവളുടെ മനസ്സിലേക്ക് ആ ദിവസം കടന്നു വന്നു... ' ഏതാ ഇത്രയും ഗ്ലാമർ ഉള്ള പുതിയ ചെക്കൻ' എന്നാലോചിച്ചു മുഖത്ത് വിടർന്ന കോഴി ചിരി... ശെയ്.. അത് തന്നെയല്ലേ ഇങ്ങേര് ഉദ്ദേശിച്ചത്.. അയ്യേ..." പിന്നെ അവളൊന്നും മിണ്ടാൻ പോയില്ല... ___💜 ഫോട്ടോക്ക് പോസ് ചെയ്ത് മിഴിക്കും ബദ്രിക്കും മതിയായി... ഓരോ സെക്ഷൻ ആയി ബന്ധുക്കൾ സ്റ്റേജിലേക്ക് കയറുന്നു ഫോട്ടോ എടുക്കുന്നു മറുഭാഗത്തുകൂടെ ഇറങ്ങുന്നു.. ചിരിച്ച് ചിരിച്ച് കവിള് വേദനിക്കാൻ തുടങ്ങി മിഴിക്ക്... ബദ്രി പിന്നെ, വേണെങ്കിൽ ഫോട്ടോ എടുത്തോ ഞാനിങ്ങനെയേ നിൽക്കു എന്ന ഭാവത്തിൽ വല്യ പോസൊന്നും കൊടുക്കുന്നില്ല..

ഫുൾ കാൻഡിഡ് ക്ലിക്ക്..😌 ആർദ്ര വന്നു വിളിച്ചതും ഒന്നും നോക്കാതെ കഴുത്തിലെ മാലയും ഊരിവച്ചു സ്റ്റേജിൽ നിന്നും ഇറങ്ങി ഓടുന്ന മിഴിയെ കണ്ട് ബദ്രി തലക്കുടഞ്ഞു പുറകെ പോയി.. വിഭവസമൃദ്ധമായ സദ്യ.. ഇലയിട്ടു, ചോറ് വിളമ്പി, പുറകെ തന്നെ സാമ്പാർ, പരിപ്പ്, രസം, മോര്.. പപ്പടം, പുളിയിഞ്ചി, കൂട്ടുകറി, അവിയൽ, എലിശേരി, ഓലൻ, കാളൻ, ബീറ്റ്റൂട്ട് പച്ചടി, മസാല,പൈനാപ്പിൾ പച്ചടി, ഉപ്പേരി, പഴം, പായസം എന്നിവ ഒരു ഭാഗത്ത്.. ചിക്കൻ, മീൻ, ബീഫ് ഐറ്റംസ് മറുഭാഗത്ത്.. നാണമോ മാനമോ അതുമായി ബന്ധപ്പെട്ട യാതൊരു വിധ വികാരങ്ങളും സ്വന്തമായി ഇല്ലാത്തതുകൊണ്ട് തന്നെ, മിഴിയും ആർദ്രയും ആരെയും നോക്കാതെ, (Note the point) ക്യാമറയെ പോലും ശ്രദ്ധിക്കാതെ, അപാര പോളിങ്ങിൽ ആയിരുന്നു... ബദ്രിയും ഡേവിഡും അല്പം കഴിച്ച് എഴുന്നേറ്റു... ബദ്രി എഴുന്നേറ്റത് കണ്ടതും മിഴി കഴിപ്പു നിർത്തി അവനു പുറകെ എഴുന്നേറ്റു.. അൽപ്പം മുന്നോട്ടു നടന്ന് ആർദ്രയെ കാണാനില്ലല്ലോ എന്ന് ചിന്തിച്ച് ഡേവിഡ് തിരിഞ്ഞുനോക്കി ...

അടപ്രഥമന്റെ ഗ്ലാസിനടിയിൽ പറ്റിപ്പിടിച്ച അടയെ കൈകൊണ്ട് തോണ്ടി വായിലാക്കുന്ന തിരക്കിലായിരുന്നു അവൾ.. ഡേവിഡ് വേഗം തിരിഞ്ഞു നടന്നു.. "ആരൂ.... ഒരു ഗ്ലാസ്സൂടെ കൊണ്ടുവരാൻ പറയട്ടെ ..." ചോദിക്കുമ്പോൾ ചെറു ചിരിയുണ്ടായിരുന്നു അവന്റെ ചുണ്ടിൽ.. അവൾ ചുണ്ടിന് മുകളിൽ പറ്റിപ്പിടിച്ച പായസം പുറം കൈകൊണ്ട് തുടച്ച് അവനെ നോക്കി ചിരിച്ചു.. "ഏയ്‌.. വേണ്ട ഇച്ചായാ.. ഇത് മൂന്നാമത്തെ ഗ്ലാസ്സാ... ഇനി കുടിക്കാനുള്ള സ്റ്റാമിന ഇല്ല.. കൈ കഴുകാം..." നിഷ്കളങ്കമായി പറയുന്നവളെ നോക്കി ചിരിച്ച് അവർ തലയാട്ടി... അവളും എഴുന്നേറ്റതും രണ്ടുപേരും ചേർന്ന് കൈകഴുകാൻ പോയി.. പിന്നെ കുറച്ചു നേരം ഔട്ഡോർ ഷൂട്ടിംഗ് ടൈം ആയിരുന്നു... ഗാർഡനിന്റെ ഭാഗത്തുനിന്ന് ഓടിയും, ചാടിയും, കയ്യെത്തി പിടിച്ചും കൈയ്യിലെടുത്തും ഫോട്ടോഗ്രാഫറിന്റെ ആഗ്രഹങ്ങൾ ഇരുവരും ചേർന്ന് സാധിച്ചുകൊടുത്തു..

ബദ്രിക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും മിഴി അവനെ കണ്ട്രോൾ ചെയ്തു നിർത്തി... അവസാനം ക്ഷമ നശിക്കുമെന്നായപ്പോൾ മിഴി തന്നെ നയത്തിൽ പറഞ്ഞ് ഫോട്ടോ സെക്ഷൻ അവസാനിപ്പിച്ചു.. അങ്ങനെ ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന നിമിഷം വന്നെത്തി... അവൾക്ക് സന്തോഷമായിരുന്നു... 15 ദിവസമാണെങ്കിൽ പോലും സ്വന്തം വീട്ടിൽ നിന്നും വിട്ടുനിന്ന ഫീലിംഗ് ആയിരുന്നു അത്രയും ദിവസം അവൾക്ക് ഉണ്ടായിരുന്നത്.. വീണ്ടും തന്റെ വീട്ടിലേക്ക് മടങ്ങി പോകുന്ന സന്തോഷം.. അവൾ ആർദ്രയെ മുറുകെ കെട്ടിപ്പിടിച്ചു.. സങ്കടം ഉണ്ടായിരുന്നില്ല... കാരണം.. അവൾക്കറിയാം ഒന്നും മാറാൻ പോകുന്നില്ല എന്ന്... തനിക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ട് പോകാം... അവിടെ നിൽക്കാം...

തന്റെ ജീവിതത്തിൽ ഒന്നും മാറില്ല.. കാരണം തന്റെ കഴുത്തിൽ താലി ചാർത്തിയത് ബദ്രിനാഥ് ആണ്... തന്റെ ഇഷ്ട്ടങ്ങൾക്ക് തന്നെക്കാൾ മൂല്യം നൽകുന്ന വ്യക്തി.. അവൾ ബദ്രിയെ നോക്കി ചിരിച്ച് കാറിലേക്ക് കയറി.. ഡേവിഡ് തന്നെയായിരുന്നു ഡ്രൈവ് ചെയ്തത്... ഇടയിൽ നല്ലൊരു പാലം കണ്ടപ്പോൾ ഫോട്ടോഗ്രാഫർ അവിടെ നിർത്തിച്ചു... വീണ്ടും കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തിട്ടാണ് യാത്ര തുടർന്നത്... വീടെത്തുമ്പോഴേക്കും ബന്ധുക്കൾ തിരിച്ച കാറുകളെല്ലാം അവിടെ എത്തിയിരുന്നു.. മൂവരും കാറിൽ നിന്നിറങ്ങി... അഞ്ചു തിരിയിട്ട നിലവിളക്ക് കൊടുത്തു കബനിയമ്മ അവളെ അകത്തേക്ക് സ്വീകരിച്ചു... പരിചിതമായ സ്ഥലമായിട്ട് പോലും ഇത്രയും ആളുകൾക്കിടയിൽ അവൾക്ക് എന്തോ അസ്വസ്ഥത തോന്നി... കബനിയമ്മ അവളെ മുകളിലേക്ക് പറഞ്ഞയച്ചു.. ബദ്രിയുടെ മുറിയിലേക്ക് കയറിയപ്പോൾ തന്നെ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി... നേരെ ബെഡിലേക്ക് കിടന്നു.. കയ്യെത്തി റിമോട്ട് എടുത്ത് ac ഓൺ ചെയ്തു...

ശരീരത്തിന്റെ ക്ഷീണം കുറയുന്നത് അവളറിഞ്ഞു... പെട്ടെന്ന് ഡോർ തുറന്ന് ബദ്രി അകത്തേക്ക് കയറി വന്നു.. അവൾ വേഗം എഴുന്നേറ്റിരുന്നു... അവൻ വാതിൽ ചാരി അവൾക്കടുത്തേക്ക് വന്നു.. അവൾ വേഗം ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു... ആകെ ഒരു വെപ്രാളം, പരവേശം... ആ മുഖത്ത് നോക്കാൻ കഴിയില്ല എന്നൊരു തോന്നൽ.. അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു.. അവളൊന്ന് വിറച്ചു... "മുഖത്തോട്ട് നോക്ക് partner..." അവൾ പതിയെ മിഴികൾ അവനുനേരെ ഉയർത്തി... അവന്റെ ചിരി.. അവളെന്നും തളർന്നു പോകുന്ന ആ ചിരി.. അവൾ കണ്ണുകൾ മുറുകെ ചിമ്മി... ഇനിയും കാണാൻ കെൽപ്പില്ല എന്നപോലെ.. അവൻ ആ നെറ്റിയിൽ ചുണ്ട് ചേർത്തു... "Partner...." അവൻ പതിയെ വിളിച്ചു... അവൾ കണ്ണുതുറന്നില്ല... "Partner.. നന്നായി റസ്റ്റ്‌ എടുത്തോ.. ഇന്ന് നോ എക്സ്ക്യൂസ്‌.. I Need you By all the means.... I can't wait anymore..."

അവന്റെ വാക്കുകൾ അവളുടെ ശരീരമാകെ കുളിരു പടർത്തി.. അതിനൊപ്പം അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്നും ഇഴഞ്ഞു നീങ്ങി... അവൾ കുറുകി കൊണ്ട് അവന്റെ ദേഹത്തോട് ചേർന്നു നിന്നു.. പെട്ടെന്ന് ഡോറിൽ തട്ട് കേട്ട് അവർ പിടഞ്ഞു മാറി.. ബദ്രി ദേഷ്യത്തോടെ പോയി വാതിൽ തുറന്നു.. "സർ.. മാഡത്തിനെ റെഡി ആക്കാൻ..." ബദ്രി ബ്യുട്ടീഷന്റെ കയ്യിലുള്ള ഡ്രസ്സിലേക്കും ഓർണമെന്റ്സിലേക്കും നോക്കി... അവൻ ഒന്ന് തലയാട്ടി റൂമിൽ നിന്നും പുറത്തിറങ്ങി.. ____💜 റിസപ്ഷൻ വീട്ടിൽ വച്ച് തന്നെയായിരുന്നു.. റെഡ് and വൈറ്റ് കോമ്പോയിൽ ആയിരുന്നു സ്റ്റേജ് ഡെക്കറേറ്റ് ചെയ്തിരുന്നത്. റെഡ് സിൻഡ്രല്ല കട്ട്‌ ഫ്രോക്കിൽ മിഴിയുടെ സൗന്ദര്യം ഇരട്ടിച്ചു... റെഡ് &വൈറ്റ് സ്യൂട്ട് തന്നെയായിരുന്നു ബദ്രിയും.. കേക്ക് കട്ട്‌ ചെയ്ത്, ഡാൻസ് ചെയ്ത്, ഫോട്ടോസ് എടുത്ത്, ഡിന്നറും കഴിച്ച് എല്ലാവരും പിരിഞ്ഞു...

എന്നിരുന്നാലും കുറച്ച് ബന്ധുക്കളൊക്കെ ഉണ്ടായിരുന്നു വീട്ടിൽ.. മിഴിയുടെ ഡ്രെസ്സൊക്കെ അവളുടെ മുറിയിൽ ആയത് കൊണ്ട് അവൾ താഴെന്ന് തന്നെ കുളിച്ച് റെഡി ആയി... അവൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു... താഴെ തിരിഞ്ഞു കളിക്കുന്നവളോട് കബനിയമ്മ മുകളിലേക്ക് പോവാൻ പറഞ്ഞു.. അവൾ പതിയെ സ്റ്റെപ്പിലേക്ക് കാലുവച്ചു.. "ചേച്ചി...." മിഴി തിരിഞ്ഞു നോക്കി... "ഇതാ..." ഒരു പെൺകുട്ടി കയ്യിലുള്ള പാൽ അവൾക്ക് നേരെ നീട്ടി... മിഴി ഒരു വളിച്ച ചിരിയോടെ ആ പാൽ ഗ്ലാസ്‌ വാങ്ങി.. "എന്നെ മനസിലായില്ലാലെ.. സാരമില്ല.. വഴിയേ പരിചയപ്പെടാം.. ഇപ്പൊ ചേച്ചി പൊയ്ക്കോ..." ആരാണെന്ന് മനസ്സിലായില്ലെങ്കിലും അവളെ നോക്കി ഒന്ന് ചിരിച്ച്, മിഴി മുകളിലേക്ക് പോയി. ചാരിവെച്ച ഡോർ പതിയെ തുറന്നു നോക്കി..

റൂമിൽ ബദ്രി ഉണ്ടായിരുന്നില്ല.. ബാത്‌റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു... പാൽ ഗ്ലാസ് ഡ്രസിങ് ടേബിളിലേക്ക് വച്ച് മിഴി ബാൽക്കണിയിലേക്ക് പോയി.. ആകാശത്തേക്ക് നോക്കി.. മുകളിൽ കണ്ണ് ചിമ്മി നിൽക്കുന്ന ആ രണ്ട് നക്ഷത്രങ്ങളെ നോക്കി ചിരിച്ചു.. "അച്ഛാ.. അമ്മാ.. ഞാൻ ഒരുപാട് സന്തോഷത്തിലാ.. അച്ഛൻ ആഗ്രഹിച്ച പോലെ ഞാൻ രക്ഷപെട്ടു... എനിക്ക് അർഹിക്കുന്നതിലും കൂടുതൽ ദൈവം തന്നു.. ഈ സന്തോഷങ്ങളൊന്നും നഷ്ട്ടമാവല്ലേ എന്ന പ്രാർത്ഥന മാത്രമേ ഇപ്പൊ ഉള്ളൂ..." പുറകിൽ നിന്നും തണുത്ത കൈകൾ അവളെ പുണർന്നു... "I will never be lost... I always be with you, till my last breath. to give you happiness, and keep you happy partner 💜💜💜 "..💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story