മിഴിയിൽ: ഭാഗം 53

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടി.. അവൾ തിരിഞ്ഞു നിന്നു.. ബദ്രി അവളെ ഒന്നാകെ ഉഴിഞ്ഞു നോക്കി... "Why saree???..." "അമ്മയുടെ ഏർപ്പാടാ.." "ഓഹ്.. Typical ഫസ്റ്റ് നൈറ്റ്‌.. പാലില്ലേ അപ്പൊ..." "ഹ്മ്മ്.. അവിടെ വച്ചിട്ടുണ്ട്.. എടുത്തോണ്ട് വരട്ടെ....." "I didn't need that partner... I need this..." അവളുടെ ചുണ്ടിലൂടെ വിരൽ തഴുകി അവൻ പതിഞ്ഞസ്വരത്തിൽ പറഞ്ഞു.. അവന്റെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയത്തിൽ അവൾ മതിമറന്നു നിന്നു.. അവന്റെ കൈകൾ ഇടുപ്പിൽ നിന്ന് ഇഴഞ്ഞു നീങ്ങി... എന്നത്തെയും പോലെ അവളുടെ മുഖത്ത് ഒരംശം പോലും എതിർപ്പോ, ഭയമോ ഉണ്ടായിരുന്നില്ല.. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഒഴുകിയിറങ്ങി... അവൾ അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു... അവളുടെ ശ്വാസോച്ഛ്വാസത്തിൽ വന്ന മാറ്റം അവനറിഞ്ഞു.. കഴുത്തിൽനിന്നും ആ ചുണ്ടുകൾ അതിന്റെ ഇണയെ തേടി മുകളിലേക്ക് കയറി... ആവേശത്തോടെ ആ ചുണ്ടുകൾ നുണയുമ്പോൾ ഇരുവരും വല്ലാത്തൊരു അനുഭൂതിയിലായിരുന്നു... അവന്റെ കൈകൾ അവളുടെ ഷോൾഡറിൽ നിന്നും സാരിയുടെ പിന്ന് പൊട്ടിച്ച് ആ ഭാഗം താഴെക്കിട്ടു.. ചുണ്ടുകൾ കഴുത്തിലൂടെ ഒഴുകി മാറിൽ അമരുമ്പോഴേക്കും മിഴി കൈകൾ കൊണ്ട് അവന്റെ മുഖത്തെ തടഞ്ഞു.. അവൻ സംശയ ഭാവത്തിൽ മുഖമുയർത്തി.. അവൾ കണ്ണുകൊണ്ട് പുറകിലേക്ക് കാണിച്ചു... അവരിപ്പോഴും ബാൽക്കണിയിൽ ആണ് എന്ന് ഓർക്കെ അവൻ ഒരു കണ്ണടച്ച് ചുണ്ടനക്കി പതിയെ സോറി പറഞ്ഞു...

താഴെ വീണ സാരിയുടെ മുന്താണി എടുത്ത് അവളുടെ മേലേക്ക് ഇട്ടുകൊടുത്ത് അവളെ കൈകളിൽ കോരിയെടുത്തു.. ബാൽക്കണി ഡോർ സ്ലൈഡ് ചെയ്ത് അടച്ച്, അവളെ ബെഡിലേക്ക് കിടത്തി... അവളുടെ മേലേക്ക് ചായാൻ പോകുമ്പോഴേക്കും അവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു... "പാല്..." "നിർബന്ധമാണോ..??" "എന്തായാലും കൊണ്ട് വന്നതല്ലേ..." ബദ്രി അവളെ ഒന്നിരുത്തി നോക്കി, തിരിഞ്ഞ് ഡ്രസ്സിംഗ് ടേബിളിൽ വച്ച പാലെടുത്ത് കൊണ്ടുവന്നു അവളുടെ കയ്യിലേക്ക് കൊടുത്തു.. അവളാ ഗ്ലാസ് അവനു നേരെ നീട്ടി.. "I dont like this..." "ഓഹ്.. എന്നാലേ.. എന്തെങ്കിലും ഷെയർ ചെയ്ത് കുടിക്കണമെന്നേ ഉള്ളൂ.. ഞാൻ വേറൊരു സാധനം എടുത്തിട്ട് വരാം..." അവനെ മുന്നിൽ നിന്നും മാറ്റി വാതിൽ തുറക്കാൻ പോകുന്നവളെ അവൻ അന്തം വിട്ടു നോക്കി നിന്നു.. "Partner...". "ഇപ്പൊ വരാം..." അവൾ സാരി ശരിയാക്കി പതിയെ പുറത്തേക്കിറങ്ങി.. എല്ലാ ലൈറ്റുകളും ഓഫ് ആയിരുന്നു.. ബദ്രി അക്ഷമയോടെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നുm.. ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൻ വാതിലിലേക്ക് നോക്കി... വാതിലടച്ചു ലോക്ക് ചെയ്തു വരുന്നവളുടെ പിന്നിൽ ഒളിപ്പിച്ച കൈകളിലേക്ക് അവൻ ചരിഞ്ഞു നോക്കി... "സർപ്രൈസ്..." അവൾ പുറകിൽനിന്നും മുന്നിലേക്ക് കൈകളുയർത്തി കൊണ്ട് ഉച്ചത്തിൽ പറഞ്ഞു... "Wine??? എവിടെന്നാ..." "അതൊക്കെ ഞാൻ സങ്കടിപ്പിച്ചു.. ഇപ്പൊ ഇത് ഷെയർ ചെയ്ത് കുടിക്കാം... " "വേണോ...??"

"വേണം...". "Ok.. Quick..." " ഈ ആക്രാന്തം വൈനിനു വേണ്ടി അല്ലാന്ന് എനിക്കറിയാം... " അവനെ നോക്കി വശ്യമായ ചിരിയോടെ അവർ കാബോർഡിനടുത്തേക്ക് പോയി.. മുകളിലെ ഷെൽഫിൽ ഒരുപാടു ഗ്ലാസ്സുകൾ അടുക്കി വെച്ചിരുന്നു... മുൻപൊക്കെ അതിനോടൊപ്പം ഒരുപാട് വിസ്കി, വോട്ക ബോട്ടിൽസും ഉണ്ടാകുമായിരുന്നു.. ഇപ്പൊ ഗ്ലാസുകൾ മാത്രം... അതിൽ നിന്നും രണ്ട് ഗ്ലാസ്സെടുത്ത് അവൾ ബെഡിന് താഴെ ഇരുന്നു.. കൂടെ അവനും... രണ്ട് ഗ്ലാസ്സിലേക്കും വൈൻ പകർന്നുകൊണ്ട് ഒരു ഗ്ലാസ് അവൾ അവനു നേരെ നീട്ടി... അത് കുടിക്കുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ മേൽ തന്നെയായിരുന്നു... അതറിഞ്ഞിട്ടും അവനെ ശ്രദ്ധിക്കാതെ അവൾ വൈനിൽ മാത്രം ശ്രദ്ധ കൊടുത്തു.. ____💜 "എടീ.. എന്തിനാ എന്നോടിങ്ങോട്ട് വരാൻ പറഞ്ഞത്...?" ഡേവിഡ് ആർദ്രയുടെ കൈ തട്ടി മാറ്റി അരിശത്തോടെ ചോദിച്ചു... ആർദ്ര വേഗം ഡോർ അടച്ച് കുറ്റിയിട്ട് അവനു നേരെ തിരിഞ്ഞു... "ശ്ഷ്ഷ്.... പതിയെ... അപ്പുറത്ത് ആദിയേട്ടനുണ്ട്..." " നിനക്ക് ഭ്രാന്തുണ്ടോ പെണ്ണേ, പാതിരാത്രി പുറകിലെ വാതിലും തുറന്നിട്ട് പുറത്ത് വന്നിരിക്കാൻ.. എന്നിട്ടവളുടെ മറ്റേടത്തെ ഭീഷണിയും.. വന്നില്ലെങ്കിൽ പുറത്തിരുന്നു മഞ്ഞു കൊണ്ട് ജലദോഷം വന്നു ചാവുമത്രേ... " "ഹീ..." "ഇളിക്കല്ലേ.. എന്തിനാ ഇത്ര എമർജൻസി ആയിട്ട് വരാൻ പറഞ്ഞത്.. കല്യാണ തിരക്കൊക്കെ തീർന്ന് മനുഷ്യൻ ഒന്ന് സമാധാനമായി ഉറങ്ങാൻ കിടന്നതാ..." "പക്ഷെ.. എനിക്കുറങ്ങാൻ പറ്റുന്നില്ല..."

"Why...?" "ഞാനറിഞ്ഞു.. 25th നു ലീവ് തീരുമെന്ന്... പപ്പ പറഞ്ഞു.. എന്താ എന്നോട് പറയാതിരുന്നത്..." അവളുടെ മുഖം വാടി.. ശബ്ദം ഇടറി.. ഡേവിഡ് ഒരു നിമിഷം ഒന്നും മിണ്ടിയില്ല... "ആരൂ.. അത്.. ഇന്നാ ഞാനും അറിഞ്ഞത്.... നിന്നോട് പറയാൻ വന്നതാ.. പക്ഷേ ഒരു സന്തോഷ ദിവസത്തിൽ നിന്റെ മുഖം വാടുന്നത് കാണാൻ വയ്യാന്ന് തോന്നി... നാളെ പറയാമെന്നു വിചാരിച്ചു.. അപ്പോഴാ നിന്റെ പപ്പ വന്ന് നമ്മുടെ മാരേജിനു ഡേറ്റ് നോക്കണ്ടേ എന്ന് ചോദിച്ചത്.. പറയേണ്ടി വന്നു... എത്ര ദൃതിയിൽ വിവാഹം നടത്തിയാലും ഒന്നോ രണ്ടോ ദിവസമേ നിന്റെ കൂടെ ഉണ്ടാവൂ... അതുകഴിഞ്ഞ് പോകേണ്ടി വരും... അത് നിനക്ക് ഒരുപാട് സങ്കടം ഉണ്ടാക്കും... അതിനേക്കാൾ നല്ലത് കുറച്ചുകൂടെ വെയിറ്റ് ചെയ്യുന്നതല്ലേ..." പറഞ്ഞു തീരുമ്പോഴേക്കും അവളെ പുണർന്നു കഴിഞ്ഞിരുന്നു ഡേവിഡ്... "ഇച്ചായാ...." അവൾ ആ നെഞ്ചിൽ നിന്നും മുഖമുയർത്തി വിളിച്ചു.. "2 ദിവസമാണെങ്കിലും എനിക്കെന്റെ ഇച്ചായന്റേതാവാലോ.. ആ രണ്ട് ദിവസം മുഴുവനായി ഇച്ചായൻ എന്നോടൊപ്പം ഉണ്ടായിരിക്കുമല്ലോ.. എനിക്കത് മതി... നമുക്ക് കല്യാണം കഴിക്കാം..." "നമ്മുടെ മിന്നുകെട്ട് കഴിഞ്ഞതല്ലേ പെണ്ണേ... പിന്നെ നാട്ടുകാരെ ബോധിപ്പിക്കാൻ ഒരു ചടങ്ങ്.. ഞാൻ പോകുന്നത് വരെ നിന്റെ കൂടെ തന്നെ നിന്നോളം...

ഇനിയെന്താ വേണ്ടേ.. ഒരുമിച്ചു ജീവിക്കണോ... ഒന്നാവണോ..?" അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടിനടന്നു... "നിനക്ക് റിസ്ക് വേണ്ടാ എന്ന് കരുതിയാ നിന്നോട് ഇടപഴകുമ്പോൾ കഷ്ടപ്പെട്ട് ഗ്യാപ്പിട്ട് നിന്നത്.. അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടല്ല ... വേണോടീ...?" അവൾ പതിയെ വേണം എന്ന അർത്ഥത്തിൽ തലയാട്ടി.. കണ്ണുകൾ നിറഞ്ഞിരുന്നുവെങ്കിലും അവളുടെ ചുണ്ടുകളിൽ പുഞ്ചിരിയായിരുന്നു.. അവൻ അവളെ കൈകളിൽ കോരിയെടുത്തു... തുറന്നിട്ട ജനാലയിലൂടെ കുളിർമയുള്ള കാറ്റ് അവരെ പൊതിഞ്ഞു... അവളുടെ മുടിയിൽ നിന്നും ഇട്ടുവീഴുന്ന വെള്ളം അവന്റെ ടീഷർട്ടിനെ നനച്ചു.... ഡേവിഡ് അവളെ ബെഡിലേക്ക് കിടത്തി... ടീഷർട്ട് ഊരി സൈഡിലേക്ക് എറിഞ്ഞു... അവൻ ഇരുകൈകളും കുത്തി അവൾക്കു മുകളിൽ കിടന്നു.. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു.. പതിയെ മൂക്കിലൂടെ ഇഴഞ്ഞിറങ്ങി.. അവൻ അവളുടെ ചുണ്ടുകളെ നുണഞ്ഞു.. ഇരുഭാഗത്തും കുത്തിയ കൈകൾ അയഞ്ഞു അവന്റെ ശരീരം മുഴുവനായും അവളിൽ അമർന്നു... അവന്റെ പിൻകഴുത്തിൽ അമർന്ന അവളുടെ വിരലുകൾ ആ ചുംബനത്തിന്റെ ആവേശം കൂട്ടി.. ദീർഘമായ ചുംബനത്തിനൊടുവിൽ അവൻ ആ ചുണ്ടുകളെ തന്നിൽ നിന്നും മോചിപ്പിച്ചു.. അവൾ കിതച്ചുകൊണ്ട് ശ്വാസം വിടുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഒഴുകിയിറങ്ങിയിരുന്നു.. അവന്റെ ചുണ്ടുകൾ അവളുടെ മാറിലമർന്നു..

അവളൊന്ന് പുളഞ്ഞു പോയി.. വയറ്റിൽ നിന്നും പൊങ്ങിക്കിടക്കുന്ന ടോപ്പിനിടയിലൂടെ അവൻ മുഖം അമർത്തി... വയറിൽ അമരുന്ന താടിയും മീശയും അവന്റെ ചുണ്ടുകളും അവളെ ഉന്മാദയാക്കി... വയറിൽ മുഖം അമർത്തി കൊണ്ട് തന്നെ അവൻ അവളുടെ ടോപ്പ് മുകളിലേക്ക് വലിച്ചൂരി താഴേക്കെറിഞ്ഞു.. അവൾ കണ്ണുകൾ മുറുകെയടച്ചു... അവന്റെ മുഖവും ചുണ്ടും നാവും അവളുടെ ദേഹമാകെ ഒഴുകി നടന്നു.. കൈകൾ അവളുടെ ദേഹത്തെ ഓരോ വസ്ത്രങ്ങളെയായി മോചിപ്പിച്ചു കൊണ്ടിരുന്നു..... അവളിൽ നിന്നും ഉത്ഭവിക്കുന്ന കുറുകലുകളും സീൽക്കാരവും അവനിലെ ആവേശം കൂട്ടി.... മുറിയാകെ അമർന്ന തേങ്ങലും കിതപ്പും ചുംബനത്തിന്റെ ശബ്ദവും മാത്രമായി.. അവന്റെ പ്രണയം മുഴുവൻ അവളിലേക്ക് പകർന്നുകൊണ്ട് അവൻ അവളുടെ ദേഹത്തേക്ക് വീണു.. അവളുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീരിനെ നിഷ്പ്രഭമാക്കിക്കൊണ്ട് അവളെ പൂർണമാക്കിയവനോടുള്ള പ്രണയം ആ ചുണ്ടുകളിൽ പുഞ്ചിരിയായ്‌ പ്രതിഫലിച്ചു.... ____💜 "Partner.. മതി..." ബദ്രിയുടെ ശബ്ദത്തിൽ ശകാരം കലർന്നിരുന്നു. "No.. Never.. How hot it is... ഉമ്മ്മ്മ്മ്മ്മാ....." തീരാറായ വൈൻ ബോട്ടിലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന മിഴിയെ കണ്ട് ബദ്രി തലയിൽ കൈ വച്ചു.. "Partner. നമ്മടെ ഫസ്റ്റ് നൈറ്റാണ്.. കുളമാക്കതടി..." "ഞാനോ..,? കുളമോ..? Never.. നമുക്കൊരു കിണർ ഉണ്ടാക്കാം.. എന്നിട്ട് അതിൽ കുളിക്കാം.. ആഹ്.. അത് പറഞ്ഞപ്പോഴാ ഓർത്തത്... ഞാൻ കുളിക്കാൻ മറന്നു.. ഇപ്പൊ വരാം.."

അവൾ ഇടറുന്ന കാലടികളോടെ എഴുന്നേറ്റുനിന്നു.. ബദ്രിയും അവൾക്കൊപ്പം എഴുന്നേറ്റു.. അവൾ വീഴാൻ പോകുന്നുണ്ടായിരുന്നു... "ഈ കുന്തം ഉടുത്തിട്ടാ വീഴുന്നേ.. " അവൾ ഉടുത്തിരിക്കുന്ന സാരിയിലേക്ക് നോക്കി പിറുപിറുത്തുകൊണ്ട് അതിനെ മുഴുവനായും വലിച്ചഴിച്ച് താഴെക്കിട്ടു.. അവന്റെ കണ്ണുകൾ അവളുടെ ശരീരമാകെ പതിഞ്ഞു.. അവളുടെ വെളുത്ത വെണ്ണപോലെ സോഫ്റ്റായ വയറിൽ നിന്നും കണ്ണുമാറ്റാൻ സാധിക്കാതെ വന്നപ്പോൾ അവൻ സ്വയം തലയ്ക്കടിച്ച് തിരിഞ്ഞുനിന്നു.. "Par.. t.. ner...." അവളുടെ കുഴഞ്ഞുള്ള ശബ്ദം കേട്ട് അവൻ സ്വയം ഒന്ന് നിയന്ത്രിച്ച് തിരിഞ്ഞുനിന്നു... "എന്താടി..." "കുളിക്കണ്ടേ..." "എന്തിന്..." "നമ്മടെ.. ഫസ്റ്റ് നൈറ്റ്‌..." "ഓഹ്.. അപ്പൊ അതോർമ്മയുണ്ടല്ലേ.. സന്തോഷം... നീ നേരത്തെ കുളിച്ചൊരുങ്ങി വന്നതാ.. മറന്നു പോയോ..." അവൾ കുറച്ച് നേരം ആലോചിച്ച് നിന്നു.. ഓർമ വരുന്നില്ല എന്നായപ്പോൾ ഇരുകൈകളും പൊക്കി കാണിച്ചു.. എടുക്കാനെന്ന പോലെ... ഒന്നും നടക്കാൻ പോകുന്നില്ല എന്നറിഞ്ഞിരുന്നെങ്കിലും അവൻ അവളെ കൈകളിൽ കോരിയെടുത്തു.. അവൾ ബെഡിലേക്ക് കൈചൂണ്ടി.. അവൻ ചിരിയോടെ അവളെ അതിലേക്ക് കിടത്തി... അകന്നുപോകാൻ നിന്നവനെ ഷർട്ടിൽ പിടിച്ചു വലിച്ച് അവൾ തന്റെ മേലേക്ക് ചായ്ച്ചു.. അവൻ ആ കണ്ണിലേക്കു തന്നെ നോക്കി കിടന്നു.. അവൾ മുഖമുയർത്തി അവന്റെ ചുണ്ടിൽ ചുംബിച്ചു... നനുത്ത ചുംബനം... അവൻ കണ്ണുകലടച്ചു അത് സ്വീകരിച്ചു.

അവളിലേക്ക് തന്നെ നോക്കി ഒരു നിമിഷം... അവൾ വീണ്ടും മുഖമുയർത്തി അവന്റെ ചുണ്ടിൽ കടിച്ചു... അവൻ മുഴുവനായും അവളിലേക്കമർന്നു.. അവന്റെ കൈകൾ അവളുടെ ദേഹമാകെ ഒഴുകിനടന്നു... അവൾ കുറുകികൊണ്ട് അവനെ തന്റെ മേലേ നിന്ന് തള്ളി മാറ്റി ബെഡിലേക്ക് കിടത്തി, അവൾ അവനു മേലേക്കിരുന്നു... ഇരുഭാഗത്തും കാലു വച്ച് തന്റെ വയറിനു മുകളിൽ ഇരിക്കുന്നവളെ കണ്ട് ബദ്രി ഒരു നിമിഷം അന്തിച്ചു... അവളുടെ കൈകൾ അവന്റെ ഷർട്ടിലെ ഓരോ ബട്ടണുകളെയായി അഴിച്ചു... അവന്റെ നഗ്നമായ നെഞ്ചിൽ മുഖമമർത്തി കൊണ്ട് അവളുടെ ചുണ്ടുകൾ അവന്റെ ശരീരമാകെ ഒഴുകി നടന്നു... അവൾ ബദ്രിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. അവന് തന്നെ ഇനിയും നിയന്ത്രിക്കാൻ കഴിയില്ല എന്ന് തോന്നിത്തുടങ്ങി... അവന്റെ ഇരുകൈകളും അവളുടെ ഇടുപ്പിലൂടെ വരിഞ്ഞുമുറുകി.. അവളുടെ പല്ലുകൾ അവന്റെ കഴുത്തിൽ അമർന്നു.. അല്പം വേദനയെടുത്തെങ്കിലും അവൻ അനങ്ങാതെ കിടന്നു.. കടിച്ച ഭാഗത്ത് അവളുടെ നാവും ചുണ്ടും പതിഞ്ഞുകൊണ്ടിരുന്നു... അവനിലെ ആണിനെ ഉണർത്താൻ പോന്നവയായിരുന്നു അവളുടെ പ്രവർത്തികൾ... ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് ഉറപ്പായപ്പോൾ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്നും മുകളിലേക്ക് കയറി... അവളുടെ ബ്ലൗസിനു പുറകിലെ കെട്ടിൽ പിടിച്ചു വലിച്ച് അതഴിച്ചു... കൈകൾ പരതിയിറങ്ങി..

അവ ബ്ലൗസിനു പുറകിലെ ഓരോ ഹുക്കുകളായി വിടുത്തി കൊണ്ടിരുന്നു.. മുഴുവനായും ബ്ലൗസ് ഇരുഭാഗത്തേക്കും അഴിഞ്ഞു മാറിയപ്പോൾ അവൻ അവളെ വീണ്ടും ബെഡിലേക്ക് കിടത്തി.. ആ മിഴികളിലെ ഭാവം എന്താണെന്ന് അവന് മനസിലായില്ല... ലഹരിയും വശ്യതയും പ്രണയവും കാമവും.. എല്ലാം...... എല്ലാമുണ്ടായിരുന്നു ആ മിഴികളിൽ.. അവൻ അവളുടെ ദേഹത്തു നിന്നും ഓരോ വസ്ത്രങ്ങളായി അഴിച്ചുമാറ്റി... അവന്റെ കണ്ണുകൾ അവളുടെ കണ്ണിലേക്ക് മാത്രമായിരുന്നു.. തടസ്സമായി ഒരു മൂളലെങ്കിലും വന്നാൽ അവിടെ നിർത്താം എന്ന് ഉറപ്പിച്ചു തന്നെയായിരുന്നു അവന്റെ പ്രവർത്തികൾ. എന്നാൽ അവന്റെ സ്പർശനങ്ങളെയോ നോട്ടങ്ങളെയോ പ്രവർത്തികളെയോ ഒരു നോട്ടം കൊണ്ടുപോലും അവൾ തടഞ്ഞില്ല... ചുണ്ടിൽ പുഞ്ചിരിയായിരുന്നു... കണ്ണുകളിൽ തിളക്കവും.. "Partner.. Are you ok with this. Can i.. ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ വിരലുകൾ അവന്റെ ചുണ്ടിന് മുകളിൽ പതിച്ചു.. "Partner.. Iam not okey... മൊത്തത്തിൽ എന്തോ പോലെ.. But I want to be yours... Now... At This moment.." സ്വരത്തിലെ ഇടർച്ച അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നില്ല.. ഉള്ളിൽ നിന്നും വന്ന വാക്കുകൾ.. ആ വാക്കുകളുടെ ബലം മതിയായിരുന്നു അവന്... അവളുടെ നഗ്നതയ്ക്ക് മുകളിൽ അവന്റെ ശരീരം. മറതീർത്തു.. അവളിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു കേട്ടു... വേദനയും വികാരങ്ങളും ഒരുപോലെ അവളെ തളർത്തി...

അടഞ്ഞു പോകുന്ന കണ്ണുകൾ അവൾ വലിച്ചുതുറന്നു... ചുവന്ന മിഴികൾ നിറഞ്ഞൊഴുകി... അവളിലെ വേദന മനസിലാക്കി അകന്നു പോകാൻ നിന്നവനെ അവൾ മാറിലേക്കമർത്തി പിടിച്ചു... ഒരുപാട് നേരത്തെ പ്രണയത്തിനൊടുവിൽ അവൻ അവളിലേക്കൊരു പേമാരിയായ് പെയ്തിറങ്ങി... അവളുടെ കഴുത്തിടുക്കിൽ മുഖം പൂഴ്ത്തി അവൻ കിതപ്പടക്കി... മുഖമുയർത്തി നോക്കുമ്പോഴേക്കും അവൾ ലഹരിയുടെയും ആദ്യ പ്രണയവേഴ്ച്ചയുടെയും ആലസ്യത്തിൽ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.. അവൻ പതിയെ അവളിൽ നിന്നും അടർന്നു മാറി... ചുളിഞ്ഞ മുഖത്ത് ചുംബനങ്ങൾ വർഷിച്ച്, കംഫർട്ടർ എടുത്ത് അവളെ മുഴുവനായി ചുറ്റി പുതപ്പിച്ച് അവളെയും ചേർത്ത് പിടിച്ച് അവനും പതിയെ കണ്ണുകളടച്ചു... ____💜 എവിടെ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു ആർദ്ര.. രണ്ടുപേരും ഉറങ്ങിയിരുന്നില്ല.. "എടീ.. നേരം വെളുക്കാറായി... ഞാൻ പോവട്ടെ..." "മ്ച്ചും..." "സമയം നോക്ക് പെണ്ണേ.. 4 കഴിഞ്ഞു... ഇനിയും നിന്നാൽ ശരിയാവില്ല.." അവൾ മുഖമുയർത്തി അവനെ നോക്കി.. അവളുടെ ചെന്നിയിൽ പാട കെട്ടിയ കണ്ണുനീർ പാടുകൾ കണ്ട് അവൻ എഴുന്നേറ്റിരുന്നു.. "എന്ത് പറ്റി..?? തെറ്റായി പോയെന്ന് തോന്നുന്നുണ്ടോ..?" ആർദ്ര അവനെയൊന്ന് ഇരുത്തിനോക്കി... "കുന്തം... സിനിമ ഡയലോഗും കൊണ്ട് ഇറങ്ങിയേക്കുവാ പന്നി... നിങ്ങള് പോകുമല്ലോന്നാലോജിച്ചാ തനിയെ കണ്ണ് നിറയുവാന്നെ .." അവനെ ഒരു കുത്തും കൊടുത്ത് അവളും എഴുന്നേറ്റിരുന്നു...

"അച്ചോ.. അതായിരുന്നോ... കൂടിപ്പോയാൽ ഒരു ആറു മാസം... അത് കഴിഞ്ഞ് ഇച്ചായൻ ഇങ്ങോട്ട് വരാം.. കെട്ട്കല്യാണം നടത്താം ലീവ് തീർന്നു പോകുമ്പോൾ നിന്നെയും കൊണ്ടുപോകാം .." "ഹ്മ്മ്..." അവൾ അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു... "ദേ പെണ്ണേ പോയി തുണിയുടുക്ക്.. ഇല്ലെങ്കിൽ ഇന്ന് പോക്ക് നടക്കില്ല..." അവളെ നെഞ്ചിൽ നിന്നും മാറ്റി കൊണ്ട് ഡേവിഡ് അർത്ഥം വച്ച് പറയുന്നത് കേട്ട് ആർദ്ര മുഖം കോട്ടി ബെഡ്ഷീറ്റും വാരി ചുറ്റി എഴുന്നേറ്റു.. നിലത്തു നിന്നും ടീഷർട്ട് എടുത്ത് അവന്റെ മേലേക്ക് എറിഞ്ഞു... അവളുടെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് നടന്നു... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരുമ്പോഴേക്കും ഡേവിഡും ഡ്രസ്സ് മാറ്റി നിൽപ്പുണ്ടായിരുന്നു... അവളെ ഒന്ന് പുണർന്ന് ചുണ്ടിൽ ഒന്ന് പതിയെ ചുംബിച്ച് അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. അവനു പുറകെ അവളും പുറത്തേക്ക് നടന്നു.. ഡേവിഡ് പോയെന്ന് ഉറപ്പാക്കി വാതിൽ അടച്ചു കുറ്റിയിട്ട് അവൾ പതിയെ മുകളിലേക്ക് നടന്നു.. ____💜 മിഴി പതിയെ കണ്ണ് തുറന്നു.. ആദ്യം തന്നെ കണ്ടത് തന്നിലേക്ക് മതിമറന്നു നോക്കി കിടക്കുന്ന ബദ്രിയെയാണ്.. അവൾ ഒന്ന് പുഞ്ചിരിച്ചു.. പെട്ടെന്ന് മുഖം ചുളിഞ്ഞു.. "അയ്യോ.. എന്റെ ഫസ്റ്റ് നൈറ്റ്‌..." അവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു...

ശരീരത്തിൽ നിന്നും ഊർന്നു വീഴാൻ പോയ കംഫർട്ടർ പെട്ടെന്ന് തന്നെ അവൾ വലിച്ചു ദേഹത്തേക്ക് പിടിച്ചു... പിന്നെ പതിയെ കംഫർട്ടറിനുള്ളിലേക്ക് നോക്കി.. ആ നോട്ടം നേരെ ബദ്രിയിലേക്കായി.. അവന്റെ മുഖത്തെ കള്ളച്ചിരിയിൽ ഉണ്ടായിരുന്നു എല്ലാം... "കഴിഞ്ഞോ...?" മിഴി പതിയെ ചോദിച്ചു... "എന്ത്...?" "നമ്മടെ ഫസ്റ്റ് നൈറ്റ്‌..." "ഹ്മ്മ്.. കഴിഞ്ഞു.." അവൾ ഇരുകണ്ണുകളും മുറുകെ ചിമ്മി പഴയതുപോലെതന്നെ ബെഡിലേക്ക് കിടന്ന് കംഫർട്ടർ കൊണ്ട് മുഖംമൂടി... ബദ്രി ചിരിയോടെ അവളെ ഒന്നാകെ ചുറ്റിപ്പിടിച്ചു.. "Partner.." അവൾ പതിയെ തല പുറത്തേക്കിട്ടു... "നിനക്കോർമ്മയുണ്ടോ.. നിനക്കെല്ലാം നഷ്ട്ടമായി എന്ന് പറഞ് ഭ്രാന്തമായി കഴിഞ്ഞിരുന്ന ദിവസങ്ങൾ.. അന്ന് ഹോസ്പിറ്റലിൽ വച്ച് ഞാൻ നിനക്ക് പ്രോമിസ് ചെയ്തിരുന്നു, ഒരു ദിവസം ഞാൻ നിനക്ക് തെളിയിച്ചു തരാം, നിന്റെ വർജിനിറ്റി നഷ്ട്ടമായിട്ടില്ല എന്ന്..." അവൾ അവന്റെ കണ്ണിലേക്കു തന്നെ നോക്കി കിടന്നു... വൈറ്റ് ബെഡ്ഷീറ്റിൽ പറ്റിപ്പിടിച്ചിരുന്ന രക്തകറയിലേക്ക് അവന്റെ കണ്ണുകൾ പതിച്ചു.. അവളുടെയും... അവൾ കണ്ണുകൾ നിറച്ച്, ഉള്ളു നിറഞ്ഞ പുഞ്ചിരിയോടെ അവനെ പുണർന്നു....💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story